"എന്റെ
ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും
മലയാളം വായിക്കാന്‍ അറിയാം.
രണ്ട് ഭിന്ന നിലവാരക്കാരുണ്ട്. അവര്‍ക്ക് പ്രത്യേകം ചോദ്യം തയ്യാറാക്കി നല്‍കാന്‍ കഴിയുന്നില്ല.
അവര്‍ക്ക് വര്‍ക്ക് ഷീറ്റ് നല്‍കാനും കഴിയുന്നില്ല . അവര്‍ക്ക് വായനയ്ക്കുള്ള പുസ്തകങ്ങള്‍ തത്സമയം
ഡിസൈന്‍ ചെയ്യുന്നത്
ഫല പ്രദം . രണ്ട് ഭിന്ന നിലവാരക്കാരുണ്ട്. അവര്‍ക്ക് പ്രത്യേകം ചോദ്യം തയ്യാറാക്കി നല്‍കാന്‍ കഴിയുന്നില്ല.
അവര്‍ക്ക് വര്‍ക്ക് ഷീറ്റ് നല്‍കാനും കഴിയുന്നില്ല . അവര്‍ക്ക് വായനയ്ക്കുള്ള പുസ്തകങ്ങള്‍ തത്സമയം
അത് പരീക്ഷിച്ചു വിജയിച്ചു , കഥ യോടൊപ്പം ചിത്രം വരച്ചു നീങ്ങണം , ഇഷ്ടം പോലെ ചോദ്യങ്ങള്‍ ചോദിക്കണം . അപ്പോള്‍ നല്ല റെസ്പോന്‍സ്.
പൊതു വിജ്ഞാനം കുറവ് .
ക്ലാസില്‍ ചെറു ചെറു ഗവേഷണങ്ങള്‍
- ഐ ടി സാധ്യത നന്നായി ഉപയോഗിക്കുന്നു .
- വീട്ടുകാര്‍ക്കായി
വാട്സാപ്പു ഗ്രൂപ്പ്
ഉണ്ട് .അത്
പ്രയോജനകരം .
ഞങ്ങളുടെ സ്വന്തം വാട്ട്സപ്പ് ഗ്രൂപ്പിന്റെ പേര് "കുട്ടിയുടെ സ്വന്തം ടീച്ചര്‍ "എന്നാണ്
- ഇംഗ്ലിഷ് കമ്യുനിക്കെറ്റ് ചെയ്യാന്‍ കുട്ടികള്‍ക്ക് അറിയാം . എഴുത്തില്‍ പിറകിലാണ് ഞാന്ഗ്രഹിക്കുന്ന തലത്തില്‍ ഭാവനാത്മക മായി എഴുതാനാണ് കഴിയാത്തത് .
- ഹിന്ദു പത്രം സവിശേഷമായി നല്‍കാറുണ്ട്. ഹിന്ദു ന്യൂസ് പേപ്പര്‍ തലക്കെട്ടുകള്‍ വെട്ടി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ അത് ശ്രമിച്ചുവായിക്കും. അതു രസകരവും ഗുണകരവുമാണ്.
- പിന്നെ ഇന്ഗ്ലിഷും മലയാളവും മൂന്നു പാഠങ്ങളെ ഒരു പാഠമാക്കി . അതൊരു സൂത്ര വിദ്യയാക്കി .അപ്പോള്‍ സമയ നഷ്ടവുമില്ല .എളുപ്പവും .
- കുട്ടികളെ ക്കൊണ്ട് പരമാവധി ചോദ്യങ്ങള്‍ ചോദിപ്പിക്കും ഓരോ ഭാഗത്ത് നിന്നും അത് അവര്‍ നോട്ടു ബുക്കിലെഴുതി വായിക്കണം . ആ ചോദ്യങ്ങളില്‍ നിന്ന് ഏറ്റവും വിലപ്പെട്ടത് കണ്ടെത്തിയാണ് പാഠത്തിലൂടെയുള്ള യാത്ര . ബഹു ദൂരം മുന്നില്‍ പോകാം .ശേഖരണം നടക്കുന്നില്ല .ഒന്നും ആരും സഹായിക്കാനില്ല കുഞ്ഞുങ്ങള്‍ക്ക് .അതുകൊണ്ട് ക്ലാസ് പതിപ്പ് മാത്രമേ ഉണ്ടാകൂ
- ക്ലാസില്‍ രണ്ടു വിഷയം വീതമാണ് ഒരു ദിനം പങ്കു വയ്ക്കപ്പെടുന്നത് .
- ചോദ്യങ്ങളിലൂടെ പഠനം എന്നതാണ് എന്റെ ഗവേഷണ വിഷയവും .പരിസര പഠന ത്തിലാണ് നല്ല ചോദ്യങ്ങള്‍ കൂടുതലും വരാറുള്ളത് .ഇന്ന് പുസ്തകത്തിലെ പഠന നേട്ടം സ്വന്തമായി വിലയിരുത്താന്‍ പറഞ്ഞു .എല്ലാം തികയാത്തവര്‍ ഉണ്ട് .ഇന്നൊരു ദിനം ശ്രമിക്കട്ടെ എന്ന് അവര്‍ .
- വരരുചിയുടെ കഥ അവര്‍ മറക്കുന്നില്ല .കാരണം അത് നാടകത്തില്‍ക്കൂടിയാണ് പഠിച്ചത് ,നാളെ ഗണിതം .അത് സ്വന്തം ജൈവ വൈവിധ്യ പാര്‍ക്കില്‍ ,വള്ളിക്കുടിലുകള്‍ ഉള്ള ,വൃക്ഷ ങ്ങള്‍ തന്നെ ഇന്‍ സ്റ്റ ലേഷന്‍ നടത്തിയിട്ടുള്ള മനോഹരമായ പാര്‍ക്കിലെ ജൈവ ഗണിതം ,ടി എം ഒന്നെഴുതി നോക്കാം ,അശ്വിനും സുജിത്തിനും വിബിനും അതുല്യക്കും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും .സ്വാഭാവികമായി .
2
കുട്ടികളുടെ (സമാധാന) ജിവിതം
സമയയുടെ അച്ചാച്ചന്‍ മരിച്ചു .ലോട്ടറി വില്‍പ്പന നടത്തി കുടുംബത്തെ സഹായിച്ചിരുന്ന ആള്‍ .ആകെയുള്ള കുടുംബ വരുമാനം .അവള്‍ വീട്ടിലെ കാര്യങ്ങള്‍ എന്നും പറയും .
ജില്ലാ വിദ്യാഭ്യാസ ഉപസമിതി കൂടിയിരുപ്പില്‍ ഇത് ഞാന്‍ അവതരിപ്പിച്ചു .കുടുംബത്തിന്റെ വരുമാനവും സാക്ഷരതയും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പള്ളിക്കൂടം മാത്രമായി വളരില്ല .കുട്ടിയുടെ സാമൂഹിക സാഹചര്യം ഏറെ ദുര്‍ബലമാണ് .അത് കാണണം .തിരുത്തണം .
ഗ്രാമ പഞ്ചായത്തിനു അതിനു കഴിയണം .
ഞങ്ങള്‍ അവധിക്കാലത്ത് കൊടുത്തയച്ച കത്തിന് ലഭിച്ച പ്രതികരണവും ചേര്‍ത്താണ് ചില നിഗമനങ്ങള്‍ എഴുതിയത് .നമ്മുടെ കുട്ടികളില്‍ എത്രപേര്‍ സമാധാനമായി കുടുബങ്ങളില്‍ ജീവിക്കുന്നവരാണ് ?
൨
സാമൂഹികം ആദ്യം
താല്‍ക്കാലികമായി തട്ടിക്കൂടിയ വീട്ടില്‍ നിന്നും മഴ കാരണം രാത്രി രണ്ടു മണിക്ക് മറ്റൊരു വീട് തേടേണ്ടി വരുന്ന അവസ്ഥ . തീര്‍ച്ചയായും അവള്‍ക്കു പിറ്റേ ദിനം ഗണിത കേളികളില്‍ താല്‍പ്പര്യം ഉണ്ടായില്ല .
പത്താം തരം കഴിഞ്ഞു കടയുടെ മുന്നില്‍ കുത്തിയിരിക്കുന്ന കുട്ടികള്‍ . പെണ്‍കുട്ടികള്‍ അടുക്കളയിലും ,അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സ്കൂളില്‍ മെന്റര്‍ ആയി നിയമിക്കാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട് .കായിക രംഗത്തും കലാ രംഗത്തും ഇവരെ ഉപയോഗിക്കാം .

- അതേ ഭൌതികം അക്കാദമികം എന്നത് സാമൂഹികം എന്നതിനെ പിന്‍പറ്റി യാണ് നില്‍ക്കുന്നത് .
3
കണക്കില്‍ കളിക്കാനും ഇടം
ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാം കൌതുകമാണ് .ഞാന്‍ കുട്ടികളോട് ചോദിച്ചു .അതില്‍ കണക്കുണ്ടോ ?ഉണ്ടല്ലോ .എന്തെല്ലാം ?അവര്‍ പറഞ്ഞു .വൃത്തം .ത്രികോണം ചതുരം ...പിന്നെ .?കൂട്ടാം കുറയ്ക്കാം ഗുണിക്കാം .പിന്നെ ? ,,കഥയുണ്ടാക്കാം പാട്ടുണ്ടാക്കാം പിന്നെ ?...പിന്നെ ഓരോരോ സാധനങ്ങള്‍ ഉണ്ടാക്കാം .പിന്നെ ? പിന്നെ ?അവര്‍ പരസ്പരം നോക്കി .ഞാനാഗ്രഹിച്ച വാക്ക് കിട്ടിയില്ല .
ഞാന്‍ കളം വരച്ചു .മാറി നിന്നു .സമയ വന്നു അത് പൂര്‍ത്തിയാക്കി .അവള്‍ക്കു പാണ്ടി കളിക്കണം .എല്ലാവരും ചുറ്റും കൂടി .അപ്പോള്‍ കണക്കില്‍ കളിക്കാനും ഇടമുണ്ട് അല്ലെ ?
അടുത്ത ഗ്രൂപ്പ് പാറ കളി ക്ക് പോയി
എണ്ണണം കൂട്ടമാക്കണം രണ്ടു വീതം നാല് വീതം അഞ്ചു വീതം .ഇങ്ങനെ ഒറ്റപ്പിടിക്ക് വാരണം .കളി കാര്യമാകുന്നു .
നാലാം ക്ലാസിലെ ഗണിതം രൂപങ്ങളില്‍ എത്തി നില്‍ക്കുകയാണു .ക്ലാസ് മുറിയിലെ ഗണിത സാധ്യത അന്വേഷിക്കാന്‍ പറഞ്ഞില്ല .കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു "ടീച്ചര്‍ നമ്മുടെ ക്ലാസില്‍ എത്ര ചതുരങ്ങള്‍ ....
നിര്‍വചനമെഴുതാതെ സ്വയം രൂപീകരിച്ച ആശയം കൈ വിട്ടു പോകില്ല .
ഗണിതം മാത്രമായിരുന്നു വെള്ളിയാഴ്ച .ഇനി അങ്ങനെയാണ് .ഓരോ ഗണിത പീരീഡും ഒരു ദിനത്തിലെ ഗണിത മേള യായി രൂപം മാറും .കുറെ പഠനോപകരണങ്ങള്‍ വേണം , ഇതുവരെ നേടിയിട്ടുള്ള ഗണിതാശ യങ്ങള്‍ വിലയിരുത്തുകയും വേണം .ഒരു ടൂള്‍ ഉണ്ടാക്കണം .എങ്ങനെയാവണം അത് ?വെല്ലു വിളി തന്നെ . അ ശ്വിന്‍ ശ്രീഹരി അതുല്യ വിബിന്‍ ജോയല്‍ ഇവര്‍ക്ക് പ്രത്യേകവും വേണം ,
ഇന്ന് മൂന്നാം ക്ലാസിലും കയറി .അവിടെ കുട്ടികള്‍ ഗണിത ത്തില്‍ പല വേഗതയില്‍ .അവര്‍ക്ക് വര്‍ക്ക് ഷീറ്റ് ചെയ്യണം .

കണക്കു
അടിസ്ഥന ശേഷി ഉറക്കാത്തവര്‍
ഉണ്ട് അവര്‍ക്ക് പ്രത്യേക
സഹായം നല്‍കാന്‍ കഴിഞ്ഞില്ലഗണിത
ലാബില്‍ ഞാന്‍ പരിമിതി
നേരിടുന്നുണ്ട് .
18 തീപ്പെട്ടിക്കമ്പുകള്‍
..56 എണ്ണം
വേണം .3
കുത്തുകള്‍
വീതമുള്ള 21
കാര്‍ഡുകള്‍ .
പ്രകൃതിയിലെ
സാധ്യത ഉപയോഗിച്ച് മറ്റെന്തു
ഗണിതം നല്‍കാന്‍ കഴിയും
? ഇലകള്‍
കൊണ്ടുള്ള രൂപങ്ങളുടെ
നിര്‍മ്മിതി .ചുള്ളിക്കംപുകള്‍ കൊണ്ടൊരു ത്രികോണ
ചതുര വീട് ,,പിന്നെ
?
4
ട്രൈ
ഔട്ട്
ഓണാവധിക്ക് സ്കൂള്‍ പൂട്ടുന്ന ദിനം ഞങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഒരു കത്ത് കൊടുത്തയച്ചിരുന്നു . ഇന്ന് അതിന്റെ ഫലം അറിയുന്ന ദിനമാണ് .വളരെ ആകാംക്ഷ യുണ്ട് പതിവില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെയാണ് ഈ ഓണാവധി ഓരോ കുടുംബവും പ്രയോജന പ്പെടുത്തിയതെന്ന് .ഇനി കുറച്ചു മണിക്കൂര്‍ അല്ലെയുള്ളൂ .ക്ഷമിക്കാം .കത്ത് ഇവിടെ പോസ്റ്റ് ചെയ്യാം കേട്ടോ .

5
മേള ഒരു സുടാപ്പി
മേള ഒരു സുടാപ്പി
ഒരു
പാവം പാവം ടീച്ചര്‍ ആയി
മാറുക ശ്രമകരമാണ്
.
എങ്കിലും അതിനു ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ് നല്ലതെന്ന് തോന്നുന്നു
കലാ കായിക പ്രവര്‍ത്തനത്തിന്റെ ഗ്രേഡിംഗ് ആണ് ചിന്താക്കുഴപ്പം ,
മൂന്നാം ക്ലാസില്‍ മുഖം മൂടി ,വീടുകള്‍, പലതരം ശേഖരണങ്ങള്‍ ഒക്കെ നിരവധിയുണ്ട്
അവയുടെ ഓരോ ഘട്ടവും വിലയിരുത്തപ്പെടണം
പൂര്‍ണ്ണമായി നടന്നിട്ടില്ല .
കായിക പ്രവര്‍ത്തനങ്ങള്‍ അങ്ങനെ തന്നെ
കലാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുവോളം അവസരമുണ്ട് .
വിലയിരുത്തല്‍ നടക്കും
പക്ഷെ .ഇങ്ങനെ വളര്‍ത്തി യെടുക്കുന്നവരില്‍ ഒരു ശ ത മാന മൊഴികെ ആര്‍ക്കും മേള "യില്‍ അവസരമില്ല
അവിടെ അപ്പോള്‍ കാട്ടുന്ന മികവു ..മൂന്നംഗ വിലയിരുത്തലിനു വിധേയമാക്കി ഒരു സുടാപ്പി കാട്ടലാണ് ..
ഇതിനെതിരെ കോടതിയില്‍ പോകാന്‍ ഏറെ ആഗ്രഹം
ഭൂരിപക്ഷം പുറത്തുള്ളപ്പോള്‍ ന്യുന പക്ഷം ട്രോഫിയും ഗ്രേസ് മാര്‍ക്കുമായി വരുന്നു !!
എന്തതിശ യമേ ............
മേളച്ചുമതല യുള്ള അധ്യാപകര്‍ പഴന്തുണിപ്പരുവമാകും .
പഞ്ചായത്ത് തലത്തില്‍ മേളകള്‍ നടത്തി .ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ നടത്തുന്ന കേരളോല്‍സവത്ത്തില്‍ കുട്ടികളെ പങ്കെടുപ്പിചാലോ ...
അത് പാടില്ലാ ...!!
എല്ലാവരും നന്നായിപ്പോയാലോ !
പഠനവും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ആലോചിച്ചപ്പോള്‍ തോന്നി
മൂന്നാം ടേമിലും ക്രോഡീകരി ക്കണ മല്ലോ ഇതൊക്കെ
അപ്പോള്‍ എങ്ങോട്ട് പോകുമെന്ന് ഇപ്പോഴേ ആലോചിക്കുന്നു
ടീച്ചിംഗ് മാനുവലില്‍ [എന്‍റെ ] പരി ശോ ധിച്ചാല്‍ നിരാശ തോന്നും .ഈ മേഖലകളെ ഇടയ്ക്കെങ്കിലും ഞാന്‍ കയ്യൊഴിഞ്ഞു !
സമയ നഷ്ടം ഭയന്നായിരുന്നു !!

6
കാത്തു നില്‍ക്കുന്ന പ്രശ്നങ്ങള്‍
എന്‍റെ ക്ലാസില്‍ ഞാന്‍ നേരിടുന്ന പ്രശ്ന ങ്ങള്‍ ഒട്ടേറെയാണ് .
രാവിലെ കാത്തു നില്‍ക്കുന്ന കുട്ടികള്‍ക്ക് അത്രയേറെ സന്തോഷ വാര്‍ത്തകളല്ല പറയാനുണ്ടാവുക .
പ്രവീണ അവരില്‍ ഒരാള്‍ മാത്രമാണ് .
അവള്‍ക്കേറെ ഇഷ്ടമുണ്ടായിരുന്ന അപ്പൂപ്പന്‍ നല്ല മഴയുണ്ടായിരുന്ന രാത്രിയില്‍ മരിച്ചു .
പക്ഷെ അപ്പൂപ്പനെ അടക്കം ചെയ്യാന്‍ ഇടമില്ല .
ആകെയുള്ള വീടെഴുതി ക്കൊടുത്ത ഇളയ മകന്‍ അവിടെ അതിനനുവദിച്ചില്ല
"നിങ്ങളുടെ വീട്ടിലോ ?ഞാന്‍ ചോദിച്ചു
നോക്കി .പക്ഷെ മാമന്മാര്‍ ഒരു വെട്ടു ഭൂമിയില്‍ വെട്ടിയപ്പോള്‍ തന്നെ ഞങ്ങളുടെ വീട് താഴാന്‍ തുടങ്ങി .അവള്‍ പറഞ്ഞു .ആകെ രണ്ടു സെന്റെ യുള്ളൂ .ചേടി മണ്ണാണ് .അത് താഴ്ന്നു പോകും .
പിന്നെ ?
പാതിരാ കഴിഞ്ഞു ആ മഴയത്ത് അപ്പൂപ്പനെയും കൊണ്ട് എവിടെയെല്ലാം ഓടിയോ എന്തോ ".കൊച്ചു മിഴികളില്‍ സങ്കടം ശ്വാസം മുട്ടി .
നമ്മുടെ നാട്ടില്‍ ആര്‍ക്കും ഇല്ല സാര്‍ നമ്മളാഗ്രഹിക്കുന്ന ജിവിതം
എന്‍റെ മനസ്സ് ഭരണ കൂടത്തെ അഭിസംബോധന ചെയ്തു .
----------ഒടുവില്‍ ഒരു മകളുടെ വീട്ടില്‍ ആ മൃതദേഹം നടുവ് നിവര്‍ത്തി .
അന്ന് ഞങ്ങള്‍ കുറച്ചേ "പഠന നേട്ടം "ഉണ്ടാക്കിയുള്ളൂ ..
അന്ന് ഞങ്ങള്‍ മുപ്പത്തൊന്നു പേര്‍ വളഞ്ഞിരുന്നു കഥ പറഞ്ഞു .കവിത പാടി .കടംകഥ നിര്‍മ്മിച്ചു
"ആറടി മണ്ണിന്റെ അവകാശി "യെ നാടകമാക്കി അവതരിപ്പിച്ചു .
മതി .
അവര്‍ക്ക് ഏറെ മനസിലായി .

( വി എസ് ബിന്ദു)
ക്ലാസിലെ സ്വന്തം അനുഭവങ്ങള്‍ പങ്കിടുക ഒരു നല്ല പഠന ക്കുറിപ്പ് തയാറാക്കുന്നതിന് തുല്യമാണ് . കഴിഞ്ഞ ദിനവുമുണ്ടായി ഒരു സന്തോഷം .അശ്വിന്‍ പിന്നാക്ക ക്കാരനാണ് എന്ന് ഞാന്‍ തീരുമാനിക്കുന്നു .അവനോടുള്ള സമീപനം അങ്ങനെയാക്കി മാറ്റി .എന്റെ ദൌര്‍ബല്ല്യം .മലയാള ത്തി ള ക്കം കഴിഞ്ഞു അവന്‍ ക്ലാസില്‍ വന്നു .ബുക്കും പെന്‍സിലുമായി എന്റെ അടുത്തേക്ക് വന്നു .ടീച്ചര്‍ ആ സൂര്യനെ ക്കുറിച്ചുള്ള പാട്ട് ഒന്നെഴുതി ത്താ .വീട്ടിപ്പോയി പാടാനാ ".നീയത് പഠിച്ചില്ലേ ?അറിയാം .പക്ഷെ അക്ഷരം കാണണം ."എഴുതിക്കൊടുത്തു .അത് കോ റിയൊഗ്രഫി നടത്തിയാണ് അവതരിപ്പിച്ചത് ,ഞാന്‍ സൂര്യനാകും എന്ന് പറയുമ്പോള്‍ നെഞ്ചില്‍ കൈ വച്ച് രണ്ടു സ്റെപ് മുന്നിലേക്ക് വയ്ക്കണം .ആത്മ വിശ്വാസത്തിന്റെ അടയാളം .അവര്‍ക്കത് ബോധ്യമായി .അശ്വിന്‍ മലയാളം ഇനി തെറ്റു കൂടാതെ എഴുത്തും
ReplyDeleteഓരോ ക്ലാസും ഇത്തരത്തിൽ ഗവേഷണ സാധ്യത കാണിക്കുമ്പോൾ നമുക്കും പറയാനാവും എന്റെ കുട്ടികളും മികവിലേക്ക് എന്ന് ....പ്രതിഫലന കുറിപ്പുകൾക്ക് മാത്രമായി ഒരു രേഖപ്പെടുത്തൽ നടത്തിയപ്പോൾ സ്വയം തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ സാധിച്ചു ....എന്റെ മനു ,അബ്ദു എന്നിവരെ കൂടുതൽ തിരിച്ചറിയാൻ കഴിഞ്ഞു ....
ReplyDelete