ഇഞ്ചിയാനി
വിദ്യാലയത്തിലെ നാലാം ക്ലാസ്
പുതിയൊരു പാഠം എഴുതിച്ചേര്‍ത്തു.ഓരോ
മാസവും നടത്തിയ പ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ വിലയിരുത്തണം.
റിപ്പോര്‍ട്ട്
തയ്യാറാക്കി പ്രഥമാധ്യാപകനു
നല്‍കണം.
ആദ്യ
റിപ്പോര്‍ട്ടാണിത്.
ക്ലാസ്
ലീഡര്‍ എഴുതിയ ആറിപ്പോര്‍ട്ട്
അതേ പോലെ പരിചയപ്പെടുത്തുകയാണ്.
ഇതിന്റെ
ഉളളടക്കപരമായ കാര്യങ്ങളില്‍
മെച്ചപ്പെടുത്തലുകള്‍
വരുത്താനാകും.
കുട്ടികള്‍
ക്ലാസ് പ്രവര്‍ത്തനങ്ങളെ
അവലോകനം ചെയ്യാനാരംഭിക്കുന്നു
എന്നതാണിവടെ ശ്രദ്ധിക്കേണ്ടത്.
ഓരോ
ക്ലാസിലും ഓരോ മാസവും എന്തു
നടന്നുവെന്ന് പ്രഥമാധ്യാപകന്‍
കൃത്യമായി അറിയാനുളള
സംവിധാനവുമായി.
ഇത്
ക്ലാസ് പിടിഎയില്‍
അവതരിപ്പിക്കാനുമാകും.
..ആലോചിച്ചാല്‍
നാം ആഗ്രഹിക്കുന്നത്.
സുതാര്യതയിലോക്കു
ഒരു ചുവടു കൂടി.
റിപ്പോര്‍ട്ട് തയ്യാറാക്കല്‍ പ്രക്രിയ ഇങ്ങനെ-
- മാസാവസാനത്തെ പ്രവൃത്തിദിവസം ഉച്ചകഴിഞ്ഞ് പൊതു ചര്‍ച്ച
- ഈ മാസം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയത്?
- ഓരോരുത്തര്‍ക്കും അവസരം. അവര്‍ പറയുന്നത് ബോര്‍ഡിലെഴുതും.
- പിന്നീട് ഓരോന്നിനെക്കുറിച്ചുമുളള വിശദാംശങ്ങള്‍ അവതരിപ്പിക്കണം. അതും രേഖപ്പെടുത്തും.
- ചുരുക്കി എഴുതുമ്പോള്‍ എന്തെല്ലാം നിര്‍ബന്ധമായും വേണ്ടതുണ്ട് എന്നു ചര്‍ച്ച ചെയ്യും.
- ചുമതലപ്പെടുത്തിയ കുട്ടി ഇതെല്ലാം പരിഗണിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. അധ്യാപകന്റെ സഹായവും ഉണ്ടാകും.
- ക്ലാസിലവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷം എച് എമ്മിന് സമര്‍പ്പിക്കും.
"നമസ്കാരം.
ഞാന്‍
അസല്‍.
ഞങ്ങളുടെ
നാലാം ക്ലാസില്‍ ജൂണ്‍ മാസം
ചെയ്തു തീര്‍ത്ത പ്രവര്‍ത്തനങ്ങളുടെ
ഒരു റിപ്പോര്‍ട്ടാണ് നിങ്ങളുടെ
മുന്നില്‍ അവതരിപ്പിക്കുന്നത്.
അസംബ്ലി
കഴിഞ്ഞമാസം
മൂന്ന് അസംബ്ലികള്‍ മികച്ച
നിലവാരത്തില്‍ നടത്താന്‍
ഞങ്ങള്‍ക്കു കഴിഞ്ഞു.
ഫോര്‍
വിഷന്‍ ചാനല്‍ എന്ന പേരിലായിരുന്നു
ഇത് നടന്നുവന്നത്.അസംബ്ലിയുടെ
റിപ്പോര്‍ട്ട് എഴുതി സൂക്ഷിക്കാന്‍
പ്രത്യേക രജിസ്റ്റര്‍
ഞങ്ങള്‍ക്കുണ്ട്.
ഇതിനോടകം
എല്ലാ കുട്ടികളും അസംബ്ലിയില്‍
പങ്കാളികളായി.
ഡോക്യുമെന്റേഷന്‍
ക്ലാസ്
പ്രവര്‍ത്തനങ്ങള്‍ എല്ലാ
ദിവസവും എല്ലാ കുട്ടികളുെ
ബുക്കില്‍ എഴുതുന്നുണ്ട്.
ഡോക്യുമെന്റേഷന്‍
രജിസ്ടറില്‍ ഓരോ ദിവസവും ഓരോ
കുട്ടി എന്ന കണക്കില്‍ വീട്ടില്‍
കൊമ്ടുപോയി എഴുതി വരുന്നു.
ക്ലാസില്‍
സ്റ്റേജില്‍ അവതരിപ്പിക്കുന്നു.പതിനാറു
ക്ലാസ് ഡോക്യുമെന്റേഷന്‍
കഴിഞ്ഞു.
പതിപ്പ്
ദിനാചരണം,
ക്ലാസി
പ്രവര്‍ത്തനം എന്നിവയിലൂടെ
നാലു പതിപ്പുകള്‍ ഇതിനോടകം
പ്രകാശനം ചെയ്യാന്‍
കഴിഞ്ഞു.അസംബ്ലിയിലും
പ്രത്യേകം പ്രകാശനം ചെയ്തിട്ടുണ്ട്
വൈറ്റ്
ബോര്‍ഡ്
വൈറ്റ്
ബോര്‍ഡ് വളരെ നല്ല രീതിയില്‍
ഉപയോഗിച്ചു വരുന്നു.
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ കൃത്യമായി
ഇതില്‍ രേഖപ്പെടുത്തുന്നുണ്ട്.
കമ്പ്യൂട്ടര്‍
പഠനം
കമ്പ്യൂട്ടര്‍
പഠനം ആരംഭിച്ചു.എല്ലാ
ബുധനാഴ്ച്ചയും കമ്പ്യൂട്ടറിനായി
തെരഞ്ഞെടുത്ത പഠനം നടത്തി
വരുന്നു.
ഞങ്ങള്‍ക്കൊരു
പത്രം
കഴിഞ്ഞ
മാസം ആദ്യം തന്നെ ക്ലാസിലൊരു
പത്രം പദ്ധതി ഷാജി സാര്‍
ഉദ്ഘാടനം ചെയ്തു.
ക്ലാസ്
ലീഡറിന് പത്രം നല്‍കിയായിരുന്നു
ഉദ്ഘാടനം.
ഈ പത്രം
ഇന്നും നല്ല രീതിയില്‍
ഉപയോഗിച്ചു വരുന്നു.
ലൈബ്രറി
ക്ലാസില്‍
കുട്ടികള്‍ക്ക് വായനാപുസ്തകങ്ങള്‍
നല്‍കുകയും പ്രത്യേക രജിസ്റ്ററില്‍
എഴുതി സൂക്ഷിക്കുകയും
ചെയ്യുന്നു.
അമ്മ
വായനയ്ക്ക് തുടക്കം കുറിച്ചുവെന്നത്
എടുത്തു പറയേണ്ട കാര്യമാണ്.
ദിനാചരണം
പരിസ്ഥിതി
ദിനം,
വായനാദിനം,
ലോക
മയക്കുമരുന്ന് വിരുദ്ധദിനം
എന്നിവ വിപുലമായി ക്ലാസില്‍
ആഘോഷിച്ചു.
പരിസ്ഥിതി
ദിനത്തില്‍ നല്‍കിയ
വൃക്ഷത്തൈകളെക്കുറിച്ചുളള
തുടര്‍പഠനം നടത്തി വരുന്നു.
വായനാദിനം
വളരെ നല്ല രീതിയില്‍ ആഘോഷിച്ചു.
പുസ്തകങ്ങള്‍
തരം തിരിക്കാന്‍ ഞങ്ങള്‍ക്ക്
ക്ലാസില്‍ നല്ലൊരവസരം ലഭിച്ചു.
മയക്കു
മരുന്നു വിരുദ്ധ ദിനവുമായി
ബന്ധപ്പെട്ട് ഒരു അഭിമുഖം
ക്ലാസില്‍ സംഘടിപ്പിച്ചു.അനു
നയന്‍താര ബേബി എന്ന പൂര്‍വ
വിദ്യാര്‍ഥിയാണ് ഇതിനായി
ക്ലാസില്‍ എത്തിയത്.
ഒപ്പംഅന്നേ
ദിവസം ഒരു പോസ്റ്റര്‍ പതിപ്പും
ഉണ്ടാക്കാന്‍ കഴിഞ്ഞു
പൊതുവിജ്ഞാനം
പൊതുവിജഞാനം
എല്ലാ ദിവസവും ക്ലാസില്‍
അവതരിപ്പിക്കുന്നുണ്ട്.
ഇതിനായി
ഒരു പ്രത്യേക രജിസ്റ്ററും
ക്ലാസില്‍ സൂക്ഷിച്ചു വരുന്നു.
അറുപത്
ചോദ്യങ്ങളും ഉത്തരവും ഇതിനോടകം
എഴുതിയിട്ടുണ്ട്.
ക്ലാസ്
മൂല
ക്ലാസ്
മൂലകള്‍ ,വായനാമൂല,
ഗണിതമൂല
എന്നിവ സജീവമായിക്കിയിട്ടുണ്ട്
ശുചിത്വസേന
ക്ലാസില്‍
ആറ് അംഗ ശുചിത്വസേനാംഗങ്ങള്‍
സജീവമായി പ്രവര്‍ത്തിച്ചു
വരുന്നു.അതിന്റെ
ലീഡര്‍ അനന്യ ബിജുവാണ്.
മറ്റംഗങ്ങള്‍
അനിറ്റ
ബേബി
അക്സ
ബിനു
ജസ്വിന്‍
ജയിംസ്
അഭിനവ്
അന്‍സല്‍
സുബൈര്‍
എന്നിവരാണ്.
ക്ലാസ് ,
പരിസരം,
കുട്ടികളുടെ
കൈനഖങ്ങള്‍ എന്നിവ ഇവരുടെ
മോല്‍നോട്ടത്തില്‍
ശുചിത്വമുളളതാണെന്നുറപ്പു
വരുത്തുന്നു
കുട്ടികള്‍ക്കായി
ബയോഡേറ്റ ചാര്‍ട്ട്
കുട്ടികളുടെ
പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തിയ
ബയോഡേറ്റം ചാര്‍ട്ട് ക്ലാസില്‍
പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഈ
റിപ്പോര്‍ട്ട് പ്രിയപ്പെട്ട
ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍
മുമ്പാകെ ഞാന്‍ സമര്‍പ്പിച്ചുകൊളളുന്നു.
ക്ലാസ്
ലീഡര്‍
അന്‍സല്‍
സുബൈര്‍ (ഒപ്പ്
)
ക്ലാസ്
ടീച്ചര്‍ (ഒപ്പ്)
അടുത്ത
മാസം മുതല്‍ ഓരോ വിഷയത്തിലും
പഠിച്ച പാഠങ്ങളുടെ വിവരം
കൂടി ഉള്‍പ്പെടുത്താന്‍
ആഗ്രഹിക്കുന്നതായി ക്ലാസധ്യാപകനായ
ശ്രീ ഷാജിമോന്‍ പറഞ്ഞു
കുട്ടികള്‍
നേരിട്ട പ്രശ്നങ്ങളും അവരുടെ
നിര്‍ദ്ദേശങ്ങളും കൂടി
ഉള്‍പ്പെടുത്തിക്കൂടേ എന്നു
ഞാന്‍ ചോദിച്ചു
നിങ്ങള്‍ക്കും
ചില നിര്‍ദ്ദേശങ്ങള്‍
വെക്കാനുണ്ടാകും.
പ്രതീക്ഷിക്കട്ടെ
അവ?
വളരെയേറെ ആത്മവിശ്വാസമുള്ള ഒരു അദ്ധ്യാപന്റെ മികവുറ്റ ഒരു പ്രവർത്തനമായി കണ്ട് അദ്ദേഹത്തെ അഭിനന്ദിക്കാം.
ReplyDeleteക്ലാസിലെ പ്രവർത്തനങ്ങളുടെ ഡോൿമെന്റേഷൻ ഒരു നല്ല പ്രവർത്തനമായി തോന്നുന്നു. എല്ലാ സ്ക്കൂളുകൾക്കും മാതൃകയാക്കാവുന്ന കാര്യം.
ക്ളാസ് പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ വളരെ കൗതുകമുള്ളതായി തോന്നുന്നു. തീര്‍ച്ചയായും ഒരു മതൃക തന്നെ
ReplyDeleteസുനന്ദന്‍ , പാലക്കാട്
ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ ഒരു പുനരവലോകനത്തിന് വിധേയമാക്കുന്നത് പല നിലയ്ക്കും പ്രയോജനപ്പെടും.മുന്നോട്ടു പോകുമ്പോള്‍ അതിന്‍റെ മൂര്‍ച്ചയും തീര്‍ച്ചയായും കൂടും.
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ചൂണ്ടികാണിക്കലുകൾ കേട്ടൊ
ReplyDelete