ലോകരാജ്യങ്ങളിലെ
വ്യത്യസ്തവും നൂതനവുമായ
വിദ്യാഭ്യാസ ഇടപെടലുകളെക്കുറിച്ചുളള
അന്വേഷണം തുടരുകയാണ്.
. ഈ ആഴ്ച പരീക്ഷയുമായി ബന്ധപ്പെട്ട
സമീപനവും പ്രയോഗവും ആണ് പങ്കു
വെക്കുന്നത്.
'School
-based assessment -The Queensland system'
ആസ്ട്രേലിയയിലെ
ഒരു സംസ്ഥാനമാണ് ക്വീന്‍സ്
ലാന്‍ഡ്. അവിടെ
പന്ത്രണ്ടാം ക്ലാസില്‍ നിന്നും
കുട്ടികള്‍ പുറത്തിറങ്ങുന്നതിനു
മുന്നോടിയായി പൊതു പരീക്ഷനടത്താറില്ല.
വിദ്യാലയാടിസ്ഥാനത്തിലുളള
വിലയിരുത്തല്‍ മാത്രം.
ഓരോ
വിദ്യാലയവും അവരുടെ വിദ്യാര്‍ഥികളെ
വിലയിരുത്തി കുട്ടി എത്രമാത്രം
കഴിവുകള്‍ ആര്‍ജിച്ചിട്ടുണ്ടെന്നു
പ്രഖ്യാപിക്കും.
അധ്യയനം നടത്തുന്ന
ആള്‍ക്കാണ് വിലയിരുത്തലിനുളള
അര്‍ഹത.
അധ്യാപകരെ
പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്ന
സമൂഹം
(നമ്മുടേതു
പോലെ അധ്യാപകരെ അവിശ്വസിക്കുന്ന
സമൂഹത്തിലുളളവരെ സംബന്ധിച്ചിടത്തോളം
ഇതു പൊരുത്തപ്പെടാനാവാത്ത
സംഗതിയാണിത്.
അധ്യാപകര്‍ തങ്ങളുടെ
കുട്ടികള്‍ക്കു അനര്‍ഹമായ
അംഗീകാരം നല്‍കുമെന്ന
മുന്‍വിധിയാണ് മിക്ക സമൂഹവും
വെച്ചു പുലര്‍ത്തുന്നത്.അധ്യാപകസംഘടനകളും
അധ്യാപകര്‍ക്ക് അധികാരം
നല്‍കുന്നതിനു വാദിക്കുന്നില്ല.
- ഏറ്റവും കൂടുതല്‍ വിശ്വാസം അര്‍പ്പിക്കേണ്ടത് അധ്യാപകരില്‍ അല്ലേ? അവരല്ലേ കുട്ടികളില്‍ മൂല്യ ബോധം വളര്‍ത്തേണ്ടത്?
- അവരല്ലേ വിവേചനരഹിതമായ പക്ഷപാതമില്ലാത്ത പ്രവൃത്തിയിലൂടെ സത്യസന്ധതയുടെ ഉദാത്ത മാതൃക സൃഷ്ടിക്കേണ്ടത്?തത്വം പറയാം ..പ്രായോഗികമല്ല..എന്നു മറുവാദം. വെല്ലുവിളി ഏറ്റെടുക്കാന്‍ മടിക്കുന്ന സമൂഹം വിപ്ലവാത്മമക പരീക്ഷണങ്ങളെ ഭയക്കുന്നു.അത് അഡ്ജസ്റ്റ്മെന്റു ചെയ്യലിനു ശ്രമിക്കുന്നു, തല്കാലം ഇത്രയും മതി എന്നു പറഞ്ഞു സ്വയം പരിമിതപ്പെടുന്നു . സാധ്യതകള്‍ നോക്കി നെടുവീര്‍പ്പിടാന്‍ പോലും തയ്യാറാകുന്നില്ല. വളരെ യാന്ത്രികമായി തീരുമാനങ്ങളെടുക്കും .പരീക്ഷയേ വേണ്ടെന്നു വെയ്ക്കും. അല്ലെങ്കില്‍ സി ബി എസി ഇ വിദ്യാലയങ്ങളില്‍ ചെയ്യുന്നതു പൊലെ പത്താം ക്ലാസില്‍ വിദ്യാലയത്തിനു ചോദ്യം തെരഞ്ഞെടുത്തു പരിക്ഷ നടത്താനവസരം നല്‍കും. നിലാവരം ഉറപ്പാക്കിയോ എന്നു ഉറപ്പു വരുത്തുന്ന ഒരു രീതിയും നിര്‍ദ്ദേശിക്കുകയുമില്ല) ക്വീന്‍സ് ലാന്‍ഡില്‍ എന്താണ് സംഭവിച്ചത്? വിദ്യാഭ്യാസരംഗം പൊതു പരീക്ഷ ഇല്ലാതായതോടെ കുത്തഴിഞ്ഞുവോ? അധ്യാപകര്‍ കിട്ടിയ അവസരം ദുരുപയോഗം ചെയ്തുവോ? ഒരോ വിദ്യാലയവും കുട്ടികള്‍ക്കു അനര്‍ഹമായ തരത്തില്‍ വാരിക്കോരി നിലവാരസര്‍ട്ടിഫിക്കറ്റ് നല്‍കിയേ? നോക്കാം..
പശ്ചാത്തലം
- എഴുപതുകള്‍ വരെ ക്വീന്‍സ് ലാന്‍ഡില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാനം ഒരു പൊതു എഴുത്തു പരീക്ഷയ്ക്കു കുട്ടികള്‍ വിധേയരാകണമായിരുന്നു.
- കേന്ദ്രീകൃതമായ വിലയിരുത്തലും സര്‍ട്ടിഫിക്കറ്റ് നല്‍കലും
- ഇത്തരം പരീക്ഷ പഠനരീതിയില്‍ വലിയ സ്വാധീനം ചെലുത്തി. പരീക്ഷയ്ക്ക വേണ്ടിയുളള പഠനമാവുകയും പഠനത്തിനു വേണ്ടിയുളള പഠനമില്ലാതെ വരുകയും ചെയ്തു.
- 1967 ല്‍ 68 % കുട്ടികള്‍ സീനിയര്‍ പബ്ലിക് പരീക്ഷയില്‍ ഫിസിക്സിനു തോറ്റു (പി ഗ്രേഡു കിട്ടിയില്ല)
- തുടര്‍പഠനത്തിനു കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സര്‍വകലാശാലകള്‍ നടത്തുന്ന എന്‍ട്രന്‍സ് എക്സാമിനേഷനുകളില്‍ വിദ്യാര്‍ഥികള്‍ വിജയിക്കാതെ പോകുന്നത് സെക്കണ്ടറി തലത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചു
- ബദലുകള്‍ അന്വേഷിക്കുന്നതിന് സമൂഹം തയ്യാറായി
- 1972 ല്‍ വിദ്യാലയാടിസ്ഥാനത്തിലുളള വിലയിരുത്തല്‍ രീതി (School based assessment system ) നടപ്പിലാക്കി
2006
ല്‍ ഈ സംവിധാനം
ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം
പ്രദാനം ചെയ്യുന്നുണ്ടെന്ന്
അന്തര്‍ദേശീയലോകം അംഗീകരിച്ചു
പ്രത്യേകതകള്‍
- അതത് അധ്യാപകര്‍ക്കാണ് അവരുടെ വിദ്യാര്‍ഥികളെ വിലയിരുത്തുന്നതിനുളള ഉത്തരവാദിത്വം .അധ്യാപനം, പഠനം, വിലയിരുത്തല്‍ ഇവയെ ഉദ്ഗ്രഥിക്കുന്ന ആധികാരിക ബോധനശാസ്ത്രം (Authentic Pedagogy) എന്നാണവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ സംമ്പ്രദായം അധ്യാപകരുടെ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുന്നു. അവരെ വിശ്വാസത്തിലെടുക്കുന്നു.അവരുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നു. വിലയിരുത്തുന്നതിനുളള വൈദഗ്ധ്യം വികസിപ്പിക്കുന്നു. അദ്ധ്യയനത്തിന്റെയും നിലവാരത്തിന്റെയും ഉത്തരവാദിത്വം /ഉടമസ്ഥത(OWNERSHIP) അധ്യാപകര്‍ ഏറ്റെടുക്കുന്നു. ബാഹ്യസമ്മര്‍ദ്ദമല്ല അവരെ നയിക്കുന്നത്.
- നിലവാരമാനദണ്ഡങ്ങള്‍ പ്രകാരമേ വിലയിരുത്താനാകൂ. വിദഗ്ധപാനലംഗങ്ങള്‍ അധ്യാപകരുടെ വിലയിരുത്തല്‍ അവലോകനം ചെയ്യും.പരിശോധിക്കും.
- കുട്ടികളുടെ നിലവാരം എത്രത്തോളമെന്നു തെളിവുകള്‍ ഉദാഹരിച്ചു വ്യക്തമാക്കേണ്ടതുണ്ട്.
- വ്യത്യസ്തവും വൈവിധ്യമുളളതുമായ വിലയിരുത്തല്‍ തന്ത്രങ്ങള്‍ അധ്യാപകര്‍ പ്രയോജനപ്പെടുത്തും ഏതു കഴിവ് ഏതു തന്ത്രമുപയോഗിച്ചാല്‍ ശരിയായി വിലയിരുത്താനാകുമെന്ന അന്വേഷണമാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുക.കുട്ടികളുടെ പഠനശൈലിയെ വിലമതിക്കും.
- അധ്യാപകര്‍ നിരന്തരം അവരുടെ വിലയിരുത്തല്‍ശേഷി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. ഇതിനായി വിദഗ്ധപരിശീനത്തില്‍ അധ്യാപകര്‍ താല്പര്യത്തോടെ പങ്കെടുക്കും.
- കേന്ദ്രീകൃതമായി തയ്യാറാക്കിയ സിലബസുണ്ട് ( അതില്‍ പഠിക്കേണ്ട ഉളളടക്കം നേടേണ്ട നിലവാരം എന്നിവ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്) അധ്യാപകര്‍ക്ക് പ്രാദേശികപ്രത്യേകതകള്‍ പരിഗണിക്കാം. അതനുസരിച്ചുളള പ്രവര്‍ത്തനപദ്ധതി അധ്യാപകര്‍ തയ്യാറാക്കേണ്ടതാണ് . പ്രാദേശിക വിഭവങ്ങളും സൗകര്യങ്ങളും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് അധ്യാപകര്‍ ഇതില്‍ വ്യക്തമാക്കും.
- പുറത്തുളളവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്കു ലഭിക്കും.
- കുട്ടികള്‍ക്ക് അവരുടെ യഥാര്‍ഥ അറിവും കഴിവും പ്രകടിപ്പിക്കാനവസരം ലഭിക്കും..തുടര്‍പഠനത്തില്‍ അഭിമൂഖീകരിക്കേണ്ട സാഹചര്യങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ഥികളെ സജ്ജമാക്കുന്നു. കുട്ടികളുടെ ഉയര്‍ന്ന ചിന്താശേഷികളെ ഉജ്വലിപ്പിക്കുന്നു.
- കുട്ടികള്‍ക്കു നിരന്തരം വിശദമായ ഫീഡ്ബാക്ക് നല്‍ക്കുന്നു. ഇവിടെ നിരന്തവിലയിരുത്തല് വഴിപാടല്ല.എങ്ങനെ പഠനത്തില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തണമെന്ന് കൃത്യമായ ധാരണ ലഭിക്കുന്നതിനു സഹയാകം. നിലവാരമാനദണ്ഡങ്ങള്‍ പ്രകാരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികള്‍ക്കു കഴിയുന്നു
- കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷിത പഠനനിലവാരമനദ്ണ്ഡങ്ങളറിയാം.അതു നേടാനുളള കൂട്ടായ പ്രയത്നമാണ് നടത്തുന്നതെന്നും. രക്ഷിതാക്കളുമായി നിലവാരമാനദണ്ഡങ്ങള്‍ അധ്യാപകര്‍ ചര്‍ച്ച ചെയ്യും.
- വിദ്യാലയങ്ങള്‍ സ്വന്തം വിലയിരുത്തലാണ് നടത്തുന്നതെങ്കിലും പൊതു മാനദണ്ഡങ്ങളായതിനാല്‍ വിദ്യാലയങ്ങളുടെ നിലവാരം താരതമ്യം ചെയ്യാന്‍ കഴിയും
- 13 ജില്ലകളിലും അവലോകനസമിതികള്‍ പ്രവര്‍ത്തിക്കുന്നു .വിദ്യാലയത്തിന്റെ വിലയിരുത്തല്‍ പിഴവില്ലാത്തതാണെന്നുറപ്പു വരുത്തേണ്ട ചുമതല. കുട്ടികളുടെ യഥാര്‍ഥകഴിവിനെ പ്രതിനിധീകരിക്കുന്ന തെളിവുകള്‍ പരിശോധിക്കും. നിലവാരം മച്ചപ്പെടുത്താനുളള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും
- സംസ്ഥാനതലത്തില്‍ മോണിറ്ററംഗ് സമിതി പ്രവര്‍ത്തിക്കുന്നു. വിവിധ ജില്ലകളിലെ നിലവാരം താരതമ്യം ചെയ്യും. സാമ്പിളുകള്‍ ശേഖരിച്ചു വിശകലനം നടത്തും.
- 2008 ല്‍ 327 വിദ്യാലയങ്ങളില്‍ നിന്നായി 2250 പോര്‍ട്ട് ഫോളിയോ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി ചില വര്‍ഷങ്ങലില്‍ 3000 ഫോളിയോ വരെ പരിശോധിക്കാറുണ്ട്. റാന്റം സാമ്പ്ലിംഗ് രീതി സ്വീകരിക്കുന്നു.
- പൊതുപരീക്ഷയില്ലാത്ത രീതിയില്‍ അതിന്റെ വിശ്വാസ്യതയും ആധികാരികതയും ചോദ്യംചെയ്യപ്പടാം. വിദ്യാലയങ്ങള്‍ പ്രഖ്യാപിക്കുന്ന നിലവാരം യഥാര്‍ഥത്തില്‍ കുട്ടികളിലുണ്ടോ എന്നു സംശയിക്കപ്പെടാം. ഇക്കാര്യത്തില്‍ ഗവേഷണപഠനങ്ങള്‍ക്കു മാത്രമേ ഉത്തരം നലകുവാനാകൂ. 1994 ല്‍ Masters , McBryde എന്നിവര്‍ പഠനം നടത്തി. ഉയര്‍ന്നതോതിലുളള വിശ്വാസ്യത കുട്ടികള്ക്ക് നല്‍കിയ നിലവാരത്തില്‍ പ്രകടമാണെന്നു അവരുടെ പഠനം കണ്ടെത്തി
- ഗവേഷകര്‍ മറ്റു സംസ്ഥനങ്ങളിലെ വിദ്യാര്‍ഥികളുമായുളള താരതമ്യപഠനങ്ങളും നടത്തിയിട്ടുണ്ട്. പതിനഞ്ചു വര്‍ഷത്തെ സ്ഥിതിവിരക്കണക്കുകള്‍ അധ്യാപകരുടെ വിലയിരുത്തലിന്റെ സാധുതയെ അംഗീകിരിക്കുന്നു
ദേശീയ
പാഠ്യപദ്ധതി ചട്ടക്കൂട്
2005ഇന്ത്യയില്‍
പരീക്ഷാപരിഷ്കാരം
നിര്‍ദ്ദേശിച്ചു.അതില്‍
സൂചിപ്പിക്കുന്നത് ക്രമേണ
സ്കൂള്‍തല വിലയിരുത്തലിലേക്കു
മാറണമെന്നാണ്.
ഇവിടെ സംഭവിക്കുന്നതോ
മത്സരത്തെ നിലനിറുത്തി കച്ചവടം
നടത്താന്‍ ഇറങ്ങിപ്പുറപ്പെടുന്ന
ഒരു വിഭാഗത്തിന്റെ കയ്യില്‍
അധ്യാപകര്‍പോലും തെറ്റിദ്ധരിക്കപ്പെട്ടു
പോകുന്നു.ഏതൊരു
പരിഷ്കാരവും ഡിമാന്റു ചെയ്യുന്ന
അനുബന്ധമാറ്റങ്ങള്‍ ഉണ്ട്.അവ
പരിഗണിക്കാതെ മൂലയോ വക്കോ
മാത്രം പരിഷ്കരിക്കുന്നത്
ഗുണത്തേക്കാളേറെ ദോഷം ചെയ്യും
.ലോകാനുഭവങ്ങളെ
പാഠമാക്കി മുന്നോട്ടു പോകണം.
അതിനത്യാവശ്യം
അക്കാദമിക സത്യസന്ധതയും
ധീരതയും ഇശ്ചാശക്തിയും വേണം.
ഉണ്ടോ കേരളത്തിനു
അക്കാദമിക നട്ടെല്ല്?
ശരിയാണ് ഇപ്പോള്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വേണ്ടിയാണു പഠിക്കുന്നത് ; പഠിക്കാന്‍ വേണ്ടി അല്ല .
ReplyDeleteനന്നായി എഴുതി
‘’അതിനത്യാവശ്യം അക്കാദമിക സത്യസന്ധതയും ധീരതയും ഇശ്ചാശക്തിയും വേണം. ഉണ്ടോ കേരളത്തിനു അക്കാദമിക നട്ടെല്ല്?‘’
ReplyDeleteഅതെ പോസ്റ്റിന്റെ സമ്മറി ഇതു തന്നെ. കൂടാതെ രാഷ്ട്ര്രിയ സത്യസന്ധത; വിദേശ രാജ്യങ്ങളിൽ ഉള്ളത് ആദ്യമായി ഇതാണ്; നാഴികക്കു നാല്പതു വട്ടം കള്ളം പരയുന്ന് ക്രിയാത്മകമായി യാതൊരു ലീഡർഷിപ്പുമില്ലാത്തതാണ് അവിടുത്തെ പ്രശ്നം. (അദ്ധ്യാപകർക്കും ഇതേ ഇമേജു തന്നെയാണ് പൊതുവെ) അതു പോട്ടെ ജനങ്ങൾക്കുണ്ടോ, ജനാധിപത്യമല്ല് അവിടെ നടക്കുന്നത്; ഇതിപ്പം വിദേശ രാജ്യത്തെ രീതികളൊക്കെ ഗവണ്മെന്റെ അന്വേഷിക്കുക്കത്, ലിബറലിസത്തിന്റെ ക്ലോസുകൾ വച്ചാണ്; അല്ലാതെ രാജ്യം നന്നാക്കാനൊന്നുമല്ല.
അമൃതം ഗമയം, പ്രസന്നട്ടീച്ചര്‍,
ReplyDeleteലോകത്തെവിടെയായാലും കുറെ അധ്യാപകര്‍ മുന്നിട്ടിറങ്ങണം.അവരു വഴിവെട്ടണം. വഴിയച്ചു നില്‍ക്കുന്നവരെ പിടിച്ചു മാറ്റാന്‍ കഴിയില്ലെന്നു പറഞ്ഞു പിന്തിരിയുകയാണോ വേണ്ടത്? മറുവഴി തേടണ്ടേ? ഈ പോസ്റ്റുകള്‍ ചില അധ്യാപകരെ സ്വാധീനിച്ചേക്കാം.. അവര്‍ അവരുടം വിദ്യാലയങ്ങളില്‍ പരീക്ഷയുടെ ഇന്നത്തെ ചടങ്ങുകള്‍ക്കു പകരം ചില നൂതന രീതികള്‍ പ്രയോഗിക്കാതിരിക്കില്ല.
"വിശ്വാസം അതല്ലേ എല്ലാം " എന്നാണു മുദ്രാവാക്യമെങ്കിലും ഒന്നിലും വിശ്വാസമില്ലാത്ത ഒരു കണ്ണ് നമുക്കുണ്ട് .കുട്ടികളെ വിലയിരുത്തുമ്പോള്‍ മാര്‍ക്ക് തന്നെ വേണം എന്നാണു ധാരണ.ഒരു കുട്ടിയുടെ പഠന പുരോഗതി അറിയാന്‍ വിറച്ചും വിയര്‍ത്തും വിളര്‍ത്തും നടത്തുന്ന പരീക്ഷക്കൃഷി ക്ക് ഒരു പങ്കുമില്ല എന്ന് പറഞ്ഞപ്പോഴൊക്കെ അതി ഭീകരമായ തിരിച്ചടി നേരിട്ടത് കണ്ടതാണ്. വിദേശത്തത് എന്തും ആകാം .നവീകരിച്ച വിദ്യാഭ്യാസം ഒഴികെ.ഒഴുക്കിനൊത്ത് നീന്താന്‍ ശീലിചാല്‍ പരിക്കുകള്‍ കുറയും എന്നുള്ളത് കൊണ്ട് താല്‍പ്പര്യം ഉള്ളവരും മിണ്ടാന്‍ കൂട്ടാക്കില്ല . ചിന്തിക്കാനിട നല്‍കി ഇത്തരം പോസ്റ്റുകള്‍ വരുന്നു എന്നത് നന്ന് . അടിസ്ഥാന മാറ്റം ആവശ്യമുള്ള മേഖല.കാത്തിരിക്കാം .
ReplyDeleteകാത്തിരിക്കുകയാണോ വേണ്ടത് ? ചില സ്വയം വിമര്‍ശനങ്ങള്‍ നടത്തി ഇടപെടുകയല്ലേ ?
ReplyDelete1. ഒരു അധ്യാപിക എന്ന നിലയില്‍ കുട്ടികളുടെ കഴിവുകള്‍ ഞാന്‍ ഓരോ ദിവസവും കണ്ടെത്താരുണ്ടോ?
2. ആ തെളിവുകളില്‍ നിന്നും അവര്‍ക്ക് പുതിയ ലക്ഷ്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടോ?
3. കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ബോധപൂര്‍വം ഒരുക്കാരുണ്ടോ ? ഉദാഹരണത്തിന് ഒരു അഭിമുഖം കുട്ടികലുമാ യി നടത്താന്‍ ക്ലാസ് പി ടി എ യിലെ ഉപ ഗ്രൂപ്പുകളെ നിയോഗിക്കുന്നു ./ അദ്ധ്യാപിക ഒരുക്കുന്ന ക്ലാസ് യോഗത്തില്‍ കുട്ടികളുടെ അവതാരങ്ങള്‍ നടത്തുന്നു./ക്ലാസ് ശാസ്ത്രക്കൂട്ടം കണ്ടെത്തലുകള്‍ പങ്കിടുന്നു /ക്ലാസ് ഏകദിന ശില്പശാല ...
4. എങ്ങനെ നമ്മള്‍ക്ക് നമ്മെ വിലയിരുത്താം ? കുട്ടികളും അധ്യാപികയും സൂചകങ്ങള്‍ വികസിപ്പിക്കല്‍.ആദ്യം അധ്യാപികയെ വിലയിരുത്തനുള്ളത് .പിന്നെ കുട്ടികളെ ..
5. ക്ലാസ് ബ്ലോഗില്‍ കുട്ടികളുടെ കഴിവിന്റെ തെളിവുകള്‍ പോസ്റ്റ് ചെയ്യുന്നു.
6. രക്ഷിതാക്കളെ ബ്ലോഗ് കാണിക്കല്‍ /പ്രിന്റ് ഔട്ട് എടുത്തു നലകല്‍
7.നിലവിലുള്ള പോര്‍ട്ട് ഫോളിയോ സങ്കല്‍പം മെച്ചപ്പെടുത്തല്‍. .എസ ആര്‍ ജി കണ്വീനര്‍ അടങ്ങുന്ന സംഘം എല്ലാ ക്ലസുകളിലെയും സാമ്പിള്‍ പോര്‍ട്ട് ഫോളിയോ വിലയിരുത്തി റിപ്പോര്‍ട്ട് പി ടി യെ യോഗത്തില്‍ അവതരിപ്പിക്കള്‍
8.സ്കൂള്‍ നിലവാര സദസ് .ഈ സദസില്‍ എല്ലാ അധ്യാപകരും ക്ലാസ് പ്രതിനിധികളും എസ എം സി അംഗങ്ങളും വേണം .ഒരു നയം രൂപീകരിക്കണം ആ വിലയിരുത്തല്‍ നയരേഖ പ്രകാരം പ്രവര്‍ത്തനം നടത്തണം.
9.
ഇങ്ങനെ കുറെ ആലോചനകള്‍ നല്ലതാണ് ..