കൊറോണക്കാലത്തെ
സവിശേഷ അക്കാദമിക ഇടപെടലായ
എന്റെ മലയാളം
നല്ല മലയാളം പരിപാടിയുടെ
ഒന്നാം ഘട്ടം പരിശീലന പരിപാടിക്ക്
ഇന്ന് (10/4/20
വെള്ളി
)
സമാപനം
കുറിക്കുകയാണ്.
ഈ
ഏപ്രിൽ ഒന്നു മുതൽ പത്തു
വരെയുള്ള ദിവസങ്ങളിലായി
നടത്തിയ ഓൺലൈൻ ലൈൻ മലയാള പഠന
പരിപോഷണ പരിപാടിയിൽ കേരളത്തിലെ
14
ജില്ലകളിൽ
നിന്നുമായി ആയിരത്തിൽപ്പരം
കുട്ടികളും നൂറിൽപ്പരം
അധ്യാപകരും പങ്കാളികളായി.
അങ്ങനെ
കേരളത്തിന്റെ അക്കാദമിക്ക്
ചരിത്രത്തിലെ ഒരു നാഴികക്കല്ലായി
എന്റെ മലയാളം നല്ല മലയാളം
പ്രവർത്തനങ്ങൾ മാറി എന്നു
പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
ടീച്ചേഴ്സ്
ക്ലബ്ബ് കോലഞ്ചേരിയുടെ
റിസോഴ്സ് ടീമിന്റെ നേതൃത്വത്തിൽ
ലക്ഷത്തിൽപ്പരം രൂപ മുടക്കി
വികസിപ്പിച്ചെടുത്ത ഓൺലൈൻ
മലയാള ഭാഷാ പഠന സാമഗ്രികളും
ഇവയുമായി ബന്ധപ്പെട്ട പരിശീലനവും
ഇതിൽ പങ്കാളികളാകുന്ന
കുട്ടികൾക്കും അധ്യാപകർക്കും
വിദ്യാലയങ്ങൾക്കും സൗജന്യമായിട്ടാണ്
നൽകിയത്.
കെ
എം നൗഫൽ ,ടി
റീഷ്മ,
ബി
എസ് അനീഷ ,ജാസ്മിൻ
കെ ജോസഫ് എന്നീ അധ്യാപകരാണ്
ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം
നൽകിയത് .
മെന്റേഴ്സ്
കേരള ,അധ്യാപകക്കൂട്ടം
എന്നീ നവമാധ്യമ കൂട്ടായ്മകൾ
ഒപ്പം നിന്നു.സൗജന്യമായ രണ്ടാം ഘട്ടം പരിശീലനം ഏപ്രിൽ 13 തിങ്കളാഴ്ച ആരംഭിക്കും.
കേരളത്തിലെ
പ്രധാനപ്പെട്ട മൂന്ന് അധ്യാപക
കൂട്ടായ്മകള്‍ ഒരുമിച്ചപ്പോള്‍
അത് പുതിയ പ്രതീക്ഷയായി.
ഈ
അവധിക്കാലത്ത് അധ്യാപകക്കൂട്ടായ്മകളുടെ
സംയുക്ത ശില്പശാല തിരൂരില്‍
നടത്താനിരിക്കുകയായിരുന്നു.
അപ്പോഴാണ്
കൊറോണ.
പുതിയ
സാഹചര്യത്തില്‍ കോലഞ്ചേരി
ടീച്ചേഴ്സ് ക്ലബ്ബും മെന്റേഴ്സ്
കേരളയും അധ്യാപകക്കൂട്ടവും
കൈകോര്‍ത്തു.
ശ്രീ
പൗലോസ് വിശ്രമമില്ലാത്ത
അക്കാദമിക പ്രവര്‍ത്തകനാണ്.
നിരന്തരം
പുതിയ അന്വേഷണങ്ങളിലാണ്.
സ്വന്തം
വിദ്യാലയത്തില്‍ പ്രയോഗിച്ച്
ആത്മവിശ്വാസം നേടിയതിനു
ശേഷമാണ് മറ്റിടങ്ങളിലേക്ക്
വ്യാപിപ്പിക്കുക.
ശ്രീ
പൗലോസ് മുന്നോട്ട് വെച്ച
കൈത്താങ്ങ് എന്ന പരിപാടിയാണ്
കൂടുതല്‍ സമഗ്രമാക്കി
കേരളത്തിലാകെ നടപ്പിലാക്കിയ
മലയാളത്തിളക്കം .അത്
ഭാഷയിലെ പിന്നാക്കാവസ്ഥ എന്ന
സവിശേഷ പ്രശ്നത്തെ അഭിസംബോധന
ചെയ്യാനുളളതായിരുന്നു.
മലയാളത്തിളക്കം
നടപ്പിലാക്കിയ സന്ദര്‍ഭത്തില്‍
ഭാഷാസമീപനവുമായി ബന്ധപ്പെടുത്തി
വിട്ടുവീഴ്ച ചെയ്യുന്നതിന്
ആ ടീം അംഗങ്ങള്‍ തയ്യാറല്ലായിരുന്നു.
ശിശുകേന്ദ്രിത
പഠനത്തിന്റെയും
ഭാഷാസമഗ്രതാദര്‍ശനത്തിന്റെയും
ഭൂമികയിലാണ് മലയാളത്തിളക്കം
പടുത്തുയര്‍ത്തിയത്.
- വ്യവഹാരരൂപത്തെ ആധാരമാക്കണം
- കുട്ടിയുടെ ആവിഷ്കാരം ഒരു വ്യവഹാരരൂപത്തിലേക്ക് തന്നെ വളരണം
- ആശയപ്രകാശനത്തിന്റെ തലത്തിലാണ് കുട്ടികളുടെ പ്രതികരണങ്ങളെ കാണേണ്ടത്
- ക്ലാസിലെ എല്ലാ കുട്ടികളുടെയും ചിന്തയെ ഏക ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തിലുളള ചോദ്യങ്ങളുന്നയിച്ച് പ്രതികരണങ്ങള്‍ സൃഷ്ടിച്ചാലേ എഡിറ്റിംഗ് അടക്കമുളള പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ
- വൈകാരികാന്തരീക്ഷം പ്രധാനമാണ്. ചങ്ങാതിയായി അധ്യാപിക അനുഭവപ്പെടണം
- താല്പര്യമുളള, കുട്ടികള്‍ക്ക് മുഴുകാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളിലാണ് ഭാഷാപഠനം കൂടുതല്‍ അര്ഥവത്താകുകഏഴത്തും വായനയും ഒന്നിച്ചുകൊണ്ടുപോകണം. സ്വതന്ത്ര രചനയ്കും സര്‍ഗാത്മകതയ്കും സ്വതന്ത്ര വായനയ്കും അവസരം നല്‍കണം .കുട്ടികളുടെ പങ്കാളിത്തത്തോടെ വികസിക്കുന്ന തത്സമയപാഠങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം
- വൈവിധ്യമുളള പ്രവര്‍ത്തനങ്ങളൊരുക്കണം
- സ്വയം തെറ്റുകള്‍ തിരുത്തിമുന്നേറുന്നതിന് അവസരമൊരുക്കണം
- വാക്യഘടന, വാക്യഭംഗി, വിശേഷണം ചേര്‍ത്തുപറയല്‍, ആശയക്രമീകരണം, അക്ഷരധാരണ, ചോദ്യങ്ങളുന്നയിക്കല്‍, വ്യവഹാരരൂപങ്ങളുടെ സവിശേഷതകള്‍ പാലിക്കല്‍ എന്നിവയെല്ലാം അഭിസംബോധന ചെയ്യണം.
- നിരന്തരം പോസിറ്റീവ് ഫീഡ്ബാക്കും അംഗീകാരവും നല്‍കണം.
നിലവിലുളള
പാഠപുസ്തകം അസീസ് കമ്മറ്റി
നിര്‍ദേശപ്രകാരം സങ്കലിത
രീതിയിലാണ് ഭാഷാപഠനത്തെ
സമീപിച്ചിരിക്കുന്നതെന്ന്
പരിശോധിച്ചാല്‍ വ്യക്തമാകും.
അത്
ഉദ്ദേശിച്ച ഫലം നല്‍കിയില്ല.
ഈ
അവസരത്തിലാണ് മലയാളത്തിളക്കം
ബദല്‍ രീതി മുന്നോട്ട് വെച്ചത്.
കുട്ടികള്‍
അത് ഹൃദയത്തില്‍ സ്വീകരിച്ചു.
മുഴുകി.
വിരസതയില്ല.
യാന്ത്രികതയില്ല.
പ്രചോദനവും
പ്രോത്സാഹനവും വ്യക്തിഗത
പിന്തുണയും.
പഠനോത്സുകത
ഉയര്‍ന്ന അളവില്‍ പ്രകടമായി.
അവര്‍ക്ക്
തന്നെ അവരുടെ പുരോഗതി ദൃശ്യമായി.
ചുരുങ്ങിയ
കാലം കൊണ്ടായിരുന്നു മാറ്റം.
ധനമന്ത്രിയടക്കമുളളവരുടെ
മുമ്പാകെ അവര്‍ എഴുതിയും
വായിച്ചും മലയാളത്തിളക്കത്തിന്റെ
വിജയസാക്ഷ്യങ്ങളായി.
മലയാളത്തിളക്കം
നടപ്പിലാക്കിയ അക്കാലത്തു
തന്നെ,
ചെറിയ
ക്ലാസുകളിലെ ഭാഷാപഠനത്തില്‍
എന്തുകൊണ്ട് ഈ സമീപനം
സ്വീകരിച്ചുകൂടാ എന്ന് ചോദ്യം
ഉയര്‍ന്നിരുന്നു.
ഞാന്‍
ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളില്‍
ട്രൈ ഔട്ട് നടത്തി.
അവര്‍ക്ക്
വഴങ്ങും.
പ്രക്രിയാപരമായി
അനുയോജ്യവത്കരണം നടത്തണമെന്നു
മാത്രം.ഗണിതവിജയം
പരിപാടി ഏറ്റെടുക്കേണ്ടി
വന്നതിനാല്‍ തുടര്‍ പ്രവര്‍ത്തനം
സാധ്യമായില്ല.
ശ്രീ
പൗലോസാകട്ടെ കുഞ്ഞുമലയാളം
എന്ന പേരില്‍ ഒന്ന്,
രണ്ട്
ക്ലാസുകളിലേക്ക് പ്രത്യേകംർമായി
രൂപകല്പന ചെയ്ത പരിപാടി ട്രൈ
ഔട്ട് ചെയ്തു.
അദ്ദേഹത്തിന്റെ
സ്കൂളിലെ എല്ലാ കുട്ടികളും
ആ ക്ലാസില്‍ ആര്‍ജിക്കേണ്ട
ഭാഷാ ശേഷികളെല്ലാം നല്ല
നിലവാരത്തോടെ നേടി എന്ന്
സമൂഹത്തെ ബോധ്യപ്പെടുത്തി.
കുഞ്ഞുമലയാളത്തിന്റെ
വ്യാപനമെങ്ങനെ എന്ന ആലോചന
നടന്നുവരികയായിരുന്നു.
അപ്പോഴാണ്
കൊറോണക്കാലം.
ശ്രീ
പൗലോസ് ശുഭാപ്തി വിശ്വാസിയാണ്.
സാധ്യതകള്‍
പരിശോധിച്ചുകൊണ്ടിരിക്കും.
ശ്രീ
പൗലോസ് എന്നെ വിളിച്ചു.
"
മാഷേ,
കൊറോണക്കാലത്ത്
മലയാളത്തിളക്കത്തിന്റെ
ഓണ്‍ലൈന്‍ സാധ്യത പരിശോധിച്ചാലോ?"
"പൗലോസേ,
അത്
മുഖാമുഖം നടത്തിയ പ്രക്രിയ
അല്ലേ?"
"സര്‍
,
രക്ഷിതാക്കളുണ്ടല്ലോ?
താല്പര്യമുളളവര്‍
വരട്ടെ".
"എങ്ങനെ
അധ്യാപകരെ കിട്ടും?
കുട്ടികളെ
കിട്ടും?"
"താല്പര്യമുളള
അധ്യാപകരോട് രജിസ്റ്റര്‍
ചെയ്യാന്‍ പറയാം."
പൗലോസ്
അറിയിപ്പ് നല്‍കി
എന്റെ
മലയാളം നല്ല മലയാളം
- മലയാള ഭാഷയിൽ ലേഖനത്തിലും വായനയിലും പ്രശ്നം നേരിടുന്ന , പൊതു വിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും പഠിക്കുന്ന (CBSE / ICSE ഉൾപ്പടെ ) ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള ലോകത്തെവിടെയുമുള്ള മലയാളികളായ കുട്ടികൾക്കു വേണ്ടി സൗജന്യമായി ഒരു online പഠന പരിപോഷണ പരിപാടി ആരംഭിക്കുന്നു.
ഈ പരിശീലന പരിപാടിയിൽ ഒരു റിസോഴ്സ് പേഴ്സണാകുന്നതിന് താത്പര്യമുള്ള അധ്യാപകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു.2020 ഏപ്രിൽ 1 ബുധൻ മുതൽ പരിശീലനം ആരംഭിക്കും- എന്റെ മലയാളം നല്ല മലയാളം എന്ന ഈ പദ്ധതിയിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ മലയാളം പഠിപ്പിക്കുന്ന അധ്യാപകർക്കും മലയാളത്തിളക്കം പഠന പരിപോഷണ പരിപാടിയിൽ പങ്കാളികളായവർക്കും ആർ പി മാരാകാം.
നിങ്ങൾ ചെയ്യേണ്ടത്
ഘട്ടം ഒന്ന്- ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ എന്റെ മലയാളം നല്ല മലയാളം റിസോഴ്സ് ടീമിൽ അംഗമാവുക. ഇതിനായി ,റിസോഴ്സ് ടീമിൽ അംഗമാകുവാൻ ആഗ്രഹിക്കുന്ന അധ്യാപകന്റെ / അധ്യാപികയുടെ പേര് ,ക്ലാസ്, സ്കൂൾ ,ജില്ല എന്നിവ രേഖപ്പെടുത്തി 9446762687 എന്ന നമ്പറിലേക്ക് വാട്സ് ആപ് സന്ദേശമയക്കണം
- സൗജന്യമായ പരിശീലനമാണ് നൽകുന്നത്.
- വാട്സ് ആപ് വഴി ഓരോ ക്ലാസുകൾക്കും ആവശ്യമായ പഠനസാമഗ്രികൾ ലഭ്യമാക്കും.
- ക്ലാസ് അടിസ്ഥാനത്തിൽ പഠന സാമഗ്രികൾ എങ്ങനെ വിനിമയം ചെയ്യണം എന്ന് നിർദ്ദേശം നൽകും
- ഒരു ബാച്ചിന് പത്തു ദിവസത്തെ തുടർച്ചയായ പരിശീലനം.
- മലയാളത്തിളക്കം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമായ ടി ടി പൗലോസ് ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഘട്ടം 2
പരിശീലനത്തിന്റെ രീതി- ഒന്ന് ,രണ്ട് ക്ലാസുകൾ ഒരു ഗ്രൂപ്പ്
- മൂന്ന്, നാല് ക്ലാസുകൾ ഒരു ഗ്രൂപ്പ്
- അഞ്ച് ,ആറ് ,ഏഴ് ക്ലാസുകൾ ഒരു ഗ്രൂപ്പ്.
- മൂന്ന് ഗ്രൂപ്പുകളുടെയും റിസോഴ്സ് പേഴ്സൺസിനെ പങ്കാളികളാക്കി ഒരു പൊതു ഗ്രൂപ്പ്.
- ടീച്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യക്തമായ നിർദ്ദേശങ്ങളും മോണിട്ടറിംങ്ങും നടത്തും.
- താത്പര്യമുള്ള അധ്യാപകർ മാത്രം താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക
ടീച്ചേഴ്സ് ക്ലബ്ബ്, കോലഞ്ചേരി.എറണാകുളം 9446762687
സി
ബി എസ് ഇ ,
ഐ
സി എസ് ഇ വിഭാഗങ്ങളെ
ഉള്‍പ്പെടുത്തിയതിനെക്കുറിച്ച്
ഞാനൊന്നും പറഞ്ഞില്ല.
കാരണം
പൗലോസ് കൈത്താങ്ങ് പരിപാടി
ആദ്യമായി ട്രൈ ഔട്ട് നടത്തുന്നത്
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന
സിബി എസ് ഇക്കാരിലാണ്.
മലയാളം
ഭാഷയെന്ന നിലയില്‍ പഠിക്കാത്തവര്‍.
അത്
വിജയം കണ്ടു.
ലോകത്തെവിടെയുളള
മലയാളിക്കും മലയാളം പഠിക്കാനുളള
പരിപാടി എന്നതാണ് പൗലോസിന്റെ
സ്വപ്നം.
കേരളത്തില്‍
മലയാളം മിഷന്‍ എന്നൊരു
സംവിധാനമുണ്ട്.
ലോകത്തെവിടയുമുളള
മലയാളിയ മലയാളം പഠിപ്പിക്കുക
എന്നതാണ് അവരുടെ ലക്ഷ്യങ്ങളിലൊന്ന്.
അവരോട്
ഞാന്‍ മലയാളത്തിളക്കത്തിന്റെ
സാധ്യത രണ്ടു വര്‍ഷം മുമ്പ്
പറഞ്ഞിരുന്നു.
പക്ഷേെ
അവര്‍ക്ക് ധൈര്യം പോര.
പൗലോസിന്റെയും
ടീച്ചേഴ്സ് ക്ലബ്ബിന്റെയും
ഇടപെടലിന് പലമാനങ്ങളുണ്ട്
എന്നു ഞാന്‍ കരുതുന്നു.
ഈ
പരിപാടിയില്‍ പങ്കെടുത്ത
ചില രക്ഷിതാക്കള്‍ക്ക്
തിരിച്ചറിവുണ്ടായിട്ടുണ്ട്.
അവര്‍
മക്കളെ പൊതുവിദ്യാലയത്തില്‍
ചേര്‍ക്കാനും തീരുമാനിച്ചു.
കുട്ടികള്‍
ആസ്വദിച്ച് പഠിക്കുന്നതില്‍
അവര്‍ക്കും ആനന്ദം.
ഈ
പരിപാടിയില്‍ പങ്കാളികളായ
അധ്യാപകരുടെ പ്രതികരണങ്ങള്‍
1.
"ഒരു
സാധാരണ അധ്യാപകന്റെ
ഒപ്പമെത്താനല്ല ഞങ്ങളുടെ
ഓട്ടം.
നിങ്ങളെപ്പോലുള്ള
കുട്ടികൾക്ക് വേണ്ടി ജീവിക്കുന്ന
അധ്യാപകരുടെ ഒപ്പമെത്താനാ
ഞങ്ങളുടെ ഓട്ടം...
നന്ദി.
ആദരവ്.അനുകരണീയം
.”
2.
UP,
High school CBSE ഗ്രൂപ്പിലെ
ഒൻപതാം ക്ലാസ്സിലെ ഒരു കുട്ടിയെ
പൊതുവിദ്യാലത്തിലേയ്ക്
ചേർക്കാൻ തീരുമാനമായി.
സ്ലോ
ലേണർ ആയ ഒരു കുട്ടി പോലും
അത്യാവശ്യം പ്രതികരിച്ചു.
നമ്മളെക്കാൾ
ഏറെ അവർക്കു താത്പര്യമാണ്
പ്രവർത്തനങ്ങളിൽ.
പക്ഷേ
ശരിയാകുമോ എന്നൊരു പേടി
കുട്ടികൾക്ക്.
ഇന്നത്തെ
പാഠരൂപീകരണ പ്രവർത്തനങ്ങൾ
അവർക്കു പുതുമയുള്ള അനുഭവമായിരുന്നു
൩
എന്റെ
സ്കൂളിലെ പ്രവർത്തനങ്ങൾ
ഇന്ന് തുടങ്ങി.
തുടക്കത്തിന്റെ
ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായെങ്കിലും
മക്കളൊക്കെ ഉഷാറായി
വരുന്നു.ഗ്രൂപ്പിലെ
എല്ലാവർക്കും പ്രത്യേകിച്ച്
പൗലോസ് സാറിന് വളരെ നന്ദി
.ഇന്നലെ
ഉച്ചമുതൽ,
ഇന്നത്തെ
ദിവസം ഫുൾ ടൈം ഞാനിതിൽ
മുഴുകുകയായിരുന്നു നന്ദി -
വളരെയധികം
നന്ദി!
3.
മാഷെ
....
ഇവിടെ
നിന്നും ലഭിക്കുന്ന
നിർദ്ദേശങ്ങൾക്കനുസരിച്ച്
സമയബന്ധിതമായി തന്നെ പ്രവർത്തനങ്ങൾ
കുട്ടികളുടെ ഗ്രൂപ്പിൽ
കൊടുക്കുന്നുണ്ട്..
3, 4 രണ്ട്
ക്ലാസ്സ് ഗ്രൂപ്പുകളിലായിട്ടാണ്
ചെയ്യുന്നത്....
ഇപ്പോൾ
വീഡിയോ കണ്ടതിനു ശേഷമുള്ള
ചർച്ച നടന്നു കൊണ്ടിരിക്കുന്നു.
എല്ലാം
സമയബന്ധിതമായി കുട്ടികൾ
ക്കു കൊടുക്കുന്നുണ്ട്...
അവർ
നന്നയി ചെയ്യുന്നുമുണ്ട്....
മുഴുവൻ
ഗ്രൂപ്പിൽ ഇടാൻ പറ്റില്ലല്ലോ....
അതുകൊണ്ടാ...
ഇടാത്തത്
4.
മലയാളതിളക്കം
മൊഡ്യൂൾ നല്ല ഒരു മൊഡ്യൂൾ
ആണ്.
എന്റെ
അനുഭവം കൊണ്ട് പറയുന്നു.
5.
ഒരു
വീഡിയോ നമ്മൾ കൊടുത്തു.
ഒന്നാം
ക്ലാസ്സിലെ ആ മിടുക്കി എത്ര
നന്നായി അവതരിപ്പിച്ചു..
ഒരു
വാട്സപ്പ് മെസ്സജ് മാത്രമേ
അദ്ധ്യാപിക /
അധ്യാപകൻ
നൽകിയിട്ടുണ്ട് ഉണ്ടാകൂ..
.
ശരിക്കും
ഞാൻ ചിന്തിച്ചു പോയത്.
ഒരു
മണിക്കൂർ നേരം കൊണ്ട് കുട്ടികളിൽ
എത്ര എത്ര ആശയങൾ ആണ് വന്നത്.
ശരിക്കും
അധ്യാപകർ അല്ലേ മാറേണ്ടത്?
6.
സാർ
കുട്ടികൾ മികച്ച പ്രകടനം
കാഴ്ചവയ്ക്കുന്നു.
വീഡിയോ
സൂക്ഷിച്ചു വയ്ക്കുന്നു.
എല്ലാം
ഇതിൽ ഇടണ്ട ആവശ്യം ഇല്ലല്ലോ
ഞാൻ സൂര്യൻ എഴുതാൻ പറഞ്ഞ ശേഷം
വിവരണം തയ്യാറാക്കാൻ
പറഞ്ഞിട്ടുണ്ട് കുറെ സൂചനകളും
നൽകി നാളെ ചെയ്യാനാണ്
പറഞ്ഞിരിക്കുന്നത് ഗ്രൂപ്പിൽ
മെസേജ് വായിക്കുമ്പോൾ അധ്യാപകൻ
അടുത്തുള്ള ഫീൽ കുട്ടിക്ക്
തോന്നിയാലേ പ്രവർത്തനം
സുഗമമാകൂ എന്ന് വിശ്വസിക്കുന്നു.
അങ്ങനെ
ഇടപെട്ടാൽ മികച്ച വിവരണം കഥ
എല്ലാം ലഭിക്കും.
ഇവിടെ
പല നിലവാരക്കാരുണ്ട് ആ രീതിയിൽ
പ്രത്യേകം നിരദേശം നൽകണം
എന്തായാലും എന്റെ മലയാളം
നല്ല മലയാളം ഗ്രൂപ്പിൽ എന്നെ
ചേർത്തതിന് നന്ദി.
ഈ
ഗ്രൂപ്പിലെ പ്രവർത്തനത്തിലൂടെ
എന്റെ കുട്ടികൾ തേജസുള്ളവരാകും
ഇതിന്റെ അണിയറ പ്രവർത്തകർക്ക്
പ്രത്യേകിച്ച് പൗലോസ് സാറിന്
അഭിനന്ദനങ്ങൾ
7.
Sir,
അഭിമാനം
തന്നെയാണ് ഓരോ വാക്കിലും
ഞങ്ങൾക്കും,
ഇത്
ഒപ്പം കൊണ്ടുപോകാൻ എന്റെ
കഴിവിന്റെ maximum
try ചെയ്യും
സ്കൂൾ തുറന്നിട്ടായാലും ഈ
method
പകർന്നുകിട്ടുക
എന്നതും പരമപ്രേധാനം ആണ്
8.
Sir,
ഒന്നാം
ക്ലാസ്സിലെ അധ്യാപികയായ
എനിക്ക് ഇന്നലെയാണ് join
ചെയ്യാൻ
സാധിച്ചത്.അത്
വലിയ ഒരനുഗ്രഹവും അനുഭവവുമാണ്.
എല്ലാവർക്കും
നന്ദി.
വളരെ
ഉത്സാഹം നിറഞ്ഞ ഈ പ്രവർത്തനങ്ങൾ
ഞങ്ങൾക്ക് നാളെയാണ് തുടങ്ങാനാവുക.
അതിന്റെ
ഒരു വിഷമം ഉണ്ട്.
ഇന്നാണ്
എല്ലാ അധ്യാപകരേയും രക്ഷിതാക്കളേയും
അറിയിക്കുവാൻ സാധിച്ചത്.
എങ്കിലും
ഏറെ വിശ്വാസത്തോടെ വളരെ
നന്ദിയോടെ ഈ ഗ്രൂപ്പിൽ
പങ്കാളിയായതിലുള്ള സന്തോഷം
അറിയിക്കുന്നു.
Thank you So much
9
ഞാൻ
സുമയ്യ .നമ്മൾ
കുട്ടികളുടെ അടുത്തില്ലാത്ത
സാഹചര്യത്തിൽ ഈ വർക്ക് ഞാൻ
എന്റെ ക്ലാസ് ഗ്രൂപ്പിൽ
പൊതുവായാണ് നൽകിയത്.
എന്നാൽ
ഓരോരുത്തരും അവരവരുടെ
കഴിവിനനുസരിച്ച് പ്രവർത്തനം
ചെയ്തിട്ടുണ്ട്.
10
"എന്റെ
സ്കൂളിലെ പ്രവർത്തനങ്ങൾ
ഇന്ന് തുടങ്ങി.
തുടക്കത്തിന്റെ
ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായെങ്കിലും
മക്കളൊക്കെ ഉഷാറായി
വരുന്നു.ഗ്രൂപ്പിലെ
എല്ലാവർക്കും പ്രത്യേകിച്ച്
പൗലോസ് സാറിന് വളരെ നന്ദി
.ഇന്നലെ
ഉച്ചമുതൽ,
ഇന്നത്തെ
ദിവസം ഫുൾ ടൈം ഞാനിതിൽ
മുഴുകുകയായിരുന്നു നന്ദി -
വളരെയധികം
നന്ദി!”
11
അടിസ്ഥാനശേഷി
കൈവരിക്കാത്തവർക്കാണല്ലോ
നാം ഇത്തരമൊരു പ്രവർത്തനവുമായി
മുന്നിട്ടിറങ്ങിയത്.
ഇതിലെ
പല രചനകളും ഉയർന്ന നിലവാരം
പുലർത്തുന്നുണ്ട്.
പെൻസിൽ
രചനകൾ മായ്ച്ചിട്ടുള്ളതായും
കാണുന്നു.
നൽകിയ
രചനയുടെ ഫീഡ് ബാക്കിനപ്പുറം
രണ്ടോ അതിലധികമോ പ്രവർത്തനങ്ങൾ
ഒരേ സമയം നൽകുന്നതാവും ഉചിതം
എന്നു തോന്നുന്നു.
അളക്കാൻ
കഴിയുന്നതും.
ഭാഷയിൽ
ലേഖന പ്രശ്നം മാത്രമല്ലല്ലോ
...
ലളിതമായ
ഒരു കവിത നൽകി എഴുതാൻ
ആവശ്യപ്പെടുന്നതും നന്നാവും
എന്ന് തോന്നുന്നു.
ചോദ്യകർത്താവിന്റെ
ചിന്തകൾ,
കുട്ടിയുടെ
ചിന്തകൾ ഉൾപ്പെടെ ....
12
വലിയൊരു
നന്ദിയോടു കൂടി തുടങ്ങട്ടെ
മാഷെ....
3, 4 ക്ലാസ്സ്
ഗ്രൂപ്പുകളിലാണ് പ്രവർത്തനങ്ങൾ
തുടങ്ങിയിട്ടുള്ളത്...
എല്ലാ
കുട്ടികളേയും ഇതിൽ പങ്കാളികളാക്കാൻ
സാധിച്ചിട്ടില്ല കാരണം ഇത്
ആവശ്യമായ കുട്ടികൾകളിൽ
ചിലർക്ക് ഇത്തരമൊരു ഫോൺ
സൗകര്യം ഇല്ല...
അതാണ്
വല്ലാത്തൊരു വിഷമം....
രക്ഷിതാക്കളുടെ
പൂർണ്ണ സഹകരണം ഉണ്ട്...
അവർ
തന്നെ മക്കളുടെ പ്രയാസം
കണ്ടെത്തി അറിയിക്കുന്നുണ്ട്...
13
:
ഓരോരുത്തരും
അയച്ചു തരുന്ന കുറിപ്പ് ഓരോ
കുട്ടിയുടേയും പേരിൽ folder
ഉണ്ടാക്കി
ലാപ്പിൽ സേവ് ചെയ്യുന്നുണ്ട്...
ഇത്
സ്കൂൾ തുറക്കുമ്പോൾ വലിയൊരു
സഹായമാവുമെന്ന് വിശ്വസിക്കുന്നു
14.
കേരളത്തിലെ
അധ്യാപകർ വിചാരിച്ചാൽ എന്തും
നടക്കും എന്ന് സമൂഹത്തെ
ബോധ്യപ്പെടുത്താൻ പറ്റിയ
അവസരം.
നന്നായി
ഉപയോഗിക്കാം നമുക്കീ സമയം.
15
രക്ഷകർത്താക്കളിൽ
കുറച്ചു കൂടി താല്പര്യം
ഉണർത്തുന്ന തരത്തിലുള്ളഒരു
ശബ്ദം സന്ദേശം കൂടി അയച്ചാൽ
നന്നായിരുന്നു സാർ
16,
മാഷേ...
എൻ്റെ
മലയാളം team
work ന്
ഒരായിരം ആശംസകൾ.
എൻ്റെ
മനസ്സിൽ തോന്നിയ ചില ആശയങ്ങൾ
കുറിക്കട്ടെ ...
1.മലയാളത്തിളക്കം
പോലുള്ള പ്രവർത്തനങ്ങൾ
ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾ
ഒരുപാടുണ്ട് നമുക്ക് ചുറ്റും
2.
വിദ്യാലയ
അന്തരീക്ഷത്തിൽ ഇത്തരം
പ്രവർത്തനങ്ങൾ നടത്തുക വളരെ
ശ്രമകരമാണ് പ്രത്യേകിച്ച്
കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ
.
3.
ഇതിന്
ഒരു മറുപടിയായി ഓൺലൈൻ ക്ലാസ്
ഞാൻ കാണുന്നു.
4.
മറ്റൊരു
സവിശേഷത,
ഇത്തരം
ക്ലാസുകൾക്ക് നേതൃത്വം
നൽകുന്നവർ തന്നെ നേരിട്ട്
അധ്യാപകരോട് പ്രവർത്തനങ്ങൾ
പങ്കിടുമ്പോൾ,
അധ്യാപക
പരിശീലനങ്ങളിൽ
സംഭവിക്കാനിടയുള്ള
സംഭവിക്കാറുള്ള ശോഷണം
കുറയുന്നതായി അനുഭവപ്പെട്ടു.
5.
പ്രവർത്തനങ്ങൾ
വിജയിക്കണമെങ്കിൽ സ്വയം
സന്നദ്ധരായ അധ്യാപകരും
രക്ഷിതാക്കളും അനിവാര്യം'
6.പ്രവർത്തനങ്ങൾ
നൽകുന്ന ഒരു ഗ്രൂപ്പും അവതരണം
നടത്താൻ മറ്റൊരു ഗ്രൂപ്പും
കൂടുതൽ നല്ലതാകുമോ?
7.
നേരിട്ടുള്ള
ക്ലാസുകളിൽ കുട്ടി തൻ്റെ
പ്രവർത്തനങ്ങളും അധ്യാപരുടെ
പ്രവർത്തനങ്ങളുമാണ് കൂടുതൽ
പരിചയപ്പെടുന്നത് (ഗ്രൂപ്പ്
ആക്റ്റീവിറ്റി ഉണ്ടെങ്കിലും)
എന്നാൽ
ഇവിടെ മറ്റ് കുട്ടികളുടെ
അവതരണവും കുട്ടിക്ക്
നേരിട്ടറിയാനും പിന്നീട്
അവ ഉപയോഗിക്കാനും കഴിയുന്നുണ്ട്.
കൂടുതൽ
ചെയ്യാനും അവർ പരിശ്രമിക്കും
8.
20 കുട്ടികളുള്ള
ഗ്രൂപ്പുകളാണ് അനുയോജ്യം.
9.
ടീച്ചറുടേയും
രക്ഷിതാവിൻ്റെയും ഇടപെടലുകൾ
ഒരേ സമയം കുട്ടിക്ക് കിട്ടുന്നു.
നന്ദി
നിറഞ്ഞ മനസ്സോടെ
റെജി
ടീച്ചർ,
സെൻ്റ്.ജോസഫ്സ്
HSS
മതിലകം.
തൃശ്ശൂർ
17
ഞാൻ
വടകര സബ്ജില്ലയിലെ ഒരു
അധ്യാപികയാണ്.സത്യത്തിൽ
മലയാളത്തിളക്കം എങ്ങനെയാണ്
ക്ലാസിൽ ചെയ്യേണ്ടതെന്ന്
ഇപ്പോഴാണ് ശരിക്കും
മനസ്സിലായത്.ഇതിന്
ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിത്തന്ന
പൗലോസ് മാഷ്ക്കും ടീമിനും
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പ്രിയനന്ദയുടെ
കുറിപ്പ്
ഞാൻ
പ്രിയനന്ദ എസ്.
മാഹി
കേന്ദ്രിയ വിദ്യാലയത്തിലെ
ഏഴാം ക്ലാസ് വിദ്യാർത്ഥി.
ഞാൻ
LKG
യിലും
UKG
യിലും
മാത്രമാണ് മലയാളം പഠിച്ചത്.
ഒന്നാം
ക്ലാസ് മുതൽ KV
യിലാണ്
പഠിക്കുന്നത്.
അവിടെ
മലയാളം ഇല്ലാത്തതിനാൽ വലുതായാൽ
പരീക്ഷകളൊക്കെ മലയാളത്തിൽ
ആയിരിക്കുമല്ലോ എന്നായിരുന്നു
എന്റെ ആശങ്ക.
മലയാളം
തെറ്റില്ലാതെ വായിക്കാൻ
എന്റെ അച്ഛനും അമ്മയും
സഹായിച്ചിരുന്നു.
പത്രം
വായിക്കാൻ അമ്മ എന്നെ
സഹായിക്കാറുണ്ട്.
ഇപ്പോൾ
എഴുതാനായിരുന്നു വിഷമം.
ചെറിയ
ക്ലാസ്സുകളിൽ പഠിക്കുമ്പോൾ
'അമ്മ
കേട്ടെഴുത്തു നടത്തുമായിരുന്നു.
അമ്മ
എപ്പോഴും പറയാറുണ്ട് ഈ കാലത്തു
ഒരു ജോലി കിട്ടണമെങ്കിൽ മലയാളം
നന്നായി പഠിക്കണം.
അപ്പോൾ
എനിക്കതിന്റെ ഗൗരവം മനസിലായില്ല.
എന്നാൽ
ഇപ്പോൾ എനിക്ക് മനസ്സിലാവാൻ
തുടങ്ങി.
ഈ
വർഷം എന്നെ സർക്കാർ സ്കൂളിലെ
ഇംഗ്ലീഷ് മീഡിയത്തിലേയ്ക്
മാറ്റുകയാണ്.
എനിക്ക്
വളരെ വിഷമമുണ്ടായിരുന്നു
K.
V യിൽ
നിന്നും മാറാൻ.
പക്ഷെ
'അമ്മ
എന്നെ പറഞ്ഞു മനസിലാക്കി.
സമയത്താണ്
കൊറോണ രൂക്ഷമായത്.
ബാക്കിയുള്ള
പരീക്ഷകളൊക്കെ മാറ്റി.ലോക്‌ഡോൺ
ആയി.
എവിടെയും
പോകാൻ പറ്റുന്നില്ല.
വീട്ടിലിരുന്നു
ബോറടി തുടങ്ങി.
അപ്പോഴാണ്
അമ്മയുടെ ഫോണിൽ എന്റെ മലയാളം
നല്ല മലയാളം എന്ന കോഴ്സിനെ
പറ്റി അറിയുന്നത്.
ആദ്യം
എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല.
പിന്നെ
തോന്നി എന്തായാലും പുതിയ
സ്കൂളിലേക്ക് മാറുമ്പോൾ
മലയാളം വേണ്ടിവരുമല്ലോ
എന്നോർത്ത് ടീച്ചേഴ്സ് ക്ലബ്ബ്
കോലഞ്ചേരിയുടെന്റെ മലയാളം
നല്ല മലയാളം online
പരിശീലന
പരിപാടിയിൽ ചേർന്നു.തുടർന്നങ്ങനെ
ഓരോ ദിവസവും
ഓരോ
പ്രവർത്തനങ്ങൾ ചെയ്‌തു
തുടങ്ങി.
എനിക്ക്
വീഡിയോ പാഠരൂപീകരമാണ് ഏറെ
ഇഷ്ടമായത്.
ഓരോ
ദിവസം കഴിയുമ്പോഴും തെറ്റുകൾ
കുറയുമ്പോൾ എനിക്ക് നല്ല
ആത്മവിശ്വാസം ഉണ്ടാവാറുണ്ട്.
ഈ
കോഴ്സിൽ ചേർന്നപ്പോൾ
മുമ്പിലെത്തേക്കാൾ മലയാളം
എഴുതാനും വായിക്കാനും
കഴിയുന്നുണ്ട്.
ഈ
കോഴ്സിലെ അധ്യാപകരായ പൗലോസ്
മാഷും അനീഷ ടീച്ചറും ഓരോ
കുട്ടികളെയും പ്രത്യേകം
ശ്രദ്ധിച്ചു കാര്യങ്ങൾ
അന്വേഷിക്കുന്നുണ്ട്.
അനീഷ
ടീച്ചർ ഒരു അമ്മയെ പോലെ എല്ലാ
കുട്ടികളുടെയും പ്രവർത്തനം
കഴിയുമ്പോൾ അവരെ വിളിച്ചു
അന്വേഷിച്ചു കുട്ടികളുടെ
തെറ്റുകൾ തിരുത്താറുണ്ട്.
ടീച്ചർ
തന്റെ കുട്ടിയെ പോലെ എല്ലാ
കാര്യങ്ങളും പറഞ്ഞു തരാറുണ്ട്.
നമ്മൾക്ക്
ടീച്ചറെ വിളിച്ചു സംശയങ്ങൾ
ചോദിക്കാനും സാധിക്കും.
ടീച്ചർ
തന്റെ ജോലികളൊക്കെ മാറ്റിവെച്ചിട്ടു
നമ്മുടെ അടുത്ത് സമയം ചെലവഴിച്ചു
നമ്മളെ നല്ല നേട്ടത്തിലേയ്ക്കു
നയിക്കുന്നു.
അനീഷ
ടീച്ചറോട് ഞാൻ ഒരുപാടു
കടപ്പെട്ടിരിക്കുന്നു.
ഈ
പ്രോഗ്രാമിന് നേതൃത്വം നൽകിയ
എല്ലാവർക്കും സ്നേഹത്തിന്റെ
ഭാഷയിൽ നന്ദി പറയുന്നു
പ്രിയനന്ദ.
ഏഴാം
ക്ലാസ് .കേന്ദ്രീയ
വിദ്യാലയം .മാഹി
രക്ഷിതാക്കളുടെ
പ്രതികരണങ്ങള്‍
1.
"ഞാൻ
അനുരാഗിന്റെ അമ്മ.
ഇന്നു
ഞാൻ സൂര്യൻ പൂർത്തിയാക്കുമ്പോൾ
അവൻ ഏറ്റവും ഇഷ്ടപെട്ട
അധ്യാപകന്റെ സ്ഥാനത്ത് എഴുതിയ
പേരുകണ്ട ഞാൻ ഞെട്ടി.
കാരണം
ഒരു തവണ പോലും നേരിട്ടു
കണ്ടിട്ടില്ലാത്ത പൗലോസ്
സർ ആണ് അവന് ഏറ്റവും പ്രിയപെട്ടവൻ
-
ഒരു
അധ്യാപികയായ എനിക്കും സർ ഒരു
പാട് പാഠങ്ങൾ പകർന്നു നൽകി.ഒരായിരം
നന്ദി"
2.
"ഞാൻ
ആരിഫയുടെ ഉമ്മിയാണ്.
ഞാൻ
ശാസ്താംകോട്ട സബ് ജില്ലയിൽ
ഗവ.എച്ച്.വി.എൽ.പി
സ്കൂളിലെ അധ്യാപികയാണ്.
പൗലോസ്
മാഷിനോടൊപ്പം ഒരു ശില്പശാലയിൽ
പങ്കെടുത്തിട്ടുണ്ടായിരുന്നു.
റീഷ്മ
ടീച്ചർ ഓരോ മക്കൾക്കും തെറ്റുകൾ
തിരുത്തി കൊടുക്കുമ്പോഴും
അവരുടെ നന്മകൾ എടുത്തു
പറയുമ്പോഴും അവർക്ക് നല്ല
ആകാംഷയാണ്.
മക്കളുടെ
മനസിൽ അത്രക്ക് സ്വാധീനിച്ചു
മാഷും,
ടീച്ചറും.
എല്ലാ
വിധ ഭാവുകങ്ങളും"
"എന്റെ
സ്കൂളിലെ പ്രവർത്തനങ്ങൾ
ഇന്ന് തുടങ്ങി.
തുടക്കത്തിന്റെ
ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായെങ്കിലും
മക്കളൊക്കെ ഉഷാറായി
വരുന്നു.ഗ്രൂപ്പിലെ
എല്ലാവർക്കും പ്രത്യേകിച്ച്
പൗലോസ് സാറിന് വളരെ നന്ദി
.ഇന്നലെ
ഉച്ചമുതൽ,
ഇന്നത്തെ
ദിവസം ഫുൾ ടൈം ഞാനിതിൽ
മുഴുകുകയായിരുന്നു നന്ദി -
വളരെയധികം
നന്ദി!”
3.
"
എന്റെ
മകൾക്ക് ഇന്നു ഉണ്ടായ
ഒരു അനുഭവമാണ് ഞാൻ
പറയുന്നത് അവളുടെ ഓഡിയോക്ക്
മറുപടി കിട്ടിയില്ല എന്ന്
പറഞ്ഞു വിഷമമായിരുന്നു.
എന്നാൽ
ഞാൻ ടീച്ചറെ വിളിച്ചപ്പോൾ
ഉടനെ തന്നെ ടീച്ചർ മറുപടി
തന്നു.
മക്കളുടെ
മനസ്സിൽ അത്രക്ക് സ്വാധീനമാണ്
ടീച്ചറുടേയും മാഷിന്റെയും
വിലയിരുത്തലിന്.
അതാണ്
അവർക്ക് ചെയ്യാനുള്ള
പ്രചോദനവും
4.
First
ofall heartfull thnks to th whole team who r working behind th
curtain of ths great project.becoz day by day ur ideas and approaches
r touchng my sons mind deeply.especaly today's lastwork(say ur
thoughts)whn i askd hm isn't tharas deed a wrong one? I ws realy
surprisd whn he told me no she s correct becoz small children alwys
needs specl lov and care.I nevr expectd such an answr frm hm.He is a
littl bit introvert in speakng out.lackof self confidens.but nowdays
he enjoys n sendin d voice messags.he really enjoys th deep
appreciasns frm an unknown teacher in a sweet voice.another reason s
u r presenting th materials in an interstng and thought provokng
media, which really shakes the children's thoughts.shehab as s tryng
to write and draw even th pictures and works which u didn't ask thm
to-do.that shows hs innermost interest.he never needs an outer
pressur fr dong th works.compared to hs school homeworks he s dong it
joyfully.that's really great sir.another interstng matter s nowdays v
r sleeping lately.becoz there was nothing to-do for thm in
morning.only tv tab etc...but today he wanted hs food early and told
me that he wants to sleep early becoz he wants to wakeup early
and to do the works at first.that's really loving and amazing
sir.when noufal sir told him (I was waiting u shehabas)we could see a
proud look in his face.so he wants to be first tomorrow.thank u sir
for ur creative participasn in our children's minds without expectng
nothing frm us.may God bless u with a long worthy life.with lotof
prays for th whole team.
5.
വളരെ
നന്ദി സർ ...
ഞാൻ
ഒരു ഹയർ സെക്കൻററി ഇംഗ്ലീഷ്
അധ്യാപികയാണ് .
എന്റെ
മകന് (അമൻ)
മലയാളം
ബുദ്ധിമുട്ടാണ് .അവൻ
kvയിലാണ്
1
ഉം
2
ഉം
പഠിച്ചത് .3ൽ
സ്റ്റേറ്റിൽ ചേർത്തു ..
മലയാളം
ബുദ്ധിമുട്ടായി ..
ഇപ്പോൾ
4ൽ
..
അക്ഷരങ്ങൾ
അറിയാം ..
എഴുത്ത്
പ്രശ്നങ്ങളുണ്ട് ..
ഈ
ഗ്രൂപ്പിൽ നിന്ന് അവനെ എങ്ങനെ
ട്രെയിൻ ചെയ്യണം എന്ന് മനസിലായി
...
തീർച്ചയായും
അഭിനന്ദനങ്ങൾ അർഹിക്കുന്നു
ഈ ടീം ...
സർ
...
നന്ദി
6.
ഹൃദ്യയ്ക്ക്
പ്രവർത്തനങ്ങൾ ചെയ്യാൻ വളരെ
താല്പര്യമുണ്ട്.
പഠിച്ചു
വന്ന സിലബസിൽ നിന്നും
വ്യത്യസ്തമായി ഇഷ്ടത്തോടെ
പഠിക്കാൻ ഇവിടെ ധാരാളം
അവസരങ്ങളുണ്ട്.
ഈ
പ0ന
പ്രവർത്തനങ്ങൾക്ക് എല്ലാവിധ
ആശംസകളും
7.
സത്യം
പറയാലോ സർ ആദ്യം മോനേക്കൊണ്ട്
എഴുതിക്കാൻ കുറച്ച് ബുദ്ധിമുട്ടി
എന്നാൽ ഇന്നത്തെ പ്രവർത്തനങ്ങൾ
വൈകുന്നേരം തൊട്ട് ചെയ്യാൻ
അവനിങ്ങോട്ട് ചോദിച്ചു വരാൻ
തുടങ്ങി..
വളരെ
നന്നായ് കുട്ടികളുടെ താത്പര്യം
നിലനിർത്തിക്കൊണ്ട് തന്നെ
അവരെ പ0നത്തിൽ
പങ്കാളികളാക്കാൻ കഴിയുന്നു
എന്നത് വലിയ കാര്യമാണ്...
ചെറിയ
മോൾ UKG
ആണ്
അവൾക്കും വേണ്മെന്ന് പറയുന്നുണ്ട്.
അവൾക്ക്
അക്ഷരങ്ങളുടെ ആ വർക്ക് കാണിച്ചു
കൊടുത്തു എഴുതിച്ചു...ഇത്രേം
ബുദ്ധിമുട്ടുന്നതിന് നന്ദി...
ആശംസകൾ...നന്നായി
മലയാളം കൈകാര്യം ചെയ്യുക
എന്നത് വലിയ കാര്യമാണ്....
മക്കൾക്കെല്ലാമതിനു
കഴിയട്ടെ..
8.
കോട്ടയം
പനച്ചിക്കാട് വെള്ളുത്തുരുത്തി
Govt
up School ൽ
ആറാം ക്ലാസ്സിൽ പഠിക്കുന്ന
ഗൗരി കൃഷ്ണയുടെ അമ്മയാണ് ഞാൻ
.Revenue
dept ൽ
work
ചെയ്യുന്നു.
ഗൗരിയുടെ
സ്കൂളിൽ 6th
Std class teacher കുട്ടികൾക്ക്
വേണ്ടി അവധികാലത്ത് ഓരോ
പ്രവർത്തനങ്ങൾ കൊടുത്തുകൊണ്ട്
ഒരു group
ഉണ്ടാക്കിയിട്ടുണ്ട്
ആ ടീച്ചർ നൽകിയ നടg
ൽ
നിന്നാണ് സാറിൻ്റെ നമ്പർ
കിട്ടിയത് .
വെറുതെ
കളിച്ച് സമയം കളഞ്ഞിരുന്ന
സമയത് ഗൗരിയെ പോലെ ഉള്ള
കുട്ടികൾക്ക് വളരെ പ്രയോജനം
ചെയ്യുന്ന online
class ആണ്
UP
എൻ്റെ
മലയാളം.
ഈ
2
ദിവസവും
വളരെ ഒരു മാറ്റം ആണ് ഗൗരിക്കും
രക്ഷകർത്താവ് എന്ന നിലയിൽ
എനിക്കും ഉണ്ടായിട്ടുള്ളത്.
നിങ്ങൾ
നൽകുന്ന ഓരോ പ്രവർത്തനവും
വളരെ താത്പര്യത്തോടെ ചെയ്യാൻ
അവൾ ശ്രമിക്കുന്നുണ്ട് എനിക്ക്
ആണ് കൂടുതൽ ഇഷ്ടം അവളെ കൊണ്ട്
ചെയ്യിക്കാൻ എന്ന് തോന്നുന്നു.
ഇതിലെ
അദ്ധ്യാപകർക്ക് ഓരോ കുട്ടികളോടും
കാണുന്ന അവരുടെ സ്നേഹവും
കരുതലും പഠിപ്പിക്കുന്ന
രീതിയും കാണുമ്പോൾ സന്തോഷമുണ്ട്.15
ദിവസത്തെ
ക്ലാസ്സിൽ പങ്കെടുക്കാൻ
അവസരം തന്ന സാറിനും ഏവർക്കുo
നന്ദി
രേഖപ്പെടുത്തുന്നു
9
വളരെയേറെ
ചലഞ്ച് ഉളള ഒരു വര്‍ഷമായിരുന്നു
ഇത്.
എന്റെ
കുട്ടിയെ മലയാളം പഠിപ്പിക്കാന്‍
പലമാര്‍ഗങ്ങളും ഞാന്‍
സ്വീകരിച്ചു.ഞാന്‍
എന്റേതായ രീതിയില്‍ മുന്നോട്ടുപോയിീ.
നിരാശപ്പെട്ടു.
അപ്പോഴാണ്
ഈ മോഡ്യൂല്‍ കിട്ടിയത്.
നാലുദിവസം
കൊണ്ട് നാലുവര്‍ഷത്തെ മാറ്റമാണ്
ദൃശ്യമായത്.അഭിനന്ദനം.
ഒന്നിച്ചുളള
ഇടപെടലിന്.
കുട്ടി
താ താ എന്നാവശ്യപ്പെട്ട്
പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി
പിറകേനടക്കുന്ന കാഴ്ച
10
എന്റെ
കുട്ടിയെ കഴിഞ്ഞ വര്‍ഷമാണ്
സ്റ്റേറ്റ് സിലബസിലേക്ക്
മാറ്റിയത്.
എന്റെ
സ്കൂളില്‍ മലയാളത്തിളക്കം
നടത്തിയത് ഇങ്ങനെയായിരുന്നില്ല.
ഞങ്ങളുടെ
സ്കൂളില്‍ ഈ വര്‍ഷം രാവിലെ
ഒമ്പതര മുതല്‍ പത്തുവരെ
സ്പെഷ്യല്‍ ക്ലാസുണ്ട്.
അക്ഷരമെഴുതിക്കലാണ്
അവിടെ നടക്കുക.
അക്ഷരമാല
എഴുതിക്കും.
വാക്കുകള്‍
എഴുതിക്കും ഇപ്പോള്‍ എനിക്ക്
ഐഡിയ കിട്ടി.
അടുത്ത
വര്‍ഷം ഞാന്‍ സ്കൂളില്‍
ചെയ്യും.
എന്റെ
മകളിലൂടെ ചെയ്ത് ബോധ്യപ്പെട്ടതല്ലേ.
ക്ലാസ്
പി ടി എ നടത്തുന്നതിലും
വ്യക്തതയായി.
ആദ്യ
ദിവസങ്ങളില്‍ കുട്ടിക്ക്
മടിയുണ്ടായിരുന്നു.
പിന്നെ
താല്പര്യം കൂടി.
സ്വമേധയാ
ശ്രമിക്കുന്നത് കാണാന്‍
കഴിഞ്ഞു.
ടീച്ചറുടെ
പ്രോത്സാഹനവും അംഗീകാരവും
സമീപനവും .
നന്ദി
അധ്യാപകര്‍
നേരിട്ട പ്രയാസങ്ങള്‍
1.
സാർ
നമ്മൾ കുട്ടികളെക്കൊണ്ട്
കൃത്യമായി ചെയ്യിക്കുന്നത്
പോലെ രക്ഷിതാക്കൾ ഗൗരവമായി
ചെയ്യിക്കുന്നില്ല.അതിനാൽ
പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിൽ
ഞാൻ പിന്നിലാണ്.
2
നമസ്കാരം.
ഞാൻ
ഗ്രൂപ്പിൽ പുതിയ ആളാണ്.
മഞ്ജുലക്ഷ്മി.
ഒന്നാം
ദിവസത്തെയും രണ്ടാം ദിവസത്തെയും
പ്രവർത്തനങ്ങൾ ആർക്കെങ്കിലും
വ്യക്തിപരമായി അയച്ചു തരാൻ
കഴിഞ്ഞാൽ വളരെ ഉപകാരമായിരുന്നു
3
തുടക്കക്കാരി
ആയതു കൊണ്ടാവും....
ആദ്യമായാണ്
ഒരു Online
PTA നടത്തുന്നത്
4
സാറ്
തന്മയെ വിളിച്ചപോലെ മിഥിലാജിനേയും
വിളിക്കാമോ...
ഭാഷാപരമായി
വളരെ പിന്നോക്കം നില്ക്കുന്ന
കുട്ടിയാണ്.വോയ്സ്
മെസേജ് മതി.
5
സാർ
സമയബന്ധിതമായ് രക്ഷകർത്താക്കളുമായ്
ബന്ധപ്പെടാൻ കഴിയുന്നില്ല.
പലകാരണങ്ങൾ.
അതിനാൽ
പ്രവർത്തനങ്ങൾ പുറകിലാണ്.
എങ്കിലും
സാർ ഈ ഗ്രൂപ്പിൽ നിന്ന്
ലഭിക്കുന്ന നിർദേശം തുടക്കക്കാർക്ക്
എന്നെപ്പോലുള്ളവർക്ക്
അടുത്തവർഷത്തേക്കുള്ള മുതൽ
കൂട്ടാണ്.
സാർ
മലയാളം ഈ സിയായി കുട്ടികളിൽ
എത്തിക്കാൻ എടുക്കുന്ന ഈ
വലിയ പ്രവർത്തനം തുടരട്ടെ.
ഞാൻ
ഒരു കുട്ടിയായ് മാറി ഇത്
പഠിച്ചെടുക്കുന്നു.
6
Sir,
എനിക്ക്
പ്രവർത്തനങ്ങൾ കൃത്യമായി
ഒപ്പം കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല
കുട്ടികളുടെ network
ആണ്
പ്രെശ്നം എങ്കിലും late
ആയാലും
പരമാവധി ഇത് കൊണ്ടുപോകാൻ ഞാൻ
ശ്രേമിക്കുന്നുണ്ട്.
10കുട്ടിയെങ്കിലും
വേണം എന്നാഗ്രഹിക്കുന്നുണ്ട്
അതാണ് good
work ഇതിൽ
പങ്കാളിയാകാൻ കഴിഞ്ഞതിൽ
അഭിമാനിക്കുന്നു
7
എനിക്കും
ഇതേ പ്രശ്നമുണ്ട്.പ്രവർത്തനങ്ങൾ
ഒപ്പം കൊണ്ടുപോവാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും
ഇത് വരെയുള്ള പ്രവർത്തനങ്ങളിൽ
പങ്കാളിയാവാൻ കഴിഞ്ഞതിൽ വളരെ
സന്തോഷം.
ഒരു
പാട് നന്ദി സാർ
8
എനിക്കും
ഇതേ പ്രശ്നം തന്നെയാണ്....
എന്നാലും
ഈ പ്രവർത്തനങ്ങളിൽ
പങ്കാളിയാകാൻ കഴിഞ്ഞതിൽ
വളരെയധികം സന്തോഷം
തോന്നുന്നു.....
ithinde അണിയറ
പ്രവർത്തകനായ പൗലോസ്
സാറിന്....
9.
പ്രവർത്തനങ്ങൾ
എല്ലാവരും ഏറെ താല്പര്യത്തോടെയും
സന്തോഷത്തോടെയും ഏറ്റെടുത്തു
കാണുന്നതിൽ ഏറെ സന്തോഷം
എല്ലാവർക്കും ആശംസകൾ.
10.
സാർ
കുട്ടികൾക്ക് network
ൻ്റെ
പ്രശ്നം ഉള്ളതിനാൽ work.
സമയബന്ധിതമായി
ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.
എങ്കിലും
പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ഈ
പരിപാടിയിൽ പങ്കാളിയാവാൻ
എനിക്കും എൻ്റെ കുട്ടികൾക്കും
കഴിയുന്നു എന്നതിൽ വളരെയധികം
സന്തോഷിക്കുന്നു.
11
ഈ
പ്രവർത്തനം കണ്ടപ്പോൾ മനസ്സിൽ
ചില സംശയങ്ങൾ ഉണ്ടായി .
കുട്ടികൾ
നമ്മുടെ മുന്നിൽ ഇല്ല.
മലയാളത്തിളക്കത്തിന്റെ
പ്രവർത്തനങ്ങൾ On
the spot ആണ്.
രക്ഷിതാക്കളുടെ
കയ്യിലാണ് phone.
ഈ
പ്രവർത്തനങ്ങൾക്ക് നിശ്ചിത
സമയക്രമം നൽകേണ്ടതുണ്ടോ?
പലകളികളിൽ,
വ്യത്യസ്ത
സാഹചര്യങ്ങളിൽ ഇരിക്കുന്ന
കുഞ്ഞുങ്ങളെ എങ്ങനെ
കളത്തിലെത്തിക്കാം.
നിലവിൽ
3
ദിവസങ്ങളായി
ഞാൻ ചില പ്രവർത്തനങ്ങൾ
നൽകിവരുന്നു.
1
ഇഷ്ടമുള്ള
ചിത്രം വരച്ച് പ്രദർശിപ്പിക്കാൻ
പറഞ്ഞു.
2
ചിത്രത്തിനടിയിൽ
അതിനെക്കുറിച്ച് എഴുതാൻ
ആവശ്യപ്പെട്ടു.
ഇല,
കടലാസ്
എന്നിവ ഉപയോഗിച്ച്
കളിപ്പാട്ടങ്ങൾ/രൂപങ്ങൾ
തയ്യാറാക്കാൻ പറഞ്ഞു.
കോവിഡിനെ
നിയന്ത്രിക്കാൻ പ്രതികരിക്കുവാൻ
പറഞ്ഞു.
നാം
നൽകുന്ന കുട്ടികൾ താല്പര്യപൂർവം
ഏറ്റെടുക്കാൻ എന്തെല്ലാം
നിർദ്ദേശങ്ങൾ നൽകണം?
12
ഒരു
വിഭാഗം കുട്ടികൾ മാത്രമേ
പ്രതികരിക്കുന്നുള്ളു.
സാധാരണക്കാരായ
രക്ഷിതാക്കൾക്ക് Phone
സൗകര്യമില്ല-
മാത്രമല്ല
Phone
ഉള്ളവർക്കും
ഇത്തരം കാര്യങ്ങൾ ഗൗരവമായി
കാണാനുള്ള അവബോധം ഉണ്ടാകേണ്ടതുണ്ട്.
അങ്ങനെയെങ്കിൽ
രക്ഷിതാക്കൾക്ക് നൽകേണ്ടുന്ന
നിർദേശങ്ങൾ എന്തൊക്കെ?
പ്രശ്നപരിഹാരം
ഓരോ
പ്രശ്നത്തിനും പൗലോസ് ശബ്ദന്ദേശം
അയച്ചുകൊണ്ടിരുന്നു.
ചിലപ്പോള്‍
കുറിപ്പുകളും.
ഒരു
ഉദാഹരണം നോക്കൂ
"എല്ലാവരും
ഏറ്റെടുക്കുന്നില്ല എന്ന
ഒരു പ്രശ്നം എല്ലായിടത്തും
ഉണ്ട്.
അതിന്
നമ്മൾ തിരഞ്ഞെടുക്കുന്ന
കുട്ടികളുടെ രക്ഷിതാക്കളെ
വ്യക്തിപരമായി വിളിക്കുകയും
അവരുടെ കുട്ടികൾക്ക് ഇതിന്റെ
ആവശ്യകത പറഞ്ഞു മനസിലാക്കി
കൊടുക്കുകയുമായിരിക്കും
ആദ്യം വേണ്ടത്.
പിന്നെ
ഓരോ കുട്ടികളേയും അഭിനന്ദിക്കുകയും
അവർ ചെയ്ത പ്രവർത്തനങ്ങളെ
പ്രോത്സാഹിപ്പിക്കുകയും
ചെയ്യണം.അവർക്ക്
വേണ്ട നിർദ്ദേശങ്ങൾ (
മെച്ചപ്പെടുത്തേണ്ടത്
)
വ്യക്തിപരമായി
നല്കുകയും വേണം.
പൊതുവായ
ഗ്രൂപ്പിൽ ഓരോ പ്രവർത്തനം
കഴിയുമ്പോഴും ആ പ്രവർത്തനം
ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട
/
ഉൾപ്പെടുത്തേണ്ട
കാര്യങ്ങൾ ചർച്ച ചെയ്യാനും
കഴിയും.”
കുട്ടികള്‍ക്കും
അറിയിപ്പ് നല്‍കി.
പ്രിയപ്പെട്ട
കുട്ടികളെ
എല്ലാ
ദിവസവും വൈകിട്ട് 4
മണിക്കും
5
മണിക്കും
ഇടയിൽ പ്രവർത്തന പാക്കേജുകൾ
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും
അച്ഛനും
അമ്മയും ജോലി കഴിഞ്ഞ്
വീട്ടിൽ വന്ന ഉടനേ നിങ്ങൾ
പഠനപ്രവർത്തനങ്ങൾ ചെയ്യണം.
രക്ഷിതാക്കൾ
കുട്ടികൾക്ക് ആവശ്യമായ പിന്തുണ
നൽകണം.
കൂട്ടമായി
പ്രവർത്തനങ്ങൾ ചെയ്യാതെ
ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കണം
സംശയങ്ങൾക്ക്
9446762687
എന്ന
നമ്പറിലോ 940077
2919 എന്ന
നമ്പറിലോ വിളിക്കാം .
പ്രിയപ്പെട്ട
മക്കളേ,
ഇത്
നിങ്ങളുടെ പരിപാടിയാണ്.
നിങ്ങൾക്കു
വേണ്ടിയുള്ളത്.
നിങ്ങൾക്ക്
എല്ലാവിധ വിജയാശംസകളും
നേരുന്നു
സ്നേഹത്തോടെ
,
റിസോഴ്സ്
ടീം
ടീച്ചേഴ്‌സ്
ക്ലബ്ബ് കോലഞ്ചേരി.
എറണാകുളം
9446762687
ഡോക്യുമെന്റേഷന്‍
ഓരോ
പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമ്പോഴും
അത് ഡോക്യുമെന്റ് ചെയ്യുന്നുണ്ടായിരുന്നു
പി
ഡി എഫ് ഫയലുകളായി
വീഡിയോ
ഡോക്യുമെന്റായി
ശബ്ദരേഖയായി
ഫോട്ടോയായി
വാട്സാപ്പ്
കുറിപ്പായി
ചിലത്
ഗ്രൂപ്പില്‍ പങ്കിടും
മറ്റാരുടെയും
അംഗീകാരം നേടാനോ സാമ്പത്തിക
താല്പര്യങ്ങള്‍ കാരണമോ
ഒന്നുമല്ല കുറേ അധ്യാപകര്‍
അക്കാദമിക ഇടപെടല്‍ നടത്തുന്നത്.
അവരിലെ
സാമൂഹികബോധമാണ് വെളിച്ചം
മെന്റര്‍ടീച്ചറായ
റീഷ്മയുടെ സ്വയം വിലയിരുത്തല്‍
എന്റെ
മക്കളിൽ ഇങ്ങനെ ഒരു മാറ്റം
ഈ ചുരുങ്ങിയ ദിനങ്ങൾ കൊണ്ടു
ഉണ്ടാക്കാൻ സാധിച്ചത് അധ്യാപക
ജീവിതത്തിൽ എനിക്ക് കിട്ടിയ
ഏറ്റവും വലിയ സമ്മാനമാണ്.
ഞാൻ
ഏറ്റവും ബഹുമാനിക്കുന്ന ഡോ.
ടി
പി കലാധരൻ മാഷിന്റെ നേതൃത്വത്തിൽ
,എല്ലാ
കുട്ടികളും രക്ഷിതാക്കളും
യു പി എന്റെ മലയാളം നല്ല
മലയാളം പ്രവർത്തനങ്ങളോട്
ചേർന്നു നിന്നു...
സ്നേഹിച്ചു....
സഹകരിച്ചു
.....
ഞാൻ....
ഞാനെന്ന
അധ്യാപിക തിരിച്ചറിയുന്നു...കുട്ടികളോ
രക്ഷിതാക്കളോ അല്ല മാറേണ്ടത്.
ഞാനെന്ന
അധ്യാപികയാണെന്ന് എന്റെ
മലയാളം നല്ല മലയാളം പഠിപ്പിച്ചു.
ഈ
അടച്ചിടൽ കാലത്തെ തിരിച്ചറിവ്
(
തുടരും)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി