- വിദ്യാലയത്തിലെ
എല്ലാ കുട്ടികളുടെയും വീട്ടില്‍
ലൈബ്രറി ഒരുക്കിഅപൂര്‍വ
നേട്ടമാണ് വന്മുകം-എളമ്പിലാട്
എം.എൽ.പി.സ്കൂളിന്റെ (ചിങ്ങപുരം,കോഴിക്കോട്
) വിവരം ചൂണ്ടുവിരലില്‍ പങ്കിട്ടിരുന്നു. ഇവിടെ ക്ലിക് ചെയ്താല്‍ വിശദാംശം കിട്ടും.
എല്ലാ കുട്ടികള്‍ക്കും വീട്ടുലൈബ്രറിയുമായി ഒരു വിദ്യാലയം )... - ഇതാ അതേ പാതയില്‍ മറ്റൊരു വിദ്യാലയം
- പുസ്തകക്കുടുക്ക എന്ന പുത്തൻ ആശയത്തിലൂടെ സംസ്ഥാനത്തിനു ആകെ മാതൃകയായി ഗവണ്മെന്റ് എൽ പി എസ് തോട്ടയ്ക്കാട് .പുസ്തകകുടുക്കകളിലൂടെ വിദ്യാലയത്തിലെ മുഴുവൻ കൂട്ടുകാരുടെയും വീടുകളിൽ ലൈബ്രറി ഒരുക്കിയ വിദ്യാലയമായി മാറുകയാണ് ഗവണ്മെന്റ് എൽ പി എസ് തോട്ടയ്ക്കാട്.
- കഴിഞ്ഞ വർഷത്തെ വയനദിനത്തിലാണ് കുട്ടികൾക്ക് മുഴുവൻ പുസ്തകക്കുടുക്കകൾ സമ്മാനമായി നൽകിയത്. അതിൽ വീഴുന്ന നാണയത്തുട്ടുകൾ ചേർത്തുവച്ച് സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വീടുകളിൽ ലൈബ്രറി സജ്ജമാക്കുകയും അതിലൂടെ പുതിയൊരു വായന സംസ്കാരത്തിന് തുടക്കമിടുകയും ആയിരുന്നു പദ്ധതിയുടെ ലക്ഷ്യം.
- നാളുകൾ കൊണ്ട് ശേഖരിക്കുന്ന തുക കൊണ്ട് സ്വന്തമാക്കുന്ന പുസ്തകങ്ങൾ കുട്ടികൾ നെഞ്ചോടു ചേർത്തു വായിക്കും എന്ന പ്രതീക്ഷ തന്നെയാണ് അധ്യാപകരെ ഈ വ്യത്യാസതമായ പ്രവർത്തനത്തിന് പ്രേരിപ്പിക്കുച്ചത്.
- നിറഞ്ഞ പുസ്തകകുടുക്കകളുമായി രക്ഷകർത്താക്കളും കുട്ടികളും കഴിഞ്ഞ മാർച്ചു മാസം തിരികെ വിദ്യാലയത്തിലെത്തി നാണയങ്ങൾ എണ്ണുന്ന കാഴ്ച കൗതുകകരമായിരുന്നു.
- തുടർന്ന് കേരള സർക്കാർ സംസ്കാരിക വകുപ്പിന്റെ ബുക്ക് മാർക്ക് പുസ്തകവണ്ടി വിദ്യാലയത്തിലെത്തുകയും അമ്മയും കുട്ടിയും അധ്യാപകരും ചേർന്നു ഓരോരുത്തർക്കും വേണ്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തു
Pages
▼
മാതൃകാപരം. ഈ കാലഘട്ടത്തിൽ പഠിക്കുന്ന കുട്ടികൾ ഭാഗ്യമുള്ളവർ.ഉണരുന്ന പൊതുജനവും ഗവൺമെന്റിന്റെ സപ്പോർട്ടും വിദ്യാലയങ്ങളിലെത്തുമ്പോൾ ഉണ്ടാവുന്ന മാറ്റം കാണാൻ സാധിക്കുന്നതും ഭാഗ്യം.
ReplyDeleteമിടുക്കിയായ ഷമീന ടീച്ചറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ReplyDeleteസ്കൂളിന്റെ ഉദ്യമത്തിന് വിജയാശംസകൾ
ReplyDeleteവായിച്ച് വിളയട്ടെ.
ReplyDeleteഅങ്ങനെ ഞങ്ങളുടെ സ്കൂളിലേക്കും വിരൽചൂണ്ടി
ReplyDeleteഅഭിനന്ദനീയമാണ് സ്കൂളിന്റെ ഇത്തരം പ്രവർത്തനങ്ങൾ .. Home Library സമ്പൂർണ പ്രഖ്യാപന വേളയിൽ ഞാൻ പങ്കാളിയായതാണ്. ഒരിക്കൽ കൂടി സ്കൂൾ അദ്ധ്യാപകരെയും രക്ഷാകർത്തൃസമിതി അംഗങ്ങളെയും അഭിനന്ദിക്കുന്നു.
ReplyDeleteമികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിവുള്ള ഇത്തരം അധ്യാപക കുട്ടായ്മകൾ ആണ് പൊതുവിദ്യാലയങ്ങളുടെവിജയത്തിളക്കത്തിന് കാരണം അഭിനന്ദനങ്ങൾ
ReplyDeleteപുസ്തക കുടുക്ക എന്ന ആശയം നടപ്പിലാക്കിയ വേണുസാറിനും അത് സമ്പൂർണ ഹോം ലൈബ്രറി പ്രഘ്യപനം നടത്തി എല്ലാ വീട്ടിലും ലൈബ്രറി പ്രവർത്തിക മാക്കിയ പ്രിയ ടീച്ചർ ഷെമീന ടീച്ചർ മറ്റെല്ലാ അധ്യാപകർ രക്ഷകർത്താക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.
ReplyDeleteമികവുറ്റ പ്രവർത്തനങ്ങളുമായ് ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ... എല്ലാ ഭാവുകങ്ങളും....
ReplyDelete