നാം
ശീലിച്ച പലതും വേണ്ടത്ര
ഫലപ്രദമാകുന്നില്ലെന്നറിയുമ്പോള്‍
അതു തിരുത്താനും മെച്ചപ്പെടുത്താനും
ബോധപൂര്‍വമായി ശ്രമിക്കേണ്ടതുണ്ട്.
പരിവര്‍ത്തനോന്മുഖ അധ്യാപകപരിശീലനവും സ്വയം പരിവര്‍ത്തനവിധേയമായിരിക്കണം.
വാര്‍പ്പുമാതൃകയില്‍ തന്നെ എത്ര നാള്‍ തുടരും?
ഡയറ്റിന്റെ
കാര്യോപദേശകസമിതിയില്‍
പങ്കെടുത്ത ശ്രീ
തോമസ്
(
അധ്യാപകന്‍
ഗവ എല്‍ പി എസ് വെളിയനാട്
നോര്‍ത്ത് )
അഭിപ്രായപ്പെട്ടതിങ്ങനെ-
പുനസംഘാടനം
ആവശ്യം.
ക്ലസ്റ്ററില്‍
പങ്കെടുക്കേണ്ടതായിരുന്നു
എന്ന തോന്നല്‍ ഉണ്ടാകണം.
പങ്കെടുത്തവരുടെ
ക്ലാസുകളില്‍ എന്തു മാറ്റം
എന്നു തിരിച്ചറിയണം
പരിശീലന
ഉളളടക്കം മുകളില്‍ നിന്നും
താഴേക്കു വരുന്നതിനാല്‍
ഫീല്‍ഡിലെ ആവശ്യങ്ങളെ
പ്രതിഫലിപ്പിക്കുന്നില്ല.
മോഡ്യൂളിനുളള
വിഷയം കുട്ടികളുടെ നോട്ട്
ബുക്കില്‍ നിന്നും കണ്ടത്തണം
വീട്ടമ്മമാരു
കൂടിയാണ് അധ്യാപികമാര്‍.
ഇന്റര്‍നെറ്റ്
ഉപയോഗിക്കാന്‍ സമയം ലഭിക്കില്ല.
ലേണിംഗ്
മെറ്റീരിയലിന്റെ ബാങ്ക്
തയ്യാറാക്കി ലഭ്യമാക്കണം.
എല്ലാ
അധ്യാപകര്‍ക്കുമ അപ് ലോഡ്
ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും
സാധിക്കത്തക്ക തരത്തില്‍
പോര്‍ട്ടല്‍ ആയി രൂപീകരിക്കാന്‍
സാധിച്ചാല്‍ നന്ന്.
പാഠപുസ്തകത്തിലെ
എല്ലാ പഠനപ്രവര്‍ത്തനവും
ഉളളടക്കവും പഠിപ്പിക്കാന്‍
സമയം കിട്ടുന്ന വിധമാണോ?
അവയൊക്കെ
പ്രായോഗികമാണോ?
പഠനം
നടത്തണം
പഠനോപകരണനിര്‍മാണത്തിലും
അധ്യാപകര്‍ക്ക് പിന്തുണ
വേണം”.
ഇതുപോലെ ഓരോ അധ്യാപികയ്ക്കും പറയാനുണ്ടാകും. താഴെ നിന്നുളള ശബ്ദം വിലമതിക്കപ്പെടുന്ന കാലം വരുമോ? തങ്ങള്‍ക്കുവേണ്ട പരിശീലന ഉളളടക്കം ,രീതി എന്നിവ തീരുമാനിക്കാന്‍ താഴെ തലങ്ങളില്‍ സ്വാതന്ത്ര്യം നല്‍കിക്കൂടേ? അധ്യാപകരുടെ അധ്യയനസ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയോ? ശ്രീ തോമസിനെ പോലെ ഗവേഷണാത്മകമായി അധ്യാപനത്തെ കാണുന്ന നിരവധി പേരുണ്ടാകും അവരുടെ അന്വേഷണാത്മകതയെ പ്രയോജനപ്പെടുത്താനാകണ്ടേ?
സ്വയം
നിയന്ത്രിത ക്ലസ്റ്റര്‍
മൂന്നു വര്‍ഷം
മുമ്പുളള പത്രവാര്‍ത്ത
വായിക്കൂ.
'2012
ഡിസംബര്‍
1
നു
ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിലായി
ക്ലസ്റ്റര്‍ പരിശീലനം നടക്കും.
ഇതിനായുള്ള
ജില്ലാതല റിസോഴ്സ് ഗ്രൂപ്പ്
പരിശീലനം ഇന്ന് നടന്നു.
അധ്യയന
വര്‍ഷാരംഭത്തിന് മുന്‍പുള്ള
അവധിക്കാല അധ്യാപക പരിശീലനവും,
തുടര്‍ന്നുള്ള
പ്രതിമാസ അധ്യാപക പരിശീലനവും
ഇത്തവണ നടന്നിരുന്നില്ല.
അതുകൊണ്ട്
തന്നെ ഈ അധ്യയന വര്‍ഷത്തില്‍
നടക്കുന്ന ആദ്യ ക്ലസ്റ്ററാണ്
ശനിയാഴ്ചത്തേത്.
പതിവില്‍
നിന്നും വ്യത്യസ്ഥമായി സ്വയം
നിയന്ത്രിത ക്ലസ്റ്റര്‍
ആയിരിക്കും ഇത്തവണ നടക്കുക
എന്നാണ് ബന്ധപ്പെട്ടവര്‍
അറിയിച്ചിരിക്കുന്നത്.
സാധാരണയായി
റിസോഴ്സ് പേഴ്സണ്‍ എന്നനിലയിലുള്ള
അധ്യാപകരായിരുന്നു ഓരോ
സെന്‍ററിലും ക്ലസ്റ്റര്‍
യോഗം നിയന്ത്രിച്ചിരുന്നത്.
എന്നാല്‍
ഇത്തവണ അതുണ്ടാകില്ല.
ജില്ലാ
തലത്തില്‍ പരിശീലനം ലഭിച്ച
അധ്യാപകരായിരിക്കും ക്ലസ്റ്ററിന്
നേതൃത്വം നല്കുക'.
ഗവേഷണാത്മക
ക്ലസ്ററര്‍
ഓരോ
ജില്ലയിലെയും ഓരോ ഉപജില്ലയോ
തെരഞ്ഞെടുത്ത സി ആര്‍സികളോ
യൂണിറ്റായി തെരഞ്ഞെടുക്കാം.
ഫലപ്രദമായ
പരിശീലന രീതികള്‍ വികസിപ്പിക്കുക
എന്നതാകണം ലക്ഷ്യം.
ഡയറ്റിനെയോ
എസ് എസ് എ സംവിധാനത്തെയോ
ചുമതലപ്പെടുത്താം.
സര്‍വകലാശാലാ
തലം വരെയുള വിദഗ്ധരെ പങ്കെടുപ്പിച്ച്
വിഷനിംഗ് ശില്പശാല അതത്
പ്രദേശത്തെ നടത്തണം.
ഈ
ശില്പശാലയില്‍ ഗുണഭോക്തൃ
പ്രദേശത്തെ അധ്യാപകരാകണം
പകുതിപ്പേര്‍.
എന്താണ്
ക്ലാസ് റൂമില്‍ നേരിടുന്ന
പ്രശ്നങ്ങള്‍ അവ മുന്‍വര്‍ഷത്തെ
അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തില്‍
അവതരിപ്പിക്കണം.
ഇതേ
പ്രദേശത്ത് നടത്തിയ മോണിറ്ററിംഗിന്റെ
കണ്ടെത്തലുകളും പങ്കിടാം.
അതില്‍
നിന്നും മുന്‍ഗണന
തീരുമാനിക്കണം.മുന്‍വിധിയോടെ
സമീപിക്കരുത്.
എല്ലാം
അധ്യാപകരുടെ മാത്രം കുഴപ്പമാണെന്നുളള
അന്ധവിശ്വാസം മാറ്റണം.
- പ്രഥമാധ്യാപികയുടെ സ്കൂള്‍ മാനജ്മെന്റ്,
- ലഭ്യമായ സാധ്യായ മണിക്കൂറുകള്‍,
- ഉളളടക്കത്തിന്റെ ആധിക്യം/കാഠിന്യം/ ലാളിത്യം. അവതരണക്രമം, രീതി...?
- നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങളുടെ അപ്രായോഗികത, ആശയപരമായ വിടവുകള്‍, പ്രക്രിയാപരമായ വീഴ്ചകള്‍,
- പിന്തുണാസംവിധാനത്തിന്റെ നിസഹായത,
- നിരന്തര വിലയിരുത്തല്‍ പോലെ വര്‍ഷങ്ങളായി അവ്യക്തതയോടെ തുടരുന്ന ഇനിയും പ്രയോഗത്തിന്റെ ബലത്തില്‍ അധ്യാപകസമൂഹത്തെ ബോധ്യപ്പെടുത്താനും വിശ്വാസമാര്‍ജിക്കാനും കഴിയാത്ത കാര്യങ്ങള്‍,
- ലഭിച്ച പരിശീലനത്തിന്റെ ഗുണനിലവാരക്കുറവ്
- പഠനോപകരണങ്ങള്‍ തയ്യാറാക്കുന്നതിലുളള വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ അവസരം ഒരുക്കായ്ക
ഇങ്ങനെ
പലതും കാണണം.
അവയെ
കൂടി പരിഗണിച്ചാവണം ഗവേഷണാത്മക
ക്ലസ്റ്റര്‍ പരിശീലനാസൂത്രണം.
ആവശ്യാധിഷ്ഠിതമായി
ഒന്നിച്ചുകൂടുക എന്നതിന്
സ്വാതന്ത്ര്യം നല്‍കണം
- മുകളില്‍ നിന്നും പരിശീലന തീയതികള്‍ നിശ്ചയിക്കേണ്ടതില്ല. അതത് പ്രദേശത്തെ അധ്യാപകര്‍ തീരുമാനിക്കുന്ന ദിവസങ്ങളില്‍ നടക്കട്ടെ. കേരളത്തിലെല്ലായിടത്തും അഞ്ചു ദിവസം ക്ലസ്റ്റര്‍ വേണമെന്നു നിര്‍ബന്ധമുണ്ടോ? കൂടുതല്‍ വ്യക്തതവരുത്താനാഗ്രഹിക്കുന്ന ആത്മാര്‍ഥതയുളളവര്‍ക്ക് ഏഴു ദിവസം ആയാലെന്താ കുഴപ്പം? നല്ല ധാരണയുളളവര്‍ക്ക് മൂന്നു ദിവസം മതിയെങ്കിലോ?
- ട്രൈ ഔട്ട് നടത്താതെ ഒന്നും പരിചയപ്പെടുത്തരുത്. പരിശീലകര്‍ക്ക് അനുഭവത്തിലൂടെ ഉത്തമബോധ്യം വന്നതാകണം അവതരിപ്പിക്കേണ്ടത്. ഒന്നോ രണ്ടോ മാസം ഇതിനായുളള തയ്യാറെടുപ്പാകാം. സമാധി കഴിഞ്ഞ് പൂമ്പാറ്റ പറന്നുയരുന്നതുപോലെ അത് ആസ്വാദ്യകരമാകും.
- വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരെ ട്രൈ ഔട്ട് നടത്താന്‍ ചുമതലപ്പെടുത്താം. അന്നേ ദിവസം ഡയറ്റിലെയോ ബി ആര്‍ സിയിലെയോ അക്കാദമികസഹായം നല്‍കാന്‍ പ്രാപ്തിയുളള ഒരാള്‍ അത് മെച്ചപ്പെടുത്താനവിടെ ഉണ്ടാകണം. കൂട്ടായ ചര്‍ച്ച നടത്തണം. ട്രൈ ഔട്ട് അനുഭവങ്ങള്‍ എങ്ങനെ ക്ലസറ്ററില്‍ അവതരിപ്പിക്കണമെന്നു തീരുമാനിക്കണം. അര മണിക്കൂര്‍ നേരത്തെ അവതരണം .തുടര്‍ന്ന് ചര്‍ച്ച.
- ക്ലാസ് വിഷയാടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ വേണമെന്നില്ല. നാലോ അഞ്ചോ വിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപകരും ഒന്നിച്ചു കൂടുന്നു. ( എം എല്‍ എല്‍ സമയത്ത് ഇത്തരം ക്ലസ്റ്ററുകള്‍ നടത്തിയ അനുഭവം എനിക്കുണ്ട് ) ഒരു എസ് ആര്‍ജി യോഗത്തിന്റെ വലിയ പതിപ്പ് എന്നു കരുതിയാല്‍ മതി. ഈ കൂട്ടായ്മയില്‍ പ്രക്രിയാപരമായ കാര്യങ്ങള്‍ പൊതുവായി അവതരിപ്പിക്കാം.പുതിയ ആശയങ്ങളും പൊതുസെഷനില്‍ പങ്കിടാം.പ്രശ്നപരിഹരണാനുഭവങ്ങളും ഇങ്ങനെ മതി. ഉളളടക്കപരമായ കാര്യങ്ങള്‍ മാത്രം അതത് ക്ലാസ് ഗ്രൂപ്പുകള്‍ ( നാലോ അഞ്ചോ പേര്‍ വരും) കൂടിയിരുന്ന് ആലോചിക്കണം. അവര്‍ക്ക് തത്സമയ പിന്തുണനല്‍കാന്‍ കഴിയണം. വൈകിട്ട് മൂന്നുരയാകുമ്പോള്‍ സ്കൂള്‍ അടിസ്ഥാനത്തില്‍ പ്രഥമാധ്യാപികയുടെ നേതൃത്വത്തില്‍ യോഗം ചേരണം. എസ് ആര്‍ ജി തന്നെ. പരിശീലനത്തെ വിലയിരുത്തണം. വിദ്യാലയത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ തീരുമാനിക്കണം. അടുത്ത പ്രഥമാധ്യാപക യോഗത്തില്‍ വിലയിരുത്തലുണ്ടാകണം.
- അധ്യാപകശാക്തീകരണത്തില്‍ നിന്നും വിദ്യാലയശാക്തീകരണത്തിലേക്ക് ഊന്നല്‍ മാറണം
- പരിശീലകര്‍ എന്നത് ആജീവനന്ത പരിശീലകക്കുപ്പായമിട്ടവരാകരുത്. അധ്യാപകരില്‍ നിന്നും അവര്‍ ഉയര്‍ന്നു വരണം. ഇതിന് മെന്ററിംഗ് ആവശ്യമാണ് ( ആ വാക്കിപ്പോള്‍ കേള്‍ക്കാനില്ലല്ലോ!) ഡി പി ഇ പി കാലത്ത് എത്രയെത്ര പ്രൈമറി സ്കൂള്‍ അധ്യാപകരാണ് റിസോഴ്സ് പേഴ്സണ്‍സായി രംഗപ്രവേശം ചെയ്തത്. അതുവരെ അജ്ഞാതരായിരുന്നവരെ കണ്ടെത്തുകയായിരുന്നു. അതേ പോലെ ഇപ്പോഴും അതത് പ്രദേശത്ത് നിന്നും വളര്‍ത്തിയെടുക്കാനാകും. ഓരോ ക്ലസറ്ററിനും നേതൃത്വം നല്‍കാന്‍ കഴിയുന്ന ഒരു ടീമിനെ അതത് പ്രദേശത്തു നിന്നും രൂപപ്പെടുത്തിയെടുക്കുക എന്നതിന് ഊന്നല്‍ നല്‍കണം. ഇതിനായി ശില്പശാലകളും മറ്റും വേണ്ടിവരും.
- അക്കാദമിക സ്ഥാപനങ്ങളടെ മേലധികാരികള്‍ അസ്വസ്ഥരാകണം. അവര്‍, സ്വന്തം കര്‍മമണ്ഡലത്തില്‍ ഫലപ്രദമായ പരിശീലന ഡിസൈന്‍ രൂപപ്പെടുത്താനാകാതെ അധ്യാപകര്‍ മാത്രം ഫലപ്രദമായ അധ്യാപന തന്ത്രങ്ങള്‍ വികസിപ്പിക്കണമെന്നുപദേശിക്കുന്ന ആത്മനിന്ദയില്‍ നിന്നും മോചനം നേടണം.
- എസ് ആര്‍ ജി യോഗങ്ങളും ക്ലസറ്റര്‍ പരിശീലനവും തമ്മില്‍ രണ്ടുതരം ബന്ധം ഉണ്ടായിരിക്കണം. എസ് ആര്‍ജിയില്‍ ഉന്നയിക്കപ്പെടുന്ന ആശയങ്ങള്‍ പരിശീലനത്തില്‍ പരിഗണിക്കപ്പെടുക. (ഇത് ക്ലസ്റ്റര്‍ദിവസം അവതരിപ്പിക്കുന്നത് ഗുണം ചെയ്യില്ല. കാരണം മുന്‍ഗണന നിശ്ചയിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അവതരിപ്പിക്കാനും കഴിയില്ല. അവതരിപ്പിച്ച കാര്യങ്ങളില്‍ ഗ്രൂപ്പായി ചര്‍ച്ച ചെയ്യൂ കണ്ടെത്തൂ എന്ന പലായനപരിശീലന തന്ത്രം പ്രയോഗിക്കേണ്ടിവരും. ഓരോ പ്രശ്നത്തെയും അതിന്റെ കാരണത്തേയും വിശകലനം ചെയ്ത് അനുയോജ്യവും പ്രായോഗികവുമായ പരിഹാരം രൂപപ്പെടുത്താന്‍ ഒന്നോ രണ്ടോ ദിവസം വേണ്ടിവരും. ആരാണ് എല്ലാത്തിനും റെഡിമെയ്ഡ് പരിഹാരം ഉടന്‍ നല്‍കാന്‍ കഴിയുന്ന അത്ഭുതഅക്കാദമിക വ്യക്തി?) പരിശീലനത്തില്‍ പങ്കിട്ട കാര്യങ്ങള്‍ തങ്ങളുടെ വിദ്യാലയത്തിന്റേതാക്കി മാറ്റുക എന്നതാണ് എസ് ആര്‍ ജി യോഗത്തിന്റെ രണ്ടാമത്തെ ബന്ധം. പ്രയോഗത്തിന്റെ ഫലം രേഖപ്പെടുത്തി തെളിവുകള്‍ സഹിതം സൂക്ഷിച്ചുവെക്കണം. അത് സംഘാടകര്‍ വിദ്യാലയങ്ങളില്‍ നിന്നും ശേഖരിച്ച് ക്രോഡീകരിക്കണം.
- ലോകാനുഭവങ്ങള്‍ മനസിലാക്കുക എന്നതും പ്രധാനമാണ്. ഇതേ വിഷയം, ഉളളടക്കം മികവു തെളിയിച്ച രാജ്യങ്ങളില്‍ എങ്ങനെ പഠിപ്പിക്കുന്നു? തനതായ അന്വേഷണം നടത്തിയ നിരവിധി പേരുണ്ടാകും അതും അധ്യാപകര്‍ അറിയണം. ഒറ്റദിനത്തിലേക്ക് മാത്രം നിയോഗിക്കപ്പെട്ടവര്‍ക്ക് അന്ന് നാലുമണി കഴിയുമ്പോള്‍ ഉത്തരവാദിത്വം അവസാനിക്കുകയായി. അതു പോര അധ്യാപകസമൂഹത്തിനുവേണ്ടി നിരന്തരം വിഭവങ്ങള്‍ സമാഹരിച്ച് എത്തിച്ചു കൊടുക്കാനും കഴിയണം.
- നിരന്തരം ആത്മവിമര്‍ശനത്തിനും സ്വയം വിലയിരുതത്തലിനും വിധേയരാകുന്ന ജനാധിപത്യ സംസ്കാരമുളളവരായി സംഘാടകരും ഗുണഭോക്താക്കളും മാറണം.
- പരിശീലനം ആവേശം വിതയ്കണം. അതിന്റെ പ്രകാശം ക്ലാസിലെ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നിന്നും കണ്ടെത്താനാകണം. അതിനു സഹായകമായ ആസൂത്രണപാടവം പ്രകടിപ്പിക്കണം.
ഒത്തിരി
ചിന്തിച്ചാല്‍ ചില രീതികള്‍
തെളിഞ്ഞു വരാതിരിക്കില്ല.
ആലോചിക്കൂ.
അത്തരം
ക്രിയാമാക ചിന്തയുടെ വിത്തുകള്‍
അധ്യാപകരുടെ കൂടിച്ചേരലുകളില്‍
പങ്കിടൂ.
മുന്‍
പരിശീലനത്തെ വിലയിരുത്തല്‍
അത്
ക്ലാസിലെ മികവുകളും പരിമിതികളും
പങ്കിടൂ എന്നു പറയല്‍ ആവരുത്.
- വിലയിരുത്തല്‍ മേഖലകള്‍ ആദ്യം നിശ്ചയിക്കണം.
- മുന്‍ പരിശീലനത്തിലെ ഊന്നല്‍ മേഖലകള്‍
- പരിചയപ്പെടുത്തിയ തന്ത്രങ്ങള്‍, ഉളളടക്കം,
- നല്‍കിയ പിന്തുണാ സാമഗ്രി,
- പരിശീലനത്തിന്റെ സമയക്കുറവ് മൂലം വ്യക്തതനേടാനാകാതെ പോയ കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം വിലയിരുത്തണം.
- പഠനനേട്ടം, അതിന്റെ ഫലപ്രാപ്തി
ഉദാഹരണമായി
അധ്യാപക ടെക്സ്റ്റ് (Teacher
text) എന്ന
അധ്യാപകസഹായി എടുക്കാം.
ക്ലസറ്ററില്‍
വിലയിരുത്തലിനായി ചര്‍ച്ചാകുറിപ്പ്
നല്‍കാം
ചര്‍ച്ചാക്കുറിപ്പ്
അധ്യാപക
ടെക്സ്റ്റ് (Teacher
text) വിലയിരുത്തല്‍
പാഠ്യപദ്ധതിയുടെ
ഫലപ്രദമായ
വിനിമയം ഉറപ്പാക്കുന്നതിന്
ആവശ്യമായ
പിന്തുണ ഓരോ അധ്യാപകനും
ലഭ്യമാക്കേണ്ടതുണ്ട്.
പാഠഭാഗവുമായി
ബന്ധപ്പെട്ട ഉളളടക്കത്തിന്റെ
ഫലപ്രദമായ
വിനിമയത്തിന്
റഫറന്‍സായി ഈ പുസ്തകം
പ്രയോജനപ്പെടുത്തണം.
ക്ലാസ്
റൂം ആവശ്യത്തിനും സ്വന്തം
സര്‍ഗാത്മകതയ്ക്കനുസരിച്ച്
വികസിപ്പിക്കാവുന്നതും
വഴക്കമുളളതുമായിരിക്കണം
ഇത്
ഔദ്യോഗിക
രേഖയിലെ പരാമര്‍ശമാണ് നാം
വായിച്ചത്.
എന്തെല്ലാമാണ്
അധ്യാപക ടെക്സ്റ്റില്‍
(Teacher
text)ഉണ്ടാവുക?രേഖയില്‍
ഇപ്രകാരം കാണുന്നു
- "ഓരോ യൂണിറ്റിന്റേയും ബോധനോദ്ദേശ്യങ്ങള്‍, പ്രതീക്ഷിത പഠനനേട്ടം
- ഉളളടക്കപരമായ അധികവിവരങ്ങള്‍
- നിര്‍ദ്ദേശിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍
- വിനിയത്തിന് അനുയോജ്യമായ ബോധനതന്ത്രങ്ങളും രീതികളും
- യൂണിറ്റിന്റെ നിഗീര്‍ണപാഠ്യപദ്ധതി
- കുട്ടികള്‍ക്ക് വായനാസാമഗ്രിയായി നല്‍കാവുന്ന, പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങള്‍
- മൂല്യനിര്‍ണയ തന്ത്രങ്ങള്‍
- പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുളള അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍
- നിരീക്ഷണ പരീക്ഷണ മാതൃകകള്‍
- അധികവിഭവ വിവരസ്രോതസുകളുടെ ഉറവിടങ്ങള്‍
- വിനിമയത്തിനുപയോഗിക്കാവുന്ന ഐ സി ടി സാധ്യതകള്‍
- പ്രയോജനപ്പെടുത്താവുന്ന പഠന സാമഗ്രികള്‍, വികസിപ്പിക്കേണ്ട രീതി
- ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട ആന്തരിക പാഠങ്ങള്‍, കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍,സംശങ്ങള്‍,അഭിപ്രായങ്ങള്‍,നിരീക്ഷണങ്ങള്‍ തുടങ്ങിയവ
എന്നിവയടങ്ങിയ
ഈ പുസ്തകം അധ്യാപകസൗഹൃദസ്വഭാവമുളളതായിരിക്കണം.അധ്യാപന
രീതി,
ഭാഷ
എന്നിവയുടെ സവിശേഷത കൊണ്ടും
ഉപയോഗം കൊണ്ടും അധ്യാപകനുമായി
ഹൃദയബന്ധം സ്ഥാപിക്കാന്‍
കഴിയണമെന്നു വിഭാവനം ചെയ്യുന്ന
ഇ പൂസ്തകത്തെ അധ്യാപകനുളള
പുസ്തകം എന്നു വിളിക്കാം.
അധ്യാപകനുളള
പുസ്തകം (Teacher
text) കുട്ടികള്‍ക്കായുളള
പുസ്തകം പോലെത്തന്നെ
അധ്യാപകര്‍ക്ക് പാഠാസൂത്രണത്തിനും
ഫലപ്രദമായ വിനിമയത്തിനും
വഴികാട്ടിയായി മാറുന്ന
ഒന്നാണ്"
- ഈ സവിശേഷതകളെല്ലാം പാലിക്കുന്നവയാണോ ലഭിച്ച ടീച്ചര്‍ ടെക്സ്റ്റ്?
- അതിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോള്‍ നിര്‍ദിഷ്ഠ പഠനനേട്ടം ഉറപ്പാക്കാനായോ? ഫലപ്രാദമായ വിനിമയം സാധ്യമായോ?
- നില നിറുത്തേണ്ട നന്മകളെന്തെല്ലാമാണ്
- ഒഴിവാക്കേണ്ടവയോ?
- ലഭിച്ച സമയവുമായി പൊരുത്തപ്പെടുന്നുണ്ടോ?
- എന്തെല്ലാം ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളുമാണ് വരുത്തേണ്ടത്?
- Teacher text ല്‍ നല്‍കിയ ടീച്ചിംഗ് മാന്വല്‍ സൂക്ഷ്മ പ്രക്രിയ പാലിക്കുന്നതും ദിശോബോധം നല്‍കുന്നതുമായിരുന്നോ?
- മറ്റു നിരീക്ഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍
ഇതേപോലെ
ഗവേഷണാത്മക ക്ലസ്റ്ററുകളില്‍
മുറുക്കമുളള വിലയിരുത്തല്‍
നടക്കുമ്പോള്‍ തന്നെ
അിധ്യാപകര്‍ക്ക് മനസിലാകും
അവരുടെ പക്ഷത്തു നിന്നും
കാര്യങ്ങളെ സമീപിക്കുന്നുണ്ടെന്ന്.
അധ്യാപകസൗഹൃദവും
സര്‍ഗാത്മകവും ഗവേഷണാത്മകവുമായ
ക്ലസ്റ്റര്‍ പരിശീലനത്തെ
സ്വപ്നം കാാണാന്‍
ആരംഭിക്കേണ്ടിയിരിക്കുന്നു
അനുബന്ധം
മികവുകളും പരിമിതികളും പങ്കിടുന്നതിലും കൃത്യത വേണം. അതിനായി ചില രീതികള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കണം. പാഠപുസ്തകം, അധ്യാപകസഹായി, പരിശീലനം ഇവ മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണം. അങ്ങനെ അധ്യാപകരുടെ അനുഭവങ്ങളെ മാനിക്കണം. ഒരു വിലയിരുത്തല്‍ ഫോര്‍മാറ്റ് ചുവടെ നല്‍കുന്നു
മികവുകളും പരിമിതികളും പങ്കിടുന്നതിലും കൃത്യത വേണം. അതിനായി ചില രീതികള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കണം. പാഠപുസ്തകം, അധ്യാപകസഹായി, പരിശീലനം ഇവ മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണം. അങ്ങനെ അധ്യാപകരുടെ അനുഭവങ്ങളെ മാനിക്കണം. ഒരു വിലയിരുത്തല്‍ ഫോര്‍മാറ്റ് ചുവടെ നല്‍കുന്നു
ഗവേഷണാത്മകമായ ക്ലസ്റ്റര്‍ പരിശീലനം എന്നത് പുരോഗമനപരമായ ആശയം .കേരളം മുഴുവനും ഇല്ലെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ചില ജില്ലകളില്‍ എങ്കിലും ഇത്തവണ ചെയ്തു നോക്കി എങ്കില്‍ എത്ര നന്നായേനെ!
ReplyDeleteശനിയാഴ്ചകളില്‍ നടത്തിയിരുന്ന ക്ലസ്റ്റര്‍ പരിശീലനം കുട്ടികളുടെ പഠനദിനങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചവരോട് ഇതൊക്കെ പറഞ്ഞിട്ടെന്തുകാര്യം? ‘ക്ലസ്റ്ററിനുവേണ്ടിയൊരു ക്ലസ്റ്റര്‍’-ഇതില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല..കുട്ടികള്‍ക്ക് ഒരു പഠനദിനംകൂടി നഷ്ടപ്പെടുത്തി അധ്യാപകര്‍ ശാക്തീകരിക്കപ്പെടട്ടെ!വിദ്യാഭ്യാസ അവകാശനിയമത്തില്‍ ഉയര്‍ത്തിക്കാട്ടിയ കൂടുതല്‍ പഠനദിനങ്ങള്‍ ലഭ്യമാക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നുമാത്രമല്ല, ഉള്ള ദിനങ്ങള്‍ പോലും കവര്‍ന്നെടുക്കുകയും ചെയ്യുന്നു....ഇതിന് അധ്യാപക സംഘടനകള്‍ കൂട്ടുനില്‍ക്കുന്നു....വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഇതില്‍ വേവലാതിയേ ഇല്ല...പൊതുസമൂഹത്തിന്റെ കാര്യം പിന്നെ പറയണോ?.....ശാക്തീകരിക്കപ്പെടണം എന്ന് സ്വയം തോന്നുന്ന അധ്യാപകര്‍ ക്ലസ്റ്ററിനുവേണ്ടിയൊന്നും കാത്തുനില്‍ക്കാതെ പല വഴികളും തേടിക്കൊണ്ട് കാര്യം നടത്തുന്നുണ്ട്...അവരും ക്ലസ്റ്ററിനുപോകും...പോകണമെന്ന ഉത്തരവുള്ളതുകൊണ്ടുമാത്രം.....കൂടുതലൊന്നും പ്രതീക്ഷിക്കാതെ!
ReplyDeleteക്ലസ്റ്റര്‍ പരിശീലനം വീഡിയോയില്‍ പകര്‍ത്തണം.ഫലപ്രമായ അധ്യാപക പങ്കാളിത്തം ഉണ്ട് എന്നതിനു തെളിവായി അതു സൂക്ഷിക്കാം.പ്രഹസനങ്ങളായ ക്ളസ്റ്റര്‍ പരിശീലനങ്ങള്‍ നിരവധി കണ്ടിട്ടുള്ളവരാണ് അധ്യാപകര്‍.നല്ല മോഡലുകള്‍, വിജയിച്ച പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ പങ്കുവയ്ക്കുവാന്‍ അവസരം ഉണ്ടാകണം.ഫലപ്രദമായ പഠനപ്രവര്‍ത്തനം കാണണമെങ്കില്‍ എന്റെ സ്കൂളില്‍ വന്ന് കാണാം,എന്റെ സ്കൂളില്‍ വന്ന് ക്ളാസ്സില്‍ കയറിയിരുന്ന് ക്ളാസ് കാണുന്നതിന് ഒരു വിരോധവുമില്ല എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുന്ന അധ്യാപകര്‍ ഉണ്ടാകണം.അര്‍ഹതയ്ക്ക് അംഗീകാരവും വേണം.
ReplyDeleteക്ലസ്റററിിന്റെ ഉളളടക്കത്തിലും ഗവേഷണാത്മകതവേണം. അവതരിപ്പിക്കുന്ന ആശയങ്ങള്‍ എത്രമാത്രം പ്രായോഗകമാണെന്നു കണ്ടെത്താനാണത്.ഉദാഹരണം
ReplyDeleteപഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യം, പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ പര്യാപ്തമായ പ്രക്രിയാസൂചനകളുളള ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കുന്നത് ഗണിതപിന്നാക്കാവസ്ഥ പരിഹരിക്കുമോ?
ഒരേ പഠനനേട്ടത്തിന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ അഞ്ചുവിദ്യാലയങ്ങളില്‍ നടത്തി ഏറ്റവും ഫലപ്രദമായതു കണ്ടെത്തല്‍,
പരിസര പഠനത്തില്‍ പാഠപുസ്തകം എപ്പോഴാണ് കുട്ടി ഉപയോഗിക്കേണ്ടത് എന്ന് കൃത്യതപ്പെടുത്താന്‍ സഹായകമായ അന്വേഷണം?
അഞ്ചാം ക്ലാസ് ഗണിതപഠനത്തില്‍ഇതരവിഷയങ്ങളുടെ ആശയങ്ങള്‍ ( ഉദാഹരണം ഗ്രഹദൂരം, ജനസംഖ്യ) എന്നിവ ഉദ്ഗ്രഥിത പാഠങ്ങളാക്കി മാറ്റിയാല്‍ സമയലാഭവും പഠനമെച്ചവും ഉണ്ടാകുമോ?
അതെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അത് അധ്യാപകര്‍ കൂട്ടിച്ചേര്‍ക്കണം. ഇതിലുളള അന്വേഷണാകണം ഈ വര്‍ഷം അതാത് ക്ലസ്റ്ററില്‍ നടത്തേണ്ടത്.
എല്ലാ കണ്ടെത്തലുകളും പങ്കിടണം.
റിപ്പോര്ട്ട് തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം.
ഇത്തരം പ്രായോഗിക ഗവേഷണം നടത്തേണ്ടത് അവരായിരുന്നല്ലോ എന്ന് ഓര്‍മിപ്പിക്കാന്‍..
I came across T.P.Kaladharan’s reflections on cluster training in his blog Choonduviral. It is a real eye opener. As a practising teacher and a practitioner interested in English language teaching, I have been in touch with many teachers of English across the state. A number of teachers are able to initiate innovative teaching strategies in their classrooms. M.M.Surendran in GUPS Kanathur uses creative drawing and theatre as a tool in his six standard class room. He has written in detail about his classroom processes and the performance of his students in his blog Kanathurperuma.
ReplyDeleteInstead of sermonising cluster training, I think as suggested by Kaladharan, we have to make use of real processes and products from the classrooms. Our cluster trainings are called “Teacher transformation programmes”. Still, we use cliché like programmes and processes in cluster training. Unfortunately the people who design the modules have not thought about introducing the real problems that teachers face in their class rooms. We have to think about a research oriented cluster training.
I am really disappointed to come across the modules developed by RPs for English cluster training. I don’t intend to blame the RPs. Next time when we design the modules, let us think of taking some samples from the classrooms as the “content” for cluster training.
P.K.Jayaraj
I came across T.P.Kaladharan’s reflections on cluster training in his blog Choonduviral. It is a real eye opener. As a practising teacher and a practitioner interested in English language teaching, I have been in touch with many teachers of English across the state. A number of teachers are able to initiate innovative teaching strategies in their classrooms. M.M.Surendran in GUPS Kanathur uses creative drawing and theatre as a tool in his six standard class room. He has written in detail about his classroom processes and the performance of his students in his blog Kanathurperuma.
ReplyDeleteInstead of sermonising cluster training, I think as suggested by Kaladharan, we have to make use of real processes and products from the classrooms. Our cluster trainings are called “Teacher transformation programmes”. Still, we use cliché like programmes and processes in cluster training. Unfortunately the people who design the modules have not thought about introducing the real problems that teachers face in their class rooms. We have to think about a research oriented cluster training.
I am really disappointed to come across the modules developed by RPs for English cluster training. I don’t intend to blame the RPs. Next time when we design the modules, let us think of taking some samples from the classrooms as the “content” for cluster training.
P.K.Jayaraj
This comment has been removed by the author.
ReplyDeleteഇന്നു ഹൈസ്ക്കൂള്‍ ഗണിതം ക്ലസ്റ്റര്‍ പരിശീലനം കഴിഞ്ഞു.ഗണിത അധ്യാപകര്‍ 10 ഗ്രൂപ്പായി തിരിഞ്ഞു.3 ചോദ്യങ്ങള്‍ അടങ്ങിയ 5 സെറ്റ് ചോദ്യങ്ങളുള്‍പ്പെട്ട ചര്‍ച്ചാസൂചകങ്ങള്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും നല്‍കി. ചര്‍ച്ചാ സൂചകങ്ങളിലെ ഒന്നാം സെറ്റ് ചോദ്യം 1,5 ഗ്രൂപ്പുകള്‍ക്ക്, ചര്‍ച്ചാ സൂചകങ്ങളിലെ രണ്ടാം സെറ്റ് ചോദ്യം 2,6 ഗ്രൂപ്പുകള്‍ക്ക്,ചര്‍ച്ചാ സൂചകങ്ങളിലെ മൂന്നാം സെറ്റ് ചോദ്യം 3,7 ഗ്രൂപ്പുകള്‍ക്ക്, ചര്‍ച്ചാ സൂചകങ്ങളിലെ നാലാം സെറ്റ് ചോദ്യം 4,9 ഗ്രൂപ്പുകള്‍ക്ക്, ചര്‍ച്ചാ സൂചകങ്ങളിലെ അഞ്ചാം സെറ്റ് ചോദ്യം 5,10 ഗ്രൂപ്പുകള്‍ക്ക് എന്നിങ്ങനെ വീതിച്ചു നല്‍കി.പഴയപോലെ ചര്‍ച്ച ആരംഭിച്ചു.ഓരോ ഗ്രൂപ്പും അവതരിപ്പിച്ചു.തുല്യത്രികോണങ്ങള്‍ വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരുമ്പോള്‍, ഈ വര്‍ഷം പീരിയഡുകളുടെ ദൈര്‍ഘ്യം കുറച്ചത് സമയബന്ധിതമായി പാഠങ്ങള്‍ തീര്‍ക്കുവാന്‍ പ്രധാന തടസ്സമാണെന്നും അധ്യാപകര്‍ ഒന്നടങ്കം പരാതിപ്പെട്ടു.
ReplyDeleteICT സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയ സാഹചര്യം പല ക്ലാസ് മുറികളിലുമില്ല.ഇതിനു വേണ്ടി കുട്ടികളെ മറ്റു ക്ലാസ് മുരികളിലേക്കു മാറ്റേണ്ടി വരുമ്പോള്‍ സമയംനഷ്ടം ഉണ്ടാകുന്നു.ഒരു പീരീഡില്‍ ചര്‍ച്ച നടക്കും.ക്രോഡീകരണത്തിനും മൂല്യനിര്‍ണടത്തിനും സമയമില്ല.അടുത്ത പീരീയഡിലും ഇതിന്റെ തുടര്‍പ്രവര്‍ത്തനം വേണ്ടിവരും.ആറു ത്രികോണങ്ങള്‍ കട്ടികടലാസ്സില്‍ വെട്ടിയെടുത്ത് യോജിപ്പിച്ചു നോക്കുകയും പിന്നീട് ഗ്രൂപ്പായി ഒത്തുനോക്കുകയും ചെയ്ത് വശങ്ങള്‍ തുല്യമായതുകൊണ്ട് ത്രികോണത്തിലെ എല്ലാ കോണുകളും തുല്യമാണെന്നും കോണുകള്‍ക്കെതിരെയുള്ള വശങ്ങള്‍ തുല്യമാണെന്നും സ്ഥാപിച്ചവര്‍ കുറവ്.
പ്രവര്‍ത്തനാനുഭവം
9,11,8 സെമീ. വശങ്ങളുള്ള ത്രികോണവും, 9,8,11 സെമീ. വശങ്ങളുള്ള ത്രികോണവും, 8,11,9 സെമീ. വശങ്ങളുള്ള ത്രികോണവും, 8,9,11 സെമീ. വശങ്ങളുള്ള ത്രികോണവും, 11,8,9 സെമീ. വശങ്ങളുള്ള ത്രികോണവും, 11,9,8 സെമീ. വശങ്ങളുള്ള ത്രികോണവും വരച്ച് വെട്ടിയെടുത്ത് ഒത്തു നോക്കി തുല്യമാണെന്നു സ്ഥാപിക്കാതെ ചാര്‍ട്ട് പേപ്പര്‍ ആറായി മടക്കി അതില്‍ 9,8,11 സെമീ. അളവുള്ള ത്രികോണം വരച്ച് ഒരുമിച്ച് വെട്ടിയെടുത്ത് ഗ്രൂപ്പില്‍ വിതരണം ചെയ്ത് ഒരു കുട്ടി പറഞ്ഞു. ഞാന്‍ ആദ്യം 11 വരച്ചു പിന്നീട് 9 വരച്ചു.പിന്നീട് 8 വരച്ചു.ആദ്യം ഏത് വശം വരച്ചാലും ത്രികോണം ഒന്നല്ലേ. ഞങ്ങളില്‍ ആരാണ് ആദ്യം 9 വരച്ചത്?ടീച്ചറൊന്നു കണ്ടുപിടിക്ക്.അപ്പോഴും മറ്റു ഗ്രൂപ്പുകളില്‍ ത്രികോണ നിര്‍മിതി തുടരുകയായിരുന്നു.
ഗ്രൂപ്പ് പ്രവര്‍ത്തനത്തെക്കുറിച്ചുളള ധാരണ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതെങ്ങനെ എല്ലാവരുടേയും അറിവായി മാറുന്നു എന്നതാണ് ആലോചിക്കേണ്ടത്. എല്‍ പി വിഭാഗം . നാലാം ക്ലാസ് . ഇംഗ്ലീഷ്, ഗണിതം, ഭാഷ, പരിസരപഠനം എന്നിങ്ങനെ ഗ്രൂപ്പുകള്‍ സമഗ്രാസൂത്രണം തയ്യാറാക്കുന്നു. ടീച്ചിംഗ് നോട്ട് തയ്യാറാക്കുന്നു.ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്നു. ഇവിടെ മറ്റു ഗ്രൂപ്പുകള്‍ അവരുടെ വിഷയത്തിലെ ഒഴികെ മറ്റു വിഷയങ്ങളുടെ പാഠപുസ്തകം വിശകലനം ചെയ്തിട്ടില്ല. അവ്ര്‍ കേട്ടിരിപ്പുകാരായി മാറുന്നു. അവതരിപ്പിക്കുന്ന ടീച്ചിംഗ് മാന്വലിന്റെ കോപ്പി കൊടുക്കില്ല. എഴുതിയെടുക്കുക പ്രായോഗികവുമല്ല. വ്യത്യസ്ത വിഷയങ്ങളില്‍, മേഖലയില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുമ്പോഴും അവ വിശകലനം ചെയ്യാന്‍ എല്ലാ പങ്കാളികല്‍ക്കും അവസരം ലഭിക്കണം. അതിനുള സാവകാശം ക്ലസ്റ്ററില്‍ ഇല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ ഊന്നാമായിരുന്നു.
ReplyDeleteശ്രീകുമാര്‍ സൂചിപ്പിച്ച ഹൈസ്കൂള്‍ ക്ലസ്റ്റര്‍ ഗ്രൂപ്പില്‍ ഒരേ മേഖല രണ്ടു ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ അതിന് ആ നിലയില്‍ മെച്ചമുണ്ട്.ഈ വര്‍ഷം പീരിയഡുകളുടെ ദൈര്‍ഘ്യം കുറച്ചത് സമയബന്ധിതമായി പാഠങ്ങള്‍ തീര്‍ക്കുവാന്‍ പ്രധാന തടസ്സമാണെന്നു് അധ്യാപകര്‍ പറഞ്ഞതിന് മറുപടി ക്ലസ്റ്ററില്‍ ലഭിച്ചില്ല എന്നു മനസിലാക്കുന്നു.അതായത് ഇനിയും ഒരു പീരീഡില്‍ ചര്‍ച്ച നടക്കും.ക്രോഡീകരണത്തിനും മൂല്യനിര്‍ണയത്തിനും സമയമില്ല.അടുത്ത പീരീയഡിലും ഇതിന്റെ തുടര്‍പ്രവര്‍ത്തനം വേണ്ടിവരും.ഗണിതം വേണ്ടവിധം പഠിപ്പാക്കാനാകില്ല . ഇതാണോ ക്ലസ്റ്റര്‍ ഉല്പാദിപ്പിച്ച ആശയതലം. പ്രായോഗികതീരുമാനം?
Sometimes I feel that cluster training and other orientation classes are conducted to spend the allocated funds. During 2014-15, there wasn't any useful cluster or LEP, all were mere meetings where no creative ideas were formed.
ReplyDeleteThe only advantage of such gatherings is that teachers could interact with each other and find solutions on their own.
Even in the recent cluster meeting for std 4, I could get many ideas from my fellow teachers and I shared my ideas and resources with others. In that way, it was useful. Otherwise it was a mere exercise. I handle std 3 and 4 in my school as the std 3 teacher has been transferred. So, both the classes suffered during my absence.
ശ്രീ. വി.സാംബശിവന്‍ കഥാപ്രസംഗകലയില്‍ അസാമാന്യ പ്രതിഭയായിരുന്നു.അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളുടെ ആഡിയോ കാസറ്റുകള്‍ അക്കാലത്ത് ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. ആ കാസറ്റ് കേട്ടു പഠിച്ച് ആരും അത്രയും നല്ല കലാകാരനായില്ല. പ്രൊഫസറായ അദ്ദേഹത്തിന്റെ മകന്‍ പോലും. മിമിക്രി കലാകാരന്മാരായിരുന്നു കോമഡിക്കുവേണ്ടി അത് ഉപയോഗിച്ചത്. കോപ്പി കൊടുക്കാതെ, എഴുതിയെടുക്കുവാന്‍ സമ്മതിക്കാതെ ടീച്ചിംഗ് മാനുവല്‍ അവതരിപ്പിക്കുന്നത് ശ്രദ്ധയോടെ വായിച്ചു കേട്ട് മാത്രം പ്രഗത്ഭരാകുവാന്‍ കഴിവുള്ളവരാണ് നമ്മുടെ കേട്ടിരിപ്പുകാരായ അധ്യാപകര്‍ എന്നത് സന്തോഷപ്രദം തന്നെ.മാത്സ് ബ്ലോഗ് ചില അധ്യായങ്ങളുടെ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവതരിപ്പിക്കുന്ന ടീച്ചറിന് അത് ബ്ലോഗുവഴി പ്രചരിപ്പിക്കുവാന്‍ എന്തെങ്കിലും തരത്തിലുള്ള നിയമ തടസ്സം നിലവിലുണ്ടോ എന്ന് അറിയില്ല. കേരളത്തിലെ ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ കൂട്ടായ്മയിലൂടെ ഉല്പാദിപ്പിക്കപ്പെട്ട ടീച്ചിംഗ് മാനുവലെന്ന ഉല്പന്നം അധ്യാപകസമൂഹത്തിന്റെ വിശകലനങ്ങള്‍ക്കും പരുവപ്പെടുത്തലുകള്‍ക്കും വീധേയമായി അന്തിമഉല്പന്നമായി മാറുന്നുവെങ്കില്‍ അത് എല്ലാവര്‍ക്കും കാണുവാനുള്ള,പങ്കിടുവാനുള്ള അവസരം ഈ ബ്ലോഗുവഴി നല്‍കുന്നത് നല്ല ആശയമാണ് എന്ന് എനിക്കു തോന്നുന്നു.എങ്കില്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങള്‍ തികച്ചും ഉല്പാദനകേന്ദ്രങ്ങളായി (Production Centres)പരിണമിക്കുന്നതാണ്. ഒരേ അധ്യായത്തിന്റെ തന്നെ, അധ്യാപകസമൂഹത്തിന്റെ വ്യത്യസ്തമായ സമഗ്രാസൂത്രണങ്ങളും ദൈനംദിനാസൂത്രണങ്ങളും ചര്‍ച്ചചെയ്യപ്പെടട്ടെ.
ReplyDeleteശ്രീ. വി.സാംബശിവന്‍ കഥാപ്രസംഗകലയില്‍ അസാമാന്യ പ്രതിഭയായിരുന്നു.അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളുടെ ആഡിയോ കാസറ്റുകള്‍ അക്കാലത്ത് ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. ആ കാസറ്റ് കേട്ടു പഠിച്ച് ആരും അത്രയും നല്ല കലാകാരനായില്ല. പ്രൊഫസറായ അദ്ദേഹത്തിന്റെ മകന്‍ പോലും. മിമിക്രി കലാകാരന്മാരായിരുന്നു കോമഡിക്കുവേണ്ടി അത് ഉപയോഗിച്ചത്. കോപ്പി കൊടുക്കാതെ, എഴുതിയെടുക്കുവാന്‍ സമ്മതിക്കാതെ ടീച്ചിംഗ് മാനുവല്‍ അവതരിപ്പിക്കുന്നത് ശ്രദ്ധയോടെ വായിച്ചു കേട്ട് മാത്രം പ്രഗത്ഭരാകുവാന്‍ കഴിവുള്ളവരാണ് നമ്മുടെ കേട്ടിരിപ്പുകാരായ അധ്യാപകര്‍ എന്നത് സന്തോഷപ്രദം തന്നെ.മാത്സ് ബ്ലോഗ് ചില അധ്യായങ്ങളുടെ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവതരിപ്പിക്കുന്ന ടീച്ചറിന് അത് ബ്ലോഗുവഴി പ്രചരിപ്പിക്കുവാന്‍ എന്തെങ്കിലും തരത്തിലുള്ള നിയമ തടസ്സം നിലവിലുണ്ടോ എന്ന് അറിയില്ല. കേരളത്തിലെ ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ കൂട്ടായ്മയിലൂടെ ഉല്പാദിപ്പിക്കപ്പെട്ട ടീച്ചിംഗ് മാനുവലെന്ന ഉല്പന്നം അധ്യാപകസമൂഹത്തിന്റെ വിശകലനങ്ങള്‍ക്കും പരുവപ്പെടുത്തലുകള്‍ക്കും വീധേയമായി അന്തിമഉല്പന്നമായി മാറുന്നുവെങ്കില്‍ അത് എല്ലാവര്‍ക്കും കാണുവാനുള്ള,പങ്കിടുവാനുള്ള അവസരം ഈ ബ്ലോഗുവഴി നല്‍കുന്നത് നല്ല ആശയമാണ് എന്ന് എനിക്കു തോന്നുന്നു.എങ്കില്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങള്‍ തികച്ചും ഉല്പാദനകേന്ദ്രങ്ങളായി (Production Centres)പരിണമിക്കുന്നതാണ്. ഒരേ അധ്യായത്തിന്റെ തന്നെ അധ്യാപകസമൂഹത്തിന്റെ വ്യത്യസ്തങ്ങളായ സമഗ്രാസൂത്രണങ്ങളും ദൈനംദിനാസൂത്രണങ്ങളും ചര്‍ച്ചചെയ്യപ്പെടട്ടെ.
ReplyDelete