Pages

Monday, September 11, 2017

ഓണപ്പരീക്ഷാനന്തര അക്കാദമിക വിശകലനം - രണ്ട് മാതൃകകള്‍


കേരളത്തിലെ പൊതുവിദ്യാലങ്ങളിലെ എല്ലാ അധ്യാപകരും ഇങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇങ്ങനെയുളള നിരവധി അധ്യാപകരാല്‍ സമ്പന്നമാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല. പ്രത്യേകിച്ചും എല്‍ പി ,യു പി വിഭാഗങ്ങളിലെ അധ്യാപകര്‍
വിദ്യാലയത്തിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ടേം മൂല്യനിര്‍ണയത്തെ എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്ന ആലോചനയ്ക് പ്രസക്തിയുണ്ട്. ഓരോ പരീക്ഷയും അധ്യാപകര്‍ക്ക് നല്‍കുന്ന തിരിച്ചറിവുകള്‍ നിര്‍ണായകമാണ്. കുട്ടി എവിടെ നില്‍ക്കുന്നു എന്നറിയുന്നതോടൊപ്പം സ്വന്തം ക്ലാസ്, പഠനപ്രക്രിയ ഏതു നിലവാരത്തിലാണെന്നു ബോധ്യപ്പെടുന്നതിനും തുടര്‍പ്രക്രിയ എന്തെന്നു നിശ്ചയിക്കുന്നതിനുമുളള അവസരമാണ് ടേം മൂല്യനിര്‍ണയം
  • ടേം മൂല്യനിര്‍ണയ വിശകലനം എത്രയും സൂക്ഷ്മമാകുന്നുവോ അത്രയും മെച്ചപ്പെട്ട ഇടപെടലുകള്‍ തുടര്‍ന്ന് ആ ക്ലാസില്‍ നടക്കും
  • ആര്‍ക്കാണ് സൂക്ഷ്മമായി വിശകലനം ചെയ്യണമെന്നു തോന്നുക
  • തീര്‍ച്ചയായും അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ച അധ്യാപകരാണ് അതിനു മുന്‍കൈ എടുക്കുക
കരിച്ചേരി സ്കൂളിലെ ജനാര്‍ദനന്‍ പുല്ലൂര്‍ പൊതുവിദ്യാഭ്യാസമേഖലയിലെ അക്കാദമിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്
അദ്ദഹം മലയാളം , ശാസ്ത്രം എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ച ശേഷം തയ്യാറാക്കിയ വിശകലനച്ചാര്‍ട്ടുകളും കണ്ടെത്തലുകളുമാണ് ചുവടെ നല്‍കുന്നത്
 

 ഭാഷയിലെ ഓരോ ചോദ്യത്തിന്റെയും വിലയിരുത്തല്‍ സൂചകങ്ങള്‍ ഇപ്രകാരം എഴുതിയ ശേഷം ഓരോ കുട്ടിയും എവിടെ നില്‍ക്കുന്നുവെന്നു കണ്ടെത്തി. ( കുട്ടികളുടെ വിവരം ഇവിടെ ഞാന്‍ നല്‍കുന്നില്ല ) അവയെ താഴെക്കാണുന്ന രീതിയില്‍ ക്രോഡീകരിച്ചു. ഓരോ സൂചകത്തിലെയും ശതമാനം കണ്ടെത്തുന്നതിലൂടെ ഏതു സൂചകത്തിലാണ് മികവ് അല്ലെങ്കില്‍ തുടര്‍ പിന്തുണ ആവശ്യമെന്ന് കൃത്യമായി കണ്ടെത്താനാകും.

ഇവയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കണ്ടെത്തലുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
 മാഷിന്റെ കണ്ടെത്തലില്‍ പ്രധാനമായത് ആഴത്തിലുളള വായനയ്കു വിശകലനത്തിനും കൂടുതല്‍ അവസരം വേണമെന്നുളളതാണ്. പാഠപുസ്തകം മാത്രം ഉപയോഗപ്പെടുത്തുന്ന ക്ലാസുകളില്‍ ഇതിനു പരിമിതി വരും. അതിനാല്‍ ഈ മേഖലയില്‍ കൂട്ടായ ഇടപെടല്‍ ആവശ്യമാണെന്നു തോന്നുന്നു.
 ശാസ്ത്രം
ശാസ്ത്രത്തിനു മലയാളത്തില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് മാഷ് അവലംബിച്ചത് . ഓരോ പഠനനേട്ടത്തെയും പരിഗണിച്ചാണ് വിശകലനം.

കണ്ടെത്തലുകള്‍ ചുവടെ നല്‍കുന്നു.
 ചോദ്യം വിശകലനം ചെയ്യുന്നതിലെ പരിമിതികള്‍, ചോദ്യഭാഷയുടെ പ്രശ്നം വേണ്ടത്ര ആശയരൂപീകരണം നടക്കാത്ത മേഖലകള്‍ എന്നിവ മാഷ് കണ്ടെത്തിയിട്ടുണ്ട്. ഇത് നല്‍കുന്ന തിരിച്ചറിവ് പ്രധാനമാണ്. നാം വിചാരിക്കുന്നതുപോലെ കുട്ടികള്‍ ചിന്തിക്കണമെന്നില്ല. പുതിയസന്ദര്‍ഭത്തില്‍ അറിവ് പ്രയോഗിക്കേണ്ടി വരുമ്പോഴാണ് അറിവിന്റെ ആഴം എത്രയെന്നു ബോധ്യപ്പെടുക. അത്തരം സന്ദര്‍ഭങ്ങള്‍ ക്ലാസിലുണ്ടാകേണ്ടിയിരിക്കുന്നു
ഇനി മായിപ്പാടിഡയറ്റ് ലാബ് സ്കൂളിലെ ശ്രീകുമാര്‍ എങ്ങനെയാണ് ഒന്നാം പാദ വാര്‍ഷിക മൂല്യനിര്‍ണയഫല വിശകലനം നടത്തിയതെന്നു നോക്കാം.
ശ്റീകുമാര്‍ ഓരോ കുട്ടിയ്കും രണ്ടു പേജ് വീതം നീക്കിവെച്ചു. ഓരോ പഠനനേട്ടത്തിലും കുട്ടി എത്തിച്ചേരേണ്ടനിലവാരം കുട്ടി എത്തിച്ചേര്‍ന്ന നിലവാരം എന്നിങ്ങനെ വ്യക്തമാക്കി. കുട്ടിക്ക് വേണ്ട തുടര്‍ പിന്തുണയെന്തെന്നും.. ഐ ടി അധിഷ്ഠിതമായി അധ്യാപനം നടത്തുന്നവര്‍ക്ക് ഇത്തരം രീതികള്‍ വേഗം വഴങ്ങും 
പഠനനേട്ടവും കുട്ടി ചെയ്യേണ്ടതും പൊതുവായതാണ്. അത് കോപ്പി ചെയ്തിട്ടാല്‍ മതിയാകും. മൂന്നാം കോളത്തില്‍ എന്താണോ ബാധകമായത് അത് മാത്രം നിലനിറുത്തിയാല്‍ മതി. ക്ലാസ് പി ടി എ കൂടുമ്പോള്‍ കൃത്യമായ രീതിയില്‍ ഓരോ കുട്ടിയെക്കുറിച്ചും രക്ഷിതാവിന് ഫീഡ് ബാക്ക് നല്കാന്‍ പര്യാപ്തമായ രീതിയാണിത്.
ക്രോഡീകരണം ഇങ്ങനെ

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത് ആലങ്കാരികമായ മുദ്രാവാക്യമല്ല
ഇത്തരം വിശകലനത്തിലൂടെ ഓരോ കുട്ടിക്കും ലഭ്യമാകേണ്ട ശേഷികള്‍ ഉറപ്പാക്കി മുന്നേറുന്ന പ്രക്രിയയാണത്
ടേം മൂല്യനിര്‍ണയം കേവലം ഒരു ചടങ്ങല്ല
അധ്യാകരുടെ പ്രോഫഷണലിസം വികസിപ്പിക്കാനുളള അവസരം
എങ്ങനെയാണ് നിങ്ങള്‍ ഈ ടേം വിലയിരുത്തലിനെ സമീപിച്ചത്?
അനുഭവങ്ങള്‍ പങ്കിടൂ



2 comments:

  1. അധ്യാപക സുഹൃത്തുക്കളേ.
    അഭിന്ദനങ്ങൾ.
    ടൗൺ യുപിഎസ് കൊല്ലം .

    അതാത് ദിവസം ഗ്രേഡ് നിർണയം നടത്തി അതാത് ദിവസം വൈകിട്ട് രക്ഷിതാക്കളുടെ കൂട്ടായ്മയിൽ അവതരണവും ചർച്ചയും നടത്തി അടുത്ത ദിവസത്തെ മൂല്യനിർണയത്തിൻറെ അവസാന ഇടപെടലെങ്ങനെ എന്ന ചർച്ചയും നടത്തി.ആയിഷ ടീച്ചർ(ക്ളാസ് മൂന്ന്)തയ്യാറാക്കിയ 'എൻറെ പഠനനേട്ടവിജയം രജിസ്റ്റ ർ'' ശ്രദ്ധേയമായി.

    ReplyDelete
  2. കലാധരൻ മാഷ്,
    കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഈ രീതിയിൽ മൂല്യനിർണ്ണയ ഫല വിശകലനം നടത്തുന്നതിനുള്ള ഒരു നിർദേശം ആദ്യം തന്നെ നൽകിയിരുന്നു. ഈ അജണ്ട വെച്ച് പ്രഥമാധ്യാപകർക്ക് പ്രത്യേക പരിശീലനവും സ്കൂ ളുകളിൽ സ്പെഷ്യൽ എസ്.ആർ.ജി യോഗവും സംഘടിപ്പിച്ചു.നിർദേശിക്കപ്പെട്ട ഫോർമാറ്റ് ഒന്നുകൂടി മെച്ചപ്പെടുത്തി മാതൃകാപരമായി വിശകലനം നടത്തിയ ജനാർദ്ദനൻ മാഷും ശ്രീകുമാർ മാഷും തീർച്ചയായും അഭിനനന്ദനം അർഹിക്കുന്നു.
    സപ്തംബർ 16 നു മുമ്പ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഈ രീതിയിലുള്ള ഫലവിശകലനം നടക്കും.18 മുതൽ 23 വരെ നടക്കുന്ന PTA യോഗങ്ങളിൽ ഇതു സംബന്ധമായ അവതരണം നടക്കും. തുടർന്ന് എസ്.എസ്.എ യുടെ നേതൃത്വത്തിൽ വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ബി.ആർ.സി തല അധ്യാപക പഠനക്കൂട്ടായ്മകളിൽ വെച്ച് പ്രവർത്തന പാക്കേജ് തയ്യാറാക്കി എല്ലാ കുട്ടികളെയും നിശ്ചിത പഠന നേട്ടങ്ങളിലേക്കെത്തിക്കും.

    ReplyDelete

പ്രതികരിച്ചതിനു നന്ദി