Pages

Wednesday, February 20, 2013

വിശ്വസ്തവിദ്യാലയം

ലോകവിജ്ഞാനസമ്പത്ത് നേടിയെടുക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുന്നതിനു മാത്രമൂന്നല്‍ നല്‍കുന്ന വിദ്യാലയങ്ങള്‍ കുട്ടികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കില്ലലോകത്ത് നന്നായി ജീവിക്കുന്നതിനുളള അനുഭവപാഠങ്ങള്‍ വിദ്യാലയത്തില്‍ നിന്നും കിട്ടണംഅതിനായി ഓരോ വിദ്യാലയവും മൂല്യബോധത്തിനെക്കുറിച്ച് ആലോചിക്കണംമൂല്യമെന്നു കേട്ടാലുടന്‍ സദാചാരംസന്മാര്‍ഗംമതമൂല്യങ്ങള്‍ ഇവയൊക്കെയാണ് കടന്നു വരികഗുണപാഠകഥകള്‍സാരോപദേശങ്ങള്‍അച്ചടക്കം എന്നിങ്ങനെ കുറുക്കു വഴികളുംലോകം മാറുകയാണ്ആത്മബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതു വിദ്യാര്‍ഥിസമൂഹവും യാന്ത്രികമായ ഔപചാരികതയില്‍ കുടുങ്ങിപ്പോകുംവിശ്വസ്തതയക്കാണ് ഊന്നല്‍
ക്രമ നമ്പര്‍ വിശ്വസ്തവിദ്യാലയത്തിലെ അധ്യാപക സൂചകങ്ങള്‍
1 വിദ്യാര്‍ഥികളില്‍ ആത്മാര്‍ഥമായ താല്പര്യം പ്രകടിപ്പിക്കുക (കുട്ടിക്കു തിരിച്ചറിയാന്‍ കഴിയണം ഇതെന്റെ 'സ്വന്തം' അധ്യാപികയാണെന്ന്. ഓരോ ദിനവും വെറുതേയായില്ലല്ലോ എന്നന്വേഷിക്കുന്ന അധ്യാപിക, കുട്ടിയുടെ അസാന്നിധ്യത്തില്‍ അസ്വസ്ഥയാകുന്ന അധ്യാപിക, സഹായസന്നദ്ധ.പ്രതിബദ്ധതയുടെ പഠനാന്തരീക്ഷമൊരുക്കുന്നവള്‍..)

2 നല്ല ശ്രോതാവായിരിക്കുകഉളളു തുറന്നു പറയാനുളള അന്തരീക്ഷം നിലനിറുത്തുക (എന്തു കാര്യവും എനിക്കു വിശ്വസിച്ചു പറയാം. വിമര്‍ശനം, വ്യക്തിപരമായ വേദനകള്‍,പഠനപ്രശ്നം..മുന് വിധിയില്ലാതെ സമചിത്തതയോടെ എല്ലാം കേള്‍ക്കുന്ന അധ്യാപിക.എന്നെ മനസിലാക്കാന്‍ ശ്രമിക്കുന്ന അധ്യാപിക)

3 പ്രോത്സാഹിപ്പിക്കുക ( കഴിവു നേടിയെടുക്കുന്നതാണ്. നേടാനാവാത്തത് ശ്രമിക്കാത്തതിനാലാണ്. ശ്രമിക്കാത്തത് ആലസ്യമുളളതിനാലാണ്. ആലസ്യം പ്രചോദനവും പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും യഥാസമയം ലഭിക്കാത്തതിനാലും. കൂടെ ഒരാള്‍ ഉണ്ടെന്നു തോന്നാത്തതിനാലും.ഒപ്പമുളള മനസ് അധ്യാപികയടേതാണ്)

4 തെറ്റുകള്‍ തിരുത്താന്‍ സഹായിക്കുകഅതു തെറ്റാണെന്നു തുറന്നടിച്ചു പറയാതിരിക്കുക,
സ്വന്തം തെറ്റുകള്‍ അറിയുകതിരുത്തുക.


5 അംഗീകരിക്കുകപ്രാധാന്യത്തെ ഒര്‍മിപ്പിക്കുക.
( കുട്ടിക്ക് ഇന്ന് അംഗീകാരം കിട്ടിയോ? ഈ ആഴ്ച? ഈ മാസം? ഈ ടേമില്‍? ഓരോ കുട്ടിയുടെ കാര്യമെടുത്തു പരിശോധിക്കൂ. നാം എത്ര ലുബ്ധര്‍? അംഗീകാരം ലഭിക്കാവുന്ന പലതും കുട്ടികള്‍ ചെയ്യുന്നു അതു ഗൗനിക്കാത്തവരെ ആരു വിശ്വാസത്തിലെടുക്കും?)


6 ധൈര്യം പകരുക
( മുന്നിട്ടിറങ്ങാന്‍, ഉത്തരവാദിത്വം ഏറ്റെടുക്കാന്‍, പ്രശ്നങ്ങളെ നേരിടാന്‍, ലക്ഷ്യം നിര്‍ണയിക്കാന്‍ ക്ലാസിനും കുട്ടികള്‍ക്കും ധൈര്യം പകരണം.)


7 ആരോഗ്യകരമല്ലാത്ത തര്‍ക്കങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക ( സംവാദമാകാം. തര്‍ക്കം വേണ്ട.നമ്മള്‍ക്കു തര്‍ക്കമാണ് ശീലം. വസ്തുകള്‍ വിശകലനം ചെയ്തു കാര്യങ്ങള്‍ ഒന്നൊന്നായെടുത്തുളള സത്യാന്വേഷണം സമാധാനപരമാണ്.)

8 അഭിപ്രായങ്ങളെ മാനിക്കുകവ്യത്യസ്ത വീക്ഷണങ്ങള്‍ കേള്‍ക്കാന്‍ സന്നദ്ധമാവുക (കുട്ടിയുടെ അഭിപ്രായത്തിനു മൂല്യം കല്പിക്കാന്‍ സന്നദ്ധതയുളള അധ്യാപകര്‍ നന്മ നിറഞ്ഞവര്‍..വ്യത്യസ്ത വീക്ഷണത്തോടുളള സമീപനം പ്രധാനം. എല്ലാവരിലും ശരിയുടെ ഭാവങ്ങള്‍ കാണും. അവരുടെ പക്ഷത്തു നിന്നു കൂടി വീക്ഷിക്കണം.)

9 വിനയപൂര്‍വം ബോധ്യപ്പെടും വിധം വിയോജിക്കുക

10 ബോധ്യമല്ലാത്തത് പറയാതിരിക്കുക

11 തീവ്രനിലപാടുകള്‍ ഒഴിവാക്കുക ( വിട്ടു വീഴ്ചയുടെ മനസുടമയ്ക്കും തീവ്രനിലപാടുകളുടെ മുളളില്‍ കൂടി സഞ്ചരിക്കേണ്ടി വരാമെന്ന താക്കീത് അടയാളമാക്കുക. നിലപാടിന്റെ ശക്തി യുക്തിയിലാണ് അതു കൊണ്ടു തന്നെ മനസ് യുക്തിപൂര്‍വം ചിന്തിക്കാനവസരം കൊടുക്കാതെ കുട്ടികള്‍ക്കു നേരേ വാളോങ്ങരുത്. നാം അധികാരിയല്ല. വെളിച്ചം പകരുന്നവരാണ്. ഇരുളിനെ ശിക്ഷയായി നല്‍കരുത്.)

12 കുട്ടികളുടെ മാനസീകാവശ്യങ്ങള്‍ മനസ്സിലാക്കുക ( അതിനവരെ അടുത്തറിയണം)

13 ഗുണങ്ങളെയും നന്മകളെയും പുകഴ്ത്തുക

14 പകയും വിദ്വേഷവും ഒഴിവാക്കുക

15 കുട്ടിയില്‍ ശുഭാപ്തിവിശ്വാസിയാവുക

16 ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നവരാണ് നിങ്ങളെന്നു ബോധ്യപ്പെടുത്തുക

17 കാര്യസാധ്യത്തിനുളള ഉപകരണമായോ വിഭവമായോ കാണാതിരിക്കുക

18 ക്രിയാത്മക സഹകരണവും പങ്കാളിത്തവും അനുഭവിപ്പിക്കുക

19 പ്രതിസന്ധികളെ നേരിടാന്‍ സഹായിക്കുക


ഹൃദയജാലകം തുറന്നിടുക
സ്വയം പരിശീലിക്കാം വിശ്വസ്തതയുടെ ബോധനശാസ്ത്രം
പര്സപര വിശ്വാസം,ശുഭാപ്തി വിശ്വാസം, ആത്മവിശ്വാസം ഈ വിശ്വാസത്രയങ്ങള്‍ അനുഭവമാക്കുക.
വിശ്വസ്തതയുടെ ഹസ്തദാനം നടക്കുന്ന ക്ലാസുകള്‍ പരാജയമറിയില്ല.
പരീക്ഷയുടെ മൂല്യബോധവും മൂല്യബോധത്തിന്റെ പരിരക്ഷയും...

2 comments:

  1. ഇങ്ങനെയുള്ള വിദ്യാഭ്യാസ രീതികൾ കേരളത്തിൽ നടക്കുന്നുണ്ടോ മാഷേ?

    ReplyDelete
  2. കുറെ അധ്യാപകര്‍ ചെയ്യുന്നുണ്ട് .എല്ലാവരിലേക്കും ക്രമേണ രൂപപ്പെടേണ്ടതാണ്. പുരോഗമനഅധ്യാപകര്‍ എന്നു പറയുന്നവര്‍ അവരുടെ അജണ്ടയില്‍ ഇത്തരം കാര്യങ്ങള്‍ അനൗദ്യോഗികമായി കൊണ്ടുവരണം. വായനയുടെ ചിന്തയുടെ അന്വേഷണത്തിന്റെ പാഠപുസ്തകം അവര്‍ സ്വയം ഉണ്ടാക്കിപ്പഠിക്കണം

    ReplyDelete

പ്രതികരിച്ചതിനു നന്ദി