Pages

Saturday, September 22, 2012

പി ടി എ ജനകീയ അവാര്‍ഡ് നല്‍കി അധ്യാപകരെ അംഗീകരിക്കുകയാണ്, ആദരിക്കുകയാണ്, സ്നേഹിക്കുയാണ്,


അധ്യാപകര്‍ അവാര്‍ഡിനായി അപേക്ഷിക്കണം. പലപ്പോഴും പലരുടെയും കാലു പിടിച്ചു അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നവരുമുണ്ട്. വിദ്യാലയത്തിനു പുറത്ത് ചെയ്ത പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്ല അധ്യാപനത്തിനുളള തെളിവല്ല. അവാര്‍ഡ് നല്‍കേണ്ടത് 
  • പ്രാദേശികസമൂഹമാണ്.
  • രക്ഷിതാക്കളാണ്. 
  • വിദ്യാര്‍ഥികളാണ്. 
  •  
ജനകീയ അവാര്‍ഡ് നല്‍കി  അധ്യാപകരെ   അംഗീകരിക്കുകയാണ്, ആദരിക്കുകയാണ്, സ്നേഹിക്കുയാണ്, കടപ്പാട് അറിയിക്കുകയാണ് പുറത്തൂര്‍ യു പി സ്കൂള്‍ പി ടി എ.

മികച അധ്യാപകന്/അധ്യാപികയ്ക്ക്  കുടംബസഹിതം വിദശയാത്രാവസരൊമാരുക്കി പുറത്തൂര്‍ മലപ്പുറം പുറത്തൂര്‍ സര്‍ക്കാര്‍ വിദ്യാലയ പി.ടി.എ മാതൃകയാകുന്നു,
  • പഠനനിലവാരം ഉയര്‍ത്തുന്നതിനായി
  • ഈ വര്‍ഷം നടത്തിയ പി.ടി.എ ശാക്തീകരണ പരിപാടിയുടെഭാഗമായാണ് പദ്ധതി.
  • അധ്യാപകരുടെ അകാദമിക് യോഗ്യത, അധ്യയനമികവ്, ആധുനിക ബോധന സാങ്കേതിക വിദ്യകളുടെ ഉപേയാഗം എന്നിവ പരിഗണിച്ചാണ് മികച്ച  അധ്യാപകനെ കണ്ടെത്തുന്നത്
  • യു ഏ ഇ യിലേക്കാണ് യാത്രാവസരം.
  • അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ബി ആര്‍  സി സഹായേത്തോടെ പി ടി എ പ്രത്യേക മാനദണ്ഡങ്ങള്‍ രൂപീകരിക്കും.
  • വിദ്യാര്‍ഥികളും പ്രധാനധ്യാപികയുമാണ് അധ്യാപകരെ വിലയിരുത്തുനത്.
  • അധ്യാപകരെക്കുറിച്ചുളള വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ക്കാണ് മുന്‍ഗണന.
  • ഗള്‍ഫ് വ്യവസായിയായ സി പി കുഞ്ഞിമൂസയുടെ സഹായേത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

-പി രമണി
പ്രധാനധ്യാപിക
ഗവ.യ പി സ്കൂള്‍ പുറത്തൂര്‍

മികച്ച വിദ്യാര്‍ത്ഥികള്‍ക്ക്  വിമാനയാത്രാനുഭവം ഒരുക്കിയ വിദ്യാലയമാണ്.
മൂന്നു വിദ്യാര്‍ഥികളും രണ്ടു അധ്യാപകരും കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു പറന്നത് ഈ പരിപാടിയുടെ ഭാഗം
എണ്ണൂറ്റിയമ്പതു കുട്ടികള്‍ പഠിക്കുന്നു.

വിദ്യാലയത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍
  • അമ്മമാര്‍ക്കു ലൈബ്രറി
  • ഒരു പകല്‍ എന്റെ കുഞ്ഞിനൊപ്പം.(ഏകദിന രക്ഷാകര്‍തൃ ശില്പശാലകള്‍.)
  • എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു.(പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങള്‍)
  • പി എസ് സി കോച്ചിംഗ് ക്ലാസുകള്‍
  • ബോധവത്കരണ അയല്‍ക്കൂട്ടങ്ങള്‍
  • സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്
  • എല്ലാ ക്ലാസിലും ലാബ്
  • എല്ലാ ക്ലാസിലും അക്വേറിയം
  • എല്ലാ ക്ലാസിലും ലൈബ്രറി
  • എല്ലാ പെണ്‍ കുട്ടികള്‍ക്കും സൈക്കിളിംഗ് പരിശീലനം
  • മാസം ഒരു വിശിഷ്ടാതിഥി ( അഭിമുഖം)
  • ശാസ്ത്രഗവേഷണങ്ങള്‍ക്കു പ്രത്യേക വിഭാഗം
  • ശിശു സൗഹൃദ ഗണിത, സാമൂഹികശാസ്ത്ര, ശാസ്ത്ര ലാബുകള്‍
  • നല്ല ഭക്ഷണം മികച്ച ശിക്ഷണം
  • സമഗ്ര സ്കൂള്‍ ആരോഗ്യ പരിരക്ഷണ പരിപാടി
  • എല്ലാ കുട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ


-വിദ്യാലയവിശേഷം അയച്ചു തന്നത് ടി പി മുഹമ്മദ് മുസ്തഫ. 
ജനകീയ അവാര്‍ഡുകളെ പ്രോത്സാഹിപ്പിക്കുക .
നന്മയുടെ വിദ്യാലയങ്ങളെ മാതൃകയാക്കുക  

3 comments:

  1. മികച്ച മാതൃക തന്നെ.അനുമോദിക്കുന്നു. ജനകീയ അവാര്‍ഡുകള്‍ക്കേ എന്തെങ്കിലും വിലയുള്ളൂ. കുട്ടികള്‍ ഒരുക്കുന്ന അവാര്‍ഡുകള്‍ക്ക് അതിലധികം വിലയുണ്ട്. നല്ല അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ എന്നും അവര്‍ഡുകള്‍ നല്കുന്നു...സ്നേഹ ബഹുമാനങ്ങളിലൂടെ. ഈ ആഴ്ച്ചത്തെ മാതൃഭൂമി വാരികയില്‍ ടി.വി.പ്രസന്നടീച്ചര്‍ എഴുതിയ 'മധുരച്ചൂരല്‍ 'പോലെ. കുട്ടികള്‍ അവരുടെ അദ്ധ്യാപകരെ ഓര്‍ക്കുന്നു എന്നതിനേക്കാള്‍ വലിയ അവാര്‍ഡ് എന്തുണ്ട്?

    ReplyDelete
  2. ഇതൊരു നല്ല മാതൃകയാണ് ..എന്നും വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നവരാണ് സര്‍ക്കാര്‍ സ്കൂളിലെ അദ്യാപകര്‍...... അവരെ ആദരിക്കാനും അംഗീകരിക്കാനും എല്ലാവരും മറക്കുന്നു ..ഇക്കഴിഞ്ഞ അട്യാപകധിനത്തില്‍ സ്കൂളിലെ പാചകതൊഴിലാളി മുതല്‍ പ്രധാനാധ്യാപിക വരെയുള്ള മുഴുവന്‍ പേരെയും ഞങ്ങളുടെ സ്കൂള്‍ SMC ആദരിച്ചു ..ഉപഹാരങ്ങള്‍ നല്‍കി ..ഏറ്റവും വലിയ അവാര്‍ഡ്‌ കുട്ടികളും രക്ഷാകര്‍ത്താക്കളും നല്‍കുന്നത് തന്നെയാണ് ...

    ReplyDelete

പ്രതികരിച്ചതിനു നന്ദി