Pages

Wednesday, March 4, 2020

ഭാഷാപഠനനിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ആലോചിക്കുന്നവര്‍ക്കായി


യു പി മലയാളം
അടിസ്ഥാന പാഠാവലി
ു പി തലത്തിലെ അടിസ്ഥാനപാഠാവലിയിലെ പഠനനേട്ടങ്ങളാണ് ക്രോഡീകരിച്ചവതരിപ്പിക്കുന്നത്. അഞ്ചിലെയും ആറിലെയും ഏഴിലെയും ശേഷികള്‍ നോക്കൂ.  
  • വളര്‍ച്ചയുണ്ടോ?  
  • അധ്യാപികയ്ക്ക് ഗുണതാഘടകങ്ങളില്‍ വ്യക്തത ലഭിക്കുമോ?  
  • അഞ്ചിലാകട്ടെ എല്ലാ വ്യവഹാരരൂപങ്ങളും ഒറ്റ ശേഷിയില്‍ ചേര്‍ത്തു പറയുകയാണ്. ഏതിനാണ് ഊന്നല്‍?  
  • ഫലത്തില്‍ ആ പഠനനേട്ടം എഴുതിവെച്ച് ഏതെങ്കിലും ഒരു വ്യവഹാരരൂപത്തിന് പ്രാധാന്യം നല്‍കി പോവുകയില്ലേ?  
  • ചര്‍ച്ചകളിലും സംവാദങ്ങളിലും രൂപീകൃതമായ ആശയങ്ങള്‍ ക്രോഡീകരിച്ച് വാചികമായും ലിഖിതമായും പ്രകടിപ്പിക്കുന്നു എന്ന ശേഷിക്ക് എല്ലാ കുട്ടികളെയും പരിഗണിച്ച് എത്ര അവസരങ്ങള്‍ വേണ്ടിവരും. ചര്‍ച്ചകളില്‍ പങ്കെടുക്കല്‍, ക്രോഡീകരിക്കല്‍, വാചികമായി അത് അവതരിപ്പിക്കല്‍, ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ഭിന്നങ്ങളായ കഴിവുകളാണ്. അവ ഓരോ കുട്ടിക്കും കിട്ടത്തക്ക വിധമാണോ ആസൂത്രണം?  
  • ഒരോരോ യൂണിറ്റിനെ മാത്രം പരിഗണിച്ചുളള ആസൂത്രണത്തിന് പരിമിതിയുണ്ടോ?
പഠനനനേട്ടങ്ങളെ നിങ്ങളുടെ വിശകലനത്തിനായി അവതരിപ്പിക്കുന്നു. (പഠനനേട്ടങ്ങളെ ഞാന്‍ വിശകലനത്തിനും താരതമ്യത്തിനും അനുയോജ്യമെന്നു ഞാന്‍ കരുതുന്ന ഒരു രീതിയില്‍ തരംതിരിച്ചിട്ടുണ്ട്)
വായന, വാചികാവതരണം
  1. സാമൂഹ്യപരിവര്‍ത്തനത്തിനുവേണ്ടിപ്രവര്‍ത്തിക്കുകയും ത്യാഗമനുഭവിക്കുകയും ചെയ്ത മഹദ് വ്യക്തികളു‍ടെ അനുഭവങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്,‍ ആത്മകഥാ- ഭാഗങ്ങള്‍ എന്നിവ വായിച്ച്സ്വാംശീകരിക്കുകയും ചര്‍ച്ചകള്‍,പ്രസംഗം , ചര്‍ച്ചകള്‍ എന്നിവയിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു
  2. പ്രകൃതിസ്നേഹം അ‍ടിസ്ഥാനമാക്കിയുള്ള കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ തിരഞ്ഞെടുത്ത് വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു
കവിത
ആറാം ക്ലാസ്
  • കവിതകള്‍ ഉചിതമായ ഭാവത്തിലും ഈണത്തിലും ആലപിക്കുന്നു.
  • കവിതയുടെആശയം, ഭാവം ,എന്നിവ ഉള്‍ക്കൊണ്ട് ഹൃദിസ്ഥമാക്കി ഉചിതമായ ഈണത്തില്‍ ചൊല്ലി അവതരിപ്പിക്കുന്നു .
  • സൂചകങ്ങള്‍ വകസിപ്പിച്ച് സ്വന്തം ആലാപനവും മറ്റുള്ളവരുടെ ആലാപനവും വിലയിരുത്തുന്നു.
  • നാടന്‍പാട്ടുകള്‍ താളത്തോടെ ഭാവാതമകമായി പാടി അവതരിപ്പിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു.
  • കവിതകളിലെ ആശയം, ബിംബകല്‍പന, ചമല്‍ക്കാരഭംഗി, പ്രയോഗസവിശേഷതകള്‍ എന്നിവ കണ്ടെത്തി വിശദീകരിക്കുന്നു
ഏഴ്
  • കവിതകള്‍ ഉചിതമായ ഭാവാവിഷ്കാരത്തോടെ യോജിച്ച താളത്തിലുംഈണത്തിലും ചൊല്ലി അവ തരിപ്പിക്കുന്നു.
  • കവിതയിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥ കണ്ടെത്തി വിശകലനം ചെയ്യുന്നു
  • കവിതകളിലെ ആശയം, ചമല്‍ക്കാരം, ബിംബകല്പന, വാങ്മയചിത്രം, സവിശേഷപ്രയോഗഭംഗി എന്നിവ കണ്ടെത്തി പറയുന്നു.
  • കവിതകള്‍ ഉചിതമായ ഭാവത്തിലും ഈണത്തിലും അവതരിപ്പിക്കുന്നു.
കഥ, ഗദ്യം
ആറാം ക്ലാസ്
  • ഗദ്യഭാഗങ്ങള്‍ ആശയവ്യക്തതയോടെയും ഉച്ചാരണശുദ്ധിയോടെയും ഒഴുക്കോടെയും വായിച്ചവതരിപ്പിക്കുന്നു.
  • ഗദ്യപാഠങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഉച്ചാരണശുദ്ധിയോടുകൂടി വായിക്കുന്നു.
  • കഥകള്‍ ആശയം ഉള്‍ക്കൊണ്ട് ഉചിതമായ ഭാവം, ശബ്ദനിയന്ത്രണം ഒഴുക്ക് , ഉച്ചാരണശുദ്ധി, എ ന്നിവയോടെ വായിക്കുന്നു
ഏഴ്
  • കഥ ഉചിതമായ ഭാവാവിഷ്കാരത്തോടെ വായിച്ച്അവതരിപ്പിക്കുന്നു.
  • കഥകളിലെ സന്ദര്‍ഭങ്ങള്‍ അഭിനയിച്ച് അവതരിപ്പിക്കുന്നു.
  • സംവാദത്തില്‍ പങ്കെടുത്ത് ആശയങ്ങളും നിലപാടുകളും യുക്തിസഹമായി അവതരിപ്പിക്കുന്നു.
  • വിവിധ ആശയമേഖലകളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് ആശയങ്ങളും നിലപാടുകളും യുക്തിസഹമായി അവതരിപ്പിക്കുന്നു
  • ചര്‍ച്ചകളിലും സംവാദങ്ങളിലും രൂപീകൃതമായ ആശയങ്ങള്‍ ക്രോഡീകരിച്ച് വാചികമായും ലിഖിതമായും പ്രകടിപ്പിക്കുന്നു
സ്വതന്ത്രവായന ( ലൈബ്രറി)
ആറാം ക്ലാസ്
  1. പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രശ്നോത്തരിക്കുള്ള ചോദ്യാവലി, ലഘുകുറിപ്പ് എന്നിവ തയ്യാറാക്കുന്നു.
  2. സ്വന്തം അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങള്‍ കണ്ടെത്തി വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു.
ഏഴാം ക്ലാസ്
  1. സ്വന്തം അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങള്‍ വായിക്കുകയും വായനാനുഭവങ്ങള്‍ വൈവിധ്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.
  2. കഥകളുടെ രചനാരീതി, സാമൂഹികപ്രസക്തി, വൈവിധ്യം തുടങ്ങിയ സവിശേഷതകള്‍ ചര്‍ച്ചചെയ്യുന്നു.
  3. ചര്‍ച്ചകളിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് വാചികമായും ലിഖിതമായും അവതരിപ്പിക്കുന്നു.
  4. വായനാനുഭവത്തെ ദൃശ്യാനുഭവവുമായി താരതമ്യംചെയ്ത്കുറിപ്പ്തയ്യാറാക്കുന്നു.
  5. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും കൃതിയിലെ അവരുടെ സ്ഥാനവും കണ്ടെത്തി വിലയിരുത്തുന്നു.
  6. വായനാനുഭവവും ദൃശ്യാനുഭവവും താരതമ്യം ചെയ്യുന്നു
പ്രയോഗം, വിശേഷണം,
അഞ്ചാം ക്ലാസ്
  1. വിശേഷണങ്ങല്‍ ചേര്‍ക്കുമ്പോള്‍ പദങ്ങള്‍ക്കുണ്ടാവുന്ന ആശയവ്യാപ്തി മനസ്സിലാക്കി സ്വന്തം രചനകളില്‍ പ്രയോഗിക്കുന്നു
  2. ഒരു പ്രത്യേകസന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്ന പ്രയോഗത്തിന്റെ ഔചിത്യം,ശക്തി, സൗന്ദര്യം എന്നിവ മനസ്സിലാക്കി സ്വന്തം രചനകളില്‍ ഉള്‍പ്പെടുത്തുന്നു. ( ഇവ എല്ലാ രചനാശേഷികള്‍ക്കും പൊതുവായി വരുന്നവയാണല്ലോ ? ആ രീതിയില്‍ കാണുന്നുണ്ടോ? പരിഗണിക്കുന്നുണ്ടോ?
ആറാം ക്ലാസ്
  1. പദങ്ങള്‍,പ്രയേഗങ്ങള്‍, ചൊല്ലുകള്‍, ശൈലികള്‍, തുടങ്ങിയവ ഉള്‍പ്പെടുത്തി സന്ദര്‍ഭാനുസരണം സംസാരിക്കുകയും സ്വന്തംരചനകളില്‍ അവ ഔചിത്യപൂര്‍വം ഉപയോഗിക്കുകയും ചെയ്യുന്നു.
  2. പദങ്ങള്‍, പ്രയോഗങ്ങള്‍, ചൊല്ലുകള്‍, ശൈലികള്‍ തുടങ്ങിയവ സന്ദര്‍ഭാനുസരണം ഉപയോഗിക്കുന്നു.
ഏഴാം ക്ലാസ്
  1. വിഷയത്തിനും സന്ദര്‍ഭത്തിനും യോജിച്ച ,പദങ്ങള്‍, പ്രയോഗങ്ങള്‍ ശൈലികള്‍ എന്നിവ സംഭാഷണത്തിലും എഴുത്തിലും ഉപയോഗിക്കുന്നു.
രചനാപ്രവര്‍ത്തനങ്ങള്‍.
അഞ്ചാം ക്ലാസ്
  1. കണ്ടും കേട്ടും വായിച്ചും അനുഭവിച്ച കാര്യങ്ങള്‍ ആസ്വദിക്കുകയും യുക്തിപൂര്‍വ്വം വിശകലനം ചെയ്ത് ആസ്വാദനക്കുറിപ്പ്, കഥാപാത്രനിരൂപണം, കത്ത്, വര്‍ണന, ഉപന്യാസം, പ്രസംഗം തുടങ്ങിയ വ്യവഹാരരൂപങ്ങളില്‍ ഉചിതമായ ഭാഷയില്‍(പദങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍, ഘടന) ആവിഷ്കരിക്കുകയും ചെയ്യുന്നു
  2. സ്വാംശീകരിച്ച ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഉപന്യാസം, വാങ്മയചിത്രം, റോള്‍പ്ലേ, ലഘുകുറിപ്പുകള്‍ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുന്നു.
  3. വിവിധ സാഹിത്യരചനകള്‍വായിച്ച് നമ്മുടെസംസ്കാരം,,ആചാരാനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയുടെ സവിശേഷതകള്‍ മനസ്സിലാക്കുന്നു. അഭിമുഖംനടത്തിയും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടും കൂടുതല്‍വിവരങ്ങള്‍ കണ്ടെത്തി കുറിപ്പുകള്‍തയ്യാറാക്കുന്നു.
  4. പ്രകൃതി സൗഭാഗ്യത്തിനേല്ക്കുന്ന ആഘാതങ്ങള്‍ പ്രതിപാദിക്കുന്ന കഥകള്‍, എന്നിവ വായിച്ച് ഉപന്യാസം, സംവാദം, ചര്‍ച്ചകള്‍, പോസ്റററുകള്‍ എന്നിവയിലൂടെ പ്രതികരിക്കുന്നു.
ആറാം ക്ലാസ്
  1. കഥകളുടെ രചനാരീതി, സാമൂഹികപ്രസക്തി,വൈവിധ്യം തുടങ്ങിയ സവിശേഷതകള്‍ പരിഗണിച്ചും സ്വന്തം കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചും പറഞ്ഞും എഴുതിയും ആസ്വാദനം അവതരിപ്പിക്കുന്നു
  2. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും കഥയിലെ സ്ഥാനവും കണ്ടെത്തി പറഞ്ഞും എഴുതിയും കഥാപാത്രനിരൂപണം തയ്യാറാക്കുന്നു.
  3. വായിച്ച സര്‍ഗ്ഗാത്മകരചനകളെ വ്യത്യസ്തമായ തരത്തില്‍ ആവിഷ്കരിക്കുന്നു
  4. കേട്ടതോ വായിച്ചറിഞ്ഞതോ ആയകാര്യങ്ങള്‍യുക്തിപൂര്‍വ്വം വിശകലനംചെയ്ത് സ്വന്തം അഭിപ്രായങ്ങള്‍പറഞ്ഞും എഴുതിയുംപ്രകടിപ്പിക്കുന്നു
  5. സൂചകങ്ങള്‍ വികസിപ്പിച്ച് സ്വന്തം രചനകളും മറ്റുള്ളവരുടെ രചനകളും വിലയിരുത്തുന്നു.
  6. സന്ദര്‍ത്തിനനുസരിച്ച് ശേഖരണം നടത്തി പതിപ്പുകള്‍,പത്രികകള്‍ തയ്യാറാക്കുന്നു.
  7. ആശയങ്ങള്‍ വിശകലനം ചെയ്ത് സ്വന്തം അഭിപ്രായം യുക്തിയോടെ എഴുതി അവതരിപ്പിക്കുന്നു.
  8. നോവല്‍ഭാഗം വായിച്ച് സംഭവങ്ങളുടെ വൈകാരികത ഉള്‍ക്കൊണ്ട്കുുറിപ്പ് തയ്യാറാക്കുന്നു
സര്‍ഗാത്മകാവിഷ്കാരം
ആറ്
  1. വായിച്ച രചനകളിലെ ആശയം ,സംഭവം എന്നിവ മനസ്സിലാക്കി വ്യത്യസ്ത രൂപങ്ങളില്‍ രചിക്കുകയും അവതരിപ്പിക്കുകയും(നിശ്ചലദൃശ്യം, ലഘുനാടകം)ചെയ്യുന്നു.
ഴ്
  1. പാഠഭാഗങ്ങളില്‍ നിന്നു നേടിയ ഭാഷാപരവും ആശയപരവുമായ ശേഷികള്‍ പ്രയോജനപ്പെടുത്തി സര്‍ഗ്ഗാത്മകരചനകളില്‍ ഏര്‍പ്പെടുന്നു.
  2. വായിച്ചസര്‍ഗ്ഗാത്മകരചനകളെ വ്യത്യസ്തവും ഉചിതവുമായരീതിയില്‍ പുനരാവിഷ്കരിക്കുന്നു 
  3. സൂചകങ്ങള്‍ വികസിപ്പിച്ച് സ്വന്തം പ്രകടനവും മറ്റുള്ളവരുടെ പ്രകടനങ്ങളും വിലയിരുത്തുന്നു. 
  4. വിവിധ ആശയമേഖലകളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുത്ത് ആശയങ്ങളും നിലപാടുകളും യുക്തിയോടെ അവതരിപ്പിക്കുന്നു. 
  5. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കി പ്രബന്ധങ്ങള്‍/ ഉപന്യാസങ്ങള്‍/ നിവേദനങ്ങള്‍ തയ്യാറാക്കുന്നു.

മനോഭാവവുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങള്‍ അഞ്ചാം ക്ലാസില്‍ മാത്രം!
  1. എല്ലാ തരത്തിലുള്ള വിവേചനങ്ങള്‍ക്കുമതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുംതനിക്കും കൂട്ടുകാര്‍ക്കും സാധിക്കുമെന്ന് തെളിയിക്കുന്ന വിവിധപ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെടുന്നു
  2. തനിക്കു ചുറ്റുമുള്ള സസ്യലതാദികളെയും ജീവജാലങ്ങളെയും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
  3. വായിച്ചും കേട്ടും അനുഭവിച്ചും മനസ്സിലാക്കിയ സ്നേഹം,കരുണ,സഹാനുഭൂതി തുടങ്ങിയ മാനുഷികഭാവങ്ങളുടെ അന്തസ്സത്ത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നു.
പഠനനേട്ടം എന്ന പദം ഉപയോഗിച്ചപ്പോള്‍ അളക്കാവുന്നത്, നേടാവുന്നത്, വ്യക്തതയുളളത്, ദൃശ്യമാകുന്നത് എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു.
നിര്‍ദേശങ്ങള്‍
  1.  ശേഷികളുടെ മുന്‍ഗണന നിശ്ചയിക്കണം
  2. ശേഷികളുടെ വളര്‍ച്ച വ്യക്തമാക്കുന്ന രീതിയില്‍ വേണം അവതരിപ്പിക്കേണ്ടത്
  3. ഓരോ ശേഷിയുടെയും ഗുണതാസൂചകങ്ങള്‍ തയ്യാറാക്കണം ( വ്യവഹാരരൂപങ്ങളുടെ മാത്രം പോര)
  4. ഓരോ കുട്ടിക്കും ഓരോ ശേഷിയെയും അടിസ്ഥാനമാക്കി ലഭ്യമാകേണ്ട കുറഞ്ഞ അവസരം നിശ്ചയിക്കണം
  5. ഓരോ അവസരത്തിലും ഉപയോഗിക്കാനുന്ന പ്രക്രിയും തന്ത്രവും അധ്യാപക സഹായിയില്‍ ഉളളതുമായി തട്ടിച്ചുനോക്കി പര്യാപ്തത തീരുമാനിക്കണം
  6. പുതിയ പാഠനസാമഗ്രികള്‍ വേണ്ടി വരുമോ? എന്തിനെല്ലാം?
  7.  ശേഷിനേടുന്നതില്‍ ഇടര്‍ച്ചയുണ്ടാകുന്ന കുട്ടികള്‍ക്കായി നല്‍കേണ്ട പിന്തുണാതന്ത്രം വികസിപ്പിക്കണം

1 comment:

  1. ഭാഷാക്ളാസിന്ടെ കരുത്ത് ചോരുന്നത് ഈ നാലു ഘട്ടങ്ങളിൽ. അതു തകർന്നാൽ പിന്നെ തുടർച്ചയില്ലതന്നെ.കണ്ടും കേട്ടും വായിച്ചും പിന്നെ പറഞ്ഞും എന്നതും കൂടിയായാൽ പൂർണ്ണമായി.ഉദാ..കവിത എങ്ങും പോയി.(മഹാകവി പി.)ഇവിടെ കാണുക എന്ന സാധ്യതയുടെ വിപുലനം ചർച്ച ചെയ്യാം. കവിതയുടെ വ്യത്യസ്ത ആവിഷ്കാരങ്ങൾ കാണുക എന്നതിൽ എന്തൊക്കെ?ഐസിടി..ഭാഷാലാബ്..ചാർട്ടിലെഴുതിയത്..പാഠപുസ്തകം..കുട്ടികൾ കൈപ്പടയിൽ പകർത്തിയത്..ക്ളാസ് ലൈബ്രറി തുടങ്ങിയവ.കേൾക്കാൻ അവസരം..ഐസിടി.. ഭാഷാലാബ് സ്കൂൾ പ്രതിഭകൾ.. ടീച്ചർ..ക്ളാസിലെ ഗ്രൂപ്പ്..വ്യക്തിഗതം ഇങ്ങനെ അതു തുടരാം വിശകലന പ്രക്രിയ ഈ ഘട്ടത്തിൽ കൂട്ടിയിണക്കണം .
    കവി പരിചയം കാലഘട്ടം ഇവയും സാമാന്യേന കുട്ടികൾ അറിയേണ്ടതുണ്ട്. ഈ സമയത്താണ് സാമൂഹിക മായ അനുഭവം ഒരുക്കേണ്ടത്.വായനശാല..ഡോക്യുമെന്ററി..അഭിമുഖം..ഇങ്ങനെ വിശാലമായതും നിലവാരത്തിനനുസരിച്ചുള്ളതുമായ അനുഭവം ഒരുക്കും.ഇവിടെ കുട്ടികൾ ക്ക് പറയാൻ സ്വന്തം വായനാനുഭവം..നിരീക്ഷണം..സ്വന്തം അഭിപ്രായം.. അവസരം ഉണ്ടാകണം. പിന്നെ പുതിയ കവിതകളെ കൂട്ടിയിണക്കി ചർച്ച തുടരാം. രചനയിലേക്കു കടക്കാം. ഓരോ അനുഭവ ഘട്ടത്തിലും സ്വാംശീകരണരചനയ്യ് അവസരം നൽകാം.വ്യവഹാര രൂപങ്ങളിൽ മാത്രമല്ലല്ലോ ഭാഷ യുടെ രചനാസാധ്യത.

    ReplyDelete

പ്രതികരിച്ചതിനു നന്ദി