Pages

Sunday, March 2, 2014

എല്ലാവര്‍ക്കും പങ്കാളിത്തം എല്ലാവര്‍ക്കും പഠനനേട്ടം



ഡയറ്റുകള്‍ കേരളത്തില്‍ സ്ഥാപിതമായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തൃശൂര്‍ ഡയറ്റ് ഒരു ദേശീയസെമിനാര്‍ നടത്തുകയുണ്ടായി. ഈ സെമിനാറിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം അവിടെ ഒരുക്കിയ പ്രദര്‍ശനമാണ്. ഡയറ്റുകള്‍ വികസിപ്പിച്ച പിന്തുണാസാമിഗ്രികളും ഗവേഷണറിപ്പോര്‍ട്ടുകളും .അവയില്‍ എന്നെ ഏറെ സ്വാധീനിച്ചത് മലപ്പുറം ഡയറ്റ് ഈ വര്‍ഷം നടത്തിയ എല്ലാവര്‍ക്കും പങ്കാളിത്തം എല്ലാവര്‍ക്കും പഠനനേട്ടം എന്ന പരിപാടിയുടെ തെളിവുകളും രേഖകളുമാണ്.

എന്താണ് ഞാന്‍ കണ്ട പ്രത്യേകത എന്നല്ലേ?

  • ഭാഷാപഠനസമീപനത്തില്‍ വിശ്വാസമില്ലാതെ പരമ്പരാഗതരീതിയലേക്കു ചുവടുമാറ്റുന്ന അധ്യാപകര്‍ക്ക് പുതിയ സമീപനം കരുത്തുളളതും ഭാഷാശേഷി വികസിപ്പിക്കാന്‍ പര്യാപ്തവുമാണെന്നു മലപ്പുറത്തിന്റെ ഈ പരിപാടി ബോധ്യപ്പെടുത്തുന്നു
  • ഗവേഷണാത്മകമായ രീതി സ്വീകരിച്ചു.
  • പരിപാടിക്കായി തെരഞ്ഞെടുത്ത് വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂടി പങ്കാളിത്തത്തോടെ പിന്തുണാമെറ്റീരിയലുകള്‍ വികസിപ്പിച്ചു
  • പരസ്പരബന്ധമില്ലാതെ ഡയറ്റിലെ വിവിധ ഫാക്കല്‍റ്റികള്‍ ഫോക്കസില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തി സാമ്പത്തിക ലക്ഷ്യം നേടുന്ന സമീപനത്തില്‍ നിന്നും വിഭിന്നമായി കൃത്യമായ മാറ്റത്തെ മുന്നില്‍കണ്ട് പരിപാടി ആസൂത്രണം ചെയ്തു
  • വിദ്യാലയവും ബി ആര്‍സികളും ഡയറ്റും ലക്ഷ്യത്തിലെത്താനുളള സൂക്ഷ്മശ്രദ്ധ കാണിച്ചു
  • ഗുണമേന്മയാണ് അജണ്ടയെങ്കില്‍ അതു നേടുന്നതിന് വിദ്യാലയത്തെ ക്രിയാത്മകമായി സഹായിക്കലാണ് ഡയറ്റുകളുടെ ചുമതല എന്നു പ്രഖ്യാപിച്ചു.
    തുടക്കം
അവസ്ഥാപഠനം നടത്തി. ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ കുട്ടികള്‍ ഭാഷയില്‍ പിന്നാക്കം

കാരണങ്ങളും കണ്ടെത്തി.

  • പഠനാനുഭവങ്ങളുടെ അഭാവം
  • എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തമില്ലാത്ത ക്ലാസുകള്‍
  • പഠനതാല്പര്യം ജനിപ്പിക്കാത്ത അവതരണങ്ങള്‍
  • സൂക്ഷ്മമ പ്രക്രിയ പാലിക്കാത്ത ടീച്ചിംഗ് മാന്വലുകള്‍
  • പാഠപുസ്തകമല്ലാതെ മറ്റു പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്താത്ത അവസ്ഥ
  • പഠനപ്രക്രിയ പൂര്‍ണമായും പിനതുടരാത്തത്

ഞാന്‍ ഈ ഡയറ്റിലെ ഡോ പരമേശ്വരനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ -

"ഓരോ അധ്യാപികയും കരുതുന്നത് താന്‍ സമീപനപ്രകാരം തന്നെയാണ് ക്ലാസെടുക്കുന്നതെന്നാണ്. പരിപാടിയുടെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ അവരവരുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു. അതു വലിയൊരു നേട്ടമാണ്.ഈ തിരിച്ചറിവും പ്രക്രിയ പൂര്‍ണമായി തുറന്നമനസോടെ പിന്തുടര്‍ന്നപ്പോഴുണ്ടായ മാറ്റവും അധ്യാപകരെ പ്രചോദിപ്പിച്ചു."

ശാസ്ത്രീയമായ പ്രവര്‍ത്തനഘട്ടങ്ങള്‍

  • ആശയരൂപീകരണശില്പശാല
  • വിദ്യാലയങ്ങളുടെ തെരഞ്ഞെടുപ്പ്
  • പിന്തുണാസാമഗ്രികളുടെ നിര്‍മാണം (പ്രക്രിയാപൂര്‍ണതയുളള പാഠക്കുറിപ്പുകള്‍, വായനാസാമഗ്രികള്‍, ടീച്ചര്‍വേര്‍ഷന്‍ മുതലായവ)
  • പരിശീലനം ( അധ്യാപകര്‍ക്ക്, മോണിറ്ററിംഗ് ടീമിന്, പ്രഥമാധ്യാപകര്‍ക്ക്)
  • തത്സമയ പിന്തുണ ( ഓരോ വിദ്യാലയത്തിനും പ്രതിമാസം രണ്ടു തവണ)
  • പ്രഥമാധ്യാപികയുടെ മോണിറ്ററിംഗ് ) സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
  • ഇടക്കാല വിലയിരുത്തല്‍,ഫീഡ് ബാക്ക് ശേഖരിക്കാന്‍ വ്യത്യസ്തമാര്‍ഗങ്ങള്‍
  • ക്ലാസ് പി ടി എ, എസ് ആര്‍ ജി എന്നിവയുടെ ശാക്തീകരണം
  • കുട്ടികളുടെ രചനകളിലെ വളര്‍ച്ച താരതമ്യം ചെയ്യല്‍
  • നേട്ടങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവിധതലങ്ങളില്‍ പങ്കുവെക്കാനവസരം
  • തൊണ്ണൂറ്റി ഏഴു ക്ലാസുകളില്‍ തൊണ്ണൂറ്റി ഏഴു അധ്യാപകര്‍ നടത്തിയ ഇടപടെലിന്റെ അനുഭവങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ അധ്യാപകരിലേക്ക് പരിപാടി വ്യാപിപ്പിക്കാനുളള നീക്കം.

എന്താണ് ഫലം?

  • എല്ലാ വിഭാഗം കുട്ടികള്‍ക്കും നേട്ടമുണ്ടായി
  • അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിച്ചു
  • പ്രത്യക്ഷമായ മാറ്റത്തെ മുന്‍നിറുത്തി അവകാശനിയമം വിഭാവനം ചെയ്ത ഗുണനിലവാരമുളള വിദ്യാഭ്യാസം സാധ്യവും പ്രായോഗികവുമാണെന്ന തിരിച്ചറിവിലേക്ക് രക്ഷിതാക്കളും അധ്യാപകരും

കൃത്യമായ ലക്ഷ്യമുളള പ്രവര്‍ത്തനപാക്കേജുകളാണ് ഡയറ്റുകളില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

മലപ്പുറം മാതൃകാപരമായ അനുഭവം കാഴ്ചവെച്ചു..

ഇരുപത്തിയഞ്ചാം വര്‍ഷത്തിലെ തിളക്കമുളള ഇടപെടല്‍ .








2 comments:

  1. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മലപ്പുറം ഡയറ്റിനു എന്റെ ആശംസകള്‍

    ReplyDelete
  2. എന്റെ മലയാളം ക്ളാസ്സില്‍ നടപ്പാക്കി.മികച്ചഫലം ലഭിച്ചു.

    ReplyDelete

പ്രതികരിച്ചതിനു നന്ദി