Pages

Friday, November 27, 2015

ക്ലസ്റ്ററിനു മുന്നോടിയായുള ട്രൈ ഔട്ട് - പ്രസക്തിയും രീതിയും




ക്ലസ്റ്റര്‍ പരിശീലനം കുട്ടികളുടെ പക്ഷത്തുനിന്നും നോക്കിക്കാണുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടു വിധത്തിലാണ് ഇടപെട്ടത്

1. പ്രവൃത്തി ദിന ക്ലസ്റ്റര്‍ ഒഴിവാക്കി. കുട്ടികള്‍ക്ക് സാധ്യാദിനനഷ്ടം വരത്തക്ക വിധം ക്ലസ്റ്റര്‍ വേണ്ട

2. ക്ലസ്റ്ററിന്റെ ഉളളടക്കം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശം നല്‍കി. (Cluster Training on 28th November ) അത് സംക്ഷിപ്തമായി ചുവടെ ചേര്‍ക്കുന്നു


  1. ഐ എസ് എം ടീം വിദ്യാലയം സന്ദര്‍ശിച്ച് ക്ലാസ് റൂം പ്രശ്നങ്ങള്‍ ( കുട്ടികളുടെ പഠനനിലവാരം, പഠനപ്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ) കൃത്യമായി കണ്ടെത്തണം. എസ് ആര്‍ ജി കൂടി മറ്റു പരശീലനാവശ്യങ്ങളും ലിസ്റ്റ് ചെയ്യണം
  2. ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കണം. മുന്‍ഗണന നിശ്ചയിക്കണം. മോഡ്യൂള്‍ രൂപരേഖ ഡയറ്റ് തയ്യാറാക്കണം
  3. ഡി ആര്‍ ജി പരിശീലനം
  4. ബ്ലോക്ക് തല റിസോഴ്സ് പേഴ്സണ്‍സിന്റെ പരിശീലനത്തില്‍ ട്രൈ ഔട്ട് നടത്തണം
  5. പറയുന്ന കാര്യങ്ങള്‍ പ്രായോഗികമാണെന്നു റിസോഴ്സ് പേഴ്സണ്‍സ് ഉറപ്പാക്കണം
  6. ക്ലസ്റ്റര്‍ പരിശീലനത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ ഏടുക്കണം. ( പ്രശ്നപരിഹരണ പ്രവര്‍ത്തനങ്ങള്‍ , വിദ്യാലയത്തില്‍ ഉടന്‍ നടക്കേണ്ടവ )
  7. ക്ലസ്റ്റര്‍ പരിശീലനത്തിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്ന് അടുത്ത ഐഎസ് എം സന്ദര്‍ശനത്തില്‍ വിലയിരുത്തണം.
  8. പ്രഥമാധ്യാപകയോഗത്തില്‍ ഐ എസ് എം കണ്ടെത്തലുകള്‍, പരിശീലനത്തിലെ തീരുമാനങ്ങള്‍ ഇവ അവതരിപ്പിച്ച് പ്രഥമാധ്യാപകരുടെ ചുമതലകള്‍ നിര്‍ണയിക്കണം.
  9. കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പരിഹരിച്ചതിന്റെ അനുഭവം അടുത്ത ക്ലസ്റ്ററുകളില്‍ പങ്കുവെക്കണം.
    24/11/15 നായിരുന്നു ആലപ്പുഴയിലെ ഡി ആര്‍ ജി.
    എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും പരിശീലന മോഡ്യൂള്‍ തയ്യാറാക്കുന്നതില്‍ ഞാനും പങ്കാളിയായി.  
    ഇന്ന് (27/11/15) മാവേലിക്കര ബി ആര്‍ സിയില്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍സിന്റെ ആസൂത്രണയോഗമായിരുന്നു 
    ‍‍‍‍പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം മാനിച്ച് ഞങ്ങള്‍ ട്രൈ ഔട്ട് ക്ലാസുകള്‍ നടത്തി
    അത് ഗംഭീരമായിരുന്നു.
    പല ധാരണകളും ഉറപ്പിക്കാനും തിരുത്താനും മെച്ചപ്പെടുത്താനും കഴിഞ്ഞു. 
    അതിന്റെ വിശദാംശങ്ങളാണ് ചുവടെ.
    ആദ്യം രണ്ടാം ക്ലാസിലെ മോഡ്യൂള്‍ പരിചയപ്പെടാം. ( സെഷന്‍ ലക്ഷ്യങ്ങളും ആദ്യ സെഷനുകളുടെ വിശദാംശങ്ങളും പിന്നാക്ക പരിഗണനയോടെയുളള പ്രവര്‍ത്തനാസൂത്രണ രീതിയും അതിന്റെ ട്രൈ ഔട്ടുമാണ് നല്‍കിയിട്ടുളളത്)
 
ക്ലാസ് 2
വിഷയം മലയാളം
പരിശീലന ലക്ഷ്യങ്ങള്‍
  1. ഓരോ ക്ലാസിലെയും ഓരോ കുട്ടിയും നേരിടുന്ന പഠനപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക
  2. അധ്യാപകരുടെ പ്രശ്ന വിശകലന ശേഷി വികസിപ്പിക്കുക
  3. അനുയോജ്യമായ പ്രവര്‍ത്തനങ്ങളിലൂടെ പഠനനേട്ടം ഉറപ്പാക്കുന്നതിനുളള രീതി വികസിപ്പിക്കുക
  4. പിന്നാക്ക പരിഗണനയോടെ അധ്യാപനക്കുറിപ്പ് തയ്യാറാക്കുന്നതില്‍ കഴിവു നേടുക
  5. കുട്ടികളുടെ നോട്ട് ബുക്കിലെ രേഖപ്പെടുത്തല്‍ ചിട്ടപ്പെടുത്തുന്നതിനുളള ആസൂത്രണം നടത്തുക
  6. വായനാകാര്‍ഡുകളുടെ സാധ്യത, ഉപയോഗരീതി, ഫലം പങ്കുവെക്കല്‍ എന്നവയെക്കുറിച്ച് വ്യക്തത നേടുക
  7. പഠനപുരോഗതി ക്ലാസ് പി ടി എ യില്‍ അവതരിപ്പിക്കുന്നതിനുളള രീതി വികസിപ്പിക്കുക
  8. ഐ എസ് എം സന്ദര്‍ശനവും ക്ലസ്റ്ററും തമ്മിലുളളല ബന്ധം തിരിച്ചറിയുക
  9. അടുത്ത ക്ലസ്റ്ററില്‍ അനുഭവം പങ്കിടുന്നതിന്റെ ചുമതലയും രീതിയും മനസിലാക്കുക
സമയ ക്രമീകരണം
9.30-10
10.00-10.15
10.15-11.15
11.20-12.00
12.00-3.00
3.00-4.00                     
രജിസ്ട്രേഷന്‍
കോഴ്സ് ബ്രീഫിംഗ്
സെഷന്‍ 1
( )
സെഷന്‍.2

സെഷന്‍-2
(
ഇടവേള സഹിതം)
സെഷന്‍-3& റിവ്യൂ

സെഷന്‍ 1 ( 10.00-11.15)
പ്രവര്‍ത്തനം 1 ( 10 മിനിററ്) വാക്യം മാറ്റാം
പങ്കാളികള്‍ 1,2,3,4 എന്നിങ്ങനെ നമ്പരെടുക്കുന്നു
  1. ആര്‍ പി ചുവടെ നല്‍കിയിട്ടുളള വാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതുന്നു
    1. കുട്ടികള്‍ക്ക് മഴയത്ത് കളിക്കാന്‍ ഇഷ്ടമാണ്
    2. ഈ പൊണ്ണത്തടി കൊണ്ടെന്താ കാര്യം?
    3. തൃശൂര്‍പൂരത്തിന് വെടിക്കെട്ടും കുടമാറ്റവും പ്രധാനമാണ്
    4. അധ്യാപകര്‍ പ്രശ്നപരിഹാരകരായിരിക്കണം

  • ഈ വാക്യങ്ങളുടെ ക്രമനമ്പരുളളവര്‍ ആ വാക്യം ആശയവ്യത്യാസം വരാതെ മാറ്റി എഴുതണം.
  • വ്യക്തിഗതം
  • ഒരേ വാക്യം എങ്ങനെയൊക്കെ മാറ്റി എഴുതി എന്ന് അവതരണത്തിലൂടെ കണ്ടെത്തുന്നു
  • പുതിയ സാധ്യതകളുണ്ടോ?
  • നിങ്ങളുടെ ക്ലാസിലെ കുട്ടികളുടെ രചനയില്‍ വാക്യഭംഗി ഉണ്ടാക്കുന്നതിനെന്തെല്ലാം ഇടപെടലുകളാണ് നടത്തുന്നത്?
  • ചക്കയെക്കുറിച്ചുളള വിവരണം അംഗങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ വാക്യങ്ങളും ഒരേ പോലെ ആരംഭിച്ചിരിക്കുന്നു. കാരണങ്ങള്‍ എന്തെല്ലാമായിരിക്കും? വ്യക്തിഗതമായി എഴുതുന്നു.പങ്കിടുന്നു
  • അര്‍ പി ക്രോഡീകരിക്കുന്നു
  • പ്രശ്നം
    കാരണം                                               
    പരിഹാരം                                                         
    1. വാക്യങ്ങള്‍ ഒരേ പോലെ ആരംഭിക്കുന്നു
    2. വാക്യത്തില്‍ വാക്കുകള്‍ അനാവശ്യമായി ആവര്‍ത്തിക്കുന്നു
    1. ക്ലാസില്‍ വാക്യഭംഗി ചര്‍ച്ച ചെയ്യുന്നില്ല
    2. വാക്യഭംഗി വരുത്തും വിധം മെച്ചപ്പെടുത്തി എഴുതാന്‍ അവസരം ലഭിക്കുന്നില്ല
    3. കുട്ടിക്ക് വാക്യഭംഗിയെക്കുറിച്ച് ധാരണ ലഭിച്ചിട്ടില്ല.
    4. സ്വയം വായിച്ച് വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നില്ല
    5. ആവര്‍ത്തിച്ച വാക്ക് ഒഴിവാക്കിയാലും ആശയത്തിന് മാറ്റം വരില്ല എന്നു ബോധ്യപ്പെട്ടിട്ടില്ല.
    6. തെളിവുകള്‍ വെച്ചുളള വിശകലന അനുഭവങ്ങള്‍ ലഭിച്ചിട്ടില്ല.
    7. അശ്രദ്ധയോടെയുളള എഴുത്ത്
    1. അടുത്ത രചനാ പ്രവര്‍ത്തനത്തില്‍ ഒരേ കാര്യം പലരീതിയില്‍ എഴുതാന്‍ അവസരം നല്‍കും
    2. ചിന്തയെ ക്ഷണിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കും
    3. വാക്യഭംഗിയുടെ തലത്തില്‍ എഡിറ്റിംഗ് എല്ലാ രചനാ പ്രവര്‍ത്തനങ്ങളിലും നടത്തും
    4. വ്യക്തിഗതമായ പിന്തുണ നല്‍കും
    5. .......................................
    ഐ എസ എം കണ്ടത്തലുകള്‍ ചാര്‍ട്ടില്‍ അവതരിപ്പിക്കുന്നു. (25 മിനിറ്റ് )
രണ്ട് മലയാളം- ഐ എസ് എം ടീം കണ്ടെത്തിയ അക്കാദമിക പ്രശ്നങ്ങള്‍
    1. കുട്ടികള്‍ക്ക് സ്വതന്ത്രലേഖനത്തിനുളള അവസരം ക്ലാസില്‍ കുറവ്
    2. ഒരു സ്കൂളില്‍ ഏഴുകുട്ടികളില്‍ നാലുപേര്‍ക്ക് ഒഴുക്കോടെ വായിക്കാന്‍ കഴിയുന്നില്ല
    3. എല്ലാകുട്ടികളുടേയും നോട്ട്ബുക്കില്‍ ഒരേ പൊലെയുളള രചന( ആശയക്രമീകരണത്തിലും ഭാഷയിലും)
    4. അധ്യാപിക നോട്ട്ബുക്കു പരിശോധിച്ചതിന്റെ ഫലം കാണുന്നില്ല
    5. കുട്ടികള്‍ നോട്ട്ബുക്കില്‍ തെറ്റോടെയുളള രേഖപ്പെടുത്തല്‍ നടത്തുന്നത് നിരന്തര വിലയിരുത്തലിന്റെ പരിധിയിലേക്ക് കൊണ്ടു വരുന്നില്ല.പരിഹരിക്കുന്നില്ല.
    6. ലേഖനത്തിലും വായനയിലും കുട്ടികള്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നു. അതു കണ്ടെത്തി പരിഹരിക്കുന്നില്ല
    7. തത്സമയ പിന്തുണ ലഭിക്കുന്നില്ല
    8. എഡിറ്റിംഗ് നടക്കുന്നില്ല
    9. അധ്യാപിക പ്രശ്നവിശകലനം നടത്തി ഇടപെടുന്നില്ല
    10. നോട്ട് ബുക്ക് സമഗ്രമല്ല, ആകര്‍ഷകവുമല്ല.
മാവേലിക്കര ഉപജില്ലയിലെ ഒരു അധ്യാപിക ഐ എസ് എം ടീമിന്റെ സഹായത്തോടെ തയ്യാറാക്കിയ പരിഹാര പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം.
  • പ്രശ്ന പരിഹരണ ഫോര്‍മാറ്റ്-പ്രശ്നങ്ങള്‍-കാരണങ്ങള്‍- പരികല്പന- പരിഹാര പ്രവര്‍ത്തനം ഇവയുടെ കോപ്പി എല്ലാവര്‍ക്കും നല്‍കുന്നു ( ഇത് ഒരു ടീച്ചര്‍ തയ്യാറാക്കിയത്)
പ്രശ്നങ്ങള്‍
കാരണങ്ങള്‍
പരികല്പനകള്‍
പരിഹാരപ്രവര്‍ത്തനങ്ങള്‍                                  
ആശയമുണ്ട് .എന്നാല്‍ വാക്യങ്ങള്‍ എഴുതാന്‍ കഴിയുന്നില്ല
കുട്ടികളെ രചനയില്‍ പിന്തുടരുന്നില്ല. പ്രോത്സാഹിക്കുന്നില്ല
സഹായത്തോടെ രചന നടക്കുന്നില്ല. പരമാവധി
ആശയസാധ്യത ബോധ്യപ്പെടുന്നില്ല
രചനയ്ക് മുമ്പ് പദസൂര്യന്‍ പോലെ ഗ്രാഫിക് ഓര്‍ഗനൈസര്‍ പ്രയോജനപ്പെടുത്തുന്നത് രചനകളുടെ ആശയപരമായ നിലവാരം ഉയര്‍ത്താം
1.പദസൂര്യന്‍/ ആശയഭൂപടം
2.രചനയിലെ തത്സമയ പ്രോത്സാഹനം (കുട്ടിയുടെ അടുത്ത് ചെന്ന് ആശയങ്ങള്‍ ഓരോന്നായി പറയിപ്പിച്ച് തെറ്റ് ചൂണ്ടിക്കാണിക്കാതെ എഴുതിപ്പിക്കുകയും രണ്ടാം ഘട്ടമെന്ന നിലയില്‍ രചന മെച്ചപ്പെടുത്താന്‍ സഹായിക്കുകയും )
വാക്യഭംഗിയില്ലായ്മ -എല്ലാ വാക്യങ്ങളുടെയും തുടക്കം ഒരുപോലെ
വാക്യതല എഡിറ്റിംഗ് നടക്കുന്നില്ല
സ്വതന്ത്രരചനാസന്ദര്‍ഭങ്ങള്‍ ഒരുക്കി എഡിറ്റിംഗ് പ്രക്രിയ നിരന്തരം പിന്തുടര്‍ന്നാല്‍ ലേഖനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കും
ശക്തമായ തെളിവുളള ലഘു വായനാസാമഗ്രി, ലേഖനപ്രവര്‍ത്തനം പ്രശ്നപരിഹരണത്തിന് സഹായകമാണ്
3.സ്വതന്ത്ര രചനാസന്ദര്‍ഭങ്ങള്‍ ഒരുക്കണം
ഡയറി,അനുഭവക്കുറിപ്പ് ..
കഥ, വിവരണം, ഓരോ ദിവസം ഓരോന്നു വീതം.
പാഠവുമായി ബന്ധപ്പെട്ടതും ആകാം)
4.വാക്യതല എഡിറ്റിംഗിനു സഹായകമായ ചിന്തയുണര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കണം
(ഉദാ. ചക്ക എന്ന വാക്ക് മറ്റൊരു സ്ഥാനത്ത് വരുന്നരീതിയിലോ, അത് എന്ന് ഉപയോഗിച്ചോ മാറ്റി എഴുതാമോ?)
നിങ്ങള്‍ എഴുതിയ ഒരു വാക്യത്തില്‍ വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടോ? (വ്യത്യസ്ത അവസരങ്ങളില്‍ അധ്യാപിക ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കണം)
5.പദതലം , അക്ഷരതലം എഡിറ്റിംഗ്
വാക്കുകളുടെ ആവര്‍ത്തനം
ചിഹ്നങ്ങള്‍ തെറ്റുന്നു, വിട്ടുപോകുന്നു
പരസ്പരം വിലയരുത്തല്‍
സ്വയം എഡിറ്റിംഗ്,ശക്തമായ തെളിവുകളുടെ അഭാവം
അശ്രദ്ധ
ചില കൂട്ടക്ഷരങ്ങള്‍ (പ്ല )അറിയില്ല
വ്യക്തിഗത പ്രശ്നങ്ങള്‍ കണ്ടെത്തി ഇടപെടാത്തത്
ഓരോ കുട്ടിയുടെയും രചന വിലയിരുത്തി പ്രശ്നം മനസിലാക്കിയാല്‍ വ്യക്തിഗത ശ്രദ്ധയിലൂടെ രചനാശേഷി മെച്ചപ്പെടുത്താനാകും
ചിത്രീകരണസഹിതമുളള രേഖപ്പെടുത്തലും സര്‍ഗാത്മകവും ആസ്വാദ്യകരവുമായ ലേഖന പ്രവര്‍ത്തനങ്ങളും തെറ്റില്ലാതെ എഴുതാനുളള ചോദന കുട്ടികളില്‍ സൃഷ്ടിക്കും
ബോര്‍ഡെഴുത്ത്, ചാര്‍ട്ടെഴുത്ത് എന്നിവയ്ക് കുട്ടികള്‍ക്ക് അവസരം നല്‍കുന്നത് തെറ്റുതിരുത്തല്‍ പ്രക്രിയയെ സ്വാധീനിക്കും.
6.രചന മെച്ചപ്പെടുത്താന്‍ വ്യക്തിഗത പിന്തുണ
7.ആസ്വാദ്യകരമായ രചനാപ്രവര്‍ത്തനങ്ങള്‍
കടങ്കഥയ്ക് ഉത്തരമെഴുതല്‍, ( മരത്തിലുണ്ട് കരത്തിലില്ല. വാഴയിലുണ്ട് വാകയിലല്ല, . എതാണ് ?
ചിത്രകഥനിര്‍മാണം...
കടങ്കഥാനിര്‍മാണം
8. ബോര്‍‍ഡ് എഴുത്തും എഡിറ്റിംഗും ( എല്ലാ കുട്ടികളും എഴുതിയ ശേഷം പൊതു ചര്‍ച്ചയിലൂടെ തിരുത്തല്‍
9. ചാര്‍ട്ടെഴുത്ത്. എല്ലാവരുടേയും കൈയക്ഷരം നിര്‍ബന്ധം
അക്ഷരങ്ങള്‍ പരസ്പരം മാറിപ്പോകുന്നു (, )
ശക്തമായ തെളിവുകളുടെ അഭാവം, രചന മെച്ചപ്പെടുത്താനുളള താല്പര്യം ജനിപ്പിക്കാത്തത്
കൂട്ടിയെഴുതാന്‍ ശ്രദ്ധിക്കുന്നില്ല
കൂട്ടി എഴുതുമ്പോള്‍ ഇരട്ടിപ്പില്ല
ക്ലാസില്‍ ഉച്ചാരണവും ലിഖിതരൂപവും തമ്മില്‍ പൊരുത്തപ്പെടുത്തുന്ന ചര്‍ച്ചയും ഉദാഹരണങ്ങളും ഇല്ല ( കാക്കകൂട്, കാക്കക്കൂട് എങ്ങനെ പറയും)
പറയുമ്പോള്‍ മുറിയാത്തവ എഴുതുമ്പോള്‍ മുറിയരുതെന്ന ധാരണ ലഭിക്കാത്തത്.
വാക്യമാക്കി ചിന്തിക്കുകയും വാക്കാക്കി എഴുതുകയും ചെയ്യുന്നു
വാക്യങ്ങള്‍ അപൂര്‍ണമാണ്
ആശയം പൂര്‍ണവാക്യത്തില്‍ പറയിക്കുകയും എഴുതിയതുമായി സാവധാനം പൊരുത്തപ്പെടുത്തുകയും ചെയ്യുന്നതിനു പ്രേരിപ്പിക്കാത്തത്
ടീച്ചിംഗ് മാന്വല്‍ പിന്നാക്ക പരിഗണനയോടെ തയ്യാറാക്കുന്നത് തത്സമയപിന്തുണാരചനയ്കും മികവിനും വഴിയൊരുക്കും
10.ഓരോ രചനാപ്രവര്‍ത്തനത്തിലും രചനകള്‍ മോണിറ്റര്‍ ചെയ്ത് പ്രശ്ന വിശകലനം
ഫീഡ് ബാക്ക്,പിന്തുണാ രചന..
വ്യക്തിഗതമായി വായിക്കുന്നു. തിരിച്ചറിവുകള്‍ ബുക്കില്‍ കുറിക്കുന്നു. ( ചര്‍ച്ചയില്ല) ഇത് ഒരു അധ്യാപിക ചെയ്തത്. നമ്മുടെ ക്ലാസിലും ഭാഷാപിന്നാക്കാവസ്ഥ പല വിധത്തിലുണ്ടാകും. അവ പരിഹരിക്കാന്‍ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കാം. ഇതേ ഫോര്‍മാറ്റ് ഉപയോഗിക്കാം
പ്രവര്‍ത്തനം 3 പ്രശ്നം വിശകലനം ചെയ്യാം ( 25 മിനിറ്റ് - )
  • പങ്കാളികളെ ഗ്രൂപ്പാക്കുന്നു ( 5 പേരുടെ ഗ്രൂപ്പ്)
  • പ്രശ്നപ്പട്ടിക നല്‍കുന്നു. അതില്‍ നിന്നും അഞ്‍ച് പ്രശ്നങ്ങള്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നു
  • നേരത്തെ ചര്‍ച്ച ചെയ്ത പ്രശ്നങ്ങള്‍ വേണ്ട. പുതിയ പ്രശ്നങ്ങളാണ് എടുക്കേണ്ടത്.
  • തെരഞ്ഞെടുത്ത പ്രശ്നങ്ങള്‍ എല്ലാ ഗ്രൂപ്പിന്റേതും പൊതുധാരണയിലൂടെ ഏകീകരിക്കുന്നു
  • ആ പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് പരിഹാര പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണം.
  • ആദ്യം ഓരോ അംഗവും ഓരോ പ്രശ്നം വീതം എടുക്കണം. വ്യക്തിഗതമായി വിശകലനം ചെയ്യണം ഇതിനാണ് ആദ്യത്തെ 10 മിനിറ്റ്. ഗ്രൂപ്പില്‍ ഓരോരുത്തരും കണ്ടെത്തിയത് അവതരണം . മെച്ചപ്പെടുത്തല്‍. 10 മിനിറ്റ് . ചാര്‍ട്ടിലെഴുതല്‍ 5 മിനിറ്റ് -
  • ഗ്രൂപ്പിന് ചാര്‍ട്ട് നല്‍കുന്നു. ( ഓരോ ഗ്രൂപ്പിനും രണ്ടു വീതം)
  • ഓരോ ഗ്രൂപ്പിന്റെയും ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു ( നാലു കേന്ദ്രങ്ങളിലായി
  • അവ നിരീക്ഷിച്ച് സ്വീകാര്യമായ പ്രശ്നപരിഹാരങ്ങള്‍ ഓരോരുത്തരും കുറിച്ചെടുക്കുന്നു
  • ഫെസിലിറ്റേറ്റര്‍മാരും കുറിച്ചെടുക്കണം. ഏതെങ്കിലും പ്രശ്നത്തിന് ദുര്‍ബലമായ പരിഹാരപ്രവര്‍ത്തനങ്ങളാണ് എല്ലാ ഗ്രൂപ്പുകളും എഴുതിയിട്ടുളളതെങ്കില്‍ ചര്‍ച്ച ചെയ്യണം
  • ക്രോഡീകരണം
    • ഓരോ കുട്ടിക്കും വ്യത്യസ്തങ്ങളായ പ്രശ്നങ്ങള്‍
    • ഒരു പ്രശ്നത്തിന് ഒന്നിലധികം പരിഹാര സാധ്യതകളുണ്ട്
    • നിരന്തരം ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപെട്ടാലേ മാറ്റം സാധ്യമാകൂ
    • വിവധ വിഷയങ്ങള്‍ പഠിപ്പിക്കുമ്പോഴും എഡിറ്റിംഗിന്റെ സാധ്യത പ്രയോജനപ്പെടുത്തണം.
എടുക്കാവുന്ന തീരുമാനങ്ങള്‍
  1. ക്ലസ്റ്റര്‍ കഴിഞ്ഞുളള ആദ്യ പ്രവൃത്തിദിനത്തില്‍ കുട്ടികള്‍ക്ക് സ്വതന്ത്ര രചന നല്‍കും
  2. അന്നു തന്നെ അവ വിശകലനം ചെയ്ത് പ്രശ്നപ്പട്ടികയിലുളള ഏതെല്ലാം കാര്യങ്ങള്‍ ഓരോ കുട്ടിക്കും ബാധകമാണെന്നു കണ്ടെത്തി രേഖപ്പെടുത്തും
  3. മറ്റു പ്രശ്നങ്ങളുണ്ടെങ്കില്‍ അതും രേഖപ്പെടുത്തും
  4. ഇവിടെ ചര്‍ച്ച ചെയ്തതും ഞാന്‍ വികസിപ്പിച്ചതുമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ക്ലാസ്റൂം പഠനത്തോടൊപ്പം നല്‍കുന്നതിനായി അവയെ ക്രമപ്പെടുത്തും. (ഓരോ ദിവസവും ഏതെല്ലാം പ്രവര്‍ത്തനം)
  5. അടുത്ത യൂണിറ്റിലെ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കുമ്പോള്‍ രചനാ പ്രവര്‍ത്തനത്തിലെ വ്യക്തിഗത പരിഗണന ശ്രദ്ധിക്കും
  6. വിലയിരുത്തല്‍ പേജില്‍ ഭാഷാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ തത്സമയ ഇടപെടലുകള്‍ കുറിക്കും
  7. ക്ലാസ് പി ടി എ വിളിച്ച് ലേഖനപ്രശ്നങ്ങളില്‍ കുട്ടികളെ സഹായിക്കേണ്ട വിധം പരിചയപ്പെടുത്തി പിന്തുണ തേടും ( എന്നും വീട്ടില്‍ ഒരു ചെറിയ സ്വതന്ത്ര രചന. അത് വായിച്ച് പ്രശ്നങ്ങള്‍ മനസിലാക്കിക്കൊടുത്ത് മെച്ചപ്പെടുത്തി എഴുതാന്‍ പ്രോത്സാഹിപ്പിക്കണം. അമ്മയുടെ ഒപ്പും വേണം )
  8. എസ് ആര്‍ ജിയില്‍ ഭാഷാ പ്രശ്നപരിഹരണ പദ്ധതി അവതരിപ്പിക്കും
  9. ഓരോ ആഴ്ചയിലും ഇടക്കാല വിലയിരുത്തല്‍ നടത്തും
  10. ക്രിസ്തുമസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ഭാഷാപരമായ പ്രശ്ന വിശകലനത്തിനുവേദിയാക്കും
  11. ക്രിസ്തുമസ് അവധിക്കാല ഡയറി , സ്വന്തം ക്രിസ്തുമസ് പതിപ്പ്, പുതുവത്സര സന്ദേശക്കാര്‍ഡുകള്‍ എന്നിവ ഡിസൈന്‍ ചെയ്ത് മനോഹരമായി തെറ്റില്ലാതെ എഴുതാന്‍ നിര്‍ദേശിക്കും
  12. കുട്ടികള്‍ക്കണ്ടാകുന്ന പുരോഗതി രേഖപ്പെടുത്തും
  13. ഇരുപത് പ്രവൃത്തി ദിനത്തിലെ പ്രശ്നപരിഹരണ ഇടപെടല്‍ അവലോകനം ചെയ്യും.
 സെഷന്‍ രണ്ട്- എല്ലാ പഠനനേട്ടങ്ങള്‍ക്കും പരിഗണന ഉറപ്പാക്കല്‍ 11.20-12.00
  • നാലു പേരുടെ ഗ്രൂപ്പ്
  • അണ്ണാന്‍ കുഞ്ഞും ആനമൂപ്പനും എന്ന യൂണിറ്റിലെ പഠനനേട്ടങ്ങള്‍ പേപ്പറിന്റെ ഇടതുഭാഗത്തായി എഴുതുന്നു. ചുവടെ നല്‍കിയ പട്ടികയിലേക്ക് ഓരോ പഠനനേട്ടവുമായും നേര്‍ബന്ധമുളള പഠനപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി എഴുതുന്നു
  • യൂണിറ്റിന്റെ പേര്....................................................
പഠനനേട്ടങ്ങള്‍
അധ്യാപകസഹായിയിലെ പ്രവര്‍ത്തനം
പാഠപുസ്തകത്തിലെ പ്രവര്‍ത്തനം                           
സ്വയം വികസിപ്പിച്ച പ്രവര്‍ത്തനം                                 












നിര്‍ദ്ദശങ്ങള്‍
  1. പഠനനേട്ടങ്ങള്‍ നേടുവാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ വികസിപ്പിക്കണം. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടതുണ്ടെങ്കില്‍ അതും.
  2. സമയ പരിമിതി നേരിടുന്നതിനാല്‍ പഠനനേട്ടവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. അവ ക്ലാസില്‍ പ്രോസസ് ചെയ്യും. ടി എം ല്‍ അവയുടെ പ്രക്രിയാവിശദാംശങ്ങള്‍ കാണും
  3. ചില പ്രവര്‍ത്തനങ്ങള്‍ കുട്ടി സ്വന്തമായി ചെയ്യാനും പരസ്പരം വിലയിരുത്താനും നിര്‍ദ്ദേശിക്കും ( ബഞ്ച് ലീഡര്‍മാര്‍ക്ക് ചുമതല)
  4. ചില പ്രവര്‍ത്തനങ്ങള്‍ സര്‍ഗവേളയുമായും വായനാപിരീഡുമായും ബന്ധിപ്പിക്കും
  5. ചിലത് വിദ്യാരംഗം സ്കൂള്‍ ശില്പശാല രണ്ടാം ഘട്ടവുമായി ബന്ധിപ്പിക്കും
  6. എങ്കില്‍ ഈ പട്ടിക പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്രമം നിശ്ചയിക്കുക ( ആദ്യം എതു പഠനനേട്ടം എന്തു പ്രവര്‍ത്തനം? ഇതേ പഠനനേട്ടത്തിന് വീണ്ടും അവസരം ഉണ്ടോ? വേണോ? എങ്കില്‍ എപ്പോള്‍?
    അടുത്ത പഠനനേട്ടവും പ്രവര്‍ത്തനവും .ഇങ്ങനെ തയ്യാറാക്കിയ ശേഷം പാഠാവതരണം, പാഠവിശകലനം, ആസ്വാദ്യകരമായ വായന തുടങ്ങിയ അനിവാര്യ പ്രവര്‍ത്തനങ്ങള്‍ സന്നിവേശിപ്പിക്കണം. പ്രവര്‍ത്തനങ്ങളുടെ ഫ്ലോചാര്‍ട്ട് തയ്യാറാക്കണം.
  7. ഗ്രൂപ്പ് വര്‍ക്ക് 30 മിനിറ്റ് -തുടര്‍ന്ന് അവതരണം- ഇടവേള
സെഷന്‍ 2 ( പിന്നാക്ക പരിഗണന പാലിച്ചുളള പ്രവര്‍ത്തനാസൂത്രണം) 1.00-3.00
  • ഇപ്പോള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഫ്ലോ ചാര്‍ട്ടുണ്ട്. പ്രക്രിയാബന്ധിതമായി കുട്ടികള്‍ക്ക് പങ്കാളിത്തം നല്‍കി പിന്നാക്ക പരിഗണനയോടെ ആസൂത്രണക്കുറിപ്പ് തയ്യാറാക്കുക എന്നതാണ് അടുത്ത പ്രവര്‍ത്തനം
  • ടിപ് ആക്ടിവിറ്റി (..........ന്റെ ആത്മകഥ തയ്യാറാക്കുന്നതിനു മുന്നോടിയായുളള പദസൂര്യന്‍ നിര്‍മിക്കുക )
  • വ്യക്തിഗതം
  • ഓരോരുത്തരായി വന്ന് ചാര്‍ട്ടില്‍/ ബോര്‍ഡില്‍ ഓരോരോ കാര്യം വീതം എഴുതുന്നു
  • അവര്‍ എഴുതിയതിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ( അക്ഷര വടിവ് പാലിച്ചിട്ടുണ്ടോ? വ്യക്തതയുണ്ടോ? ആവര്‍ത്തനം വന്നിട്ടുണ്ടോ? മറ്റെന്തെങ്കിലും?
  • ഈ പ്രവര്‍ത്തനം ക്ലാസില്‍ നടത്തിയാല്‍ രചനയിലെ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയുമോ? എല്ലാവര്‍ക്കും പങ്കാളിത്തം കിട്ടുമോ? വായനാസാമഗ്രിയായി ഉപയോഗിക്കാമോ?
  • ഇനി എന്താണ് നടക്കേണ്ടത്?
  • എല്ലാ കുട്ടികളും ബോര്‍ഡില്‍ നിന്നും പകര്‍ത്തുന്നതിനു മുമ്പ്? ഏതെങ്കിലും പ്രധാനപ്പെട്ട ആശയം കൂട്ടിച്ചേര്‍ക്കാനുണ്ടോ? അധ്യാപികയ്ക് കൂട്ടിച്ചേര്‍ക്കാനും അവസരം. ഇനി പകര്‍ത്താം
  • തുടര്‍ന്നുളള പ്രവര്‍ത്തനത്തിന്റെ ആസൂത്രണക്കുറിപ്പ് തയ്യാറാക്കുക (ആത്മകഥ തയ്യാറാക്കല്‍ പ്രവര്‍ത്തനം പിന്നാക്ക പരിഗണനയോടെ എങ്ങനെ ക്ലാസില്‍ ആസൂത്രണം ചെയ്യും?)
  • വ്യക്തിഗതമായി കുറിക്കുന്നു
  • ഒന്നു രണ്ടുപേര്‍ അവതരിപ്പിക്കുന്നു
  • അത് ചാര്‍ട്ടില്‍/ ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു
  •  പ്രതീക്ഷിക്കുന്ന പിന്നാക്കാവസ്ഥകള്‍ എന്തായിരിക്കുമെന്നു ഫെസിലിറ്റേറ്റര്‍ ചോദിച്ച് ലിസ്റ്റ് ചെയ്യുുന്നു ( പട്ടിക രണ്ടാം കോളം) കൂട്ടിച്ചേര്‍ക്കുന്നു
  • ഈ പിന്നാക്കാവസ്ഥ ഇവിടെ അവതരിപ്പിച്ചവര്‍ അഭിസംബോധന ചെയ്തിട്ടുണ്ടോ?
  • എങ്കില്‍  എങ്ങനെ? സാധ്യത ചര്‍ച്ച- ഇങ്ങനെയായാലോ?
അധ്യാപകര്‍ പറയാനിടയുളളത്
പ്രതീക്ഷിക്കുന്ന പിന്നാക്കാവസ്ഥ                              
ഫെസിലിറ്റേറ്റര്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കുന്നത്                                                                                                     
  1. ആത്മകഥ എഴുതാനുളള പ്രചോദനം സൃഷ്ടിക്കല്‍
  2. പദസൂര്യന്‍ ( വ്യക്തിഗതം , ബോര്‍ഡെഴുത്ത് , എഡിറ്റിംഗ്, മെച്ചപ്പെടുത്തി പകര്‍ത്തല്‍)
  3. വ്യക്തിഗതമായി ആത്മകഥ എഴുതല്‍
  4. ഗ്രൂപ്പില്‍ പങ്കിടല്‍
  5. മെച്ചപ്പെടുത്തല്‍
  6. അവതരണം
  7. ചര്‍ച്ച
  8. എഡിറ്റിംഗ്
  9. ടീച്ചര്‍ വേര്‍ഷന്‍ അവതരണം
1.ആത്മകഥയുടെ സവിശേഷതകള്‍ അറിയാത്തവരുണ്ടാകും
3.ആശയം ഉണ്ടെങ്കിലും എഴുതാത്തവരുണ്ടാകം
4.അപൂര്‍ണമായ വാക്യങ്ങളില്‍ എഴുതുന്നവര്‍ കാണും
5. ആശയക്രമീകരണം പാലിച്ചിട്ടുണ്ടാകില്ല.
6.എഴുതിയവയില്‍ തെറ്റ് സംഭവിക്കാം ( അക്ഷരം, കൂട്ടക്ഷരം, ചിഹ്നം)
7.അക്ഷരങ്ങള്‍ രൂപപരമായ വടിവ് പാലിക്കാതെ എഴുതുന്നവര്‍ കാണും ( ,)
8.വാക്കുകളുടെ അകലം പാലിക്കാത്തവരും കാണും
9.വാക്യഘടനാപരമായ പ്രശ്നങ്ങളും പ്രതീക്ഷിക്കാം
10. ഇവയൊന്നമല്ലാത്ത തെറ്റുകളും കാണും
പ്രതീക്ഷിക്കുന്ന മികവ്
മനോഹരമായ അടിക്കുറിപ്പ് തയ്യാറാക്കിയവരുണ്ടാകും
( ആശയതലം)
(ഭാഷാ തലം)
പദസൂര്യനില്‍ നിന്നും ആത്മകഥയിലേക്ക്
ആത്മകഥയുടെ സവിശേഷതകള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു. ചര്‍ച്ച. ആവശ്യമെങ്കില്‍ ടിപ് ആക്ടിവിറ്റി നടത്തിയ ശേഷം (പേന കൈമാറല്‍. ഓരോരുത്തരും പേനയായി സ്വയം സങ്കല്പിച്ച് ആത്മകഥാരീതിയില്‍ ഓരോ വാക്യം വീതം പറയല്‍ ഞാനാണ് പേന, എനിക്ക് നീലനിറമാണ്.....)
  1. ഞാനായി സങ്കല്പിച്ചാണ് എഴുതേണ്ടത് ( ഞാന്‍, എന്റെ, എനിക്ക്, എന്നോട് തുടങ്ങിയ രീതിയിലേ കഥാപാത്രത്തെ സൂചിപ്പിക്കാവൂ)
  2. കഴിഞ്ഞുപോയ കാര്യങ്ങളെന്ന രീതിയിലാണ് എഴുതേണ്ടത് ( ചെയ്തു, കണ്ടു, പോയി എന്നിങ്ങനെ കാണും ചെയ്യും പോകും എന്നിങ്ങനെ പാടില്ല)
  3. അനുഭവങ്ങള്‍ വിശദാംശങ്ങളോടെ എഴുതണം ( അന്ന് എന്താണ് സംഭവിച്ചത്. അപ്പോള്‍ എന്തു തോന്നി, ചിന്തിച്ചു.മറ്റൊരാള്‍ക്ക് മനസിലാകും വിധം വിശദാംശം വേണം)
  4. ആത്മകഥ എഴുതുന്നത് എഴുതുന്ന ആളെക്കുറിച്ച് പരമാവധി കാര്യങ്ങള്‍ മറ്റുളളവര്‍ക്ക് ലഭിക്കും വിധം വേണം ( ജനനം, വളര്‍ച്ച, കൂട്ട്, സ്വഭാവം, ഇഷ്ടം, പ്രിയപ്പെട്ട,പ്രധാനപ്പെട്ട സംഭവങ്ങള്‍, കഥയിലെ സംഭവങ്ങള്‍)
  5. തെറ്റില്ലാതെ എഴുതണം
പ്രവര്‍ത്തനം
  1. ആത്മകഥയുടെ സവിശേഷതകള്‍
  2. ചിത്രം വരച്ച് എഴുതിയാലോ? അരപ്പേജില്‍ ചിത്രം വരയ്കുക
  3. ഇനി പദസൂര്യനെ പ്രയോജനപ്പെടുത്തി എഴുതുക
  4. ആശയം ഉറപ്പാക്കല്‍,ക്രമീകരിക്കല്‍ (കുട്ടികളുടെ ഓരോരുത്തരുടെയും അടുത്തെത്തി എന്താ ആദ്യം എഴുതാനാലോചിച്ചത് എന്നു തിരക്കി ആശയം ഉണ്ടെന്നുറപ്പാക്കല്‍.)
  5. എഴുത്തുവേളയിലെ മോണിറ്ററിംഗ്.തത്സമയ സഹായം (വിശകലന ചോദ്യങ്ങള്‍, ചില താരതമ്യങ്ങള്‍, മാതൃകകാട്ടല്‍, ശരിയിലേക്ക് നയിക്കല്‍, വിശദാംശങ്ങള്‍ എഴുതിക്കല്‍) ആശയമുണ്ടായിട്ടും എഴുതാന്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് പിന്തുണാ രചന.
  6. പൊതുവായി ഫീഡ് ബാക്ക് നല്‍കല്‍ ( ഉദാ ചലര്‍ വാക്കുകള്‍ അകലം പാലിക്കാതെ എഴുതുന്നുണ്ട്. ശ്രദ്ധിക്കണേ..)
  7. അവതരണം -ഒരുകുട്ടി എഴുതിയത് വായിക്കുന്നു. അധ്യാപിക അത് ബോര്‍ഡില്‍ എഴുതുന്നു
  8. ആശയതലം, വാക്യഭംഗി, ആശയക്രമീകരണം എന്നിവ ഊന്നി ചര്‍ച്ച ( ഈ കാര്യം ഇങ്ങനെ പറയുന്നതിനേക്കാള്‍ നല്ല രീതിയില്‍ പറയാനാകുമോ? ഇതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ നന്നാകുമോ? തടര്‍ന്ന് സൂചകങ്ങള്‍ വെച്ചും വിലയിരുത്തുന്നു.
  9. ഇതേ പോലെ ഗ്രൂപ്പില്‍ രചനകള്‍ അവതരിപ്പിക്കണം. മെച്ചപ്പെടുത്തണം.
  10. ഗ്രൂപ്പ് രൂപീകരണം ( ഓരോ ഗ്രൂപ്പിലും വിഭിന്ന നിലവാരത്തിലുളളവര്‍ വരത്തക്കവിധം നാലംഗ ഗ്രൂപ്പ് .)
  11. ഗ്രൂപ്പില്‍ നടക്കേണ്ടത്
    1. ഓരോ കുട്ടിയും എഴുതിയ രണ്ടോ മൂന്നാ കാര്യങ്ങളാണ് ആദ്യം പരിഗണിക്കേണ്ടത്. എല്ലാ ഗ്രൂപ്പംഗങ്ങളും നമ്പരെടുക്കുക.
    2. ആദ്യം നാലാം നമ്പരുകാര്‍ അതത് ഗ്രൂപ്പില്‍ അവതരിപ്പിക്കുക. അത് എല്ലാവരും സഹായിച്ച് മെച്ചപ്പെടുത്തുക. മെച്ചപ്പെടുത്തിയത് അടുത്ത പേജില്‍ എഴുതുക. ( എഴുതാന്‍ സഹായിക്കണം)
    3. തുടര്‍ന്ന് 3,2,1 എന്നിങ്ങനെ നമ്പരുകാര്‍ അവതരിപ്പിക്കുക.
    4. എല്ലാവരും രണ്ടോ മൂന്നോ കാര്യങ്ങള്‍ ഇങ്ങനെ മെച്ചപ്പെടുത്തിക്കഴിഞ്ഞാല്‍ ബാക്കിയുളളത് വായിച്ചു കേള്‍പ്പിക്കുക/ എഴുതാത്തവര്‍ ഉദ്ദശിച്ച പറഞ്ഞാലും മതി
    5. അവതരിപ്പിച്ചവയില്‍ ഏതെങ്കിലും ആശയം സ്വീകാര്യമാണെങ്കില്‍ അതു കൂടി ചേര്‍ത്ത് എഴുതണം.
  12. ഗ്രൂപ്പില്‍ ഭാഷാപരമായ തിരുത്തല്‍ നടത്തണം ( എങ്ങനെയെന്നു ടീച്ചര്‍ ഓരോ ഗ്രൂപ്പിലും വന്ന് കാണിച്ചുതരാം)
  13. ആത്മകഥാപ്രദര്‍ശനം നാളെ ( എല്ലാവര്‍ക്കും പേപ്പര്‍ നല്‍കുന്നു)
  14. വീട്ടില്‍ വെച്ച് എഴുതണം. അമ്മയെ/ അച്ഛനെ കാണിക്കണം. മെച്ചപ്പെടുത്തണം.
  15. പ്രദര്‍ശനം ( കുട്ടികളുടെ ഉയരത്തിനു പാകമായ വിധം ചരട് വലിച്ചുകെട്ടി ജെം ക്ലിപ് ഉപയോഗിച്ച് പേപ്പറുകള്‍ തൂക്കുന്നു)
  16. സൂചകങ്ങള്‍ വെച്ച് ടീമുകളായി വിലയിരുത്തുന്നു
  17. രചനകളെ വിലയിരുത്തുന്നു. മികവംശങ്ങള്‍ക്ക് അംഗീകാരം.
  18. രചനയിലെ പ്രശ്നവിശകലനം അധ്യാപിക നടത്തി തുടര്‍പ്രവര്‍ത്തനം നല്‍കല്‍
  19. വ്യക്തിഗത ഫീഡ്ബാക്ക് ആവശ്യമുളളവര്‍ക്ക് നല്‍കുന്നു
ചര്‍ച്ച
  1. പിന്നാക്ക പരിഗണന ഉണ്ടോ?
  2. എല്ലാ കുട്ടികളുടെയും നോട്ട് ബുക്കില്‍ രചന ഉണ്ടെന്നുറപ്പാക്കിയോ
  3. അത് മെച്ചപ്പെടുത്തിയതാണെന്ന് ഉറപ്പുണ്ടോ?
  4. പ്രക്രിയാപരമായ സൂക്ഷ്മതയുണ്ടോ?
  5. ബോര്‍ഡിന്റെ ഉപയോഗം സൂചിപ്പിച്ചിട്ടുണ്ടോ?
  6. ഭാഷാപ്രശ്നങ്ങള്‍ പരിഹരിക്കുമോ?
  7. തത്സമയ വിലയിരുത്തല്‍ നടക്കുന്നുണ്ടോ?
  8. ക്ലാസിലെ രചനാപരമായ മികവുകള്‍ മറ്റുളളവര്‍ക്ക് മാതൃകയാക്കുന്നുണ്ടോ?
  9. എന്തായിരിക്കും പ്രതികരണപ്പേജില്‍ എഴുതുക? ( സാധ്യതകള്‍)
  10. ആത്മകഥാ രചനയ്ക് പാഠം വായിക്കേണ്ടതുണ്ടോ? എങ്കില്‍ വായനയില്‍ പിന്നാക്കമുളളവരെ എങ്ങനെ സഹായിക്കും. സഹവര്‍ത്തിത വായന എന്താണെന്നറിയാമോ? 
    ട്രൈ ഔട്ട്
    ആത്മകഥാ രചന എന്ന പ്രവര്‍ത്തനമാണ് ഇന്ന് ട്രൈ ഔട്ട് നടത്തിയത് 
    എന്താണ് കണ്ടെത്തല്‍? 
    അതിന് കുട്ടികളുടെ രചനകള്‍ ആദ്യം പരിചയപ്പെടാം

     പദസൂര്യന്‍ (ഗ്രാഫിക് ഓര്‍ഗനൈസര്‍) നിര്‍മിച്ചു. വ്യക്തിഗത രചനയ്ക് ശേഷം കുട്ടികള്‍ ഓരോരുത്തരായി വന്ന് ബോര്‍ഡില്‍ എഴുതി. തെട്ട് എന്ന് എഴുതിയ കുട്ടിയും ഇളളനീര് എന്നെഴുതിയ കുട്ടിയും. മറ്റുളളവര്‍ ബോര്‍ഡില്‍ എഴുതി വിശകലനം ചെയ്ത് അവര്‍ക്ക് തിരുത്തലനുഭവം നല്‍കി. രസകരമായ സംഗതി ഈ സമയം കുട്ടികള്‍ പരസ്പരം നോക്കി എന്നുളളതാണ്. ഇറക്കില്‍  എന്നെഴുതിയതിനെ ഈര്‍ക്കില്‍ എന്നു തിരുത്തിച്ച കുട്ടി സ്വന്തം പേപ്പറില്‍ നോക്കിയപ്പോ ഇര്‍ക്കില്‍ എന്നാണ്. അതും ഉടന്‍ തനിയെ തിരുത്തപ്പെട്ടു. ബോര്‍ഡ് എഡിറ്റിംഗ് ഇവിടെ നടന്നാലേ അടുത്ത രചനയിലേക്ക് കടക്കുമ്പോള്‍ ഈ വാക്കുകള്‍ അവര്‍ തെറ്റു കൂടാതെ ഉപയോഗിക്കൂ. അതായത് എഡിറ്റിംഗ് പ്രക്രിയ പ്രവര്‍ത്തന ഘട്ടങ്ങളുടെ സ്വഭാവം അനുസരിച്ചാകണം. ( നേരത്തെ ആസൂത്രണം ചെയ്തതുപോലെയല്ല സംഭവിച്ചത്. കുട്ടികള്‍ പദങ്ങളാണ് എഴുതിയത്. ആ എഴുത്തുസമയം അധ്യാപികയ്ക് പിന്തുണാസമയമാക്കി മാറ്റാനും കഴിഞ്ഞു. ചില കുട്ടികളോട് ചില ചോദ്യങ്ങളും ശ്രദ്ധയില്‍ പെടുത്തലുകളുമേ വേണ്ടി വന്നുളളൂ)
     അദ്യം അവര്‍ പദസൂര്യനിലെ വാക്കുകള്‍ ഉപയോഗിച്ചാണ് എഴുതിയത് . ഞാന്‍, എനിക്ക് എന്നീ രീതിയില്‍ തെങ്ങായി സ്വയം സങ്കല്പിച്ചെങ്കിലും അത് ആത്മവിവരണമായി മാറി. എനിക്ക് എന്തെല്ലാം ഉണ്ട് എന്നതിലേക്ക് പരിമിതപ്പെട്ടു. ഇക്കാര്യം ആസൂത്രണ ചിന്തയില്‍ വന്നിരുന്നില്ല.അധ്യാപിക അവരുടെ ചിന്തയിലേക്ക് ചോദ്യങ്ങള്‍ എറിഞ്ഞു ( തത്സമയ ഫീഡ് ബാക്ക് ) നിങ്ങള്‍ വരച്ചത് ഏതെങ്കിലും തെങ്ങാണോ? നമ്മുടെ സ്കൂളിലെ തെങ്ങല്ലേ? അതെന്തെല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു? സ്കൂളിലെ എല്ലാ കാര്യങ്ങളും അത് കാണുന്നുണ്ടാകില്ലേ? എന്തുകൊണ്ട് അതു എഴുതിയില്ല. ആ ഫീഡ് ബാക്ക് ക്ലിക് ചെയ്തു. കുറേ പിള്ളാര്‍ വന്ന് എന്റെ ചുവട്ടില്‍ കളിച്ചതും ഒരാള്‍ വന്ന് എന്റെ തേങ്ങ ഇട്ടതും  കൂട്ടിച്ചേര്‍ത്തു.എന്റെ ദേഹത്ത് എല്ലാവരും വേസ്റ്റ് ഇടാറുണ്ടെന്ന് എഴുതിയതും ഞാന്‍ പൂന്തോട്ടങ്ങള്‍ കാണുമെന്നു കുറിച്ചതും ഈ നിര്‍ദ്ദേശത്തിന്റെ ഫലമാണ്.
    തിരിച്ചറിവ് ( ആദ്യം എല്ലാ നിര്‍ദ്ദേശങ്ങളും ആദ്യമേ നല്‍കാതെ ഘട്ടം ഘട്ടമായി നല്‍കുന്നതാകും കുട്ടികള്‍ക്ക് ഏറ്റെടുക്കാന്‍ സഹായകം എന്നു തോന്നുന്നു)

     അടുത്ത ഘട്ടത്തില്‍ എന്റെ സന്തോഷവും സങ്കടങ്ങളും കുട്ടിക്കാലവും വളര്‍ച്ചയുടെ അനുഭവവും സംരക്ഷിച്ചവരുമെല്ലാം പരിഗണിക്കണ്ടേ എന്നു ചോദിച്ച് വിപുലീകരണം നടത്താം. വാക്യതലത്തിലെ എഡിറ്റിംഗ് വ്യക്തിഗതമായ തലത്തിലും ചെയ്തു. ഓരേ രീതിയില്‍ വാക്യം ആരംഭിക്കുന്നുണ്ടോ? അവസാനിക്കുന്നുണ്ടോ എന്നു നോക്കൂ. ചിലര്‍ അത് ശ്രദ്ധിച്ചു. ചില മെച്ചപ്പെടുത്തല്‍ വരുത്തി.
    ചില കുട്ടികള്‍ക്ക് എല്ലാം എഴുതാന്‍ കഴിഞ്ഞിട്ടില്ലഅടുത്തത് ഗ്രൂപ്പ് വര്‍ക്കാണ്. അവിടെ വെച്ച് ആശയപരമായ കൂട്ടിച്ചേര്‍ക്കല്‍ വരുത്താം. എല്ലാ കുട്ടികളുടെയും പ്രശ്നങ്ങള്‍ വിശകലനം ചെയ്യാതെ ഗ്രൂപ്പ് വര്‍ക്കിലേക്ക് പോകേണ്ട എന്ന് അധ്യാപിക നിശ്ചയിച്ചു. ബാക്കി പിന്നെ. ഇപ്പോള്‍ എല്ലാവരും എഴുതിയത് തരൂ. ഞാനൊന്നു വായിച്ചുനോക്കട്ടെ. ഏഴാം പ്രവര്‍ത്തനത്തിനുളളില്‍ ഇത്രയും സംഭവിച്ചു. ഈ അനുഭവം കൂടി ഉള്‍ക്കൊണ്ടാകും നാളെ ക്ലസ്റ്ററില്‍ ഈ സെഷന്‍
    പിന്നാക്ക പരിഗണന സാധ്യമാണെന്ന ആത്മവിശ്വാസം ആര്‍ പി മാര്‍ക്ക് ലഭിച്ചു
    രചനാഘട്ടങ്ങളിലെ ഇടപെടലും വിപുലീകരണവും എങ്ങനെയെന്നും ധാരണയായി. ഇനി നടക്കേണ്ട പ്രക്രിയയില്‍ ഊന്നല്‍ നല്‍കേണ്ട ഭാഷാ പ്രശ്നങ്ങളും. അനുഭവതീവ്രത കൂടി പ്രതിഫലിപ്പിച്ച്  ഓര്‍മകള്‍ ചികഞ്ഞ് രണ്ടാം  ക്ലാസിലെ കുട്ടികള്‍ ആത്മകഥ എന്ന വ്യവഹാരരൂപം എഴുതുമെങ്കില്‍ അത് നിസാരകാര്യമല്ല.


    അടുത്ത ലക്കത്തില്‍
    ആദിത്യന്റെ ഡയറിക്കുറിപ്പുകള്‍

2 comments:

  1. പൊതു വിദ്യാലയങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എടുത്ത ധീരമായ തീരുമാനങ്ങള്‍ എല്ലാവരുടേയും അറിവിലേക്ക് പങ്കു വച്ച ചൂണ്ടു വിരലിന് അഭിനന്ദനങ്ങള്‍ .എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്ലസ്റെര്‍ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ പഠന പ്രശ്നങ്ങള്‍ പരിഹരിക്കും വിധം ഗവേഷണ അധ്യാപനം ക്രമീകരിക്കുന്നതിനും ഉള്ള ശ്രമങ്ങള്‍ ഇത്തരത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്നത് .ഇത് അഭിനന്ദനാര്‍ഹം തന്നെ .അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മാത്രം അധ്യാപക സംഘടനകള്‍ സമരം ചെയ്യുകയും പൊതു വിദ്യാഭ്യാസ നിലവാരം താഴുമ്പോള്‍ ഒട്ടും ആശങ്ക കാണിക്കാതിരിക്കുകയും ചെയ്യുന്നതില്‍ വേദനിക്കുന്ന ഒരു ചെറു സംഘം അധ്യാപകര്‍ ഇപ്പോഴും നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ ഉണ്ട് .അവര്‍ ഇത്തരത്തിലുള്ള ഇടപെടലിനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .ഗവേഷണ അധ്യാപനത്തിനായി കൂട്ടായി ചിന്തിക്കുന്നു .താങ്കളുടെ ജില്ലയിലും ഉപജില്ലയിലും ക്ലസ്റെര്‍ പരിശീലനത്തിന്റെ മുന്നോടിയായി നടന്ന ചിട്ടയായ തയ്യാറെടുപ്പുകള്‍ ഞങ്ങള്‍ക്ക് ആവേശം നല്‍കുന്നു .രണ്ടാം ക്ലാസ്സിലെ ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ ഏറെ തെളിച്ചം നല്‍കുന്നവയാണ് .എന്നാല്‍ ഞങ്ങളുടെ എറണാകുളം ജില്ലയിലെ ക്ലസ്റര്‍ അനുഭവങ്ങള്‍ ഇത്തരത്തില്‍ നടന്നതായി അറിയാന്‍ കഴിഞ്ഞില്ല .ക്ലസ്റെര്‍ തയ്യാറെടുപ്പുകള്‍ക്ക് അക്കാദമിക നേതൃത്വം നല്‍കാന്‍ എന്ത് കൊണ്ട് ബന്ധപ്പെട്ടവര്‍ തയ്യാറായില്ല എന്നത് ഖേദകരം തന്നെ .ഇനി അടുത്ത ക്ലസ്റെര്‍ ജനുവരി മാസം അവസാനം മാത്രമേ ഉള്ളൂ .അപ്പോഴേക്കും ഈ വര്ഷം തീരും .അതിനാല്‍ താങ്കളുടെ ജില്ലയില്‍ രണ്ടാം ക്ലാസ്സ് ഒഴികെ ഉള്ള ക്ലാസ്സുകളില്‍ നടന്ന ഇത്തരം ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ മെയിലില്‍ അയച്ചു തന്നാല്‍ ഉപകാരമായിരിക്കും .ചെയ്തു നോക്കി പ്രതികരണങ്ങള്‍ അയച്ചു തരാം
    vidyalayakoottayma@gmail.com

    ReplyDelete
  2. മാവേലിക്കര ഉപജില്ലയിലെ ഒരു അധ്യാപിക ഐ എസ് എം ടീമിന്റെ സഹായത്തോടെ തയ്യാറാക്കിയ പരിഹാര പ്രവര്‍ത്തനങ്ങള്‍ അടുത്ത എസ് ആര്‍ ജി യില്‍ ചര്‍ച്ചക്ക് വക്കും .ഓരോ അധ്യാപികക്കും സൂക്ഷ്മ തലത്തില്‍ തന്‍റെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഈ ഫോര്‍മാറ്റ്‌ സഹായിക്കും എന്ന് തോന്നുന്നു .മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും .രണ്ടാം ക്ലാസ്സിലെ ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്തു,എല്ലാ ക്ലാസ്സിലും ഭാഷയിലെ ഒരു പ്രവര്‍ത്തനം ഗവേഷണ മാതൃകയില്‍ പിന്നാക്ക പരിഗണനയോടെ ചെയ്തു നോക്കാന്‍ എസ് ആര്‍ ജി യില്‍ നിര്‍ദേശങ്ങള്‍ വക്കും .ചൂണ്ടു വിരല്‍ മുന്നോട്ടു വയ്ക്കുന്ന അക്കാദമിക ചര്‍ച്ചകള്‍ ഒരു എസ് ആര്‍ ജി ഇങ്ങനെ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നു .

    ReplyDelete

പ്രതികരിച്ചതിനു നന്ദി