അധ്യാപകപരിശീലകന്‍ എന്ന നിലയില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളെ വാക്കുകൊണ്ടല്ല പ്രയോഗം കൊണ്ട് ബോധ്യപ്പെടുത്തേണ്ട ബാധ്യത എനിക്കുണ്ട്. അതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ക്ലാസെടുത്തതിന്റെ കുറിപ്പുകളും അനുഭവങ്ങളുമാണ് കഴിഞ്ഞ രണ്ടു ലക്കങ്ങളില്‍ പങ്കിട്ടത്.
ഇപ്പോള്‍ നാലാം ക്ലാസനുഭവം പങ്കിടുന്നു.
ഫോട്ടോ സഹിതമുളള വിലയിരുത്തല്‍ പേജ് സാധ്യമാണ്.( മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാമെങ്കില്‍.) അത്തരം വിലയിരുത്തല്‍ പേജുകള്‍ പരിമിതികളും സാധ്യതകളും ബോധ്യപ്പെടുത്തുന്ന ,നാളേക്കുളള വിലപ്പെട്ട രേഖകളുമാണ്.
തെളുിവു സഹിതം എസ് ആര്‍ ജിയില്‍, ക്ലസ്റ്ററുകളില്‍, സംശയാലുക്കളായവരുടെ മുന്നില്‍, ഒ എസ് സിനു പോകുമ്പോള്‍ ഒക്കെ പങ്കിടാം.
ഫോട്ടോ സഹിതമുളള വിലയിരുത്തല്‍ പേജ് സാധ്യമാണ്.( മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാമെങ്കില്‍.) അത്തരം വിലയിരുത്തല്‍ പേജുകള്‍ പരിമിതികളും സാധ്യതകളും ബോധ്യപ്പെടുത്തുന്ന ,നാളേക്കുളള വിലപ്പെട്ട രേഖകളുമാണ്.
തെളുിവു സഹിതം എസ് ആര്‍ ജിയില്‍, ക്ലസ്റ്ററുകളില്‍, സംശയാലുക്കളായവരുടെ മുന്നില്‍, ഒ എസ് സിനു പോകുമ്പോള്‍ ഒക്കെ പങ്കിടാം.
ക്ലാസ്
-നാല്
വിഷയം-
മലയാളം
പാഠം -ഒടുക്കത്തെ
ഉറവ
തീയതി
-ജൂലൈ
21,22
പ്രമേയപരമായ
ആശയങ്ങള്‍ (അധ്യാപകസഹായിയിലെ ആശയങ്ങള്‍ വിപുലീകരിച്ചു)
- ജല സമ്പത്തു സംരക്ഷിക്കണം. മനുഷ്യന്‍ കാട്ടുന്ന അശ്രദ്ധയും അവിവേകവും മൂലം കൊടും വരള്‍ച്ചയും മറ്റു ദുരിതങ്ങളും അനുഭവപ്പെടും
- നാടിന്റെ നന്മ ഭരണാധികാരിയുടെ ആദ്യപരിഗണനയായിരിക്കണം.ജനക്ഷേമത്തിനു കോട്ടം സംഭവിക്കുന്നതൊന്നും ചെയ്തുകൂടാ.
- സമൂഹത്തിലെ പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് കഥകളും നാടകങ്ങളും വാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം.
- സാമൂഹിക പ്രശ്നങ്ങളില്‍ നമ്മള്‍ക്കും അഭിപ്രായം ഉണ്ടാകണം. അത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം.
ഭാഷാപരമായ
ആശയങ്ങള്‍ ധാരണകള്‍ ( സിലബസ് കൂടി നോക്കി വിപുലീകരിച്ചു)
- കഥ നാടകമാക്കുമ്പോള്‍ സംഭവങ്ങള്‍, അവ നടക്കുന്ന രംഗങ്ങള്‍,സന്ദര്‍ഭത്തിനും കഥാപാത്രങ്ങളുടെ പദവിയ്കും സ്വാഭാവത്തിനും വൈകാരികാവസ്ഥയ്കും യോജിച്ച സംഭാഷണങ്ങള്‍ എന്നിവ പരിഗണിക്കണം.
- വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ഉളളടക്ക സൂചന നല്‍കുന്ന ഒതുക്കമുളള തലക്കെട്ട്, സംഭവം നടന്ന സ്ഥലം, തീയതി എന്നിവ വേണം. പ്രധാനകാര്യം ആദ്യം സൂചിപ്പിക്കണം. വിശദാംശങ്ങള്‍ തുടര്‍ന്ന് എഴുതുന്ന രീതിയില്‍ ആശയക്രമീകരണം നടത്തണം.*ചിത്രത്തിന് അടിക്കുറിപ്പ് -സംഭവത്തെക്കുറിച്ച് ചുരുക്കി അതിന്റെ അവസ്ഥ ബോധ്യപ്പെടും വിധം എഴുതണം. പല രീതികളില്‍ അടിക്കുറിപ്പെഴുതാം.
- അഭിപ്രായക്കുറിപ്പില്‍ , പ്രശ്നത്തെ സംഭവത്തെ വിശകലനം ചെയ്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം സ്വന്തം അഭിപ്രായം എഴുതേണ്ടത്. സ്വന്തം വാദം കാര്യകാരണ സഹിതം സമര്‍ഥിക്കണം ആവശ്യമായ വിശദീകരണങ്ങളുണ്ട്. ആശയക്രമീകരണം പാലിക്കണം
- എഴുതുമ്പോള്‍ വാക്യത്തില്‍ പദങ്ങള്‍ അനാവശ്യമായി ആവര്‍ത്തിക്കരുത്. ഉചിതമായ ചിഹ്നം ( അതിശയ ചിഹ്നം,ചോദ്യചിഹ്നം മുതലായവ) ചേര്‍ക്കണം. വാക്കുകള്‍ തമ്മില്‍ അകലം പാലിക്കണം.
- കഥയുടെ ആശയം, കഥാപാത്രങ്ങളുടെ സ്വഭാവപ്രത്യേകതകള്‍, സംഭവങ്ങള്‍, കാലിക പ്രാധാന്യം,സന്ദേശം, അവതരണരീതി, ഭാഷാപ്രത്യേകതകള്‍,ഒടുക്കം, തുടക്കം തുടങ്ങിയവ ആസ്വാദ്യഘടകങ്ങളാണ്
- കഥ മറ്റുളളവര്‍ക്കായി വായിക്കുമ്പോള്‍ ആസ്വാദ്യകരമായിരിക്കണം. (സംഭവങ്ങളുടേയും കഥാപാത്രങ്ങളുടേയും വൈകരികാവസ്ഥയും പ്രാധാന്യവും പരിഗണിച്ച് കഥ കേള്‍ക്കുന്നവരെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകാനുതകുന്ന തരത്തില്‍ ശബ്ദവ്യതിയാനവും ഭാവതലവും വേഗതയും ഊന്നലുകളും )
സാമഗ്രികള്‍
.
- പത്രക്കട്ടിങ്ങുകള്‍[ ചിത്രം വാര്‍ത്ത ] ജല സമ്പത്ത് ,വരള്‍ച്ച ..
- വരള്‍ച്ചാദൃശ്യങ്ങളുളള പവര്‍പോയ്ന്റ്
- ഇവ പ്രമേയമായി വരുന്നു സി ,ഡി (വൈശാലി സിനിമയിലെ ഒടുവിലെ ഗാന രംഗത്തിന്റെ ആദ്യഭാഗം, നിലവിളി)
- കുട്ടികള്‍ മുന്‍പ് തയാറാക്കിയ ചുമര്‍ പത്രികകള്‍, ശേഖരിച്ച പരിസ്ഥിതി വാര്‍ത്തകള്‍ ( പ്രാദേശികം)
ഒന്നാം
ദിവസം. ( ഒരു മണിക്കൂര്‍)
പ്രക്രിയ
|
വിലയിരുത്തല്‍
|
ചിത്ര
വിശകലനവും അടിക്കുറിപ്പും
ചുമര്‍
പത്രികകളിലൂടെ,
ചിത്രങ്ങളിലൂടെ
കടന്നു പോകാന്‍ [ക്ലാസ്
പ്രദര്‍ശനം]
കുട്ടികള്‍ക്ക്
അവസരം (അല്ലെങ്കില്‍
പവര്‍ പോയന്റ് അവതരണം.
ലാപ്
ടോപ്പില്‍ കാണിച്ചാലും
മതി).
ഒരു
ചിത്രത്തിന് അടിക്കുറിപ്പ്
എഴുതുന്നു.
ബുക്കില്‍
ചിത്രമില്ലാതെ അടിക്കുറിപ്പെഴുതാനാവില്ല.
നിര്‍ദ്ദേശങ്ങള്‍
(അടിക്കുറിപ്പെഴുതാന്‍
പ്രയാസമുളള കുട്ടികള്‍
കണ്ടേക്കാം.
ആശയപരവും
ആവിഷ്കാരപരവും ഭാഷാപരവുമായ
പ്രയാസങ്ങള്‍.
ഭാഷാപരമായ
പ്രയാസമുളള കുട്ടികളുടെ
ആശയങ്ങള്‍ കേള്‍ക്കണം.
പ്രോത്സാഹിപ്പിച്ച്
സഹായം നല്‍കി എഴുതിക്കണം.
ചെണ്ടയും
വണ്ടും കഥ എഴുതിച്ച രീതി).
വ്യക്തിഗത
അവതരണത്തിനു അവസരം.
ഏറ്റവും
അനുയോജ്യമായവ എന്ന്
അവര്‍ക്കു തോന്നുന്നവ പരസ്പരം
ആലോചിച്ച് ചൂണ്ടിക്കാട്ടുന്നു
.
തെരഞ്ഞെടുപ്പിന്റെ
യുക്തി വ്യക്തമാക്കണം
.സവിശേഷതകള്‍
പറയുന്നു.
അവര്‍ അടിക്കുറിപ്പുകള്‍
ബോര്‍ഡില്‍ രേഖപ്പെടുത്തണം.
എഴുതിയ
അടിക്കുറിപ്പിന്റെ സവിശേഷതകള്‍
ചര്‍ച്ച ചെയ്യുന്നു.ഉദാഹരണസഹിതം
ഫീഡ് ബാക്ക് നല്‍കുന്നു
*
(ചിത്രത്തില്‍
കാണുന്നതിനും അപ്പുറത്തുള്ള
കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്
അതിനു പുതിയൊരു മാനം നല്‍കുന്ന
പ്രതികരണമാണ് അടിക്കുറിപ്പ്.
ഉദാഹരണത്തിന്,നീലക്കുറിഞ്ഞി
പൂത്തതിന്റെ ഫോട്ടോയ്ക്കു
അടിക്കുറിപ്പ് "കാലത്തിന്റെ
പുഷ്പാര്‍ച്ചന"
എന്നാകാം.
ഇരുട്ടും
മുമ്പേ തുടങ്ങിയ അടിക്കുറിപ്പുകള്‍
നോക്കൂ.
എല്ലാം
വിശദീകരിച്ചു പറയാതെ
എഴുതുന്നതാണ് കൂടുതല്‍
നല്ലത്.
ചിത്രം
കണ്ടാല്‍ എല്ലാവര്‍ക്കും
മനസിലാകുന്നതെല്ലാം അടിയില്‍
കുറിച്ചാല്‍ അടിക്കുറിപ്പാകില്ല.)
പത്രങ്ങളില്‍
നിന്ന് പുതിയ ഒരു ചിത്രം
കണ്ടെത്തി അടിക്കുറിപ്പെഴുതല്‍
തുടര്‍പ്രവര്‍ത്തനമായി
ചെയ്യാമോ?
സമ്മതമെങ്കില്‍
നാളെ ചെയ്തുവരണം. |
പ്രക്രിയാപരം
പവര്‍പോയന്റ്
ഫലപ്രദമായി.
ചിത്രം
വര ഉദ്ദേശിച്ചതില്‍ കൂടുതല്‍
ഫലം ചെയ്തു.
ക്രയോണ്‍സ്
ഉപയോഗിച്ചപ്പോള്‍ ആകര്‍ഷകമായി.
നിറം
നല്‍കുന്നതില്‍ പരിശീലനം
അവശ്യമുണ്ട്.
പ്രവര്‍ത്തനത്തില്‍
ഭേദഗതി വരുത്തിയതിങ്ങനെ-
കുട്ടികള്‍
ചിത്രം വരയ്കാന്‍ തുടങ്ങിയപ്പോള്‍
ഓരോരുത്തരുടേയും അടുത്തെത്തി
ആശയം ഉണ്ടോഎന്നുറപ്പാക്കി.
അറിയാവുന്നതു
പോലെ എഴുതാന്‍ നിര്‍ദ്ദേശിച്ചു.
ഇടപെടല്‍
പിന്നീട്.
അംഗീകാരം
നല്‍കുന്നതിനെക്കുറിച്ച്
ആലോചിച്ചിരുന്നില്ല.
ആദ്യം
ചിത്രം ഓരോരുത്തരും ക്ലാസിനു
മുമ്പാകെ കാണിച്ചു.അംഗീകാരം
എല്ലാവര്‍ക്കും പിന്നെ
എഴുതിയത് പറഞ്ഞു.ഭാവത്തോടെ
പറയലായിരുന്നു.
(
കണ്ണ്
മേലേക്കുയര്‍ത്തി ദയനീയഭാവത്തില്‍
ദൈവത്തെ വിളിച്ച് കേണപേക്ഷിക്കുന്ന
അവതരണം അസലായി.)തുടര്‍ന്നാണ്
ബോര്‍ഡെഴുത്ത്.
ഭാഷാപരം.
തനിമയുളള
അടിക്കുറിപ്പാണ് എഴുതിയത്
ബോര്‍ഡില്‍
എല്ലാവരും എഴുതി.അത്
ക്ലാസ് എഡിറ്റിംഗിനു
വിധേയമാക്കി.
കുട്ടികള്‍
ആദ്യം വായിക്കും പിന്നെ
അധ്യാപകന്‍ വായിക്കും.
തിരുത്തല്‍
അവര്‍തന്നെ നടത്തും.
ഇതായിരുന്നു
രീതി.
ശ്രദ്ധേയമായത്
തെറ്റുകളോടെ എഴുതിയവര്‍തന്നെ
ആദ്യം വന്നു മറ്റാരുടേയും
സഹായമില്ലാതെ തിരുത്തല്‍
നടത്തുന്നു എന്നതാണ്.പലര്‍ക്കും
ബോധമുണ്ട് പ്രയോഗസന്ദര്‍ഭത്തില്‍
തെറ്റിപ്പോകുന്നതാകും.
ഈശ്വരന്‍
തര്‍ക്കമായി അഞ്ചു തരത്തില്‍
കുട്ടികള്‍ ശരി
എഴുതി.ഈശ്വാര,ഇഷേര,ഈക്ഷേര,ഇഷര,ഈശ്വര
ഇതിലേതാണ് ശരിയെന്ന് അവര്‍ക്ക്
സംശയം നിലനില്‍ക്കുന്നു.എങ്ങനെ
തിരുത്തും?
ഇന്നു
തന്നെ അറിയണമെന്ന് എല്ലാവര്‍ക്കും
ആഗ്രഹം ഉണ്ട്.ഉച്ചയ്ത്
താരാവലി കൊടുത്തു.ശരി
കണ്ടെത്തി.
(തുടര്‍പ്രവര്‍ത്തനം-പുതിയ ഒരു ചിത്രം
കണ്ടെത്തി അടിക്കുറിപ്പെഴുതല്‍-ചെയ്യിച്ചില്ല. അത് വേറേ പ്രമേയമായിപ്പോയാലോ?തുടര്‍ച്ച
നഷ്ടപ്പെടുത്തുന്നതല്ലല്ലോ
തുടര്‍പ്രവര്‍ത്തനം)
തിരിച്ചറിവുകള്‍
ചിത്രം വര, കുട്ടികളുടെ ബോര്‍ഡെഴുത്ത്, എന്നിവ ലേഖനപ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായകമാണ്. ലേഖനത്തിലെ പ്രശ്നങ്ങള്‍ പ്രവര്‍ത്തനവേളയില്‍ത്തന്നെ പരിഹരിക്കാം.ഇത് തുടര്‍ച്ചയായി നടക്കണം. സ്വതന്ത്ര രചനവേളയില്‍ അധ്യാപകര്‍ പ്രതീക്ഷിക്കാത്ത തെറ്റുകളാവും കുട്ടികള്‍ വരുത്തുന്നത്. ചിഹ്നമുറപ്പിക്കല്‍ , പദച്ചാര്‍ട്ട് ഇവയൊന്നുമല്ല ഇതിനു പരിഹാരം.
|
*ഈ അധ്യാപനക്കുറിപ്പ് തയ്യാറാക്കുന്നതിന് സ്വന്തം പാഠാസൂത്രണാനുഭവം പങ്കിട്ട വി എസ് ബിന്ദുവിനോടുളള കടപ്പാട് രേഖപ്പെടുത്തുന്നു
അടുത്ത ലക്കത്തില്‍ തുടരുന്നു (നാടകരചനയിലേക്ക് കടന്നതിന്റെ പ്രക്രിയയും വിലയിരുത്തലും.)
മുന്‍ ലക്കങ്ങളിലെ വായിക്കുവാന്‍ ക്ലിക് ചെയ്യുക
അടുത്ത ലക്കത്തില്‍ തുടരുന്നു (നാടകരചനയിലേക്ക് കടന്നതിന്റെ പ്രക്രിയയും വിലയിരുത്തലും.)
മുന്‍ ലക്കങ്ങളിലെ വായിക്കുവാന്‍ ക്ലിക് ചെയ്യുക
കൊള്ളാം മാഷേ
ReplyDeleteഎന്‍റെ കുട്ടികള്‍ എഴുതിയ ശ്രദ്ധേയമായ അടിക്കുറിപ്പുകള്‍
ReplyDelete*ഉണ്ണാതെ ..ഉറങ്ങാതെ ...പ്രാര്‍ത്ഥിക്കുന്ന ജീവന്‍!
*ഈ നാട് ആര് രക്ഷിക്കും?
*ഞാന്‍ വെള്ളം കിട്ടാതെ മരിക്കുമോ?
*ആളുകള്‍ ലോകം നശിപ്പിക്കുന്നു .
നന്നായിരിക്കുന്നു ; നാലാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് വളരെ ഉപയുക്തമായ ഒരു പോസ്റ്റ് ആണിത് കലാധരന്‍ സാര്‍ ; നന്ദി !
ReplyDelete