Pages

Thursday, April 7, 2016

ചൂണ്ടുവിളാകം സ്കൂളിലെ ഒന്നാക്ലാസിലെ ഒന്നാന്തരം കുറിപ്പുകള്‍..

 അവധിക്കാല അധ്യാപകപരിശീലനം ആരംഭിക്കാറായി. ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ പുറത്താകണം അടുത്തവര്‍ഷത്തെ ആലോചന. വെറും കൈയോടെ പരിശീലനത്തിലേക്ക് പോകേണ്ടതില്ല. കുട്ടികളുടെ ഉത്തരക്കടലാസും ടീച്ചിംഗ് മാന്വലും നോട്ട് ബുക്കുമെല്ലാം കരുതാം. മറ്റ് അധ്യാപകരുമായി പങ്കിടാം. ഇത് ചൂണ്ടുവിളാകം സ്കൂളിലെ ഒന്നാം ക്ലാസിലെ കൂട്ടുകാര്‍ വര്‍ഷാവസാനപരീക്ഷയില്‍ എഴുതയി ചക്കവിശേഷം. അത് വായിക്കണം. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് എഴുതിയിട്ടുളളത്. ഈ രചനകളിലെ വാക്യവൈവിധ്യവും ശ്രദ്ധേയം. രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും രചനകള്‍ ഇനി ഇതില്‍ താഴെ പോകാനാകില്ലല്ലോ. ഒന്നാം ക്ലാസ് കഴിയുമ്പോള്‍ തെറ്റില്ലാത്ത ഭാഷയില്‍ കുട്ടികള്‍ വാക്യങ്ങളെഴുതും. അതിന്റെ തെളിവുകള്‍ വെച്ച് നമുക്ക് പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു കൂടേ? 

ചൂണ്ടുവിളാകം സ്കൂളിലെ പ്രഥമാധ്യാപകനായ പ്രേംജിത്തിന്റെ കുറിപ്പ്  വായിക്കൂ..
 ട്രഷറിയിലും എ ഇ ഓ ഓഫീസിലും പോകേണ്ടി വന്നു . തിരിയെ സ്കൂളിലെത്തിയപ്പോള്‍ പരീക്ഷ കഴിയാറായിരിക്കുന്നു . ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ ചക്കയെ കുറിച്ച് വിവരണങ്ങള്‍ തയ്യാറാക്കുകയാണ് . എല്ലാവരുടെയും ഉത്തരക്കടലാസുകള്‍ അവര്‍ ഉയര്‍ത്തി എന്നെ കാണിച്ചു . എന്തെല്ലാം കാര്യങ്ങളാണ് സ്വന്തം അനുഭവത്തില്‍ നിന്നും ചക്കയെ കുറിച്ച് അവര്‍ എഴുതിയിരിക്കുന്നത് . 
ഇതു നമുക്ക് ബ്ലോഗിലിടാം .... അനിത ടീച്ചര്‍ ചാര്‍ട്ട് പേപ്പര്‍ നല്‍കി നന്നായി എഴുതി വാങ്ങി ... അവര്‍ തറയില്‍ ഇരുന്ന് എഴുതാന്‍ തുടങ്ങി ... 

അപ്പോഴേക്കും ബെല്‍ അടിച്ചിരുന്നു ... എഴുതി പൂര്‍ത്തിയാക്കാതെ അവര്‍ അവിടെ നിന്നും എഴുന്നേറ്റില്ല .... അമ്മമാര്‍ പുറത്ത് അപ്പോഴും കാത്തു നില്പുണ്ടായിരുന്നു ....
( അടുത്ത ലക്കത്തില്‍ മാരാരിക്കുളത്തെ ഒന്നാം ക്ലാസിലെ കരുന്നുരചനകള്‍ )
അനുബന്ധം
വിടവാങ്ങല്‍ 2016 (chunduvilakam school)


നാലാം തരത്തിലെ കൂട്ടുകാര്‍ക്ക് വിദ്യാലയത്തിലെ അനുജത്തിമാരും അനുജന്മാരും ചേര്‍ന്ന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി . ഓരോ ക്ലാസ്സിലെയും കൂട്ടുകാര്‍ അവര്‍ വരച്ച ചിത്രങ്ങള്‍ , എഴുതിയ കഥകള്‍ , കവിതകള്‍ , പേന ,പെന്‍സില്‍ , പൂക്കള്‍ , മധുര പലഹാരങ്ങള്‍ എന്നിവ നല്‍കി അവരെ യാത്രയാക്കി . പലരും സംസാരിക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞു . അതു പിന്നീട് കൂട്ടക്കരച്ചിലായി ..... അധ്യാപകരുടെ കണ്ണുകളും ഈറനണിഞ്ഞു .


തോറ്റാലും കുഴപ്പമില്ല ... ഒരു വര്ഷം കൂടി ഈ വിദ്യാലയത്തില്‍ പഠിക്കണം . അതായിരുന്നു പിരിഞ്ഞു പോകുന്ന കൂട്ടുകാരുടെ ആവശ്യം . അടുത്ത വര്ഷം നടക്കുന്ന എല്ലാ സ്കൂള്‍തല പ്രവര്‍ത്തന പരിപാടികളിലും പങ്കെടുപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് അവരെ ഞങ്ങള്‍ സമാധാനിപ്പിച്ചത് . ഭാവി ജീവിതത്തില്‍ അവര്‍ ചെയ്യുന്ന നന്മയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേട്ടങ്ങളിലൂടെ ചുണ്ടവിളാകം എല്‍ പി സ്കൂള്‍ അറിയപ്പെടും എന്ന്‍ അവര്‍ക്ക് ഞങ്ങള്‍ ആശംസകള്‍ നേര്‍ന്നു . 

ഓരോ കുഞ്ഞു പുസ്തകവും ഓരോരുത്തര്‍ക്കും സമ്മാനമായി നല്‍കി .
 അനുബന്ധം രണ്ട്
മലപ്പുറത്തു നിന്നും സജി ജേക്കബ് എഴുതുന്നു..
മറക്കാനാവാത്ത വേർപാടിന്റെ നിമിഷങ്ങൾ. നാലാം ക്ലാസ്സിലെ കുട്ടികൾക്ക് നൽകിയ യാത്ര അയപ്പിൽ സൈനുൽ ആബിദിന് അവന്റെ വേദന അടക്കാനാകുന്നില്ല..
എല്ലാ കുട്ടികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
സൈനു മൂന്നു പ്രാവശ്യം എഴുന്നേറ്റു.
രണ്ടു മൂന്നു വാചകങ്ങൾക്കപ്പുറത്തേക്ക് പറയാനാകുന്നില്ല.
ലഘുഭക്ഷണത്തിനു ശേഷം പാട്ടും പാടി പിരിയുന്ന സമയം.
എല്ലാ കുട്ടികൾക്കും കൈ കൊടുത്തു ,അവന് അതു മതിയാകുമായിരുന്നില്ല

5 comments:

  1. വായിച്ച എന്റെ കണ്ണുനിറഞ്ഞ് ഈ സ്നേഹത്തിന് പകരംവയ്ക്കാന്‍ എന്തുണ്ട്?
    ഇങ്ങനെയുള്ള വിദ്യാലയാനുഭവങ്ങള്‍,,അധ്യാപകര്‍ ഇവയോക്കെ എല്ലാ വിദ്യാലയങ്ങളും അറിയേണ്ടതല്ലേ? ഇത്തരത്തിലുള്ള മികച്ച വിദ്യാലയങ്ങളെ മികച്ചതാക്കിയ അധ്യാപകരേയും വിദ്യാര്‍ഥികളേയും അംഗീകരിക്കേണ്ടതല്ലേ?

    ReplyDelete
  2. ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാരുടെ മികച്ച സൃഷ്ടികൾ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ സ്നേഹിക്കുന്നവരുടെ മുന്നിൽ കൃത്യതയോടെ നിരന്തരമായി എത്തിക്കുന്ന ചൂണ്ടുവിരലിനും ശ്രീ കലാധരൻ മാഷിനും നന്ദി
    പുതിയ പാഠ്യപദ്ധതി സമീപനത്തോട് കൂറു പുലർത്തി അമ്പത് ശതമാനം പ്രവർത്തനങ്ങൾ നടത്താനേ കഴിഞ്ഞ വർഷം ഞങ്ങൾക്ക് കഴിഞ്ഞിട്ടുള്ളൂ അത് ഈ വരുന്ന വർഷം എഴുപതു ശതമാനമാക്കി 'ഉയർത്തേണ്ടതുണ്ട് ഭാവിയിൽ നൂറു ശതമാനം ലക്ഷ്യം കൈവരിക്കണം
    റ് അതിനു വേണ്ടിയുള്ള ആസൂത്രണം ഈ വരുന്ന പതിനൊന്നാം തിയതി നടക്കുന്നു നമ്മുടെ അക്കാദമിക ലക്ഷ്യങ്ങൾ നിർണയിക്കുന്നതിനും വാർഷിക പദ്ധതി ചർച്ചയ്ക്ക് ചൂണ്ടുപലകയാകുന്നത് സാറിനെ ബ്ലോഗാണ്
    അതിലൂടെ പ്രകാശിക്കപ്പെടുന്ന അക്കാഡമിക നിറവുകൾ കരട് പദ്ധതിയായി തയ്യാറാക്കി അവതരിപ്പിക്കും. പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്നതും തുടർച്ച നില നിർത്താൻ കഴിയുന്നതുമായിരിക്കണം എന്നത് മുഖ്യ പരിഗണന നൽകും ഒരിക്കൽ കൂടി നന്ദി.'' '

    ReplyDelete
  3. പുതിയപാഠ്യപദ്ധതി സമീപനത്തെ വിമര്‍ശിക്കാന്‍ ഏറെ ആളുകളുണ്ടായിരുന്നു. അതിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ കുറച്ചുപേരും. പ്രേംജിത് ബി ആര്‍ സി പരിശീലകനായിരുന്നപ്പോള്‍ അധ്യാപകരോട് പറഞ്ഞതെല്ലാം പ്രഥമാധ്യാപകനായിപ്പോള്‍ സ്വന്തം വിദ്യാലയത്തില്‍ പ്രാവര്‍ത്തികമാക്കി എന്നു മാത്രമല്ല പുതിയമാനങ്ങളിലേക്ക് , പ്രയോഗസാധ്യതകളിലേക്ക് സുധീരം മുന്നേറുകയും ചെയ്തു. പതിനൊന്നാം തീയതിയ്കായി എല്ലാവിധ ആശംസകളും

    ReplyDelete
  4. നന്നായി. :) നമ്മുടെ കുഞ്ഞു തലമുറയുടെ ശരിയായ വളർച്ചയിൽ ഏറെ സന്തോഷം.. സ്നേഹം

    ReplyDelete

പ്രതികരിച്ചതിനു നന്ദി