Pages

Wednesday, January 4, 2017

ഗവേഷകരായ അധ്യാപകര്‍ നമ്മുക്ക് അഭിമാനം


പൊതുവിദ്യലയങ്ങളിലെ അധ്യാപകര്‍ പ്രകടിപ്പിക്കുന്ന അക്കാദമിക ഔന്നിത്യം പലരും ശ്രദ്ധിക്കുന്നില്ല. കഴിഞ്‍‍ഞ ക്ലസ്റ്ററില്‍ പങ്കിട്ട ആശയം പ്രായോഗികമാക്കി (പരിശീലന നിഷേധികളുടെ നഷ്ടത്തെക്കുറിച്ച് അവരെ ഓര്‍മിപ്പിച്ച് ) ഇതാ ഒരു വിദ്യാലയം.
ഗവേഷണാത്മകമായ ഈ വിശകലനത്തിന് പത്തരമാറ്റ് തിളക്കം.
രണ്ടാം ടേം മൂല്യനിര്‍ണയം കഴിഞ്ഞ് സ്കൂള്‍ തുറക്കും മുമ്പേ റിപ്പോര്‍ട്ട് ഡി പി ഒയ്ക് അയച്ചുകൊടുത്തു.
കണ്ണൂരില്‍ നിന്നും ഡോ പി വി പുരുഷോത്തമയച്ചുനാണ് എനിക്ക് അയച്ചു തന്നത്. വായിക്കൂ.


 4 ചോദ്യവിശകലനം
 
 
 
 
കണ്ടെത്തലും തുടര്‍പ്രവര്‍ത്തന നിര്‍ദേശങ്ങളും പൊതുവിദ്യലയങ്ങളിലെ അധ്യാപകരുടെ ആത്മാര്‍ത്ഥതയെ പ്രതിഫലിപ്പിക്കുന്നു. ഇതാണ് മികവിലേക്കുളള വഴി
ആദരവ് , അഭിനന്ദനം.

2 comments:

  1. ശാസ്ത്രപഠനത്തില്‍ concept രൂപീകരണം എന്നത് പ്രക്രിയാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ടുള്ളതാണ്..നിര്‍ഭാഗ്യവശാല്‍ നിലവിലുള്ള പാഠപുസ്തകം പ്രക്രിയാശേഷികളെ പരിഗണിക്കുന്നില്ല.അതിലെ മിക്കപാഠങ്ങളും വിവരങ്ങളുടെ വിനിമയം മാത്രമേ ഉദ്ദേശിക്കുന്നുള്ളു.ഓരോ പാഠത്തിലെയും പഠനനേട്ടങ്ങളും ആ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങളുടെ ലക്ഷ്യം കുട്ടികളുടെ ഓര്‍മ്മശക്തി പരീക്ഷിക്കലാണ്. കൊടുത്ത ചോദ്യങ്ങളില്‍ ഭൂരിഭാഗവും ആശയം-ധാരണ എന്ന മേഖലയുമായി ബന്ധപ്പെട്ടതാണ്.അറിവിന്റെ പ്രയോഗം,അപഗ്രഥനം തുടങ്ങിയ പേരുകള്‍ നല്‍കിയവയൊന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല.(പ്രവര്‍ത്തനം 7ഒഴികെ)ഇങ്ങനെയുള്ള ചോദ്യത്തെ ഈ രീതിയില്‍ വിശകലനം ചെയ്യുന്നതുകൊണ്ട് എന്താണ് കാര്യം?.concept രൂപീകരണത്തിന് കുട്ടിക്ക് തടസ്സമായി നില്‍ക്കുന്നത് എന്താണ് എന്നാണ് വിശകലനം ചെയ്യേണ്ട്ത്.Process skills ല്‍ ഊന്നിക്കൊണ്ട് കുട്ടിക്ക് പരമാവധി അനുഭവം നല്‍കാല്‍കാന്‍ എന്തുചെയ്യണം?ഏതൊക്കെ Process skills ലാണ് കുട്ടിക്ക് പ്രയാസം എന്നത് ഈ ചോദ്യങ്ങളുടെ വിശകലനം കൊണ്ട് കണ്ടെത്താന്‍ കഴിയില്ല.അതുകൊണ്ടുതന്നെ ഇങ്ങനെ മേഖല തിരിച്ചുള്ള വിശകലനത്തിന് പ്രസക്തിയില്ല.ഈ വിശകലനം കൊണ്ട് കുട്ടികളുടെ പഠനപ്രയാസം കണ്ടെത്താനോ തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാനോ കഴിയില്ല.

    ReplyDelete
  2. നിലവിലുളള പുസ്തകത്തിന്‍റെ പരിമിതി കാരണം നാം പരീക്ഷ വേണ്ടെന്നു വെച്ചിട്ടില്ല. പ്രക്രിയാധിഷ്ടിതമായ പഠനത്തോട് നീതി പുലര്‍ത്തുന്നതല്ല നിലവിലുളള പരീക്ഷാരാതി. നിരന്തര വിലയിരുത്തല്‍ കഴിഞ്ഞ കുുറേ വര്‍ഷങ്ങളായി മുന്നോട്ട് പോയിട്ടില്ല.
    പരീക്ഷ നടത്തുന്ന നിലയ്ക് ്തു വിശകലനം ചെയ്യേണ്ടതുണ്ട്. കുട്ടികള്‍ക്ക് നേടാനാകാത്തവ ലഭ്യമാക്കുന്നതിന് ഇടപെടേണ്ടതുമുണ്ട്. ഇത്തരം വിശകലനങ്ങള്‍ ആ വഴിക്കുളള അന്വേഷമമാണ്

    ReplyDelete

പ്രതികരിച്ചതിനു നന്ദി