Pages

Friday, February 17, 2017

മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് വഴിയൊരുക്കുന്നു


സ്വയം ശാക്തീകരണത്തിനു മുതിര്‍ന്ന ശാസ്ത്രാധ്യാപകക്കൂട്ടമാണ് ലേണിംഗ് ടീച്ചേഴ്സ് മലപ്പുറം
അവധി ദിനങ്ങളിലാണ് ഈ പഠനസംഘം ഒത്തുചേരുന്നത്
മുന്‍കൂട്ടി നനിശ്ചയിച്ച പഠനമേഖലകളില്‍ അന്നു പരിശീലനം നടക്കും
മാസത്തിലൊരു തവണ വീതം കൂടുന്നു
2015 ആഗസ്റ്റിലായിരുന്നു തുടക്കം
ക്ലാസിലേക്ക് വേണ്ട പഠനോപകരണങ്ങള്‍ ഈ അധ്യാപകക്കൂട്ടായ്മയില്‍ നിര്‍മിക്കുന്നു
ഗ്രൂപ്പിലെ എല്ലാവരും പഠനോപകരണസമേതം സ്വന്തം ക്ലാസുകള്‍ എടുക്കുന്നു എന്നതാണതിന്റെ ബാക്കി പത്രം
ഇതിനോടകം പതിനഞ്ച് പഠനോപകരണ ശില്പശാലകള്‍ നടത്തിക്കഴിഞ്ഞു
അതിന്റെ ചെലവ് സ്വയം വഹിക്കും
പൊതുവിദ്യാലയത്തിലെ അധ്യാപകര്‍ അവധി ദിവസങ്ങളില്‍ ( അതും ഞായറാഴ്ചകളില്‍) കുട്ടികള്‍ക്ക് വേണ്ടി ഒത്തുകൂടുന്നു എന്നത് ആവേശം നല്‍കുന്ന വാര്‍ത്ത തന്നെ
പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നു പോലും അധ്യാപകരെത്തുന്നു
മലപ്പുറം ഡയറ്റിന്റെ പിന്തുണ ഈ പ്രവര്‍ത്തനത്തിനുണ്ട്.
ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം, കോഴിക്കോട് പ്ലാനറ്റോറിയം, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പഠനയാത്ര നടത്തി

ലേണിംഗ് ടീച്ചേഴ്സിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിലെത്തിയിരുന്നു.
സര്‍വശിക്ഷാ അഭിയാന്റെ ക്ഷണം സ്വീകരിച്ച് പഠനോപകരണ നിര്‍മാണ പരിശീലനത്തിനു നേതൃത്വം നല്കാനായിരുന്നു അവര്‍ വന്നത്
അതിനെക്കുറിച്ച് അതില്‍ പങ്കെടുത്ത അധ്യാപിക ഇങ്ങനെ എഴുതി
"പഠനോപകരണ നിർമാണ ശില്പശാല വളരെ നല്ല അനുഭവമായി. നാലു മണിയാകുമ്പോൾ വീടെന്ന ചിന്തയിൽ ബാഗും എടുത്ത് നെട്ടോട്ടമോടാറുള്ള അധ്യാപികമാർ സമയം സന്ധ്യയാകുന്നതും രാത്രി വളരുന്നതും അറിയാതെ നിർമാണ പ്രവർത്തനങ്ങളിൽ മുഴുകി ഇരുന്നു. ഓരോ ഉത്പന്നവും സ്വയം രൂപപ്പെടുത്തി കഴിയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന ആഹ്ലാദം ഒന്നു കാണേണ്ടത് തന്നെയായിരുന്നു. ഓലപ്പന്തും ഓലപ്പീപ്പിയുമൊക്കെ ഉണ്ടാക്കാൻ പഠിച്ച നാളുകളിലേക്ക് തിരിച്ചു പോകുന്ന കുറേ മുതിർന്ന കുട്ടികൾ.”
അവരവര്‍ പഠനോപകരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിന്റെ ശാസ്ത്രതത്വവും കുട്ടികളെ പരിചയപ്പെടുത്തേണ്ട രീതിയും കൂടി സ്വാംശീകരിക്കുന്നുണ്ട്. ഇത് പ്രയോഗിക്കാനുളള പ്രചോദനമാകും
ലേണിംഗ് ടീച്ചേഴ്സ് എന്ന പേര് തന്നെ അഭിമാനകരമാണ്
ഈ മാതൃക വ്യാപിപ്പിക്കാവുന്നതാണ്
സര്‍വശിക്ഷാ അഭിയാന്‍ ഇത്തരം അധ്യാപക പഠനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കണം
സ്വയം സന്നദ്ധ അധ്യാപകശാക്തീകരണത്തിന്റെ വ്യാപകമായ പ്രയോഗം നടക്കണം
വോള്‍ട്ട്
ലേണിംഗ് ടീച്ചേഴ്സ് ഒരു ചുവടുകൂടി വെച്ചിരിക്കുകയാണ്. വോള്‍ട്ട് ( Voice of Learning Teachers) എന്ന പേരില്‍ വാര്‍ത്താപത്രിക പ്രസിദ്ധീകരിച്ചിരിക്കുന്നു. വാര്‍ത്തകളും വിജ്ഞാന ശകലങ്ങളും വേറിട്ട കാഴ്ചകളും പരീക്ഷണക്കുറിപ്പുകളും നിര്‍മാണപ്രവര്‍ത്തനങ്ങളും നമ്മള്‍ക്ക് ഇതില്‍ നിന്നും പ്രതീക്ഷിക്കാം.
അംഗങ്ങള്‍ -വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കുന്നവര്‍
ലേണിംഗ് ടീച്ചേഴ്സിലെ അധ്യാപകരെ എനിക്കറിയാം.
അതില്‍ ദേശീയ അവാര്‍ഡ് വാങ്ങിയവരുണ്ട്. സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചവരുണ്ട്. പാഠ്യപദ്ധതി പരിഷ്കരണത്തില്‍ പങ്കെടുത്തവരുണ്ട്. പാഠപുസ്തക രചയിതാക്കളുണ്ട്. റിസോഴ്സ് പേഴ്സണ്‍സായി സേവനമനുഷ്ടിക്കുന്നവരുണ്ട്
ഇത്തരം ആളുകള്‍ എല്ലാ ജില്ലകളിലുമുണ്ട്.
അവര്‍ സര്‍ക്കാര്‍ വിലാസം പരിശീലനത്തിനു മാത്രം കാതോര്‍ത്തിരിക്കാതെ വേറിട്ട തട്ടകങ്ങള്‍ തീര്‍ക്കണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഇത്തരം മുന്നിട്ടിറക്കങ്ങള്‍ മുതല്‍ക്കൂട്ടാകും
അവര്‍ പറയുന്നു അവരുടെ ലക്ഷ്യങ്ങള്‍

പ്രിയ ശാസ്ത്ര സുഹൃത്തുക്കളെ,
Learnlng Teachers' കൂട്ടായ്മക്ക് ഒരു പൊൻ തൂവൽ കൂടി.LT കേരള സമൂഹത്തിനു മുന്നിൽ വെച്ച സ്വയം ശാക്തീകരണ സന്ദേശം 2 വർഷങ്ങൾ പിന്നിടുമ്പോൾ ഈ പുതു മാർഗങ്ങൾക്ക് വിദ്യാഭ്യാസ പ്രവർത്തകരുടെ അംഗീകാരവും സ്വീകാര്യതയും ഞങ്ങളെ ഏറെ ഊർജ്ജസ്വലരാക്കുന്നുണ്ട് -

ലേണിംഗ് ടീച്ചേഴ്സ് മുന്നോട്ടുവെച്ച project ന്റെ try out പത്തനംതിട്ട ജില്ലയിൽ രണ്ടു ദിവസത്തെ ക്രിയേറ്റീവ് വർക്ക്ഷോപ്പായി  വിജയകരമായി  പൂർത്തിയാക്കി 

താത്പര്യപൂർവ്വവും ഈ പ്രവർത്തനങ്ങളെ ഏറെറടുക്കാനും ഈ രീതികൾ ഞങ്ങൾ തുടരാനും ആഗ്രഹിക്കുന്നു -എന്ന് ആ ജില്ലയിലെ  DRG അംഗങ്ങൾ പ്രതികരിച്ചത് മലപ്പുറം ലേണിംഗ് ടീച്ചേഴ്സിനു ലഭിച്ച പ്രവർത്തന അംഗീകാരമാണ്
ഞങ്ങൾ മുറുക്കെ പിടിച്ച മൂല്യങ്ങൾക്കും പ്രവർത്തന രീതികൾക്കും പുതു മാതൃക കൾക്കും ഏറെ പ്രസക്തിയും പ്രാധാന്യവും വർദ്ധിക്കുന്നു -
സ്വയം ശാക്തീകരണം കേരളത്തിലെ അധ്യാപകരുടെ ശീലമാവട്ടെ ...
പഠിക്കുന്ന അധ്യാപക കൂട്ടയ്മകൾ വളർന്നു വരട്ടെ...

പത്തനംതിട്ടയിൽ ഞങ്ങൾക്ക് ലഭിച്ചത് ഹൃദ്യമായ സ്വീകരണവും TLM പ്രവർത്തനങ്ങൾക്കു വേണ്ട 
തെല്ലാം അനുവദിച്ച SSA യുടെ മികച്ച സംഘാടനം,
മികച്ച പങ്കാളിത്തവും,...

അതിലേറെ സ്നേഹപൂർവ്വം ഒരോ പ്രവർത്തനവും ഹൃദയം കൊണ്ട് സ്വീകരിച്ച 35 DRG അംഗങ്ങൾ....
ഹൃദ്യമായ യാത്രാമൊഴികൾ -
പത്തനംതിട്ട SSA  നടത്തിയ creative TLM Residential work shop ഇങ്ങനെ കേരളത്തിൽ അനന്യവും സമാനതകൾ ഇല്ലാത്തതും ആവുന്നു...

മറ്റു ജില്ലകളിലും SSA യുടെ നേതൃത്വത്തിൽ സമാന പ്രവർത്തനങ്ങൾ നടക്കുന്നത് വരും നാളുകളിൽ നമുക്ക് സാക്ഷ്വo വഹിക്കാം.....
പത്തനംതിട്ട 2 day TLM creative work shop ന്റെ
നേർകാഴ്ച്ചകളുടെ സാക്ഷ്യങ്ങൾ പങ്കുവെക്കുന്നു .....

Aims

1. Empowering UP Science teachers


2. Strengthening Sastrolsavam  and Teaching aid compititions.


3. Developing Teaching Aids and making use of teaching aids in         schools.


4.  Making teachers confident to make innovative teaching                  aids.

Our Leaders who planned and developed this Learning teachers team.....

  •  Chairman      Trivikraman master      Mob  9400469816   
  •  Convenor       ManojKottakkal           Mob  9446352439

  •  Jt Convenor    Gopinathan KP             Mob  9400505002   
  •  Executive       Tomy EV                      Mob  944699037

1 comment:

  1. സർ,
    അവധി ദിനങ്ങളിൽ ശാസ്ത്രാധ്യാപകർ ഒത്തുകൂടുകയും പഠനോപകരണ ശിൽപ്പശാലയിൽ പങ്കെടുക്കുകയും അവിടെ രൂപം കൊള്ളുന്ന പoനോപകരണങ്ങളുമായി ക്ലാസ്മുറിയിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു എന്നത് പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ആർക്കും അഭിമാനിക്കാം. അധ്യാപക സമൂഹത്തിന് ആകെ മാതൃക കാട്ടുന്ന ഈ ശാസ്ത്രാധ്യാപക സുഹൃത്തുക്കൾക്ക് എല്ലാ വിധ നന്മകളും. ഒപ്പം പൊതു സമൂഹത്തിന് ഇവ കാട്ടിക്കൊടുക്കുന്നതാങ്കൾക്കും......

    ReplyDelete

പ്രതികരിച്ചതിനു നന്ദി