ലോകത്തുളള സര്‍വതിനെയും കുറിച്ചു പഠിപ്പിക്കും . വിദ്യാലയത്തിനകത്തു നടക്കുന്ന പല കാര്യങ്ങളു പഠനമൂല്യമുളളതല്ലെന്നു കരുതി അവഗണിക്കും. കുട്ടി സമൂഹ ജീവിതത്തിന്റെ സൂക്ഷ്മരൂപങ്ങള്‍ അറിയുന്നത് വിദ്യാലയത്തില്‍ നിന്നാണ്. സമൂഹത്തിന്റെ കരുതലുകള്‍ പരിഗണനകള്‍, മുന്‍ഗണനകള്‍, ജനാധിപത്യ വഴക്കങ്ങള്‍, സാമ്പത്തിക വിനിയോഗ നിയന്ത്രണങ്ങള്‍, ഭരണത്തിന്റെ ബോധ്യപ്പെടുത്തല്‍ രീതികള്‍ , സുതാര്യത ..ഇങ്ങനെ പലതും വിദ്യാലയാനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാം.
ഉദാഹരണമായി ഉച്ചക്കഞ്ഞിപ്പദ്ധതി പരിശോധിക്കാം.
സുതാര്യത
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ഇങ്ങനെ പറയുന്നു.
ഇതേ പോലെ വേറെ ഏതെല്ലാം ബോര്‍ഡുകള്‍? എസ്‍ എസ് എ ധനലഭ്യത സംബന്ധിച്ച് വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് ഒരു പഠനവ്സതുവാക്കിയോ? പഞ്ചായത്തില്‍ ഇത്തരം ഏര്‍പ്പാടുണ്ടോ? അതെ നല്ലോരു ചര്‍ച്ചയ്യക്കു വകുപ്പുണ്ട്. പക്ഷേ ജനാധിപത്യം പ്രസംഗിക്കുന്ന പല അധ്യാപകരും സാധ്യത പ്രയോജനപ്പെടുത്തുന്നില്ല.
2.
സര്‍ക്കാര്‍ തരുന്ന ഓരോ രൂപയും ലക്ഷ്യത്തിനനുയോജ്യമായ വിധം ചെലവഴിക്കുന്നതിനു കത്യമായ രീതികളും രേഖകളും ഉണ്ട്. അതു കുട്ടികള്‍ അറയണ്ടേ?
3.ഗണിതപഠനം
ഗണിതപഠനത്തിനു ഉപയോഗിക്കാവുന്ന ചിലസാധ്യതകള്‍ നോക്കൂ. ചുവടെ നല്‍കിയിട്ടുളള മാനദണ്ഡ പ്രകാരം നിങ്ങളുടെ വിദ്യാലയത്തില്‍ ഒരു മാസത്തെ ചിലവെത്ര വരും?
4.തൊഴിലും കൂലിയും.
സര്‍ക്കാര്‍ എന്തിനാണ് കൂലി നിശ്ചയിച്ചു നല്‍കുന്നത്.? ദേശീയ തൊഴിലുറപ്പുു പദ്ധതി പ്രകാരം കൂലി എത്രയാണ്. എപ്പോഴൊക്കെയാണ് കൂലി വര്‍ദ്ധിപ്പിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നു. പാചകത്തോഴിലാളികള്‍ക്കു സംഘടനയുണ്ടോ? എന്തിനാണ് സംഘടനകള്‍? അവര്‍ക്കു പെന്‍ഷന്‍ ഉണ്ടോ? എന്തിനാണ് പെന്‍ഷന്‍? പഞ്ചായത്ത് ആര്‍ക്കെല്ലാം പെന്ഞഷന്‍ നല്‍കുന്നുണ്ട്?
5.ഉച്ചഭക്ഷണവും പോഷകാഹാരവും
പല സംസ്ഥാനങ്ങളും വൈകി. കുട്ടികളോടുളള അവരുടെ സമീപനം വിശകലനം ചെയ്യാം
"ഇനി എനിക്ക് ചൂണ്ടി കാട്ടുവാനുള്ളത് അമേരിക്കയിൽ നടക്കുന്ന ഉച്ച ഭക്ഷണ വിതരണത്തെ കുറിച്ചാണു. സ്കൂൾ ക്യാന്റീനിൽ നിന്ന് “അർഹരായ” കുട്ടികൾക്ക് സൌജന്യമായി ഭക്ഷണം നൽകുന്നു. ഇനി അല്ല്ലാത്തവർക്ക് പണം നൽകി ആഹാരം വാങ്ങാം. സൌജന്യമായി കിട്ടിയവരും പണം നൽകി വാങ്ങിയവരും വീട്ടിൽ നിന്ന് കൊണ്ടു വരുന്നവരും ഒരുമിച്ചിരുന്ന് ഒരേ ഹോളിൽ ഇരുന്ന് കഴിക്കുന്നു!
സ്കൂളിലെ ഭക്ഷണം ആരോഗ്യപരമായ ഒന്നല്ല എന്ന് കണ്ട് പ്രഥമ വനിത മിച്ചേൽ ഒബാമ (നമ്മുടെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീ-കുട്ടി ആരോഗ്യ ക്ഷേമ മന്ത്രിയാണവർ) നേരിട്ട് ഇടപ്പെട്ട് പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുവാനുള്ള ശക്തമായ നടപടികൾ എടുത്തു. സ്കൂളുകളിൽ നിന്ന് കോളകൾ പിൻവലിപ്പിച്ച് പകരം വെള്ളം ഏർപ്പെടുത്തി.
വമ്പൻ കമ്പനികൾക്ക് സബ്സിഡി കൊടുക്കുവാൻ മടിയില്ലാത്ത നമ്മുടെ നാട്ടിലെ ഭരണവർഗ്ഗത്തിനു പക്ഷേ സ്കൂൾ കുട്ടികൾക്ക് പോഷകം ഉള്ള ഭക്ഷണത്തിനു സബ്സിഡി നൽകുവാൻ മനസ്സില്ല്ല!!
എന്റെ സ്കൂൾ ഡിസ്ട്രിക്ക്റ്റിലെ “ഉച്ച കഞ്ഞിയെ” പറ്റി അറിയുവാൻ താലപര്യമുണ്ടെങ്കിൽ ഈ ലിങ്ക് നോക്കുക http://www.shaker.org/lunch. aspx
അമേരിക്കൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന പുതിയ ഉച്ച ഭക്ഷണത്തെ പറ്റി കൂടുതൽ അറിയുവാൻhttp://www.fns.usda.gov/cnd/ lunch/
സൌജന്യ ഭക്ഷണത്തിനു അർഹരായവരെ തെരഞ്ഞെടുക്കുന്നതിനെ പറ്റിയുള്ള മാനദണ്ഡം അറിയുവാൻ http://www.fns.usda.gov/cnd/ Governance/notices/iegs/IEGs. htm
ഇത് പോലെയുള്ള ഭരണകർത്താക്കൾ നമുക്കും ലഭിച്ചിരുന്നുവെങ്കിൽ "
..........................................................................................................................................................................................
അവലംബം.
1.
ഉദാഹരണമായി ഉച്ചക്കഞ്ഞിപ്പദ്ധതി പരിശോധിക്കാം.
സുതാര്യത
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ഇങ്ങനെ പറയുന്നു.
- എന്തിനാണ് ഇങ്ങനെ എഴുതി വെക്കുന്നത്?
- ആരെ ബോധ്യപ്പെടുത്താന്‍. ?
- അറിയാനുളള അവകാശവുമായി ബന്ധിപ്പിച്ചാണോ ഇവ വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്?.
- എങ്കില്‍ വിദ്യാര്‍ഥികളുമായി അതു ചര്‍ച്ച ചെയ്യേണ്ടതായിരുന്നില്ലേ?
- സ്കൂള്‍ പാര്‍ലമെന്റിനും എസ് എം സിക്കും ഉച്ചഭക്ഷണക്കമ്മറ്റിക്കും എന്തു റോളാണ്‍ വിദ്യാലയം നല്‍കിയത്?
ഇതേ പോലെ വേറെ ഏതെല്ലാം ബോര്‍ഡുകള്‍? എസ്‍ എസ് എ ധനലഭ്യത സംബന്ധിച്ച് വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് ഒരു പഠനവ്സതുവാക്കിയോ? പഞ്ചായത്തില്‍ ഇത്തരം ഏര്‍പ്പാടുണ്ടോ? അതെ നല്ലോരു ചര്‍ച്ചയ്യക്കു വകുപ്പുണ്ട്. പക്ഷേ ജനാധിപത്യം പ്രസംഗിക്കുന്ന പല അധ്യാപകരും സാധ്യത പ്രയോജനപ്പെടുത്തുന്നില്ല.
2.
സര്‍ക്കാര്‍ തരുന്ന ഓരോ രൂപയും ലക്ഷ്യത്തിനനുയോജ്യമായ വിധം ചെലവഴിക്കുന്നതിനു കത്യമായ രീതികളും രേഖകളും ഉണ്ട്. അതു കുട്ടികള്‍ അറയണ്ടേ?
- ഇത്രയും രേഖകള്‍ സൂക്ഷിക്കണമെന്നു നിര്‍ദ്ദേശിക്കാന്‍ കാരണമെന്താകും.?
- വിദ്യാലയ പ്രവര്ത്തനങ്ങള്‍ അറിയല്‍ ജനാധിപത്യ ഭരണരീതി അറിയലു കൂടിയാകുമല്ലോ? ഒപ്പം പ്രഥമാധ്യാപകരുടെ ചുമതലകളെത്രയെന്നും.
3.ഗണിതപഠനം
ഗണിതപഠനത്തിനു ഉപയോഗിക്കാവുന്ന ചിലസാധ്യതകള്‍ നോക്കൂ. ചുവടെ നല്‍കിയിട്ടുളള മാനദണ്ഡ പ്രകാരം നിങ്ങളുടെ വിദ്യാലയത്തില്‍ ഒരു മാസത്തെ ചിലവെത്ര വരും?
4.തൊഴിലും കൂലിയും.
സര്‍ക്കാര്‍ എന്തിനാണ് കൂലി നിശ്ചയിച്ചു നല്‍കുന്നത്.? ദേശീയ തൊഴിലുറപ്പുു പദ്ധതി പ്രകാരം കൂലി എത്രയാണ്. എപ്പോഴൊക്കെയാണ് കൂലി വര്‍ദ്ധിപ്പിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നു. പാചകത്തോഴിലാളികള്‍ക്കു സംഘടനയുണ്ടോ? എന്തിനാണ് സംഘടനകള്‍? അവര്‍ക്കു പെന്‍ഷന്‍ ഉണ്ടോ? എന്തിനാണ് പെന്‍ഷന്‍? പഞ്ചായത്ത് ആര്‍ക്കെല്ലാം പെന്ഞഷന്‍ നല്‍കുന്നുണ്ട്?
5.ഉച്ചഭക്ഷണവും പോഷകാഹാരവും
വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലറിലെ പ്രസക്തഭാഗം നോക്കൂ. ഇത് ഫോട്ടോ കോപ്പിയെടുത്ത് പോഷകാഹാരത്തെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ ഉപയോഗിക്കാമല്ലോ?
6.നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും?
കുട്ടികളോടു ചോദിച്ചിട്ടുണ്ടോ? നിയമങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യാം.
7.
ഉച്ചഭക്ഷണപരിപാടിയുടെ ചരിത്രം- 1984- ഉച്ചക്കഞ്ഞിപദ്ധതിക്ക് തുടക്കം കുറിച്ചു.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശങ്ങളിലെയും ആദിവാസികളുടെ മലയോരപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട 535 ലോവര്‍ പ്രൈമറി സ്കൂളുകളിലായിരുന്നു ആദ്യം ഉച്ചക്കഞ്ഞിപദ്ധതി നടപ്പിലാക്കിയത്. - 1985 എല്ലാ എല്‍ പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു.
- 1987 -88 സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ യു.പി. സ്കൂളുകളെയും കൂടി ഉച്ചക്കഞ്ഞിപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഏകദേശം 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിനെ പ്രയോജനം ലഭിച്ചത്.
- 2007-08 എട്ടാം ക്ലാസിലേക്കും ബാധകമാക്കി.
- 1995 ആഗസ്റ്റ് 15 നാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുത്തത്. ഇപ്പോള്‍ കേന്ദ്രാവിഷ്കൃതപദ്ധയാണ്.ദേശീയാസൂത്രണകമ്മീഷന്‍ സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയുടെ പെര്‍ഫോമന്‍സ് ഇവാലുവേഷന്‍ റിപ്പോറ്‍ട്ടില്‍ വിവിധസംസാഥാനങ്ങളിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച വര്‍ഷം സൂചിപ്പിക്കുന്നുണ്ട്. അതിലെ വിവരങ്ങള്‍ നോക്കൂ.
State
|
Year
|
Details
|
Tamil Nadu |
1923 |
Started in Madras City by Madras Municipal Corporation & extended to full State in 1982 |
West Bengal |
1928 |
Started in Calcutta city by Keshav Academy of Calcutta as compulsory Mid-day Tiffin on payment basis at the rate of four annas per child per month. |
Maharashtra |
1942 |
Started free mid day meal in Bombay. It was launched in 1995-96 as a centrally sponsored scheme. |
Karnataka |
1946 |
Started in Bangalore city to provide cooked rice and yoghurt. There was provision of giving 3 kg of rice/wheat per month /per child who had 80% or more attendance in 1995. Cooked meal was started in 7 north eastern districts during 2002-03. |
Uttar Pradesh |
1953 |
It introduced a scheme on voluntary basis to give boiled gram, ground- nut, puffed rice and seasonal fruits. |
Kerala |
1960 |
Scheme had been funded by CARE (Cooperate American Relief Everywhere) under US Assistance during the period 1960-1983 (in a pilot manner). |
Bihar |
1995 |
Started with dry ration of 3 kg/per student/per month and started providing cooked meal in 30 blocks of 10 districts in 2003-04 |
Andhra Pradesh |
1995 |
There was provision of giving 3 kg of rice/wheat per month per child with 80% or more attendance in school. |
Madhya Pradesh |
1995 |
Initially dry rations or Dalia was provided. Rajasthan -1995 -Students of Government Primary schools were provided wheat at the rate of 3 kg/ per student /per month |
Arunachal Pradesh |
1995 |
Initially only dry ration was provided in five districts of the state, extended to all schools since 2004. |
Punjab |
1995 |
Students of Government Primary schools were provided wheat at the rate of 3 kg per student/ per month and switched over to cooked meal in one block of every district in 2002-03. |
Haryana |
1995 |
Initially implemented in 17 blocks of 6 districts & extended to 44 blocks where female literacy rate was lower than the national level in 1996-97. |
Himachal Pradesh |
1995 |
Initially dry ration was provided |
Jammu &Kashmir - |
1995 |
Initially dry ration was provided |
Meghalaya |
1995 |
-Started with dry ration of 3 kg per student /per month. |
Jharkhand |
2003 |
It was taken up on a pilot basis in 3140 government primary schools in 19 districts initially |
പല സംസ്ഥാനങ്ങളും വൈകി. കുട്ടികളോടുളള അവരുടെ സമീപനം വിശകലനം ചെയ്യാം
8.മറ്റു രാജ്യങ്ങളില്‍ എങ്ങനെ ?
............................................................................................................അമേരിക്കയില്‍ നിന്നും ശ്രീ മനോജ് ഇങ്ങനെ എഴുതി"ഇനി എനിക്ക് ചൂണ്ടി കാട്ടുവാനുള്ളത് അമേരിക്കയിൽ നടക്കുന്ന ഉച്ച ഭക്ഷണ വിതരണത്തെ കുറിച്ചാണു. സ്കൂൾ ക്യാന്റീനിൽ നിന്ന് “അർഹരായ” കുട്ടികൾക്ക് സൌജന്യമായി ഭക്ഷണം നൽകുന്നു. ഇനി അല്ല്ലാത്തവർക്ക് പണം നൽകി ആഹാരം വാങ്ങാം. സൌജന്യമായി കിട്ടിയവരും പണം നൽകി വാങ്ങിയവരും വീട്ടിൽ നിന്ന് കൊണ്ടു വരുന്നവരും ഒരുമിച്ചിരുന്ന് ഒരേ ഹോളിൽ ഇരുന്ന് കഴിക്കുന്നു!
സ്കൂളിലെ ഭക്ഷണം ആരോഗ്യപരമായ ഒന്നല്ല എന്ന് കണ്ട് പ്രഥമ വനിത മിച്ചേൽ ഒബാമ (നമ്മുടെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീ-കുട്ടി ആരോഗ്യ ക്ഷേമ മന്ത്രിയാണവർ) നേരിട്ട് ഇടപ്പെട്ട് പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുവാനുള്ള ശക്തമായ നടപടികൾ എടുത്തു. സ്കൂളുകളിൽ നിന്ന് കോളകൾ പിൻവലിപ്പിച്ച് പകരം വെള്ളം ഏർപ്പെടുത്തി.
വമ്പൻ കമ്പനികൾക്ക് സബ്സിഡി കൊടുക്കുവാൻ മടിയില്ലാത്ത നമ്മുടെ നാട്ടിലെ ഭരണവർഗ്ഗത്തിനു പക്ഷേ സ്കൂൾ കുട്ടികൾക്ക് പോഷകം ഉള്ള ഭക്ഷണത്തിനു സബ്സിഡി നൽകുവാൻ മനസ്സില്ല്ല!!
എന്റെ സ്കൂൾ ഡിസ്ട്രിക്ക്റ്റിലെ “ഉച്ച കഞ്ഞിയെ” പറ്റി അറിയുവാൻ താലപര്യമുണ്ടെങ്കിൽ ഈ ലിങ്ക് നോക്കുക http://www.shaker.org/lunch.
അമേരിക്കൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന പുതിയ ഉച്ച ഭക്ഷണത്തെ പറ്റി കൂടുതൽ അറിയുവാൻhttp://www.fns.usda.gov/cnd/
സൌജന്യ ഭക്ഷണത്തിനു അർഹരായവരെ തെരഞ്ഞെടുക്കുന്നതിനെ പറ്റിയുള്ള മാനദണ്ഡം അറിയുവാൻ http://www.fns.usda.gov/cnd/
ഇത് പോലെയുള്ള ഭരണകർത്താക്കൾ നമുക്കും ലഭിച്ചിരുന്നുവെങ്കിൽ "
..........................................................................................................................................................................................
വിവിധരാജ്യങ്ങളിലെ സ്കൂള്‍ ഭക്ഷണരീതിയെക്കുറിച്ച് ബി ബി സി വാര്‍ത്ത വായിക്കൂ.
വിക്കിപീഡിയയില്‍ കൊടുത്തിട്ടളളത് വായിക്കാന്‍
School meal |
അവലംബം.
1.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി