പഠനപ്രവ൪ത്തനത്തിലെ
ഉദാത്ത മാതൃക;
ക്ലാസ്
മുറിയില്‍ രൂപപ്പെട്ട കത്ത്
ഗൗരവമായെടുത്ത് പാഠഭാഗത്തെ
നായക൯ കുട്ടികളെ കാണാ൯
എത്തി.
ആറാം ക്ളാസ്സിലെ പാഠ ഭാഗമായി മാറിയ ജീവിതാനുഭവ കുറിപ്പിലൂടെ കുട്ടികളുടെ ആരാധനാ പാത്രമായ ഡോക്ട൪ കുട്ടികളുടെ ക്ഷണം സ്വീകരിച്ച് കുട്ടികളുമായി സംവദിക്കാനെത്തി.
കൊടുങ്ങല്ലരിതെ പ്രശസ്തമായ പുല്ലൂറ്റ് യു.പി.സ്കൂളിലെ ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിനി മീനാക്ഷിയുടെ നേതൃത്വത്തി൯ എഴുതിയ കത്തിനെ മാനിച്ച് കാ൯സ൪ ചികിത്സാ രംഗത്ത് അന്താരാഷ്ട്രാ പ്രശസ്തനായ ഡോ.വി.പി.ഗംഗാധരനാണ് കുട്ടികളുമായി സംവദിക്കാനെത്തിയത്. പാഠപുസ്തകം വായിച്ച പുല്ലൂററ് യു.പി. സ്കൂളിലെ ഏഴാം ക്ലാസുകാരി മീനാക്ഷിയാണ് ഡോക്ടറെ കാണണെമെന്നാഗ്രഹം പ്രകടിപ്പിച്ച് കത്തെഴുതിയത്.മാരക രോഗം ബാധിച്ച് ചികിത്സയി൯ കഴിയുന്ന കുട്ടികളുടെ മനസ്സറിഞ്ഞ് ഒരേസമയം അവരുടെ പ്രിയപ്പെട്ട ഡോക്ടറായും കളിക്കൂട്ടുകാരനായുമൊക്കെ മാറിയ ഡോക്ടറെ ആരാധനയോടെ നോക്കിക്കണ്ടാണ് മീനാക്ഷിയും കൂട്ടുകാരും ഡോക്ട൪ക്ക് കത്തെഴുതിയത്.
രോഗത്തിന്റെയും മരണത്തിന്റെയും നിത്യ ദു:ഖത്തില്‍ നിന്നും കാരുണ്യത്തിന്റെ ദ൪ശനമേകി വരുന്നതിനായി രോഗികള് വലിയ ബഹുമാനത്തോടെ ആരാധിക്കുന്ന വ്യക്തിത്വം കൂടിയാണ് ഡോക്ടര്‍ എന്ന് കൂടി മനസ്സിലാക്കിയ കുട്ടികള് തങ്ങളുടെ സ്കൂളിലേക്ക് ഡോക്ട൪ വരണം എന്നഭ്യ൪ത്ഥിച്ചാണ് കത്തെഴുതിയിരുന്നത്.
പതിവില്‍നിന്ന് വ്യത്യസ്ഥമായി ലഭിച്ച ഈ കത്തിലെ വരികള്‍ ഹൃദയത്തിലേററിയ ഡോ: വി.പി. ഗംഗാധരന്‍ ഏററവും അടുത്തദിവസം തന്നെ സ്‌കൂളില്‍ ഏത്തുമെന്ന് അറിയിച്ചിരുന്നു. കുഞ്ഞു കത്തിനെ ഗൗരവത്തോടെ കണ്ട ഡോക്ട൪ തിരക്കിനിടയിലും സമയം കണ്ടെത്തി സ്കൂളിലേക്കെത്താമെന്ന് അറിയിച്ചതോടെ സ്കൂള് അന്തരീക്ഷം തന്നെ മാറി. അധ്യാപകരും പി.ടി.എ.യും മാതൃസംഗവുമെല്ലാം സടകുടഞ്ഞെഴുന്നേറ്റ് സ്വീകരണ സമിതി രൂപീകരിച്ച് സജീവമായി. ജൂലൈ 27 ന് രാവിലെ 10 നാണ് ഡോക്ട൪ എത്തിയത്. കുട്ടികളുടെ അനുമോദന പ്രസംഗം, ഉപഹാര സമര്പ്പണം, പാഠ ഭാഗമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നീ നിലയില്‍ ഡോക്ടറുടെ സാന്നിദ്ധ്യം കൂടി വലിയ പഠനാനുഭവമാക്കി മാറ്റാ൯ ഇവ൪ക്ക് കഴിഞ്ഞു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളഉം നാട്ടുകാരും ജനപ്രതിനിധികളും അടക്കം വലിയൊരു കൂട്ടം ഡോക്ടറെ സ്വീകരിക്കാ൯ പുല്ലൂറ്റ് ടി.ഡി.പി.ഹാളി൯ നേരത്തെ തന്നെ എത്തിച്ചേ൪ന്നിരുന്നു.
പഠനത്തെ പാഠപുസ്തകത്തി൯നിന്നും ക്ലാസ്മുറിക്കും സ്കുളിനും വെളിയിലേക്ക് കൊണ്ടുപോയി വലിയൊരു അനുഭവമാക്കിമാറ്റാ൯ കഴിഞ്ഞ പുല്ലൂറ്റ് യു.പി.സ്കൂള് അധികൃത൪ക്ക് മുഴുവ൯ അഭിനന്ദനങ്ങളും അ൪പ്പിക്കുന്നു.

ആറാം
ക്ളാസുകാ൪ക്കുള്ള മലയാളം
പാഠപുസ്തകത്തിലെ പ്രകാശഗോപുരങ്ങള്‍
എന്ന പാഠ ഭാഗത്തിലാണ് ഡോക്ടറുടെ
അനുഭവക്കുറിപ്പുള്ളത്.
സ്വന്തം
ജീവിതത്തിലൂടെ സമൂഹത്തിന്
വലിയ സന്ദേശം നല്‍കുന്ന
പ്രകാശഗോപുരങ്ങളായ
വ്യക്തിത്വങ്ങളെയാണ് ഈ
പാഠഭാഗത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.
ഡോ.വി.പി.ഗംഗാധരന്റെ
സാന്ത്വന സ്പ൪ശം എന്ന പേരിലുള്ള
അനുഭവക്കുറിപ്പാണ് ഇവയി൯
ഏറ്റവും ഹൃദയ സ്പര്‍ശിയായി മീനാക്ഷിക്കും കൂട്ടുകാ൪ക്കും
അനുഭവപ്പെട്ടത്.
അഡയാറിലെ
ക്യാ൯സ൪ രോഗാശുപത്രിയിലെ
കുട്ടികളോടൊത്തുള്ള ജീവിതമാണ്
അനുഭവക്കുറിപ്പായി ഡോ.
ഗംഗാധര൯
സാന്ത്വന സ്പ൪ശത്തി൯
വിവരിക്കുന്നത്.
ശനിയാഴ്ച 10.30 തോടെയാണ് സ്‌കൂള്‍ അങ്കണത്തിലേക്ക് ഡോക്ടര്‍ എത്തിയത്.
'കത്തിയാല്‍, മരുന്നിനാല്‍
മാറാത്ത നോവും
രോഗവും മാററാ-നൊത്തിടാമൊരുല്‍കൃഷ്ട
ഭാവഹര്‍ഷത്താല്‍ മാത്രം'എന്ന വൈലോപ്പിളിയുടെ വരികള്‍ ആലേഖനം ചെയ്ത ഉപഹാരത്തോടെയാണ് സുര്യകാന്തിപ്പൂക്കളുടെ വര്‍ണ്ണ ഭംഗി പകര്‍ന്ന വേദിയിലേക്ക് ഡോക്ടറെ കുട്ടികള്‍ കൈപിടിച്ച് ഇരുത്തിയത്.

സൂര്യകാന്തി
പൂക്കളുമായി വേദിയിലും
സദസ്സിലും നിറഞ്ഞുനിന്ന
കുട്ടികള്‍ക്കിടയിലൂടെ
മീനാക്ഷിയെയും ചേര്‍ത്ത്
പിടിച്ച് പുഞ്ചിരിയോടെ.....
ലാളനയോടെ
ഡോക്ടര്‍ നടന്നു കയറി..അഡയാര്‍
കാന്‍സര്‍ ആസ്പത്രിയിലെ
കുട്ടികളുടെ വാര്‍ഡിലെ തന്റെ
ജീവിതാനുഭവങ്ങള്‍ പാഠപുസ്തകമായി
പകര്‍ന്ന് നല്‍കിയ ഡോ:
വി.പി.
ഗംഗാധരന്‍
തങ്ങളെ നേരിട്ട് കാണുവാനെത്തിയത്
കുട്ടികള്‍ക്കും ഡോക്ടര്‍ക്കും
ഒരു വേറിട്ട അനുഭവമായി...
ഇരുളിലാണ്ട ജീവിതങ്ങളെ തൊട്ടറിയുവാനും അവരില്‍ പ്രകാശത്തിന്റെ കൊച്ചു കൈത്തിരി കത്തിച്ച് വെയ്ക്കുവാന്‍ നമ്മളോരുത്തരും ശ്രമിക്കണം. എല്ലാ പ്രതിസന്ധികളും അതിജീവിക്കാനുള്ള ഒരു ദിവ്യ ഔഷധമാണ് ആത്മവിശ്വാസമെന്ന് ഡോക്ടര്‍ കുട്ടികളെ ഉപദേശിച്ചു.മൂന്നര മണീക്കൂര്‍ സമയം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും സംവദിച്ചും ഡോക്ടര്‍ കുട്ടികളുടെ ഇഷ്ടതാരമായി. നിരന്തമായി രാവും പകലും രോഗികളുമായി ഇടപഴകി കഴിയുമ്പോള്‍ വിരക്തി അനുഭവപ്പെടുമോ എന്ന ചോദ്യത്തിന് 'നിങ്ങളുമായുള്ള ഇടപെടലും സംവാദങ്ങളുമാണ് എന്റെ ഊര്‍ജ്ജം. കുറേകാലത്തേക്ക് തനിക്ക് ഈ കൂടിക്കാഴ്ച ഊര്‍ജ്ജമായിരിക്കുമെന്നും' പറഞ്ഞാണ് വീണ്ടും വരുമെന്ന ഉറപ്പോടെ ഡോക്ടര്‍ വേദി വിട്ടത്.

നിലവിലുളള
മലയാളപാഠപുസ്തകങ്ങള്‍
കുട്ടികളുടെ മനോഭാവത്തെ
മാറ്റിയെടുക്കാന്‍ എങ്ങനെ
സഹായിക്കുന്നുവെന്നതിന്റെ
തെളിവാണ് ഈ സംഭവം.
ഭാഷ എഴുതാനും
വായിക്കാനും അറിയാത്തവരാണ്
പൊതുവിദ്യാലയങ്ങളില്‍ ഉളളത്
എന്ന വ്യാജ പ്രചരണത്തന്
മീനാക്ഷി മറുപടി നല്‍കിയതായി
ഞാന്‍ കരുതുന്നു.
ഇത്തരം
മനോഹരപാഠങ്ങളുടെ ആയുസെത്രനാള്‍
എന്ന ചോദ്യം വേദനയോടെ
ചോദിക്കാതിരിക്കാനാകുന്നില്ല.
സൗന്ദ്യരാസ്വാദനശേഷി
വളര്‍ത്താന്‍ പര്യാപ്തമല്ലെന്നും
പുതിയ കണ്ടെത്തല്‍.
സര്‍ഗാത്മകശേഷീ
വികാസവും നടക്കുന്നില്ലത്രേ..
പുസ്തകം വായിക്കാനറിയാത്തവരാരെന്നു വ്യക്തം. |
meenakshikkum kootukarkum abhinandanangal.yaadharthyangalk nere mugham thirikkunnathaanu soukaryapratham.. ellam marannu marannillennu nadichu engottanavo avar paayunnath.itharam moolyangalum manobhaavavum unarthunna paadangal muthurnnavarkkum paadangalaanu
ReplyDeleteസന്തോഷം കൊണ്ട് ഒരു സന്തോഷം!!
ReplyDeleteസമൂഹത്തിലെ സുമനസുകളെ തിരിച്ചറിയാന്‍ മീനാക്ഷിക്കും കൂട്ടുകാര്‍ക്കും പ്രചോദനമായ പുല്ലാറ്റിലെ അദ്ധ്യാപകര്‍ക്ക് പ്രണാമം. മീനാക്ഷിയും കൂട്ടുകാരും സമൂഹത്തില്‍ നന്മവെളിച്ചമായി തെളിയട്ടെ എന്നാശംസിക്കുന്നു....
ReplyDeletevery much inspiring!!! . wishes to the kids, teachers & one n only dr sir...
ReplyDeleteഹൃദയത്തില്‍ തട്ടുന്ന ഒരു ക്ലാസ്സ് അനുഭവം.ഗംഗാധരന്‍ ഡോക്ടറും മീനാക്ഷിയും പുല്ലാറ്റിലെ സ്കൂള്‍ അധ്യാപകരും സമൂഹത്തിനു നല്‍കുന്ന വലിയ പാഠമാണ് ഇത്.ഇത്തരം നന്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഡോക്ടര്‍മാര്‍ അപൂര്‍വ്വമാണെങ്കിലും ചിലരെങ്കിലും ഉണ്ടാകാം..ആ അനുഭവ സാക്ഷ്യങ്ങള്‍ കൂടി എല്ലാ വിദ്യാലയങ്ങളും പങ്കുവെക്കുമ്പോള്‍ കുട്ടികളിലുണ്ടാവുന്ന മാനസികനില നാളത്തെ ഡോക്ടറില്‍ പ്രതിഫലിക്കാതിരിക്കില്ല...നന്മയുടെ ഈ പൂമരങ്ങള്‍ കാണാന്‍ കണ്ണില്ലാതെ പോകുന്നവരെ കാലം തിരിച്ചറിയും
ReplyDelete
ReplyDeleteനന്മകൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന ഗംഗാധരൻ ഡോക്ടറേപ്പോലുള്ളവര സമൂഹത്തിലുണ്ടെങ്കിൽ ഒരു പരിധിവരെ മരുന്നിന്റെപോലും ആവശ്യമുണ്ടാകില്ല...
'കത്തിയാല്‍, മരുന്നിനാല്‍
മാറാത്ത നോവും
രോഗവും മാററാ-നൊത്തിടാമൊരുല്‍കൃഷ്ട
ഭാവഹര്‍ഷത്താല്‍ മാത്രം.. ഈ വരികളുടെ അർത്ഥം ഒരു പങ്കുവയ്ക്കലിലൂടെ മനസ്സിലാക്കുവാൻ സാധിച്ച ആ കുരുന്നുകൾക്കിടയിൽനിന്നും സഹജീവിസ്നേഹമുള്ള ഒരു വലിയ തലമുറ വളർന്നുവരട്ടെ എന്ന് ആശംസിയ്ക്കുന്നു.
ഡോക്ടര്‍ വീണ്ടും അങ്ങേയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു .
ReplyDeleteസമൂഹത്തിലെ സുമനസുകളെ തിരിച്ചറിയാന്‍ മീനാക്ഷിക്കും കൂട്ടുകാര്‍ക്കും പ്രചോദനമായ പുല്ലാറ്റിലെ അദ്ധ്യാപകര്‍ക്ക് പ്രണാമം. മീനാക്ഷിയും കൂട്ടുകാരും സമൂഹത്തില്‍ നന്മവെളിച്ചമായി തെളിയട്ടെ എന്നാശംസിക്കുന്നു...
ReplyDeletewww.hrdyam.blogspot.com
പ്രകാശം പരക്കട്ടെ
ReplyDeleteസമൂഹം ഗംഗൻ ഡോക്ട്ടറേ പോലെയുള്ളവരാൽ നിറഞ്ഞെങ്കിൽ...അല്ലേ
ReplyDeleteസന്തോഷം.
ReplyDeleteGreat. This is what is expected out of classrooms and schools. Hats off for the success.
ReplyDelete