"നമ്മുടെ കുട്ടികളിലോരോരുത്തരിലും ജന്മസിദ്ധമായോ, അല്ലാതെയോ ( കണ്ടും, ചെയ്തും, പഠിച്ചതും) നിരവധി കഴിവുകൾ ഉണ്ട്.പoനത്തോടൊപ്പം ഇത്തരം കഴിവുകൾ കൂടി വികസിക്കുമ്പോഴേ വിദ്യാഭ്യാസം അതിന്റെ ശരിയായ മാർഗത്തിലെന്ന് പറയാൻ പറ്റൂ. പലപ്പോഴും ഭൂരിപക്ഷം കുട്ടികൾക്കും അവന്റെ കഴിവുകൾ വികസിപ്പിച്ചെടുക്കാനോ, അവതരിപ്പിക്കാനോ അവസരം കിട്ടാറില്ല. മേളകൾ ഉണ്ടാകുമ്പോൾ പോലും ഭൂരിപക്ഷം എപ്പോഴും പുറത്താണല്ലൊ. നമ്മൾ കുറച്ചു പേരെ മത്സരത്തിനായി കൊണ്ടു പോകുന്നു. അങ്ങനെയെസാധ്യമാകൂ. ഇതിന് ഒരു മാറ്റം വരണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ Talent Day എന്ന ആശയം നടപ്പിലാക്കുന്നത്. ഇത് ഒരു പക്ഷെ ചരിത്രമായേക്കാം. അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രചോദനമായേക്കാം. ഒരു വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഒരേ ദിവസം ഒരേ സമയം അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. കഴിവുകൾ എന്തുമാകാം. ഏതിലാണോ തനിക്കുള്ള കഴിവെന്ന് ഓരോ കുട്ടിയും സ്വയം തിരിച്ചറിഞ്ഞാണ് ചെയ്യേണ്ടത്. ഇത് കാണാനും ,വിലയിരുത്താനും, പ്രോത്സാഹിപ്പിക്കാനും മുഴുവൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ എത്തിച്ചേരുന്നു.ആദ്യ ഘട്ടത്തിൽ യാതൊരു തരത്തിലുള്ള നിർദ്ദേശക്കളൊ. പരിശീലനമോ, സഹായ മോ ഇല്ലാതെയാണ് കഴിവുകൾ പ്രകടിപ്പിക്കേണ്ടത്. അത് ഏത് മേഖലയുമാകാം. എത്ര ചെറുതാകാം.. വലുതാകാം. പിന്നീട് വേണ്ട നിർദ്ദേശങ്ങളും, സഹായങ്ങളും, പ്രോത്സാഹനങ്ങളും ഇനം തിരിച്ച് ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ കൊടുക്കുന്നു. പണച്ചിലവില്ലാത്ത ഒരു വലിയ ജനകീയ ആഘോഷ പരിപാടിയായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് മണിക്കൂർ സമയമാണ് ഇതിനു വേണ്ടി നീക്കിവെച്ചിരിക്കുന്നത്. "
മാടായി ജി.എം.യു.പി.സ്കൂൾ
മാടായി ഉപജില്ല
കല്യാശ്ശേരി മണ്ഡലം
കണ്ണൂർ ജില്ല
2
പിന്നെ അടുത്ത അറിയിപ്പ് വന്നു
TALENT DAY
കുട്ടികളുടെ ഭൗതീകവും മാനസീകവുമായ പ്രവർത്തനങ്ങൾക്ക് തികച്ചും അനുയോജ്യമായ ഒരു പ്രവർത്തനത്തിന് ഒക്ടോബർ മാസം പതിനൊന്നാം തീയ്യതി മാടായി ജി.എം.യു.പി.സ്കൂൾ തയ്യാറെടുക്കുന്നു.
ഓരോ കുട്ടിയുടേയും ഉള്ളിലുള്ള യഥാർത്ഥ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, അതിലൂടെ അവന്റെ പഠനം ക്രിയാത്മകവും ശാസ്ത്രീയവുമായി മാറുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പ്രവർത്തനം.
യാതൊരു പരിശീലനമോ,നിർദ്ദേശമോ, ഇല്ലാതെ തന്നെ 1 മുതൽ 7വരെ ക്ലാസുകളിലെ മുഴുവൻ കുട്ടികളും ഒരേ ദിവസം ഒരേ സമയം അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു.
കുട്ടിയുടെ Talent കാണാനും തിരിച്ചറിയാനും ഈ അവസരം പ്രയോജനപ്പെടുന്നു.
പിന്നീട് ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും ,മററ് മേഖലകളിൽ നിന്നും അവന്റെ കഴിവുകൾക്ക് ശരിയായ നിർദ്ദേശവും ,സഹായവും കൊടുക്കുന്നു.
ഇത് ഒരു മത്സരമേയല്ല.
എല്ലാവരും ഇവിടെ അംഗീകരിക്കപ്പെടുന്നു,
അവരുടെ രക്ഷിതാക്കളൊടൊപ്പം ചേർത്ത് നിർത്തി. നിശ്ചയ സ്ഥലങ്ങളിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ ഓരോ കുട്ടിക്കും ചെയ്യാം, അവതരിപ്പിക്കാം.
മണ്ണപ്പം മുതൽ പാചകം വരെ.ഒരിനവും പ്രത്യേകം പേര് പറഞ്ഞ് തരം തിരിക്കാതെയാണ് ചെയ്യുന്നത്.
ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ, IT ഇനങ്ങളൊക്കെ വന്നേക്കാം. കലാ സാഹിത്യ ഇനങ്ങളും ഉണ്ടാകാം.... കൂടാതെ ഫോട്ടോഗ്രാഫി, പാചകം, ആയോധന കല, ഒറിഗാമി, തുടങ്ങി വ്യത്യസ്തമായ ഇനങ്ങൾ കൂടി കുട്ടികളുടെ talentആയി എത്തുന്നു.
ശരിയായ ആസൂത്രണവും തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു
.പുർവ്വവിദ്യാഥി കൾ, നാട്ടുകാർ, RP മാർ ,ജനപ്രതിനിധികൾ എല്ലാവരും പങ്കു കൊണ്ട് തികച്ചും ജനകീയമായി യാതൊരു ചിലവുമില്ലാതെ ഉത്സവാന്തരീക്ഷം പ്രദാനം ചെയ്ത് നടത്താനാണ് തീരുമാനം
.കൂടാതെ ഉച്ചക്ക് ശേഷം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ കുട്ടികളുടെ മുന്നിൽ അവരുടെ Talent അവതരിപ്പിക്കുന്നു. (പഠനപ്രവർത്തനത്തിന്റെ ഭാഗമായി വരുന്ന കാര്യങ്ങൾ).....
3
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മാടായി ജി.എം.യു.പി.സ്കൂളിൽ ഇന്നു നടന്ന TALENT DAY എന്ന പോഗ്രാം എല്ലാ അർത്ഥത്തിലും ഒരു ചരിത്രസംഭവമായി മാറി. പതിവ് ഉദ്ഘാടന വേദി വിട്ട് പ്രത്യേകം തയ്യാറാക്കിയ കൂടാരത്തിൽ വെച്ച് കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചപ്പോൾ അത് ഏറെ പുതുമ നിറഞ്ഞതും അനുകരിക്കാവുന്നതുമായി മാറി. 555 കുട്ടികളും രാവിലെ 9.30ന് തന്നെ വർധിച്ച ആവേശത്തോടെ TALENT KIT മായി എത്തിയിരുന്നു. പൂർവ്വ വിദ്യാർഥികൾ,മുഴുവൻ രക്ഷിതാക്കൾ, നാട്ടുകാർ,പൗരപ്രമുഖർ, ജനപ്രതിനിധികൾ, ഡിപ്പാർട്ട്മെന്റ് ഓഫീസർമാർ എന്നിവർ കൂടിയായപ്പോൾ സ്കൂൾ അങ്കണം ഉത്സവാന്തരീക്ഷമായി.
TALENT DAY എന്ന ഈ ജനകീയോത്സവം നടത്തുക വഴി ജി.എം.യു.പി.സ്കുൾ മാടായിയുടെ പേര് ചരിത്രത്തിന്റെ താഴുകളിൽ തങ്കലിപികൾ കൊണ്ട് എഴുതി കഴിഞ്ഞുവെന്ന് വർധിച്ച ആഹ്ലാദത്തോടെ എം.എൽ.എ.
TALENT DAY എന്ന ഈ ജനകീയോത്സവം നടത്തുക വഴി ജി.എം.യു.പി.സ്കുൾ മാടായിയുടെ പേര് ചരിത്രത്തിന്റെ താഴുകളിൽ തങ്കലിപികൾ കൊണ്ട് എഴുതി കഴിഞ്ഞുവെന്ന് വർധിച്ച ആഹ്ലാദത്തോടെ എം.എൽ.എ.
ശ്രീ.ടി.വി.രാജേഷ് പറഞ്ഞു. അതിന് സമ്മാനമെന്നോണം എല്ലാ ക്ലാസിലേക്കും ലാപ്ടോപ്പും, പ്രൊജക്റ്ററും പ്രഖ്യാപിച്ചു. വർധിച്ച ഹർഷാരാവത്തോടെയാണ് ആയിരങ്ങൾ ആ വാർത്ത ഏറ്റുവാങ്ങിയത്.മാടായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ.സുഹറാബി ,
സ്കുളിന്റെ എല്ലാ മികവുകളും എടുത്ത് പറയുകയും, പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള നിസ്സീമമായ പ്രോത്സാഹനവും, സഹായവും വാഗ്ദാനം ചെയ്തു.വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധിയായി എത്തിയ ശ്രീ രതീഷ്കാളിയാടൻ മന്ത്രിയുടെ സന്ദേശം വായിച്ചു കേൾപ്പിച്ചു.സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ഇത് ആദ്യമാണെന്നും ,ഈമാതൃകാപരമായ പ്രവർത്തനം ഒട്ടും തനിമ ചോരാതെ വിദ്യാഭ്യസ ഡിപ്പാർട്ട്മെന്റിന്റേയും മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്താമെന്നും പറഞ്ഞു. എല്ലാവർക്കും നല്ലൊരു ഭക്ഷണം കൊടുക്കുവാനും സാധിച്ചു.സമൂഹത്തിൽ ഇതിനോടകം തന്നെ മികവ് തെളിയിക്കുകയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ പതിനാറോളം പേർ കുട്ടികൾക്കു വേണ്ടി അവരുടെ മികവ് അവതരിപ്പിച്ചു.555 കുട്ടികൾക്കും excellene Certificate കൾ തയ്യാറാക്കിയിട്ടുണ്ട്. 4 മണിയോടെ നിറഞ്ഞ ആഹ്ലാദത്തോടെയും, അഭിമാനത്തോടെയും, മനസ്സിൽ എന്നെന്നും ഓർമിക്കാൻ ഇന്നേ ദിവസം നൽകിയ ഓർമകളുമായി എല്ലാവരും ഒന്നൊന്നായി വിദ്യാലയം വിട്ടിറങ്ങി.
4.
SRG യിൽ വിശദമായി ചർച്ച ചെയ്തു. ഓരോ കുട്ടിയുടെയും ഒപ്പം ക്ലാസധ്യാപകനും മറ്റ് സഹ അധ്യാപകരും നിരന്തരം ഒപ്പം ചേർന്ന് അവന്റെ യഥാർത്ഥ ടാലന്റ് എന്താണെന്ന് കണ്ടെത്തി.
4.
SRG യിൽ വിശദമായി ചർച്ച ചെയ്തു. ഓരോ കുട്ടിയുടെയും ഒപ്പം ക്ലാസധ്യാപകനും മറ്റ് സഹ അധ്യാപകരും നിരന്തരം ഒപ്പം ചേർന്ന് അവന്റെ യഥാർത്ഥ ടാലന്റ് എന്താണെന്ന് കണ്ടെത്തി.
അത് പൂർണമായും ശരിയാണോ എന്ന് തിരിച്ചറിയാൻ രക്ഷിതാക്കളുടെയും, കൂട്ടുകാരുടേയും സഹായം തേടി.
അങ്ങനെ 555 കുട്ടികളെയും സജ്ജരാക്കി.ഒരു കുട്ടി പോലും ഒഴിവാകുന്നില്ല.ക്ലാസ് പി.ടി.എ യ്ക്ക് മുമ്പ് പൊതുയോഗം വിളിച്ച് പ്രവർത്തനം വിശദീകരിച്ചു. TALENT DAY എന്ന പേര് പ്രഖ്യാപിച്ചു.
എങ്ങനെ നടത്തണം. എന്തെല്ലാം മുന്നൊരുക്കങ്ങൾ. സാമ്പത്തികം.
നാടിന്റെ ഉത്സവമാക്കണം.
ഓരോ കുട്ടിയോടൊപ്പം രക്ഷിതാവ് നിർബ്ബന്ധം.നിലവിലുള്ള
PTA യ്ക്ക് ഒരു ബാധ്യതയുമില്ലാതെ മുഴുവൻ ചിലവും sponsored ആയി. ഗെയിറ്റ്, അലങ്കാരം, സ്റ്റേജ് പതിവ് രീതി വിട്ട് പുതിയതിലേക്ക്. ഉദ്ഘാടനം കവുങ്ങും ഓലയും കൊണ്ട് ഉണ്ടാക്കിയ കൂടാരത്തിലായിരുന്നു. സ്കൂൾ പരിസരം മൊത്തത്തിൽ ഒരു ക്രാഫ്റ്റ് ഗ്രാമത്തിന്റെ പ്രതീതി ഉണ്ടാക്കിയെടുത്തു.എല്ലാത്തിനും ഒരു വ്യത്യസ്തത..... 555 കുട്ടികളെയും രക്ഷിതാവിന്റെ ഒപ്പം ചേർത്ത് excellence certificate നൽകി ആദരിച്ചു. യാതൊരു തരത്തിലുള്ള പരിശീലനമൊ, നിയമാവലിയോ ഇല്ല.... വിശാലമായി ഒരുക്കിയ എത് സ്ഥലത്തും ഇരിപ്പിടം കണ്ടെത്താം. സമയം കൊടുത്തത് 3 മണിക്കൂർ.ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, IT എന്നിങ്ങനെയുള്ള പേരോ തരം തിരിവോ ഇല്ല..
35 ഇനങ്ങളിലായി 555 സൃഷ്ടികൾ പിറന്നു.
ഒരു നാട് ഒന്നാകെ തുടക്കം മുതൽ ഒടുക്കം വരെ കണ്ടാസ്വദിച്ചു. ഇതു വരെ അവസരം കിട്ടാത്ത കുട്ടികൾ, മറ്റ് പിന്നോക്കാവസ്ഥയിലുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ എല്ലാവരിലും ഒരാവേശമായിരുന്നു TALENT DAYയ്ക്ക് മുമ്പ് സ്കൂളിലും വീട്ടിലും. എനിക്ക് എന്തോ ചെയ്യാനുണ്ട്, എന്നെ പരിഗണിക്കുന്നു, എന്റെ പേര് ഇടയ്ക്കിടെ ടീച്ചറും മറ്റുള്ളവരും ചോദിക്കുന്നു, വീട്ടിൽ വെച്ച് മുന്നൊരുക്കം... ഒരു കുഞ്ഞിന് ഇതിൽപ്പരം സന്തോഷം മറ്റെന്തിൽ കിട്ടാനാണ്.ഇതു വരെ തന്റെ കുട്ടിയുടെ കഴിവ് കണ്ടിട്ടില്ലാത്ത ,തിരിച്ചറിഞ്ഞിട്ടില്ലാത്ത രക്ഷിതാവിന് ,ടീച്ചർക്ക് പറഞ്ഞയറിയിക്കാൻ പറ്റാത്ത സന്തോഷം.മണ്ണപ്പം മുതൽ പാചകം വരെ, കളിവണ്ടി മുതൽ റോക്കറ്റ് വരെ....ജി.എം.യു.പി.സ്കൂളിന്റെ മുറ്റത്ത് പിറന്നപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തിൽ കല്യാശ്ശേരി സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് ഒരു പൊൻ തൂവൽ കൂടി ചാർത്തിക്കൊണ്ട് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങളിൽ ഒരു യഥാർത്ഥമാതൃകയുണ്ടാക്കിയെടുക്കാ ൻ സാധിച്ചു. കളരിപ്പയറ്റ്, തൈക്കോണ്ട, പാചകം, മൈലാഞ്ചി, ഫെയിഷ്യൽ, മേക്കപ്പ്, ഉപകരണ വായനകൾ, കയ്യക്ഷരം, ഫോട്ടോഗ്രാഫി, മണൽശില്പം, മണൽ ചിത്രങ്ങൾ, നിഴൽ രൂപങ്ങൾ ഉണ്ടാക്കൽ, ശാസ്ത്ര, ഗണിത ശാസ്ത്ര പഠനോപകരണങ്ങൾ, തയ്യൽ എന്നിവ മറ്റ് പതിവ് ഇനങ്ങൾക്കപ്പുറം പിറന്ന വയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇതിനോടകം തന്നെ മികവ് തെളിയിച്ച പതിനാറ് Skilled persons സ്കൂളിൽ വന്ന് അവരുടെ കഴിവ് കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.ഇത് മറ്റൊരനുഭവമായിരുന്നു.കുട്ടികൾ അറിയാതെ നാട്ടുകാരും രക്ഷിതാക്കളും പലയിനങ്ങളിലും ഏറെ മെച്ചപ്പെട്ടവ തിരഞ്ഞെടുത്തു.( ജഡ്ജസ് ). അങ്ങനെ ഉള്ള വർക്ക് അവരുടെ ടാലന്റ് വളർത്തിയെടുക്കാൻ സ്കൂളിൽ വന്ന skilled persons or മറ്റുള്ളവരുടെ സഹായം തേടാൻ സ്കൂളിൽ വെച്ചോ അല്ലാതെയോ school talent lab മുൻകൈ എടുക്കുന്നു.
നാടിന്റെ ഉത്സവമാക്കണം.
ഓരോ കുട്ടിയോടൊപ്പം രക്ഷിതാവ് നിർബ്ബന്ധം.നിലവിലുള്ള
PTA യ്ക്ക് ഒരു ബാധ്യതയുമില്ലാതെ മുഴുവൻ ചിലവും sponsored ആയി. ഗെയിറ്റ്, അലങ്കാരം, സ്റ്റേജ് പതിവ് രീതി വിട്ട് പുതിയതിലേക്ക്. ഉദ്ഘാടനം കവുങ്ങും ഓലയും കൊണ്ട് ഉണ്ടാക്കിയ കൂടാരത്തിലായിരുന്നു. സ്കൂൾ പരിസരം മൊത്തത്തിൽ ഒരു ക്രാഫ്റ്റ് ഗ്രാമത്തിന്റെ പ്രതീതി ഉണ്ടാക്കിയെടുത്തു.എല്ലാത്തിനും ഒരു വ്യത്യസ്തത..... 555 കുട്ടികളെയും രക്ഷിതാവിന്റെ ഒപ്പം ചേർത്ത് excellence certificate നൽകി ആദരിച്ചു. യാതൊരു തരത്തിലുള്ള പരിശീലനമൊ, നിയമാവലിയോ ഇല്ല.... വിശാലമായി ഒരുക്കിയ എത് സ്ഥലത്തും ഇരിപ്പിടം കണ്ടെത്താം. സമയം കൊടുത്തത് 3 മണിക്കൂർ.ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, IT എന്നിങ്ങനെയുള്ള പേരോ തരം തിരിവോ ഇല്ല..
35 ഇനങ്ങളിലായി 555 സൃഷ്ടികൾ പിറന്നു.
ഒരു നാട് ഒന്നാകെ തുടക്കം മുതൽ ഒടുക്കം വരെ കണ്ടാസ്വദിച്ചു. ഇതു വരെ അവസരം കിട്ടാത്ത കുട്ടികൾ, മറ്റ് പിന്നോക്കാവസ്ഥയിലുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ എല്ലാവരിലും ഒരാവേശമായിരുന്നു TALENT DAYയ്ക്ക് മുമ്പ് സ്കൂളിലും വീട്ടിലും. എനിക്ക് എന്തോ ചെയ്യാനുണ്ട്, എന്നെ പരിഗണിക്കുന്നു, എന്റെ പേര് ഇടയ്ക്കിടെ ടീച്ചറും മറ്റുള്ളവരും ചോദിക്കുന്നു, വീട്ടിൽ വെച്ച് മുന്നൊരുക്കം... ഒരു കുഞ്ഞിന് ഇതിൽപ്പരം സന്തോഷം മറ്റെന്തിൽ കിട്ടാനാണ്.ഇതു വരെ തന്റെ കുട്ടിയുടെ കഴിവ് കണ്ടിട്ടില്ലാത്ത ,തിരിച്ചറിഞ്ഞിട്ടില്ലാത്ത രക്ഷിതാവിന് ,ടീച്ചർക്ക് പറഞ്ഞയറിയിക്കാൻ പറ്റാത്ത സന്തോഷം.മണ്ണപ്പം മുതൽ പാചകം വരെ, കളിവണ്ടി മുതൽ റോക്കറ്റ് വരെ....ജി.എം.യു.പി.സ്കൂളിന്റെ മുറ്റത്ത് പിറന്നപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തിൽ കല്യാശ്ശേരി സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് ഒരു പൊൻ തൂവൽ കൂടി ചാർത്തിക്കൊണ്ട് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങളിൽ ഒരു യഥാർത്ഥമാതൃകയുണ്ടാക്കിയെടുക്കാ
തീർച്ചയായും മാടായി സ്കൂൾ ചരിത്രവും പ്രചോദനവുമാണ്.പ്രക്റിയ ആർക്കും പിന്തുടരാവുന്നതും.പൊതു പ്രദർശനമൊരുക്കുക വഴി ഏറ്റെടുത്തു വെല്ലുവിളി വളരെ വലുതാണ് .അഭിനന്ദനങ്ങൾ ഈ പുതുമയ്ക്.പരിചയപ്പെടുത്തിയതിന്.
ReplyDeleteമാഷെ...ഈ 'ഒരു' പ്രയോഗം...ഉപജില്ലയിലൊരു, ജില്ലയിലൊരു,സംസ്ഥാനത്തൊരു..അങ്ങനെ ഈ 'ഒരു'ക്കൾ പ്രയോഗം വർദ്ധിച്ചാൽ അപകടമാണോ എന്ന് പറയാനാവില്ല എൻെറ പരിമിതമായ അറിവ് വച്ച്. പക്ഷേ പണ്ടൊരു മാർക്കിംഗ് സിസ്റ്റത്തെ ഓർമ്മിപ്പിയ്ക്കുന്നു. ഒന്നാം റാങ്ക്, രണ്ടാം റാങ്ക് etc. ഈ ഒന്നാം റാങ്കിനോടൊപ്പമെങ്കിലും അതിനേയ്ക്കാൾ കേമമായ ഒരുപാട് സ്കൂളുകൾ ഉണ്ടെങ്കിലും ചില പ്രത്യേക അളവുകോലൂകൾ വച്ച് അളന്നാൽ മറ്റുള്ള പ്രവർത്തിയ്ക്കുന്ന സ്കൂളുകൾ മന്ദഗതിയിലാവും.ഇന്ന് ഒട്ടുമിക്ക സ്കൂളുകളിലും( പ്രവർത്തിയ്ക്കുന്ന) മികവുകൾ പൊതുപ്രദർശനം തന്നെയാണ്. For example.. ഇന്ന് എൻ്റെ സ്കൂളിൽ ഉണ്ടായിരുന്നു. Talent Show തന്നെയായിരുന്നു. പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾ എന്ന് മുദ്രയടിച്ച കുട്ടീകളുടെ products n its show ഗംഭീരമായിരുന്നു. അങ്ങനെയുള്ള കുട്ടീകളെ തമസ്കരിയ്ക്കുന്നതുപോലെ ഒരുപാട് വിദ്യാലയങ്ങൾ തമസ്കരിയ്ക്കപ്പെടുന്നുണ്ട്. അവസരങ്ങൾ കിട്ടാതെ, വിദ്യാഭ്യാസം പുനരുദ്ധരിയ്ക്കേണ്ട ഏജൻസികളുടെ ഉദാസീനതമൂലം. മുന്നോക്കം നിൽക്കുന്ന പല സ്കൂളുകളും പിന്നോക്കം പോകുന്നതിന് ഒരു കാരണം അർഹിയ്ക്കുന്ന അംഗീകാരം കിട്ടാത്തതുകൊണ്ടുതന്നെ. മാഷ് പരിചയപ്പെടുത്തുമ്പോൾ അങ്ങനെയുള്ള സ്കൂളുകൾ, പ്രവർത്തിച്ചിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാത്ത സ്കൂളുകൾ കൂടി പരിഗണിച്ചാൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന് ഒരു പുത്തൻ ഉണർവ്വുണ്ടാകും. റാങ്ക് സിസ്റ്റം മാറി ഗ്രേഡ് സിസ്റ്റം സ്കൂളുകൾക്ക് വേണമെന്നല്ല പറയുന്നത്, BRC കൾ നേരിട്ടിറങ്ങി തെളിവുകളോടെ കണ്ടെത്തിയാൽ തങ്ങളൂടെ area.. ലെ മികച്ച പ്രവർത്തനങ്ങൾ, അതുമൂലം ആ സ്കൂളിനുവന്ന മാറ്റങ്ങൾ, അതെങ്ങനെ neighbour school കളിൽ പ്രയോഗിയ്ക്കാം എന്ന് മനസിലായാൽ...Every school should grow and glow, not single school. ഇപ്പോൾ സംഭവിയ്ക്കുന്നത് ചില സ്കൂളുകൾക്ക് പേര്. അവിടേയ്ക്കുമാത്രം കുട്ടികളുടെ പ്രവാഹം.മറ്റുള്ള സ്കൂളുകൾ ജീർണ്ണാവസ്ഥയിൽ. മാറ്റം വരണമെങ്കിൽ വീണുകിടക്കുന്ന സ്കൂളുകളെ പുനരുദ്ധരിയ്ക്കുന്ന പ്രോൽസാഹനം ഉണ്ടാകണം.അങ്ങനെയുള്ള സ്കൂളുകളുടെ കൊച്ചുപ്രവർത്തനമായാലും അതും പ്രൊജക്ട് ചെയ്ത് പ്രോലസാഹിപ്പിയ്ക്കണം.മാടായിലെ ഈ 'ഒരു' talent school പോലെ കേരളത്തിൽ "ഒരുപാട്" talent school . കൾ വേണം.
ReplyDeleteപ്രീതടീച്ചറുടെ സ്കൂളിലെ വിവരങ്ങള്‍ കുറിപ്പുകളായി അയക്കൂ. ഫോട്ടോയും വേണം. പരിപാടി നടക്കുന്നതിന്റെ ആസൂത്രണസമയം മുതല്‍. അതു ചെയ്യാതെ തമസ്കരിക്കുന്നു എന്നു പറയുന്നത് ശരിയല്ല
ReplyDeleteവേറിട്ട പ്രവര്‍ത്തനം ചെയ്യുന്ന അധ്യാപകര്‍, സ്കൂളുകള്‍ എന്നെ അറിയിക്കുന്നതാണ് ഞാനറിയുക
ഞാനെന്തെഴുതി. മാഷെന്തു വായിച്ചു. മാഷ് ഏതെങ്കിലും സ്കൂളിനെ തമസ്ക്കരിച്ചെന്ന് ഈ comment. ൽ ഞാൻ എഴുതിയോ? ചില സ്കൂളുകൾ പിന്നോക്കം നിൽക്കുന്ന തിൻ്റെ കാരണങ്ങൾ എഴുതി.'ഒരു' എന്ന പ്രയോഗം ഒരുപാടാവണം എന്നെഴുതി.എൻ്റെ സ്കൂളിനെ തമസ്കരിച്ചുവെന്ന് comment.. ൽ എഴുതിയിട്ടില്ല. അധ്യാപകരോ PTA or ഒന്നും ആ സ്കൂളിനെ തമസ്ക്കരിയ്ക്കാൻ അവിടുത്തെ നാട്ടുകാർ അനുവദിയ്ക്കില്ല. അത് ആ നാടിൻ്റെ സ്കൂളാണ്. ചെയ്യുന്നതെല്ലാം record ആക്കാൻ എനിയ്ക്ക് ബുദ്ധിമുട്ട് ആണ്. കാരണം "ചെയ്യേണ്ടതിൽ" സമയവും ഊർജ്ജവും കുറഞ്ഞുപോകും. ഞാൻ മാഷുണ്ടായിരുന്ന ഗ്രൂപ്പിൽ അയച്ച photo കൾ വച്ച് ഗവൺമെൻ്റിൻ്റെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൻ്റെ fb പേജിൽ എൻെറ സ്കൂളിനെക്കുറിച്ച് വരണമെങ്കിൽ അവിടെ നടക്കുന്നതെല്ലാം സത്യമാണെന്ന് ബോധ്യമുണ്ടായതുകൊണ്ടാണ്. Personal ആയും മാഷിന് കഴിഞ്ഞവർഷം നടന്ന പല programs. ൻ്റേയും photos n descriptions അയച്ചുതന്നിട്ടുമുണ്ട്. മാഷിൻ്റെ നിർദേശം അനുസരിച്ച് പല പ്രവർത്തനവും ചെയ്തിട്ടുമുണ്ട്.
ReplyDeleteഞാൻ പറഞ്ഞത് എൻെറ സ്കൂൾ പോലെ മികച്ച രീതിയിൽ പോകുന്ന സ്കൂളുകൾക്ക് പുറത്ത് നിന്നും support ഇല്ലെങ്കിലും മുന്നേറാൻ പറ്റും. Town. Nte ഹൃദയഭാഗത്തുള്ള പല സ്കൂളുകളും ഒന്നുമല്ലാതായി ത്തീരുന്നത് ബന്ധപ്പെട്ടവരുടെ അവഗണനയാണെന്നാണ് എഴുതിയത്.
This comment has been removed by the author.
ReplyDelete