Pages

Thursday, May 9, 2013

ഏറ്റവും പ്രിയപ്പെട്ട അധ്യാപകരാകാം ഈ പുതുവര്‍ഷത്തില്‍ (2)


വിദ്യാലയം വിളിക്കുന്നു
വരൂ കുട്ടികളേ... ഉല്ലാസത്തുമ്പികളേ.. വരൂ..
അവര്‍ പലവര്‍ണങ്ങളിലാണ് വരവ്.
ആദ്യദിനം ആഹ്ലാദിക്കട്ടെ.
രണ്ടാം ദിനം അധ്യാപകരെ വിലയിരുത്താന്‍ കുട്ടികള്‍ക്കവസരം കൊടുത്താലോ
കുട്ടികള്‍ തന്നെ അവരിഷ്ടപ്പെടുന്ന അധ്യാപകരുടെയും ഇഷ്ടപ്പെടാത്ത അധ്യാപകരുടേയും പ്രത്യേകതകള്‍ വ്യക്തിഗതമായി എഴുതാന്‍ പറയാം. അതു ഗ്രൂപ്പില്‍ ക്രോഡീകരിക്കണം.
ഒരു ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ലിസ്റ്റാണ് ചുവടേ..
അതിനു ശേഷം വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും ഈ ചെക് ലിസ്റ്റ് ഉപയോഗിച്ച് വിലയിരുത്താം. അധ്യാപകരുടെ പേരു വ്യക്തമാക്കാതെ.
ഓരോ സൂചകത്തിനു നേരെയും എത്ര അധ്യാപകര്‍ എന്നു കോഡുപയോഗിച്ചെഴുതണം ,ഇതും വ്യക്തഗിതമായി ചെയ്യണം. അതിനു ശേഷം ക്രോഡീകരണം അധ്യാപകന്‍ നടത്തണം. സ്റ്റാഫ് മീറ്റിംഗില്‍ അവതരിപ്പിച്ച് പരിവര്‍ത്തനത്തിനുളള തീരുമാനം എടുക്കണം

ഇഷ്ടമുളള അധ്യാപകരുടെ പ്രത്യേകതകള്‍
ഇഷ്ടമില്ലാത്ത അധ്യാപകരുടെ പ്രത്യേകതകള്‍
കുട്ടികളെ ഇഷ്ടപ്പെടുന്നു
എന്തു പറഞ്ഞാലും കളിയാക്കുന്നു
സ്നേഹത്തോടെ വാത്സല്യത്തോടെ പെരുമാറുന്നു
സംശയം ചോദിച്ചാല്‍ ദേഷ്യത്തോടെ പെരുമാറുന്നു
സൂഹൃത്തിനെ പോലെ ഇടപെടുന്നു
നല്ലവണ്ണം അടിക്കും,( തെറ്റു ചെയ്താലും ഇല്ലെങ്കിലും)
അറിയാത്ത കാര്യങ്ങള്‍ ക്ഷമയോടെ വിശദമായി പറഞ്ഞു തരുന്നു
പഠിപ്പിക്കുന്നകാര്യത്തില്‍ താല്പര്യമില്ല
കുട്ടികള്‍ക്കു മനസിലാകുന്ന വിധത്തില്‍ സംസാരിക്കുന്നു
പാഠങ്ങള്‍ മുഴുവന്‍ പഠിപ്പിക്കില്ല
ഇഷ്ടമുളള കാര്യങ്ങളില്‍ സ്വതന്ത്രമായി പങ്കെടുക്കാന്‍ സഹായിക്കുന്നു
ചില കുട്ടികളോടു മാത്രം ഇഷ്ടം കാണിക്കുന്നു, ഇടപെടുന്നു
അധികം ദേഷ്യപ്പെടാതെ പെരുമാറുന്നു
ഒന്നും മനസിലാക്കാന്‍ കഴിയാതെ പഠിപ്പിക്കുന്ന ആള്‍
പ്രശ്നങ്ങളും പ്രയോസങ്ങളും തുറന്നു പറയാം
കളിക്കാനുളള പിരീഡും ക്ലാസെടുക്കും
എല്ലാപേരേയും ഒരു പോലെ കാണുന്നു
കുട്ടികളോടു വെറുപ്പായേ പെരുമാറൂ
തെറ്റു ചെയ്താലും ദേഷ്യപ്പെടാതെ പറഞ്ഞു മനസിലാക്കുന്നു
വെറുതേ ചൂടാകുന്നു, കാര്യമറിയാതെ തല്ലുന്നു
പാട്ടും തമാശകളുമൊക്കെപ്പറഞ്ഞ് ചിരിച്ച് ക്ലാസെടുക്കുന്നു
എല്ലാപേരേയും നിരത്തി അടിക്കുന്നു
വടിയില്ലാതെ പേടിപ്പിക്കാതെ ക്ലാസെടുക്കുന്നു
ക്ഷമയില്ലാതെ, ക്ഷമിക്കാതെ പെരുമാറുന്നു
രസമായി ആസ്വദിക്കാന്‍ കഴിയും വിധം ക്ലാസെടുക്കുന്നു
സ്നേഹത്തോടെ ഒറു നല്ല വാക്കു പോലും പറയില്ല
ചിരിച്ചുകൊണ്ട് ക്ലാസിലേക്ക വരുന്നു
ക്ലാസില്‍ വന്ന് വെറുതേയിരിക്കും ചിലപ്പോള്‍ ഉറങ്ങും
കുട്ടികളോടൊപ്പം എന്തിനും കൂട്ടുകൂടുന്നു
കുറച്ചു മോഡേണ്‍ ആയി കുട്ടികള്‍ വന്നാല്‍ കളിയാക്കും, ചീത്ത പറയും
വെറുതേയിരിക്കുമ്പോള്‍ കഥ പറയുന്നു
ഇഷ്ടമില്ലാത്തവരോടേ വെറുതേ കാരണമുണ്ടാക്കി തല്ലും
എന്തു കാര്യവും ( ടീച്ചറുടെ വിഷമങ്ങള്‍ പോലും) കുട്ടികളുമായി പങ്കുവെക്കുന്നു
കുട്ടികളെ ഉപദ്രവിക്കുന്നു


കൃത്യമായി ക്ലാസില്‍ വരില്ല


സ്റ്റൈലായി ക്ലാസിലെത്തുന്നു


കുട്ടികളുടെ പഠിപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല


നല്ലവണ്ണം പഠിക്കുന്നവരോടു മാത്രം സ്നേഹത്തോടെ പെരുമാറും.അല്ലാത്തവരോട് ദേഷ്യം


കുട്ടികളുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ തയ്യാറാകുന്നില്ല
(എന്റെ സുഹൃത്ത് ശ്രീ രാജന്‍ പാലക്കാട് ജില്ലയിലെ ഹൈസ്കൂള്‍ അധ്യാപകനാണ്
അദ്ദേഹം തന്റെ വിദ്യാലയത്തില്‍ ചെയ്ത പ്രവര്‍ത്തനമാണിത്.)
അധ്യാപകരെ വിലയിരുത്തുന്നതു പോലെ കുട്ടികളെ വിലയിരുത്താനും ചെക്ക് ലിസ്റ്റ് ഉണ്ടാക്കണം
അത് ക്ലാസ് തലത്തിലും സ്കൂള്‍ തലത്തിലും കുട്ടികള്‍ ക്രോഡീകരിച്ച് അവരുടെ പെരുമാറ്റ മാര്‍ഗരേഖ തയ്യാറാക്കമം. സ്കൂള്‍ പാര്‍ലമെന്റ് മോണിറ്ററ്‍ ചെയ്യണം.
എല്ലാവരും ഇഷ്ടപ്പെടുന്ന വിദ്യാര്‍ഥിയുടെ സവിശേഷതകള്‍
ഇഷ്ടപ്പെടാത്ത വിദ്യാര്‍ഥിയുടെ സവിശേഷതകള്‍









6 comments:

  1. കുട്ടികളെ ഇതെല്പിക്കാന്‍ നല്ല മനക്കരുത്തുള്ളവര്കെ സാധിക്കൂ!!

    ReplyDelete
  2. aathmaparisodhana nadathi.. samthripthiyund

    ReplyDelete
  3. ഈ ദിശയിലുള്ള ചിലത് (ആളുകളെ അറിയാതെ ) കഴിഞ്ഞവർഷം ഒന്ന് പറഞ്ഞുപോയതിന് ഉണ്ടായ പുലിവാൽ ഇപ്പോഴും മനസ്സിലുണ്ട് . എന്നാലും കുറേപ്പേർ എങ്കിലും ഇങ്ങനെ ചിന്തിക്കുമെന്ന് കരുതാം . അവരാണല്ലൊ നാടിന്റെ നട്ടെല്ല്

    ReplyDelete
  4. കഴിഞ്ഞ വര്ഷം എന്‍റെ ക്ലാസില്‍ വളരെ പ്രശ്നങ്ങള്‍ ഉള്ള ഒരു കുട്ടി [ശാ രീരികം ,മാനസികം ]ഉണ്ടായിരുന്നു .ആദ്യ ദിനം നടന്ന കുട്ടികളും ഒത്തുള്ള കൂടി ക്കാഴ്ചയില്‍ ഞാന്‍ അവന്റെ അമ്മയെ കുട്ടികളോട് കാര്യങ്ങള്‍ തുറന്നു പറയുവാന്‍ വിളിച്ചു . .അവര്‍ സംസാരിച്ചു .മകന്റെ പ്രശ്നങ്ങള്‍ ,മരുന്നുകള്‍ ,ചിലപ്പോഴുണ്ടാകുന്ന പ്രത്യേക അവസ്ഥ അങ്ങനെ എല്ലാം .ഒരു വര്ഷം മുഴുവന്‍ ആ കൂട്ടുകാര്‍ അവനെ പരി രക്ഷിച്ചു .അസ്സെംബ്ലിയില്‍ വെയില്‍ എല്ക്കാത്തിടം ,സമയത്തിനു മരുന്ന് നല്‍കല്‍ ,എന്തെങ്കിലും പ്രത്യേകത കണ്ടാല്‍ വേണ്ടപ്പെട്ടവരെ അറിയിക്കല്‍ ,അവന്റെ ഇഷ്ടങ്ങല്‍ക്കനുസരിച്ചുള്ള ഇരിപ്പിടം നല്‍കല്‍ ,നോട്ടു ബുക്കിലെ സഹായം ......ഓരോ ദിനവും അഭിജിത്തിനായി അവര്‍ എന്തെങ്കിലും ചെയ്തു കൊണ്ടേയിരുന്നു .ജില്ലാ തലത്തില്‍ ചിത്രം വരയ്ക്കു അവനു രണ്ടു ട്രോഫി കിട്ടി .അതും ക്ലാസ് ആഘോഷമാക്കി .വളരെ ആശങ്ക നല്‍കിയിരുന്നു അവന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍..ഒന്നുമുണ്ടായില്ല.മറ്റെല്ലാ കുട്ടികളെയും പോലെ അവനിതാ അടുത്ത ക്ലാസിലേക്ക് .എന്‍റെ കൊച്ചു കൂട്ടുകാര്‍ക്ക് അവരെനിക്കു നല്‍കിയ സ്നേഹത്തിനും സഹകരണത്തിനും സഹായത്തിനും നന്ദി പറയാതെ വയ്യ .അവരെന്നെ വിലയിരുത്തുന്നതില്‍ എനിക്ക് എത്ര ആഹ്ലാദം !

    ReplyDelete
  5. ഇത്തരം അനുബവങ്ങളാണ് വിദ്യാലയത്തെ ദേവാലയമാക്കി മാറ്റുന്നത്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി