Pages

Friday, August 8, 2014

പ്രതിഫലനാത്മക കുറിപ്പിന്റെ വരവു വഴി എങ്ങനെ?


അവധിക്കാല പരിശീലനത്തില്‍ പ്രതിഫലനാത്മക കുറിപ്പിനെകുറിച്ച് പറഞ്ഞു.( ഒരു ക്ലസറ്ററ്‍ പരിശീലനം വരുന്നു. ആ മോഡ്യൂള്‍ നോക്കി. അനുഭവത്തിന്റെ പിന്‍ബലമില്ലാതെ ഇപ്പോഴും പറയുന്നു! സ്വന്തം ക്ലാസില്‍ 'പഠിപ്പിച്ച' ആര്‍ പി മാരാണോ മോഡ്യൂള്‍ തയ്യാറാക്കുന്നത്? അവരെന്തു കൊണ്ട് ഉദാഹരണം വെച്ചില്ല?)അതെന്തുമാകട്ടെ..

പ്രതിഫലനാത്മക കുറിപ്പ് എഴുതല്‍ യാന്ത്രികമായ ഒന്നല്ല

അതിന് അതിന്റേതായ വഴിയുണ്ട്
  • പഠനലക്ഷ്യത്തിലെ കൃത്യത
  • പഠനപ്രക്രിയയിലെ സൂക്ഷ്മത ( ഈ വാക്ക് സൂക്ഷ്മതയില്ലാതെ ഉപയോഗിക്കുത്)
  • വിലയിരുത്തില്‍ പേജിലെ അക്കാദമിക ഉള്‍ക്കാഴ്ചയുടെ പ്രതിഫലനം
ഇത്രയും ഉണ്ടെങ്കില്‍ പ്രതിഫലനാത്മകകുറിപ്പ് താനേ വരും.

കഴിഞ്ഞ ലക്കങ്ങളില്‍ പങ്കു വെച്ച ട്രൈ ഔട്ട് അനുഭവങ്ങളെ വിലയിരുത്തല്‍ പേജിലെ കുറിപ്പിന്റേയും പ്രതിഫലനാത്മക കുറിപ്പിന്റേയും തലത്തില്‍ നിന്ന് പരിശോധിക്കുകയാണിവിടെ (2.നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.
നാലാം ക്ലാസില്‍ കുട്ടികളോടൊത്ത് -നല്ലൊരു അനുഭവ പാഠം.

പവര്‍പോയ്ന്റ് പ്രസന്റേഷന്‍ ആഗ്രഹിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ രീതിയില്‍ പോസറ്റ് ചെയ്യുന്നത്.













 ആത്മാര്‍ഥതയില്ലാത്ത അധ്യാപകര്‍ പ്രതിഫലനാത്മക കുറിപ്പെഴുതില്ല. അവരെ നിര്‍ബന്ധിക്കരുത്
അക്കാദമിക ധാരണയില്ലാത്തവരും എഴുതില്ല. അവരോടൊപ്പം നിന്ന് സഹായിക്കണം

2 comments:

  1. പ്രതിഫലനാത്മക കുറിപ്പ് അധ്യാപന പ്രക്രിയയിലെ സൂക്ഷ്മത ,കുട്ടികളെക്കുറിച്ചുള്ള ടീച്ചറുടെ വിലയിരുത്തല്‍ ,ബോധാനരീതികളിലുള്ള ടീച്ചറുടെ നിലപാട് ,അധ്യാപന പ്രതിബദ്ധത ,ടീച്ചറുടെ വ്യത്യസ്ത റോളുകള്‍ ,കുട്ടികളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ,ആശങ്കകള്‍ .....എന്നിവയെ ഒക്കെ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കും .ടീച്ചറെ വിലയിരുത്താന്‍ ഇത് വിശകലനം ചെയ്താല്‍ മതിയാകും .

    ReplyDelete
  2. റിഫ്ലക്ഷന്‍ കുറിപ്പുകളുടെ കൂടുതല്‍ സാധ്യതകള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു

    ReplyDelete

പ്രതികരിച്ചതിനു നന്ദി