ഇന്ത്യയിലെ
പൊതുവിദ്യാഭ്യാസരംഗം
പ്രതിസന്ധിയെ നേരിടുകയാണ്.
അതേ
പോലെ തന്നെ അണ്‍ എയിഡഡ്
മേഖലയ്കും ഉയര്‍ന്ന വിജയശതമാനമല്ലാതെ
ഉയര്‍ന്ന നിലവാരം ആര്‍ജിക്കാന്‍
കഴിഞ്ഞിട്ടില്ലെന്നാണ്
പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അതായത്
പൊതുവിദ്യാഭ്യാസത്തിന്
ബദലാകാന്‍ നിലവാരത്തിന്റെ
അടിസ്ഥാനത്തില്‍ അവയ്ക്
കഴിയുന്നില്ല.
ഈ
സാഹചര്യത്തിലാണ് ലോകത്തില്‍
ഏറ്റവും നിലവാരമുളള വിദ്യാഭ്യാസം
നല്‍കുന്ന രാജ്യങ്ങളിലെ
രീതികള്‍ പ്രസക്തമാകുന്നത്.
ലോകനിലവാരമുളള വിദ്യാഭ്യാസം ലോകത്തിലെ നിലവാരപരീക്ഷകളില്‍ ഉയര്‍ന്ന നില കൈവരിച്ച രാജ്യങ്ങളുടേതാണെന്ന് ആദ്യം അംഗീകരിക്കണം. ചില അക്കാദമിക സ്ഥാപനങ്ങള്‍ വാദിക്കുന്നതുപോലെ പുസ്തകത്തില്‍ പഠനനേട്ടം എഴുതിവെച്ചാല്‍ മാത്രം ലോകനിലവാരമാകില്ല. നിലവാരത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം നിലവാരമുളള അധ്യാപകര്‍ തന്നെയാണ്.
ലോകനിലവാരമുളള വിദ്യാഭ്യാസം ലോകത്തിലെ നിലവാരപരീക്ഷകളില്‍ ഉയര്‍ന്ന നില കൈവരിച്ച രാജ്യങ്ങളുടേതാണെന്ന് ആദ്യം അംഗീകരിക്കണം. ചില അക്കാദമിക സ്ഥാപനങ്ങള്‍ വാദിക്കുന്നതുപോലെ പുസ്തകത്തില്‍ പഠനനേട്ടം എഴുതിവെച്ചാല്‍ മാത്രം ലോകനിലവാരമാകില്ല. നിലവാരത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം നിലവാരമുളള അധ്യാപകര്‍ തന്നെയാണ്.
Programme
for International Student Assessment (PISA) ,Trends in
International
Mathematics and Science Study (TIMSS)
എന്നീ
നിലവാരപരീക്ഷകളില്‍ മുന്നില്‍
നില്‍ക്കുന്ന രാജ്യങ്ങളിലെ
അധ്യാപകസജ്ജമാക്കല്‍ പ്രക്രിയ
പരിശോധിക്കണം.
ഏറ്റവും
അനുയോജ്യരായവരെ കണ്ടെത്തുകയും
പര്യാപ്തമായ അധ്യാപനശേഷികള്‍
അവരില്‍ വികസിപ്പിക്കുകയും
വേണം.ആദ്യം ജപ്പാന്‍ അനുഭവം പരിശോധിക്കാം.
1. ജപ്പാനിലെ ഗവേഷണപാഠങ്ങള്‍ ( kenkyuu jugyou -research lessons)
1. ജപ്പാനിലെ ഗവേഷണപാഠങ്ങള്‍ ( kenkyuu jugyou -research lessons)
- ചെറിയകൂട്ടം അധ്യാപകര്‍ ഒത്തുകൂടും
- പ്രത്യേക ലക്ഷ്യങ്ങള്‍ തീരുമാനിച്ച് ( ഉദാഹരണത്തിന് കുട്ടികളെ എങ്ങനെ പ്രശ്നപരിഹാരകരാക്കാം, പരസ്പരപഠനത്തിന്റെ സാധ്യതകളെത്രത്തോളം ) അതിനു പര്യാപ്തമായ പാഠങ്ങള്‍ വികസിപ്പിക്കുകയും പഠനതന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും
- ഇത്തരം പാഠം പഠിപ്പിക്കുമ്പോള്‍ ആസൂത്രണപങ്കാളികളായ മറ്റുളളവര്‍ അതു സസൂക്ഷ്മം നിരീക്ഷിക്കും
- റിക്കാര്‍ഡിംഗ് നടത്തും ( വീഡിയോ,ഓഡിയോ, ചെക്ക്ലിസ്റ്റ്, തത്സമയവിവരണക്കുറിപ്പ്...)
- അതിനു ശേഷം അധ്യാപകര്‍ ആവശ്യമെങ്കില്‍ മറ്റു വിദഗ്ധരെക്കൂടി കൂട്ടി ചര്‍ച്ച നടത്തും.
- എന്താണ് പാഠത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍? ഈ പാഠം ഇനിയും എങ്ങനെയെല്ലാം മെച്ചപ്പെടുത്താം.ഇതേ ക്ലാസ് പാഠം മറ്റൊരാള്‍ കൂടി പ്രയോഗിച്ചുനോക്കിയാലോ?
- ഇത്തരം പാഠഗവേഷകസംഘം തുടര്‍ച്ചയായി കൂടും. .കുട്ടികളുടെ പഠനസമയം നഷ്ടപ്പെടാത്തവിധം ഒരു മണിക്കൂര്‍ യോഗങ്ങള്‍.
- പുതിയ ഉളളടക്കം,പുതിയ പാഠം,പുതിയ പഠനതന്ത്രം,പുതിയ ആശയം, പുതുക്കുന്ന അധ്യാപനശേഷി
- തുടര്‍ച്ചയായ അന്വേഷണം
സ്വയം സന്നദ്ധ സഹവര്‍ത്തിത പഠനസംഘങ്ങള്‍
പുതുക്കുന്ന അധ്യാപനശേഷി - ഈ ജപ്പാന്‍ മാതൃക ലോകത്തെ പലരാജ്യങ്ങളും മാതൃകയാക്കി.
- നാലു മുതല്‍ എട്ടുവരെ അംഗങ്ങളുളള സഹവര്‍ത്തിത അധ്യാപകസംഘം ഒന്നിച്ചു കൂടി പഠനത്തെയും അധ്യാപനത്തേയും കുറിച്ചുളള വിമര്‍ശനാത്മകസംവാദത്തിലേര്‍പ്പെടുന്നു.
- അനുഭവത്തിന്റെ അടിസ്ഥാനത്തിലുളള പ്രതിഫലനചിന്തകളാണ് പങ്കുവെക്കുക.
- ഈ പ്രതിഫലനങ്ങള്‍ അവ്യക്തതകള്‍ പരിഹരിക്കാന്‍ വഴിയൊരുക്കും. സംശയങ്ങള്‍ ദുരീകരിക്കും.
- പലരുടേയും വ്യക്തിഗത പഠനസങ്കല്പങ്ങളെ ധാരണകളെ തിരുത്തും
- അനുഭവം പങ്കിടലിലൂടെ പ്രശ്നപരിഹരണത്തിനുളള ധാരണരൂപീകരിക്കും.
- വിര്‍ശനാത്മക സൗഹൃദം , പരസ്പര വിശ്വാസം, ബഹുമാനം.
-
എന്തൊക്കെ നേട്ടങ്ങള്‍?
- വികേന്ദ്രീകൃത നേതൃത്വം രൂപപ്പെടുന്നു
- സ്വയം പഠനത്തിനുളള ഉത്തരവാദിത്വം ഏറ്റെടുക്കുന്നു
- ശക്തമായ അക്കാദമിക ബന്ധം സ്ഥാപിക്കുന്നു
- പ്രശ്നങ്ങളെ വിവിധ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്നു
- കൂട്ടായ അന്വേഷണവും പഠനവും
- നിരന്തരപഠനത്തിന്റെ സഹവര്‍ത്തിത സംസ്കാരം
- കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നു.ഫെസിലിറ്റേറ്റര്‍ ഉണ്ട്. പ്രധാന ചുമതല പഠനം നടക്കുന്നുവെന്നുറപ്പാക്കലാണ്. പ്രോത്സാ ഹിപ്പിക്കുക, പ്രക്രിയയില്‍ മുഴുകാന്‍ അവസരമൊരുക്കുക, സഹായിക്കുക, പോസിറ്റീവായ ചിന്തയും അന്തരീക്ഷവും നിലനിറുത്തുക, ഗ്രൂപ്പിന്റെ നിയമങ്ങളെ മാനിക്കുക
മുകളില്‍ കണ്ട രണ്ടുരീതികള്‍ക്കും സമാനതകളുണ്ട്. അത് കേന്ദ്രീകൃതപരിശീലനരീതികള്‍ക്കും യാന്ത്രിക ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ക്കും എതിരാണ്. അധ്യാപകരുടെ ഗവേഷണാത്മക സമീപനത്തെ നിരന്തരം വളര്‍ത്തുന്നു എന്നതാണ് എടുത്തുപറയത്തക്ക സംഗതി.നമ്മള്‍ക്കും ഇത് സാധ്യമാണ്.എട്ടോ പത്തോ അധ്യാപകരുടെ പ്രാദേശികകൂട്ടായ്മ ആലോചിക്കണം. പെട്ടെന്ന് വ്യവസ്ഥാപിതമാക്കാന്‍ ശ്രമിക്കരുത്. എസ് എസ് എ പോലുളള സംവിധാനങ്ങള്‍ ഇത്തരം പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കണം. അത്യാവശ്യം ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കിയാല്‍ മതി. അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. നമ്മുടെ സ്വന്തം അവധിദിനങ്ങളില്‍ തുടങ്ങാം.
അധ്യാപകവിദ്യാഭ്യാസംനിലവാരത്തില് മുന്നില്‍ നില്‍ക്കുന്ന വിവധരാജ്യങ്ങളിലെ അധ്യാപകവിദ്യാഭ്യാസ കോഴ്സുകളും പരിശോധിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും എസ് സി ഇ ആര്‍ ടി അവര്‍ തയ്യാറാക്കിയ ഡി എഡ് പാഠ്യപദ്ധതി പുനരവലോകനം ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍.
- അധ്യാപകവിദ്യാഭ്യാസ കോഴ്സുകളുടെ ഗുണനിലവാരം. സമ്പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ രണ്ടു മുതല്‍ നാലുവര്‍ഷം വരെയുളള കോഴ്സുകളാണ് ഈ രാജ്യങ്ങളിലുളളത്.( Finland, Sweden, Norway, Netherlands-രണ്ട് മൂന്ന് വര്‍ഷം ബിരുദാനന്തരപരിശീലനം, Singapore , Korea, Chinese Taipei Hong Kong നാലു വര്‍ഷത്തെ പരിശീലനം-അവസാനത്തെ ഒറു വര്‍ഷം മാതൃകാസ്കൂളില്‍ പൂര്‍ണപരിശീലനാധ്യാപനം ) അവയാകട്ടെ ഓരോ ആളുടേയും പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന രീതിയിലുളളതും. സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങുന്ന അധ്യാപകര്‍ മികച്ചവരായിരിക്കും എന്നതില്‍ ഉറപ്പ്.
- ഉയര്‍ന്ന വേതനം. എഞ്ചിനീയറിംഗ് ബിരുദധാരിക്ക് ലഭിക്കുന്ന അത്രയും തുക ശമ്പളമായി നല്‍കും. ചിലപ്പോള്‍ അധിക ആനുകൂല്യവും . ഇങ്ങനെയാണ് പ്രതിഭകളെ അധ്യാപനരംഗത്തേക്ക് ആകര്‍ഷിക്കുന്നത്.
- തുടക്കക്കാര്‍ക്ക് മെന്ററിംഗ് . അധ്യാപനജോലിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കൂടുതല്‍ പിരിയഡുകള്‍ നല്‍കില്ല. പങ്കാളിത്ത ആസൂത്രണത്തിനും കഴിവുളള അധ്യാപകരുടെ മെന്ററിംഗിനും വിധേയരായി പ്രവര്‍ത്തിക്കണം. (Australia, France, Greece, Israel, Italy, Japan, Korea, New Zealand, Switzerland). ഒന്നാം വര്‍ഷക്കാരായ അധ്യാപകര്‍ക്ക് 20% വും രണ്ടാം വര്‍ഷക്കാര്‍ക്ക് 10% വും പിരിയഡ് ഇളവ് അനുവദിക്കുന്നു ( New Zealand).മറ്റുളളവരുടെ ക്ലാസുകള്‍ നിരീക്ഷിക്കുന്നതിനും , പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനും സ്വന്തം കഴിവുകള്‍ വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമാണിത്.മെന്റര്‍ ടീച്ചര്‍മാര്‍ തുടക്കക്കാരുടെ ക്ലാസുകള്‍ നിരീക്ഷിച്ച് മെച്ചപ്പെടാന്‍ സഹായിക്കുകയും വേണം. കഴിവും യോഗ്യതയുമുളളയാളാവും മെന്റര്‍ ടീച്ചര്‍.
- തൊഴില്‍പരമായ കഴിവുയര്‍ത്തുന്നതിനുളള പഠനാവസരങ്ങളേറെ.
- പാഠ്യപദ്ധതി രൂപീകരണത്തിലും മൂല്യനിര്‍ണയ രീതി വികസിപ്പിക്കുന്നതിലും പങ്കാളിത്തം.
- സ്വറ്റ്സര്‍ലണ്ടില്‍ തുടക്കക്കാരായ അധ്യാപകര്‍ രണ്ടുമാസത്തിലൊരിക്കല്‍ ഒത്തുകൂടണം.അവര്‍ക്ക് വിദഗ്ധരായ അനുഭവസമ്പത്തുളള അധ്യാപകരുടെ പിന്തുണ ലഭിക്കും. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
- ഒരേ തദ്ദശഭരണസ്ഥാപനത്തിനു കീഴിലുളള സമാനക്ലാസില്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഓരോ ആഴ്ചയിലും ഉച്ചയ്ക് ശേഷമുളള സമയം ഒത്തുകൂടി കൂട്ടായ ആസൂത്രണം നടത്തുന്നു. വിഭവങ്ങള്‍ പങ്കുവെക്കുന്നു. ( ഫിന്‍ലാന്‍ഡ്)
സമഗ്രമായ അധ്യാപകസജ്ജീകരണ ശാക്തീകരണ നയം
ആദ്യം നയം രൂപപ്പെടുത്തണം. ദാര്‍ഘവീക്ഷണത്തോടെ വേണം അതു ചെയ്യാന്‍. കേരളം ദേശീയഏജന്‍സികളുടെ ഉത്തരവു പാലിക്കാന്‍ മാത്രമല്ല വഴികാട്ടാനും സന്നദ്ധമാകണം.
നയരൂപീകരണത്തിനു ശേഷം ആകട്ടെ അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധിതി പരിഷ്കാരം.
അധ്യാപകപരിശീലനത്തിനും നിലിവിലുളള രീതി പോരാ, വെറുതേ മാധ്യമങ്ങളെക്കൊണ്ട് പഴി പറയിക്കാനല്ലല്ലോ അധ്യാപകപരിശീലനം. ഫലപ്രദമെന്നു ബോധ്യമില്ലാത്ത, പ്രയോഗത്തിന്റെ തെളിവില്ലാത്ത പരിശീലനങ്ങള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്. പരിശീലനസ്ഥാപനങ്ങളുടെ മരവിച്ച സമീപനവും പൊളിച്ചടുക്കണം.
മേലേ നിന്നും എല്ലാം വരുമെന്നു കാത്തിരിക്കേണ്ടതില്ല
സര്‍ഗാത്മക കൂട്ടങ്ങള്‍ താഴെയാണുളളത്. അവര്‍ തീര്‍ച്ചയായും മേലേയുളളവര്‍ക്കും മേലേയാണുതാനും.
സ്വമനസാലെ രൂപപ്പെടുന്ന അധ്യാപകകൂട്ടായ്മകളെ പ്രവര്‍ത്തിക്കൂ.
മറ്റൊരാളുടെ നിര്‍ബന്ധപ്രകാരമുള്ളത് പ്രവര്‍ത്തിക്കണമെന്നില്ല
അധ്യാപകകൂട്ടായമയുടെ സാധ്യതകള്‍ അധ്യാപകര്‍ തിരിച്ചറിയണംകേരളത്തില് മലപ്പുറത്തും കണ്ണൂരും എറണാകുളത്തുമെല്ലാം ഇത്തരം ചെറു കൂട്ടായ്മകള്‍ സജീവമായി വരുന്നു എന്നത് ആഹ്ലാദകരമാണ്.
സര്‍ഗാത്മകാധ്യാപനത്തിനുളള ആഹ്വാനം നിങ്ങളില്‍ നിന്നും ഉയരുന്നില്ലേ?
അവലംബം
1. How High-Achieving Countries Develop Great Teachers (Linda Darling-Hammond, Ruth Chung Wei, and Alethea Andree)
2. Preparing Teachers Around the World (Research and Development Educational Testing Service)
3. Professional Learning in the Learning Profession: A Status Report on Teacher Development
4. in the United States and Abroad (LINDA DARLING-HAMMOND, RUTH CHUNG WEI, 5. ALETHEA ANDREE, NIKOLE RICHARDSON, AND STELIOS ORPHANOS ,School Redesign Network at Stanford University )
5. Building a National Education System for the 21 st century: The Singapore Experience
6. Teacher Education in Finland: Current Models and New Developments (PERTTI KANSANEN)
7. Implementation of the "Thinking Schools, Learning Nation'' Initiative in Singapore (Journal of Southeast Asian Education 2001, Vol. 2, No.1, pp. 13-41)
8. http://www.moe.gov.sg/
9. വിക്കിപീഡിയ
ഞങ്ങള്‍ ഇത്തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ് .പല കാരണങ്ങളാല്‍ സജീവമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല .എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും ഊര്‍ജം സംഭരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി .ശക്തമായി തന്നെ മുന്നോട്ട് പോകണമെന്ന് കരുതുന്നു .ഗവേഷണ പഠനങ്ങള്‍ നടത്താതെ ....പുതിയ പാതകള്‍ വെട്ടി തുറക്കാതെ സര്‍ഗാത്മക അധ്യാപനം സാധ്യമല്ല എന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു .മറ്റ് പല വികസിതരാജ്യങ്ങളിലും പ്രൈമറി അധ്യാപകര്‍ ആണ് തങ്ങളുടെ അനുഭവ പാഠങ്ങളെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത് ,ക്രിയാ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നത് .ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിക്ക് ലഭിക്കണമെങ്കില്‍ നമ്മുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചേ തീരൂ ..അതിനായി നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം .സ്വയം സന്നദ്ധ പഠന കൂട്ടായ്മകള്‍ രൂപപ്പെട്ട് വരേണ്ടത് കാലം ആവശ്യപ്പെടുന്ന വെല്ലുവിളിയാണ് .
ReplyDeleteThank you for inducing me to google the education system in Japan,
ReplyDeleteI agree with the shortfalls of our education system and teachers' competence . japan is Japan and India is India, we are nowhere near them or near any other developed country.
Japan's rank in world corruption index is 13 and India stands at 85th rank!
This corruption has a nasty influence in all fields, and it affects the entire country and future generation when it happens in education department.
Did you read that all Japanese students enter std 1 with the ability to read?
Their parents attend various sessions of counselling before admitting their wards in a school. I am talking about the govt schools in Japan which all of them depend.
We can try to be like them . But we have lot of hindrances which are never been heard of in developed countries, They are, strikes, hartals, holidays for religious leaders' birth/death anniversaries, campus politics and so on.
Teachers are appointed without undergoing any aptitude test.
In service Training are given mostly by less qualified RPs.
Teachers unions hardly talk about academic accomplishments.
We are not in the right path.
There are a good percentage of dedicated teachers in kerala who always think about improving their pedagogy and the result can be seen in such schools and classrooms. But they are not given due attention by the authorities . This kind of discussions would definitely invite more novel ideas. But you are not giving enough publicity to this blog.
I would like you to read the following page
http://members.tripod.com/h_javora/jed6.htm#entr
Awaiting more such discussion topics
thank you
സുജ
ReplyDeleteലോകത്തില്‍ നടക്കുന്ന ഗുണപരമായ അന്വേഷണങ്ങളില്‍ നിന്നും പഠിക്കാനുണ്ട്. അത് അതേ പോലെ പകര്‍ത്താനാരും പറയുന്നില്ല. ഗവേഷണപാഠങ്ങള്‍ എന്ന ആശയം വിവിധരാജ്യങ്ങള്‍ അവരുടേതായരീതിയില്‍ പ്രയേജനപ്പെടുത്തുന്നു. അധ്യാപകരുടെ പ്രൊഫഷണല്‍ ഡെവലപ്മെന്റ് എന്നത് ലക്ഷ്യമാക്കണം.
ഇവിടെ അധ്യാപകരെ സൃഷ്ടിക്കുന്ന പ്രക്രിയയെ ആരും വിമര്‍ശനപരമായി സമീപിക്കുന്നില്ല. ബി എഡ് രണ്ടുവര്‍ഷം വലിച്ചുനീട്ടണോ വേണ്ടയോ, ടി ടി സി യുടെ പേരുമാറററണമോ , സെമസ്റ്ററാക്കണമോ എന്ന രീതിയിലാണ് ചര്‍ച്ച.
ഇന്നത്തെ ക്ലസ്റ്റര്‍, അവധിക്കാല പരിശീലനം കൊണ്ട് അതു പരിഹരിക്കാമെന്നു കരുതരുെന്നു മാത്രം.സമഗ്രമായ നയമാണ് ആവശ്യപ്പെടുന്നത്.
സേവനകാലപരിശീലനം പോലും അതത് കാലത്തെ പാഠ്യപദ്ധതിയില്‍ ചുറ്റിത്തിരിയുകയാണ്.
ആരാകണം നാളത്തെ അധ്യാപകര്‍ എന്നു ചോദിക്കേണ്ടതുണ്ട്. അവരെങ്ങനെ രൂപപ്പെടണമെന്നും.
പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്താനും മീഡിയം മാറ്റാനും കാണിക്കുന്ന താല്പര്യം അധ്യാപകരെ കാര്യശേഷി ഉളളവരാക്കി മാറ്റുന്നതില്‍ പ്രകടമല്ല.
സംസ്ഥാനതലത്തില്‍ നിന്നും ചൊരിയുന്നത് വിഴുങ്ങുന്ന സമീപനത്തെ മറികടക്കണം. അതിന് വികേന്ദ്രീകൃതമായ അന്വേഷണങ്ങള്‍ അനിവാര്യമാണ്. എന്തിനാണ് ജപ്പാനിലെ അഴിമിതിയും മറ്റും ഈ ചര്‍ച്ചയില്‍ കടന്നുവന്നതെന്നു മനസിലാകുന്നില്ല.
വികേന്ദ്രീകൃതമായ അന്വേഷണത്തിന്റെ സാധ്യതകള്‍ താങ്കള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നു കരുതുന്നു.
നാം നമ്മെ ചര്‍ച്ചയിലും പ്രതികരണത്തിലും മാത്രമായി ചുരുങ്ങാന്‍ അനുവദിക്കരുത്? പ്രവര്‍ത്തനത്തിലേക്ക് ചിന്തകളെ പരാവര്‍ത്തനം ചെയ്യണം.
Those who participate in discussions do not do that for mere discussion's sake, rather, they want to change the system and achieve more.
ReplyDeleteYou should realize that only those teachers who are sincere in their works would only respond to these kinds of posts
others just wouldn't care about these blogs.
If your blog posts can cause a spark in a teacher's mind, it would be great!
There was a post in maths blog about the quality of schools in kerala, and there were more than 150 comments on it. That post was noticed by the DPI
Such discussions would reflect in a more effective training , more accountability on the part of teachers, awareness among parents and above all, education minister would , at least, think before taking any Utopian reform.
I don't know why you, with so many progressive ideas and skill in preparing blog posts , refrain from popularizing it.
അനുഭവത്തിന്റെ പിന്‍ബലമുളള സൈദ്ധാന്തികചര്‍ച്ചയാണ് ഞാനിഷ്ഠപ്പെടുന്നത്. അതിനു രണ്ടു രീതിയുണ്ട്. ഒന്ന് ആദ്യം സദ്ധാന്തം പറയുക, പിന്നെ ചെയ്തുനോക്കുക.പ്രോയഗത്തെ സിദ്ധാന്തംകൊണ്ടുസാധൂകരിക്കുക രണ്ടാമത്തേത് ചെയ്തുനോക്കിയതിന്റെ വെളിച്ചത്തില്‍ സിദ്ധാന്തവും പ്രയോഗവും പറയുക.ഇത്തരം അന്വേഷണത്തിന്റെ രീതികളിലൂടെയുളള സഞ്ചാരത്തില്‍ അനുഭവസൃഷ്ടി പ്രധാനമാണ്.ഉദാഹരണമായി ഈ പോസ്റ്റില്‍ സൂചിപ്പിച്ച വികേന്ദ്രീകൃത ചെറുഗ്രൂപ്പ് എന്നത് ഇതേസമയം തന്നെ ട്രൈ ഔട്ട് ചെ്യ്യപ്പെടുന്നുണ്ട്. അതിന്റെ അനുഭവം പങ്കിടും.അപ്പോള്‍ അതൊരു പ്രായോഗികസാധ്യതയാണെന്നു വരാം.അത് ഇപ്പോള്‍ത്തന്നെ ഭരണാധികാരികള്‍ സ്വീകരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. മറ്റുബ്ലോഗുകളിലെപ്പോലെ ശംബളപരിഷ്കരണഉത്തരവ്, ഇന്‍കംടാക്സ് കണക്കാക്കള്‍, അറിയിപ്പുകള്‍, ക്ഷാമബത്താവിവരം തുടങ്ങി അധ്യാപകര്‍ക്കുവേണ്ടതെല്ലാം ഈ ബ്ലോഗ് നല്‍കുന്നില്ല. രണ്ടാമത് ഇത് വ്യക്തഗതബ്ലോഗാണ്. ഒരു സംഘം പ്രവര്‍ത്തിക്കുന്നില്ല.അതിനാല്‍ അക്കാദമികതാല്പര്യമുളള സുഹൃത്തുക്കള്‍ മാത്രം സന്ദര്‍ശനം നടത്തുന്നതാണ് എനിക്ക് പ്രിയം. ദിവസം അമ്പതോ നൂറോ പേര് വരും . അതു ധാരാളം. ഒട്ടേറെ ജില്ലകളിലെ അക്കാദമിക ബ്ലോഗുകളില്‍ ചൂണ്ടുവിരലിന്റെ ലിങ്ക് ഉള്‍പ്പെടുത്താന്‍ സന്നദ്ധത കാട്ടിയതിനെ ആണ് ഞാന്‍ ഈ ബ്ലോഗിന്റെ അംഗീകാരമായി കാണുന്നത്.നിരന്തരാന്വേഷണത്തിന്റെ സജീവത എന്നില്‍ നിലനിറുത്തുക എന്ന വ്യക്തിപരമായ താല്പര്യവും ഇതിനു പിന്നിലുണ്ട്. "വികേന്ദ്രീകൃതമായ അന്വേഷണത്തിന്റെ സാധ്യതകള്‍ താങ്കള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നു കരുതുന്നു.
ReplyDeleteനാം നമ്മെ ചര്‍ച്ചയിലും പ്രതികരണത്തിലും മാത്രമായി ചുരുങ്ങാന്‍ അനുവദിക്കരുത്? പ്രവര്‍ത്തനത്തിലേക്ക് ചിന്തകളെ പരാവര്‍ത്തനം ചെയ്യണം" എന്നു ഊന്നിപ്പറയുന്നത് ഈ പോസ്റ്റ് ആ ലക്ഷ്യം മുന്നില്‍കണ്ടെഴുതിയതിനാലാണ്. ബദലുകള്‍ സൃഷ്ടിക്കാതെ വിമര്‍ശനം മാത്രം നടത്തിയാല്‍ ആരാണ് എന്നെ,നമ്മെ വകവെക്കുക.?
ഭാഷാ പഠനത്തിന്റെ പ്രശനങ്ങലെക്കുറിച് സർ എഴുതിയ ലേഖനത്തിന്റെ വെളിച്ചത്തിൽ എന്റെ വിദ്യാലയത്തിൽ പഠനം നടത്തി .5 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ മുഴുവൻ പഠനത്തിൽ ഉൾപ്പെടുത്തി .ഭാഷയിൽ ഓരോ കുട്ടിയും എവിടെ നിൽക്കുന്നു എന്ന് വ്യക്തമായി ഇപ്പോൾ ഞങ്ങൾക്കറിയാം .
ReplyDeleteഅതനുസരിച് ,ക്ലാസ്സിലും ,പ്രത്യേകമായും പരിഹാരപ്രവർത്തനങ്ങളും ,സവിശേഷ പ്രവർത്തനങ്ങളും നടത്തി വരുന്നു .
രവീ
ReplyDeleteവളരെ നല്ല ശമം. വിദ്യാലയത്തിന് അഭിനന്ദനം
എനിക്കൊരു ചെറിയ നിര്‍ദ്ദശം
ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ത്ത് ഭാഷാസമൃദ്ധി എന്ന സമീപനം സ്വീകരിച്ചുകൂടേ? എല്ലാ വിഷയത്തിന്റെ അധ്യാപകരും ശ്രദ്ധിക്കണം
ബ്ലാക്ക് ബോര്‍ഡ്, വൈറ്റ് ബോര്‍ഡ്, എല്‍ സി ഡി എന്നിവ ഉപയോഗിച്ച് അധ്യാപകര്‍ ഓരോ പിരീഡിലും കുട്ടികള്‍ക്കായ് എഴുതണം. അതത് വിഷയത്തിലെ തന്നെ കാര്യങ്ങള്‍ മതി. അത് കുട്ടികളുടെ ആശയങ്ങള്‍ ക്രോഡീകരിച്ചോ പാഠം ക്രോഡീകരിച്ചോ ആകാം.പട്ടികകളും ലിസ്റ്റും ആകാം. അങ്ങനെ എഴുതുന്നവ കുട്ടികള്‍ വായിക്കണം. പകര്‍ത്തണം.എല്ലാ ദിവസവും എഴുത്തിനും തിരുത്തിനും വായനയ്കും അവസരം.
മറ്റൊന്ന് പത്രബുക്കാണ്. എല്ലാ കുട്ടികള്‍ക്കും പത്രങ്ങളിലെ ശ്രദ്ധേയമായ വാര്‍ത്ത എഴുതാന്‍ ഒരു ബുക്ക്.ഒരു വാര്‍ത്ത ഒരു ദിവസം.എല്ലാവരും എഴുതണം അത് ക്ലാസില്‍ വായിക്കാനും ചര്‍ച്ച ചെയ്യാനും കഴിയണം. പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മുന്നോക്കക്കാര്‍ക്കും പൊതുവിജ്ഞാനവും ഒപ്പം ഭാഷയും കിട്ടും.അവസരം എല്ലാവര്‍ക്കും എന്നും എന്നതാകട്ടെ മുദ്രാവാക്യം. വ്യക്തിഗത പിന്തുണ നല്‍കാം. പിന്നാക്കം നില്‍ക്കുന്നവരെ മാത്രം മാറ്റിയിരുത്തി പഠിപ്പിക്കേുന്നതിനേക്കാള്‍ നന്ന് ഉള്‍പ്പെടുത്തിയുളള പ്രായോഗിക പിന്തുണാപ്രവര്‍ത്തനമാകില്ലേ?
ഇന്നലെ ഒരു സ്കൂളില്‍ പോയി. ഇതേ ഭാഷാ പ്രശ്നം. രക്ഷിതാക്കളുടെ യോഗം വിളിച്ചു. അധ്യാപകനും രക്ഷിതാക്കളും ഞാനും ചേര്‍ന്ന് സംയുക്തപരിപാടി തയ്യാറാക്കി. പത്തുദിവസത്തെ ഇടപെടല്‍. എന്നും രക്ഷിതാവ് എങ്ങനെ സഹായിക്കണം എന്നു തീരുമാനിച്ചു. ദിവസവും ഫോണ്‍മുഖാന്തിരം പിന്തുണയും പുരോഗതിയും പങ്കിടും. കുട്ടികള്‍ക്ക് അംഗീകാരചിഹ്നങ്ങള്‍ എന്നും ക്ലാസില്‍ നല്‍കി പ്രോത്സാഹിപ്പിക്കും. രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്വതന്ത്രരചനാപ്രവര്‍ത്തനവും പിന്തുണയും. ക്ലാസിലും അതു നടക്കും. കൂടുതല്‍ പ്രവര്‍ത്തനങ്ങളും എഡിറ്റിംഗ്ും
നവം മൂന്നിന് രക്ഷിതാക്കളുടെ യോഗത്തില്‍ നറുക്കിടുന്ന വിഷയത്തെ ആസ്പദമാക്കി എല്ലാ കുട്ടികള ും പത്തുവാക്യങ്ങള്‍ എഴുതുന്ന പ്രവര്‍ത്തത്തില്‍ വെച്ച് ലേഖനമികവിന്റെ പ്രഖ്യാപനം.
I think it is one of the bests, I get from this blog. Happy to read the discussion also. This discussion prompts to further reading. May these dreams come to be fulfilled.
ReplyDelete