നാലഞ്ച്
വര്‍ഷം പ്രൈമറി സ്കൂള്‍
അധ്യാപകരനായിരുന്ന അനുഭവം
പങ്കിട്ടുകൊണ്ടാണ് അനില്‍
ചേലേമ്പ്ര ചടങ്ങില്‍ സംസാരിച്ചുതുടങ്ങിയത്.
അധ്യാപനകാലത്ത്
സൈദ്ധാന്തികമായി ശരി എന്നു
വിശ്വസിക്കുന്ന രീതിയില്‍
പൂര്‍ണമായും പഠിപ്പിക്കാനാവാത്തതിന്റെ
കുറ്റബോധം
ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി സ്കൂളില്‍ പുതിയപാഠ്യപദ്ധതിക്കാലത്ത് അധ്യാപനം നടത്തി പിന്നീട് സര്‍വകലാശാലയില്‍ അധ്യാപകനായിത്തീര്‍ന്ന ശ്രീ അനില്‍ ചേലേമ്പ്ര തന്റെ അനുഭവങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് സംസാരിച്ചത്.
ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി സ്കൂളില്‍ പുതിയപാഠ്യപദ്ധതിക്കാലത്ത് അധ്യാപനം നടത്തി പിന്നീട് സര്‍വകലാശാലയില്‍ അധ്യാപകനായിത്തീര്‍ന്ന ശ്രീ അനില്‍ ചേലേമ്പ്ര തന്റെ അനുഭവങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് സംസാരിച്ചത്.
പണ്ട്
എന്തായിരുന്നു സ്ഥിതി?
തൊഴുത്തുകള്‍
എന്നു വിളിക്കപ്പെട്ടിരുന്ന
സര്‍ക്കാര്‍ സ്കൂളുകള്‍. ഏറെ പേര്‍ക്ക്
തോല്‍ക്കാനും .കുറച്ചു
പേര്‍ക്ക് ജയിക്കാനുമുളളയിടം.
തൊഴുത്തെന്ന
സംബോധന ഉല്പാദിപ്പിക്കുന്ന ആശയതലം ഉണ്ട്. കുട്ടികള്‍
കാലികളായി പരിഗണിക്കപ്പെട്ടിരുന്നു.
കഴിവുകളെ മാനിക്കാന്‍ കഴിയുമായിരുന്നോ അന്ന്?
അക്കാലത്ത്
എങ്ങനെയായീിരുന്നു ക്ലാസുകള്‍?
ഒരിക്കല്‍
ഒഴിവുളള പരിഡില്‍ അധ്യാപകന്‍
വന്ന് ചോദിച്ചു-ഇവിടെ
പാട്ടുപാടുന്നവരാരെങ്കിലും
ഉണ്ടോ?
ശങ്കരന്‍
പാടും .ഞാന്‍
പറഞ്ഞു
അതു
നിനക്കെങ്ങനെ അറിയാം?
ഭജനപ്പാട്ട്
പാടുന്നത് കേട്ടിട്ടുണ്ട്
അവന്‍
പാടി
പ്രണയസരോവരതീരം.... പണ്ടൊരു പ്രദോഷ സന്ധ്യാ നേരം
പ്രകാശവലയമണിഞ്ഞൊരു സുന്ദരി
പ്രസാദപുഷ്പമായി വിടർന്നൂ എന്റെ-
വികാര മണ്ഡലത്തിൽ.......
ആ വരി പൂര്‍ത്തീകരിക്കുന്നതിനു
മുമ്പേ പാട്ടുകാരന്റെ ചന്തിക്ക്
ചൂരല്‍ വീണു. പ്രണയം
എന്ന വാക്കിന്റെ അശ്ളീലതയാണ്
അധ്യാപകനെ പ്രകോപിപ്പിച്ചത്.
പാട്ടിന്റെ ഔന്നിത്യം ഒരു വാക്കില്‍ നാണംകെട്ടു.
അക്കാലത്ത് നല്ല മാഷ് സങ്കല്പം എത്രമാത്രം പേടിയും ബഹുമാനവും ഉണ്ടോ എന്നതിനെ ആശ്രയിച്ചായിരുന്നു. നാട്ടിലെ പദവിയും പ്രധാനം. വ്യത്യസ്തമായി ചെയ്യുന്ന അധ്യാപകരെ ഭ്രാന്തുപിടിച്ചവരെന്നു വിളിക്കും. നല്ല മാഷിന്റെ പട്ടികയിലാണ് ഉണ്ണികൃഷ്ണന്‍ മാഷ് എല്ലാവര്‍ക്കും പേടി, ബഹുമാനം. ക്ലാസിലേക്ക് വരും രജിസ്റ്റര്‍ നിവര്‍ത്തി പേരു വിളിക്കും. കടുത്ത നിശബ്ദതയില്‍ ക്ലാസ് പേടിച്ച് ഹജര്‍ പറയും പിന്നെ വിശാലമായ മുറുക്കല്‍ . വെറ്റില ചെല്ലം എപ്പോഴും കരുതിയിട്ടുണ്ടാകും. മുറുക്കുമ്പോള്‍ വെളളം കൊണ്ടുക്കൊടുക്കണം. പിന്നെ നിര്‍ദേശം വരും അഞ്ചാമത്തെ പാഠം മൗനമായി വായിക്കൂ. പേടിയോടെ എല്ലാവരും വായിക്കും. വായിക്കുന്നവരായി നടിക്കുന്നവരും ഉണ്ടാകും. മുറുക്കി വായും കഴുകി ചോദിക്കും വായിച്ചോ
അക്കാലത്ത് നല്ല മാഷ് സങ്കല്പം എത്രമാത്രം പേടിയും ബഹുമാനവും ഉണ്ടോ എന്നതിനെ ആശ്രയിച്ചായിരുന്നു. നാട്ടിലെ പദവിയും പ്രധാനം. വ്യത്യസ്തമായി ചെയ്യുന്ന അധ്യാപകരെ ഭ്രാന്തുപിടിച്ചവരെന്നു വിളിക്കും. നല്ല മാഷിന്റെ പട്ടികയിലാണ് ഉണ്ണികൃഷ്ണന്‍ മാഷ് എല്ലാവര്‍ക്കും പേടി, ബഹുമാനം. ക്ലാസിലേക്ക് വരും രജിസ്റ്റര്‍ നിവര്‍ത്തി പേരു വിളിക്കും. കടുത്ത നിശബ്ദതയില്‍ ക്ലാസ് പേടിച്ച് ഹജര്‍ പറയും പിന്നെ വിശാലമായ മുറുക്കല്‍ . വെറ്റില ചെല്ലം എപ്പോഴും കരുതിയിട്ടുണ്ടാകും. മുറുക്കുമ്പോള്‍ വെളളം കൊണ്ടുക്കൊടുക്കണം. പിന്നെ നിര്‍ദേശം വരും അഞ്ചാമത്തെ പാഠം മൗനമായി വായിക്കൂ. പേടിയോടെ എല്ലാവരും വായിക്കും. വായിക്കുന്നവരായി നടിക്കുന്നവരും ഉണ്ടാകും. മുറുക്കി വായും കഴുകി ചോദിക്കും വായിച്ചോ
സംശയമുണ്ടോ?
ശരി എന്നാല്‍
പാഠം തീര്‍ന്നു. ഇങ്ങനത്തെ
മാഷന്മാരും അന്ന് നല്ല
അധ്യാപകരുടെ പട്ടികയില്‍
ഉണ്ടായിരുന്നു.
അന്നത്തെ
ക്ലാസ് മുറിയില്‍ നിന്നും
ഈ നാടെത്രമാത്രം മാറി?
പുതിയ
അധ്യാപക സങ്കല്പം രൂപപ്പെട്ടു.
സര്‍വകലാശാലയില്‍
പഠിക്കുമ്പോള്‍ അധ്യാപകന്‍
ചോദിച്ചു
ചക്കിന്
വെച്ചത് കൊക്കിനു കൊണ്ടു
എന്നു പറയുമല്ലോ എന്താ
മനസിലാക്കിയത്?
അധ്യാപകന്‍
വീണ്ടും ചോദിച്ചു
കണ്ടു
പിടിക്കൂ.
എവിടെപ്പോയി
അന്വേഷിക്കും?
എളളാട്ടുന്ന
സമുദായത്തില്‍ പോയി ചോദിക്ക്
എന്നാണ് എനിക്കു കിട്ടിയ
മറുപടി
ഞാന്‍
പോയി. ഗ്രാമത്തിലേക്ക്
.
അവിടെ
ഒരു വീട്ടില്‍ ചക്ക് പൊളിഞ്ഞു
കിടക്കുന്നു
അവിടുത്തെ
പ്രായമായ ആളോട് ചോദിച്ചു
യൂണിവേഴ്സിറ്റിയില്‍
നിന്നും വരികയാണ് . ചില
കാര്യങ്ങള്‍ പഠിക്കാന്‍
യൂണിവേഴ്സിറ്റിയിലെ
കുട്ടിക്ക് അറിയത്ത എന്തു
കാര്യമാണ് ഇവിടെ എന്നായി
അയാള്‍. അത്ഭുതം
മറച്ചുവെച്ചില്ല. ചോദ്യം
കേട്ടപ്പോള്‍ ഇതൊന്നുമറിയില്ലേ
എന്നായി.
വരിക്കപ്ലാവിന്റെ
ഒറ്റത്തടിക്കാതലിൽ ഉണ്ടാക്കിയിരുന്ന
ചക്കുകൾ
ആട്ടുകല്ലിന്റെ
ആകൃതിയിലുള്ള ചക്കിലാണ്
നാളികേരം ഇട്ടുകൊടുക്കുക.
മേല്‍ ഭാഗം
ആലത്തട്ടി. അവിടെയാണ്
കൊക്ക്. കൊക്ക്
ചെറുതാണ്.
ചക്കിന്
ആശാരി കണ്ട തടി കൊളളില്ലാതെ
വരികയും കൊക്കിന്ഉപയോഗിക്കുകയും
ചെയ്യുന്നതില്‍ നിന്നാണ് ഈ
പ്രയോഗം ഉണ്ടായത്.
വലിയ
ഒരു കാര്യത്തിന് വെച്ചത്
ചെറിയകാര്യത്തിന് ഉപയോഗിക്കേണ്ടി
വന്നു എന്നര്‍ഥം.
അറിവ്
അടിസ്ഥാന ഉല്പാദന ബന്ധത്തിന്റെ
ഉല്പന്നമാണ് അറിവ്. അത്
തിരിച്ചറിയണം.
കിണറിന്റെ
വ്യാസം കണക്കാക്കാന്‍ പാമ്പിനെ
ചുറ്റുിയുളള ചെങ്കീരിക്കറക്കത്തിന്റെ റേഡിയസ് എന്ന ഭാവന ഉപയോഗിച്ചവരുടെ
നാട്ടില്‍ ഗണിതം മലയാളത്തില്‍
പഠിക്കാനാകില്ലെന്നാണ് വാദം.
ഇംഗ്ലീഷ്
അന്യവത്കൃതമായ അനുഭവവും
ആശയവും പ്രദാനം ചെയ്യുന്നു.
മനസിന്റെ
അപകോളനീകരണം ആവശ്യം.
പൊതുവിദ്യാഭ്യാസവും
മാതൃഭാഷയും അനിവാര്യമാണ്.
കുട്ടികളെ
കിട്ടാന്‍ ഇംഗ്ലീഷ് മീഡിയം
തേടുന്നവര്‍ ഓര്‍ക്കണം
ജ്ഞാനോല്പാദനമാണ് ലക്ഷ്യമെങ്കില്‍
മാതൃഭാഷയില്‍ മാത്രമേ ഉയര്‍ന്ന
നിലയില്‍ അത് സാധ്യമാകൂ
ദോശയെക്കുറിച്ച്
പറയാം. ദോശ
ഉല്പാദിപ്പിക്കുന്ന പ്രക്രിയയെ
വിവരിക്കാന്‍ അതിന്‍റെ ജീവിത
, സംസ്കാരത്തെക്കുറിച്ചറിയണം.
ഇംഗ്ലീഷ്
മീഡിയവത്കരണം അസംബന്ധം
തന്നെയാണ്.
ഇനി
വരുന്ന കാലം മുന്നേറ്റങ്ങളുടെ
കാലമായിരിക്കും
വംശീയതയെ
പുനരുല്പാദിപ്പിക്കുന്ന
സ്ഥലമായി വിദ്യാലയം മാറിക്കൂടാ.
ഞാന്‍ പഠിക്കുന്ന
കാലത്ത് അധ്യാപകര്‍ പറയും
നീ കിളയ്കാന്‍ പോകുകയേ ഉളളൂ
എന്ന്. എന്തൊരു
പരിഹാസം കിളയ്കല്‍ എന്ന
തൊഴിലിനോട്. ഉല്പാദനപ്രക്രിയയോടുളള
നിന്ദയാണ് അധ്യാപകര്‍
പുലര്‍ത്തിയിരുന്നത്.
മാര്‍ച്ച്.
സെപ്തംബര്‍
രണ്ടു മാസം അക്കാലത്ത്
പ്രധാനമായിരുന്നു പത്താം
ക്ലാസ് പരീക്ഷയുടെ രണ്ടു
കാലങ്ങള്‍. തോറ്റവര്‍ക്കെഴുതാനായി
ചെയ്തുകൊടുത്ത സൗകര്യം.
പാഠത്തെ
സംബന്ധിച്ച സങ്കല്പം തന്നെ
മാറി
സമം
അര്‍ഥവും പര്യായവും ആണ്
അറിവ് എന്നു അന്നു തീരുമാനിച്ചിരുന്നു.
വ്യാകരണം
ആണ് ഭാഷ എന്നു കല്പിച്ചു.
പാഠകേന്ദ്രിതമായ
കാലം മാറിക്കൊണ്ടിരിക്കുകയാണ്.
പാഠം കൂടിച്ചേരാനുളള
ഇടമാണ്. വിനിമയരൂപങ്ങളില്‍
നിന്നാണ് അറിവുണ്ടാകുന്നത്.
മലപ്പുറത്തെ
വിനിമയ രൂപം മാറും.
അപകേന്ദ്രീകരിക്കപ്പെട്ട
പാഠവ്യവസ്ഥ ജനാധിപത്യത്തിലേക്കുളള
പോക്കാണ്. ഒരു
പാഠം എല്ലാവര്‍ക്കും
നിര്‍ദേശിക്കുന്നത് കേന്ദ്രീകൃതമായ
അധികാരവ്യവസ്ഥയുടെ മറ്റൊരു
പ്രതിഫലനവും സ്വാധീനമുറപ്പിക്കലുമാണ്.
മറ്റെന്തെല്ലാം പരിമിതികള്‍
ഉണ്ടെങ്കിലും ആത്മബോധമുളളവരും
ആത്മാഭിമാനമുളളവരുമായി
നമ്മുടെ പുതിയ തലമുറയെ മാറ്റിയത്
പുതിയ പഠനസമ്പ്രദായമാണ്.
ഗവേഷണം
ചെയ്യുന്ന കുട്ടിയുണ്ടായിരുന്നു.
അച്ഛനെ
വീട്ടിനുളളില്‍ അടക്കിയ
കുട്ടിയാണത്. അവളുടെ
കുടുംബം ദരിദ്രമാണ്.
അങ്ങനെയുളള
കുട്ടികള്‍ക്ക് പഠിച്ച്
ഉയരാനുളള ആത്മവിശ്വാസം നല്‍കിയ
പാഠ്യപദ്ധതിയാണിത്.
പണ്ടത്തെപ്പോലെ
തോല്‍പ്പിച്ചിരുന്നെങ്കില്‍
ഇത്തരം കുട്ടികള്‍ ഉയര്‍ന്ന
തലങ്ങളിലെത്തില്ലായിരുന്നു.
ഇന്ന്
എന്താണ് വിദ്യാലയത്തില്‍
നടക്കുന്നത്? കഴിവുകള്‍
വികസിപ്പിക്കാന്‍ സ്വതന്ത്രമായി
ആവിഷ്കരിക്കാന്‍ അവസരം .ഉന്നത
വിദ്യാഭ്യാസ മേഖലയിലേക്ക്
കടന്നു വരുന്നവര്‍
കല്ലന്‍പൊക്കുടനെയും
നളിനിജമീലയെയും ഗവേഷണവിഷയമാക്കുന്നവരാണ്.
മഹാകവികളുടെ
കാവ്യപ്രപഞ്ം മാത്രം ഗവേഷണം
ചെയ്തിരുന്ന കാലം പോയി.
സാധാരണക്കാരുടെ
രചനകളുടെ കരുത്ത് തേടാന്‍
പ്രേരിപ്പിക്കുന്നത് പുതിയ
വീക്ഷണത്തിന്റെ ഭാഗമാണ്.
ഹ്യുമാനിറ്റീസി
പഠിക്കുന്നവരാണിന്ന് ഫാസിസ്റ്റ്
ശക്തികള്‍ക്കെതിരേ
പ്രതികരിക്കുന്നവര്‍ എന്നു
മനസിലാക്കണം. സമൂഹത്തില്‍
പുതിയ രീതി മൂലം ഉണ്ടാകുന്ന
ഉണ്ടാകുന്ന മൗലികമായ മാറ്റത്തെ
ചെറിയ തെറ്റുകളുടെ പേരില്‍
വിലയിരുത്തുന്നത് അസംബന്ധമാണ്
മണ്ടന്‍സര്‍ട്ടിഫിക്കറ്റ്
നല്‍കലാണോ വിദ്യാഭ്യാസം?
ന്ദ തെറ്റിയാല്‍
വിദ്യാഭ്യാസത്തിന്‍റെ നിലവാരം
കുത്തനെ ഇടിഞ്ഞു എന്നു
വ്യാഖ്യാനിക്കരുത്.
മനുഷ്യനെ
സൃഷ്ടിച്ചെടുക്കാന്‍ ഗാന്ധി
, ടാഗോര്‍,
ടോള്‍സ്റ്റോയി
സ്വപനം കണ്ടത് യാഥാര്‍ഥ്യമാക്കാന്‍
ശ്രമിച്ചവരാണ് പരമേശ്വരനെപ്പോലെ
പുതിയപാഠ്യപദ്ധതിയുടെ
പ്രവര്‍ത്തകര്‍.
വൈവിധ്യത്തെ
ബഹുമാനിക്കുന്നതാണ് പുതിയ
പാഠ്യപദ്ധതി.
ബഹുത്വത്തെ
അംഗീകരിച്ചുളള ക്ലാസ് മുറിയിലെ
പ്രയോഗം എത്രമാത്രം സാധ്യമാക്കാനായി
എന്നാലോചിക്കണം . അത്തരം
ആത്മവിമര്‍ശനം അധ്യാപകര്‍
ആരംഭിക്കണം
പുതിയ
പാഠ്യപദ്ധതി അറിവുനിര്‍മാണത്തിന്റെ
സംസ്കാരമുളളതാണ്.
മേലധികാരികള്‍ക്കായി
ആരും പഠിപ്പിക്കരുത്.
അധികാരത്തെ
ചോദ്യം ചെയ്യണം. അധ്യാപകര്‍
അവര്‍ക്കു കിട്ടിയ സ്വാതന്ത്ര്യത്തെ
തിരിച്ചറിയുന്നില്ല.
സ്വാതന്ത്ര്യത്തെ
ഉപയോഗിക്കണം. ഭാവനയ്ക്
നിയന്ത്രണമില്ലാത്ത
പാഠ്യപദ്ധതിയാണിവര്‍
സൃഷ്ടിക്കാന്‍ ശ്രമിച്ചത്.
ഭാവന
കാടുകയറണം
ഭാവനാപൂര്‍വം
പ്രവര്‍ത്തനം നടത്തുന്നതിവ്
ഭാന്തര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട
മാഷന്മാരുണ്ട്
പഴയ
രീതികളെല്ലാം തലകീഴായി
മറിഞ്ഞത് കാണണം.
വിദ്യാഭ്യാസത്തിലുളള
ജനാധിപത്യവത്കരണത്തെ
ശുഭോദര്‍ക്കമായ പരിവര്‍ത്തനമായി
കാണാനാണ് ഇഷ്ടം
ജൈവരാഷ്ട്രീയത്തിന്‍റെ
മൂര്‍ത്തയിടമായി ക്ലാസുകള്‍
മാറുന്നുണ്ട്.
ഉല്പാദനപരവും
ക്രിയാത്മകവുമായ
പ്രവര്‍ത്തനത്തിലേര്‍പ്പെടലാണ്
മനുഷ്യപ്രകൃതം
അധ്വാനമാണ്
ആനന്ദം എന്നു തിരിച്ചറിവ്
നല്‍കിയതാണ് പാഠ്യപദ്ധതി
എന്റെ
കുട്ടികള്‍ എന്ന രേഖ ജനാധിപത്യ
അധ്യാപനത്തിന്റെ ശിശുപക്ഷ
സമീപനത്തിന്‍റെ ഉല്പന്നമായിരുന്നു.
ജോലി ചെയ്യുന്നതില്‍
ആഹ്ലാദം കണ്ടെത്തുക എന്നതാണ്
പ്രധാനം. വേതനവലുപ്പമല്ല
.ശരിയായ
പാതയിലാണ് വിദ്യാഭ്യാസം
എന്നുറപ്പിച്ച് പറയണം.
-
തുടര്‍ന്ന് എം എസ് മോഹനനന്‍ കവിത അവതരിപ്പിച്ചു
ആദ്യത്തെ
പിളളപിറന്നു
ആറപ്പേ
വിളികളുയര്‍ന്നു
അമ്മയ്ക്
ഉളളുകുളിര്‍ന്നു....
-
ചായ കഴിഞ്ഞപ്പോള്‍ കെ ടി രാധാകൃഷ്ണന്‍ മയയാണ് മയയാണ് എന്ന പാട്ട് സ്വതസിദ്ധമായ വശ്യതയോടെ ആവിഷ്കരിച്ചു.
-
പിന്നീട് കെ പി അരവിന്ദന്‍ ഡോക്ടര്‍ മസ്തിഷ്കത്തിന്റെ വളര്‍ച്ചയും പഠനവും എന്ന ക്ലാസ്
നയിച്ചു. മനുഷ്യശിശുവിന്റെ പ്രത്യേകത, ഭാഷാപഠനവും നോം ചോംസ്കിയും, തലച്ചോറിന്റെ വലുപ്പവും പ്രായവും, നാഡീകോശം, ന്യൂറോണ്‍ ഘടന, വൈദ്യുത പ്രവാഹസന്ദേശം, ഡെന്ഡ്രൈറ്റുകള്‍, സ്നാപ്തിക ബന്ധം, ഓക്സിജന്റെ ഉപയോഗവും തലച്ചോറും, സഹജഗുണം വളര്‍ത്തുഗുണം , വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍, വായിക്കാന്‍ബുദ്ധിമുട്ടുളള കുട്ടി ,കളിയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു? തലച്ചോറില്‍ നടക്കുന്ന പ്രക്രിയ? അമ്മയുടെ ഭാഷ, ദാരിദ്ര്യവും അവഗണനയും മസ്തിഷ്ക വളര്‍ച്ചയും അവസരങ്ങള്‍, അനാഥക്കുട്ടിയുടെ തലച്ചോറ്
വിവിധതരത്തിലുളള
പ്രശ്നങ്ങളുളള കുട്ടികള്‍,
പ്ലാസ്തികത,
മാതൃഭാഷയുടെ
സ്വാധീനവും സ്നാപ്തിക ബന്ധങ്ങളും
തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്
അദ്ദേഹം ക്ലാസ് നയിച്ചത്.
ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ്,
കോര്‍പ്പറേഷന്‍
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്
കമ്മറ്റി ചെയര്‍മാന്‍ എന്നിവര്‍
ശ്രീ പരേശ്വരന്‍ അവര്‍ക്ക്
നല്‍കിയ സംഭാവനകളെക്കുറിച്ച്
പറയുകയും അവരുടെ വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളിലേക്ക്
ക്ഷണിക്കുകയും ചെയ്തു.
അക്കാദമികക്കൂട്ടായ്മ
കേരളം
പുതിയ
സര്‍വീസിലേക്ക് പ്രവേശിക്കുന്ന
പരമേശ്വരന്‍മാഷുടെ ചുമതലകളും
പ്രവര്‍ത്തനയിടങ്ങളുമായിരുന്നു
തുടര്‍ന്ന് ചര്‍ച്ച ചെയ്യപ്പെട്ടത്
-
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുളള അക്കാദമികക്കൂട്ടായ്മയായി യോഗം മാറി.
-
അധ്യാപകപരിശീലനം, വിദ്യാലയശാക്തീകരണം, ട്രൈ ഔട്ടുകള്‍, പിന്തുണാസാമഗ്രി വികസപ്പിക്കല്‍, സവിശേഷ മേഖലകളില്‍ ഇപടെല്‍. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് പിന്തുണ നല്‍കല്‍, മാതൃഭാഷാബോധനമാധ്യമ വിദ്യാലയങ്ങളെ സഹായിക്കല്‍, സംവാദവേദികള്‍ ഒരുക്കല്‍,സ്വയം ശാക്തീകരണശില്പശാലകള്‍ എന്നിങ്ങനെ വിവിധ ഇടപെടല്‍ മേഖലകള്‍ നിര്‍ദേശിക്കപ്പെട്ടു.
-
പങ്കെടുത്തവരെല്ലാം അവരെക്കൊണ്ട് കഴിയാവുന്നതെന്ത് എന്ന് അറിയിക്കണം
-
ഇപ്പോള്‍ സര്‍വീസിലുളളവരെയും ഇല്ലാത്തവരെയും ഉള്‍ക്കൊളളണം. സവിശേഷ കഴിവുളള കലാസാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണം
-
ഔപചാരിക സ്വഭാവം വേണ്ട
-
സാമ്പത്തികതാല്പര്യത്തോടെ പ്രവര്‍ത്തിക്കില്ല ( ഇന്നത്തെ സംഘാടനച്ചെലവ് പങ്കാളികളുടെ മനസുളള സംഭാവനയിലൂടെ കണ്ടെത്തിയതുമാതിരി അത് നടക്കും)
-
നവമാധ്യമങ്ങള്‍ വഴി പരിപാടി അനൗണ്‍സ് ചെയ്ത് ക്ഷണിക്കണം.
-
കോഴിക്കോടായിരിക്കും ആദ്യം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക
-
തുടര്‍ന്ന് ഇതരജില്ലകളിലേക്ക് വ്യാപിപ്പിക്കും.
ഞാന്‍
യോഗത്തില്‍ അവതരിപ്പിച്ചത്
-
കേരളത്തില്‍ ഒത്തിരി ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ വിരമിച്ചിട്ടുണ്ട്. വിരമിക്കല്‍ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനുളള അക്കാദമികക്കൂട്ടായ്മയുടെ രൂപീകരണമായത് വേറിട്ട അനുഭവമാണ്
-
ഈ കൂട്ടായ്മയെ ശക്തിപ്പെടുത്തുക എന്നതാണ് പുതിയ പാഠ്യപദ്ധതിയുടെ പ്രവര്‍ത്തകര്‍ വി പരമേശ്വരന്‍റെ സൈദ്ധാന്തികപക്ഷത്തുളളവര്‍ ചെയ്യേണ്ടത്.
-
പുതിയപാഠ്യപദ്ധതിയോടൊപ്പം സഞ്ചരിച്ചവനാണ് പരമേശ്വരന്‍. ആ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷത അറിവു നിര്‍മാണമാണ്. അക്കാദമിക പ്രശ്നം അനുഭവപ്പെടല്‍, പ്രശ്നവിശകലനം, പരികല്പന രൂപീകരണം, പരിഹാരാസൂത്രണം, ദത്തശേഖരണം, വിശകലനം, കണ്ടെത്തലുകള്‍, അവയുടെ പ്രയോഗം, പുതിയ പ്രശ്നത്തെ അഭിമൂഖീകരിക്കല്‍ എന്നിങ്ങനെ ചാക്രികരീതിയില്‍ അത് വിരാമമില്ലാതെ വികസിച്ചുകൊണ്ടിരിക്കും. . പൊതുവിദ്യാഭ്യാസം അനാകര്‍ഷകവും അധ്യാപകകേന്ദ്രിതവും വ്യവഹാരവാദത്തിന്റെ യാന്ത്രികതയില്‍ മുഷിഞ്ഞതും നിലവാരമില്ലാത്തതുമായ കാലത്താണ് ആ പ്രശ്നത്തെ അഭിസംബോധന ചെയ്തത്. തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു പോവുകയാണ് ചെയ്തത് ( പിന്നോട്ടടിക്കപ്പെട്ട കാലയളവില്‍ പ്രതിരോധം തീര്‍ത്തതും ഈ പ്രക്രിയയുടെ ഭാഗമാണ്.). അറിവു നിര്‍മാണ പ്രക്രിയയ്ക് അവധിയില്ല. അതിലെ പ്രവര്‍ത്തകര്‍ക്ക് വിരമിക്കലും. അതിനാല്‍ പരമേശ്വരനും കൂട്ടര്‍ക്കും അക്കാദമികക്കൂട്ടായ്മയില്‍ സജീവത പുലര്‍ത്തി പുതിയ അറിവുല്പാദിപ്പിക്കേണ്ട ബാധ്യതയുണ്ട്.
പുതിയപാഠ്യപദ്ധതിയുടെ പ്രവര്‍ത്തകര്‍ക്കും ബാധകമാണിത് -
വൈഗോഡ്സ്കിയുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലം എന്ന ആശയം കുട്ടിക്കു മാത്രമായി പരിമിതപ്പെടുത്തരുത്. വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. അധ്യാപകരുടെ സ്വയപ്രയത്നത്താല്‍ എത്തിച്ചേരാവുന്ന ഒരു തലം ഉണ്ട്. അനുഭവവും വൈദഗ്ധ്യവും കൂുതല്‍അറിവുമുളവരുടെ കൈത്താങ്ങിലൂടെ എത്തിച്ചേരാവുന്ന ഉയര്‍ന്ന തലവുമുണ്ട്. കൈത്താങ്ങ് നല്‍കാന്‍ കഴിയുന്ന ആളുകളുടെ വേദിയാണ് അക്കാദമികക്കൂട്ടായ്മ കേരളം എന്നു ഞാന്‍ കരുതുന്നു. വിദ്യാലയങ്ങളെ കൂടുതല്‍ ശരിയുത്തരങ്ങളിലും ഉയരങ്ങളിലും എത്തിക്കാനാകണം പ്രവര്‍ത്തനം
-
സഹവര്‍ത്തിതസംഘപഠനം നാം സ്വീകരിച്ച ആശയമാണ്. സഹവര്‍ത്തിതമായ പ്രവര്‍ത്തനസംസ്കാരത്തില്‍ എല്ലാവരും നേതൃത്വമാണ്. കൂട്ടായ്മയ്കാണ് പ്രാധാന്യം. വ്യക്തികള്‍ക്കല്ല. ലക്ഷ്യത്തിനാണ് പ്രാമുഖ്യം. വ്യക്തിതാല്പര്യങ്ങള്‍ക്കല്ല. ജനാധിപത്യപരമാണത്. അത്തരം സംസ്കാരമാകണം. ഈ കൂട്ടായ്മ പുലര്‍ത്തേണ്ടത്
-
സര്‍ഗാത്മകതയാണ് പുതിയപാഠ്യപദ്ധതി പോഷിപ്പിച്ച മറ്റൊരു ഘടകം. തനിമകളെ അംഗീകരിച്ചു. അക്കാദമിക മാസ്ററര്‍ പ്ലാനില്‍ ഒട്ടേറെ സര്‍ഗാത്മക ചിന്തകള്‍ കാണാം. അവയെ പ്രായോഗികമാക്കാന്‍ സഹായിക്കണം.
-
പാഠ്യപദ്ധതിയുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാനങ്ങള്‍ ഉള്‍ക്കൊണ്ടവരുടെ അനിവാര്യദൗത്യമാണ് അക്കാദമികക്കൂട്ടായ്മ.
-
പാലക്കാട്ടെ നാലുകൂട്ടം മാതിരിയുളള സജീവകൂട്ടായ്മകള്‍ കേരളത്തില്‍ സാധ്യത ബോധ്യപ്പെടുത്തിയതാണ്. അത്തരം കൂട്ടായ്മകള്‍ ധാരാളം ഉണ്ടാകണം. വൈവിധ്യമുളള അന്വേഷണങ്ങള്‍ നടക്കണം. സ്ഥാപനകേന്ദ്രിതമായ പ്രവര്‍ത്തനം പോരാതെ വരും. പ്രാദേശിക വൈദഗ്ധ്യത്തെ പ്രയോജനപ്പെടുത്തണം
-
പരമേശ്വരനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല കാരണം പുതിയ പാഠ്യപദ്ധതിയെക്കുറിച്ച് പറയുന്നതും അക്കാദമികക്കൂട്ടായ്മയെക്കുറിച്ച് പറയുന്നതും പരമേശ്വരനെക്കുറിച്ച് പറയുന്നതിന് തുല്യമാണ്
പാലക്കാട്ടെ നാലു മണിക്കൂട്ടം ആണോ ഉദ്ദേശിച്ചത്. കൃഷ്ണദാസ് മാഷ് ഒക്കെ കൂടി നടത്തുന്ന ...
ReplyDeleteഈ പോസ്റ്റ് പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും ആവേശകരമായ അനുഭവം.
പ്രവർത്തനത്തിനുള്ള ഇന്ധനവും
ഏറെ സാധ്യതയുള്ളതും പ്രതീക്ഷയുള്ളതും ആയ വാര്‍ത്ത .
ReplyDeleteകേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റം നടക്കണം എങ്കില്‍ യാന്ത്രികമായ വാര്‍പ്പ് മാതൃകകളില്‍ നിന്ന് മാറി സര്‍ഗാത്മകമായ ഇടപെടല്‍ മേഘലകള്‍ ഉയര്‍ന്നു വരേണ്ടത് കാലത്തിന്‍റെ വെല്ലുവിളിയാണ് .തനിക്കു ലഭിച്ച അനുഭവങ്ങള്‍ സമൂഹ നിര്‍മ്മിതിക്ക് മടക്കി കൊടുക്കാന്‍ ഒരു അക്കാദമികകൂട്ടായ്മ പരമേശ്വരന്‍ മാഷിന്‍റെ നേതൃത്വത്തില്‍ രൂപപ്പെട്ടു എന്നത് കേരളത്തില്‍ രീതി ശാസ്ത്ര ഗവേഷണമേഖലകളില്‍ വരാനിരിക്കുന്ന പുത്തന്‍ ഉദയം .ഞാനും ഈ കൂട്ടായ്മയില്‍ മനസ്സ് ചേര്‍ത്ത് വക്കുന്നു .
സ്നേഹാദരങ്ങള്‍ !
LEMS പ്രയോജനപ്പെടുത്തുന്ന SSWEET കൂടെ ഉണ്ടാവും. കാര്യങ്ങൾ അറിയിക്കണേ / രാമനുണ്ണി എസ് വി
ReplyDeleteഝഷം എന്നതിന്റെ പ്രാകൃത രൂപമാണ് ഝക്ക് . അത് ദ്രാവിഡത്തിൽ ചക്ക് ആയി. ഇവിടെ ചക്കിനെ അഥവാ മീനിനെ ഉന്നം വയ്ക്കുകയും എന്നാൽ ഉന്നം തെറ്റി കൊക്കിന് (കൊറ്റി ) കൊള്ളുകയും ചെയ്തു. എണ്ണയാട്ടുന്ന ചക്കുമായി ഈ ചൊല്ലിന് ബന്ധമില്ല.
ReplyDelete