പ്രീതക്കുളങ്ങരെ ടാഗോര്‍ സ്മാരക എല്‍ പി സ്കൂളിന്റെ നേതത്വത്തില്‍ നടത്തിയ സംസഥാനതല ശില്പശാലയിലെ ഒരിനം വായനാസാമഗ്രികളുെടെ നിര്‍മാണമായിരുന്നു. കൊച്ചു കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനും ക്രമേണ അവരെ വായനയിലേക്ക് കൊണ്ടു വരാനും സഹാകമായ വായനാസാമഗ്രികളാണ് നിര്‍മിക്കാന്‍ ശ്രമിച്ചത് ആദ്യമായി വായനാസാമ്ഗ്രികളുടെ സവിശേഷതകള്‍ എന്തായിരിക്കണമെന്ന് ആലോചിച്ചു. ചുവടെ ചേര്‍ത്തിരിക്കുന്ന ധാരണകളാണ് രൂപീകരിച്ചത്.
വായനാസാമഗ്രിയുടെ സവിശേഷതകള്‍
രണ്ടാം ഭാഗം കളിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒ എന്‍ വിയുടെ കവിത സന്നിവേശിപ്പിച്ചത് ശ്രദ്ധിക്കുക. ഇവിടെ പാടിക്കളിക്കാം. വായിച്ചതിനു ശേഷം പുറത്തുപോയി വണ്ടി കളിക്കാം. ശാരീരിക ചലനപരമായ ശേഷീ വികാസവും ആസ്വാദനവും നടക്കും. കഥ മുറിഞ്ഞു പോയി എന്ന തോന്നലുളവാക്കുകയുമില്ല.
മൂന്നാം ഭാഗത്താണ് കഥയുടെ നിര്‍ണായക മുഹൂര്‍ത്തം. പാലു കുടിച്ച അണ്ണാന് വണ്ണം കൂടി മരത്തില്‍ കയറാനാകാതെ വന്നു.ഇനി എന്തു ചെയ്യും എന്ന ജിജ്ഞാസ
നാലാം ഭാഗത്ത് ഭാവത്തിനാണ് ഊന്നല്‍ കണ്ണുകൊണ്ട് പാലുകുടിച്ച കളളനെ കാണിക്കുന്ന രംഗവും ശബ്ദത്താഴ്ചയൊടെ ഡും ഡും വെച്ച് ചൂണ്ടിക്കാട്ടലും പാവം അണ്ണാന്റെ വിഷമം പ്രതിഫലിക്കുന്ന ചില്‍ ചില്‍ ശബ്ദവും.
ഒറ്റശ്വാസത്തില്‍ ഈ കഥ അവതരിപ്പിക്കണമെന്നില്ല എന്ന സ്വാതന്ത്ര്യവും ഉണ്ട്. ആസ്വാദിച്ച് വായിച്ചു കേള്‍പ്പിക്കാനുളള വഴക്കവും.രസകരമായ സംഭവവും.
ഡും ഡും ണിം ണീം ചില്‍ ചില്‍
വീണയും ചന്തുവും
അവര്‍ കളിയിലാണ്
ഒരാള്‍ ചെണ്ട കൊട്ടും
ഒരാള്‍ കിണ്ണത്തില്‍ കൊട്ടും
ഡും- ഡും ഡും. ണിം -ണീം ണീം
ഡും- ഡും ണിം ണിം
ഡും ണിം ഡും ണിം
ഡും- ഡും ഡും. ണിം -ണീം ണീം
പല താളത്തിലാണ് കൊട്ട്.
ഇനി വണ്ടി കളിക്കാം..
അവര്‍ കളിക്കാന്‍ പോയി.
അമ്മ വന്നു
ദേ പാല്
ഗ്ലാസില്‍ പാല്
കളിച്ചിട്ട് കുടിക്കാം
വീണയും ചന്തുവും വണ്ടി കളിച്ചു
പാടിക്കളിച്ചു.
കട കട കട കട കാളവണ്ടി
കിണി കിണി കിണി കിണി സൈക്കിള്‍ വണ്ടി
പോ പോ പോ പോ മോട്ടോര്‍ വണ്ടി
ഝുക് ഝുക് ഝുക് ഝുക് തീവണ്ടി തീവണ്ടി...
മരത്തില്‍ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടിയിരുന്നു
അത് പതുക്കെ ഇറങ്ങി
പാലു കുടിച്ചു
ചില്‍ ചില്‍ ചില്‍
അണ്ണാറക്കണ്ണന്‍ പാലു മുഴുവന്‍ കുടിച്ചു
ഒരു ഗ്ലാസ് കാലി.
രണ്ടാം ഗ്ലാസും കാലി
അണ്ണാന് വണ്ണം വെച്ചു
മരത്തില്‍ കയറാന്‍ വയ്യ
ഇനി എന്തു ചെയ്യും?
ഇനി പാലു കുടിച്ചിട്ട് കളിക്കാം.
വീണയും ചന്തുവും കളി നിറുത്തി
പാലെവിടെ?
ചെണ്ടയ്ക് പിറകില്‍ അണ്ണാന്‍ ഒളിച്ചു
(ചെണ്ട കണ്ണുകൊണ്ട് കാട്ടി
ശബ്ദം താഴ്ത്തി പറഞ്ഞു )
ഡും ഡും ഡും ഡും
കണ്ടുപിടിക്കപ്പെട്ട അണ്ണാന്‍ പരുങ്ങി
അത് വ്യസനത്തോടെ പറഞ്ഞു
ചില്‍ ചില്‍ ചില്‍ ചില്‍
ചില്‍ ചില്‍ ചില്‍ ചില്‍
ഈ കഥയുടെ അവതരണത്തിനു ശേഷം ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ രചനകള്‍ നടത്തി. അതിനായി ചില ധാരണകളിലെത്തി
എറണാകുളത്തെ സിമി ടീച്ചര്‍ തയ്യാറാക്കിയ വായനാസാമഗ്രി
ഈ രചനയില്‍ ഭാവവ്യത്യാസം വരുത്തി വായിക്കാവുന്ന ഭാഗങ്ങളുണ്ട്.കുട്ടികളുടെ മനസില്‍ ആടിത്തിമര്‍ക്കലും ചാടിത്തിമിര്‍ക്കലും തടുപുടിനോം വീഴ്ചയും രസകരമായി സ്ഥാനം പിടിക്കും. സ്കൂളിലെ ചുമരുകളിലെ ചിത്രങ്ങളെയാണ് സിമി രചനയ്ക് ആധാരമാക്കിയത്. സ്കൂള്‍ ചുമരുകളില്‍ നിന്നും വായനാപാഠങ്ങള്‍ എന്ന നൂതനാശയമാണ് മാരാരിക്കുളത്ത് പരീക്ഷിക്കപ്പെട്ടത്.
...............................................................................
വായനാസാമഗ്രിയുടെ സവിശേഷതകള്‍
- ലളിതമായ വാക്യങ്ങളാകണം, കുറു വാക്യങ്ങള്‍
- ചിത്ര സാധ്യതയും മനോചിത്ര സാധ്യതയും
- ഭാവന വികസിപ്പിക്കാന്‍ കഴിയുന്നതാകണം
- കുട്ടിക്ക് വീണ്ടും വായിക്കാന്‍ പ്രചോദനം നല്‍കുന്ന ഘടകങ്ങള്‍ ഉണ്ടാകണം
- ഊന്നല്‍ നല്‍കുന്ന അക്ഷരം, പ്രയോഗം എന്നിവ ലയിച്ചു നില്‍ക്കണം. ( മുഴച്ച് നില്‍ക്കരുത്, നങ്കൂരപദങ്ങളില്‍ സന്നിവേശിപ്പിക്കണം)
- വായനയുടെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തന സാധ്യതയുളളതാകാം. ( ചിത്രീകരണം , അഭിനയം,)
- മറ്റു സാധ്യതകള്‍ - കലാപഠനം, കായികപരിശീലനം, പ്രവൃത്തിപരിചയം ഉള്‍ച്ചേര്‍ക്കാം ( ഉദാഹരണം ഡും ഡും ഡും ണിം ണിം ണിം ചില്‍ ചില്‍)
- സാമൂഹികവും പരിസരപഠനപരവുമായ ആശയതലം ആകാം. മുഴച്ചു നില്‍ക്കാത്ത വിധം
- ഒറ്റപ്പേജ് ദൈര്‍ഘ്യംമതി . ഏറിവന്നാല്‍ രണ്ടു പേജ്
- വാക്യങ്ങളിലെ വാക്കുകളുടെ എണ്ണവും വരികളിലെ വാക്യങ്ങളുടെ എണ്ണവും കുട്ടികളുടെ വായനാവേഗതയുമായി ബന്ധപ്പെടുത്തി ആലോചിക്കണം.
- ഗദ്യത്തിനും താളാത്മക ഭാഷ സാധ്യമാണ്.
രണ്ടാം ഭാഗം കളിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒ എന്‍ വിയുടെ കവിത സന്നിവേശിപ്പിച്ചത് ശ്രദ്ധിക്കുക. ഇവിടെ പാടിക്കളിക്കാം. വായിച്ചതിനു ശേഷം പുറത്തുപോയി വണ്ടി കളിക്കാം. ശാരീരിക ചലനപരമായ ശേഷീ വികാസവും ആസ്വാദനവും നടക്കും. കഥ മുറിഞ്ഞു പോയി എന്ന തോന്നലുളവാക്കുകയുമില്ല.
മൂന്നാം ഭാഗത്താണ് കഥയുടെ നിര്‍ണായക മുഹൂര്‍ത്തം. പാലു കുടിച്ച അണ്ണാന് വണ്ണം കൂടി മരത്തില്‍ കയറാനാകാതെ വന്നു.ഇനി എന്തു ചെയ്യും എന്ന ജിജ്ഞാസ
നാലാം ഭാഗത്ത് ഭാവത്തിനാണ് ഊന്നല്‍ കണ്ണുകൊണ്ട് പാലുകുടിച്ച കളളനെ കാണിക്കുന്ന രംഗവും ശബ്ദത്താഴ്ചയൊടെ ഡും ഡും വെച്ച് ചൂണ്ടിക്കാട്ടലും പാവം അണ്ണാന്റെ വിഷമം പ്രതിഫലിക്കുന്ന ചില്‍ ചില്‍ ശബ്ദവും.
ഒറ്റശ്വാസത്തില്‍ ഈ കഥ അവതരിപ്പിക്കണമെന്നില്ല എന്ന സ്വാതന്ത്ര്യവും ഉണ്ട്. ആസ്വാദിച്ച് വായിച്ചു കേള്‍പ്പിക്കാനുളള വഴക്കവും.രസകരമായ സംഭവവും.
ഡും ഡും ണിം ണീം ചില്‍ ചില്‍
വീണയും ചന്തുവും
അവര്‍ കളിയിലാണ്
ഒരാള്‍ ചെണ്ട കൊട്ടും
ഒരാള്‍ കിണ്ണത്തില്‍ കൊട്ടും
ഡും- ഡും ഡും. ണിം -ണീം ണീം
ഡും- ഡും ണിം ണിം
ഡും ണിം ഡും ണിം
ഡും- ഡും ഡും. ണിം -ണീം ണീം
പല താളത്തിലാണ് കൊട്ട്.
ഇനി വണ്ടി കളിക്കാം..
അവര്‍ കളിക്കാന്‍ പോയി.
അമ്മ വന്നു
ദേ പാല്
ഗ്ലാസില്‍ പാല്
കളിച്ചിട്ട് കുടിക്കാം
വീണയും ചന്തുവും വണ്ടി കളിച്ചു
പാടിക്കളിച്ചു.
കട കട കട കട കാളവണ്ടി
കിണി കിണി കിണി കിണി സൈക്കിള്‍ വണ്ടി
പോ പോ പോ പോ മോട്ടോര്‍ വണ്ടി
ഝുക് ഝുക് ഝുക് ഝുക് തീവണ്ടി തീവണ്ടി...
മരത്തില്‍ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടിയിരുന്നു
അത് പതുക്കെ ഇറങ്ങി
പാലു കുടിച്ചു
ചില്‍ ചില്‍ ചില്‍
അണ്ണാറക്കണ്ണന്‍ പാലു മുഴുവന്‍ കുടിച്ചു
ഒരു ഗ്ലാസ് കാലി.
രണ്ടാം ഗ്ലാസും കാലി
അണ്ണാന് വണ്ണം വെച്ചു
മരത്തില്‍ കയറാന്‍ വയ്യ
ഇനി എന്തു ചെയ്യും?
ഇനി പാലു കുടിച്ചിട്ട് കളിക്കാം.
വീണയും ചന്തുവും കളി നിറുത്തി
പാലെവിടെ?
ചെണ്ടയ്ക് പിറകില്‍ അണ്ണാന്‍ ഒളിച്ചു
(ചെണ്ട കണ്ണുകൊണ്ട് കാട്ടി
ശബ്ദം താഴ്ത്തി പറഞ്ഞു )
ഡും ഡും ഡും ഡും
കണ്ടുപിടിക്കപ്പെട്ട അണ്ണാന്‍ പരുങ്ങി
അത് വ്യസനത്തോടെ പറഞ്ഞു
ചില്‍ ചില്‍ ചില്‍ ചില്‍
ചില്‍ ചില്‍ ചില്‍ ചില്‍
ഈ കഥയുടെ അവതരണത്തിനു ശേഷം ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ രചനകള്‍ നടത്തി. അതിനായി ചില ധാരണകളിലെത്തി
സ്കൂള്‍
ചുമരുകളിലെ
ചിത്രങ്ങളെ ആസ്പദമാക്കി
വായനാസാമഗ്രി നിര്‍മിക്കാം.പത്രങ്ങളിലും
മാസികകളിലും കാണുന്ന ഏതു
കൗതുക ചിത്രത്തേയും
വായനാസാമഗ്രിയാക്കുളള
ഉളളടക്കമായി പരിഗണിക്കാം.
അതില്‍
നിന്നും ഭാവനാപൂര്‍ണമായ
ഇതിവൃത്തം രൂപപ്പെടുത്തിയാല്‍
മതി. ( ഉദാഹരണം. ഭാഗ്യ ടീച്ചര്‍ കൊണ്ടുവന്ന ആന ചക്ക പറിക്കുന്ന ചിത്രം) ക്ലാസിലെ
കുട്ടികള്‍ കഥാപാത്രങ്ങളാകാം
( ആമേയയും
ആനയും)ബാലമാസികകളില്‍
നിന്നും തെരഞ്ഞെടുത്തവ
വായനാസാമഗ്രിയാക്കാം
എറണാകുളത്തെ സിമി ടീച്ചര്‍ തയ്യാറാക്കിയ വായനാസാമഗ്രി
കാടിന്റെ
ഒത്ത നടുക്ക്
വലിയൊരു
മരമുണ്ട്.
പടര്‍ന്ന്
പന്തലിച്ച് മരം നിന്നു
മരത്തിന്
ഒത്തിരി കൂട്ടുകാര്‍.
ചെടികള്‍,
പൂക്കള്‍,
പൂമ്പാറ്റകള്‍....കിളികള്‍
ഒരു
ദിവസം കുറേ കുരങ്ങന്മാരെത്തി
ചാഞ്ഞ
ചില്ലകളില്‍
വാലുചുരുട്ടി
ആടി
ആടിത്തിമര്‍ത്തു
ചില്ലകളില്‍
നിന്നും ചില്ലകളിലേക്ക് ചാടി
ചാടിത്തിമര്‍ത്തു
ഹായ്
ഹായ്
മരത്തിനു
ദേഷ്യം
വല്ലാത്ത
ദേഷ്യം
ചില്ലകള്‍
കുലുക്കി
വല്ലാതെ
കുലുക്കി
കുരങ്ങന്മാര്‍
താഴെ
തടുപുടിനോം!
വീണതോ?
പൂത്തുനിന്ന
ചെടികളുടെ മുകളില്‍
മനോഹരായ
പൂക്കള്‍ .
എല്ലാം
ചതഞ്ഞരഞ്ഞു
മരത്തിനു
സങ്കടം
അയ്യോ
പൂമ്പാറ്റകളോട് ഞാനെന്താ
പറയുക?
...............................................................................
അടുത്ത ലക്കത്തില്‍ ആമിയും ആനക്കുട്ടിയും -
ബിന്ദുടീച്ചറുടെ രചന ( സ്കൂള്‍ ചുമരിലെ ചിത്രവും കുട്ടികളും കഥാപാത്രങ്ങളായി)
ഇതായിരുന്നു കഥയ്ക് അടിസ്ഥാനമാക്കിയ രംഗം
നിങ്ങള്‍ക്കും ഈ ചിത്രത്തില്‍ നിന്നും കഥ മെനയാന്‍ തോന്നുന്നില്ലേ? ഒന്നു ശ്രമിക്കൂ . അയച്ചുതരൂ (tpkala@gmail.com)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി