Pages

Saturday, May 7, 2016

ഇത്രേം എഴുതിയാല്‍ പോരേ?

ഒന്നാം ക്ലാസിലെ കുട്ടി എത്രത്തോളം എഴുതണം? ഇക്കാര്യത്തില്‍ സംശയം വേണ്ട മനസിലുളളത് എത്രത്തോളം പറയാനാകുമോ അത്രത്തോളം എഴുതാനും കഴിവു നേടണം. സെന്റിമീറ്റര്‍ വെച്ച് അളന്ന് എഴുത്തിനെ പിരമിതപ്പെടുത്തരുത്. പല വിദ്യാലയങ്ങളില്‍ നിന്നും ആവേശകരമായ തെളിവുകളാണ് ലഭിക്കുന്നത്. അവ സാധ്യത സൂചിപ്പിക്കുന്നു. ഇതാ തീരദേശത്തെ ഒരു കൊച്ചു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടി എഴുതിയത്

ആതിരയ്ക് ആശയങ്ങള്‍ ക്രമീകരിക്കാന്‍ ഈ ചിത്രസൂചനകള്‍ മതിയായിരുന്നു. ഗ്രാഫിക് ഓര്‍ഗനൈസറുകള്‍ ചെറിയ ക്ലാസ് മുതല്‍ പ്രയോജനപ്പെടുത്തുന്നത് രചനയുടെ ഗുണത വര്‍ധിപ്പിക്കും, (ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്  എന്ന പോസ്റ്റ് നോക്കുക) ചിത്രങ്ങളും ചിത്രീകരണങ്ങളും വന്‍തോതില്‍ രചനാപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്

മാരാരിക്കുളം ടാഗോര്‍ മെമ്മോറിയല്‍ സ്കൂളിലെ ഷൈനി ടീച്ചറാണ് ആതിരയുടെ അധ്യാപിക. ഷൈനി ടീച്ചര്‍ ധാരളമായി വര്‍ക് ഷീറ്റുകള്‍ ഉപയോഗിക്കുന്നു. സ്വന്തമായി ഉണ്ടാക്കിയതും ലഭിച്ചതും. അവ കുട്ടികള്‍ നിറം കൊടുത്ത് കമനീയമാക്കും എന്നിട്ട് തന്റേതായ ഭാഷയില്‍ എഴുതും
ഭാഷാപഠനവും പരിസരപഠനവും ചിത്രകലാവിദ്യാഭ്യാസവും ഉദ്ഗ്രഥിച്ചുളള ഈ പ്രവര്‍ത്തനം മാതൃകാപരമാണ്.
സ്കൂളില്‍ പ്രിന്ററുണ്ട്. അത് കുട്ടികള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്താനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്.

ചെറിയ ചെറിയ തെറ്റുകള്‍ എഴുതുമ്പോള്‍ വരുന്നത് സ്വാഭാവികം, എഴുതാത്ത കുട്ടികളേക്കാള്‍ എത്രയോ ഭേദമാണ് ഈ കുഞ്ഞെഴുത്തുകളിലെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍. അതും പരിഹരിക്കാവുന്നതേയുളളൂ.
കുട്ടികളുടെ രചനകള്‍ ഷൈനി ടീച്ചര്‍ സൂക്ഷിച്ചുവെക്കുന്നതുകൊണ്ടാണ് എനിക്ക് അവ ലഭിച്ചത്. വിലപ്പെട്ടവയാണ് അത്. അടുത്ത വര്‍ഷം സ്കൂളില്‍ ഇത്തരം പഠനത്തെളിവുകളെല്ലാം ഡിജിറ്ററ്‍ പോര്‍ട്ട് ഫോളിയോയിലേക്ക് മാറ്റും.



നിറം നല്‍കാന്‍ കുട്ടികള്‍ പല മാധ്യമങ്ങളാണ് ഉപയോഗിച്ചത്. ആപ്പിളിനു  വാട്ടര്‍കളര്‍ നല്‍കിയതിലെ സൂക്ഷ്മതയും കലാബോധവും ശ്രദ്ധിക്കുക. ചിത്രകലയുടെ അടുത്ത പടവും വരും വര്‍ഷം ഒന്നാം ക്ലാസില്‍ ഉണ്ടാകും  അക്കാദമികത്തിളക്കവുമായി എല്ലാ വിദ്യാലയങ്ങളും മുന്നോട്ട് വരണം. അതിന് തെളിച്ചം നല്‍കുന്നതാണ് ഷൈനിടീച്ചറുടെ ക്ലാസ് എന്നു സൂചിപ്പിക്കട്ടെ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി