Pages

Friday, January 20, 2017

എഴുതി വളരട്ടെ കുട്ടികള്‍

അക്കര.യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ നാല് പുസ്തകങ്ങൾ  പ്രമുഖ കഥാകൃത്ത് മഹീന്ദർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അടുത്ത പുസ്തകം രണ്ടാഴ്ചയ്ക്കകം. അധ്യാപകരേ അസൂയ തോന്നുന്നില്ലേ. കേരളത്തിലെ ഒരു വിദ്യാലയം എഴുത്തുകാരെ സൃഷ്ടിക്കുമ്പോള്‍ . എല്ലാ വര്‍ഷവും രചനാസമാഹരങ്ങള്‍
കാവ്യചര്‍ച്ചയും പുസ്തക വായനയും രചനയും 
എല്ലാ മാസവും മുടങ്ങാതെ നടക്കുന്ന വിദ്യാലയം
കഴിഞ്ഞ ദിവസം ആ വിദ്യാലയത്തിലെ വിനോദന്‍ മാഷെ കണ്ടു
സംസ്ഥാനത്തേക്ക് ഈ മാതൃക വ്യാപിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതിനാല്‍
എല്ലാ ജില്ലകളില്‍ നിന്നും  കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറുളള ഒന്നു രണ്ടു് അധ്യാപകരെ അക്കര സ്കൂളിന്‍റെ അനുഭവസ്വാംശീകരണത്തിന് എത്തിച്ചാലോ എന്നു ചോദിച്ചു
അദ്ദേഹം സമ്മതിച്ചു
ഇത്തരം പ്രവര്‍ത്തനങ്ങളാണ് കുട്ടികളെ കണ്ടെത്തുന്നത്
അടുത്തമാസം ആദ്യവാരം കാസര്‍കോഡ് ഒരു ചെറിയശ്രമം നടത്തുന്നു
കേരളത്തിലെ പ്രമുഖ എഴുത്തുകാരുമായി രണ്ടു പകല്‍ കുട്ടികള്‍ക്ക് ചെലവഴിക്കാന്‍ അവസരം
എഴുത്തുകാരെ അറിയണം
എഴുത്തിനെ അറിയണം
വായനയും രചനയും നടത്തണം
സാംസ്കാരിക ജീവികളായിത്തന്നെ വളരണം
അത്തരം വഴികള്‍ തെളിയിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കിടാം
അക്കര സ്കൂളിലേക്ക് വരാന്‍ തയ്യാറുണ്ടോ?

1 comment:

  1. കഴിഞ്ഞ ആറു വര്‍ഷമായി അക്കര സ്ക്കൂളില്‍ നറ്റക്കുന്ന എഴുത്തുകൂട്ടം ശില്‍പശാലകളിലൂടെ ഒട്റ്റേറെ കുട്ടികള്‍ വായനയിലും എഴുത്തിലും സാഹിത്യ ചര്‍ച്ചയിലും തല്‍പരരായി വരുന്നുണ്ട് എന്നത് ഞങ്ങള്‍ക്ക് സന്തോഷം പകരുന്നു. മാത്രമല്ല അവരുടെ മലയാലം ക്ളാസ്മുറികളിലെ പ്രക്രിയയെ ഈ രീതിയിലേയ്ക്ക് കൊണ്ടുവരാന്‍ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. എഴുത്തുകൂട്ടം ഒരു ഒരു പ്രസാധകസ്ഥാപനം കൂടിയായി മാറാന്‍ ഒരുങ്ങുകയാണ്‍. ഈ വര്‍ഷം 5 സമാഹാരങ്ങള്‍ പുറത്തിറക്കി. എല്ലാ വര്‍ഷവും ഈ സ്ക്കൂളില്‍നിന്ന് കുട്ടികള്‍ ജില്ലാതല രചനാ മത്സരങ്ങളില്‍ വിജയിച്ച് വിദ്യാരംഗം സംസ്ഥാന ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. കലാധരന്‍ മാസ്റ്റര്‍ ഞങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം ഏറെ വിലപ്പെട്ടതാണ്‍.
    സുനന്ദന്‍ ടി പി അക്കര സ്കൂള്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി