Pages

Thursday, August 6, 2015

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സില്‍..പഠിപ്പിക്കുന്നതു കാണാനും,അറിയാനും, പഠിക്കാനും......ഒപ്പം കുഞ്ഞുങ്ങളുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനും

ക്ലാസ്സ് പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ക്യത്യം 2മണിക്ക് തന്നെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ക്ക്
മറ്റുള്ളവര്‍ എത്തുന്നതുവരെ കാത്തുനിന്ന് മുഷിയേണ്ട അവസ്ഥ  ഇവിടെയില്ല.നേരെ ക്ലാസ്സിലേക്ക് കയറാം..കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക് പിറകിലായി പ്രത്യേകം ക്രമീകരിച്ച ‘പാരന്റ്സ് ബെഞ്ചില്‍‘ ഇരിക്കാം..... ടീച്ചറുടെ ക്ലാസ്സും ,കുട്ടികളുടെ പ്രതികരണങ്ങളും കാണാം..വിലയിരുത്താം..സ്വയം പഠിക്കാം..പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അധ്യാപകനോട് ചോദിക്കുകയും ചെയ്യാം.. കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി.ടി.എ യോഗത്തിലാണ് ഇത്തരത്തിലുള്ള സൌകര്യം ഒരുക്കിയത്...ഇനിയുള്ള എല്ലാ ക്ലാസ്സ് പി.ടി.എ യോഗങ്ങളിലും ഈ രീതി തുടരും....
പക്ഷെ,ഒരുകാര്യത്തില് ‍ നിര്‍ബന്ധമുണ്ട്.

2 മണി മുതല്‍ നാലുമണി വരെ സമയം നിശ്ചയിച്ച ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ പൂര്‍ണ്ണസമയവും പങ്കെടുക്കുമെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം..
  • ആദ്യത്തെ അര മണിക്കൂറായിരിക്കും അധ്യാപികയുടെ ക്ലാസ്സ്..
  • തുടര്‍ന്ന് ‘ക്ലാസ്സ് ബാലസഭ‘ ആരംഭിക്കും.ഒരുമാസത്തെ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍-പ്രസംഗം,സംഭാഷണം, ശ്രാവ്യവായന,കവിതാലാപനം,സ്കിറ്റ്,റോള്‍ പ്ലേ,നാടകം-തുടങ്ങിയവ അരമണിക്കൂറില്‍ ഒതുക്കി കുട്ടികള്‍ അവതരിപ്പിക്കും.കഴിയുന്നതും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും അവതരണം. 
  • അതുകഴിഞ്ഞ് കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച ചര്‍ച്ചയ്ക്കായി നോട്ട് പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ട് ഫോളിയോ രക്ഷിതാക്കള്‍ക്ക് നല്‍കും..നിരന്തര വിലയിരുത്തലില്‍ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ അധ്യാപിക അവതരിപ്പിക്കും..
  • തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടും...
  • വരുന്ന ഒരുമാസക്കാലം കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തിനിന്നും ഉണ്ടാകേണ്ടുന്ന ഇടപെടലുകള്‍ എന്തൊക്കെയായിരിക്കണം എന്ന് തീരുമാനിച്ചിട്ടേ ക്ലാസ്സ് പി.ടി.എ  യോഗം അവസാനിക്കൂ...
ജൂലയ്30,31 തീയ്യതികളില്‍ നാലു ക്ലാസ്സുകളിലും ഈ രീതിയില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ തൊണ്ണൂറു ശതമാനത്തിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.
  • രണ്ടാം ക്ലാസ്സിലെ ഗണിതം പ്രവര്‍ത്തനാധിഷ്തിത രീതിയില്‍ എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന് ക്ലാസ്സ് ടീച്ചറും പ്രധാനാധ്യാപകനുമായ നാരായണന്‍ മാഷുടെ ക്ലാസ്സിലൂടെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടു... 
  • സംഭാഷണ രചനയും,അതിന്റെ അവതരണവുമായിരുന്നു മൂന്നാം ക്ലാസ്സില്‍ രതി ടീച്ചര്‍ പരിചയപ്പെടുത്തിയത്...
  • നാലാം തരത്തിലെ ഇംഗ്ലീഷ് പാഠഭാഗത്തെ നാടകമാക്കിമാറ്റി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് ഭാസ്കരന്‍ മാഷും കുട്ടികളും ചേര്‍ന്ന് രക്ഷിതാക്കള്‍ക്ക് കാണിച്ചുകൊടുത്തു...
  • ഉദ്ഗ്രഥിത രീതിയില്‍ പാഠഭാഗം അവതരിപ്പിക്കുന്ന രീതി പരിചയപ്പെടുത്തുന്നതായിരുന്നു ഒന്നാം ക്ലാസ്സിലെ ഉഷാകുമാരി ടീച്ചറുടെ ക്ലാസ്സ്.
  • ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ ബാലസഭയില്‍ അവതരിപ്പിച്ച ഇംഗ്ലിഷ് കോണ്‍വര്‍സേഷനുകളും,പാട്ടുകളും രക്ഷിതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു..
പൊതുവിദ്യാലയങ്ങളില്‍നിന്ന് നന്നായി ഇംഗ്ലീഷ് പഠിക്കാന്‍ കഴിയും എന്നതിന്റെ തെളിവുകള്‍തന്നെയായിരുന്നു കുട്ടികളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍.
-..........................................

കെ.നാരായണന്‍, ഹെഡ്മാസ്റ്റര്‍. ജി.എല്‍.പി.സ്കൂള്‍, കയ്യൂര്‍...ഫോണ്‍;9048719550)

4 comments:

  1. നല്ല അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്ന ചൂണ്ടുവിരലിന് അഭിനന്ദനങ്ങള്‍. ഇത്തരം ക്ലാസ് മുറികള്‍ തന്നെയാണ് ഉണ്ടാവേണ്ടത്

    ReplyDelete
  2. അഭിനന്ദനങ്ങൾ... സാമ്പ്രദായിക അധികാരഘടനയുടെ മൂശയിൽ വാർത്തെടുത്ത വിദ്യാഭ്യാസ രീതികളാണ് വേണ്ടതെന്ന് വാദിക്കുന്ന മീഡിയാ ബുദ്ധിജീവികൾ ഇതൊക്കെ വായിച്ചിരുന്നെങ്കിൽ ....

    ReplyDelete
  3. അഭിനന്ദനങ്ങൾ... സാമ്പ്രദായിക അധികാരഘടനയുടെ മൂശയിൽ വാർത്തെടുത്ത വിദ്യാഭ്യാസ രീതികളാണ് വേണ്ടതെന്ന് വാദിക്കുന്ന മീഡിയാ ബുദ്ധിജീവികൾ ഇതൊക്കെ വായിച്ചിരുന്നെങ്കിൽ ....

    ReplyDelete

പ്രതികരിച്ചതിനു നന്ദി