Pages

Monday, June 10, 2019

ഭൂമിശാസ്ത്ര ലാബ് -പുതുവര്‍ഷത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന സംരംഭം


 കഴിഞ്ഞ വര്‍ഷം ശാസ്ത്രപാര്‍ക്ക് അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളെ സജീവമാക്കി.
പ്രവര്‍ത്തനാധിഷ്ഠിത പഠനത്തില്‍ വലിയൊരു ഇടപെടലായിരുന്നു അത്. മലപ്പുറത്തെ ലേണിംഗ് ടീച്ചേഴ്സ് എന്ന അധ്യാപകക്കൂട്ടം വികസിപ്പിച്ച ശാസ്ത്രപഠനേപകരണങ്ങള്‍ കേരളമാകെ വ്യാപിപ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ മുന്‍കൈയെടുത്തു. ഇപ്പോള്‍ അടുത്ത മേഖലയിലേക്ക് ലേണിംഗ് ടീച്ചേഴ്സ് കാല്‍വെച്ചിരിക്കുന്നു. ദേശീയ നിലവാരപഠനത്തിലും മറ്റും കുട്ടികള്‍ പിന്നാക്കമാകുന്ന വിഷയമാണ് സാമൂഹിക ശാസ്ത്രം. അതില്‍ തന്നെ ജ്യോഗ്രാഫിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ കുട്ടികള്‍ ഏറെ പ്രയാസപ്പെടുന്നു. അധ്യാപകര്‍ക്കും വേണ്ടത്ര അധ്യാപനതൃപ്തി അനുഭവിക്കാനാകുന്നില്ല. ഈ പ്രശ്നത്തെയാണ് മനോജും സംഘവും അഭിസംബോധന ചെയ്തത്. അപ്പര്‍ പ്രൈമറി , സെക്കണ്ടറി തലങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന മുപ്പതോളം ഉപകരണങ്ങള്‍ അവര്‍ വികസിപ്പിച്ചു. അതിന്റെ വിശദദാംശങ്ങളാണ് മനോജ് കുറിക്കുന്നത്. അതു വായിക്കാം,
"സൗരയൂഥാശയങ്ങളുടെ ഫലപ്രദമായ വിനിമയങ്ങളിൽക്ലാസ് മുറികളിലെ പരാജയങ്ങൾ എന്തുകൊണ്ട് ? പരിഹാരങ്ങൾ എന്തെല്ലാം?
ഒരു ശരാശരി പ്രൈമറി അധ്യാപകനായ എന്നെ പല വർഷങ്ങളായി നിരന്തരം വേദനിപ്പിച്ചു പോന്ന ഒരു പ്രശ്നമായിരുന്നു ഇത്.
ആകാശഗോളങ്ങളോടുള്ള ഇഷ്ടം കൊണ്ടാവാം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  ഒരു അവസരം SCERT യുടെ സഹായത്തോടെ ലഭിച്ചപ്പോൾ ആവേശത്തോടെ സ്വീകരിച്ചു
കഴിവിന്റെ പരമാവധി ആത്മാർത്ഥമായി ഈ project പ്രവർത്തനവുമായി മുന്നോട്ടു പോയി.
ഒരു വ്യക്തിക്ക് നിലനിൽക്കുന്ന പരിമിതികളെല്ലാം മറികടക്കാൻ എന്റെ പ്രിയപ്പെട്ട ലേണിംഗ് ടീച്ചേഴ്സ് കൂട്ടായ്മ ഒന്നടങ്കം പിന്തുണയുമായി ഈ പ്രവർത്തനത്തോടൊപ്പം കൂട്ടുനിന്നു.

വിഷയത്തോടുള്ള ആത്മബന്ധം കൊണ്ടുതന്നെ പരമാവധി മെച്ചപ്പെടുത്താൻ സ്വയം പ്രയത്നിച്ചാണ് project പ്രവർത്തനo നിർവഹിച്ചതും ഉപകരണങ്ങൾ രൂപകല്പന ചെയ്തതു പ്രബന്ധo തയ്യാറാക്കിയതും  അവതരിപ്പിച്ചതും

അദ്യ കണ്ടെത്തൽ മുതൽ അവസാനം വരെ ആവേശം തന്ന ഈ പ്രൊജക്റ്റ് . 9 മാസങ്ങൾ കൊണ്ട് രൂപപ്പെട്ട യൂണിവേഴ്സൽ പാരലൽ Earth , Solstice and SeasonDemonstrator ഉൾപ്പെടെ യുള്ള 28 ഉപകരങ്ങളുടെ പ്രവർത്തന വിജയം നൽകിയ ഊർജ്ജവും ആവേശവും പറഞ്ഞറിയിക്കാനാവുനതല്ല.
പല രാത്രികളെയും പകലാക്കിയ അധ്വാനങ്ങൾ വിരലുകൾക്ക് നൽകിയ കടുത്ത വേദനകളെ മറക്കാൻ ഉപകരണങ്ങളുടെ പ്രവർത്തന വിജയം മതിയായിരുന്നു

ഇന്ന് ഏറെ ചാരിതാർത്ഥ്യത്തോടെ പറയാം 
നമ്മുടെ class മുറികൾ നേരിടുന്ന സൗരയൂഥശയങ്ങളുമായി ബന്ധപ്പെട്ട വിനിമയ പ്രശ്നങ്ങൾക്ക് അധ്യാപകരെ കൃത്യമായി സഹായിക്കാൻ ഈ 28 ഉപകരണങ്ങൾക്ക് കഴിയും.
ഈ മേഖലയിലെ ആശയ വിനിമയത്തിൽ നിലനിൽക്കുന്ന പ്രതിബന്ധങ്ങൾക്ക് ഇവയൊരു ശാശ്വത പരിഹാരമാണ് -

പുതുതായി രൂപകൽപന ചെയ്ത ഉപകരണങ്ങളായതു കൊണ്ടു തന്നെ പുതിയ നാമകരണവും വേണ്ടി വന്നു - ഒരു പക്ഷേ ഇന്നതെ സാങ്കേതിക പദാവലിയിൽ അതിഥികളായി വരും നാളുകളിൽ എന്നെങ്കിലും എഴുതിച്ചേർത്തേക്കാവുന്ന ഏതാനും വാക്കുകൾ !!!

ഇത് ഞാൻ ചെയ്ത പ്രൊജക്റ്റ്, എന്ന് പറയുന്നതിനേക്കാൾ നല്ലത് - പ്രൊജക്റ്റ് മനോജിനെ ക്കൊണ്ട് ചെയ്യിച്ച പ്രവൃത്തി എന്ന്  മാറ്റി പറയുന്നതാവും ഈ വിജയത്തെ സൂചിപ്പിക്കാൻ കൂടുതൽ ഉചിതമായ ഭാഷ --

ഏറ്റവും മികവാർന്ന പ്രവർത്തനം എന്ന് ജഡ്ജസ് വിലയിരുത്തപ്പെട്ട തോടൊപ്പം ഒരു ഡബിൾ Ph D ക്കുള്ള ഔന്നിത്യം ഈ ഗവേഷണപ്രവർത്തന ത്തിനുണ്ട് എന്ന് പറഞ്ഞ Dr  MA സുധീർ PhD - Prof Emeritus Gandhl Gram University യുടെ വാക്കുകൾ കേട്ട സന്തോഷത്തെ വിവരിക്കാൻ കഴിയുന്നില്ല-
ഒരു പാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ പ്രവർത്തനത്തിനു പിന്നിൽ ഒരു പാട് പേരുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള സഹായങ്ങളുണ്ട് -
ഈ പ്രൊജക്റ്റ് നടപ്പക്കിയ വിദ്യാലയങ്ങൾ, GHSS പുതുപ്പറമ്പിലെ HM -Betty George ഉൾപ്പെടെ യുളള മുഴുവൻ അധ്യാപകരും, മണ്ണഴി Aups ലെ HM നളിനി ടീച്ചർ, Gopinathan മാസ്റ്റർ തുടങ്ങിയ മറ്റധ്യാപകർ , പ്രൊജക്റ്റ് അവതരണത്തിനായി  പ്രേരിപ്പിച്ച പ്രിയ സുഹൃത്ത് ശ്രീ വാസുദേവൻ മാസ്റ്റർ , ഒരു പാട് സ്വകാര്യവശ്യങ്ങൾ  ഈ പ്രവർത്തനങ്ങളാൽ വേണ്ടി സ്വയം ത്യജിക്കേണ്ടി വന്ന എൻ്റെ കുടുംബാംഗങ്ങൾ
മറ്റു പ്രിയ ജനങ്ങൾ :
കൂടെ നിന്ന് പിന്തുണയും ഊർജവും നൽകി കരുത്തു പകർന്ന എൻ്റെ പ്രിയപ്പെട്ട ലേണിംഗ് ടീച്ചേഴ്സ് കൂട്ടായ്മ
ഓരോരുത്തരോടും പ്രത്യേകം നന്ദിയും - കടപ്പാടും മാത്രം..''

ഇത് അഭിമാന മുഹൂർത്തം 

അമൂർത്തമായ സൗരയൂഥാശയങ്ങളെ മൂർത്തമായി ക്ലാസ്സ് മുറികളിൽ അവതരിപ്പിക്കാൻ 28 ഉപകരണങ്ങൾ അധ്യാപക സമൂഹത്തിന് നൽകാനായ ഒരധ്യാപകൻ്റെ ചരിതാർത്ഥ്യം
അത് -
ഇഷ്ട വിഷയമായ ജ്യോതിശാസ്ത്രവുമായി ബസപ്പെട്ട് കാലങ്ങളായി ക്ലാസ്സ് മുറികളിൽ നിലനിന്നിരുന്ന ആശയ വിനിമയ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരത്തിനു കൂടിയാവുമ്പോൾ - ഈ പ്രവർത്തനം എൻ്റെ *ജന്മസാഫല്യം* കൂടിയാവുന്നു -
ഒരു പക്ഷേ എൻ്റെ കൈകളാൽ  2015ൽ ഇന്ത്യൻ President ശ്രീ. പ്രണബ് മുഖർജിയിൽ നിന്നും ഏറ്റുവാങ്ങിയ അധ്യാപകർക്കുള്ള പരമോന്നത ബഹു മതിയായ  *ദേശീയ അധ്യാപക അവാർഡ്* നോളം തന്നെ അവിസ്മരണീയമാക്കിയഅധ്യാപന മുഹൂർത്തങ്ങളിൽ ഒന്ന് -

ഓരോ അധ്യപകർക്കും ഗവേഷകരാകാം എന്നതിൻ്റെ തെളിവുകളാണ് ഈ അനുഭവ സാക്ഷ്യം -
ഉള്ളിൽ വേദനകളായി മാറിയ പ്രശ്നങ്ങളുടെ ആത്മാർത്ഥമായ പ്രശ്ന പരിഹര ണാ ന്വേഷണങ്ങളാണ് ഓരോ നല്ല ഗവേഷണവും എന്ന് പറയാൻ ആണ് ഈ അനുഭവം എന്നെ പഠിപ്പിക്കുന്നത്-

ഇത്തരം പ്രവർത്തനങ്ങൾക്ക് ഗവേഷണ ബിരുദങ്ങൾ ഒന്നും നൽകി നാം സമ്മാനിതരാകുന്നില്ലെങ്കിലും ഒരു നല്ല നാളേക്ക് വേണ്ടി അധ്യാപകർക്കും കുട്ടികൾക്കുമായി ചിലത് ചെയ്യാനായി എന്ന ആത്മ സംതൃപ്തി നൽകുന്ന മഹാ ബിരുദങ്ങൾ പ്രതിഫലമായിട്ടുണ്ട്- തീർച്ച.

SCERT യുടെ അവതരണ വേദിയിൽ ഏറ്റു വാങ്ങിയ അഭിനന്ദനങ്ങളാണ് ഈ കുറിപ്പിൻ്റെ കരുത്തും കാരണവും -

ഈ പ്രവർത്തനത്തിന് കൂടെ നിന്നവർക്കെല്ലാം തുല്യമായ ഈ വിജയത്തെ സഹർഷം 
സവിനയം 
സമർപ്പിക്കുന്നു '' -: 
അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച പ്രബന്ധാവതരണ അവസരത്തിന് ഒരു പാട് നന്ദി -


SCERT യുടെ  വൃക്തിഗത ഗവേഷണ വിഷയമായി  മലപ്പുറം ലേണിംഗ് ടീച്ചേഴ്സ് കഴിഞ്ഞ വർഷം ഏറ്റെടുത്ത ഗവേഷണ പ്രവർത്തനമാണിത്-
പ്രശ്നത്തിൻ്റെ കാരണങ്ങൾ കണ്ടെത്താനായി എന്നതിനപ്പുറം അധ്യാപക സമൂഹത്തിന് സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന 28 പ്രവർത്തന മാതൃകകൾ തയ്യാറാക്കാൻ സാധിച്ചു എന്ന അഭിമാനം കൂടി ഞങ്ങൾക്കുണ്ട് -
 സാമൂഹ്യ ശാസ്ത്രം അധ്യാപകർക്ക് സൗരയൂഥാശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ ഇനി മുതൽ 28 സഹായക ഉപകരണങ്ങൾ കൂടിയുണ്ടാകും -
പലതും മുമ്പില്ലാതിരുന്നവ ആയതിനാൽ  രൂപകല്പന മുതൽ നിർമ്മാണവും പേരിടീൽ കർമവും വരെ ഞങ്ങൾക്ക് സസന്തോഷം ഏറ്റെടുക്കേണ്ടി വന്നു -

പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 35ൽ പരം സൗരയൂഥാശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ ഇന്ന് Class മുറികളിലെ ഏക ഉപാധി ഒരു ഗ്ലോബ് മാത്രമാണ് -
ഈ ഗ്ലോബ് Class മുറികളിൽ യഥാർത്ഥ രീതിയിലാണോ കൈകാര്യം ചെയ്യുന്നത്?
അന്വേഷണം ചെന്നെത്തിയത് ഞെട്ടിപ്പക്കുന്ന അറിവിലേക്കായിരുന്നു
അറിയുന്നവർ വളരെ വിരളവും -
ഒരു ചായക്കപ്പ് മേശപ്പുറത്ത് വെക്കുന്ന ലാഘവത്തോടെ യാണ് പലരും ഇന്ന് ഗ്ലോബ് ക്ലാസ്സ് മുറികളിലെ വിശദീകരണത്തിനായി വെക്കുന്നത്-
ഗൗരവമേറിയ ഇത്തരം ഒട്ടേറെ കണ്ടെത്തലുകൾക്ക് കാരണമായത് ക്ലാസ്സ് മുറികളിലെ അവസ്ഥ കൾ ഒരു നീറലായി സ്വയം തോന്നിയതുകൊണ്ടാണ് - ഓരോ അധ്യാപകനും തൻ്റെ ഉള്ളു നീറുന്ന ക്ലാസ്സ് റൂ പ്രശ്നങ്ങളെ സ്വയം എറ്റെടുക്കാനും പരിഹാരം കണ്ടത്താനും സാധിക്കുകയാണെങ്കിൽ !- അവ പരിഹരിക്കാൻ തന്നാലാവുന്നത് ചെയ്യുകയാണെങ്കിൽ അതു തന്നെയാണ് ഗവേഷണ o എന്ന് എന്നെ പഠിച്ച അനുഭവ പാഠമാണിത്-

ഈ ഗവേഷണ ഫലമായി ക്ലാസ്സ് റൂ  സഹായത്തിനായി രൂപപ്പെട്ട ഉപകരണങ്ങളും ആശയങ്ങളും -
1 പോളാർ സാറ്റലൈറ്റസ് worlking Model - Std VBS
2. Geo Stationary സാറ്റലൈറ്റസ് working model - Std V Bട
3  Why there is no edipse during e a ch Month?_ Demonstrator- BS, SS
4. Day and Night apparatus - BS
5 ' constellations - the real View_BS Std VI
6. Solar system_ Vertical Plane BS , SS STD 5
7 ചന്ദ്രൻ്റെ ഭ്രമണാക്ഷ സവിശേഷത - B ട Std VI  ,SS
8 ' Birth Star Demonstrator, 9. ഞാറ്റുവേല Demonstrator, 10. രാശി Demonstrator- Bട,, SS
11 ' Earth- Moon vertical model SS
I2 ' Earth Sun Vertical model - SS
13. Latitude and Longitude Tracer -  SS
14. Time Zone - and Cylindrical Projection - Demonstrator SS
15. Earth Amosphere Demonstrator SS
16. വൃദ്ധിക്ഷയം - Demonstrator-SS, BS
I7 ' സമാന്തര ഭൂമി SS
18- Universal Parallel Earth -S S
I9. Anular Eclipse viewer and Demonstrator-SS
20. Jumbo Ecliptic Sky. Demonstrator SS
21 ' Pointerട - SS
22. TIde demonstrator_SS
23. Node - anti node - demonstrator-SS
24 ' അയനം demonstrator SS
25' രാശി, നാൾ, ഞാറ്റുവേള _ 3 - in - One demonstrator SS
26- Sundial - SS
തുടങ്ങി 28ൽ പരം ഉപകരണങ്ങൾ ഇനി സാമൂഹ്യ ശാസ്ത്ര ക്ലാസ്സുകളെ പതിന്മടങ്ങ് കാര്യക്ഷമമാക്കും -
സ്വയം പഠിക്കാനും,
അറിയാവുന്നവ പങ്കുവെക്കാനുo ലേണിംഗ് ടീച്ചേഴ്സ് ഇനിയും ഉണർന്നിരിക്കും -


മനോജ് കോട്ടക്കൽ  കൺവീനർ
ലേണിംഗ് ടീച്ചേഴ്സ്
മലപ്പുറം

,

1 comment:

  1. IT text books ന്റെ training ഒന്നും attend ചെയ്യാൻ സാധിക്കാതെ IT യുടെ വിഡിയോ ട്യൂട്ടോറിയൽ പല പ്രാവശ്യം കണ്ട് ആണ് 9-ലെ IT കഴിഞ്ഞ പ്രാവശ്യം എടുത്തത്. അപ്രകാരം ഭൂമിശാസ്ത്രലാബിന്റെ പ്രവർത്തനങ്ങളും വീഡിയോ ട്യൂട്ടോറിയലുകൾ വഴി ഉണ്ടെങ്കിൽ അത്അധ്യാപകരിൽ എത്തിച്ചാൽ ജൂൺ മുതൽ തന്നെ എല്ലാ സ്കൂളുകളിലും പ്രയോജനപ്പെടുത്താം. അങ്ങനെ തനിയെ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് Training നടത്തുന്നതാവും നല്ലത്. അല്ലെങ്കിൽ കഴിഞ്ഞ വർഷത്തെ ആലപ്പുഴയിലെ ഗണിത വിജയം പോലെ മാർച്ചിൽ SSA trainers - ന് കൊടുക്കേണ്ടി വരും. (പരീക്ഷണം ഒരു സ്ക്കൂളിൽ മുമ്പ് നടത്തിയിട്ട് കൂടി.) കേരളത്തിലെ മുഴുവൻ കുട്ടികൾക്ക്പ്രയോജനപ്പെടുത്തുകയാവണം വിദ്യാഭ്യാസ പ്രവർത്തകരുടെ പ്രധാന ലക്ഷ്യം Vacation training.ൽ ഇത് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ ജൂൺ മുതൽ തന്നെ എല്ലാ സ്കൂളിലും പ്രാവർത്തികമാക്കാമായിരുന്നു. അതു കൊണ്ട് എല്ലാ കുട്ടികളിലും എത്തുന്നതിന് താമസമുണ്ടാകരുത് എന്ന് പേരന്റ് എന്ന നിലയിൽ ആഗ്രഹിയ്ക്കുന്നു.

    ReplyDelete

പ്രതികരിച്ചതിനു നന്ദി