അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം -2
.................................................................................................................................................................
നൂതനമായ
പ്രവര്‍ത്തനങ്ങള്‍ കൊണ്ടും
അക്കാദമിക മികവു കൊണ്ടും
പ്രദേശികസമൂഹം പഞ്ചനക്ഷത്ര
ചിഹ്നം നല്‍കി ആദരിക്കുന്ന
പാഠശാല.
അതാണ് കാലിഫേര്‍ണിയയിലെ വിദ്യാലയം- ബര്‍ക്ക്വുഡ് ഹെഡ്ജ് സ്കൂള്‍.
അറുപതു
വര്‍ഷത്തെ പ്രവര്‍ത്തന
പാരമ്പര്യം
കണ്‍സ്ട്രക്ടിവിസ്റ്റ്
ദര്‍ശനം പിന്തുടരുന്ന സ്കൂള്‍
എന്ന നിലയില്‍ കേരളക്കാര്‍ക്ക്
ചില പാഠങ്ങള്‍ നല്‍കാന്‍ ഈ
വിദ്യാലയപരിചയപ്പെടുത്തല്‍
അവരുടെ അനുഭവങ്ങളുടെ പങ്കുവെക്കല്‍
സഹായിക്കും.
ബര്‍ക്കിലി
പ്രദേശത്തെ ആദ്യത്തെ
ബഹുവംശീയവിദ്യാലയം.
ചെറിയ
ക്ലാസുകള്‍ ,
ഓരോ
കുട്ടിയെയും കഴിവിന്റെ
പരമാവധിയിലേക്കുയര്‍ത്താനുളള
നിര്‍ബന്ധം,
അക്കാദമിക
കാര്യക്ഷമത
വിദ്യാലയം
എന്നതു കുട്ടികളും അധ്യാപകരും
കുടുംബങ്ങളും അടങ്ങുന്ന
ചെറുസമൂഹമാണവര്‍ക്ക്.
പ്രവേശനനിരക്ക്
വര്‍ദ്ധിക്കുന്നത് വിദ്യാലയമികവു
മൂലം.
നൂറില്‍
താഴെ കുട്ടികള്‍
വിദ്യാലയത്തെക്കുറിച്ചുളള
വിലയിരുത്തലുകള്‍ നെറ്റില്‍
നിന്നും വായിക്കാന്‍ കഴിയും
.അതില്‍
ചിലത്.
ഒരു
രക്ഷിതാവു് ഇങ്ങനെ കുറിച്ചു-
"ഓരോരുത്തരേയും
പേരു ചെല്ലി വിളിക്കാന്‍
കഴിയും വിധം എല്ലാവര്‍ക്കും
എല്ലാവരെയും അറിയാം.
“
2
മറ്റൊരാള്‍
എഴുതി
"കുട്ടികളില്‍
സമ്മര്‍ദ്ദമുണ്ടാക്കി
പഠനത്തിലേക്കു തളളിവിടുന്നതിനു
പകരം അവരില്‍ വെല്ലുവിളിയുണര്‍ത്തുന്ന
വിദ്യാലയം.ഗുണനപ്പട്ടികയും
മറ്റും ഉരുവിട്ടു പഠിക്കുന്നതിനല്ല
വിദ്യാഭ്യാസത്തിനാണ്
പ്രാധാന്യം.
എന്റെ
കുട്ടിക്ക് പഠനത്തില്‍ നല്ല
താല്പര്യമുണ്ട്.
അവന്‍
ലൈബ്രറിയില്‍ പോവുകയും
പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു
വായിക്കുയും ചെയ്യുന്നു.
നമ്മുടെ
ഭൂമിയുടെ കേന്ദ്രം എവിടെയാണെന്നവന്‍
ആരായുന്നു.
പഠനം
നന്നായി ആസ്വദിക്കുന്ന
കുട്ടി.”
3
മറ്റൊരു
പ്രതികരണം-
"എന്റെ
മക്കള്‍ അവിടെ മൂന്നാം
വര്‍ഷമാണ്.
അവരുടെ
അക്കാദമികവും സാമൂഹികവുമായ
വളര്‍ച്ച വിലമതിക്കത്തക്കതാണ്.
ചിന്തിക്കുന്നവരും
സമര്‍പ്പണമനോഭാവമുളളവരുമാണ്
അവിടുത്തെ അധ്യാപകര്‍.
ക്രിയാതമകമായ
രീതിയിലാണ് പഠിപ്പിക്കുന്നത്.
ശരിക്കും
ഈ വിദ്യാലയം തെരഞ്ഞെടുത്തത്
ഏറ്റവും ശരിയായ തീരുമാനമായി
ഞാന്‍ കരുതുന്നു.”
4
"സഹജമായ
ജിജ്ഞാസയെ അംഗീകരിക്കുന്നതിനാല്‍
കണ്ടെത്തലിന്റെ ആഹ്ലാദം
അറിയുന്ന കുട്ടികള്‍.
എലിമെന്ററി
തലത്തില്‍ നിന്നും നേടേണ്ടതൊക്കെ
നേടുന്ന കുട്ടികള്‍.
പിന്തുണയുടെയും
തനിമയാര്‍ന്ന പഠനാനുഭവങ്ങളുടെയും
കാര്യത്തില്‍ സമൃദ്ധം.
ഞാന്‍
ഈ സ്കൂളിനെ വളരെ ഇഷ്ടപ്പെടുന്നു.
കാരണം
വംശവ്യത്യാസമില്ലാതെ
എല്ലാവരെയും വ്യത്യസ്ത
സാമ്പത്തിക വിഭാഗങ്ങളില്‍പെടുന്ന
എല്ലാവരെയും ഈ വിദ്യാലയം
ഉല്‍ക്കൊളളുന്നു.
മറ്റു
സ്വകാര്യവിദ്യാലയങ്ങളില്‍
നിന്നും തികച്ചും വ്യത്യസ്തം.
നിങ്ങള്‍
ഈ വിദ്യാലയം സന്ദര്‍ശിക്കുകയാണെങ്കില്‍
അതു ഫീല്‍ ചെയ്യും.”
(അവലംബം
http://www.greatschools.org/)
|
നല്ല
വാക്കു പറയിപ്പിക്കുക .ഏതൊരു
വിദ്യാലയവും നേടുന്ന വലിയ
അവാര്‍ഡ് അതുതന്നെ.
.വിദ്യാലയവിശേഷങ്ങള്‍
തുടരുന്നു.
പാരിസ്ഥിക,സാമൂഹിക
പ്രശ്നങ്ങളില്‍ നായകത്വം
വഹിക്കുന്ന ഈ വിദ്യാലയം
ആഴത്തിലുളള പഠനം പ്രദാനം
ചെയ്യുന്ന അതിന്റെ വികസിക്കുന്ന
പാഠ്യപദ്ധതി കൊണ്ടു പേരുകേട്ടതാണ്.
Alameda
County യിലെ
ഒന്നാംസ്ഥാനത്തുളള സ്കൂള്‍.
പുരോഗമന
പാഠശാല എന്നു വിളിക്കാന്‍
അവര്‍ ആഗ്രഹിക്കുന്നു.
അവരുടെ
വാക്കുകള്‍ നോക്കൂ അവ
പാഠ്യപദ്ധതിയോടും പഠനത്തോടും
കുട്ടികളോടുമുളള അവരുടെ
പരോഗമന നിലപാട് പ്രതിഫലിപ്പിക്കുന്നു.
“Our
constructivist philosophy is reflected in our dynamic and engaging
integrated curriculum. The teachers at Berkwood Hedge are flexible
and responsive to each student's learning style and needs. We
nurture their social and emotional development as carefully as
their academic growth. Above all, we strive to create an
environment where all students feel safe, secure, and valued.”
|
ഓരോ
കുട്ടിയുടെയും പഠനശൈലിയും
ആവശ്യങ്ങളും കണക്കിലെടുക്കുന്നു
എന്നു പറഞ്ഞാല്‍ അത് വിദ്യാലയപ്പെരുമ
തന്നെ.
നമ്മുടെ
പല അധ്യാപകര്‍ക്കും മനസ്സിലാകാത്ത
കാര്യം .പഴി
പറഞ്ഞിരിക്കുന്നവര്‍ക്കു
വഴിവെട്ടാനാകില്ല.
ക്ലാസുകള്‍
കാടുപിടിച്ചു കിടക്കും.
വിദ്യാലയത്തിന്റെ
ചുറ്റുമതിലിനകത്തായാലും
പുറത്തായാലും
രക്ഷിതാക്കള്‍ക്കു
എല്ലാ പ്രവര്‍ത്തനങ്ങളിലും
പങ്കാളിത്തം
അനുവദിക്കുന്നു.
എന്തിന്
ക്ലാസുമുറിക്കുളളില്‍ പോലും.
സവിശേഷപ്രവര്‍ത്തനങ്ങള്‍
നടത്തുമ്പോള്‍ ഏകേപനച്ചുമതലയും
അവര്‍ക്കു തന്നെ.
“Berkwood
Hedge School's developmental curriculum is based on the
understanding that children construct their knowledge of the world
through hands-on, integrated, and active child-centered learning
experiences. The strength of the Berkwood Hedge developmental
curriculum is that it allows children to develop as creative
participants in their own learning. Our teachers support this
development across the cognitive, emotional, physical, social, and
moral domains.”
|
അനുഭവസമ്പത്തും
അന്വേഷകമനോഭാവവുമുളള അധ്യാപകര്‍.
കുട്ടികളുടെ
ചിന്തയെ വെല്ലുവിളിക്കുന്ന
അവര്‍ക്കും സ്വയം മുഴുകാന്‍
കഴിയുന്ന പ്രവര്‍ത്തനങ്ങള്‍
രൂപപ്പെടുത്തുന്നതില്‍
ശ്രദ്ധാലുക്കളാണ് അധ്യാപകര്‍.
നിരന്തരം
നടത്തുന്ന ആഴത്തിലുളള
പഠനത്തിന്റെ ഫലമായാണ് അവര്‍
പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത്.കുട്ടിയുടെ
വ്യതിരിക്തമായ ആവശ്യത്തെ
അഭിസംബോധന ചെയ്യുന്ന വൈവിധ്യമുളള
പഠനേപകരണങ്ങള്‍ ഉപയോഗിക്കുന്നു.
ഓരോ
കുട്ടിയും എങ്ങനെ ചിന്തിക്കുന്നു
എന്നുമനസ്സിലാക്കുക എന്നത്
അധ്യാപകരുടെ പ്രധാന റോളാണ്.
“The
curriculum is active, so students engage in experimenting,
drawing, writing, dramatizing, discussing, questioning, reading,
building, and inventing. In this way, children are able to tap
into a range of learning strategies and represent their thinking
in many ways.”
|
കുട്ടിയുടെ
കഴിവുകള്‍ വിലയിരുത്തുന്നത്
എങ്ങനെ എന്നറിയേണ്ടേ?
പലതരത്തിലുളള
സന്ദര്‍ഭങ്ങളെയും രീതികളെയും
പ്രയോജനപ്പെടുത്തുന്നു.
ഉദാഹരണമായി-
- നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങളിലെ കുട്ടിയുടെ പെര്‍ഫോമന്‍സ്
- ക്ലാസില്‍ പഠനപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴുളള അധ്യാപകരുടെ നിരീക്ഷണം
- കുട്ടികളുടെ പ്രദര്‍ശനങ്ങള്‍ വിലയിരുത്തല്‍
- മറ്റുളളവരുമായുളള ഇടപഴകലില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ സമാഹരിക്കല്‍
വിശകലനം
ചെയ്യാനും പ്രവചിക്കാനും
സൃഷ്ടിക്കാനുമൊക്കെ ഇടം
നല്‍കുന്ന പ്രക്രിയയെ
മനസ്സിലാക്കുകയും വിലമതിക്കുകയും
ചെയ്യുന്ന വിദ്യാലയം.
“Overall,
we see children as competent, articulate, and curious about their
world. Teachers create a safe learning environment that provides
students with the appropriate level of challenge, while helping
children to take on the responsibility for being creative learners
who take pride in their growing abilities.”
|
പരിസ്ഥിതിസംരക്ഷണം,
സാമൂഹികനീതിക്കു
വേണ്ടി നിലകൊളളല്‍ എന്നിവയില്‍
വിദ്യാര്‍ഥികളും അധ്യാപകരും
രക്ഷിതാക്കളും പ്രതിബദ്ധത
പുലര്‍ത്തുന്നു.
സാംസ്കാരികവും
വംശീയവും,പഠനശൈലീപരവും
സാമ്പത്തികവും ലിംഗപദവീപരവുമായ
എല്ലാ വിധ വൈവിദ്ധ്യത്തെയും
മാനിക്കുന്നു.
We hold these values to be at the core of our mission: (click and read )
കഥോത്സവം
എല്ലാ പ്രായക്കാര്‍ക്കും വേണ്ടി എല്ലാ വര്‍ഷവും കഥോത്സവം നടത്തുന്ന വിദ്യാലയം.
ഈ വര്‍ഷത്തെ കഥോത്സവം ഒക്ടോബര്‍ പതിമൂന്നിനായിരുന്നു. ഒരു മണിമുതല്‍ അഞ്ചുവരെ. പ്രശസ്തരമായ കഥപറച്ചിലുകാരും പ്രാദേശിക കഥാവതാരകരും എത്തും. കഥ അവതരണം ഒരു ആവിഷ്കാരമാണ്. പല രീതികള്‍ സ്വീകരിക്കും. വേഷച്ചമയങ്ങളോടെ ചിലര്‍ എത്തും. ചിലരാകട്ടെ അബിനയത്തെ കൂട്ടുപിടിക്കും. രംഗസജ്ജീകരണവും ഉണ്ടാകും. ഒന്നിലധികം പേര്‍ ചേര്‍ന്നുളള കൂട്ടു പ്രകടനവും ...കഥാഖ്യാനസാധ്യതകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും അത്ഭുതലോകത്തെത്തിക്കും.
ടിക്കറ്റ് വെച്ചാണ് പരിപാടി. മുതിര്‍ന്നവര്‍ക്കു പത്തു ഡോളര്‍. കുട്ടികള്‍ക്കു അഞ്ചും.
|
വിശകലനത്തിന് -
നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാഞ്ഞതാണോ അന്വേഷണ സംസ്കാരം വളരാത്തതിന്റെ കാരണം ?
അധ്യാപകരുടെ മുന്‍കൈകള്‍ മാനിക്കപ്പെടാത്തതോ ?
വഴക്കമുള്ള കരിക്കുലം എന്ന് ഭംഗി വാക്ക് പറയുകയും അത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണോ ?
അധ്യാപകരെ സൃഷ്ടാക്കലായി കാണാത്തതാണോ ?
അനുബന്ധം-
LEARNING SPECIALIST PROGRAM
Each classroom at Berkwood Hedge includes a Learning Specialist.
The role of the Learning Specialist is based on the knowledge and experience that there is great diversity in learning. The more that we know about how our students learn, the more we can support a positive and successful school experience.
The primary role of the Learning Specialists at Berkwood Hedge is to provide support to the classroom teachers and students by:
- Providing resources to teachers and parents
- Discussing students' individual needs with teachers and parents
- Conducting classroom observations
- Recommending classroom accommodations and curriculum modifications
- Providing small group remediation
- Administering in-house screenings
- Suggesting outside referrals
- Conferencing with parents, guardians, and/or other professionals
In grades K-2, the Learning Specialists work closely with the classroom teachers on developing foundational skills in reading and math.
In grades 3-5, the focus is on building upon these skills, dependent on the students' individual needs.
The Learning Specialists are able to help identify and understand children's unique profiles and to strategize ways for teachers to address a variety of individual learning needs in the classroom. At times, they work directly with children to support their success with curricular activities or to address underlying learning needs. They focus on the child's particular learning profile, always mindful of each child's areas of strength and individual learning styles.
നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാഞ്ഞതാണോ അന്വേഷണ സംസ്കാരം വളരാത്തതിന്റെ കാരണം ? [അല്ല] അധ്യാപകരുടെ മുന്‍കൈകള്‍ മാനിക്കപ്പെടാത്തതോ ?[അല്ല] വഴക്കമുള്ള കരിക്കുലം എന്ന് ഭംഗി വാക്ക് പറയുകയും അത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണോ ?[അല്ല] അധ്യാപകരെ സൃഷ്ടാക്കലായി കാണാത്തതാണോ ?[അല്ല] ഏറിയോ കുറഞ്ഞോ ഈ ഗുണാംശങ്ങളൊക്കെ നിറവേറ്റപ്പെടുന്നതുകൊണ്ടാണ്`നമ്മുടെ പൊതുവിദ്യാലയങ്ങള്‍ നിലനിന്നുപോരുന്നത്. ഓരോ സ്കൂളിലും 'നല്ല' കുറേ അദ്ധ്യാപകരും രക്ഷിതാക്കളും ഉണ്ട്. പക്ഷെ, 'നല്ല'തല്ലാത്തവരെ മാറ്റിയെടുക്കാന്‍ അധികാരികള്‍ക്ക് സവിശേഷമായ ഒരു ശ്രദ്ധയും ഇല്ല. എന്നതാണ്` പ്രധാന പോരായ്മ. സര്‍ക്കാര്‍ കണക്കില്‍ 'നല്ല' മാഷും അല്ലാത്ത മാഷും ഒക്കെ ഒരേ പരിഗണനയിലാണ്`. കുട്ടിക്കും രക്ഷിതാവിനും സമൂഹത്തിനും 'നല്ല' മാഷെ/ സ്കൂളിനെ അറിയാം .സര്‍ക്കാരിനറിയില്ല.
ReplyDeleteപ്രമുഖ അദ്ധ്യാപക സംഘടനകള്‍ പോലും [കേരളത്തില്‍] 'അക്കാദമിക്ക് ചര്‍ച്ചകള്‍ക്കും മൗലികമായ പ്രവര്‍ത്തനങ്ങള്‍ക്കും സമയം ചെലവാക്കുന്നില്ല എന്നു ഖേദം തോന്നാറുണ്ട്.
കഥയ്ക്ക് വേണ്ടി ഒരു ഉത്സവം..... നല്ല ആശയം തന്നെ .നമ്മുടെ വിദ്യാലയങ്ങളിലും വളരെ നന്നായി ഇതു നടപ്പിലാക്കാം .നല്ല കഥാപ്രസംഗകാരായ മുതിര്‍ന്ന കൂട്ടുകാരെയും കഥ പറയുന്നതില്‍ നിപുണരായ മുത്തശ്ശിമാരെയും സംഘടിപ്പിച്ചാല്‍ മതി .....
ReplyDeleteചെറിയ ഗ്രൂപ്പുകളിലെ പരിഹാര ബോധനം എന്നത് കൊണ്ട് എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് ?അത് "പഠിക്കാത്തവരുടെ "ഗ്രൂപ്പാണോ? അപ്പോള്‍ പ്രക്രിയയോ? കഥ പറച്ചില്‍ സംരംഭം കൊള്ളാം .ക്ലാസ് റൂമില്‍ ഇങ്ങനെ അവതരിപ്പിക്കുന്നത് കണ്ടു ,.ഓരോ പ്രദേശ ത്തും പഞ്ചായത്ത്കള്‍ ഇത്തരം അവതരണ ശാലകള്‍ ഒരുക്കിയെങ്കില്‍. ഈ കഥയരങ്ങിന്റെയും സാധ്യത വിപുലം തന്നെ .
ReplyDeleteപ്രംജിത്, ബിന്ദു,
ReplyDeleteകഥോത്സവത്തിന്റെ മറ്റൊരു മാതൃക ബ്രിട്ടണില്‍ നിന്നും അടുത്ത ലക്കത്തില്‍
കൂടുതല്‍ ഉത്സാഹം തരും
പ്രമുഖ അദ്ധ്യാപക സംഘടനകള്‍ പോലും [കേരളത്തില്‍] 'അക്കാദമിക്ക് ചര്‍ച്ചകള്‍ക്കും മൗലികമായ പ്രവര്‍ത്തനങ്ങള്‍ക്കും സമയം ചെലവാക്കുന്നില്ല എന്നു ഖേദം തോന്നാറുണ്ട്
ReplyDelete.രാമനുണ്ണിമാഷ്ടെ ഈ പ്രതികരണം പ്രസക്തം.
ബിന്ദു
ReplyDeleteചെറുസംഘത്തിലെ പരിഹാരപഠനപ്രക്രിയയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. അവരുടെ ദര്ശനം നെച്ചു നോക്കുമ്പോള്‍ അതിന്റെ പ്രക്രിയ അറിവുനിര്‍മാണത്തിന്റെ വേറിട്ടൊരു വഴിയാകാനാണ് സാധ്യത.
രണ്ടാം ടേം പരീക്ഷ കഴിഞ്ഞ് നിരാശപ്പെടുന്ന നമ്മുടെ ചില അധ്യാപകരെപ്പോലകില്ല എന്നു കരുതാം. വേറിട്ട വഴിയകള്‍ ഉണ്ട് .അതു കണ്ടെത്തണം.തെളിയിക്കണം.
ബിന്ദു
ReplyDeleteചെറുസംഘത്തിലെ പരിഹാരപഠനപ്രക്രിയയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. അവരുടെ ദര്ശനം നെച്ചു നോക്കുമ്പോള്‍ അതിന്റെ പ്രക്രിയ അറിവുനിര്‍മാണത്തിന്റെ വേറിട്ടൊരു വഴിയാകാനാണ് സാധ്യത.
രണ്ടാം ടേം പരീക്ഷ കഴിഞ്ഞ് നിരാശപ്പെടുന്ന നമ്മുടെ ചില അധ്യാപകരെപ്പോലകില്ല എന്നു കരുതാം. വേറിട്ട വഴിയകള്‍ ഉണ്ട് .അതു കണ്ടെത്തണം.തെളിയിക്കണം.