പഠിതാവ് പരീക്ഷയ്ക് സന്നദ്ധമായോ എന്നു നോക്കാതെ പരീക്ഷ നടത്തുന്ന രീതി പലരും
ചോദ്യം ചെയ്തിട്ടുണ്ട്. പാകമാകാതെ വളവെടുക്കുന്നതു പോലെ അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടുന്നു. പല കാരണങ്ങള്‍ കൊണ്ടാണിത് സംഭവിക്കുക. കോഴ്സ് വൈകിത്തുടങ്ങുക അല്ലെങ്കില്‍ മതിയായ സാധ്യായ ദിനങ്ങള്‍ ലഭ്യമാക്കാതെ പരീക്ഷ കൃത്യസമയത്ത് നടത്തുക. വ്യത്യസ്ത പഠനവേഗതയുളളഴരാണ് കുട്ടികള്‍ അതിനാല്‍ എല്ലാവരും ഒരേ കാലയളവ് കൊണ്ട് നന്നായി പഠിച്ചു തീരണമെന്നില്ല. പഠനനവേഗത കുറവുളള കുട്ടികള്‍ ബുദ്ധി കുറവുളള കുട്ടികളല്ല. ചില്‍ര്‍ക്ക് ഇത്രയും കാലം വേണ്ട കാര്യങ്ങള്‍ പഠിക്കാന്‍ നേരത്തെ തന്നെ പാകമായി കഴിഞ്ഞു. പഠിതാവ് പാകമാകുമ്പോള്‍ പരീക്ഷ എന്നതിന്റെ മെച്ചങ്ങളിവയാണ്
-
വിദ്യാര്‍ഥിയുടെ
കഴിവിനെ മാനിക്കുന്നു.
സ്ഥാപനത്തിന്റെ
സൗകര്യത്തെയല്ല.
-
കുട്ടികളിലുണ്ടാകുന്ന
സമ്മര്‍ദ്ദങ്ങളുടെയും
പിരിമുറുക്കത്തിന്റെയും
പരീക്ഷാപേടിയുടെയും തോത്
കുറയും (
അടുത്തടുത്ത
ദിവസങ്ങളില്‍ എല്ലാ പേപ്പറുകളും
എഴുതേണ്ടി വരുന്നത് മൂലം)
-
ഏതെങ്കിലും
കാരണവശാല്‍ പരീക്ഷാദിനം
അസൗകര്യമായാല്‍ (
അസുഖം
, ബന്ധുമരണം
മുതലായവ)
പരീക്ഷ
എഴുതാനാകാതെ വരികയും ഒരു
വര്‍ഷം നഷ്ടമാവുകയും
ചെയ്യുന്നതൊഴിവാകും.
-
നന്നായി
പഠിച്ചിട്ടില്ല എന്ന തോന്നലോടെ
പരീക്ഷ എഴുതുന്ന കുട്ടിയുടെ
ആത്മവിശ്വാസം തകരുന്നതിനെ
പരിഹരിക്കാം
-
പരീക്ഷ
എങ്ങനെയും വിജയിക്കാന്‍
വേണ്ടി നടത്തുന്ന ചോദ്യപ്പേപ്പര്‍
ചോര്‍ച്ച,
കോപ്പിയടിപോലെയുളള
അനഭലഷണീയ പ്രവണതകള്‍ ഒഴിവാകുന്നു
-
കാണാപാഠം
പഠനത്തെ ഒരു പരിധിയോളം
നിരുത്സാഹപ്പെടുത്തുന്നു
-
പഠിതാവിന്
തന്നെ പരീക്ഷാ തീയതിയും
സമയവും തീരുമാനിക്കാം
-
ഒരു
മാസത്തിനുളളില്‍ ഫലം
അറിയാമെന്നതിനാല്‍ പഠിതാവിന്
വീണ്ടും എത്രതവണ വേണമെങ്കിലും
ഒരേ വര്‍ഷം പരീക്ഷ എഴുതാം
-
ഓരോ
കുട്ടിക്കും ലഭിക്കുന്നത്
വ്യത്യസ്തമായ ചോദ്യമായിരിക്കും
എന്നതിനാല്‍ ഉളളടക്കത്തെക്കുറിച്ചുളള
ആഴധാരണ ആവശ്യമാണെന്നു പഠിതാവ്
തിരിച്ചറിയുന്നു.
നാഷണല്‍
ഓപ്പണ്‍ സ്കൂളാണ് ഇത്തരം
പരീക്ഷാ രീതിയുടെ പ്രായോഗികത
തെളിയിച്ചത്.
അവര്‍ പത്താം
ക്ലാസിനും പന്ത്രണ്ടാം
ക്ലാസിനും ഈ രീതിയിലുളള
പരീക്ഷയാണ് നടത്തുന്നത്.
നിര്‍വഹണം
എങ്ങനെയാണ്
ഓരോ കുട്ടിക്കും വ്യത്യസ്തമായ
ചോദ്യം നല്‍കാനാവുക?
കേന്ദ്രീകൃമായി
തയ്യാറാക്കുന്ന ചോദ്യം
വെച്ചുപോലും ടേം പരീക്ഷ
പിഴവില്ലാതെ നടത്താന്‍
പ്രയാസപ്പെടുന്നവരാണ് നാം.
പത്താം
ക്ലാസിലെ പരീക്ഷാ നടത്തിപ്പിന്
പട്ടാളത്തെ വിളിക്കുന്നില്ലെന്നേയുളളൂ.
തെരഞ്ഞെടുപ്പു
പ്രക്രിയ കഴിഞ്ഞാലിത്രയും
സന്നാഹങ്ങളോടെ നടത്തുന്ന
മറ്റൊരു ഏര്‍പ്പാടുണ്ടെന്നു
തോന്നുന്നില്ല.
ഈ പശ്ചാത്തലത്തിലാണ്
അവിശ്വസനീയമായ രീതിയിലുളള
പരീക്ഷയെക്കുറിച്ച് നാം
അറിയുന്നത്.-
വളരെ
സമഗ്രമായ ചോദ്യ ബാങ്ക്
തയ്യാറാക്കുന്നു.
ഇതിനായി
ബ്ലൂപ്രിന്റുണ്ടാക്കും
-
ചോദ്യബാങ്കിലെ
ഓരോ ചോദ്യവും കാണാപാഠം പഠനത്തെ
പ്രോത്സാഹിപ്പിക്കാത്തതും
ഗുണനിലവാരമുളളതുമാണെന്ന്
ഉറപ്പാക്കും.
-
ഓരോ
വിഷയത്തിനും ഉളളടക്കത്തിന്റെ
സമഗ്രതയെ കണക്കിലെടുത്ത
ആയിരത്തിലധികം ചോദ്യങ്ങളാണ്
തയ്യാറാക്കുക.
-
ആപേക്ഷിക
പ്രാധാന്യം അനുസരിച്ച് പല
അറകളിലായി സാങ്കേതിക വിദ്യയുടെ
സഹായത്തോടെ ചോദ്യങ്ങളെ
വിന്യസിക്കും
-
ഉളളടക്കമേഖല,
ചോദ്യനിലവാരം,
ചോദ്യസ്വഭാവം,
പഠനനേട്ടം,
ചിന്താതലം
എന്നിവയ്കെല്ലാം പരിഗണിക്കുന്ന
ചോദ്യങ്ങള്‍ വെവ്വേറെ
അറകളിലുണ്ടാകും
-
അവയില്‍
നിന്നും കമ്പ്യൂട്ടര്‍
ആപേക്ഷിക പ്രാധാന്യമനുസരിച്ച്
തെരഞ്ഞെടുത്ത് ഓരോ പഠിതാവിനുമുളള
ചോദ്യം ഉല്പാദിപ്പിക്കും
ഒരിക്കല്‍ ചോദ്യബാങ്ക് ഉണ്ടാക്കി കഴിഞ്ഞാല്‍ അത് പുതുക്കാതിരിക്കുന്നില്ല. നിരന്തരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കും.
2003 മുതലാണ് അയവുളള ഈ പരീക്ഷാ രീതി നടപ്പിലാക്കിത്തുടങ്ങിയത്.
ഓപ്പണ്‍ സ്കൂള്‍ സംവിധാനത്തില്‍ നടപ്പിലാക്കിയ രീതി ഔപചാരിക സംവിധാനത്തിലേക്ക് കൂടി കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്
ഇതിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യണം
-
സ്ഥാപനാധിഷ്ഠിത
വിനിമയം നടത്തുന്നതിന്
കൃത്യമായ സമയക്രമം ആവശ്യമാണ്.
വാര്‍ഷിക
സ്വഭാവമുളള കോഴ്സുകളാണ്
സര്‍വകലാശാലകള്‍ നടത്തുന്നത്.
-
പരീക്ഷ
മാത്രം കുട്ടിക്ക് ഇഷ്ടപ്പെട്ട
സമയം എന്നു തീരുമാനിക്കുമ്പോള്‍
മറ്റു ഘടകങ്ങള്‍ എങ്ങനെ എന്ന്
വ്യക്തമാക്കപ്പെടണം.
-
ഉദാഹരണത്തിന്
മൂന്നു വര്‍ഷ കോഴ്സില്‍
കുട്ടികളെല്ലാവരും അവസാനത്തേക്ക്
പരീക്ഷ എഴുതാന്‍ തീരുമാനിച്ചാല്‍
പരീക്ഷാപ്പേപ്പറുകളുടെ
ബാഹുല്യം പുതിയ
സമ്മര്‍ദത്തിനിടയാക്കിയേക്കാം.
-
പരീക്ഷയ്ക്
അനന്തമായ ദിനസാധ്യതകള്‍
തുറന്നിടുന്നത് അധ്യയനത്തെ
ബാധിക്കാം.
-
കുറ്റമറ്റ
സംവിധാനമില്ലെങ്കില്‍ പരീക്ഷാ
നടത്തിപ്പ് അവതാളത്തിലാകും
-
ഉന്നത
വിദ്യാഭ്യാസ രംഗത്ത് പഠനഗുണത
പരീക്ഷ മാത്രം പരിഷ്കരിച്ചതുകൊണ്ട്
സാധ്യമാകില്ല.
സമഗ്രമായി
ഇടപെടലിന്റെ ഭാഗമല്ലാതെ ഇത്
നടപ്പിലാക്കുന്നത് വെളുക്കാന്‍
തേച്ചത് പാണ്ടാകുന്നതിലേക്ക്
നയിച്ചുകൂടെന്നില്ല
-
വിദ്യാഭ്യാസത്തോടുളള
കേന്ദ്രസര്‍ക്കാരിന്റെ പൊതു
നയവുമായി ചേര്‍ത്തുവെച്ചും
വായിക്കേണ്ടതുണ്ട്.
-
ഓപ്പണ്‍
സ്കൂളിംഗിലേക്ക് ക്രമാനുഗതമായി
പരിവര്‍ത്തിപ്പിക്കാനായുളള
കുറുക്കുവഴിയാക്കി ഇതിനെ
കാണുന്നുണ്ടോ എന്ന്
ആലോചിക്കേണ്ടതുമുണ്ട്.
-
പഠിതാവ്
സന്നദ്ധമാകുമ്പോഴാണ് പരീക്ഷ
എന്നവകാശപ്പെടുമ്പോഴും
തോല്‍വിയുടെ ശതമാനം കൂടുതലാണ്.
പട്ടിക
നോക്കുക.
-
ഈ രീതിയില്‍
നിന്നും ചില നല്ല വശങ്ങള്‍
സ്വീകരിക്കാവുന്നതാണ് എന്നു
തോന്നുന്നു.
-
ഗുണമേന്മയുളള ചോദ്യബാങ്ക് എന്ന ആശയം
-
ഓരോ കുട്ടിക്കും വ്യത്യസ്തമായ ചോദ്യം എന്നതിനെ ഓരോ വിദ്യാലയത്തിനും വ്യത്യസ്തമായ ചോദ്യം എന്നാക്കി ടേം , വാര്‍ഷിക പരീക്ഷകള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അധ്യാപകര്‍ക്ക് ഫല വിശകലനം നടത്താനും തുടര്‍ന്ന് അധ്യാപനപ്രക്രിയ മെച്ചപ്പെടുത്താനും ഒരു വിദ്യാലയത്തില്‍ ഒരു ചോദ്യം എന്ന സാധ്യത ആലോചിക്കാം.
-
സന്നദ്ധതാപരീക്ഷയുടെ
കാലയളവ് നിശ്ചയിക്കാം.
അടുത്ത
രണ്ടു മാസത്തിനുളളില്‍ പരീക്ഷ
എഴുതാം എന്ന് അനുവദിക്കുകയാണെങ്കില്‍
ഇപ്പോഴത്തെ സേ പരീക്ഷയ്ക്
പകരം വഴക്കമുളള രീതി രൂപപ്പെടും.
അനുബന്ധം
As education is child centered and child oriented, the whole related process should be like that, including exams as discussed here. It will reduce burden of all and the students can make use of its fruits better than now.
ReplyDeleteനല്ല മാററങ്ങള്‍ക്ക് തുടക്കമാകട്ടെ...
ReplyDelete