കുട്ടികള്‍ക്ക് പാഠങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവരുടെ പ്രകൃതം,ഭാവന ഇവ പരിഗണിക്കണം. വീട്ടിലും അങ്കണവാടിയിലും കേട്ടു മടുത്തവയാണ് പുതിയ പാഠപുസ്തകങ്ങളിലെ പലതും. അത് ഒഴിവാക്കാമായിരുന്നു
പുസ്തകത്തിലെ പാഠങ്ങള്‍ ഒന്നു രണ്ടാഴ്ച തലങ്ങനേം വിലങ്ങനേം പഠിപ്പിച്ചു പഠിപ്പിച്ച് മുഷിപ്പുണ്ടാക്കും. അത്രയ്ക്ക് യാന്ത്രികമായ അക്ടിവിറ്റിഭ്രാന്താണ് പലര്‍ക്കും..കരിമ്പിന്‍ ചണ്ടി വീണ്ടും വീണ്ടുംഎടുത്തു ചവയ്ക്കുന്ന അവസ്ഥകള്‍.
എന്തു കൊണ്ട് രണ്ടു ദവസത്തേക്കുളള ചെറു പാഠങ്ങള്‍ ആയിക്കൂടാ?
മനോഹരമായ എത്രയെത്ര പാഠങ്ങള്‍ നമ്മുക്കു ശേഖരിക്കാന്‍ കഴിയും. കൃത്യമായ പഠനനേട്ടത്തിലേക്ക് നയിക്കുന്നവ. കുട്ടികളുടെ ഭാഷയെ ഉജ്വലിപ്പിക്കുന്നവ.
ഇതാ യുറീക്കപ്പാട്ടുകളില്‍ വന്ന ഒരു കവിതയാണിത്. ഒരു ഉറുമ്പിന്റെ കണ്ണിലൂടെ കുഞ്ഞുപൂവിനേയും മഞ്‍ഞു തുളളിയേയും അതിന്റെ വീഴ്ചയേയും കാണൂ.കുട്ടികളുമായി ചൊല്ലി രസിക്കൂ.

...............................................................................................................................
മഞ്ഞ
മഞ്ഞപ്പൂവ്
കുഞ്ഞു
കുഞ്ഞുപൂവ്
മഞ്ഞുകാലം
വന്നു
കുഞ്ഞിതള്‍
വിടര്‍ന്നു
മഞ്ഞലയില്‍
പൊന്‍
വെയിലില്‍
കുഞ്ഞുപൂവു
നിന്നു
പൊന്നിതളിന്‍
തുമ്പിലൊരു
മഞ്ഞുതുളളി
മിന്നി
മെല്ലെ
മെല്ലെ ഇളകിടുമ്പോള്‍
എന്തൊരിന്ദ്രജാലം!
കുഞ്ഞുറുമ്പൊരരിമണിയും
കൊണ്ടതുവഴി
വന്നു
കുഞ്ഞുപൂവിനരികിലെത്തി
തെല്ലു
നേരം നിന്നു
മെല്ലെയൊരു
തെന്നല്‍ വീശി
കുഞ്ഞു
പൂവുലഞ്ഞു
മണ്ണിലൊരു
ചെറുനനവായ്
മഞ്ഞു
തുളളി മാഞ്ഞു
എങ്ങുപോയി
വര്‍ണഭംഗി?
എങ്ങുപോയി
വര്‍ണഭംഗി?
കുഞ്ഞുറുമ്പു
തേങ്ങി
കുഞ്ഞുറുമ്പു
തേങ്ങി
പാടി
രസിച്ചതിനു ശേഷം ചാര്‍ട്ട്
മാറ്റണം.
എന്നിട്ട്
ചുവടെയുളള പ്രവര്‍ത്തനം അവതരിപ്പിക്കണം
കവിതയെ
ചിത്രകഥയാക്കാം
നാലു
കളങ്ങള്‍ ( ഓരോ പേജ് വീതം നീക്കി വെച്ചാലും മതി) കഥ ഒന്നു കൂടി പറയിക്കണം.(ക്രമം ഉറപ്പിക്കാന്‍)
കുട്ടികളുടെ
ചിത്രരചന. ഇതു പോലെ വരയ്കാം.
ചിലര്‍ക്ക് സഹായം
നല്‍കണം .പ്രോത്സാഹിപ്പിക്കണം.അംഗീകരിക്കല്‍.
നിറം
നല്‍കല്‍ (നിറം തെരഞ്ഞെടുക്കാന്‍ ഓരോരുത്തരുടേയും യുക്തി കേള്‍ക്കണം. ഇവിടെ പൊതു ചര്‍ച്ച വേണ്ട.പിന്നീട് പര്സ്പരം ചിത്ര കാണുമ്പോള്‍ അത്ഭുതപ്പെടണം. നിറബോധം വളരണം)
ആദ്യത്തെ
ചിത്രത്തിന്റെ അടിയില്‍
കുട്ടികളുടെ നിര്‍ദ്ദേശപ്രകാരം
അധ്യാപിക ബോര്‍ഡില്‍ വാക്യമെഴുതണം (ഗദ്യരൂപത്തിലാണ് എഴുതേണ്ടത്)
ബാക്കി
അവര്‍ വ്യക്തിഗതമായി പൂരിപ്പിക്കണം
വ്യക്തിഗത
രചനയുടെ മോണിറ്ററിംഗ്,
പിന്തുണാരചന. സഹായ രചന. എഴുത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടിക്ക് അവന്റെ അവളുടെ ആശയം തന്നെ എഴുതിക്കണം. സമാന്തരമായി എഴുതിക്കാട്ടാം. തെറ്റോടുകൂടി എഴുതാനനുവദിക്കാം. ( പിന്നീട് തിരുത്താം) എഴുതിയത് വായിപ്പിക്കണം.
പങ്കുവെക്കല്‍
ചാര്‍ട്ടില്‍ കുട്ടികള്‍ക്കെഴുതാം. അധ്യാപികയ്ക്ക് എല്ലാവരുടേയും എഴുത്ത് എഡിറ്റിംഗിന് വിധേയമാക്കാം.
സംയുക്ത
രചന നടത്താം.
കവിതാ ചാര്‍ട്ട് വീണ്ടും പ്രദര്‍ശിപ്പിക്കണം. ചില കുട്ടികള്‍ക്ക് അതിലെ ചില വാക്കുകള്‍ നോക്കി തന്റെ രചന മെച്ചപ്പെടുത്താനും തെറ്റുകള്ഡ തിരുത്താനും അവസരവുമാകും.ആശയങ്ങളെല്ലാം വന്നുവോ എന്ന പരിശോധനയുമാകും.
ഇവിടെ ആവിഷ്കാരം എന്ന ലക്ഷ്യമാണ് രചന നിര്‍ബന്ധിക്കുന്നത്.അത് സര്‍ഗാത്മകവുമാണ്. ഓരോ കുട്ടിയും തന്റെ ഭാഷാപുസ്തകം മികച്ച രീതിയില്‍ സൂക്ഷിക്കണമെങ്കില്‍ പരമ്പരാഗത രീതിയിലുളള എഴുത്തു പോരാതെ വരും
കിവിത ആവശ്യമുളളവര്‍ക്ക് എഴുതിയെടുക്കാം
അടുത്ത ബാലസഭയില്‍ രംഗാവിഷ്കാരം കൂടി നടത്താം.
വിലയിരുത്തല്‍
സൂചകങ്ങള്‍
- ആശയം ഉള്‍ക്കൊണ്ട് രചന നടത്തിയിട്ടുണ്ട്( ആശയ പരം)
- ആശയ വ്യക്തതയോടെ തെറ്റില്ലാത്ത ഭാഷയില്‍ രചന നടത്തിയിട്ടുണ്ട് ( ഭാഷാപരം)
- വ്യവഹാരരൂപത്തിന്റെ സവിശേഷതകള്‍ പാലിച്ചിട്ടുണ്ട്-തുടര്‍ച്ച, സന്ദര്‍ഭത്തിനു് അനുയോജ്യമായ ഭാഷ,സ്വാഭാവികത,വൈകാരികത ( ആവിഷ്കാരപരം)
എഡിറ്റിംഗ്
-ഭാഷാപരമായ
വിശകലനം ( മുന്‍കൂട്ടി പറയുന്നില്ല .കുട്ടികളുടെ രചന ഓരോന്നും വശകലനം ചെയ്ത് തരം തിരിക്കാം. ഓരോ ക്ലാസിനും മാറ്റം വരാം)നാലാം ക്ലാസില്‍ ചെയ്തതിന്റെ ഉല്പന്നങ്ങള്‍ അനുബന്ധമായി ഉണ്ട് അതു വിശകലനം ചെയ്യുക
ഇനം
|
കുട്ടികളുടെ
എണ്ണം
|
ശതമാനം
|
ഇത്ര്രയും ചെയ്തതിനു ശേഷം ഈ പാഠം വീണ്ടും അലക്കേണ്ടതുണ്ടോ?
വേണ്ട് കാവ്യസ്വാദനത്തിനായി പിന്നീടൊരിക്കല്‍ പരിഗണിക്കാം
ഇത്തരം ബദല്‍പാഠങ്ങള്‍ ക്ലാസുകളില്‍ സാധ്യമല്ലേ?
ചെറിയ ക്ലാസുകളില്‍ പ്രയോഗിച്ചു നോക്കൂ
അനുഭവം പങ്കിടൂ.( എനിക്ക് അയച്ചു തരാമെങ്കില്‍- tpkala@gmail.com)
അനുബന്ധം
കുട്ടികളുടെ ബുക്കുകളില്‍ നിന്ന് പഠത്തിന്റെ ഫലപ്രാപ്തി.
ഷോണിന്റെ തുടക്കം ഗംഭീരമല്ലേ.വാക്യങ്ങളും കേമം.സ്വര്‍ണനിറമുളള ഇതളില്‍ കുഞ്ഞു മഞ്ഞുതുളളി പോലെ മനോഹരം. തുളളിയുടെ വീഴ്ചാരംഗം അടുത്ത പേജുകളില്‍ എങ്ങനെയെന്നു നോക്കൂ

പൂവില്‍ മാത്രമല്ല മഞ്ഞു തുളളി .പുല്ലുകളിലും മഞ്ഞു തുളളികള്‍ അരുണ്‍ കണ്ടു
"ആ പൂവില്‍ ഏതാണ്ട് തിളങ്ങുന്നുണ്ടല്ലോ? ആ ഉറുമ്പ് കുഞ്ഞു പൂവിനെ നോക്കിയിരുന്നു."
(അതിശയിപ്പിക്കുന്ന കാഴ്ചകളല്ലേ നോക്കിയിരുന്നു പോകും )
"വിടര്‍ന്ന പൂവുകളെ നോക്കിയപ്പോള്‍ പൂവുകള്‍ക്ക് സന്തോഷമായി."
ഓരോ കുട്ടിയ്ക്കും തന്റെ ഭാഷ
തുടര്‍ന്നുളളതും വായിക്കൂ
ആദ്യം നന്മകള്‍ മാത്രമേ നോക്കാവൂ ( പിന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാം)
അശ്വിന്‍ മലമുകളിലാണ് മഞ്ഞപ്പൂവിനെ കണ്ടത്. അരിമണി താഴെ വെച്ചാണ് ആ കാഴ്ചകാണാന്‍ ശ്രമിച്ചത്. മേലേക്ക് നോക്കി നടന്നതുകൊണ്ടാകാം കല്ലില്‍ തട്ടി വീണു.എന്തോരു സൂക്ഷ്മ നിരീക്ഷണം!അശ്വിന്റെ ആ മരം ഒന്നു നോക്കൂ. രണ്ടു ചിത്രത്തിലും കാലം അടയാളപ്പെടുത്തിയതും. സൂര്യന്റെ സ്ഥാനം സാധാരണ അധ്യാപകര്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല.ചിത്രം മൂല്യമുളള ഒന്നാണ്.
അനു അരിമണി ചുമന്ന ഉറുമ്പിന്റെ ക്ഷീണമാണ് പങ്കിടുന്നത്. നമ്മുക്ക് അരിമണി ചെറുതാവാം.ഉറുമ്പിന് വലിയ അരിമണിയാണത്.ഭാരം കൂടും പാവം ഉറുമ്പ്.!
എറണാകുളം വിദ്യാഭ്യാസ കൂട്ടായ്മ ഈ പാഠം പ്രയോഗിച്ചു നോക്കി.അതിന്റെ തെളിവുകള്‍ ആണിവ.
ഇതേ പാഠം ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പ്രയോഗിച്ചു നോക്കണം എന്നു അവരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
*
അടുത്തത് ജാപ്പാനീസ് സംവിധായകനായ കുറസോവയുടെ ഡ്രീംസ് എന്ന സിനിമയിലെ ആദ്യ സ്വപ്നം പാഠമായാല്‍ എങ്ങനെ എന്നാലോചിക്കുന്നു
*...............................................
പ്രയോഗിച്ചു ഫലം കണ്ട പ്രവര്‍ത്തനങ്ങളാകണം പാഠപുസ്തകങ്ങളില്‍ വരേണ്ടത്
ദൗര്‍ഭാഗ്യമെന്നു പറയട്ടെ അത്തരം ശീലം പുസ്തകനിര്‍മിതിയില്‍ പാലിക്കാറില്ല

ഡ്രീംസ് പാഠം കരട് തയ്യാറാക്കി. ആവശ്യമുളള അധ്യാപകര്‍ ഇമെയില്‍ ക്ലബ്ലില്‍ അംഗങ്ങളാവുക. അതിന് ഒരു മെയില്‍ അയച്ചാല്‍ മതി.വിലാസം tpkala@gmail.com
ReplyDeleteഇത്തരം പാഠങ്ങള്‍ ഏതു ക്ലാസ് മുറിയിലും അധ്യാപകര്‍ക്കും മുതല്‍കൂട്ടാണ് .... ഞാന്‍ ഇതിനെ എ ത്രീ വലുപ്പത്തില്‍ ഡിജിറ്റല്‍ കോപ്പി എടുക്കും ... ഒരു സ്ഥിരം പഠനോപകരണമായി ഉപയോഗിക്കും ... ചൂണ്ടുവിരലിനു നന്ദി
ReplyDeleteപ്രേം ജിത് ,
ReplyDeleteചിത്രീകരിക്കാനുളള പാഠമാണ്. അതിനാല്‍ ആദ്യം ചിത്രങ്ങല്‍ കാണിച്ചാല്‍ വൈവിധ്യമുളള ചിത്രീകരണങ്ങള്‍ കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. അവര്‍ വരച്ച ശേഷം, നിറം നല്‍കിയ ശേഷം കാണിക്കുന്നതാവും നന്ന്. എന്തു പ്രവര്‍ത്തനമാണ് കുട്ടികള്‍ ചെയ്യേണ്ടത് അതനുസരിച്ചാവണം പാഠത്തിന്റെ ലേ ഔട്ട്.
ക്ലാസില്‍ ചെയ്ത ശേഷം അനുഭവം പങ്കിടുമല്ലോ..
ഇപ്പോള്‍ ഏതു ക്ലാസില്‍?
കുഞ്ഞുപാഠവും അതിന്റെ ക്ലാസ് റൂം സാധ്യതകളും നന്നായി.
ReplyDelete