Pages

Monday, September 4, 2017

ദേശീയ പഠനറിപ്പോര്‍ട്ടുകള്‍ വിമര്‍ശകര്‍ക്ക് മറുപടിയാണ്


എന് സി ഇ ആര്‍ ടി നടത്തിയ മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുളള പഠനങ്ങളുടെ  റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. തീര്‍ച്ചയായും പുതിയ രീതി പ്രകാരം പഠിച്ചവരാണ് ഇപ്പോള്‍ പത്തിലുമുളളത്. അതിനാല്‍ എല്ലാ ക്ലാസുകളിലെയും നിലവാരം പരിശോധിച്ച് നിഗമനങ്ങളിലെത്തുന്നതാണ് കൂടുതല്‍ തെളിച്ചം നല്‍കുക
പരിശോധിക്കുന്ന കാര്യങ്ങള്‍
  1. എല്ലാ ക്ലാസുകളിലെയും ഭാഷാ നിലവാരം പരിതാപകരമാണോ? ദേശീയ തലത്തില്‍ കേരളം പിന്തളളപ്പെട്ടുവോ? പുതിയ രീതി പ്രകാരം പഠിച്ചാല്‍ കുട്ടികള്‍ക്ക് ഭാഷാ ശേഷി ലഭിക്കില്ല എന്ന വാദത്തെ പഠനങ്ങള്‍ സാധൂകരിക്കുന്നുണ്ടോ?
  2. ഗണിത പഠനത്തില്‍ കേരളത്തിന്റെ അവസ്ഥ എന്താണ്? എല്ലാ ക്ലാസുകളിലും കേരളം പിന്നിലാണോ? കുട്ടികള്‍ ഗണിതശേഷി ഇല്ലാത്തവരാകും എന്ന വിമര്‍ശനത്തെ അംഗീകരിക്കുന്നതാണോ ദേശീയ പഠനഫലം?
  3. പ്രവര്‍ത്തനാധിഷ്ഠിത രീതിയിലാണ് ഇതര വിഷയങ്ങളും പഠിച്ചത്. അതിനാല്‍ ആ വിഷയങ്ങളിലും നിലവാരം പിന്നാക്കമാണോ? വിമര്‍ശനങ്ങള്‍ എത്ര മാത്രം ശരിയാണ്.
രാജന്‍ ചെറുക്കാട് അസറിന്റെ പൊളളത്തരം വ്യക്തമാക്കിയ ചൂണ്ടുവിരല്‍ ബ്ലോഗിലെ പോസ്റ്റിനെ ആധാരമാക്കിയുളള ചര്‍ച്ചയില്‍ പങ്കെടുത്ത് ഇപ്രകാരം എഴുതി.

"അസർ മാത്രമാണോ ഞാൻ ഉപയോഗിച്ചത്? കേന്ദ്രസർക്കാരിന്റെ നാഷണൽ അച്ചീവ്‌മെന്റ് സർവ്വെയെക്കുറിച്ച് (നാസ്) താങ്കളെന്താണ് മിണ്ടാത്തത്? രണ്ടിലും കാണുന്നത് കേരളത്തിന്റെ പഠനനിലവാരം താഴ്ന്നു എന്നുതന്നെയല്ലേ?
  • 2014ലെ നാസ് പറയുന്നത് മൂന്നാം ക്ലാസിലെ ഗുണനത്തിന്റെ കാര്യത്തിൽ കേരളം
    ദേശീയശരാശരിയിലും താഴേപ്പോയി എന്നല്ലേ
  • കേരളം 25-ാം സ്ഥാനത്തായത് താങ്കൾ എന്താണ് കണ്ടില്ലെന്ന് നടിക്കുന്നത്
  • വ്യവകലനത്തിൽ കേരളം 17-ാം സ്ഥാനത്താണ്
  • സങ്കലനം, ഭാഷ എന്നിവയുടെ കാര്യത്തിലെല്ലാം കേരളം വളരെ പുറകിലാണ്.
ഏറ്റവും പുതിയ നാസ് (2016)എന്താണ് പറയുന്നത്?
  • മൂന്നാം ക്ലാസിലെ കുട്ടികളുടെ ഭാഷാശേഷിയിൽ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ പുതുച്ചേരിക്കും തമിഴ്‌നാടിനും താഴേയാണ്‌ കേരളത്തിന്റെ സ്ഥാനം
  • പുതുച്ചേരിക്ക് 280സേ്കാറും തമിഴ്‌നാടിന് 274സേ്കാറും കിട്ടിയപ്പോൾ കേരളത്തിന് 273 സേ്കാറാണ് ലഭിച്ചത്
  • ഗണിതത്തിൽ പുതുച്ചേരിക്കും തമിഴനാടിനും 271സേ്കാർ കിട്ടിയപ്പോൾ കേരളത്തിന് ലഭിച്ചത് 264 മാത്രം.
  • കർണാടകയും കേരളത്തിനു മുകളിലാണ് 265. ഇന്ത്യയിൽ മൂന്നാം ക്ലാസിലെ ഗണിതനിലവാരത്തിന്റെ കാര്യത്തിൽ കേരളം ഒൻപതാം സ്ഥാനത്തും ഭാഷയിൽ പത്താം സ്ഥാനത്തുമാണ്.റിപ്പോർട്ടുകൾ ഇനിയുമുണ്ട്."
രാജന്‍ ആദ്യം അറിയേണ്ടത് 2014ലും  2016 ലും മൂന്നാം ക്ലാസിനെ ആധാരമാക്കി രണ്ടു പഠനം എന്‍ സി ഇ ആര്‍ ടി നടത്തിയിട്ടില്ല എന്നതാണ്. ഒരേ പഠനത്തെയാണ് രാജന്‍ സൂചിപ്പിക്കുന്നതെന്നു കരുതുന്നു. ഞാന്‍ പഠനറിപ്പോര്‍ട്ടിന്റെ കവര്‍ പേജ് നില്‍കിയത് നോക്കുക. രാജന്‍ രണ്ടു നാസ് റിപ്പോര്‍ട്ടുകള്‍ വെച്ച് സംസാരിക്കുന്നുവെന്നു ധ്വനിപ്പിക്കുക. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക ഇതാണോ വിശകലന രീതി? ഒന്നിലധികം റിപ്പോര്‍ട്ടുകളില്‍ കേരളം പിന്നിലാണെന്ന് വരുത്തിത്തീര്‍ക്കുന്ന തന്ത്രം.
 രാജന്‍ പറഞ്ഞതില്‍ സത്യമില്ലേ? ഉണ്ട്. പിന്നെന്താണ് പ്രശ്നം? രാജന്‍ ഭാഗികമായേ റിപ്പോര്‍ട്ടുകളെ അവതരിപ്പിക്കൂ. അതിനാല്‍ തന്നെ യഥാര്‍ഥ നില കിട്ടില്ല.
ആദ്യം ഭാഷാ പഠനനിലവാരമാണ് ഇവടെ ചര്‍ച്ച ചെയ്യുന്നത്. ആശയാവതരണരീതി പ്രകാരം നിരക്ഷരരെ സൃഷ്ടിക്കുമെന്ന വാദമാണ് രാജനും കൂട്ടരും ഉയര്‍ത്തിയത്.
മൂന്നാം ക്ലാസിലെ നിലവാരം
റിപ്പോര്‍ട്ട് 2014ലാണ് പ്രസിദ്ധീകരിച്ചതെങ്കിലും പഠനം നടന്നത് 2012-13 വര്‍ഷം. അപ്പോള്‍ സാമൂഹികജ്ഞാനനിര്‍മിതി പ്രകാരമുളള പാഠപുസ്തകമായിരുന്നു. ഇപ്പോള്‍ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക് പോകാം. 34 സംസ്ഥാനങ്ങളിലാണ് ഈ പഠനം  നടത്തിയത്

  • ഭാഷയില്‍ കേരളത്തിന് പത്താം സ്ഥാനം ( ഭാഷയില്‍) ഇരുപത്തി നാല് സംസ്ഥാനങ്ങള്‍ കേരളത്തിനു പിന്നില്‍
  • ഭാഷയിലെ ഉയര്‍ന്ന% 74, കേരളത്തിന്റേത് 70% . വ്യത്യാസം  4. അഖിലേന്ത്യാശരാശരി 64 % കേരളവുമായുളള വ്യത്യാസം 6. ഇതാണ് രാജന്‍ പുതുച്ചേരിക്കും തമിഴ് നാടിനും താഴെയാണ് കേരളമെന്ന് അതിശയോക്തി കലര്‍ത്തി പറഞ്ഞത്. ഭാഷയുടെ കാര്യത്തില്‍ കേരളം വളരെ പിറകിലാണെന്ന് കളളം പറഞ്ഞത്.
  • ഇ നേട്ടത്തിന്റെ പകിട്ടിനെ കുറച്ചു കാട്ടാനുപയോഗിക്കുന്ന രീതി എന്താണ്? ഭാഷയില്‍ തമിഴ്നാടും ത്രിപുരയും പുതുച്ചേരിക്കും താഴെയാണ് കേരളമെന്നു പറയും. രണ്ടോ മൂന്നോ സ്കോറാണ് വ്യത്യാസം. ഗണിതത്തില്‍ പഞ്ചാബിനും കര്‍ണാകടത്തിനും പുതുച്ചേരിക്കും താഴെയാണെന്നു പറയും 
     ഭാഷയില്‍ കേരളത്തിന്റെ സ്ഥാനം പരിതാപകരമാണോ? ഒമ്പതാം സ്ഥാനത്ത്. കേരളത്തിനു മുന്നിലുളള നാലു സംസ്ഥാനങ്ങളുമായുളള അന്തരം കേവലം ഒരു സ്കോറിന്റേതാണെന്നതും കാണാതിരുന്നു കൂടാ. രാജന്റെ ഭാഷാ കൗശലം ഇങ്ങനെ  "പുതുച്ചേരിക്ക് 280 സേ്കാറും തമിഴ്‌നാടിന് 274 സേ്കാറും കിട്ടിയപ്പോൾ കേരളത്തിന് 273 സേ്കാറാണ് ലഭിച്ചത്.  " സംഗതി സത്യമാണ്  മറ്റെല്ലാ സംസ്ഥാനങ്ങളുടെയും നിലവാരം പറയാതെ ഇങ്ങനെ പറഞ്ഞാല്‍ എന്തോ വലിയ നിലവാരത്തകര്‍ച്ചയിലെത്തി എന്നു തോന്നലുണ്ടാകും. അങ്ങനെ തെറ്റിദ്ധരിപ്പിച്ചാണോ വാദമുഖങ്ങള്‍ അവതരിപ്പിക്കേണ്ടത്? ഇതേ കാര്യം ഇങ്ങനെയും പറയാം. കേരളസിലബസ് പിന്തുടരുന്ന മാഹിയുള്‍പ്പടെ വരുന്ന പുതുച്ചേരിക്ക് ഉയര്‍ന്ന സ്കോര്‍ ലഭിച്ചു.  ശരാശരി ഒരു സ്കോറിന്റെ വ്യത്യാസത്തില്‍  തമിഴ് നാട് കേരളത്തിനു തൊട്ടു മുമ്പിലുണ്ട്.  



ഭാഷയിലേയും ഗണിതത്തിലേയും കേരളത്തിന്റെ പ്രകടനം നോക്കുക. അഖിലേന്ത്യാ ശരാശരിയോക്കാള്‍ വളരെ ഉയരത്തില്‍. 70 % എന്നത് മോശം അവസ്ഥയാണോ?കേരളത്തിലെ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന വാദക്കാരുടെ നുണപ്രചരണങ്ങള്‍ക്കാണ് ഈ റിപ്പോര്‍ട്ട് മറുപടി നല്‍കുന്നത്
ഇനി സ്കോര്‍ വെച്ചു പരിശോധിക്കാം. ദേശീയതലത്തില്‍ 252 ആണ് ഗണിതത്തിലെ ശരാശരി സ്കോര്‍. കേരളത്തിന്റേത്   264 . ഭാഷയില്‍ കേരളം 273 അഖിലേന്ത്യാ ശരാശരി 257.

 അഞ്ചാം ക്ലാസ് 

2012 NAS പ്രകാരം ഭാഷയിലെ നിലവാരമാണ് ചുവടെയുളള ഗ്രാഫില്‍ കാണുന്നത്


 2015 NAS റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ നിലവാരം




കേരളത്തിന്റെ ശരാശരി സ്കോര്‍ 259. രണ്ടു കൊച്ചു പ്രദേശങ്ങള്‍ ( 491 ചതുരശ്ര കീ മി വിസ്തീര്‍ണമുളള ദദ്ര ഗ്രൂപ്പും 112 ചതുരശ്ര കിമിയുളള ഡാമന്‍ ഡിയുവും )260 സ്കോര്‍ നേടി മുന്നിലുണ്ടെന്നതൊഴിച്ചാല്‍ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഈ പട്ടികയില്‍ നിന്നും മനസിലാക്കാം. ,ഈ റിപ്പോര്‍ട്ടില്‍ മുന്‍ നിലവാരവുമായി താരതമ്യം ചെയ്യുന്നുണ്ട് NAS CYCLE 3( 2012) നിലവാരം ഇതിലും കൂടുതലായിരുന്നു. അന്ന് കേരളത്തിന്റെ ശരാശരി സ്കോര്‍  277 . തമിഴ് നാടായിരുന്നു മുന്നിലുണ്ടായിരുന്നത്.മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ സംസ്ഥാനം കേരളത്തിന്റെ നിലയിലായി. കേരളത്തിന്റെ നിലവാരം താരതമ്യേന കുറഞ്ഞുവെങ്കിലും അഖിലേന്ത്യാതലത്തിലെ സ്ഥാനത്തിന് നഷ്ടം സംഭവിച്ചിട്ടില്ല. എന്തുകൊണ്ടാണ് കുറവ് വന്നതെന്നു പരിശോധിക്കണം. വിവാദങ്ങള്‍ മൂലം നിരന്തരം പാഠ്യപദ്ധതി പരിഷ്കരിക്കപ്പെടുകയാണ്. നേട്ടങ്ങള്‍ നിലനിറുത്താനുളള ശ്രമം ഉണ്ടാകുന്നില്ല.


 എട്ടാം ക്ലാസ് ഭാഷ

എന്‍ സി ഇ ആര്‍ ടി പറയുന്നു "In Reading comprehension, the average score of 33 states/ UTs was 247 with SE of 0.5. The average achievement of students varies greatly across the States and UTs of India. There is a signifi cant difference between performance in high scoring States/UTs such as Kerala (277), Daman & Diu (273) and Maharashtra (267), and low scoring States  such as Jammu & Kashmir (217), Meghalaya (229) and Arunachal Pradesh (234)"
എട്ടാം ക്ലാസിലും കേരളം ഒന്നാം സ്ഥാനത്ത്. അഞ്ചാം ക്ലാസില്‍ കേരളത്തിനു മുന്നില്‍ നിന്ന പ്രദേശങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. തമിഴ്നാടടക്കം പിന്നിലായി.   ഏതു സംസ്ഥാനമാണ് സ്ഥിരത പ്രകടിപ്പിക്കുന്നത്? കേരളവും , ഡാമന്‍ ഡിയുവുമൊക്കെ. അതല്ലേ രാജാ നിലവാരം? ദീര്‍ഘകാലസ്മരണയില്ലാത്തവരാണ് കേരളത്തിലെ കുട്ടികള്‍ എന്ന താങ്കളുടെ സിദ്ധാന്തത്തിനുളള മറുപടിയല്ലേ ഇത്? Deep Learning, Surface learning എന്നിവയെക്കുറിച്ച് കൂടി അല്പം വായിക്കുന്നത് നല്ലതാണ്.


  പത്താം ക്ലാസ് - ഭാഷ
2015ല്‍ പഠനറിപ്പോര്‍ട്ട് പുറത്തിറങ്ങി. ആദ്യമായിട്ടാണ് എന്‍ സി ഇ ആര്‍ ടി പത്താം ക്ലാസ് പഠനവിധേയമാക്കുന്നത്. രാജ്യം ഉറ്റു നോക്കിയ പഠനമാണിത്.

എത്രയാ കേരളത്തിന്റെ ശരാശരി സ്കോര്‍? 277.  കേരളത്തിനു മുന്നിലുളള സംസ്ഥാനങ്ങളേതെല്ലാമാണ്?  എന്താ ഛേ. ചെറുക്കാടേ ഉത്തരമില്ലേ? എനിക്കറിയാം സി ബി എസ് ഇ, ഐ സി എസ് ഇ പൊക്കിവരുമെന്ന്. വളരെ ചെറിയ എണ്ണം വിദ്യാലയങ്ങളേ ആ വിഭാഗത്തില്‍ നിന്നും പരിഗണിച്ചിട്ടുളളൂ എന്നും അതിനാല്‍ സംസ്ഥാനങ്ങളുമായി താരതമ്യം പാടില്ലെന്നും എന്‍ സി ഇ ആര്‍ ടി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
അല്പം ഇംഗ്ലീഷ് കാര്യം കൂടി പറഞ്ഞേക്കാം. 


 
 കേരളത്തിനു മുന്നിലുളള ഗോവ, നാഗാലാന്റ്, മിസോറാം, മേഘാലയ, സിക്കീം എന്നിവിടെല്ലാം സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ബോധനമാധ്യമ വിദ്യാലയങ്ങളാണ് ബഹുഭൂരിപക്ഷവും. കര്‍ണാടക കേരളത്തിനു മുന്നിലുണ്ട്. മലയാള മാധ്യമവിദ്യാര്‍ഥികള്‍ ദേശീയപഠനത്തില്‍ ഇംഗ്ളീഷ് നിലവാരത്തില്‍ പിന്നിലല്ല. ഉയര്‍ന്ന സ്ഥാനത്ത് തന്നെ.
  • എല്ലാ ക്ലാസുകളിലെയും ഭാഷാ നിലവാരം പരിതാപകരമാണോ? ദേശീയ തലത്തില്‍ കേരളം പിന്തളളപ്പെട്ടുവോ? പുതിയ രീതി പ്രകാരം പഠിച്ചാല്‍ കുട്ടികള്‍ക്ക് ഭാഷാ ശേഷി ലഭിക്കില്ല എന്ന വാദത്തെ പഠനങ്ങള്‍ സാധൂകരിക്കുന്നുണ്ടോ? ഈ ചോദ്യത്തിനുളള ഉത്തരമാണ് നാം അന്വേഷിച്ചത്
  • മുകളില്‍ നല്‍കിയ പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തിലെ ഭാഷാപഠനനിലവാരം തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലല്ല . കളളമാണ് ഭാഷാപഠനനിലവാരത്തെ സംബന്ധിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് രാജന്‍ എല്ലാ റിപ്പോര്‍ട്ടുകളും ഈ വര്‍ഷവും പരിഗണിക്കാതിരുന്നത് എന്ന ചോദ്യമാണ് അദ്ദേഹത്തെന്റെ ഉദ്ദേശശുദ്ധിയെ വിചാരണ ചെയ്യുന്നത്
  • പണ്ട് നിലവാരമുണ്ടായിരുന്നു എന്ന വാദമാണ് ഉന്നയിക്കുന്ന മറ്റൊന്ന്. അതിനാകട്ടെ തെളിവുകളുമില്ല. ഉളള തെളിവുകളോ നിലവാരത്തകര്‍ച്ചയുടെ വേദനപ്പിക്കുന്ന ചിത്രമാണ് നല്‍കുന്നത്
 1992 ലെ വാര്‍ത്തയാണിത്. പ്രൈമറി ക്ലാസുകളില്‍ നാല്പത് ശതമാനം നിരക്ഷരര്‍. ഡി ഡി ഇയുടെ ഉത്തരവ് അനുസരിച്ച് നടത്തിയ സര്‍വേയുടെ ഫലമാണിത്.
കൃഷ്ണകുമാര്‍ കേരളത്തിലെ അന്നത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ നിന്ന്
ഇവിടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു എന്നതിനര്‍ഥം ഇനിയും ഭാഷാപഠനം മെച്ചപ്പെടുത്തേണ്ടതില്ല എന്നല്ല. 
  • ഏറ്റവും മികവിലേക്ക് നമ്മുടെ കുട്ടികള്‍ മുന്നേറണം. 
  • ഭരണം മാറുമ്പോഴുളള പാഠ്യപദ്ധതി പരിഷ്കാരം  എന്ന രീതി അവസാനിപ്പിക്കണം. 
  • പ്രയോഗിച്ച് നോക്കി ഫലപ്രദമാണെന്ന് ബോധ്യം വരുന്ന പാഠങ്ങളാകണം പരിഗണിക്കേണ്ടത്. 
  • ഓരോ വിഷയത്തിനും ലഭ്യമായ അധ്യയന സമയം, പിന്തുണാസംവിധാനങ്ങള്‍, സാധ്യായദിന ലഭ്യത , പരിഹാരപഠനതന്ത്രങ്ങള്‍, മൂല്യനിര്ണയരീതി എന്നിവയെല്ലാം പ്രസക്തമാണ്. 
  • ഓരോ കുട്ടിയുടെയും കഴിവുകള്‍ കൃത്യമായി മാപനം ചെയ്തുളള ഇടപെടലും വേണ്ടിവരും.
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇത് സാധ്യമാണ്.
  • മുന്നേറ്റത്തിനു തടയിടാനുളള ആസൂത്രിത നീക്കങ്ങളെ പ്രതിരോധിക്കണം. പക്ഷേ അത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം.



(നാസ് പഠനറിപ്പോര്‍ട്ടുകളുടെ വിശകലനം തുടരും)
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ 



7 comments:

  1. നന്ദി കലാധരൻ,
    ----------------
    1992ലെ പത്രകട്ടിങ് ഇട്ടതിനാണ് നന്ദി.എന്റെ വാദഗതികൾ സമ്മതിക്കുന്നതാണ് കട്ടിങ്. 1992ൽ മലപ്പുറം ജില്ലയിൽ എൽ പി,യുപി സ്‌കൂളുകളിൽ 40ശതമാനം കുട്ടികൾ നിരക്ഷരരായിരുന്നു എന്നാണ് റിപ്പോർട്ട്. അതിൽ അതിശയോക്തിയില്ല.
    എന്നാൽ ഇന്നെന്താണ് സ്ഥിതി?75ശതമാനം കുട്ടികളും നിരക്ഷരരാണ്. അത് ഡി പി ഇ പിയുടെ ഭാഗമായി നടത്തിയ പരിഷ്‌ക്കാരങ്ങളുടെ സൃഷ്ടിയുമാണ്.
    എന്താണ് നിരക്ഷരതയുടെ കാരണം എന്നും കലാധരൻ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.ഒന്നാമത്തേത് ചാക്കീരിപ്പാസ് എന്ന ഓൾ പ്രമോഷനാണ്. ചാക്കീരിപ്പാസ് നിരക്ഷരത സൃഷ്ടിക്കുമെന്ന് അതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടകമ്മിറ്റിയും കണ്ടെത്തി.
    ഇപ്പോഴെന്താണ് കലാധരാ സ്ഥിതി?
    എട്ടാം ക്ലാസുവരെ ആരെയും തോൽപ്പിക്കരുത് എന്ന് നിയമംഡി പി ഇ പിയുടെ ഭാഗമായി വന്നിട്ടുണ്ട്.അങ്ങനെയാകുമ്പോൾ കുട്ടികൾ പഠിക്കില്ലെന്ന് പാർലമെന്ററികമ്മിറ്റി തന്നെ നിരീക്ഷിക്കുകയുണ്ടായി. കലാധരൻ ഒരിക്കലെങ്കിലും അത് തെറ്റാണെന്ന് പറഞ്ഞിട്ടില്ലല്ലോ?
    ആ ശുപാർശ മാറ്റാൻ ആലോചനകൾ നടക്കുന്നു. നല്ല കാര്യം.
    പത്താം ക്ലാസിലെ വിജയത്തിന്35ശതമാനം മാർക്കുവേണമായിരുന്നുകലാധരനും ഞാനുമൊക്കെ പഠിക്കുന്ന കാലത്ത്. 2007ൽ എം എ ബേബി അത് 30ശതമാനം മതി എന്ന് തീരുമാനിച്ചതെന്തിനാണ് കലാധരാ?അന്ന് കലാധരൻ ഇതിന്റെ നടത്തിപ്പുകാരനായിരുന്നുവല്ലോ?
    30ൽ 20മാർക്ക് സി ഇ എന്നപേരിൽ കുട്ടികൾക്ക് വെറുതെ കൊടുക്കുന്നു.കുട്ടി ഉത്തരമെഴുതാൻ ശ്രമിച്ചാൽ കുറച്ചുമാർക്ക് കൊടുക്കണമെന്ന് വാക്കാൽ ശുപാർശ. 20 ചോദ്യ നമ്പറിട്ടാൽ 10മാർക്ക് കിട്ടും. മൊത്തം 30മാർക്ക് അങ്ങനെ ലഭിക്കുന്ന കുട്ടി ഡി പ്ലസ് ഗ്രേഡോടെ ജയിക്കുന്നു. കലാധരനെപ്പോലുള്ളവർ വിജയശതമാനമുയർന്നു എന്നതിൽ അഭിമാനിക്കുന്നു.എന്നിട്ട് സിബിഎസ് ഇയിലും ഐ സി എസ് സിയിലും 90ശതമാനത്തിനുമേൽ ജയിക്കുന്നില്ലെ എന്നൊരുചോദ്യവും. സിബിഎസ് സിയിൽ പഠിക്കാത്ത കുട്ടികളാണോ ജയിക്കുന്നത്?
    കലാധരന് കുട്ടികൾ പഠിക്കണമെന്നില്ല.ജയിച്ചാൽമതി.
    പഠിക്കാത്ത കുട്ടികളെ ഇങ്ങനെ ജയിപ്പിക്കുന്നതുകൊണ്ട് ആർക്കാണ് കലാധരാ ഗുണം കിട്ടുന്നത്. എയ്ഡഡ് /അൺ എയ്ഡ്ഡ് ഹയർസെക്കണ്ടറി മാനേജർമാർക്ക് മാത്രം. കുട്ടികളളോടും രക്ഷിതാക്കളോടും ദ്രോഹവും. പഠിക്കാനാണ് മക്കളെ സ്‌കൂളിലയക്കുന്നത്. നിങ്ങൾ പഠിപ്പിക്കാതെ ജയിപ്പിക്കുന്നു.
    സംസ്ഥാന ലൈബ്രറി കൗൺസിൽ കോഴിക്കോട്ട് ഈ വർഷം നടത്തിയ സർഗോത്സവത്തിൽ യുപി ഹൈസ്‌കൂൾ കുട്ടികൾക്ക് മലയാള കഥാസാഹിത്യത്തിലെ പ്രശ്‌സ്തകഥാപാത്രങ്ങളെയൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നുവാർത്തയുണ്ടായിരുന്നു. അത് അഭിമാനകരമാണോ? കോളേജുകളിൽ എത്തുന്ന പല കുട്ടികൾക്കും മലയാളംതെറ്റുകൂടാതെ എഴുതാൻ കഴിയില്ലെന്ന് അധ്യാപകർ പറയുന്നു.
    ആരെങ്കിലും വസ്തുതകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെല്ലാം മുടന്തൻന്യയങ്ങളും കണ്ടെത്തി സ്വന്തം ബേഌഗിൽ അവതരിപ്പിക്കുന്ന നിങ്ങൾ തന്നെയാണ് ഒന്നാം പ്രതി. കുറേ വിഡ്ഢികൾ നിങ്ങൾ എഴുതുന്നത് വായിച്ച് അതാണ് ശരിയെന്ന് ധരിക്കുന്നുണ്ട് എന്നത് സത്യം. പക്ഷെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായം മറിച്ചാണ്.
    കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്നെ ചുമതല ഏൽപ്പിച്ചതെന്നും അത് നടപ്പാക്കുക കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയ്ക്ക് എന്റെ ചുമതലയാണെന്നും അന്താരാഷ്ട്രപഠന കോൺഗ്രസിന്റേയും പ്രകടനപത്രികയുടേയും അടിസ്ഥാനത്തിലാണ് പാർട്ടിഭരിക്കുന്നത് എന്നുമെല്ലാം താങ്കൾ വീമ്പിളക്കുന്നുമുണ്ട്. കോവളം കൊട്ടാരം രവി പിള്ളയ്ക്ക് എഴുതിക്കൊടുത്തത് പ്രകടനപത്രികയാണോ പഠനകോൺഗ്രസ് തീരുമാനമോ? അതിനെതിരെ വായതുറക്കാനുള്ള ധൈര്യമുണ്ടോ കലാധരൻ എന്ന ധീരന്? ഇതെല്ലാം നിങ്ങളുടെ വാചാടോപങ്ങളാണെന്ന് ചരുക്കം.

    ReplyDelete
  2. സ്‌കൂളിൽ പ്രദേശികഭാഷമതി എന്ന് കേരളകരിക്കുലത്തിലും നാഷണൽ കരിക്കുലത്തിലും പറയുന്നതിന് എന്തെങ്കിലും ന്യായീകരണമുണ്ടോ?
    എത്രയോ തലമുറകളിലൂടെ മനുഷ്യവർഗം ആർജിച്ച അറിവ് അധ്യാപകൻ കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ടതില്ലെന്നും കുട്ടികൾ സ്വയം അറിവ് നിർമ്മിക്കുമെന്നും പറയുന്ന വിഡ്ഢിത്തം എന്താണ് കലാധരന് മനസിലാകാത്തത്.സ്വയം നിർമ്മിക്കുന്ന അറിവിന് വളരെ പരിമിതിയുണ്ടാകുമെന്ന് കലാധരന് മനസിലാകാത്തതാണോ?
    ലോകബാങ്കിന്റെ ഫണ്ടോടെ പ്രവർത്തിക്കുന്ന എസ് എസ് എയുടെ കേരള കാൺസൽട്ടന്റായ കലാധരൻ അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്നത് മനസിലാക്കാം. പക്ഷെ അത് കമ്മ്യൂണിസ്റ്റുകാരന്റെ കുപ്പായവുമിട്ടുകൊണ്ടാണ് എന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്തിനായിരുന്നുകലാധരാ ചെ ഗുവേര ക്യൂബയിലെ ധനകാര്യമന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് ബൊളീവിയൻ കാടുകളിലേക്ക് പോയത്? അമേരിക്കയുടെ ക്രൂരഹസ്തങ്ങളിൽ നിന്ന് ലാറ്റിനമേരിക്കയെ മുഴുവൻ മോചിപ്പിക്കണമെന്നു കരുതിയായിരുന്നു. അവസാനം കെണിയിൽ പെടുത്തി സി ഐ എ വെടിവെച്ചുകൊന്നപ്പോൾ ഒരു കണ്ണ് തുറിച്ച് നോക്കുന്നുണ്ടായിരുന്നു.കലാധരനെപ്പോലുള്ളവർക്ക് ചെഗുവേരയുടെആ കണ്ണ് ഒരു പേടിസ്വപ്‌നമാകേണ്ടതാണ്. നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്. വിദ്യാഭ്യാസം മോശമായാൽ മോശം ഡോക്ടർമാരാണ് ഉണ്ടാവുക.മോശം എഞ്ചിനിയർമാരാണ് ഉണ്ടാവുക.മോശം അധ്യാപകരാണ് ഉണ്ടാവുക. രാജ്യം നശിച്ചുപോകും. അതിനാണ് അമേരിക്കയ്ക്കും ലോകമുതലാളിത്ത്ത്തിനും വേണ്ടി ലോകബാങ്ക് പണം തന്നതും തന്നുകൊണ്ടിരിക്കുന്നതും. ഏതാനും ഡോളറുകൾക്കുവേണ്ടി ആദർശങ്ങൾ മറന്ന് അമേരിക്കയുടെ നടപടികൾക്ക് കൂട്ടുനിൽക്കുന്ന കലാധരൻ ഈ പരിപാടി എത്രയും പെട്ടെന്ന് നിർത്തി നിലവാരമുള്ള വിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിക്കാനിറങ്ങ്. ഇക്കാലമത്രയും ചെയ്തുപോയ അപരാധങ്ങൾക്ക് പാവപ്പെട്ട ജനങ്ങളോട് മാപ്പുപറയൂ. പാവങ്ങളുടെ മോചനത്തിനുവേണ്ടി സ്വന്തം ബ്ലോഗ് ഉപയോഗിക്കൂ കലാധരാ... എന്നിട്ട് ശിഷ്ടകാലം ആത്മവഞ്ചനയില്ലാതെ ജീവിക്കൂ...

    ReplyDelete
  3. പ്രിയരാജന്‍
    ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് ആത്മനിന്ദ തോന്നുന്നുവെന്നു പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു
    ഞാന്‍ ഉന്നയിച്ച ഒരു കാര്യം പോലും നിഷേധിക്കാന്‍ താങ്കള്‍ക്കിതുവരെ കഴിഞ്ഞില്ല. ഡോ പുരുഷോത്തമന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്.
    ഒരു വിഷയത്തിലൂന്നി സംസാരിക്കാന്‍ താങ്കള്‍ക്ക് ജന്മനാ പരിമിതിയുണ്ടെന്ന് ഞാന്‍ എഴുതിയതിനെ സാധൂകരിക്കുന്നതാണ് ഇത്തവണത്തെ നിങ്ങളുടെ കുറിപ്പും
    എന്‍ സി ഇ ആറ്‍ ടി പഠനറിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ എനിക്ക് അധൈര്യമില്ല. പക്ഷേ പറയുന്നത് കളളമാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. മൂന്നാമതൊരാള്‍ വായിച്ചലും വ്യാഖ്യാനിച്ചാലും ഇത് ശരിയാകണം. രാജനെപ്പോലെയല്ല ഇക്കാര്യത്തില്‍ ഞാന്‍.
    പുതിയ വിഷയത്തിലേക്ക് കടക്കാം
    ഒരു ഉപാധി മാത്രം അപ്പോള്‍ അതിനെക്കുറിച്ചാകണം ചര്‍ച്ച
    ഊഹങ്ങള്‍ അവതരിപ്പിക്കരുത്. സന്ദര്‍ഭത്തില്‍ നിന്നും അല്പം മാത്രം അടര്‍ത്തിെയെടുത്ത് എഴുതരുത്. അതൊന്നും പത്രക്കാരനു ചേര്‍ന്നതല്ല രാജാ.
    കഴിഞ്ഞ ലക്കങ്ങളിലായി ഞാന്‍ രാജനെ പൊളിച്ചടുക്കുകയാണ് ചെയ്തത് എന്നു രാജനും തോന്നുന്നില്ലേ. എനിക്ക് താങ്കളോട് അഗാധമായ സഹതാപമുണ്ട്. സ്വയം വരു്ത്തി വെച്ചതാണ്. എങ്കിലും താങ്കള്‍ ഒരു സബ് എഡിറ്ററായിപ്പോയല്ലോ? ഇത്രമാത്രം നിലവാരക്കുറവോടെ പഠനറിപ്പോര്‍ട്ടുകളെ വളച്ചൊടിച്ച താങ്കള്‍ ആരുടെ പക്ഷത്താണ്? സത്യത്തിന്റെ എന്ന് പറയാന്‍ കഴിയുമോ?
    ഭാഷാപഠനത്തെക്കുറിച്ച് , സമീപനത്തെക്കുറിച്ച് രാജന് സംവദിക്കാം. എനിക്ക് മടിയില്ല. ആദ്യം എന്താണ് പറഞ്ഞതെന്ന് മനസിലാക്കാനുളള കഴിവ് ഉണ്ടാകണം.
    പിന്നെ രാജന്‍ ഇടതുപക്ഷക്കാരനല്ല
    കമ്മ്യൂണിസ്റ്റുമല്ല.
    അത് ഫേസ്ബുക്കിലെ പോസ്റ്റില്‍ നിന്നും ഇപ്പോള്‍ മുകളില്‍ എഴുതിയതില്‍ നിന്നും കൃത്യമായി മനസിലാക്കാനാകും.
    രാജന് എന്താണ് അജണ്ട എന്നുമറിയാം.
    ഇടതുപക്ഷപുരോഗമനജ വിദ്യാഭ്യാസത്തെ ഭയക്കുന്നതിനാല്‍ ഉണ്ടാകുന്ന വെപ്രാളമായിരിക്കും
    കേരളത്തിലെ ഇടതുപക്ഷം ഭരിക്കുന്നത് വലതുപക്ഷ അജണ്ട നടപ്പിലാക്കാനല്ല
    എല്ലാ കേന്ദ്രാവിഷ്കൃതപദ്ധതികളും കേരളത്തിന്റെ പൊതു നന്മ ലക്ഷ്യം വെച്ച് പ്രയോജനപ്പെടുത്തും.അതില്‍ തര്‍ക്കമൊന്നുമില്ല.
    രാജന്‍ ആദ്യം സ്വന്തം വാദഗതികള്‍ തരിപ്പണമായിപ്പോയതിനെക്കുറിച്ച സംസാരിക്ക്
    അസര്‍, ശ്രീദേവി, നാസ് എല്ലാം രാജനാണ് കൊണ്ടുവന്നത് . ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ . അവ വെച്ചുതന്നെ രാജന്‍ എന്ന പത്രപ്രവര്‍ത്തകനെഴുതുന്നതല്ല ശരി എന്ന് ഞാന്‍ രേഖകള്‍ സമ്പൂര്‍ണമായി നല്‍കിയാണ് തെളിയിച്ചത്
    ആദ്യം അതിനു മറുപടി പറയൂ.
    സി ബി എസ് ഇ പ്രേമം തേന്‍പുരട്ടി പുറത്തേക്ക് വന്നല്ലോ? അവിടെ എത്രയായിരുന്നു നിരന്തര വിലയിരുത്തല് ശതമാനം? അവിടെ എന്താ സ്കൂള്‍ തല പരീക്ഷ? ആരാണ് അവിടുത്തെ കുട്ടികള്‍? അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരേ ഒരു വാക്യം പോലും എഴുതാത്തവന്റെ പൊതുവിദ്യാഭ്യാസ താല്പര്യം !
    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഒരു നന്മയും കാണാത്തവന്റെ പൊതുവിദ്യാലയ സ്നേഹം!
    ഇരുട്ടിന്റെ സന്തതിക്ക് അന്ധതയും ബാധിച്ചാല്‍ നല്‍കാവുന്ന പേരാണ് രാജന്‍ ചെറുക്കാട് എന്ന് ഞാന്‍ പറയില്ല
    നന്മകാണാനുളള ഒരു മനസ് താങ്കള്‍ക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  4. 1992ലെ പത്രകട്ടിംഗ് രാജന്റെ വാദഗതികള്‍ സ്ഥാപിക്കുന്നതാണത്രേ.
    എങ്ങനെ? അന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സര്‍വേ നടത്തി. ഫലം മുപ്പത് നാല്പത് ശതമാനം നിരക്ഷരര്‍.
    ആള്‍ പാസാണ് കാരണമെന്ന് എങ്ങനെ സമര്‍ഥിക്കും എന്നറിഞ്ഞാല്‍ കൊളളാം.പഠനരീതിക്ക് കുഴപ്പമില്ല. കുട്ടികള്‍ക്കാണ് കുഴപ്പം. അധസ്ഥിതരുടെ മക്കള്‍ തോറ്റുപഠനം നിറുത്തിപ്പോയാല്‍ രാജനെപ്പോലെ തമ്പിരാക്കളുടെ മനസ്ഥിതിയുളളവര്‍ക്ക് എന്താ ചേതം?
    അതും ചെറിയ ക്ലാസുകളില്‍
    അന്നത്തെ പ്രമോഷന്‍ മാനദണ്ഡപ്രകാരം ഒന്നാം ക്ലാസില്‍ മാത്രമേ എല്ലാവരെയും വിജയിപ്പിക്കാനാകുമായിരുന്നുളളൂ
    പത്തിരുപത് ശതമാനത്തെ തോല്‍പ്പിച്ചിരുന്നു.രാജന് ഓര്‍മയുണ്ടാകും റിസല്‍റ്റ് പ്രസിദ്ധീകരിക്കുന്ന ദിവസം സ്വന്തം ക്ലാസിലെ കുറേ കുട്ടികള്‍ തോറ്റതായി. എന്റെ ക്ലാസില്‍ തോറ്റു പഠിക്കുന്നവരുണ്ടായിരുന്നു. രണ്ടാം കൊല്ലക്കാരും മൂന്നാം കൊല്ലക്കാരും. തോറ്റതുകൊണ്ട് അവര്‍ സാക്ഷരരായോ ഇല്ല.അക്കാലത്തെ കണക്കുകള്‍ വേണോ? ഓരോ ക്ലാസില്‍ നിന്നും അടുത്ത ക്ലാസുകളിലേക്ക് പോയവരുടെ? തോറ്റു കിടന്നവരുടെ?
    ഇപ്പോള്‍ എഴുപത്തിയഞ്ച് ശതമാനം നിരക്ഷരരാണത്രേ! നേരത്തെ പറഞ്ഞതാ, ഒന്നു കൂടി പറയാം. പ്രിയസബ് എഡിറ്റര്‍, താങ്കളുടെ പത്രം വിദ്യാലയത്തില്‍ ഇടുന്നത് തറതുടയ്കാനാണെന്ന് താങ്കള്‍ ഉറപ്പായും കരുതുന്നുണ്ടല്ലോ? അല്ലെങ്കില്‍ അടുപ്പില്‍ തീ കത്തിക്കാനായിരിക്കും. എഴുതാനും വായിക്കാനും അറിയാത്തവര്‍ക്ക് പത്രം നല്‍കുന്ന ഇയ്യാളുടെ മാനേജ്മ്മെന്റിന് ആദ്യം വിവരം വെപ്പിക്ക്.ഒരു വിയോജനക്കുറിമാനം. അതൊക്കെ താങ്കള്‍ക്ക് ചെയ്യാവുന്ന പ്രവര്‍ത്തനമാണ്.

    ReplyDelete
  5. പ്രിയ കലാധരൻ,
    എന്നെ പൊളിച്ചടുക്കിയെന്നും എല്ലാവാദങ്ങളിലും ജയിച്ചു എന്നുമുള്ള വിശ്വാസം താങ്കൾക്ക് മനസമാധാനവും സുഖനിദ്രയും തരുന്നുണ്ടെങ്കിൽ അങ്ങനെതന്നെ വിശ്വസിക്കുക. പക്ഷെ ഇതുവായിക്കുന്ന എല്ലാവർക്കും അങ്ങനെ തോന്നുകയില്ല.
    ചില കോമാളി പത്രക്കാരെ സിനിമകളിൽ കണ്ട പരിചയം വെച്ചാണ് കലാധരൻ 2013മുതൽ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ''ഞങ്ങളാണ് ഇതിനൊക്കെ അധികാരികൾ,വിദ്യാഭ്യാസത്തെക്കുറിച്ച് ആധികാരികമായി പറയാൻ മറ്റാർക്കും( പ്രത്യേകിച്ച് പത്രക്കാർക്ക്) അവകാശമില്ല' എന്ന ധാർഷ്ട്യത്താലാണ് ഞാനെഴുതിയ'പൊതുവിദ്യാഭ്യാസം പിൻബെഞ്ചിലേക്ക് ' എന്ന(എനിക്ക് രണ്ട് അവാർഡുകൾ നേടിത്തന്ന )പരമ്പരയെക്കുറിച്ച് കലാധരൻ സ്വന്തം ബേ്‌ളാഗിൽ ഉറഞ്ഞ് തുള്ളിയത്. അക്കാദമിക സത്യസന്ധതയില്ലാത്ത പരമ്പര എന്ന താങ്കളുടെ വിശേഷണം ചില കുഞ്ഞാടുകൾ പിന്നീട് ഏറ്റുചൊല്ലിയിട്ടുമുണ്ട്.
    കെ എസ് ടി എ എന്ന താങ്കളുടെസംഘടന 'അധ്യാപക ലോകത്തിലും സ്‌പെഷ്യൽ ബുള്ളറ്റിനിലും എനിക്കെതിരെ ആക്ഷേപ ശരങ്ങൾ ചൊരിഞ്ഞു. ഞാനതൊന്നും തെല്ലും വകവെച്ചിട്ടില്ല എന്ന് താങ്കൾക്കറിയാമല്ലോ. രണ്ടാഴ്ച്ചമുമ്പ് 'വിദ്യാഭ്യാസം മാറേണ്ടത് ഉള്ളടക്കം ' എന്ന ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ കലാധരൻ വീണ്ടും സടകുടഞ്ഞെണീറ്റു. ബേ്‌ളാഗ്.ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവയിലൂടെ എനിക്കെതിരെ പ്രചാരണം തുടങ്ങി.
    കലാധരൻ മനസിലാക്കേണ്ടകാര്യം ആറുവർഷം എം എ,ബി എ ക്ലാസുകളിൽ സാഹിത്യം, ഗ്രാമർ,ലിഗ്വസ്റ്റിക്‌സ് എന്നിവ പഠിപ്പിച്ച അനുഭവം എനിക്കുണ്ട്. തലശ്ശേരി ഗവ.ട്രെയിനിങ് കോളജിൽ ബിഎഡ് പഠിച്ചവരുടെലിസ്റ്റിൽ എന്റെ പേരും കാണാം. ഞാൻ പറഞ്ഞുവരുന്നത് എന്തായിരിക്കണം വിദ്യാഭ്യാസം എന്ന നല്ല ധാരണ വെച്ചുകൊണ്ടാണ്് ഞാൻ എഴുതുന്നത് എന്നുവ്യക്തമാക്കാനാണ്.

    ReplyDelete
  6. പിന്നെ 'രാജൻ ഇടതുപക്ഷക്കാരനല്ല,കമ്മ്യൂണിസ്റ്റുമല്ല' എന്ന താങ്കൾക്ക് മനസിലായി എന്നുപറയുന്നു. എന്താണ് കലാധരാ ഇടതുപക്ഷം? ആഗോള സാമ്രാജ്യത്വത്തിന്റെ സ്ഥാപനരൂപമായ ലോകബാങ്കിനെ എതിർക്കുന്നത് ഇടതുപക്ഷമാണെങ്കിൽ ഞാൻ ഇടതുപക്ഷമാണ്. നമ്മുടെ രാഷ്ട്രത്തെ നശിപ്പിക്കാൻ അവർകൊണ്ടുവന്ന വിദ്യാഭ്യാസത്തെ എതിർക്കുന്നത് ഇടതുപക്ഷമണോ? ഡി പി ഇപിയിലൂടെ ലോകബാങ്ക് ഇന്ത്യൻ വിദ്യാഭ്യാസത്തിൽ
    പിടിമുറുക്കുമെന്നും അത് വലിയ അപകടമാണെന്നും പറഞ്ഞ സീതാറം യച്ചൂരി ഇടതുപക്ഷമല്ലെന്ന് കലാധരൻ പറയുമോ? അതുതന്നെയാണ് ഞാനും പറയുന്നത്.
    കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ അടിയുറച്ച വിദ്യാഭ്യാസം ലഭിക്കണമെന്നുപറഞ്ഞ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടിയും വിഖ്യാത വിപ്ലവകാരിയുമായ അന്റോണിയോ ഗ്രംഷി ഇടതുപക്ഷമാണെങ്കിൽ ഞാനും ഇടതുപക്ഷമാണ്.( ഗ്രാംഷിയുടെ പ്രിസൺനോട്ട്‌സിൽ On Education എന്ന ലേഖനം വായിക്കൂ.) വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഗ്രാംഷിയുടെഅഭിപ്രായം തന്നെയാണെനിക്കും. ആ വിദ്യാഭ്യാസമല്ല ഡിപിഇപിയുടേത്.
    ദുരിതമനുഭവിക്കുന്ന പാവങ്ങളോട് മുഖം തിരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ ഓക്‌സഫോരഡ് സർവ്വകലാശാലയിൽ പ്രൊഫസറാകുമായിരുന്നുവെന്നു പറഞ്ഞ കാറൽ മാർക്‌സിന്റെ നിലപാടിനോട് എനിക്ക് യോജിപ്പുണ്ട്. അതും പാവപ്പെട്ടവരോട് അനുകമ്പയുള്ള നിലപാടാണ്.
    പിന്നെ കോടിശ്വരന്മാരുടെ തോളിൽകൈയിട്ട് നടക്കുന്ന,അവരുമായികച്ചവടബന്ധങ്ങളുള്ള കമ്മ്യൂണിസ്റ്റ്പാർട്ടിക്കാരോട് എനിക്ക് യോജിപ്പില്ല.ഞാനതല്ല.
    കേരളത്തിൽ ഇടതുപക്ഷം ഉണ്ടോ കലാധരൻ? ലോകബാങ്കിന്റെ പദ്ധതികൾ നടപ്പാക്കുന്നവർ എങ്ങനെയാണ് ഇടതുപക്ഷമാവുക?
    അൺ എയഡഡ് വിദ്യാലയങ്ങൾക്കുവേണ്ടി ഞാൻ ഒരു വരിപോലും എഴുതിയിട്ടില്ല. നിങ്ങൾക്ക് അൺഎയ്ഡഡ് വിദ്യാലയങ്ങളെ തകർക്കണമെങ്കിൽ ഒരു വഴിയേയുള്ളു. പൊതുവിദ്യാലയങ്ങളിൽ അടിയുറച്ച വിദ്യാഭ്യാസം നൽകുക.അതുചെയ്യാത്തിടത്തോളം നിങ്ങൾ അവരെ സഹായിക്കുകയാണ്.
    സുഹൃത്തേ, താങ്കളുമായി തർക്കിച്ചിരിക്കാൻ എനിക്ക് സമയമില്ല. ചേമ്പിലയിൽ വെള്ളമൊഴിക്കുന്നതുപോലെ നിഷ്പ്രയോജനമാണത് എന്ന് എനിക്കറിയാം.കാരണം താങ്കൾ ഉറങ്ങുകയല്ല. ഉറക്കം നടിക്കുകയാണ്. ഒരാൾക്കും താങ്കളെ ഉണർത്താനാവില്ല. നന്ദി.

    ReplyDelete
  7. ആദ്യം രാജന്‍ പോയി ഗാട്ടിന്റെ ചരട് തേടി മനമോഹനഗ്രൂപ്പില്‍ ചെന്ന സ്വന്തം മുതലാളിക്കെതിരേ വര്‍ത്തമാനം പറയ്
    രണ്ടാമത് രാജന്‍ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരേ ഇനിയെങ്കിലും വര്‍ത്തമാനം പറയ് ( ഒരു വരിപോലും എഴുതിയില്ല എന്നു പരസ്യമായി ഇപ്പോള്‍ സമ്മതിച്ചല്ലോ)
    മൂന്നാമത് രാജന്‍ ചെന്ന് പൊതുവിദ്യാലയങ്ങളിലെ നന്മകാണ്
    സീതാ റാം യച്ചൂരിയുടെ നേതൃത്വം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടപത്രികയില്‍ സ്വാധീനിച്ചില്ല എന്നു രാജന് തോന്നുന്നുവെങ്കില്‍ അത് വെറും തോന്നലാണ്
    രാജന് ഉദ്ധരണികളോടാണ് യോജിപ്പ്. പ്രത്യയശാസ്ത്രത്തോടല്ല
    രാജന് വല്ലാതെ പുള‍്ഞഞുവെങ്കില്‍ ശവത്തില്‍ കുത്തുന്നതായി തോന്നുന്നുവെങ്കില്‍ ചര്‍ച്ച അവസാനിപ്പിക്കാം
    പക്ഷേ വിവരക്കേട് പറഞ്ഞ് വരരുത്.
    വസ്തുതകള്‍ വളച്ചൊടിക്കരുത്
    പഠനറിപ്പോര്‍ട്ടുകളെ വ്യഭിചരിക്കരുത്
    മാധ്യമപ്രവര്‍ത്തകന്‍ ആണ് താങ്കള്‍ ദൂഷണജേര്‍ണലിസരാജനാണെന്ന് സ്ഥാപിക്കരുത്
    വെല്ലുവിളി്ചു വന്നവന്‍ വാലും ചരുട്ടി മോങ്ങുന്ന കാഴ്ച ഇത്രവേഗം പ്രതീക്ഷിച്ചില്ല
    അവസാന പ്രതികരണത്തിലും ഈ ബ്ലോഗില്‍ താങ്കള്‍ പഠനറിപ്പോര്‍ട്ടിനെ കളങ്കിതമായ അവതരിപ്പിച്ചുവെന്നു വിശകലനം ചെയ്ത് ഞാനെഴുതിയ ഒരു കാര്യത്തെപ്പോലും ഖണ്ഡിക്കാന്‍ മിസ്റ്റര്‍ സബ്എഡിറ്റര്‍ക്ക് കഴിഞ്ഞില്ല
    ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റൊരു വിഷയത്തിലേക്ക് വ്യതിചലിപ്പ് തടിതപ്പാന്‍ ആരാണ് താങ്കളെ പഠിപ്പിച്ചത്?
    അതിവിടെ വേണ്ട എന്നു സൗമ്യമായി പറയാന്‍ ആഗ്രഹിക്കുന്നു
    പ്രിയ രാജന്‍
    എനിക്ക് ഇപ്പോഴും ഉറപ്പുണ്ട്
    ഇനി താങ്കള്‍ക്ക് വായില്‍തോന്നുന്നതെല്ലാം വെച്ച് പൊതുവിദ്യാലയങ്ങളെ അപമാനിക്കാന്‍ കഴിയില്ലെന്ന്
    അല്പം പതറും
    അതിന് ഇത് ഉപകരിച്ചുവെന്നാണ് താങ്കളുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
    ചേമ്പിലയിൽ വെള്ളമൊഴിക്കുന്നതുപോലെ നിഷ്പ്രയോജനമാണത് താങ്കളുടെ വാദങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയാം
    രാജന്‍ ഞാന്‍ ആശയങ്ങളുടെ മുരിക്കിന്‍പത്തല്‍ വെച്ചടിച്ചതായി തോന്നുന്നുണ്ട് അല്ലേ? എനിക്ക് ചേമ്പിലയില്‍ വെളളമൊഴിച്ചിരിക്കല്‍ അത്ര പരിചയമില്ല.
    ലേഖനത്തിലെ പ്രധാന നിര്‍ദേശം അന്താരാഷ്ട്ര നിലവാരമായിരുന്നല്ലോ? എന്തേ ഇതുവരെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ? അതിലും നിരക്ഷരതയാണോ എന്റെ പാവം സബ് എഡിറ്റര്‍ക്ക്

    ഇനിയും വരണേ.

    ReplyDelete

പ്രതികരിച്ചതിനു നന്ദി