"ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
…....................................
നാരിമാര്‍,ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം..."
മാവേലിപ്പാട്ടിലെ
വരികളാണ്..
ആലയമൊക്കെയുമൊന്നു
പോലെ എന്ന അവസ്ഥയുടെ ചിന്ത
തന്നെ എത്രമേല്‍ നമ്മെ
മാറ്റിമറിക്കും?
ആലയങ്ങളില്‍
പെടുന്നതാണ് വിദ്യാലയവും.
അതിന്റെ
സ്ഥിതി ആലോചിച്ചു നോക്കൂ.
പണക്കാരനും
വന്‍കിടക്കാര്‍ക്കും
മണിമാളികവിദ്യാലയം.
ഇന്റര്‍നാഷണല്‍
..അവിടെയും
അത്തപ്പൂക്കളമത്സരം നടത്തും.
ഇടത്തരക്കാരുടെ
ആശ്രയമാണ് സ്വാശ്രയം.
അണ്‍ എയ്ഡഡ്
എന്നു പേര്.
വിദ്യാലയം
ഏണ്‍ എയിഡഡാണെങ്കില്‍
ചേര്‍ത്തുകൂടാ.
കലാലയം
സ്വാശ്രയമാണെങ്കില്‍
ചേര്‍ക്കാന്‍ വിരോധമില്ല.
(കളളപ്പറയുടെ
പുതു രൂപങ്ങളില്‍ നമ്മെത്തന്നെയാണല്ലോ
അളക്കുന്നത്!?)
ഇതെല്ലാം
വിസ്തരിക്കാന്‍ കാരണമുണ്ട്
. ഓണം
ഓര്‍മിപ്പിക്കുന്നത്
സമത്വത്തിന്റെ ദര്ശനമാണ്.
വിദ്യാലയങ്ങളില്‍
സദ്യയും പൂക്കളവുമാണ്
ഓണം.കുട്ടികള്‍
ഓണദര്‍ശനമുണ്ണുന്നില്ല.
വാമനത്വം
ഗുരുക്കളേയും ബാധിച്ചുവോ?
അതില്‍
നിന്നും വ്യത്യസ്തമായി
ചിന്തിച്ച വിദ്യാലയങ്ങളുണ്ട്.
പാടം എല്‍
പി സ്കൂള്‍ അത്തരത്തിലൊന്നാണ്.
കൊല്ലം
പത്തനംതിട്ട ജില്ലകളുടെ
അതിര്‍ത്തി പ്രദേശമായ
നടുവത്തുമൂഴി വനമേഖലയിലാണന്
വെള്ളംതെറ്റി മലമ്പണ്ടാര
കോളനി.
അവിടെ
ഇരുപത്തിരണ്ടു കുടുംബങ്ങള്‍.
വിദ്യാലയത്തില്‍
പോകേണ്ട പ്രായത്തിലുളള പത്തു
കുട്ടികള്‍ ആധുനിക
വിദ്യാവെളിച്ചമറിയാത്തവരായി
കഴിയുന്നു.
അടുത്ത
എല്‍ പി സ്കൂളിലേക്ക് നാലര
കിലോമീറ്റര്‍ ദൂരം.
അതില്‍
രണ്ടു കിമി കൊടും വനം.
കാട്ടാനകളുടെ
സഞ്ചാരപഥം.
ഏക വിദ്യാഭ്യാസ
കേന്ദ്രം അങ്കണവാടി.
അവിടെ
പതിനൊന്നു വയസുളളവരും അക്ഷരം പഠിക്കുന്നു! എത്ര വയസുവരെ അക്ഷരം പഠിക്കും?അപ്പുറം പഠിക്കുന്നതെപ്പോഴാണ്? ജനാധിപത്യം അരികിലേക്കു തളളിക്കളഞ്ഞ ജീവിതങ്ങള്‍ അവരുടെ പങ്കപ്പാട് അവരുടെ ജന്മപാപമത്രേ?
ഏതായാലും അറിവിന്റെ ലോകത്തുനിന്ന് അകലുന്ന ആദിവാസി കുട്ടികളെ പഠിപ്പിക്കാനുള്ള ദൗത്യത്തിലാണ് പാടം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. അതിനായി കാട്ടാനകളുള്ള കാട്ടിലെത്തി അവര്‍ ആദിവാസിമൂപ്പന്റെ അനുമതി തേടി. കോളനിയിലെ കുട്ടികളെ മധുരം നല്കി തങ്ങളുടെ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന് ക്ഷണിച്ചു. തങ്ങള്‍ക്കൊപ്പം സ്‌കൂളിലേക്ക് അവരെയും പഠിക്കാന്‍ അയയ്ക്കണമെന്ന ആവശ്യവും കുട്ടികള്‍ മൂപ്പനോട് പറഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. അരുന്ധതി, പി.ടി.എ. പ്രസിഡന്റ് ശശി, സീനിയര്‍ അസിസ്റ്റന്റ് എ.ഷാനിഫാ,അധ്യാപകരായ ബി.ഷഹനാ, ബി.ഫൈസല്‍, ബി.ഷാജി എന്നിവരും രക്ഷാകര്‍ത്താക്കളും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഏതായാലും അറിവിന്റെ ലോകത്തുനിന്ന് അകലുന്ന ആദിവാസി കുട്ടികളെ പഠിപ്പിക്കാനുള്ള ദൗത്യത്തിലാണ് പാടം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. അതിനായി കാട്ടാനകളുള്ള കാട്ടിലെത്തി അവര്‍ ആദിവാസിമൂപ്പന്റെ അനുമതി തേടി. കോളനിയിലെ കുട്ടികളെ മധുരം നല്കി തങ്ങളുടെ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന് ക്ഷണിച്ചു. തങ്ങള്‍ക്കൊപ്പം സ്‌കൂളിലേക്ക് അവരെയും പഠിക്കാന്‍ അയയ്ക്കണമെന്ന ആവശ്യവും കുട്ടികള്‍ മൂപ്പനോട് പറഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. അരുന്ധതി, പി.ടി.എ. പ്രസിഡന്റ് ശശി, സീനിയര്‍ അസിസ്റ്റന്റ് എ.ഷാനിഫാ,അധ്യാപകരായ ബി.ഷഹനാ, ബി.ഫൈസല്‍, ബി.ഷാജി എന്നിവരും രക്ഷാകര്‍ത്താക്കളും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
വെള്ളിയാഴ്ച
സ്‌കൂളില്‍ നടന്ന ഓണാഘോഷ
പരിപാടികളില്‍ ഇവര്‍ക്കായി
തുമ്പിതുള്ളല്‍,
കുമ്മാട്ടിക്കളി
ഉള്‍പ്പെടെയുള്ള നാടന്‍
കലാരൂപങ്ങളും ഒരുക്കി.ഓണം
എന്തെന്ന് അറിയാനും ഓണസദ്യ
ഉണ്ണുന്നതിനുമായി അവര്‍
12പേര്‍
കാട്ടില്‍നിന്ന്
നാട്ടിലേക്കെത്തി.ആദിവാസിക്കോളനിയില്‍നിന്നെത്തിയ
എട്ടുവയസ്സുകാരി സുചിത്രയും
ആവേശത്തോടെ പാട്ടുപാടി.കാട്ടില്‍നിന്ന്
സ്‌കൂളിലേക്കെത്തിയ ആദിവാസിസംഘത്തെ
വരവേല്‍ക്കാന്‍ സ്‌കൂള്‍ക്കുട്ടികള്‍ക്കും
അധ്യാപകര്‍ക്കും ഒപ്പം നിരവധി
രക്ഷാകര്‍ത്താക്കളും എത്തി.
യാത്രാസൗകര്യമാണ്
സ്‌കൂളിലേക്ക് അയയ്ക്കുന്നതിന്
പ്രശ്‌നം .
വിദ്യാഭ്യാസ
അവകാശനിയമം പ്രബല്യത്തില്‍
വന്നിട്ട് രണ്ടു വര്‍ഷമാകുന്നു.
അപ്പോഴാണ്
ഇത്തരം വാര്‍ത്തകള്‍ പുറത്തു
വരുന്നത്.
ഈ
ബ്ലോഗില്‍ സമാനമായ കാര്യങ്ങള്‍
ഇതിനു മുമ്പും ചര്‍ച്ച
ചെയ്തിട്ടുണ്ട്.
എന്തെല്ലാമായിരുന്നു പറഞ്ഞത്‍
എന്തെല്ലാമായിരുന്നു പറഞ്ഞത്‍
- എസ് എം സി കൂടി വിദ്യാലയപ്രദേശത്തെ മുഴുവന്‍ കുട്ടികളേയും സ്കൂളിലെത്തിക്കും
- ലോക്കല്‍ അഥോറിറ്റി കുട്ടികളുടെ രജിസ്റ്റര്‍ തയ്യാറാക്കി വിദ്യാലയ പ്രവേശനം ഉറപ്പാക്കും
- വിദ്യാലയപ്രാപ്യതാ തടസ്സമുളളയിടങ്ങളില്‍ വാഹനസൗകര്യമേര്‍പ്പെടുത്തും
- സ്കൂള്‍ മാപ്പിംഗ് നടത്തും
- അയല്‍പക്ക വിദ്യാഭ്യാസം യാഥാര്‍ഥ്യമാക്കും
- എല്ലാ കുട്ടികളും എട്ടാം ക്ലാസ് വരെ പ്രാഥമികവിദ്യ നേടുമെന്നു മോണിറ്റര്‍ ചെയ്യും.
- അവരെ തൊട്ടടുത്ത വിദ്യാലയത്തിലെത്തിക്കാനൊരു വാഹനം ക്രമീകരിക്കാന്‍ കഴിയാത്തതെന്തു കൊണ്ട്?
- അല്ലെങ്കില്‍ ആ കോളനിയില്‍ ഒരു ബദല്‍ പാഠശാല ആരംഭിച്ചുകൂടേ ( സര്‍വശിക്ഷാ അഭിയാന്റെ ബദല്‍ സങ്കല്പത്തിനും ബദലായ വിദ്യാഭ്യാസം )
- തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്റെ റോള്‍ എന്താണ്? അവരിതൊന്നും കാണുന്നില്ലേ?
- കുട്ടികളെ വിദ്യാലയത്തിലേക്കാകര്ഷിക്കുക എന്നതിനര്‍ഥം പണം പാഴാക്കുകയാണോ?
- ഈ കുട്ടികളെ പഠിപ്പിക്കാന്‍ ആദായകരം അനാദായകരമെന്നുളള സമീപനം വേണമോ?
- എല്ലാ ബഹുജനപ്രസ്ഥാനങ്ങളും ഈ കുട്ടികളുടെ ജീവിതത്തെ തോല്പിക്കുകയാണല്ലോ?
ഏതായാലും
ഈ ഓണനാളില്‍ അരുന്ധതി ടീച്ചറും
സംഘവും കാണിച്ച ഈ മഹത്തായ
ശ്രമത്തെ എത്ര നല്ല വാക്കുകള്‍
കൊണ്ടെഴുതണമെന്നറിയില്ല.
മാനുഷരെല്ലാരും ഒന്നുപോലെ
ReplyDelete