അക്കാദമിക
മികവുകള്‍
പൊതുവിദ്യാഭ്യാസ
വകുപ്പിലെ അക്കാദമിക പിന്തുണാസംഘം
(
ഐ
എസ് എം)
ഡിസംബര്‍
മാസം വിദ്യാലയങ്ങള്‍
സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ
മികവുകള്‍ പുതുവര്‍ഷത്തലേന്ന്
സംസ്ഥാനതല ശില്പശാലയില്‍
പങ്കിടുകയുണ്ടായി.
അത്
കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ
അര്‍പ്പണമനോഭാവത്തിന്റെയും
സര്‍ഗാത്മക ഇടപെടലുകളുടെയും
തെളിവുകളാണ്.
തീര്‍ച്ചയായും
ഈ മികവുകള്‍ മറ്റുളളവര്‍ക്ക്
വഴികാട്ടും എന്നതില്‍
സംശയമില്ല.
പൊതുവിദ്യാഭ്യാസത്തെ
സ്നേഹിക്കുന്ന ഏവര്‍ക്കും
അഭിമാനത്തോടെ പറയാവുന്ന
അക്കാദമിക ഉളളടക്കം ഈ
മികവുകളിലുണ്ട്.
ഹൈസ്കൂള്‍
വിഭാഗം
- പ്രതിദിനമോണിറ്ററിംഗിന് വേറിട്ട മാതൃക (ഗവ ഓറിയന്റല്‍ ഹൈസ്കൂള്‍, പട്ടാമ്പി)
- ഓരോ കുട്ടിയുടെയും പഠനാവസ്ഥയെക്കുറിച്ച് അറിയുന്നതിനും വിലയിരുത്തുന്നതിനും ഓരോ ക്ലാസിലും കുട്ടികളുടെ ചെറുസംഘങ്ങള്‍. ഓരോ സംഘത്തിന്റെയും ലീഡര്‍മാര്‍ കൃത്യമായി തയ്യാറാക്കുന്ന ദിനംപ്രതി യുളള കുറിപ്പുകള്‍.
- ഇവ കൃത്യമായി വായിക്കുന്ന പ്രഥമാധ്യാപകന്‍. കുട്ടികളുടെ അഭിപ്രായങ്ങള്‍ വായിക്കാനും അനുയോജ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കാനും പ്രഥമാധ്യാപകന്‍ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നു.
- ചെറു നിര്‍ദേശങ്ങള്‍ കുറിച്ച് ബന്ധപ്പെട്ട അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നു. കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്നു.
- കുട്ടികളിലുണ്ടാകുന്ന ഗുണപരമായ മാറ്റം ഉദാഹരണസഹിതം രേഖപ്പെടുത്തും.
-
പരീക്ഷണശാലയിലെ രജിസ്റ്ററും സമീപ കോളേജുമായുളള ബന്ധവും (സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, അറക്കുളം,തൊടുപുഴ വിദ്യാഭ്യാസ ജില്ല)
- പരീക്ഷണശാലയില്‍ രജിസ്റ്ററുണ്ട്. ഓരോ തവണയും ലാബ് ഉപയോഗിക്കുന്ന അധ്യാപകര്‍ ക്ലാസ് , തീയതി, എന്നിവ സൂചിപ്പിച്ച് ഒപ്പിടണം.
- ഈ വര്‍ഷം 40 തവണ ലാബ് ഉപയോഗിച്ചിട്ടുണ്ട്.
- ഏതു ക്ലാസ്, ഡിവിഷനുകളാണ് കൂടുതല്‍ തവണ പ്രയോജനപ്പെടുത്തിയത്. ഏത് അധ്യാപികയാണ് ഇക്കാര്യത്തില്‍ മാതൃകാപ്രവര്‍ത്തനം നടത്തുന്നത് എന്ന് അറിയാം.
- പ്രഥമാധ്യാപികയ്ക് മോണിറ്റര്‍ ചെയ്യാം.
- ഇതേ സ്കൂളില്‍ താരങ്ങളെ കണ്ടെത്താനുളള പരീക്ഷയുണ്ട്.
- തെരഞ്ഞെടുക്കപ്പെടുന്ന 50 താരങ്ങള്‍ക്ക് മൂലമറ്റം സെന്റ് തോമസ് കോളജിലെ അധ്യാപകരുമായി ആശയവിനിമയം, സംവാദം, സെമിനാര്‍ എന്നിവ നടത്തുന്നതിന് സ്കൂള്‍ അവസരമൊരുക്കുന്നു
യു
പി വിഭാഗം
- പാലക്കാട് -എം സി എം യു പി എസ് തൃത്താല
- ഐ ടി അധിഷ്ഠിത സാമൂഹ്യശാസ്ത്ര ക്ലാസിനായി എല്ലാ യൂണിറ്റുകളും വിവിധ അവതരണ സാധ്യതകളോടെ പ്രസന്റേഷനായി തയ്യാറാക്കിയിരിക്കുന്നു.
- എറണാകുളം - ഗവ എച്ച് എസ് കടയിരുപ്പ്
- ഒന്നാംതരം പ്രൊഫഷണല്‍ മാനേജ്മെന്റ്.
- നവരത്ന എന്ന പേരിലുള്ള ദീര്‍ഘകാല സ്കൂള്‍ വികസന പദ്ധതിയും അതിന്റെ അടിസ്ഥാനത്തിലുള്ള സമഗ്രമായ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമാകുന്നുണ്ട്.
- കോട്ടയം സെന്റ് മേരീസ് എച്ച് എസ് എസ് കിടങ്ങൂര്‍
- മൂവായിരം സ്ക്വയര്‍ ഫീറ്റില്‍ അധികം വരുന്ന ടെറസില്‍ മുളക് മുതല്‍ ഓറഞ്ച് വരെ അറുപതോളം പച്ചക്കറി ഇനങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കൃഷിചെയ്യുന്നു.
- ഭിന്നശേഷിയുള്ള കുട്ടികളെക്കൂടി പരിഗണിച്ചുകൊണ്ട് ലൗബേര്‍ഡ്സ്, വാത്ത, ഗിനി, കോഴി, വിവിധ യിനം മത്സ്യങ്ങള്‍ എന്നിവയുടെ പരിപാലനം (പെറ്റ് തെറാപ്പി).
- ഇവ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നു
- ഇടുക്കി -ഗവ എച്ച് എസ് ഇരട്ടയാര്‍
- കുട്ടികളുടെ ഗാര്‍ഹിക സാമൂഹിക പശ്ചാത്തലം മനസിലാക്കാനും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഗണന, പ്രത്യേക ശ്രദ്ധ, സഹായങ്ങള്‍ എന്നിവ ലഭ്യമാക്കാനുമായി ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടെയും വീടുകള്‍ അധ്യാപകര്‍ സന്ദര്‍ശനം നടത്തി
- മലപ്പുറം - എ എം യു പി എസ് കൂട്ടില്‍
- ഒന്നാംതരം ഒന്നാംതരമാക്കുന്നതിനായി പാഠപുസ്തകത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങള്‍,
- ഡിസ് പ്ലേബോര്‍ഡുകള്‍, പോര്‍ട്ട് ഫോളിയോ, വായനസാമഗ്രികള്‍
എല്‍
പി വിഭാഗം
- എസ് ആര്‍ ജി യോഗം വൈകിട്ട് നാലുമണിക്ക് ശേഷം. ക്ലാസ് പി ടി എ ശനിയാഴ്ചകളില്‍.(സി എന്‍ എന്‍ ബി എല്‍ പി എസ് ചേര്‍പ്പ്)
- പ്രതിഫലനാത്മകക്കുറിപ്പ്, ലോക്കല്‍ ടെക്സ്റ്റ് , ടീച്ചര്‍ വേര്‍ഷന്‍ എന്നിവ ഉള്‍പ്പെട്ട സമഗ്രമായ ടീച്ചിംഗ് മാന്വല്‍ ( കൃഷ്ണ എ എല്‍ പി എസ് അലനല്ലൂര്‍ ,മണ്ണാര്‍കാട്, പാലക്കാട്)
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ ഡോക്യുമെന്റ് ചെയ്ത് ക്ലാസ് പി ടി എയില്‍ അവതരിപ്പിക്കുന്നു ( ജി യു പി എസ് കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, പാലക്കാട്)
- അധ്യാപകര്‍ 9 മണിമുതല്‍ 5 മണിവരെ സ്കൂളില്‍ ഉണ്ട് . പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പിന്തുണ ( ജി എല്‍ പി എസ് പരപ്പനങ്ങാടി)
- അധ്യാപകര്‍ക്ക് മോട്ടിവേഷന്‍, മനശാസ്ത്രക്ലാസുകള്‍ (തളിപ്പറമ്പ യത്തീംഖാന എല്‍ പി എസ്)
- ഏതെങ്കിലും ദിവസം അവധിവന്ന് സാധ്യായദിനം നഷ്ടപ്പെട്ടാല്‍ ശനിയാഴ്ചകളില്‍ അത് നികത്തുന്നു. ( എടനാട് ഈസ്റ്റ് എല്‍ പി സ്കൂള്‍ ,മാടായി, കണ്ണൂര്‍)
- ക്ലസ്ററര്‍ പരിശീലനത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് നന്നായി ഇടപെടുന്ന ക്ലാസുകള്‍ ( ജി എല്‍ പി എസ് കമ്പാര്‍, കാസറ്‍കോഡ്)
- എല്ലാമാസവും കുട്ടികളുടെ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നു. (തിരുവനന്തപുരം കാട്ടാക്കട ഗവ എല്‍ പി എസ് പുഴനാട്)
- എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍.വായനാക്കുറിപ്പുകള്‍ അസംബ്ലിയില്‍. (ആലപ്പുഴ, മങ്കൊമ്പ് സെന്റ് മേരീസ് എല്‍ പി എസ്, ചമ്പക്കുളം)
- 30/11/2015 ന് എസ് ആര്‍ ജി കൂടി ക്ലസ്റ്ററിലെ തീരുമാനങ്ങള്‍ വിദ്യാലയത്തിന്റേതാക്കി മാറ്റി. (പാലമേല്‍ ഗവ എല്‍ പി എസ്, മാവേലിക്കര, ആലപ്പുഴ)
- 95% കുട്ടികളും അക്ഷരത്തെറ്റില്ലാതെ എഴുതുന്നു -(ഗവ എല്‍ പി എസ് കോടാലി ,തൃശൂര്‍)
- കവിതാസ്വാദനത്തിന്
വേറിട്ടവഴി.
എല്ലാ
ദിവസവും പതിനൊന്ന് മണിക്ക്
റേഡിയോ ക്ലബുവഴി കവിതാലാപനം.
ഒരു
വര്‍ഷം ഇരുപത് കവിതകള്‍
ചൊല്ലി ഹൃദിസ്ഥമാക്കും.
പതിനൊന്ന്
മണിക്ക് ഒരധ്യാപികയും 3,4
കുട്ടികളും
ചേര്‍ന്ന് ഓഫീസില്‍ റൂമില്‍
നിന്ന് കവിത ചൊല്ലും .ആദ്യം
കവിതയിലെ വാക്കുകള്‍
അര്‍ത്ഥപൂര്‍ണമായി അധ്യാപിക
പറയും.ആദ്യത്തെ
രണ്ട് വരി അധ്യാപിക ചൊല്ലും.
കുട്ടികള്‍
ഏറ്റ് ചൊല്ലും (ഒന്നു
മുതല്‍ നാലുവരെ ക്ലാസിലെ
എല്ലാ കുട്ടികളും-
എല്ലാ
ക്ലാസിലും അതിനുള്ള
സംവിധാനമുണ്ട്).എല്ലാ
വരികളും അധ്യാപികയും കുട്ടികളും
ഒരുമിച്ച് ചൊല്ലും.രണ്ടാം
ദിവസം കവിത പൂര്‍ണമായി
അധ്യാപികയോടൊപ്പം കുട്ടികള്‍
ചൊല്ലും.അവസാനം
കവിത ചൊല്ലാം എന്നു പറയുമ്പോള്‍
പ്രസ്തുത കവിത കുട്ടികള്‍
സ്വയം ചൊല്ലും.
അങ്ങനെ
വിദ്യാലയത്തിലെ എല്ലാ
ക്ലാസിലെയും മുഴുവന്‍
കുട്ടികളും ഒരു വര്‍ഷം
വ്യത്യസ്തങ്ങളായ 20
കവിതകള്‍
ആസ്വാദ്യകരമായി ചൊല്ലാനും
ആസ്വദിക്കാനുമുള്ള ശേഷി
നേടുന്നു.
(ഗവ
എല്‍ പി എസ് ആനാട്)
ഈ പട്ടികയിലൊന്നും ഡയറ്റ് മാതൃകാ സ്ക്കൂളുകള്‍ കണ്ടില്ല.14 ജില്ലകളിലായി മറ്റു സ്ക്കൂളുകള്‍ക്കു മാതൃകയായി പ്രവര്‍ത്തിക്കേണ്ട ഡയറ്റ് മോഡല്‍ സ്ക്കൂളുകളിലെ ഒരു പഠനപ്രവര്‍ത്തനവും മികവുള്ളതായി ബോധ്യപ്പെടാത്തതിനാലാണോ അതോ ISM ടീം ആ സ്ക്കുളുകളെ മനഃപൂര്‍വം ഒഴിവാക്കിയതുകൊണ്ടാണോ ഈ ലിസ്റ്റിലൊന്നും ഉള്‍പ്പെടാതെ പോയത് എന്നറിയാന്‍ എല്ലാ അധ്യാപകര്‍ക്കും ആഗ്രഹം കാണും.അത്തരം ഒരു സ്ക്കൂളിലെയെങ്കിലും മികവുകള്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു.
ReplyDeleteഅത് ഇനിയുള്ള സന്ദര്‍ശനത്തില്‍ ഐ.എസ്.എം.ടീം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.മാതൃകാ സ്ക്കൂളുകള്‍ അതിന്റെ പേര് അന്വർത്ഥമാക്കത്തക്കരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഡയറ്റ് ലാബ് സ്കൂളുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടു തന്നെ ഐ.എസ്.എം ന്റെ ഭാഗമായി ലാബു് സ്കൂളുകള്‍ സന്ദര്‍ശിച്ചിട്ടില്ല ഐ.എസ്.എം ന്റെ ഭാഗമായി സന്ദര്‍ശിച്ച സ്കൂളുകളില്‍ കണ്ട മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണിവ.ഇതുപോലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ധാരാളം വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്.അവയൊക്കെ ഐ.എസ്.എം ടീം സന്ദര്‍ശിക്കുന്ന വേളയില്‍ 'ചൂണ്ടുവിരല്‍ 'ജനമധ്യത്തിലെത്തിക്കുമെന്ന പൂര്‍ണമായ വിശ്വാസത്തോടെ ഒരു ഐ.എസ്.എം ടീം അംഗം.
ReplyDeleteവലിയ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ സഹായം സമർത്ഥമായി പ്രയോജനപ്പെടുത്തി പൊതു വിദ്യാലയത്തെ മികവിലേക്ക് നയിച്ച ആസൂത്രണമാതൃകയാണ് എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവ.എച്ച് എസ്സ്. ഉപജീല്ലയിലെ പല സകൂളൂകളൂം ഈ മാതൃക സ്വീകരിച്ചു എന്നതും ഭൗതീക സൗകര്യങ്ങളുടെ മെച്ചപ്പെടൽ മാത്രമല്ല അക്കാദമിക മികവ് കൂടി ഉന്നം വെക്കുന്നതാണ് ഈ പ്രൊജക്ടുകൾ.എന്നത് ശ്രദ്ധേയം
ReplyDeleteവലിയ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ സഹായം സമർത്ഥമായി പ്രയോജനപ്പെടുത്തി പൊതു വിദ്യാലയത്തെ മികവിലേക്ക് നയിച്ച ആസൂത്രണമാതൃകയാണ് എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവ.എച്ച് എസ്സ്. ഉപജീല്ലയിലെ പല സകൂളൂകളൂം ഈ മാതൃക സ്വീകരിച്ചു എന്നതും ഭൗതീക സൗകര്യങ്ങളുടെ മെച്ചപ്പെടൽ മാത്രമല്ല അക്കാദമിക മികവ് കൂടി ഉന്നം വെക്കുന്നതാണ് ഈ പ്രൊജക്ടുകൾ.എന്നത് ശ്രദ്ധേയം
ReplyDelete