അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ ഘടന
എപ്രകാരമാകണം?
1.കവര്‍പേജ്
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
(സ്കൂളിനു
പ്രത്യേകപേര് നല്‍കാവുന്നതാണ്
)
വിദ്യാലയത്തിന്റെ
പേര്,
ഉപജില്ല,
വിദ്യാഭ്യാസ
ജില്ല,ജില്ല,വര്‍ഷം
2.ഉളളടക്കപ്പേജ്
3.
ആമുഖം
(
മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കുന്നതിന്റെ
പശ്ചാത്തലം,
പ്ലാന്‍
തയ്യാറാക്കല്‍ പ്രക്രിയ
എന്നിവ സൂചിപ്പിക്കാം .
ഒരു
പേജില്‍ കവിയേണ്ടതില്ല
4.
ഭാഗം
ഒന്ന്
കാഴ്ചപ്പാട്
(ഭാവിയില്‍
ഈ വിദ്യാലയം എപ്രകാരമുളളതായിരിക്കും?
)
5.
ഭാഗം
രണ്ട്
5.1
പൊതുലക്ഷ്യങ്ങള്‍
5.2
സവിശേഷ
ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും
6.
ഭാഗം
മൂന്ന്
പ്രവര്‍ത്തന
വിശദാംശങ്ങള്‍ (
അടുത്ത
രണ്ടു വര്‍ഷത്തിനുളളില്‍
നടപ്പിലാക്കുന്നവയുടെ മാത്രം
മതിയാകും )
(
വിദ്യാഭ്യാസ
വകുപ്പില്‍ നിന്നും ലഭിക്കുന്ന
നിര്‍ദേശങ്ങളും പരിഗണിക്കുക)
വിശദാംശങ്ങള്‍
കാഴ്ചപ്പാട്
- എന്തു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നാം ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്. കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മാറും. ഉന്നതമായ കാഴ്ചപ്പാടുളളവര്‍ക്ക് മികച്ച പരിപാടികള്‍ രൂപപ്പെടുത്താനാകും. എന്തിനാണ് കാഴ്ചപ്പാട് എന്നത് സ്വയംബോധ്യപ്പെടണം. പത്തോ പതിഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷമുളള വിദ്യാലയത്തിന്റെ അവസ്ഥ വിഭാവനം ചെയ്യണം.
- അക്കാദമിക നിലവാരത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാടെന്താണ്? അതനുസരിച്ചായിരിക്കും അക്കാദമിക മുന്‍ഗണനകള്‍ രൂപപ്പെടുക.
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പേജുകള്‍11.12,13,14,15,16,17 പരിശോധിക്കുക. അവയില്‍ നിന്നും സ്വീകാര്യമായവ വിദ്യാലയത്തിന്റേതാക്കി മാറ്റുക. കൂട്ടിച്ചേര്‍ക്കലുകള്‍ ആകാം. ഇവയൊക്കെ പരിഗണിക്കാം. സാധ്യതകളാണ് ( നിര്‍ബന്ധമില്ല)
-
പൂര്‍ണവിദ്യാഭ്യാസത്തെക്കുറിച്ചുളള കാഴ്ചപ്പാട് ( വിദ്യാലയം പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസം എന്തെല്ലാം കഴിവുകള്‍ വികസിപ്പിക്കും?)
-
പഠനത്തെക്കുറിച്ചുളള കാഴ്ചപ്പാട് ( എത്തരം പഠനരീതിയായിരിക്കും ഭാവിയില്‍ പിന്തുടരുക?)
-
വിലയിരുത്തലിനെയും കുറിച്ചുളള കാഴ്ചപ്പാട് ( ഏതൊക്കെ വിധത്തിലുളള വിലയിരുത്തല്‍ പ്രക്രിയ സ്വീകരിക്കും? അതെങ്ങനെ ഓരോ കുട്ടിയുടെയും പഠനനേട്ടത്തെ ഉറപ്പാക്കും?)
-
പാരിസ്ഥിതിക അവബോധവികസാത്തെക്കുറിച്ചുളള കാഴ്ചപ്പാട് ( കാമ്പസ് പാഠപുസ്തകമാക്കുന്നതിലൂടെയും പ്രകൃതിപഠനത്തിലൂടെയും എന്തെല്ലാം നിലപാടുകളും കാഴ്ചപ്പാടുമുളള കുട്ടികളെയാണ് വിഭാവനം ചെയ്യുന്നത്?)
-
പെണ്‍കുട്ടികളുടെ പദവിയും അവസരതുല്യതയും സബന്ധിച്ച കാഴ്ചപ്പാട്
-
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മക്കളുടെ പഠനപിന്തുണ സംബന്ധിച്ച കാഴ്ചപ്പാട്
-
പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരോടുളള വിദ്യാലയസമീപനം
-
രക്ഷിതാക്കളുടെ അക്കാദമിക പ്രവര്‍ത്തനപിന്തുണ സംബന്ധിച്ച കാഴ്ചപ്പാട്
-
അധ്യാപകശാക്തീകരണം സംബന്ധിച്ച കാഴ്ചപ്പാട്
-
ആധുനിസസാങ്കേതിക വിദ്യകളുടെ ഉപയോഗവും നിലവാരവും
-
കുട്ടികളുടെ മാനസീക വൈകാരിക അവസ്ഥയും പഠനവും
-
................................................
ഇങ്ങനെ
അക്കാദമികമായി പ്രസക്തമെന്നു
തോന്നുന്ന എല്ലാത്തിനെയും
കുറിച്ച് പുരോഗണനപരമായ
നിലപാടുകള്‍ രൂപപ്പെടുത്തണം.
ലക്ഷ്യനിര്‍ണയം
- കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഓരോ ഇടപെടല്‍ മേഖല പരിഗണിച്ചും ലക്ഷ്യങ്ങള്‍ എഴുതണം
- പ്രസക്തമായ ലക്ഷ്യങ്ങള്‍ മതിയാകും
ഒരു ഉദാഹരണം ചര്‍ച്ച ചെയ്യാം
വായനയുമായി
ബന്ധപ്പെട്ട കാഴ്ചപ്പാട്
ഇങ്ങനെയാണ് പൊതുവിദ്യാഭ്യാസ
സംരക്ഷണജ്ഞം മാര്‍ഗരേഖയിലുളളത്
- അന്വേഷണാത്മക പഠനരീതിയില്‍ സ്കൂള്‍ വായനശാലകള്‍ക്ക് അതിനിര്‍ണായകമായ സ്ഥാനമാണുളളത്. അതുകൊണ്ടു തന്നെ അത് വിലയിരുത്തപ്പെടുത്തുന്നതിനും ആധുനികവത്കരിക്കുന്നതിനും മുന്തിയ പരിഗണന നല്‍കും. ഒന്നാം ക്ലാസ് മുതല്‍ വായനാസംസ്കാരം പ്രോത്സാഹിപ്പിക്കും
ഇതില്‍
കൂട്ടിച്ചേര്‍ക്കലുകള്‍
നടത്താവുന്നതാണ്.
ഉദാഹരണം
നോക്കുക
- എല്ലാ കുട്ടികളും ഉയര്‍ന്ന വായനാശേഷി കള്‍ ( വിശകലനാത്മക വായന, വിമര്‍ശനാത്മക വായന തുടങ്ങിയവ )കൈവരിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകും .
- വായനാനുഭവങ്ങള്‍ പങ്കിടുകയും വ്യത്യസ്തരീതികളില്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതു വഴി പഠനത്തിന്റെ ആഴം വര്‍ധിപ്പിക്കുന്ന പ്രക്രിയയായി വായനമാറും.
- വിദ്യാലയലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരിലും വായനയുടെ സംസ്കാരം വളര്‍ത്തിയെടുക്കും. ശക്തമായ സാംസ്കാരിക പ്രവര്‍ത്തനമായി വായനയെ വിദ്യാലയം കാണുന്നു
മേഖല . പുസ്തക ചങ്ങാത്തം ( വായന) |
ലക്ഷ്യങ്ങള്‍
-
എല്ലാ കുട്ടികളേയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക
-
വായനാനുഭവങ്ങള്‍ വിവിധരീതിയില്‍ പങ്കിടുന്നതിന് അവസരം സൃഷ്ടിക്കുക
-
ക്ലാസ് ലൈബ്രറികള്‍ യാഥാര്‍ഥ്യമാക്കുക.
-
വ്യത്യസ്ത തലങ്ങളിലൂടെ വായന നടത്താനുളള കഴിവ് നേടുക
-
രചനാപരമായ കഴിവ് വളര്‍ത്തുക
-
പ്രാദേശികമായി വായനസാമഗ്രികള്‍ രൂപപ്പെടുത്തുക
പ്രവര്‍ത്തനങ്ങള്‍
-
പുതുവര്‍ഷം പൂസ്തകവര്‍ഷം പരിപാടി ( പൊതു ചടങ്ങ് സംഘടിപ്പിച്ച് ജനുവരി ഒന്നാം തീയതി പുസ്തകങ്ങള്‍ സ്വീകരിക്കല്‍)
-
ക്ലാസ് ലൈബ്രറി സ്ഥാപിക്കല്‍
-
ക്ലാസ് നിലവാരം, പഠനനേട്ടം എന്നിവ പരിഗണിച്ച് പുസ്തകങ്ങള്‍ ലഭ്യമാക്കല്‍
-
വായനയ്കൊരു വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ (ഓരോ ക്ലാസിലേയും വായനാ ലക്ഷ്യം തീരുമാനിക്കല്‍
-
ജന്മദിനപുസ്തകം ( ജനവരി മുതല്‍ എല്ലാ വിദ്യാര്‍ഥികളുടേയും ജന്മദിനത്തിന് സ്കൂളിന് ഒരു പുസ്തകം അസംബ്ലിയില്‍ വെച്ച് നല്‍കണം. ഓരോ മാസവും ആഘോഷിക്കേണ്ട ജന്മദിനക്കലണ്ടര്‍ സ്കൂളില്‍ തയ്യാറാക്കണം)
-
പത്രവായന
-
എല്ലാ ക്ലാസുകളിലേക്കും ഓരോ പത്രം ( സ്പോണ്‍സറിംഗ് )
-
വായനമുറിയിലോ ക്ലാസ് മുറിയിലോ പത്രങ്ങള്‍ ക്ലിപ്പ് ചെയ്തിട്ട് കുട്ടികളെക്കൊണ്ട് വായിപ്പിക്കല്‍
-
അസംബ്ലിയിലും ക്ലാസിലും നിത്യവും പത്രവായനയും വിശകലനവും
-
പത്രക്വിസ് ( പത്രവാര്‍ത്തകളെ അടി്സ്ഥാനമാക്കി പരസ്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ആധാരമാക്കി)
-
-
വായനാവാരം
-
കുട്ടികളുടെ വായനക്കുറിപ്പുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കലിന്റെ ഉദ്ഘാടനം ( ഒരു ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ എല്ലാ കുട്ടികളുടേയും വായനാക്കുറിപ്പുകള്‍ വരണം)
-
കുട്ടികളുടെ വായനക്കുറിപ്പുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കല്‍ ( ഒരു ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ എല്ലാ കുട്ടികളുടേയും വായനാക്കുറിപ്പുകള്‍ വരണം)
-
പുസ്തക ചര്‍ച്ച സംഘടിപ്പിക്കല്‍
-
ദിനാചരണപുസ്തകവായന
-
അച്ചടിച്ചതോ കൈകൊണ്ടെഴുതിയതോ ആയ ക്ലാസ് പത്രം, സ്കൂള്‍ പത്രം എന്നിവ പ്രസിദ്ധീകരിക്കല്‍ (കാലയളവ് നിശ്ചയിക്കല്‍, എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കല്‍, സമൂഹത്തെ അറിയിക്കുന്നതിനുള്ള സാധ്യതകള്‍ അന്വഷിക്കല്‍)
-
ആസ്വാദ്യകരമായ വായനാപരിശീലനം
-
വായനാമത്സരം ( ഭാവം ഉള്‍ക്കൊണ്ട് വ്യക്തതയേടെ വായിക്കല്‍ മത്സരം)
-
രചനാ ശില്പശാല സംഘടിപ്പിക്കല്‍
-
രചയിതാക്കളുമായി സംവദിക്കല്‍
-
വായനയുടെ വ്യത്യസ്തതലങ്ങള്‍ പരിചയപ്പെടല്‍- വായനാകാര്‍ഡുകളുടെ ഉപയോഗം
-
ക്ലാസ് പി ടി എയില്‍ പുസ്തകപരിചയം
-
പ്രാദേശികസദസ്സുകളില്‍ വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള ആവിഷ്കാരങ്ങള്‍
-
...................................................ഇനിയും പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാകുമല്ലോ
-
ഇങ്ങനെ രൂപപ്പെടുത്തിയ പ്രവര്‍ത്തനങ്ങളെ നിര്‍വഹണകാലം പരിഗണിച്ച് തരംതിരിക്കണം
-
ദീര്‍ഘകാല വികസനപദ്ധതിയില്‍ പെടേണ്ടവ ഹ്രസ്വകാല പ്രവര്‍ത്തനപദ്ധതിയില്‍ പെടേണ്ടവ എന്നിങ്ങനെ
-
ഉടന്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തയ്യാറാക്കണം.
-
ഏതെല്ലാം പരിപാടി ഏതേതു മാസം ആരംഭിക്കുമെന്നു തീരുമാനിക്കണം
-
ചുമതലക്കാരെയും നിശ്ചയിക്കണം
-
പ്രവര്‍ത്തനഫലം വിലയിരുത്തുന്നതിനുളള ആലോചനയും നടത്തണം
-
എല്ലാ കുട്ടികളും പരിധിയില്‍ വന്നിട്ടുണ്ടെന്നും നേട്ടം അനുഭവിക്കുന്നുവെന്നും ഉറപ്പാക്കണം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി