അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് സര്‍ക്കാ൩ര്‍ ഉത്തരവിറങ്ങി (സ.ഉ ( സാധാ) നം.100 /2018 പൊ. വി. വ, തിരുവനന്തപുരം 6/1/2018)
പല സംശയങ്ങള്‍ക്കും വിശദീകരണം അതിലുണ്ട്
അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പൊതു ഘടന എങ്ങനെ എന്നതിന്റെ വിശദീകരണം ഉണ്ട്
അവയിലെ പ്രധാനകാര്യങ്ങള്‍ പങ്കിടുകയാണ്.
വളരെ വ്യക്തമാണ് . പ്രത്യേകഘടനയില്ല. വിദ്യാലയത്തിനു തീരുമാനിക്കാം. എങ്കിലും ലക്ഷ്യങ്ങളും പ്രവര്‍ത്തനവും വേണ്ടതുണ്ട്. എന്തൊക്കെ സാധ്യതകള്‍ എന്ന ചിന്ത ഉത്തരവിലുണ്ട് . അതു നോക്കാം.
ആമുഖത്തില്‍ വിദ്യാലയ ചരിത്രം വേണമെന്ന് ചിലര്‍ നിര്‍ദേശിച്ചിരിക്കുന്നു. അത് നിര്‍ബന്ധമല്ല. പക്ഷേ അവസ്ഥാവിശകലനം ആകാം.നാം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ആരംഭിക്കുമ്പോള്‍ എന്തായിരുന്നു അവസ്ഥ എന്നു മനസിലാക്കാന്‍ പിന്നീട് സഹായകമാകും.
ഇതുപോലെ എന്നാണ് പ്രയോഗം. ഇതുതന്നെ വേണമെന്നു പറയുന്നില്ല. ഇതും ആകാം.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ വിഷയബന്ധിതമായി തയ്യാറാക്കുന്നത് അഭികാമ്യം എന്നു പറയുന്നു. ഒപ്പം LP,UP,HS,HSSഎന്നിവയ്ക് പ്രത്യേകം ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വേണമെന്നും. അതായത് എല്‍ പിയും യു പിയും ചേര്‍ന്നുളള വിദ്യാലയത്തില്‍ വിഭാഗാടിസ്ഥാനത്തില്‍ വിഷയങ്ങളെ സമീപിച്ച് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കണം.
എന്താണ് ഹ്രസ്വകാല, ദീര്‍ഘകാല, മധ്യകാല പരിപാടികള്‍? അതിന്റെ സംശയവും ഇതു വായിച്ചാല്‍ മാറും
ഉത്തരവ് പൂര്‍ണമായും മുപ്പത് പേജുളള അനുബന്ധവും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കിട്ടിട്ടുണ്ട് അത് നോക്കുക. ( മെയില്‍ ഐഡി തരുന്നവര്‍ക്ക് അയച്ചുതരാം tpkala@gmail.com )
വിഷയാടിസ്ഥാനത്തില്‍ ചില സാധ്യത സൂചിപ്പിച്ചിട്ടുളളത് വഴികാട്ടും. ശാസ്ത്രത്തിന്റെ ലക്ഷ്യസൂചനകളും പ്രവര്‍ത്തനസാധ്യതകളും അതില്‍ നല്‍കിയിട്ടുളളത് ഉദാഹരണമായി ഇവിടെ പങ്കിടാം. മറ്റുളളവ് രേഖയില്‍ നിന്നും വായിക്കുമല്ലോ.
പല സംശയങ്ങള്‍ക്കും വിശദീകരണം അതിലുണ്ട്
അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പൊതു ഘടന എങ്ങനെ എന്നതിന്റെ വിശദീകരണം ഉണ്ട്
- ഉളളടക്ക പരിഗണനകള്‍
- ഹ്രസ്വകാല ദീര്‍ഘകാല മധ്യകാല പദ്ധതികള്‍ എന്നാല്‍
- മേല്‍ നോട്ട സമിതി
- സര്‍ഗോത്സവം
- മാസ്റ്റര്‍ പ്ലാന്‍ രൂപീകരണം
- നിര്‍വഹണം
അവയിലെ പ്രധാനകാര്യങ്ങള്‍ പങ്കിടുകയാണ്.
വളരെ വ്യക്തമാണ് . പ്രത്യേകഘടനയില്ല. വിദ്യാലയത്തിനു തീരുമാനിക്കാം. എങ്കിലും ലക്ഷ്യങ്ങളും പ്രവര്‍ത്തനവും വേണ്ടതുണ്ട്. എന്തൊക്കെ സാധ്യതകള്‍ എന്ന ചിന്ത ഉത്തരവിലുണ്ട് . അതു നോക്കാം.
ആമുഖത്തില്‍ വിദ്യാലയ ചരിത്രം വേണമെന്ന് ചിലര്‍ നിര്‍ദേശിച്ചിരിക്കുന്നു. അത് നിര്‍ബന്ധമല്ല. പക്ഷേ അവസ്ഥാവിശകലനം ആകാം.നാം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ആരംഭിക്കുമ്പോള്‍ എന്തായിരുന്നു അവസ്ഥ എന്നു മനസിലാക്കാന്‍ പിന്നീട് സഹായകമാകും.
ഇതുപോലെ എന്നാണ് പ്രയോഗം. ഇതുതന്നെ വേണമെന്നു പറയുന്നില്ല. ഇതും ആകാം.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ വിഷയബന്ധിതമായി തയ്യാറാക്കുന്നത് അഭികാമ്യം എന്നു പറയുന്നു. ഒപ്പം LP,UP,HS,HSSഎന്നിവയ്ക് പ്രത്യേകം ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വേണമെന്നും. അതായത് എല്‍ പിയും യു പിയും ചേര്‍ന്നുളള വിദ്യാലയത്തില്‍ വിഭാഗാടിസ്ഥാനത്തില്‍ വിഷയങ്ങളെ സമീപിച്ച് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കണം.
എന്താണ് ഹ്രസ്വകാല, ദീര്‍ഘകാല, മധ്യകാല പരിപാടികള്‍? അതിന്റെ സംശയവും ഇതു വായിച്ചാല്‍ മാറും
രേഖയില്‍ സര്‍ഗോത്സവത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷാവസാനം നടക്കുന്ന പ്രക്രിയയാണ്. ഓരോ പ്രദേശത്തെയും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ കഴിവ് സമൂഹസദസ്സില്‍ അവതരിപ്പിക്കുന്ന പരിപാടി. വിശദാംശങ്ങള്‍ പിന്നീട് വരും. അതായത് അക്കാദമിക മികവ് ഉണ്ടെങ്കിലേ പങ്കിടാനാകുകയുളളൂ. ഏതെങ്കിലും വിദ്യാലയം ഇനിയും ഉണര്‍ന്നില്ലെങ്കില്‍ ഉഷാറാകേണ്ടതുണ്ട്. തെരഞ്ഞെടുത്ത കുട്ടികളായിരിക്കില്ല അവതരണം നടത്തുക.ഒരു പ്രദേശത്തെ എല്ലാ കുട്ടികളുമാണ്. അതിനാല്‍ ഓരോ കുട്ടിയുടെയും കാര്യത്തില്‍ കരുതലുളള ഇടപെടലാരംഭിക്കാം.
മേല്‍ നോട്ട സമിതികള്‍
ഉത്തരവ് പൂര്‍ണമായും മുപ്പത് പേജുളള അനുബന്ധവും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കിട്ടിട്ടുണ്ട് അത് നോക്കുക. ( മെയില്‍ ഐഡി തരുന്നവര്‍ക്ക് അയച്ചുതരാം tpkala@gmail.com )
വിഷയാടിസ്ഥാനത്തില്‍ ചില സാധ്യത സൂചിപ്പിച്ചിട്ടുളളത് വഴികാട്ടും. ശാസ്ത്രത്തിന്റെ ലക്ഷ്യസൂചനകളും പ്രവര്‍ത്തനസാധ്യതകളും അതില്‍ നല്‍കിയിട്ടുളളത് ഉദാഹരണമായി ഇവിടെ പങ്കിടാം. മറ്റുളളവ് രേഖയില്‍ നിന്നും വായിക്കുമല്ലോ.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരിച്ചു
ഇതിനിടെ കല്യാശേരി മണ്ഡലത്തില്‍ എല്ലാ വിദ്യാലയങ്ങളും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരിച്ചു. രണ്ടുമാസം മുമ്പേ അവിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നൂറ്റിപ്പതിനാറ് വിദ്യാലയങ്ങളിലും ആരംഭിക്കുന്നതിനുളള ആസൂത്രണം അവിടെ നടക്കുന്നു.
പഴയങ്ങാടി: കല്യാശേരി മണ്ഡലത്തിലെ വിദ്യാലയ അക്കാദമിക്
മാസ്റ്റർ പ്ലാൻ ഏറ്റു വാങ്ങൽ ചടങ്ങ് എട്ടിന് ഉച്ചക്ക് 2.30 ന് മാടായി
ബോയ്സ് ഹൈസ്ക്കുളിൽ നടക്കും. മണ്ഡലത്തിലെ പ്രധാനധ്യാപകരിൽ നിന്ന് ടി വി
രാജേഷ് എംഎൽഎ മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങും. മണ്ഡലം വിദ്യാഭ്യാസ സമിതി ജനവരി
ആദ്യവാരം അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വിദ്യാലയങ്ങളോട്
നിർദ്ദേശിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തെ നവീന സംരംഭം എന്ന നിലയിൽ വിവിധ
തല ങ്ങളിൽ പരിശീലനം നൽകിയായിരുന്നു അക്കാദമിക് മാസ്റ്റർ പ്ലാൻ
തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പ്രധാനാധ്യാപകർക്കും പിടിഎ
പ്രസിഡന്റുമാർക്കും ശിൽപശാല നടത്തി. രണ്ടാം ഘട്ടത്തിൽ മുഴുവൻ അധ്യാപകരെയും
പങ്കെടുപ്പിച്ച് അക്കാദമിക് മാസ്റ്റർ പ്ലാൻ ശിൽപശാല സംഘടിപ്പിച്ചു. എസ്എസ്എ
കൺസൾട്ടന്റ് ടി. പി കലാധരൻ ക്ലാസ് നയിച്ചു. അക്കാദമിക് മാസ്റ്റർ
തയ്യാറാക്കുന്നതിനായി സ്കൂൾ തലത്തിൽ പ്രത്യേക എസ് ആർ ജി യോഗങ്ങൾ ചേർന്ന്
കരട് തയ്യാറാക്കി. കരട് ക്രോസീ കരണത്തിനും കുട്ടിച്ചേർക്കലിനുമായി
പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്തു.
ജനപ്രതിനിധികൾ, ഡയറ്റ് ഫാക്കൽറ്റി, എസ് എസ് എ പ്രവർത്തകർ ,പ്രഥമാധ്യാപകർ
എന്നിവർ പങ്കെടുത്ത ഈ യോഗങ്ങളിലാണ് മാസ്റ്റർ പ്ലാൻ അന്തിമമാക്കിയത്. പൊതു
വിദ്യാലയങ്ങളിൽ സർക്കാർ ലക്ഷ്യമിട്ട അക്കാദമിക മികവിനെ
ത്വരിതപ്പെടുത്തുന്നതാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ. പഠന മികവും
പിന്നോക്കാവസ്ഥയും കണ്ടെത്തി പഠന നേട്ടങ്ങൾ ഉറപ്പിക്കുന്ന വിവിധ
പ്രവർത്തനങ്ങളും പരിശീലനങ്ങളും മാസ്റ്റർ പ്ലാനിൽ ലക്ഷ്യമിടുന്നു.
വിദ്യാലയങ്ങൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സമയബന്ധിതമായി
വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തും. അതിനാവശ്യമായ സഹായ സഹകരണങ്ങൾ,
കാലദൈർഘ്യം, പ്രവർത്തന ചിലവ് തുടങ്ങി സർവ്വകാര്യങ്ങളും അക്കാദമിക് മാസ്റ്റർ
പ്ലാനിൽ രേഖപ്പെടുത്തും. ജനു. 30 നകം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും
അക്കാദമിക് പ്ലാൻ തയ്യാറാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ
തയ്യാറാക്കിയ മണ്ഡലമായി കല്യാശേരി മാറും. എസ്എസ്എ, ഡയറ്റ് എന്നിവയുടെ
സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്എസ്എ പ്രൊജക്ട് ഡയറക്ടർ എ.പി
കുട്ടികൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ യു കരുണാകരൻ, ഡയറ്റ്
പ്രിൻസിപ്പൽ കെ പ്രഭാകരൻ, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസർ പി വി
പുരുഷോത്തമൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.
ഏറ്റുവാങ്ങൽ ചടങ്ങിൽ 2018-19 വർഷം മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ
പ്രവർത്തനങ്ങളുടെ പ്രഖ്യാപനവുമുണ്ടാകും.
rajeshambadim@gmail.com
ReplyDelete