Pages

Thursday, March 31, 2016

അധ്യാപകപരിശീലനം ക്ലാസില്‍ പ്രതിഫലിക്കുന്നില്ലെങ്കില്‍ എവിടെയോ കുഴപ്പമില്ലേ?

അധ്യാപകരുടെ അവധിക്കാലം മൂന്നു തരം പ്രവര്‍ത്തനങ്ങളിലായി തരം തിരിക്കപ്പെട്ടിരിക്കുന്നു
1. മൂല്യനിര്‍ണയക്കാലം
2. അവധിക്കാല പരിശീലനക്കാലം
3. സ്കൂളൊരുക്കം ( ക്യാമ്പുകള്‍, പത്താം ക്ലാസിന് അവധിക്കാല ക്ലാസ്, ശില്പശാലകള്‍..)
എല്ലാ വര്‍ഷവും അധ്യാപകപരിശീലനം അവധിക്കാലത്ത് നടത്തുന്നതില്‍ നാം പതിവു തെറ്റിക്കാറില്ല. ഈ പരിശീലനങ്ങള്‍ എത്രത്തോളം ക്ലാസുകളില്‍ പ്രതിഫലിക്കുന്നുണ്ട്? അങ്ങനെ പ്രതിഫലിക്കുന്നില്ലെങ്കില്‍ പരിശീലനം ലക്ഷ്യം നേടി എന്നു പറയാനാകുമോ?
പത്തനംതിട്ട ഡയറ്റ് ഈ ദിശയിലുളള ഒരു പഠനം നടത്തിയിരുന്നു

Sunday, March 27, 2016

വര്‍ഷാന്ത്യദിനം വരേണിക്കല്‍ സ്കൂളില്‍


2015-16 അക്കാദമിക വര്‍ഷത്തിന്റെ അവസാനദിനം വരേണിക്കല്‍ ഗവ യു പി എസിലാണ് ഞാന്‍ ചെലവിഴിക്കുക. അന്നേ ദിവസം വരേണിക്കലിന്റെ പ്രാദേശിക സമൂഹം മുഴുവന്‍ വിദ്യാലയത്തിലെത്തും. കുറേ വര്‍ഷങ്ങളായി എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്ന വരേണിക്കല്‍ സ്കൂളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമാണ് അന്നു നടക്കുക. ശ്രീ വിജയകുമാര്‍
കൂത്താട്ടുകുളം എന്ന പ്രഥമാധ്യാപകന്‍ നടത്തിയ അക്കാദമിക ഇടപെടലുകള്‍, ജനാധിപത്യ മാതൃകകള്‍ എന്നിവ വിദ്യാലയത്തെ പ്രിയ വിദ്യാലയമെന്ന പദവിയിലേക്കുയര്‍ത്തി. നൂതനമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് അധ്യാപകരും മാതൃക സൃഷ്ടിച്ചു. മാവേലിക്കര ഉപജില്ലയിലെ നിരവധി പരിശീലനങ്ങളില്‍ വരേണിക്കല്‍ മാതൃകകള്‍ ആവേശം നല്‍കി. ഞാന്‍ സംസ്ഥാനതലവേദികളില്‍ പലവട്ടം വരേണിക്കല്‍ സ്കൂളിന്റെ പ്രവര്‍ത്തനാനുഭവം പങ്കുവെക്കുകയുണ്ടായി. വളരെ നല്ല പ്രതികരണമാണ് അപ്പോഴൊക്കെ ലഭിച്ചത്. ഐ എസ് എം പരിപാടിയുടെ ഭാഗമായാണ് ഞാന്‍ ആ വിദ്യാലയത്തില്‍ പോയത്. അന്നു എത്തിച്ചേര്‍ന്ന ധാരണകള്‍ സ്കൂള്‍ പൊലിപ്പിച്ചു.അതിന്റെ പ്രവര്‍ത്തനാനുഭവം തൃശൂരില്‍ അവര്‍ അവതരിപ്പിച്ചു. അത് ചുവടെ നല്‍കുന്നു.

Sunday, March 20, 2016

ഐ എസ് എം സെമിനാര്‍ -ഗവേഷണാത്മക അധ്യാപനമാതൃകയ്ക് അംഗീകാരം


തൃശൂരില്‍ ഐ എസ് എം സെമിനാര്‍ നടന്നു
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു ഇത്.
ഈ വര്‍ഷം തുടങ്ങിയ ഐ എസ് എം പരിപാടിയുടെ ലക്ഷ്യങ്ങളിവയായിരുന്നു.
  1. പിന്തുണാസംവിധാനങ്ങള്‍ ശക്തമാക്കി അക്കാദമിക നിലവാരമുയര്‍ത്തുക
  2. വിദ്യാലയങ്ങള്‍ നേരിടുന്ന അക്കാദമിക പ്രശ്നങ്ങളെ ഗവേഷണാത്മകമായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനുളള രീതി വികസിപ്പിക്കുക
  3. പിന്തുണാ രീതികള്‍ മെച്ചപ്പെടുത്തുക
  4. അധ്യാപക പരിശീലനം, അക്കാദമിക മാനേജ്മെന്റ്, അക്കാദമിക അവലോകനം , അക്കാദമികാസൂത്രണം, പ്രഥമാധ്യാപകയോഗങ്ങള്‍ എന്നിവ ഐ എസ് എം കണ്ടെത്തലുകളുടെ കൂടി വെളിച്ചത്തില്‍ കൃത്യമായ ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തുക
  5. വിദ്യാലയങ്ങള്‍ക്ക് നല്‍കിയ അക്കാദമിക പിന്തുണയുടെ ഫലപ്രാപ്തി കണ്ടെത്തുക.
    അഞ്ചാമത്തെ ലക്ഷ്യത്തെ ആസ്പദമാക്കിയാണ് തൃശൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിച്ചത്ഈ സെമിനാറിനു മുന്നോടിയായി എല്ലാ ജില്ലകളിലും സെമിനാറുകള്‍ നടക്കുകയുണ്ടായി. ജില്ലാ തല സെമിനാറുകളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പ്രബന്ധങ്ങളാണ് സംസ്ഥാന സെമിനാറിലെ സമാന്തരസെഷനുകളില്‍ ഓരോ ജില്ലയും അവതരിപ്പിച്ചത്. 
    ഐ എസ് എം പ്രവര്‍ത്തനത്തിന്റെ രീതിയും ഫലവും ബോധ്യപ്പെടുന്നതിന് അവിടെ അവതരിപ്പിച്ച ഒരു പ്രബന്ധത്തിന്റെ സാരാംശം പങ്കിടുകയാണ്.

Wednesday, March 16, 2016

പഴയ രീതി യാന്ത്രികമാണ്, സ്കൂളുകള്‍ തല കുനിക്കേണ്ടി വരും

മാതൃഭൂമി വാരികയില്‍ ജനുവരി 12 ന് പ്രസിദ്ധീകരിച്ച ലേഖനമാണിത്
















Saturday, March 12, 2016

കുട്ടികളുടെ കഴിവ് വിലയിരുത്താന്‍ മാര്‍ഗങ്ങളേറെ..

നിരന്തര വിലയിരുത്തലിനും പോര്‍ട്ട് ഫോളിയോ വിലയിരുത്തലിനും ഒന്നും കേരളത്തിലെ അധ്യാപകര്‍ക്ക് വിശ്വാസമില്ലെന്നു തോന്നുന്നു. അവര്‍ക്ക് കോളനി വാഴ്ചയുടെ നിഴല്‍ മനസില്‍ നിന്നും മാറിയിട്ടില്ല. പരീക്ഷയില്‍ കാലോചിതമായ മാറ്റം എന്നാല്‍ എഴുത്തുപരീക്ഷയിലെ ക്രമീകരണത്തില്‍ മാറ്റം എന്ന അര്‍ഥത്തിനപ്പുറം ചിന്തയില്ല. വിദ്യാഭ്യാസ നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആസ്ത്രേലിയ പാഠ്യപദ്ധതി നിശ്ചയിക്കുമ്പോള്‍ കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനത്തിന്റെ തെളിവുകള്‍ കൂടി ഉദാഹരിച്ച് വ്യക്തത നല്‍കും. കുട്ടി നേടേണ്ട കഴിവുകളെ മൂര്‍ത്തമായ ഉദാഹരണം വെച്ച് അവതരിപ്പിക്കുന്നതിനാല്‍ അധ്യാപകര്‍ക്കു് കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനാകും. കുട്ടികളുടെ പോര്‍ട്ട് ഫോളിയോ അതത് അധ്യാപകര്‍മാക്രമല്ല പാഠ്യപദ്ധതി വിദഗ്ധരും പരിശോധിക്കും. മികച്ചതും ശരാശരിയിലുളളതും ശരാശരിക്കു താഴെയുളളതുമായ ഉല്പന്നങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കുമെന്നതിനാല്‍ കുട്ടികളെ വിലയിരുത്തുന്നതില്‍ അവ്യക്തത കുറയും. ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് എന്നിങ്ങനെ പറയുന്നതിനു പകരം ഒന്നാം വര്‍ഷം , രണ്ടാം വര്‍ഷം ,മൂന്നാം വര്‍ഷം എന്നിങ്ങനെ ക്ലാസുകളെ വിളിക്കുന്ന ആസ്ത്രേലിയയിലെ മൂന്നാം പഠനവര്‍ഷക്കാരുടെ പോര്‍ട്ട് ഫോളിയോ ഉദാഹരണങ്ങളില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്ലാസിലെ കുട്ടികളുടെ ഉല്പനന്നങ്ങള്‍ വൈവിധ്യമുളളതായിരിക്കും. കാരണം അവര്‍ ഗൈഡ് നോക്കി എഴുതുകയോ അധ്യാപിക എല്ലാവര്‍ക്കും ബോര്‍ഡിലെഴുതി പകര്‍ത്തിക്കുകയോ ചെയ്യില്ല. കുട്ടികള്‍ സ്വയം കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ അഭിമാനിക്കുന്ന അധ്യാപകര്‍ക്കുവേണ്ടി ശാസ്ത്രത്തിന്റെ തെളിവുകള്‍ ഇതാ