1.സമൂഹപിന്തുണ
രക്ഷിതാക്കള്‍ക്കു
സ്വാതന്ത്ര്യമുണ്ട്
പ്രഥമാധ്യാപകന്
ശ്രീ: കെ.
ജി.
സൂഗതകുമാര്
പറഞ്ഞു.
രക്ഷിതാക്കളുടെയും
പഞ്ചായത്തിന്റെയും പൂര്‍ണ
സഹകരണം കിട്ടുന്നതാണ് ഈ
സ്കൂളിന്റെ പ്രധാന നേട്ടം.
രക്ഷിതാക്കള്‍ക്കു
സ്വാതന്ത്ര്യമുണ്ട് എപ്പോള്‍
വേണമെങ്കിലും വരാം.
എന്തു
ആവശ്യവും പറയാം.
തികച്ചും
സൗഹൃദപരം.
ഈ ബന്ധം
സ്കൂളിനു മുതല്‍ക്കൂട്ടാണ്.
എച് എം പണ്ടു പഠിപ്പിച്ച വിദ്യാര്‍ഥികള്‍ ആണ് കൂടുതല്‍ രക്ഷിതാക്കളും. വിദ്യാലയത്തെ സഹായിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാണ്.
എച് എം പണ്ടു പഠിപ്പിച്ച വിദ്യാര്‍ഥികള്‍ ആണ് കൂടുതല്‍ രക്ഷിതാക്കളും. വിദ്യാലയത്തെ സഹായിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാണ്.
2. വിദ്യാലയ
മികവുകള്‍ ഭൗതികസൗകര്യങ്ങളില്.
- ചുറ്റു മതില് -ആകര്‍ഷകമാണ്. രൂപകല്പനയിലല് സര്ഗത്മകചിന്ത നടത്തിയതിന്റെ പ്രതിഫലനം.
- പ്രവേശനകവാടം- മനോഹരം. പുറത്തു നിന്നു നോക്കുന്ന ഏതൊരാള്‍ക്കും മതിപ്പ് തോന്നും.
- ചുമരുകള്‍ .ആത്യാകര്‍ഷകമായ രീതിയില്‍ പെയിന്റിംഗ് നടത്തി അനുയോജ്യമാക്കിയിട്ടുണ്ട്.
- തറ -മിക്ക ക്ലാസുകളുടെയും തറ ടൈല്‍സ് പാകിയതും വൃത്തിയുളളതുമാണ്.
- ക്ലാസില്‍ നല്ല വെളിച്ചം- മേല്‍ക്കൂര- ഓടു മേഞ്ഞതാണ്.ക്ലാസില്‍ മതിയായ വെളിച്ചം ലഭിക്കത്തക്കവിധം ഗ്ലാസ്ഷീറ്റുകള് ഫിറ്റ് ചെയ്തിട്ടുണ്ട്.
- വിഭജനമറകള്- പൊതു പരിപാടികള്‍ക്കു സഹായകമായി ഇടഭിത്തി നിര്‍മാണം ഒഴിവാക്കി വിഭജനമറ സ്ഥാപിച്ചു .
- വൈദ്യുതീകരണം- ഓരോ ക്ലാസിലും പ്ലഗ് പോയന്റ്
- ഓഫീസ് റൂം- കേരളം, ഇന്ത്യ എന്നിവയുടെ ഭൂപടം ഭിത്തിയില്‍ വരച്ചിട്ടുണ്ട്., സ്ഥലസൗകര്യമുണ്ട്
- പാചകപ്പുര- എല്ലാ സൗകര്യങ്ങളുമുണ്ട്. ഗ്യാസ് കണക്ഷന്, സ്റ്റോര്‍ റൂം, ചിമ്മിനിയുളള അടുപ്പ് , പാത്രം കഴുകുന്നതിനുളള ഇടം, പാത്രങ്ങള്‍ സൂക്ഷിക്കുന്നതിനുളള ഭിത്തിയലമാര, വിറകുപുര, ഭക്ഷണശാല, കുട്ടികള്‍ക്കു കൈ കഴുകുന്നതിനുളള ടാപ്പുകള്‍ എല്ലാം ഉള്‍പ്പെടുത്തിയ മാതൃകാപരമായി ക്രമീകരണം. എല്ലാ പോതു വിദ്യാലയങ്ങള്‍ക്കും നല്ല പാഠം.
- കൈകഴുകാനിടം- ടാപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പിവല
- വൃത്തിയുളള ടോയിലറ്റുകള്‍
- ആധുനിക സാങ്കേതിക വിദ്യ-കമ്പ്യൂട്ടര്‍ ലാബ് ,ഫോട്ടോ കോപ്പി മെഷീന്, പ്രിന്ര്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവയുണ്ട്.
- മികച്ച ലൈബ്രറി
- അകമുറി വിനോദം- ഒരു മുറിയില്‍ ഊഞ്ഞാലും, സൈക്കിള്‍ ചവിട്ടുന്നതിനുളള സൗകര്യവും
- കളിപ്പാട്ട ശേഖരം
- മുറ്റത്ത് കളിയുപകരണങ്ങള്‍
- മരച്ചുവട്ടില്‍ വൃത്താകൃതിയില്‍ പച്ചബഞ്ചുകള്
- മഴവെളള സംഭരണി
- പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നു.
- സ്കൂള്‍ യൂണിഫോം.
- പഞ്ചായത്തുമായി നല്ല സഹകരണം
- രക്ഷിതാക്കളുടെ വലിയതോതിലുളള പിന്തുണ
- എം എല്‍ എ ഫണ്ട് ഉപയോഗിച്ചു സ്കൂളിനു വാഹനം
- നേതൃഗുണമുളള പ്രഥമാധ്യാപകന്
- ടീം വര്‍ക്ക്
3. അക്കാദമികം
3.1ഞങ്ങള്‍ക്കു
അഭിമാനമുണ്ട് ഈ സ്കൂളില്‍
പഠിപ്പിക്കുന്നതില്‍.
നാലാം
ക്ലാസിലെ അധ്യാപകന് ശ്രീ:
ബാബു.
കെ .കെ:-
ഈ
സ്കൂളിലെ കുട്ടികള്‍ നാലാം
ക്ലാസ് പഠനം പൂര്‍ത്തിയാക്കി
മറ്റു വിദ്യാലയങ്ങളില്‍
ചെന്നാല്‍ ഈ വിദ്യാലയത്തിലെ
കുട്ടികളുടെ നിലവാരത്തെപ്പറ്റി
മോശം അഭിപ്രായം ആ സ്കൂളുകാര്‍ക്കു
പറയാനുണ്ടാവില്ല.
ഇതാണ്
ഞങ്ങളുടെ പ്രധാന കാര്യം.
ഞങ്ങളല്ലല്ലോ
മറ്റുളളവരാണല്ലോ ഞങ്ങളെ
വിലയിരുത്തി പറയേണ്ടത്.
ഞങ്ങള്‍ക്കു
അഭിമാനമുണ്ട് ഈ സ്കൂളില്‍
പഠിപ്പിക്കുന്നതില്‍.
മറ്റു
അധ്യാപകരും ഇതിനോടു യോജിച്ചു.
3.2ഗവേഷണാത്മക
ഇടപെടല്‍.
ഈ
വര്‍ഷം ഒരു അധ്യാപിക എല്ലാ
ക്ലാസുകളിലും ഇംഗ്ലീഷ്
പഠിപ്പിക്കും.
ഇഗ്ലീഷ്
പഠനനിലവാരം ഉയര്‍ത്തുന്നതിനുളള
ഉത്തരവാദിത്വം ഈ അധ്യാപിക
ഏറ്റെടുത്തു.
ശ്രീമതി
റോസിലിന്കുര്യാക്കോസ്
ആത്മവിശ്വാസത്തോടയാണ്
സംസാരിച്ചത്.
ലക്ഷ്യം
നേടുക തന്നെ ചെയ്യും.
ഇംഗ്ലീഷില്‍
സംസാരിക്കാന്‍ ,എഴുതാന്‍
കഴിവുളള കുട്ടകളായിരിക്കും
നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍.
കട്ടപ്പന ഉപജില്ലയിലെ അയ്യപ്പന്‍കോവില്‍
എല്‍ പി സ്കൂള്‍
ഓരോ
ക്ലാസിന്റെയും മികവുകള്‍
പങ്കിടുന്നതിനുളള തയ്യാറെടുപ്പിലാണ്.
എല്ലാ
കുട്ടികളുടെയും മികച്ച
പഠനത്തെളിവുകള്‍ കാണുന്നതിനു
വീണ്ടും
ചെല്ലാന്‍ സ്കൂള്‍ ഞങ്ങളെ
ക്ഷണിച്ചു.
പ്രദേശത്തെ
അക്കാദമിക മികവിന്റെ
ഊര്ജസ്രോതസ്സാകുന്നതിനു
ഈ വിദ്യാലയത്തിനു കഴിയും.
അതൊക്കെ നല്ല കാര്യം! ആശംസകൾ!
ReplyDeleteനല്ലത്
ReplyDeleteഅഭിനന്ദനങ്ങള്‍!
ReplyDelete