Pages

Sunday, June 25, 2017

രണ്ടാം ക്ലാസിലെ ആദ്യമാസ രചനകള്‍

  G.O.Rt.No.35791891G.Edn.dated 20.11.1989 Thiruvananthapuram എന്ന ഉത്തരവ്
പ്രകാരരമാണ് 1990-91 ല്‍ പാഠ്യപദ്ധതി പരിഷ്കരിക്കപ്പെട്ടത്. അന്നത്തെ പാഠ്യപദ്ധതിയില്‍ (സിലബസ് പോലൊരു സാധനമാണ് അന്നത്തെ പാഠ്യപദ്ധതി) ഒന്നാം ക്ലാസിലെ ഭാഷാപഠനത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു.
.."രണ്ടും (സംഭാഷണപരിചയവും ആലേഖനപരിചയവും) ഒന്നാം ടേം അവസാനം തീര്‍ക്കണം. ശരിയായ അക്ഷരബോധത്തിനുവേണ്ടി ഒരു കേരളപാഠാവലിയും ഉണ്ടായിരിക്കണം. രണ്ടും മൂന്നും ടേമുകള്‍കൊണ്ട് പദാവതരണരീതിയില്‍ അക്ഷരബോധം ഉറപ്പിക്കുകയും ലേഖനവിദ്യവശമാക്കുകയും വേണം. എല്ലാ അക്ഷരങ്ങളും ഒന്നാം സ്റ്റാന്‍ഡേര്‍ഡില്‍ത്തന്നെ തീര്‍ത്തുകൊളളണമെന്നില്ല.. അതിഖരമൃദുഘോഷാദികള്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡിലേക്ക് മാറ്റായാലും വലിയ അപകടമൊന്നുമില്ല.( പേജ് 17)”
അതായത് അന്ന് അ ഇ ഉ ഋ എ ഒ  ആ ഈ ഊ ഏ ഓ ഐ ഔ
എന്നിവയും ക ച ട ത പ യും അവയുടെ ഇരട്ടിപ്പുകളും മറ്റു ചില അക്ഷരങ്ങളും മാത്രം ഒന്നാം ക്ലാസില്‍ പഠിച്ചാല്‍ മതിയായിരുന്നു. കുറച്ചു വാക്കുകള്‍ ഏഴുതാന്‍ കഴിഞ്ഞാല്‍ ഭാഷാപഠനമായി. ഒന്നാം ടേമില്‍ കാര്യമായ പഠനമില്ല.

Tuesday, June 6, 2017

പ്രഭാകരന്‍മാഷും ആലിപ്പഴവും


ഒരു ക്ലാസിന് ഒരു വികസനപദ്ധതി . അതോ പാടി വി എല്‍ പി സ്കൂളിലെ നാലാം ക്ലാസിനു
സ്വന്തം. പലര്‍ക്കും സ്കൂളിനു് വികസനപദ്ധതി എന്ന ആശയേ ഉളളൂ. ഇവടെ വ്യത്യസ്തമായ സമീപനം
പ്രഭാകരന്‍മാഷ് കഴിഞ്ഞ ആറുവര്‍ഷങ്ങളിലായി ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും പ്ലാവിന്‍തൈകള്‍ കൊടുത്തിരുന്നു. ആദ്യവര്‍ഷം നല്‍കിയവ കായ്ചുതുടങ്ങിയപ്പോഴാണ് മാഷ് പെന്‍ഷന്‍ പറ്റുന്നത്.
നമ്മുടെ പാഠ്യപദ്ധതി ജീവിതഗന്ധിയാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ പ്രയോഗതലത്തില്‍ സമൂഹത്തില്‍ നിന്നും അന്യവ്തകരിക്കപ്പെട്ട കുട്ടിയെയാണ് നമ്മള്‍ സൃഷ്ടിക്കുന്നത്. അതില്‍ നിന്നൊരു കുതറലിനാണ് ശ്രമിച്ചത് എന്ന് അദ്ദേഹം പറയുന്നു. നാലാം ക്ലാസിന്റെ വികസനപദ്ധതിയിലെന്തെല്ലാമെന്നു നോക്കാം.