എ കെ ജി എന്ന അധ്യാപകനെക്കുറിച്ച് മുമ്പൊരു ലക്കത്തില്‍ എഴുതിയിരുന്നു (
ഇടതുപക്ഷ അധ്യാപക സുഹൃത്തുക്കളുടെ വിദ്യാലയം) വളരെയെറെ ആവേശംകൊളളിക്കുന്ന ആശയങ്ങളും പ്രയോഗവുമാണ് എ കെ ജി മുന്നോട്ടുവെച്ചത്.
ഇടതുപക്ഷ അധ്യാപക സുഹൃത്തുക്കളുടെ വിദ്യാലയം) വളരെയെറെ ആവേശംകൊളളിക്കുന്ന ആശയങ്ങളും പ്രയോഗവുമാണ് എ കെ ജി മുന്നോട്ടുവെച്ചത്.
തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.
കേശവൻ
അധ്യാനത്തിന്റെ മാര്‍ഗവും
തെരഞ്ഞെടുത്തിരുന്നു.
വളരെ അനുകരണീയമായ
അധ്യാപനസമീപനമാണ് അദ്ദേഹം
പുലര്‍ത്തിയത്. അതാണ് ഇവിടെ പങ്കിടുന്നത്
"ഞാന്‍
മയ്യനാട്ടും പാലക്കാട്ടുമല്ലാതെ
പിന്നെയും പലസ്കൂളുകളില്‍
അധ്യാപകനായിരുന്നിട്ടുണ്ട്.
പക്ഷേ
എന്റെ നയമോ രീതിയോ ഞാനൊരിടത്തും
പിഴച്ചു കണ്ടില്ല.
ഇരുമ്പുലക്ക
പോലെ എന്റെ അഭിപ്രായം ഉറച്ചു
നില്‍ക്കുകയാണ്.”
എന്നാണ്
സി കേശവന്‍ പറയുന്നത്.
വാക്കില്‍
ജ്വലിച്ചു നില്‍ക്കുന്ന
ആത്മവിശ്വാസം.
അദ്ദേഹത്തിന്റെ
രീതിയും സമീപനങ്ങളും
എന്തായിരിക്കാം?
ശിക്ഷയും
തിരിച്ചറിവും
വീട്ടില്‍
നിന്നും ചേട്ടന്റെ വക നല്ല
ശിക്ഷ നിരന്തരം ഏറ്റുവാങ്ങിയിരുന്ന
അദ്ദേഹം അതിനെ വിലയിരുത്തി
ഇങ്ങനെ എഴുതി
"വാസ്തവത്തില്‍
ഇതു ക്രൂരതയല്ലേ?
നിസ്സഹായനായ
ഒരു കുട്ടിയെ കാര്യമാകിലും
ആകാര്യമാകിലും പിടിച്ചിട്ട്
നിര്‍ദയം തല്ലുക!
ലോകത്തെവിടെയും
കുട്ടികള്‍ക്കുണ്ട് ഈ പാഡീനുഭവം.
വല്ല ഫലവും
ഈ തല്ലുമൂലം ഉണ്ടായിട്ടുണ്ടോ?
ഉണ്ടെങ്കില്‍
കുട്ടികളെ ഭീരുക്കലും
ദുര്‍ബദ്ധികളും ബുളളികളും
ആക്കാന്‍ സാധിച്ചിട്ടുണ്ടെന്നു
മാത്രം. റോജര്‍
ആസ്ചാം മുതല്‍ ഇങ്ങോട്ടും
അതിനു മുമ്പും പലരും അടിയുടെ
വേദാന്തം ആരാഞ്ഞിട്ടുണ്ട്.
ചൂരല്‍പ്പഴം
മുറയ്ക് കൊടുത്തില്ലെങ്കില്‍
കുട്ടികള്‍ വഷളാകുമെന്ന
സ്‍മാര്‍ഗോപദേശം പലരും
ചെയ്തിട്ടുണ്ട്. പക്ഷേ
മനസിന്റെ തുലാഭാരം സമനിലയില്‍
നിറുത്തിക്കൊണ്ട്, ആരാണ്
ഈ ചൂരല്‍പ്രയോഗം നടത്താറ്?പ്രകോപനം
പ്രയോക്താവിന് ഉണ്ടാകണം.
എങ്കില്‍
മാത്രമേ പ്രയോഗം സാധുവാകൂ.എനിക്കും
കോപം വന്നിട്ടുണ്ട്.
ചൂരല്‍കൊണ്ട്
എന്റെ സ്വന്തം കുട്ടികളെത്തന്നെ
ശാസിച്ചിട്ടുമുണ്ട്.ഈ
ചൂരല്‍വാസന കേവലം നിഷ്ഫലവും
തീരെ വര്‍ജനീയവുമാണ് എന്ന്
എനിക്ക് പൂര്‍ണബോധ്യം ഉണ്ട്
ഇപ്പോള്‍ "(അധ്യായം
32, ജീവിത
സമരം)
അധ്യാപനരീതിയുടെ
വ്യത്യാസം
ഹൈസ്കൂള്‍
വിദ്യാഭ്യാസ കാലത്ത്
നാരായണയ്യരെന്ന അധ്യാപകന്‍
ചരിത്രം പഠിപ്പിച്ചതിനെക്കുറിച്ച്
അദ്ദേഹം വിവരിക്കുന്നു
"പക്ഷേ,
നാരായണയ്യരുടെ
ചരിത്രം പഠിപ്പിക്കല്‍ ഒരു
വിരസതതന്നെ ആ വിഷയത്തോടു
തോന്നും വിധം ഉറക്കം
തൂങ്ങിയായിപ്പോയി.
സെന്റ്
അലേഷ്യസില്‍ ഒരു ശര്‍മസാര്‍
ഉണ്ടായിരുന്നു.
മഹാരാഷ്ട്രന്മാരുടെയും
ശിവജിയുടെയും മറ്റും
കാലമാകുമ്പോള്‍ സാറിന് ഒരു
ഭൂതാവേശം തന്നെ കൊളളുമായിരുന്നത്രേ!
ഇന്ത്യ
ഇന്ത്യാക്കാരുടെ എന്ന ബോധം
ബാലഹൃദയങ്ങളില്‍ അദ്ദേഹം
ഉളവാക്കി വന്നു.പക്ഷേ,
നാരായണയ്യര്‍
വ്യത്യസ്തമായിരുന്നു.
അതിനൊക്കെ
എന്നെ അദ്ദേഹത്തിനു
കണ്ടുകൂടാ.അതിനാല്‍
ഞങ്ങള്‍ ക്ലാസില്‍ കീരിയും
പാമ്പും കളി തന്നെയായി.....ഏറ്റവും
കുറവ് മാര്‍ക്ക് എനിക്കുതന്നെ
കിട്ടി.ആയിടയ്കാണ്
മി എം സി തോമസ് ഞങ്ങളുടെ
ചരിത്രാധ്യാപകനായി വന്നത്.
എന്തൊരന്തരം
! മി തോമസ്
നല്ലൊരു സ്പോര്‍ട്സ്മാനും
രസികനും കുട്ടികളുടെ മനശാസ്ത്രം
ഗ്രഹിച്ച അധ്യാപകനുമായിരുന്നു.
... എനിക്കു
ക്ലാസുകള്‍ ബോധിച്ചു തുടങ്ങി.
നല്ല മാര്‍ക്കുകളും
കിട്ടി"
കുട്ടികള്‍ക്ക്
മാര്‍ക്കു കുറയുന്നതിനും
വിഷയങ്ങളോട് വിരക്തിയുണ്ടാകുന്നതിനും
കാരണം കുട്ടികളിലാരോപിക്കുന്നതിനു
പകരം അധ്യാപനത്തിലാണ്
ശ്രദ്ധിക്കേണ്ടതെന്നല്ലേ
ഈ അനുഭവം വിളിച്ചു പറയുന്നത്?
എല്ലാ
കുട്ടികളുടെയും എല്ലാവിധമായ
കഴിവുകളും വളര്‍ത്തുന്നവരാകണം
അധ്യാപകരെന്ന് നാം വിശ്വസിക്കുന്നു.
ഈ തിരിച്ചറിവോടെ
വര്‍ഷങ്ങള്‍ക്ക് മുമ്പ്
പ്രവര്‍ത്തിച്ച ആളാണ് സി
കേശവന്‍
ശാസ്താം കോവില്‍
പ്രൈമറിസ്കൂളിലെ പ്രഥമാധ്യാപകന്‍
ആയിട്ടാണ് അധ്യാപനരംഗത്തേക്ക്
സി കേശവന്‍ കടന്നു വരുന്നത്.
“ ഞാന്‍ ആ
സ്കൂളിലെ പ്രഥമാധ്യാപകനും
ആയിത്തീര്‍ന്നു.
എന്തൊരുത്സാഹമായിരുന്നെന്നോ
അന്നെനിക്ക്, ഈ
അധ്യാപകവൃത്തി!. കോ
പരമുപിളള എന്നില്‍കുത്തിവെച്ച
ആദര്ഡശങ്ങള്‍ക്ക് അനുരൂപമായി
ആ വിദ്യാലയത്തെ വളര്‍ത്തിക്കൊണ്ടുവരണമെന്ന്
എനിക്ക് വലിയ മോഹം ഉണ്ടായിരുന്നു.
കുട്ടികളില്‍
ഭയത്തേക്കാള്‍ വിശ്വാസവും
സ്നേഹവുമാണ് ഉളവാക്കുവാന്‍
ഞാന്‍ ഉദ്യമിച്ചത്.
അവരുമായി
ധാരാളം ഇടപഴകുന്നതിനും അവരുടെ
വാസനകളും താല്പര്യങ്ങളും
ഏതേതുവഴിയില്‍ തിരിയുന്നുവെന്നു
സൂക്ഷിച്ചു പഠിക്കുവാനും
ഞാന്‍ ശ്രമിച്ചു.
ഒരു കായ്ക്കറിത്തോട്ടം
കൊല്ലം ഹൈസ്കൂളിലെ മാതൃകയില്ഡ
ഞാന്‍ ഉണ്ടാക്കിച്ചു.
ഇംഗ്ലീഷ്
സസ്യങ്ങളും നാടന്‍ സസ്യങ്ങളും
കലാപരമായി വിഭജിച്ച തട്ടുകളില്‍
നട്ടുപിടിപ്പിച്ചു.....
കായികവിനോദങ്ങള്‍ക്കു
വേണ്ട വെളിപ്രദേസം സ്കൂള്‍
പരിസരത്തില്‍ ഉണ്ടായിരുന്നു.
ഞാന്‍ ഫുഡ്ബോള്‍
കളിക്ക് വ്യവസ്ഥ ചെയ്തു.
കുട്ടികളുൊന്നിച്ച്
കളിക്കുന്നതിനും അവരെ ഈ
കളിമാനദണ്ഡം പുലര്‍ത്തി
ഉത്തമരീതിയില്‍ അഭ്യസിപ്പിക്കുന്നതിനും
ഞാന്‍ ശ്രദ്ധിച്ചിരുന്നു.
അതിനാല്‍
എന്റെ സ്കൂളിലെ കൊച്ചുകുട്ടികളെക്കൊണ്ട്
സമീപസ്കൂളുകളിലെ മുതിര്‍ന്ന
കുട്ടികളെ മത്സരത്തില്‍
പരാജിതരാക്കുവാന്‍ പലപ്പോഴും
എനിക്കു സാധിച്ചു
വൈകുന്നേരം
ഏതെങ്കിലും കായിക വിനോദത്തിലോ
മലക്കറിത്തോട്ടത്തിലോ ആയി
സകലകുട്ടികളുും കുറെ നേരം
സ്കൂള്‍ പരിസരത്തില്‍
ചെലവഴിക്കണമെന്ന് എനിക്ക്
നിര്‍ബന്ധമുണ്ടായിരുന്നു.:
സംഗീതവാസനയുളള
കുട്ടികള്‍ക്കായി അദ്ദേഹം
സംഗീതക്ലാസ് തുടങ്ങി.അധ്യാപനും
അദ്ദേഹം തന്നെ. കുട്ടികളുടെ
കലാവാസനയെ പരിപോഷിപ്പിക്കാന്‍
തന്റെ കഴിവിനൊത്ത് ഞാന്‍
പരിശ്രമിച്ചിരുന്നു എന്നാണ്
അദ്ദേഹം പറഞ്ഞത്.”
കര്‍ത്തവ്യബോധം
മുന്നില്‍ നിന്നാല്‍ സ്കൂളുകളും
മുന്നില്‍ നില്‍ക്കും
വിദ്യാലയം
മികവിന്റെ കേന്ദ്രമാകണമെന്ന
ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം ഏറ്റെടുത്തിട്ടുളള
കേരളത്തിന് സി കേശവനില്‍
നിന്നും പഠിക്കാനുണ്ട്.
അദ്ദേഹം
പറയുന്നു
"അധ്യാപകവൃത്തിയെക്കുറിച്ചും
എന്റെ വിദ്യാലയത്തിന്റെ
അഭിവൃദ്ധിയെപ്പറ്റിയും
എനിക്കുണ്ടായിരുന്ന കര്‍ത്തവ്യബോധം
എന്നെ പരകാര്യവ്യഗ്രമാക്കുവാന്‍
സമ്മതിച്ചില്ല. സ്കൂളില്‍
ഹെഡ് മാസ്റ്റര്‍ മുതല്‍
പ്യൂണ്‍വരെയുളളവരുടെ സകല
ഉദ്യോഗങ്ങളും ഞാന്‍ വഹിച്ചു.
വിശ്രമവേള
തീരെക്കിട്ടാത്ത ഒരു പൂര്‍ണ
ജീവിതമായിരുന്നു അതെന്നും
തിരുവിതാംകൂര്‍കൊച്ചി
പ്രധാനമന്ത്രിപദത്തിലിരുന്നപ്പോഴത്തേക്കാള്‍
ബഹുലമായ ഒരു കാര്യപരിപാടിയാണ്
പ്രതിദിനം ഞാന്‍ നിര്‍വഹിക്കേണ്ടതെന്നും
പറഞ്ഞാല്‍ അതിശയോക്തിയാണെന്നു
തോന്നിയേക്കാം. പക്ഷേ
കാര്യം പരമാര്‍ഥമാണ്.
എന്റെ സ്കൂളും
കുട്ടികളും ഏതു കാര്യത്തിലും
മറ്റു സ്കൂളുകളുടെ മുന്നില്‍
നില്‍ക്കണമെന്ന വൃതം
എനിക്കുണ്ടായിരുന്നു.
അതിനാല്‍ ഏതു
കഷ്ടതകളും ഉത്സാഹപൂര്‍വം
തരണം ചെയ്യാന്‍ എനിക്കു
സാധിച്ചു"
പാലക്കാട്ടെ
അധ്യാപകനായി
പാലക്കാട്ടെ
കുട്ടികള്‍ മററും ദിക്കുകളിലെ
കുട്ടികളെ അപേക്ഷിച്ച് ഒരു
പ്രകാരത്തിലും വ്യത്യസ്തരായിരുന്നില്ല.
കുസൃതികളും
വികൃതികളുമായ മിടുക്കന്മാരും
അങ്ങനെ അല്ലാതുളള അനുസരണശീലരായ
നല്ല കുട്ടികളും മറക്കുട്ടികളും
ഒക്കെയുണ്ടായിരുന്നു.
എനിക്ക് എന്നും
എന്നും കുസൃതിക്കുട്ടികളോട്
കൂറ് കൂടിനിന്നിരുന്നു....വിശ്വസിക്കാനും
സ്നേഹിക്കാനും കൂട്ടുകൂടാനും
കിട്ടിയ ജ്യേഷ്ഠസഹോദരനെപ്പോലെ
അവര്‍ എന്നെ കരുതാന്‍ തുടങ്ങി.
ഒരു മാസത്തിനകം
സകലകുട്ടികളെയും എന്റെ
ചൊല്‍പ്പടിക്ക് നിറുത്തുവാന്‍
എനിക്ക് സാധിച്ചു എന്നതും
നിശ്ചയമാണ്.
"അച്ചടക്കം
എന്തെന്നും അത് പാലിക്കേണ്ടത്
എങ്ങനെയെന്നും തിരിച്ചറിവില്ലാത്ത
അധ്യാപകര്‍ അധ്യാപകരല്ല.
കുട്ടികളുടെ
മനശാസ്ത്രം അറിയാത്ത ആളുകളെ
അധ്യാപകവൃത്തിക്ക്
നിയമിക്കുന്നതില്‍പ്രരം
ദ്രോഹവുമില്ല.”
"എന്തായാലും
വിദ്യാര്‍ഥികളെ സംബന്ധിച്ച്
ഒരു നൂതനമനശാസ്ത്രവും
പരീക്ഷണവുമായി പ്രത്യക്ഷപ്പെട്ട
ഞാനും പോളും പാലക്കാട്
നോട്ടപ്പുളളികളായിത്തീര്‍ന്നു.
പക്ഷേ,
ഞങ്ങളുടെ
അധ്യാപനസാമര്‍ഥ്യത്തെ
ആര്‍ക്കും ചോദ്യം ചെയ്യാന്‍
സാധ്യമായില്ല.”
ചിലന്തിസാര്‍
മാവേലിക്കര
ഇംഗ്ലീഷ് സ്കൂളില്‍ പഠിപ്പിക്കുന്ന
സമയത്ത് സി കേശവന് കുട്ടികളിട്ട
ഇരട്ടപ്പോരാണ് ചിലന്തിസാര്‍
"ടീച്ചേഴ്സ്
റൂമില്‍ നിന്നും ഇറങ്ങിവന്ന
എനിക്ക് ചിലന്തിസാര്‍ എന്ന
ബഹുമത ഒരു കൊച്ചുകുസൃതി
നല്‍കുന്നത് ഞാന്‍ കേള്‍ക്കേണ്ടിവന്നു.
എനിക്ക്
ചിരിക്കാതിരിക്കാന്‍
നിവൃത്തിയില്ലായിരുന്നു.
ഞാന്‍ അടുത്തു
ചെന്ന് അവന്റെ മുതുകില്‍ത്തട്ടിക്കൊണ്ട്
ഈ ബഹുമതിദാനത്തില്‍ അവനെ
അഭിനന്ദിച്ചു. എന്റെ
മുഖത്തേക്കുയര്‍ന്ന ലജ്ജിതമായ
ആ മുഖവും കണ്ണുകളും എനിക്ക്
ഇപ്പോഴും കാണാനാകും.”
"സ്നേഹത്തില്‍
നിന്നുദിക്കുന്ന ഭക്തിയും
ബഹുമാനവും മാത്രമേ ഞാന്‍
വകവെച്ചുളളൂ."
സി കേശവന്‍
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി