പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം അക്കാദമിക
മികവാണ് വിദ്യാലയ മികവ് എന്ന
സമീപനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
നിലവാരം
ഉയര്‍ത്തുന്നതിന് അത്
ലക്ഷ്യമിടുന്നു.
ആ ലക്ഷ്യം
സാക്ഷാത്കരിക്കുന്നുണ്ടോ?
മുകളില്‍
നല്‍കിയിരിക്കുന്നത് പത്താം
ക്ലാസ് പരീക്ഷാറിസല്‍റ്റ്
വിശകലനം ചെയ്തതാണ്.
കഴിഞ്ഞ
മൂന്നു വര്‍ഷത്തെ പ്രവണത
പുരോഗമന സ്വഭാവം പ്രതിഫലിപ്പിക്കുന്നു.
ഏതെങ്കിലും
വിഷയത്തിന് ഡി പ്ലസ് വാങ്ങിയ
കുട്ടികളുടെ ശതമാനത്തില്‍
കുറവുണ്ടായി.ഇത്
പ്രതീക്ഷ നല്‍കുന്നു.
മാത്രമല്ല
എ പ്ലസ് ഏതെങ്കിലും വിഷയത്തില്‍
വാങ്ങുന്നവരുടെ ശതമാനം
വര്‍ധിക്കുകയും ചെയ്തു.
എല്ലാത്തിനും
എ പ്ലസ് വാങ്ങിയവരുടെ ശതമാനവും
വര്‍ധിച്ചു.
ഗുണനിലവാരം
ഉയര്‍ത്തുന്നതിന് അധ്യാപകര്‍
സ്വീകരിച്ച നടപടികള്‍ ഫലം
കാണുന്നുണ്ട്.
അതിന്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഊര്‍ജം പകരുന്നു
പത്താം ക്ലാസിനെ കേന്ദ്രീകരിച്ചുളള വിശകലനം മാത്രം പോര. താഴെയുളള ക്ലാസുകളില്‍ നിലവാരം ഉയരുന്നുണ്ടോ എന്നും പരിശോധിക്കണം. അതിന് ഇപ്പോള്‍ ലഭ്യമായ പൊതു വിവരം എല്‍ എസ് എസ് ,യു എസ് എസ് പരീക്ഷകളാണ്.
കഴിഞ്ഞ രണ്ടു
വര്‍ഷത്തെ കണക്കുകള്‍
പരിശോധിച്ചാല്‍ പരീക്ഷക്കിരുന്നവരുടെ
എണ്ണത്തില്‍ വലിയ വര്‍ധനവ്
കാണാം. ഒന്നാം
ടേം പരീക്ഷയില്‍ ഉയര്‍ന്ന
ഗ്രേഡുകള്‍ വാങ്ങിയവര്‍ക്കേ
ഈ പരീക്ഷ എഴുതാനാകൂ.
അങ്ങനെ
അര്‍ഹത നേടുന്നവരുടെ എണ്ണത്തിലെ
വര്‍ധനവ് ശ്രദ്ധേയമാണ്.
എല്‍ എസ്
എസ്,യു
എസ് എസ് പരീക്ഷകളില്‍
വിജയിച്ചവരുടെ എണ്ണവും
വര്ധിച്ചിരിക്കുന്നു.
എല്‍ എസ്
എസ് നേടിയവരുടെ ശതമാനം
9ല്‍
നിന്നും 14 ആയി
വര്‍ധിച്ചു. യു
എസ് എസ് നേടിയവരുടെ ശതമാനം7.5ല്‍
നിന്ന് 12 ആയി
ഉയര്‍ന്നു അതായത് എല്‍ പി
തലത്തിലും യു പി തലത്തിലും
ഹൈസ്കൂള്‍ തലത്തിലും
നിലവാരവര്‍ധനവിന്റെ പ്രവണതയാണ്
മുകളിലെ രണ്ടു പട്ടികകളില്‍
നിന്നും ദൃശ്യമാകുന്നത്.
മറ്റൊരു പഠനറിപ്പോര്‍ട്ടും ലഭ്യമാണ്.നാസിന്റേതാണ്. അതില്‍ മൂന്ന് , അഞ്ച് ക്ലാസുകളില്‍ ദേശീയശരാശരിക്ക് മുകളിലാണ് കേരളം. എട്ടാം ക്ലാസിലും മെച്ചപ്പെട്ട നിലയിലാണ്.
നീതി ആയോഗിന്റെ
വിശകലനറിപ്പോര്‍ട്ടാണ്
മുന്നിലുളള മറ്റൊരു രേഖ.
പഠനനേട്ടങ്ങളുടെ
കാര്യത്തില്‍ 85%സ്കോര്‍,
വിദ്യാലയ
പ്രാപ്യതയുടെ കാര്യത്തില്‍
97.5%വുംഭൗതികസൗകര്യങ്ങളുടെ
കാര്യത്തില്‍ 82%
വും
അവസരതുല്യതയുടെ കാര്യത്തില്‍
94%വും
ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട്
70%വും
സ്കോര്‍ നേടി.
മൊത്തം
മേഖലകള്‍ പരിഗണിച്ചാല്‍
82.6%. ഇന്ത്യയിലെ
ഒന്നാം സംസ്ഥാനമായി കേരളം
മാറി. അതിനുളള
പുരസ്കാരവും കേരളസര്‍ക്കാരിനു
ലഭിച്ചു. ഇതു
സൂചിപ്പിക്കുന്നത് നാം
അക്കാദമികമായും മറ്റു
ഗുണതാസൂചകങ്ങളിലും
മുന്നേറ്റത്തിന്റെ പാതയിലാണെന്നാണ്.
ഓരോ പരിപാടി നടപ്പിലാക്കുമ്പോഴും അതെത്രമാത്രം ഫലപ്രദമായി എന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പരിപാടി നടത്തിത്തീര്‍ക്കുകയല്ല അതിന്റെ ഫലപ്രാപ്തി പരിശോധിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തുക എന്ന സമീപനം സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ മലയാളത്തിളക്കം, ഗണിത വിജയം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്
മറ്റൊരു പ്രധാന ഇടപെടലായിരുന്നു പ്രീസ്കൂള്‍ രംഗത്ത് നടപ്പിലാക്കിയത്. ക്ലസ്റ്ററധിഷ്ഠിത പ്രീസ്കൂള് സംവിധാനം കൊണ്ടുവരുന്നതിനും തെരഞ്ഞെടുത്ത പ്രീസ്കൂളുകളില്‍ അവസ്ഥാപഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ആക്ടിവിറ്റി കോര്‍ണറുകള്‍ ക്രമീകരിക്കുന്നതിനും വേണ്ട ഇടപെടലുണ്ടായി. ഈ പരിപാടി നടപ്പിലാക്കിയ 42.5% വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ കൂടി.
കുട്ടികളുടെ വര്‍ധനവിനെ ഡിവിഷന്‍ അടിസ്ഥാനത്തില്‍ പരിശോധിക്കുന്ന പട്ടികയാണ് ചുവടെയുളളത്
എഴുപതുകളുടെ അവസാനം മുതല്‍ കുട്ടികള്‍ കുറയാന്‍ തുടങ്ങിയിരുന്നു. ഡിവിഷന്‍ഫോള്‍, പ്രൊട്ടക്ഷന്‍ എന്നീ പദാവലികള്‍ അക്കാലത്താണ് ചര്‍ച്ചാ വിഷയമാകുന്നത്. തൊണ്ണൂറു മുതലുളള പ്രവണതയാണ് ചുവടെയുളളത്.
ഗ്രാഫില്‍ നിന്നും വളരെക്കാലത്തിനു ശേഷം പുരോഗതിയുണ്ടായതായി കാണാം.
ജനനനിരക്കുമായി
ചേര്‍ത്തുളള വിശകലനം പ്രസക്തമാണ്.
നിശ്ചിത
വര്‍ഷത്തില്‍ ജനിക്കുന്ന
കുട്ടികള്‍ അഞ്ചുവര്‍ഷം
കഴിയുമ്പോള്‍ ഒന്നാം ക്ലാസില്‍
പ്രവേശിക്കപ്പെടും എന്ന
സങ്കല്പപ്രകാരമുളള വിശകലനമാണ്.
ഏറ്റവും
ശ്രദ്ധേയമായ സംഗതി ആകെ
കുട്ടികളില്‍ പകുതിയോടടുത്ത്
കുട്ടികള്‍ പൊതുവിദ്യാഭ്യാസ
മേഖലയിലല്ലെന്നതാണ്.2010-11ല്‍
53.30% കുട്ടികള്‍
പൊതുവിദ്യാഭ്യാസ മേഖലയിലെത്തിയിരുന്നു.
അത് കുറ്ഞ്ഞു
കുറഞ്ഞ് 45.34%വരെയെത്തി.
കഴിഞ്ഞ
മൂന്നു വര്‍ഷമായി
പൊതുവിദ്യാലയങ്ങളിലേക്ക്
വരുന്നവരുടെ ശതമാനം വര്‍ധിക്കുകയാണ്
എന്ന് പട്ടികയില്‍ നിന്നും
മനസിലാക്കാം.
അതേസമയം
ജനനനിരക്കിലെ വ്യതിയാനവും
കാണണം. ഈ
വര്‍ഷം ഒന്നാം ക്ലാസില്‍
മുന്‍ വര്‍ഷേതിന്റെയത്രയും
കുട്ടികള്‍ എത്തിയിട്ടില്ല.
അതിന് ഒരു
കാരണം ജനനനരിക്കാണ്.
അതായത്
അഞ്ചു ലക്ഷത്തി മുപ്പത്തിനാലായിരത്തില്‍
നിന്നും അഞ്ചുലക്ഷത്തി
പതിനാറായിരത്തേലേക്കുളള
കുറവ്. 18445 ന്റെ കുറവ് .പ്രവേശനത്തില്‍ 3246ന്റെ കുറവ് മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കാണാനാകും.പക്ഷേ ശതമാനക്കണക്ക് നോക്കിയാല്‍ പ്രാതിനിധ്യത്തില്‍ 1.15ന്റെ വര്‍ധനവുണ്ട്
2015-16, 2016-17എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളുടെ എണ്ണം യഥാക്രമം 496,292, 496,292 എന്നിങ്ങനെയാണ്. അതായത് വരും വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനനിരക്കില്‍ കുറവ് പ്രവണത ഉണ്ടാകാന്‍ സാധ്യതയുണ്ട്. കേരളത്തിലെ ജനനനിരക്ക് ആയിരത്തിന് 14.8 എന്ന രീതിയിലാണ്. പത്തനംതിട്ട ജില്ലയിലും ആലപ്പുഴയിലെ ചെങ്ങന്നൂരുമാണ് ജനനനിരക്ക് ഏറ്റവും കുറവുളള പ്രദേശങ്ങള്‍
തിരുവല്ല - 10.63 / 1,000
മല്ലപ്പള്ളി - 10.69 / 1,000
കോഴഞ്ചേരി - 10.86 / 1,000
ചെങ്ങന്നൂര്‍ - 10.93 / 1,000
അടൂര്‍ - 11.09/ 1,000
ഈ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വളരെക്കുറവാണ്. എങ്കിലും പത്തനംതിട്ട ജില്ലയിലും മാറ്റം പ്രകടമാണ്. കുട്ടികള്‍ ചെറിയതോതിലാണെങ്കിലും വിദ്യാലയങ്ങളില്‍ കൂടുന്നുണ്ട്. പത്തനംതിട്ടയിലെചില വിദ്യാലയങ്ങള്‍ അക്കാദമിക ചലനമില്ലാതെ സാമൂഹികശ്രദ്ധ നേടാതെ തുടരുകയാണ്. ആ അക്കാദമിക നിശ്ചലതയെ ഭേദിക്കാതെ അവര്‍ക്ക് മുന്നേറാനാകില്ല. പത്തനംതിട്ടയുടെ വിവരങ്ങളാണ് ചുവടെയുളള പട്ടികയില്‍
വരും വര്‍ഷത്തെ മുന്നില്‍ക്കണ്ട് വളരെ ശക്തിയായി പ്രവര്ത്തിച്ചാല്‍ മാത്രമേ കൂടുതല്‍ കുട്ടികളെ പൊതുധാരയിലെത്തിക്കാന് കഴിയൂ. നാല്പത്തെട്ടു ശതമാനത്തോളം കുട്ടികള്‍ പുറത്തുണ്ട്. അവരെ ആകര്‍ഷിക്കണം. സമൂഹമനസില്‍ പൊതുവിദ്യാലയ നിലവാരം പതിയണം.
അതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുളളത്
ചില നിര്‍ദേശങ്ങള്
രേഖകള്‍ക്ക് കടപ്പാട്
1. 2019 july വിദ്യാരംഗം ലേഖനം - K.Vimalan
2. ഡോ സി രാമകൃഷ്ണന്റെ അവതരണക്കുറിപ്പ്
പത്താം ക്ലാസിനെ കേന്ദ്രീകരിച്ചുളള വിശകലനം മാത്രം പോര. താഴെയുളള ക്ലാസുകളില്‍ നിലവാരം ഉയരുന്നുണ്ടോ എന്നും പരിശോധിക്കണം. അതിന് ഇപ്പോള്‍ ലഭ്യമായ പൊതു വിവരം എല്‍ എസ് എസ് ,യു എസ് എസ് പരീക്ഷകളാണ്.
മറ്റൊരു പഠനറിപ്പോര്‍ട്ടും ലഭ്യമാണ്.നാസിന്റേതാണ്. അതില്‍ മൂന്ന് , അഞ്ച് ക്ലാസുകളില്‍ ദേശീയശരാശരിക്ക് മുകളിലാണ് കേരളം. എട്ടാം ക്ലാസിലും മെച്ചപ്പെട്ട നിലയിലാണ്.
ഓരോ പരിപാടി നടപ്പിലാക്കുമ്പോഴും അതെത്രമാത്രം ഫലപ്രദമായി എന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പരിപാടി നടത്തിത്തീര്‍ക്കുകയല്ല അതിന്റെ ഫലപ്രാപ്തി പരിശോധിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തുക എന്ന സമീപനം സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ മലയാളത്തിളക്കം, ഗണിത വിജയം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്
മറ്റൊരു പ്രധാന ഇടപെടലായിരുന്നു പ്രീസ്കൂള്‍ രംഗത്ത് നടപ്പിലാക്കിയത്. ക്ലസ്റ്ററധിഷ്ഠിത പ്രീസ്കൂള് സംവിധാനം കൊണ്ടുവരുന്നതിനും തെരഞ്ഞെടുത്ത പ്രീസ്കൂളുകളില്‍ അവസ്ഥാപഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ആക്ടിവിറ്റി കോര്‍ണറുകള്‍ ക്രമീകരിക്കുന്നതിനും വേണ്ട ഇടപെടലുണ്ടായി. ഈ പരിപാടി നടപ്പിലാക്കിയ 42.5% വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ കൂടി.
കുട്ടികളുടെ വര്‍ധനവിനെ ഡിവിഷന്‍ അടിസ്ഥാനത്തില്‍ പരിശോധിക്കുന്ന പട്ടികയാണ് ചുവടെയുളളത്
എഴുപതുകളുടെ അവസാനം മുതല്‍ കുട്ടികള്‍ കുറയാന്‍ തുടങ്ങിയിരുന്നു. ഡിവിഷന്‍ഫോള്‍, പ്രൊട്ടക്ഷന്‍ എന്നീ പദാവലികള്‍ അക്കാലത്താണ് ചര്‍ച്ചാ വിഷയമാകുന്നത്. തൊണ്ണൂറു മുതലുളള പ്രവണതയാണ് ചുവടെയുളളത്.
ഗ്രാഫില്‍ നിന്നും വളരെക്കാലത്തിനു ശേഷം പുരോഗതിയുണ്ടായതായി കാണാം.
2015-16, 2016-17എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളുടെ എണ്ണം യഥാക്രമം 496,292, 496,292 എന്നിങ്ങനെയാണ്. അതായത് വരും വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനനിരക്കില്‍ കുറവ് പ്രവണത ഉണ്ടാകാന്‍ സാധ്യതയുണ്ട്. കേരളത്തിലെ ജനനനിരക്ക് ആയിരത്തിന് 14.8 എന്ന രീതിയിലാണ്. പത്തനംതിട്ട ജില്ലയിലും ആലപ്പുഴയിലെ ചെങ്ങന്നൂരുമാണ് ജനനനിരക്ക് ഏറ്റവും കുറവുളള പ്രദേശങ്ങള്‍
തിരുവല്ല - 10.63 / 1,000
മല്ലപ്പള്ളി - 10.69 / 1,000
കോഴഞ്ചേരി - 10.86 / 1,000
ചെങ്ങന്നൂര്‍ - 10.93 / 1,000
അടൂര്‍ - 11.09/ 1,000
ഈ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വളരെക്കുറവാണ്. എങ്കിലും പത്തനംതിട്ട ജില്ലയിലും മാറ്റം പ്രകടമാണ്. കുട്ടികള്‍ ചെറിയതോതിലാണെങ്കിലും വിദ്യാലയങ്ങളില്‍ കൂടുന്നുണ്ട്. പത്തനംതിട്ടയിലെചില വിദ്യാലയങ്ങള്‍ അക്കാദമിക ചലനമില്ലാതെ സാമൂഹികശ്രദ്ധ നേടാതെ തുടരുകയാണ്. ആ അക്കാദമിക നിശ്ചലതയെ ഭേദിക്കാതെ അവര്‍ക്ക് മുന്നേറാനാകില്ല. പത്തനംതിട്ടയുടെ വിവരങ്ങളാണ് ചുവടെയുളള പട്ടികയില്‍
വരും വര്‍ഷത്തെ മുന്നില്‍ക്കണ്ട് വളരെ ശക്തിയായി പ്രവര്ത്തിച്ചാല്‍ മാത്രമേ കൂടുതല്‍ കുട്ടികളെ പൊതുധാരയിലെത്തിക്കാന് കഴിയൂ. നാല്പത്തെട്ടു ശതമാനത്തോളം കുട്ടികള്‍ പുറത്തുണ്ട്. അവരെ ആകര്‍ഷിക്കണം. സമൂഹമനസില്‍ പൊതുവിദ്യാലയ നിലവാരം പതിയണം.
അതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുളളത്
-
കേരളം സമ്പൂര്‍ണ ഹൈടെക്ക് വിദ്യാഭ്യാസ സംസ്ഥാനമായി മാറുന്നു.
-
ഇരുന്നൂറ് സാധ്യായ ദിനങ്ങള്‍ ഉറപ്പാക്കാനുളള കര്‍മപരിപാടി
-
ഒഴിവുളള അധ്യാപക തസ്തികകള്‍ നികത്തുന്നതിനെടുത്ത നടപടികള്‍
-
സമയബന്ധിതമായ പാഠപുസ്തക വിതരണം
-
തനത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന വിദ്യാലയങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്
-
അക്കാദമിക മികവിനുളള വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍
-
കുട്ടികളുടെ എണ്ണം കുറവുളള വിദ്യാലയങ്ങലെ കേന്ദ്രീകരിച്ചുളള സവിശേഷ പ്രവര്‍ത്തനങ്ങള്‍
-
ഡിജിറ്റര്‍ പോര്‍ട്ട്ഫോളിയോ അടക്കമുളള കാര്യങ്ങള്‍
-
ഭൗതികസൗകര്യം ഉയര്‍ത്തുന്നതിനുളള നടപടികള്‍
-
നിലവാരം മെച്ചപ്പെടുത്തുകയും അത് സമൂഹവുമായി പങ്കിടുകയും ചെയ്യുന്നതിനുളള നടപടികള്‍
-
ചില നിര്‍ദേശങ്ങള്
- സമൂഹപിന്തുണാതലം വര്‍ധിപ്പിക്കല്‍ ( തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ പിന്തുണയും സാന്നിധ്യവും )
- ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സ്കൂള്‍ തലത്തിലും സമിതികള്‍ ചേര്‍ന്ന് കര്‍മപദ്ധതികള്‍
- ജില്ലാതലത്തില്‍ വിപുലമായ ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷന്‍
- അക്കാദമിക കമ്മറ്റി രൂപീകരിക്കല്‍
- ജില്ലയിലെ ഏത് വിദ്യാഭ്യാസ ഏജന്‍സി നടത്തന്ന എല്ലാ പരിപാടികളും മുഖ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകണം
- ഓരോ ഉപജില്ലയും കര്‍മപദ്ധതി തയ്യാറാക്കണം
- ഈ വിദ്യാലയങ്ങളില്‍ വെച്ച് പരിപാടികള്‍ ( ജില്ലാ, ഉപജില്ലാതലപരിപാടികള്‍) സംഘടിപ്പിക്കണം
- ഈ വിദ്യാലയങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് അവിടുത്തെ കുട്ടികള്‍ക്ക് വിദഗ്ധ പിന്തുണ ലഭ്യമാക്കണം
- ഇംഗ്ലീഷ് നിലവാരമുയര്‍ത്താന്‍ സവിശേഷ പദ്ധതി
- ഓരോ ഉപജില്ലയിലും ആറുമാസം ദൈര്‍ഘ്യമുളള പരിശീലനം കുട്ടികള്‍ക്ക് ഒഴിവു ദിനങ്ങളില്‍
- വിദഗ്ധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സേവനം ലഭ്യമാക്കല്‍
- എല്ലാ വിദ്യാലയങ്ങളും ലക്ഷ്യനിര്‍ണയം നടത്തല്‍( അവസ്ഥാപഠനം)
- വിദ്യാലയകേന്ദ്രിത പരിപാടികള്‍ ആവിഷ്കരിക്കല്‍
- ഓരോ മാസവും ഡോക്യുമെന്റേഷന്‍
- അക്കാദമിക കമ്മറ്റിയുടെ നേതൃത്വത്തില്‍ ശില്പശാല നടത്തി പ്രവര്‍ത്തനമാര്‍ഗരേഖ തയ്യാറാക്കണം
- അത് അച്ചടിച്ച് എല്ലാ വിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കണം.
- സമ്പൂര്‍ണ ഹൈടെക്ക് പ്രഖ്യാപനം-ഹൈടെക്ക് പ്രദര്‍ശനക്ലാസുകള്‍
- മൂന്നു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിശദാംശങ്ങളോടെ രൂപപ്പെടുത്തണം
- അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനനിര്‍വഹണ പൂര്‍ത്തീകരണം
- ഒന്നാം ടേം റിസല്‍റ്റ് വിശകലനം ചെയ്ത് കൂടുതല്‍ ഉയര്‍ന്ന നിലവാരം ലക്ഷ്യമിട്ട് പിന്തുണ
- അധ്യാപകരുടെ മെന്ററിംഗ് -തനത് രീതികള്‍ വികസിപ്പിക്കല്‍
1. 2019 july വിദ്യാരംഗം ലേഖനം - K.Vimalan
2. ഡോ സി രാമകൃഷ്ണന്റെ അവതരണക്കുറിപ്പ്
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി