എന്താണ്
ഇന്റെണല്‍ സപ്പോര്‍ട്ട്
മിഷന്‍ ( ഐ
എസ് എം) ? വളരെ
ചുരുക്കി പറഞ്ഞാല്‍
-
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മാസം രണ്ടു ദിനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിദ്യാലയ സന്ദര്‍ശനം
- ഡി ഇ ഒ തലത്തിലുളള ടീമാണ് സ്കൂളുകള്‍ സന്ദര്‍ശിക്കുക
- കുറ്റം കണ്ടെത്താനുളള ടീമല്ല ഇത്. പിന്തുണാ സംഘമാണ്.
- സന്ദര്‍ശന റിപ്പോര്‍ട്ട് ക്രോഡീകരിച്ച് സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍, എസ്‍ എം സി ചെയര്‍പേഴ്സണ്‍, പ്രഥമാധ്യാപിക, എസ്‍ ആര്‍ ജി കണ്‍വീനര്‍ എന്നിവരുടെ വേദിയില്‍ അവതരിപ്പിച്ച് തുടര്‍പ്രവര്‍ത്തനാസൂത്രണം നടത്തും.
- രൂപപ്പെടുന്ന പ്രവര്‍ത്തനനിര്‍ദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനം, ബി ആര്‍ സി, ഡയറ്റ്, എസ്‍ എം സി, എസ്‍ ആര്‍ജി, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ അതത് തലങ്ങളില്‍ പിന്തുണാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
ഈ
പദ്ധതിയോട് ചില അധ്യാപകസംഘടനകള്‍ക്ക് അത്ര അനുകൂലമനോഭാവമല്ല
ഉളളതെന്ന് അവരുടെ പ്രതികരണങ്ങള്‍
സൂചിപ്പിക്കുന്നു.
കെ ഇ ആര്‍
പ്രകാരം ചുമതലപ്പെട്ടവര്‍
മാത്രം ക്ലാസുകള്‍ വിലയിരുത്തിയാല്‍
മതി എന്നാണവരുടെ വാദം.
(
എസ് എസ് എ
ഫണ്ട് സ്കൂളുകള്‍ വാങ്ങുന്നത്
കെ ഇ ആറില്‍ പറഞ്ഞതിനാലാണോ?
ക്ലസ്റ്റര്‍
കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചത്
കെ ഇ ആര്‍ പ്രകാരമാണോ?
ബി പി ഒമാര്‍
യോഗങ്ങള്‍ വിളിക്കുന്നതും
പരിശീലനം നല്‍കുന്നതും കെ
ഇ ആര്‍ പ്രാകാരമാണോ?
കെ ഇ ആറിന്
ശേഷം വിദ്യാഭ്യാസ അവകാശ നിയമം
വന്നിട്ടുണ്ട്.
അതു പ്രകാരം
വിദ്യാലയത്തിന്റെ ഗുണനിലവാരം
ഉറപ്പാക്കേണ്ടതുണ്ട്.
മോണിറ്ററിംഗ്
നടത്തേണ്ടതുണ്ട്.
ഇനിയും കെ
ഇ ആറിന്റെ പേരുപറഞ്ഞ് വിദ്യാലയഗുണത
ഉയര്‍ത്താനുളള നടപടികളെ
തുരങ്കം വെച്ച് ഏതാനും സംഘടനകള്‍
മുന്നോട്ടുപോയാല്‍ അത്
പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പ്
സംബന്ധിച്ച് പൊതുസമൂഹത്തിന്
അതൃപ്തിയുണ്ടാക്കാന്‍
ഇടയാകുമെന്നോര്‍ക്കുക)
പോസിറ്റീവായി
കാണുക
അധ്യാപകസൗഹൃദപരമായ
പിന്തുണാ രീതിയാണ് ഇന്റെണല്‍
സപ്പോര്‍ട്ട് മിഷന്‍ (
ഐ എസ് എം
) മുന്നോട്ടുവെക്കുന്നത്.
മോണിറ്ററിംഗിനേക്കാള്‍
പിന്തുണാതലം കണ്ടെത്തുന്നതിനാണ്
ഊന്നല്‍. അതിനാല്‍
തന്നെ അതിന്റെ പ്രായോഗികതലം
മനസിലാകും വരെ ക്ഷമിക്കണം.
ഒരു
പ്രയോജനവുമില്ലെങ്കില്‍
തളളിക്കളയാം.
എന്തെങ്കിലും
പ്രയോജനമുണ്ടെങ്കില്‍
പ്രോത്സാഹിപ്പിക്കണം.
ഔദ്യോഗികവും
ജനകീയവുമായ സംവിധാനങ്ങളുടെ
ഏകോപനം
വിദ്യാഭ്യാസമേഖലയില്‍
പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ
ഓഫീസര്‍മാര്‍,
ഡയറ്റ്,
എസ് എസ്
എ, ആര്‍
എം എസ് എ എന്നീ സംവിധാനങ്ങള്‍
ഏകോപിതമായി പ്രവര്‍ത്തിക്കുന്നു
എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത,
നിശ്ചിത
ദിവസം എല്ലാ ഉദ്യോഗസ്ഥരും
കേരളമാകെ വിദ്യാലയ സന്ദര്‍ശനം
നടത്തുന്നു.
ചുമതല
വേണ്ടവണ്ണം നിര്‍വഹിക്കാതെ
ആലസ്യത്തില്‍ കഴിഞ്ഞ അപൂര്‍വം
ചിലര്‍ക്കും ഉത്തരവാദിത്വം
നിറവേറ്റേണ്ടി വരുന്നു.
ഔദ്യോഗികസംവിധാനത്തിനു
പുറമേ ജനകീയ സംവിധാനങ്ങളേയും
( പഞ്ചായത്ത്,
എസ് എം സി,
പിടിഎ)
ഈ പരിപാടിയുമായി
ബന്ധിപ്പിച്ച് വിദ്യാലയഗുണത
അജണ്ടയാക്കാന്‍ കഴിയുന്നുവെന്നതും
ശ്രദ്ധേയമായ സംഗതിയാണ്.
പിന്തുണാവാഗ്ദാനങ്ങള്‍
നിറവേറ്റുമോ?
ഇക്കാര്യത്തില്‍
ഇനിയും വ്യക്തതവരണം.
വിദ്യാലയങ്ങള്‍
അക്കാദമികവും ഭൗതികവുമായ
പിന്തുണ ആവശ്യപ്പെടുന്നു.ഉദാഹരണത്തിന്
ഐ ടി വിഭവങ്ങള്‍ ലഭ്യമാക്കണം. ആരാണ് ഇത്
നിറവേറ്റുക?
പഠനോപകരണങ്ങള്‍
വേണം, പിന്നാക്കം
നില്‍ക്കുന്നവരെ പരിഗണിച്ചല്ല
അധ്യാപകര്‍ക്ക് നല്‍കിയിട്ടുളള
കൈപ്പുസ്തകം എന്ന് അധ്യാപകര്‍
പരാതിപ്പെടുന്നു.
പ്രക്രിയാവിശദാംശങ്ങളോടെ
തയ്യാറാക്കി ട്രൈ ഔട്ട് ചെയ്ത
ടീച്ചിംഗ് മാന്വല്‍ എല്ലാ
വിഷയത്തിനും ലഭ്യമാക്കണം.
വിദ്യാലയത്തിലെ
എല്ലാ അധ്യാപകര്‍ക്കും ഐ ടി
പരിശീലനം വേണം.
ഉള്‍പ്പെടുത്തിയുളള
വിദ്യാഭ്യാസത്തില്‍ മാതൃക
വേണം..ഇങ്ങനെ
പോകുന്നു ആവശ്യങ്ങള്‍.
ഡയറ്റുകളും
ബി ആര്‍സികളും അവരുടെ ഈ
വര്‍ഷത്തെ പദ്ധതിയില്‍
ഇതുപോലെയുളള പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍,
ഐ എസ് എം ആവശ്യങ്ങള്‍ പരിഗണിച്ച്
പ്രവര്‍ത്തനാസൂത്രണം നടത്താന്‍
അവര്‍ക്ക് ബന്ധപ്പെട്ടവര്‍
ഉത്തരവ് നല്‍കേണ്ടതുണ്ട്.
ഈ വര്‍ഷം
ഐ എസ് എം വിദ്യാലയങ്ങളെ
പിന്തുണയ്കുക എന്നതിനാകണം
ഊന്നല്‍. എസ്
എസ് എയുടെ ഫോക്കസ്
പരിപാടിയുമായി ഐ എസ് എം
ഉദ്ഗ്രഥിക്കണം.
പിന്തുണാവാഗ്ദാനങ്ങള്‍
ജലരേഖകളാകാതിരിക്കാനുളള
ജാഗ്രത ഉണ്ടാകുമെന്നു
പ്രതീക്ഷിക്കാം.
പ്രഥമ
ഐ എസ് എം സന്ദര്‍ശനത്തെ എങ്ങനെ
കണ്ടു?
മാവേലിക്കര
വിദ്യാഭ്യാസ ജില്ലയിലെ
അവലോകനയോഗത്തിലാണ് ഞാന്‍
പങ്കെടുത്തത്.
ജൂലൈ നാലാം തീയതി മാവേലിക്കര ബി ആര്‍
സിയില്‍ നടന്ന അവലോകനയോഗത്തില്‍
പങ്കെടുത്ത എസ് എം സി
ചെയര്‍പേഴ്സണ്‍സ്,
പ്രഥമാധ്യാപകര്‍,
എസ്‍
ആര്‍ ജി കണ്‍വീനര്‍മാര്‍
എന്നിവരില്‍ നിന്നും ശേഖരിച്ച
ഫീഡ് ബാക്ക്..
പങ്കാളികള്‍
ഇങ്ങനെ വിലയിരുത്തി.
- വളരെ പ്രയോജനകരം
- മറ്റുളള സ്കൂളുകളുടെ മികവുകള്‍ അനുകരണീയം. അത് ഞങ്ങള്‍ പ്രയോജനപ്പെടുത്തും.
- അധ്യാപകരെ നല്ല രീതിയില്‍ സമീപിച്ചു
- രക്ഷിതാവെന്ന നിലയില്‍ ഞങ്ങളുടെ സ്കൂളില്‍ മെച്ചപ്പെടേണ്ട കാര്യം എന്താണെന്നു മനസിലായി.
- ഞങ്ങളുടെ സ്കൂളും ഒട്ടും പിറകിലല്ലെന്നും വളരെ നല്ല പ്രവര്‍ത്തനം നടത്തുന്നുവെന്നും തിരിച്ചറിഞ്ഞു
- ബി ആര്‍ സിയുടേയും ഡയറ്റിന്റേയും പിന്തുണ വാഗ്ദാനം ചെയ്തത് നല്ല സമീപനമാണ്
- മികവുകള്‍ ഉയര്‍ത്തിക്കാട്ടുകയും പോരായ്മകള്‍ എസ്‍ ആര്‍ ജി കളില്‍ സ്നേഹത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന രീതി സ്വാഗതാര്‍ഹം
- ജനപ്രതിനിധികളുടെ അഭാവം പോരായ്മയായി.
- അധ്യാപകര്‍ക്കും എച് എമ്മിനും പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കാന്‍ പര്യാപ്തം
- സ്കൂള്‍ മെച്ചമാകാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ വേണം
താങ്കളുടെ അഭിപ്രായം വിലപ്പെട്ടത്.പ്രശംസനീയം
ReplyDeleteISM കാത്തിരുന്ന് കാണാം.
ReplyDeleteഅധ്യാപകര്‍ പ്രതീക്ഷിക്കുന്ന അക്കാദമിക പിന്തുണ നല്‍കാന്‍ കഴിഞ്ഞാല്‍ ISM കേരളത്തില്‍ വേരുപിടിക്കുമെന്നു പ്രതീക്ഷിക്കാം .കലാധരന്‍ സര്‍ സൂചിപ്പിച്ച പോലെ അക്കാദമിക ആവശ്യങ്ങള്‍ നിരവധിയാണ് .മാതൃകകള്‍ ചെയ്തു കാണിച്ചും പ്രക്രിയാ വിശദാംശങ്ങലോടെയുള്ള ടീച്ചിംഗ് മാന്വല്‍ നല്‍കിയും വേറിട്ട മാതൃകകള്‍ പങ്കു വച്ചും വിഭവ പിന്തുണ ഉറപ്പാക്കാം,അത് അധ്യാപകരുടെ അവകാശമാണ് .അത് നിഷേധിക്കില്ലെന്നു പ്രതീക്ഷിക്കുന്നു .തരുന്ന വിഭവങ്ങളുടെ ഗുണ മേന്മ ഉറപ്പു വരുത്തുന്ന തരത്തില്‍ സംസ്ഥാനത്ത് ശക്തമായ അക്കാദമിക സംഘം രൂപപ്പെടുത്താന്‍ കൂടി ism നിമിത്തമാകട്ടെ .ഏറെ കൊട്ടി ഘോഷിച്ച് വകുപ്പ് നല്‍കിയ ഒരുക്കം നിരാശാജനകമായിരുന്നു എന്നും കൂടി ഖേദപൂര്‍വ്വം അറിയിക്കുന്നു .
ReplyDeleteഇതില്‍ ആര്‍ക്കാണ് സപ്പോര്‍ട്ട് തരാനാവുക?എതു രീതിയില്‍? കഴിഞ്ഞ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ReplyDeleteഈ ടീമിലെ ഒരാളുടെയെങ്കിലും സപ്പോര്‍ട്ടിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?
30 മിനിറ്റ് പീരീഡില്‍ പ്രൊജക്ടറും ലാപ്ടോപും ക്ലാസ്സില്‍കൊണ്ടുവച്ചു ഐ.ടി.അധിഷ്ടിതവിദ്യാഭ്യാസം നടപ്പാക്കുന്ന രീതി ആ വരുന്ന അംഗങ്ങളിലാരെങ്കിലും ഒന്നു കാണിച്ചു തരുമോ?
ഒരു മാതൃകാ ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കുവാന്‍ സഹായിക്കുവാന്‍ ആളുണ്ടാകുമല്ലോ?
ഡയറ്റിനു സമീപത്തായി മാതൃകാ യു.പി. സ്കൂള്‍ വല്ലതും ഉണ്ടോ? ഒന്നു കണ്ടു പഠിക്കാമല്ലോ?
ISM നല്ല ആശയമാണ്. അത് ഉദ്ദേശിച്ച രീതിയില്‍ നടപ്പാകുകയാണെങ്കില്‍.വിദ്യാലയങ്ങള്‍ക്ക് അത് പുത്തന്‍ ഉണര്‍വ്വ് നല്‍കും.ഔദ്യോഗികമായ അതിന്റെ സ്വഭാവത്തിനപ്പുറത്ത് അതൊരു ശക്തമായ സാമൂഹ്യപ്രവര്‍ത്തനമായി മാറണം.?യൂണിയനുകള്‍ എന്തു ഞായം പറഞ്ഞാണാവോ അതിനെ എതിര്‍ക്കുന്നത്?തൊഴില്‍ ചെയ്യാതിരിക്കാനുള്ള അവകാശത്തിനു വേണ്ടിയാണോ സംഘടന?
ReplyDeleteശ്രീകുമാര്‍ സര്‍
ReplyDeleteഞാന്‍ പോയ സ്കൂള്‍ ആവശ്യപ്പെട്ടത് ടീച്ചിംഗ് മാന്വലാണ് അത് അടുത്ത തിങ്കളാഴ്ച സ്കൂളിലെത്തിക്കും. മറ്റൊന്ന് ഐടി സാങ്കേതികവിദ്യാ പരിശീലിപ്പിക്കണം എന്നതാണ്. അതും ഡേറ്റ് ഫിക്സ് ചെയ്തു. മൂന്നാമത്തെ ആവശ്യം എസ്‍ ആര്‍ ജി കണ്‍വീനര്‍മാര്‍ക്കുളള പരിശീലനം. അത് ഈ മാസം അവസാനം നല്‍കും.പഠനോപകരണ നിര്‍മാണ ശില്പശാല നടത്താന്‍ വിദ്യാലയം ആഗ്രഹിക്കുന്നു. അതിനും പിന്തുണ നല്‍കും.
സര്‍..ഏത് മിഷനും അത് പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നവരെ ആശ്രയിച്ചാണ് വിജയിക്കുന്നത്.ISM ഉം അങ്ങനെതന്നെ,,,പക്ഷേ എന്റെ സ്കൂളില്‍ വന്ന ISM ടീമില്‍ നിന്നും സ്കൂളിന് കിട്ടിയത് പിന്തുണ അല്ല പകരം ആത്മവിശ്വാസത്തെ തകര്‍ക്കല്‍ ആണ്..കഴിഞ്ഞ വര്‍ഷം മേളകള്‍ക്ക് കിട്ടിയ ട്രോഫികള്‍ എങ്ങനെ നേടിയെടുത്തു എന്നതല്ല അവര്‍ കണ്ടത് അതില്‍ പറ്റിയിരുന്ന പൊടിയാണ് ചര്‍ച്ചാവിഷയമായത്..പോസിറ്റീവായി ഒരു അക്ഷരം പോലും വിസിറ്റേഴ്സ് ഡയറിയില്‍ എഴുതിയിട്ടില്ല..എല്ലാം കുറ്റം മാത്രം..പരിമിതികള്‍ ചൂണ്ടിക്കാണിക്കാം പക്ഷേ ആ പരിമിതികള്‍ക്കുള്ള സാഹചര്യം കൂടി കാണേണ്ടതുണ്ട്...
ReplyDeleteചിറയിന്‍കീഴ് സ്കൂളില്‍ നടന്നതിനെ അത്യാഹിതം എന്നു വിശേഷിപ്പിക്കാം.സന്ദര്‍കശഡയറിയില്‍ കുറ്റങ്ങളെഴുതാന്‍ തോന്നിയ ആ ഉദ്യേഗസ്ഥ മനസ് തിരുത്തണം. ഞങ്ങള്‍ സന്ദര്‍സകഡയറിയില്‍ ഐ എസ് എം ഈ സ്കൂള്‍ ഇന്നു സന്ദര്‍ശിച്ചു. വിശദമായ തീരുനാനങ്ങള്‍ എസ് ആര്‍ ജി മിനറ്റ്സില്‍ എന്നാണ് എഴുതിയത്. എസ് ആര്‍ ജി മിനിറ്റ്സിലാകട്ടെ പ്രശ്നപരഹരണതീരുമാനങ്ങള്‍ മാത്രം. അതും പ്രശ്നങ്ങള്‍ സൂചിപ്പിക്കാതെ. അധ്യാപകര്‍ക്ക് പ്രായോഗികമാക്കാന്‍ കഴിയുന്നതുമാത്രം.അവര്‍ അവരുടെതായ രീതിയില്‍ എഴുതി.ഉപജില്ലയില്‍ സ്കൂളിനു വേദന ഉണ്ടാക്കുന്ന വിധം ഒരു പരാമര്‍ശവും നടത്തിയുമില്ല. ( ഞാന്‍ ചില വിദ്യാലയങ്ങളിലെ സന്ദര്‍ശകഡയറിയില്‍ എഴുതുന്ന കുറിപ്പുകള്‍ അവര്‍ സ്കൂള്‍ പത്രത്തില്‍ അച്ചടിച്ചു കണ്ടിട്ടുണ്ട്.)
ReplyDeleteഎനിക്കു തോന്നുന്നത് ഹയര്‍സെക്കണ്ടറിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ർ വന്ന ചില എസ് എസ് എ ഉദ്യോഗസ്ഥരാണ് അധ്യാപകരെ ഇകഴ്തുന്ന കുറിപ്പെഴുതുന്നതെന്നാണി്.. ഒരു ജില്ലയില്‍ ഇത്തരം ഒരാള്‍ ഹാജര്‍ബുക്കില്‍ പച്ചമഷികൊണ്ട് ചോദ്യചിഹ്നം വരാത്ത അധ്യാപകരുടെ കോളത്തില്‍ ഇട്ടത്രേ!
ഒരു കാര്യം ഐ എസ് എം ചോദ്യചെയ്യപ്പെടാത്ത സംവിധാനമല്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അനഭലഷണീയമായി പെരമാറിയെങ്കില്‍ അത് അവലോകനയോഗത്തില്‍ ശക്തിമായ ഭാഷയില്‍ ഉന്നയിക്കണം. ഈ പരിപാടിയെ പൊളിക്കാന്‍ ചിലര്‍ അകത്തുനിന്നും ശ്രമിക്കുന്നുവെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. അത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കം എന്നു കരുതുന്നു.
ഐ എസ് എം നല്ല സംരംഭമാണ്. പക്ഷേ 'പരിശോധിക്കാന്‍' എന്ന മട്ടില്‍ ചെല്ലുന്ന ചുരുക്കമാളുകളും 'ഇത് ഉടന്‍ തടഞ്ഞേ പറ്റൂ 'എന്ന മട്ടില്‍ ചിന്തിക്കുന്ന മറ്റു ചിലരുമാണ് പ്രശ്നം ഉണ്ടാക്കുന്നത്. ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്.
ReplyDelete1. 'ക്ലാസില്‍ കയറാവുന്നവര്‍' ആര്?
2. സെമിനാറില്‍ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ആരൊക്കെ ?
3. സെമിനാറിന്റെ ഔട്ട്പുട്ടും തുടര്‍പ്രവര്‍ത്തനങ്ങളും എങ്ങനെയാണ് ?
4. എം പി, എം എല്‍ എ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നു കരുതാമോ ?
കലാധരന്‍ സാര്‍,
ReplyDeleteപിന്തുണാ സംവിധാനമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ വളരെ വളരെ പ്രയോജനപ്രദമായിരിക്കും.
ആവശ്യപ്പെട്ടതും നല്‍കിയതുമായ കാര്യങ്ങള്‍കൂടി ഒരു ബ്ലോഗ് വഴി പ്രസിദ്ധീകരിച്ചാല്‍ അധ്യാപകസമൂഹത്തിന് ആകെ പ്രയോജനപ്പെടും.എല്ലാവരാലും സ്വാഗതം ചെയ്യപ്പെടും.
resource.itschool.gov.in എന്ന ലിങ്ക് പ്രയോജനപ്പെടുത്താമല്ലോ.ജില്ലാ കേന്രങ്ങളില്‍ റിസോഴ്സ് സെന്ററും തുടങ്ങാം.എല്ലാ ജില്ലകളില്‍ നിന്നും നല്ല മാതൃകകള്‍ സ്വീകരിക്കുവാന്‍ സംവിധാനവും ഒരുക്കാം.സാറിന്റെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
പുരുഷോത്തമന്‍മാഷ്
ReplyDeleteഅക്കാദമിക സഹായേം നല്‍കാന്‍ പ്രാപ്തിയുളള ആരെയും ക്ലാസിലേക്കു ക്ഷണിക്കാം.അധ്യാപകരുടെ സമ്മതത്തോടെ ക്ലാസില്‍ പ്രവേശിക്കാം. ഇതാണ് ജനാധിപത്യപരമായ രീതി. ടീച്ചറുടെ ക്ലാസ് കാണുന്നതില്‍ വിരോധമില്ലല്ലോ എന്നു ചോദിക്കുന്നതില്‍ ഒരു മാനക്കേടും ഒരു ഉദ്യഗസ്ഥനും വേണ്ട.ഗുരുപദവിയെ മാനിക്കണം.
ചില തസ്തികയില്‍ നിയമിതരായി എന്ന ഒറ്റ കാരണത്താല്‍ ക്ലാസ് നിരീക്ഷിക്കുകയും (സിലബസ് പോലും മറിച്ചുനോക്കാതെ ,വേണ്ടത്ര മുന്നൊരുക്കമില്ലാതെ ) എന്നാല്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും തത്സമയ ട്രൈ ഔട്ടുകളും, ഉദാഹരണങ്ങളും തെളിവുകളം നല്‍കി അധ്യാപകരുടെ വിശ്വാസം ആര്‍ജിക്കാനാകാത്തവര്‍ ക്ലാസ് കാണാതിരിക്കുകയാണ് ഭേദം.
സെമിനാറില്‍ ഡയറ്റ് ഫാക്കല്‍റ്റി തന്നെയാകണം റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത്. ആ റിപ്പോര്‍ട്ടിലെ ഉളളടക്കം അക്കാദമികമായ കരുതലോടെ തയ്യാറാക്കിയതാകണം.അധ്യാപകരുടെ അന്തസ് പരിഗണിച്ചും വേണം
എയിഡഡ് സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ജനപ്രതിനിധിയെ എന്തിനാണ് വിളിക്കുന്നത്? എം എല്‍ എ , എം പി എന്നിവരെ ക്ഷണിക്കണം എന്നതിന്റെ വിശാലലക്ഷ്യം മാനിക്കുമ്പോള്‍തന്നെ അവര്‍ പൂര്‍ണസമയം ഇരിക്കില്ലെങ്കില്‍ അതുകൊണ്ടു പ്രയോജനമില്ല.രണ്ടു മാസത്തെ ഐ എസി എം കഴിഞ്ഞാല്‍ ജില്ലാതലസെമിനാര്‍ (അവലോകനയോഗം )കൂടണം. എം എല്‍ എ മാര്‍ എം പിമാര്‍, ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍ അധ്യാപകസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് അവലോകനറിപ്പോര്‍ട്ട് മുന്‍കൂട്ടി നല്‍കി യോഗത്തിലേക്ക് ക്ഷമിക്കാം. നല്‍കിയ പിന്തുണയും ഉണ്ടായ മാറ്റവും നിര്‍ബന്ധമായും അവതരിപ്പിക്കണം. മാറ്റവും പിന്തുണാപ്രവര്‍ത്തനങ്ങളും ഉണ്ടായില്ലെങ്കില്‍ പരിപാടി പുനരാവിഷ്കരിക്കണം
ഐ എസ് എം നടത്തിപ്പിന് മുന്നോടിയായി പ്രായോഗിക പരിശീലനമായിരുന്നു വേണ്ടിയിരുന്നത്. അതു നടത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് വിത്തിടുന്നത്.
പ്രിയ ശ്രീകുമാര്‍
ReplyDeleteപ്രക്രിയാധിഷ്ടിതമായ ഐ ടി വിഭവങ്ങളുടെ ടീച്ചിംഗ് മാന്വല്‍ തരാമോ? ഏഴാം ക്ലാസിലെ മതി.
ഒരുപാട് കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പിന്തുണ വേണ്ടി വരും പുതിയ പുസ്തകങ്ങള്‍ വിനിമയം ചെയ്യുന്നതില്‍ പ്രത്യേകിച്ച്. ഐ എസ് എം പോലുള്ള സംവിധാനങ്ങള്‍ ഏറെ സ്വാഗതം ചെയ്യപ്പെടെന്ടതാണ്. കാരണം അതില്‍ വരുന്നത് ഏറ്റവും കൂടുതല്‍ അറിവ് പകര്ന്നുതരുവാന്‍ കഴിയുന്നവരാണ്. എന്നാല്‍ ഇതു തെളിയിക്കേണ്ടത്
ReplyDeleteഐ എസ് എം നു വേണ്ടി സ്കൂളില്‍ പരിശോധനക്കായി എത്തുന്നവരാണ്. അവരുടെ അധ്യാപകരോടുള്ള ഇടപെടലാണ്.പരിശോധക്കായി എത്തുന്നവരെ ഒഴിവാക്കാനുള്ള അധ്യാപകരുടെ തിടുക്കവും നന്നല്ല .
ഒരുപാട് കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പിന്തുണ വേണ്ടി വരും പുതിയ പുസ്തകങ്ങള്‍ വിനിമയം ചെയ്യുന്നതില്‍ പ്രത്യേകിച്ച്. ഐ എസ് എം പോലുള്ള സംവിധാനങ്ങള്‍ ഏറെ സ്വാഗതം ചെയ്യപ്പെടെന്ടതാണ്. കാരണം അതില്‍ വരുന്നത് ഏറ്റവും കൂടുതല്‍ അറിവ് പകര്ന്നുതരുവാന്‍ കഴിയുന്നവരാണ്. എന്നാല്‍ ഇതു തെളിയിക്കേണ്ടത്
ReplyDeleteഐ എസ് എം നു വേണ്ടി സ്കൂളില്‍ പരിശോധനക്കായി എത്തുന്നവരാണ്. അവരുടെ അധ്യാപകരോടുള്ള ഇടപെടലാണ്.പരിശോധക്കായി എത്തുന്നവരെ ഒഴിവാക്കാനുള്ള അധ്യാപകരുടെ തിടുക്കവും നന്നല്ല .
ഈ അവസരത്തിൽ ഐ . എസ് . എം . നെ കുറിച്ചുള്ള ഈ പോസ്റ്റ് ഏറെ പ്രസക്തം .അധ്യാപകരുടെ ആശങ്കകൾ മറികടക്കാൻ ഉപകരിക്കും . ഐ . എസ് . എം . ന്റെ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു .വളരെ സന്തോഷം.
ReplyDeleteഇന്ന് (13/7/2015) വീണ്ടും പോയി ആ സ്കൂളില്‍ .
ReplyDelete........................................
ഐ എസ് എം പരിപാടിയുടെ ഭാഗമായി ചെന്നപ്പോള്‍ പിന്തുണ വാഗ്ദാനം ചെയ്തതാണ്. അവരാവശ്യപ്പെട്ടത് പിന്നാക്കക്കാരെ പരിഗണിക്കുന്ന നിരന്തരവിലയിരുത്തല്‍ പാലിക്കുന്ന പ്രക്രിയാധിഷ്ഠിതമായ ഒരു ടീച്ചിംഗ് മാന്വല്‍, പിന്നെ ഐ ടി ഉപയോഗിക്കാന്‍ പരിശീലനം. ഐ ടി മെറ്റീരയലുണ്ടാക്കാന്‍ സഹായം.
ഇന്ന് രണ്ടു ടീച്ചിംഗ് മാന്വല്‍ നല്‍കി ( ഡി ടി പി ചെയ്ത പത്തുപേജ് ) ഐ ടിയില്‍ പ്രായോഗികപരിശീലനം നല്‍കി.മെറ്റീരയലുണ്ടാക്കാന്‍ സഹായിച്ചു. രാവിലെ പത്തുമുതല്‍ നാലുമണിവരെ ചുനക്കര ഗവ യു പി സ്കൂളില്‍ ഉണ്ടായിരുന്നു.
ആവശ്യപ്പെടുന്നത് യഥാസമയം നല്‍കുന്നതാണ് പിന്തുണ.
അടുത്ത ഐ എസ് എം സന്ദര്‍ശനത്തിനു പോകുമ്ുപോള്‍ എന്നോട് ആരെങ്കിലും കഴിഞ്ഞ സന്ദര്‍ശനത്തെ തുടര്‍ന്നു വല്ല സഹായവും നല്‍കിയോ എന്നു ചോദിച്ചാല്‍ അവര്‍ക്ക് നല്‍കുന്ന മറുപടി ഐ എസ് എം സ്വാഗതം ചെയ്യാന്‍ പ്രേരകമായിരിക്കും.
തെളിവുകള്‍ അവരെ കാണിക്കാനുമാകും.
ism വിസിറ്റ് എന്റെ വിദ്യാലയതിനു പുത്തന്‍ ഉണര്‍വ് നല്‍കി
ReplyDeleteഐ എസ് എം വിസിറ്റ് എപ്രകാരം പ്രയോജനപ്പെട്ടു എന്ന് സൂക്ഷ്മതലത്തില്‍ വ്യക്തമാക്കുവാന്‍ സ്കൂളുകള്‍ തയ്യാറാകണം. ടീച്ചിംഗ് മാന്വല്‍ എന്തിനാണ് അധ്യാപകര്‍ക്ക് എഴുതി നല്കുന്നത്? അവരുടെ സര്‍ഗാത്മകതയില്‍ ഇടപെടുന്നതെന്തിന്? സര്‍ഗാത്മകമായ ടീച്ചിംഗ് മാന്വല്‍ ടീച്ചര്‍ തയ്യാറാക്കുകയും ക്ലാസ്സെടുക്കുകയും ചെയ്യുന്നിടത്തേ പൊതുവിദ്യാഭ്യാസത്തിനു പ്രതീക്ഷകള്‍ വേണ്ടൂ. അതിനു സഹായം നല്കുന്നതു പക്ഷേ, മാന്വല്‍ എഴുതി നല്കിയാകരുത്.
ReplyDeleteപിന്നാക്കം നില്‍ക്കുന്നവരെ പരിഗണിച്ചുളള ടീച്ചിംഗ് മാന്വല്‍, കൃത്യമായ ആശയരൂപീകരണപ്രക്രിയ ഉറപ്പാക്കുന്ന ടീച്ചിംഗ് മാന്വല്‍, എല്വാവരുടേയും പങ്കാളിത്തം ആവശ്യമാക്കുന്ന പ്രക്രിയ ഇവ സംബന്ധിച്ച അവ്യക്തതകള്‍ പരിഹരിക്കാന്‍ അധ്യാപകര്‍ സഹായം ആവശ്യപ്പെട്ടാല്‍ ഒളിച്ചോടരുത്. മാതൃക നല്‍കണം. അതിനേക്കാള്‍ നല്ല മാതൃകസൃഷ്ടിക്കാന്‍ അവരോട് ആവശ്യപ്പെടുകയും വേണം.
ReplyDeleteബഹുഭൂരിപക്ഷം ഡയറ്റുകളിലും ടീച്ചിംഗ്മാന്വലുകളുടെ മികച്ച ശേഖരം ഉണ്ടാകേണ്ടിയിരുന്നു.പ്രയോഗിച്ച് വിജയിച്ചവ. എന്തേ ഇല്ലാതെ പോയി?
ടീച്ചിംഗ് മാന്വല്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്ത അനുഭവങ്ങള്‍ വച്ചാണ് ഞാന്‍ പറഞ്ഞത്. ഡി. എഡ് വിദ്യാര്‍ത്ഥികളുടെ ടീച്ചിംഗ് മാന്വല്‍ ശേഖരം ആലോചിക്കാവുന്നതാണ്
ReplyDelete