Pages

Saturday, October 19, 2013

പാഠ്യപദ്ധതി പരിഷ്കരണം- വാദങ്ങളും വസ്തുതകളും -1


-->
ഒരിക്കല്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി പ്രചരിപ്പിച്ച കാര്യമാണ്
  •  "ആള്‍ പ്രമോഷന്‍ വിദ്യാഭ്യാസ നിലവാരം കുറച്ചു. ഒന്നുമറിയാത്തവരേയും ജയിപ്പിക്കുന്ന ഈ ഏര്‍പ്പാട് വിദ്യാഭ്യാസത്തെ കുളം തോണ്ടും.”
എണ്‍‌പതുകളിലാണ് ആള്‍ പ്രമോഷന്‍ എന്ന പേരിലുളള സംവിധാനം നലിവില്‍ വന്നത്.ഒന്നാം തരത്തില്‍ ആരെയും തോല്പിക്കാന്‍ പാടില്ല, ആറാം തരം വരം തൊണ്ണൂറു ശതമാനം വിജയം. ഏഴാം തരം മുതല്‍ ഓമ്പതാം തരം വരെ എണ്‍‌പതു ശതമാനം വിദ്യാര്‍ഥികളേയും ജയിപ്പിക്കണം. ഇതായിരുന്നു എണ്‍പത്തിയെട്ട് മാര്‍ച്ച് മുപ്പത്തിയൊന്നിന്റെ ഉത്തരവ്. ഇത് ദഹിക്കുന്നവരായിയിരുന്നില്ല നമ്മുടെ അധ്യാപകര്‍. അന്നു മുതല്‍ നിലവാരം പോയേ എന്നുളള നിലവിളിയാരംഭിക്കുകയായി.
  • ഇപ്പോഴും ഒരു വിഭാഗം ഇതേ നിലവിളിയാണ്. കാരണം മാത്രമേ മാറിയിട്ടുളളൂ.
  • പ്രവര്‍ത്തനാധിഷ്ടിത പാഠ്യപദ്ധതി വന്നതു കൊണ്ടു നിലവാരം പോയി. കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയാതെയായി!
  • ഗ്രേഡിംഗ് വന്നതിനാല്‍ നിലവാരം പോയി. മാര്‍ക്കായാരുന്നപ്പോള്‍ നിലവാരം ഉണ്ടായിരുന്നു.!
  • നിരന്തര മൂല്യനിര്‍ണയം വന്നപ്പോള്‍ നിലവാരം പോയി .വാരിക്കോരി കൊടുക്കുകയല്ലേ?!
  • കേട്ടെഴുത്തും പകര്‍ത്തെഴുത്തും യാന്ത്രികമായ കാണാപാഠം പഠനവും ഇല്ലാതാക്കിയപ്പോള്‍ നിലവാരം പോയി!
ഒരു കാലത്ത് നല്ല നിലവാരമുണ്ടായിരുന്ന വിദ്യാഭ്യാസത്തെ ഇവ്വിധമാക്കിയെന്നാണ് ആക്ഷേപം. വിദ്യാഭ്യാസവും വിവരവും തമ്മിലുളള പൊരുത്തക്കേട് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നതാകും ഉചിതം.
പത്താം ക്ലാസിലെ റിസല്‍ട്ട് തന്നെ ആധാരമാക്കാം.


വര്‍ഷം
വിജയശതമാനം
വര്‍ഷം
വിജയശതമാനം
വര്‍ഷം
വിജയശതമാനം
1976
34.4
1984
35.7
1992
51.78
1977
47.7
1985
45.5
1993
51.38
1978
43
1986
46.7
1994
49.8
1979
43.6
1987
45.5
1995
50.55
1980
42.6
1988
49.7
1996
48.92
1981
39.5
1989
53.67
1997
50.86
1982
38.3
1990
51.94
1998
52.27
1983
38.6
1991
51.02
1999
52.23






ഈ പട്ടികയില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കാം. വളരെ ദയനീയമായിരുന്നു ആള്‍ പ്രമോഷന്‍ സംവിധാനം നടപ്പിലാക്കുന്ന കാലത്ത്നുമുമ്പുളള നിലവാരം. നൂറുപേരു പത്തിലെ പരീക്ഷ എഴുതായില്‍ അറുപതു പേരും തോറ്റു തൊപ്പിപ്പാളയിടും. ആള്‍പ്രമോഷന്‍ ശേഷമോ നില താണുപോയോ? ഇല്ലെന്നു കാണാം. തൊണ്ണൂറ്റി ആറിലാണ് ഡി പി ഇ പി വരുന്നത്. അക്കാലത്തെ പത്താം ക്ലാസ് റിസല്‍ട്ട് നോക്കൂ അതിശോചനീയം, ഏതായാലും അന്നൊക്കെ ഇരുന്നൂറ്റിപ്പത്ത് മാര്‍ക്കായിരുന്ന വിജയിക്കാനുളള രേഖ. ഒരു ക്ലാസില്‍ സെക്കണ്ട ക്ലാസ് മാര്‌ക്കു വാങ്ങുന്നവര്‍ ഒന്നോ രണ്ടോ കാണും. ഫസ്റ്റ് ക്ലാസുകാരാകട്ടെ സ്കൂളില്‍ നാലോ അഞ്ചോ. ബഹുഭൂരിക്ഷവും എഴുതാനും വായിക്കാനുമറിയാതെ തോറ്റുപോയി. അവരയെല്ലാം തോല്പിച്ച് അധ്യാപകരാണ് നിലവാരത്തെക്കുറിച്ച് പ്രസംഗിക്കുന്നത്. പത്തു വര്‍ഷം ക്ലാസിലിരിക്കുന്ന കുട്ടിയെ നല്ല രീതിയില്‍ പഠിപ്പിക്കാനാവാതെ വ്ദ്യാഭ്യാസസമ്പ്രദായം പരാജയപ്പെടുകയായിരുന്നു.. അധ്യയനരീതിക്കൊരു കുഴപ്പവുമില്ല കുട്ടിക്കാണ് കുഴപ്പം എന്നു പ്രചരിപ്പിക്കുന്നതില്‍ സംഘടിത ശ്രമമുണ്ടായി. തോറ്റമ്പിയവര്‍ സദസുകളിലോ പത്രങ്ങളിലോ വന്ന് സത്യത്തിന്റെ മുഖം അനാവരണം ചെയ്യുകില്ല എന്നത് അനുഗ്രഹമാക്കി. അച്ചുതമേനോന്‍ ഭരണകാലത്ത് സാധ്യായയദിനങ്ങള്‍ കൂട്ടാനും അവധിക്കാലം പുനക്രമീകരിക്കാനുമൊക്കെ ആലോചിക്കുകയുണ്ടായി. കാതലായ പ്രശ്നത്തെ തൊടാന്‍ ആരും ധൈര്യം കാട്ടിയില്ല. കുട്ടിക്കു ഉള്‍ക്കൊളളാന്‍ കഴിയുന്ന രീതിയില്‍ പഠിപ്പിക്കുക എന്നതായാരുന്നു പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിന്റെ മുഖ്യസവിശേഷത. രോഗത്തിനുളള ചികിത്സ ബോധനരീതിയിലും പാഠ്യപദ്ധതിയിലും ആയിരുന്നു വേണ്ടിയിരുന്നത്. അതിനെ എതിര്‍ത്തവര്‍ എന്നും എതിര്‍പ്പിന്റെ പാതയിലായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല.
(അടുത്ത ലക്കത്തില്‍ കുട്ടികളുടെ പ്രവേശനനിരക്കും പാഠ്യപദ്ധതിയും)

2 comments:

  1. പത്താം ക്ലാസ്സിലെ റിസല്‍റ്റ് ശരിക്കും നിലവാരത്തിന്റെ മാനദണ്ഡമാണോന്ന് ഒരു സംശയമുണ്ട് മാഷേ.

    പിന്നെയെന്താണ് മാനദണ്ഡം എന്നു ചോദിച്ചാല്‍ ഒറ്റ ഒരു കോലില്‍ അതിനെ അളക്കാനാവില്ലെന്നു മാത്രമേ പറയാനാകൂ.

    ReplyDelete
  2. കാണാപാഠം പഠനത്തിന്റെ അടിസ്ഥാനത്തിലുളള കാലത്തെ വിദ്യാഭ്യാസനിലവാരം ആരാണ് അളന്നു നോക്കിയിട്ട് അതാണ് കേമം എന്നു പറയുന്നത്? കുട്ടികള്‍ എങ്ങനെ പ്രതികരിക്കുന്നു, ചിന്തിക്കുന്നു നിലപാടെടുക്കുന്നു പ്രയോഗിക്കുന്നു കഴിവുനേടുന്നു എന്നതെല്ലാം നിലവാരമാണ്.ഓര്‍മ്മിച്ചു വെക്കാനുളള കഴിവി മാത്രം മുഖ്യപരിഗണന നല്‍കിയ പരീക്ഷാ രിതിയുടെ ഗുണനിലവാരം ഇപ്പോഴത്തേതിനേക്കാല്‍ മെച്ചമായിരുന്നു എന്നു പറയുന്നവര്‍ക്കുളള വിശദീകരണമാണ് നല്‍കാന്‍ ശ്രമിച്ചത്. വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ആയി വികസിക്കട്ടെ കാവ്യ.

    ReplyDelete

പ്രതികരിച്ചതിനു നന്ദി