മാവേലിക്കര മണ്ഡലത്തില്‍ ശ്രീ രാജേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ പൊന്‍തൂവല്‍ സംഘടിപ്പിക്കുന്നു. എന്താണ് പൊന്‍തൂവലിന്റെ പ്രസക്തി എന്ന് സ്വാഗതസംഘരൂപീകരണയോഗത്തിനുളള ക്ഷണക്കത്ത് വ്യക്തമാക്കും. അതു വായിക്കൂ..
പൊന്‍തൂവല്‍
(
അക്കാദമിക
നേട്ടങ്ങളുടെ പ്രകാശനങ്ങള്‍)
എന്താണ് പൊന്‍തൂവല്‍?
- പൊതുവിദ്യാലയങ്ങളുടെ കരുത്ത് സമൂഹത്തെ ബോധ്യപ്പെടുത്താനുളള അവസരം
- തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അധ്യാപകസംഘടനകള്‍. ഹെഡ്മാസ്റ്റേഴ്സ് ഫോറം, ബി ആര്‍ സി, ഡയറ്റ്, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റികള്‍ എന്നിവയുടെ സംയുക്ത പരിപാടി
- കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി ഉപജില്ലാതല അക്കാദമിക വാര്‍ഷികം
- പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ആദരവും അംഗീകാരവും പ്രോത്സാഹനവും
- മികച്ച അക്കാദമിക മാതൃകകളെ അടുത്ത വര്‍ഷത്തേക്കുളള പ്രവര്‍ത്തനപദ്ധതിയാക്കി മാറ്റാന്‍
- പൊതു സമൂഹം വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കുന്നുപൊന്തൂവല്(പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത്)എന്തെല്ലാമാണ് പൊന്‍തൂവല്‍ പരിപാടിയില്‍ നടക്കുക?1.പഠനമികവുകളുടെ പ്രദര്‍ശനം.(ഒരോ പഞ്ചായത്തിലെയും വിദ്യാലയങ്ങള്‍ പ്രത്യേകം പ്രത്യേകം)
- എല്‍ പി വിഭാഗം ക്ലാസടിസ്ഥാനത്തില്‍
- യു പി വിഭാഗം വിഷയാടിസ്ഥാനത്തില്‍
2. ഫോട്ടോ പ്രദര്‍ശനം- ബി ആര്‍ സി
- ക്ലസറ്റര്‍
- ഫോക്കസ്
- ..................
3.വീഡിയോ പ്രദര്‍ശനം- വിദ്യാലയമികവുകള്‍
5 ശാസ്ത്രപ്രദര്‍ശനം ( ഉപജില്ലാ ശാസ്ത്രമേളയിലെ മികച്ചവ)6 കരവിരുത് ( ഉപജില്ലാ പ്രവൃത്തിപരിചയമേളയിലെ മികച്ചവ)5. ക്ലാസ് /സ്കൂള്‍ പത്ര പ്രദര്‍ശനം ( എല്ലാ വിദ്യാലയങ്ങളില്‍ നിന്നും )6. ലഘുപരീക്ഷണമേള (ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുളള കുട്ടികള്‍ നടത്തുന്ന തത്സമയ പരീക്ഷണാനുഭവം- എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ഒരോ വിദ്യാര്‍ഥി -84 പരീക്ഷണങ്ങള്‍)7. തത്സമയ പ്രകടനങ്ങള്‍- സദസ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമുളള പ്രാവീണ്യം തെളിയിക്കുന്നു.
- ഇംഗ്ലീഷ് ( ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുളള കുട്ടികള്‍ )
- ഹിന്ദി ,സംസ്കൃതം ( അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരയുളള കുട്ടികള്‍)
- മധുരമലയാളം ( കുട്ടികളുെ മികച്ച രചനകളുടെ അവതരണം ആസ്വാദനക്കുറിപ്പുകള്‍.. വര്‍ണനകള്‍.. )
8. ആവിഷ്കാരങ്ങള്‍- പഠനത്തിന്റെ ഭാഗമായി ക്ലാസില്‍ രൂപപ്പെട്ട നാടകം, സ്കിറ്റ്, കൊറിയോഗ്രാഫി, പാവനാടകം,കഥാപ്രസംഗം, ഏകാഭിനയം തുടങ്ങിയവ
- ശാസ്ത്ര നാടകം
9. ബാലശാസ്ത്രകോണ്‍ഗ്രസ്- ശാസ്ത്രാന്വേഷണ പ്രോജക്ടുകളുടെ അവതരണം ( പഞ്ചായത്തുകളിലെ ഒന്നാം സ്ഥാനക്കാര്‍)
10. വിദ്യാലയ മികവുകള്‍- ഉപജില്ലയിലെ വിദ്യാലയ പ്രതിനിധികള്‍ നടത്തുന്ന അവതരണങ്ങള്‍
- പരിഗണിക്കുന്ന വിഷയമേഖലകള്‍-
- ഗണിതം ജീവിതത്തില്‍ ( ഗണിത പഠനയാത്ര)
- ഗണിതക്കിറ്റ്, ഗണിതലാബ്
- ഗണിതസഹവാസക്യാമ്പ്
- ഗണിത പഠനത്തില്‍ രക്ഷിതാക്കളുടെ കൈത്താങ്ങ്
- ഗണിത പ്രോജക്ടുകള്‍
- ഗണിതവും കൃഷിയും
- ഹിന്ദിവാരാചരണം
- മലയാളത്തിന്റെ കരുത്ത്
- വായനാപ്രവര്‍ത്തനങ്ങള്‍
- സാമൂഹികശാസ്ത്രത്തിലെ പഠനമികവുകള്‍
- ശാസ്ത്രാന്വേഷണങ്ങള്‍
- കൃഷിയും പഠനവും
- കമ്പ്യൂട്ടര്‍ ഉപയോഗിച്ചുളള പഠനം
- ഫോട്ടോഗാലറി
- കലാവിദ്യാഭ്യാസത്തിന് ഊന്നല്‍
- കായികപരിശീലനത്തിലെ സാധ്യതകള്‍
- പ്രാദേശിക പഠനായാത്രകള്‍
- സ്കൂള്‍ തല പ്രവൃത്തിപരിചയ ശില്പശാല
- ലഘുപരീക്ഷണമേള വിദ്യാലയങ്ങളില്‍
- പരിസ്ഥിതി പാഠങ്ങള്‍
- വ്യത്യസ്തമീ ദിനാചരണാനുഭവങ്ങള്‍
- സ്കൂള്‍ അംസംബ്ലിയും കുട്ടികളുടെ അവതരണങ്ങളും
- കോര്‍ണര്‍ പി ടി എ
- വിദ്യാലയവികസനസമിതി/ എസ് എം സി / പി ടി എ പ്രവര്‍ത്തനമികവുകള്‍ ,മാതൃകകള്‍
- വിദ്യാലയപ്രവര്‍ത്തനങ്ങളിലെ സമൂഹപങ്കാളിത്തം
- രക്ഷിതാക്കളുടെ പങ്കാളിത്തം അര്‍ഥപൂര്‍ണം സജീവം
- കുട്ടികളുടെ നോട്ട് ബുക്കുകള്‍ക്ക് പുതിയരൂപവും ഭാവവും
- പോര്‍ട്ടഫോളിയോ
- നിരന്തര വിലയിരുത്തല്‍
- മെന്ററിംഗ് അനുഭവം
- അധ്യാപനക്കുറിപ്പുകള്‍ , പ്രതിഫലനാത്മകക്കുറിപ്പുകള്‍.
- ക്ലാസ് പി ടി എ
- ശക്തമീ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്
- പതിപ്പുകളും പഠനവും
- പഠനോപകരണങ്ങള്‍ , വര്‍ക് ഷീറ്റുകള്‍,
- പത്രവായനയും അനുബന്ധ പ്രവര്‍ത്തനങ്ങളും
- സംസ്കാരവും പഠനവും
- അതിഥി ക്ലാസുകള്‍, വിദഗ്ധരുമായി അഭിമുഖം
- പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തി മുന്നോട്ട്
- ടേം മൂല്യനിര്‍ണയത്തിലെ നേട്ടങ്ങള്‍
- പ്രീപ്രൈമറിയില്‍ വ്യത്യസ്താനുനുഭവങ്ങല്‍
- അവധിക്കാല ക്യാമ്പുകള്‍
- വിദ്യാലയ ശില്പശാലകള്‍
- പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്ക് കൈത്താങ്ങ്
- ഭൗതികസൗകര്യങ്ങളിലെ മികവ്
- സര്‍ഗാത്മക രചനകള്‍
- ക്ലബ് പ്രവര്‍ത്തനം
- അക്കാദമികാസൂത്രണം
- സമഗ്ര വിദ്യാലയവികസനപദ്ധതി
- ശുചിത്വവിദ്യാലയം
- വിദ്യാലയപാര്‍ലമെന്റ് മാതൃകകള്‍
- .......................
11. സെമിനാര്‍- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവും
- ബി ആര്‍ സിയും സമഗ്ര ഇടപെടലുകളും മാവേലിക്കര മാതൃക
- ഡയറ്റും വിദ്യാലയപിന്തുണയും
- അവകാശ നിയമവും വിദ്യാഭ്യാസവും
- നിയോജകമണ്ഡല സമഗ്ര വിദ്യാഭ്യാസം- സാധ്യതകള്‍
12 പ്രതിഭാസംഗമം- പഞ്ചായത്തിലെ വിദ്യാര്‍ഥി പ്രതിഭകളെ അംഗീകരിക്കല്‍ ( ഒരേ സമയം എട്ടു പ്രതിഭാസംഗമങ്ങള്‍, ഉപജില്ലാ -ജില്ലാതല മത്സരങ്ങളില്‍ മികവു തെളിയിത്തവരെ അതത് പഞ്ചായത്ത് വിദ്യാഭ്യാസസമിതികള്‍ ആദരിക്കുന്നു)
12. സ്നേഹപൂര്‍വം ( നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന എല്ലാ അധ്യാപകര്‍ക്കും യാത്രയയപ്പ്13. സാംസ്കാരിക സന്ധ്യ ( മാവേലിക്കരയുടെ സാഹിത്യസാംസ്കാരിക മേഖലകളിലെ പ്രമുഖരെ ആദരിക്കലും അവരുടെ അവതരണങ്ങളും)14. കലാസന്ധ്യ- വിദ്യാര്‍ഥികള്‍ ( ഉപജില്ലയില്‍ സമ്മാനം നേടിയ ഇനങ്ങള്‍, )
- രക്ഷിതാക്കള്‍
- നാട്ടരങ്ങ്( പടയണി, തുളളല്‍,നാടന്‍പാട്ട്, നാടന്‍കലകള്‍ )
15................................പ്രചരണം- പരസ്യബോര്‍ഡുകള്‍
- ഓരോ പഞ്ചായത്തിലും വേണം
- മാവേലിക്കരയിലെ പ്രധാനകവലകളില്‍
- വിദ്യാലയങ്ങളില്‍ ( സ്പെഷ്യല്‍ ക്ലാസ് പി ടി എ)
- പൊന്‍തൂവല്‍ സന്ദേശജാഥ ( രണ്ടു ജാഥകള്‍- വിദ്യാര്‍ഥികള്‍ നയിക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും വരവേല്‍പ്. പ്രധാനകവലകളില്‍ വിദ്യാര്‍ഥികളുടെ അവതരണങ്ങളും പ്രസംഗവും )
- മീഡിയ മുഖാന്തിരം
- പോസ്റ്ററുകള്‍
- അനുബന്ധ പ്രവര്ത്തനങ്ങള്പൊന്തൂവല് പരിപാടിയുടെ വിജയത്തിനായി വിവിധ ഉപസമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
പരിപാടിയുടെ തിയതി?
ReplyDeleteസ്ഥലം?
സമയം?
എന്നിവ കൂടി അപ്‌ഡൈറ്റ് ചെയ്യുമല്ലോ......
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ ചാര്‍ത്തുന്ന അസുലഭ മുഹൂര്തതങ്ങളുടെ
ReplyDeleteസാക്ഷ്യപത്രമെന്ന നിലയില്‍ ഒരു അക്കാദമിക ജേര്‍ണല്‍ സാധ്യത പരിഗണിച്ചു കൂടെ ?ഓണ്‍ലൈന്‍ ജേര്‍ണല്‍ ആയാലും മതി .അക്കാദമിക താത്പര്യമുള്ളവര്‍ക്ക് റെഫെറന്‍സ് ആയി ഉപയോഗിക്കാമല്ലോ
പൊതു വിദ്യാലയങ്ങളുടെ പഠന മികവുകള്‍ തെളിവുകള്‍ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഈ സംരഭത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.പൊതു വിദ്യാലയങ്ങള്‍ തകര്‍ച്ച നേരിടുന്ന ഇക്കാലത്ത് ഇത് ഒരു ചരിത്ര സംഭവം തന്നെ .ഇതിനു നേതൃത്വം കൊടുത്ത എം എല്‍ എ ,ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ,ഡയ റ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ ,ബി ആര്‍ സി അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ !പരിപാടിയുടെ വിശദാംശങ്ങള്‍ ബ്ലോഗില്‍ അപ്ഡേറ്റ് ചെയ്യുമന്ന് പ്രതീക്ഷിക്കുന്നു .
ReplyDelete