Pages

Friday, June 26, 2020

സ്നേഹം+ സ്വാതന്ത്ര്യം + പിന്തുണ = 'ടീച്ചർ

ഇത് അവൾ.
മൂന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസങ്ങളിൽ  എഴുപതോളം കുട്ടികളുടെയിടയിൽ നിന്ന്‌ അവൾ എൻ്റെ പ്രത്യേക പരിഗണനയിൽ വന്നതേയില്ല -
മഴക്കാലം. 
അവൾ കൂടെ കൂടെ പോകുന്നത് കണ്ടപ്പോൾ
കുട്ടികൾ ഇടയ്ക്കിടെ മൂത്രപ്പുരയിൽ പോകാറുണ്ടല്ലോ എന്നേ വിചാരിച്ചുള്ളൂ

പിന്നീടാണ് മനസ്സിലായത് അവൾ സാധാരണക്കുട്ടിയല്ല , 
അവൾക്ക് ഒരു പാട് പ്രശ്നങ്ങളുണ്ടെന്ന്.
കാഴ്ച ക്കുറവ്, മാനസിക വളർച്ച ക്കുറവ്, പ്രാഥമിക കാര്യനിർവ്വഹണം കൃത്യമായി നടത്താൻ കഴിയായ്ക,
 ചില അക്ഷരങ്ങൾ തിരിച്ചറിയും.
പുസ്തകങ്ങൾ സൂക്ഷിച്ചു വയ്ക്കാനോ, വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാനോ കഴിയാറില്ല.

പിന്നെപ്പിന്നെ ഞങ്ങൾ കൂട്ടുകാരായി. ഉമ്മയും മോളുമായി .
വൈകുന്നേരം കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേ യാത്ര പറയൂ... 
(എല്ലാ മക്കളും ഇപ്പഴും അങ്ങനെ തന്നെ.:- കുട്ടികൾ ഉമ്മയ്ക്കു വേണ്ടി ക്യൂ നിൽക്കുന്നതിനും ', സ്ക്കൂൾ വണ്ടികളിൽ കയറാൻ വൈകുന്നതിനും മറ്റുള്ളവർ കുറ്റപ്പെടുത്താറുണ്ടെങ്കിലും) അങ്ങനെയങ്ങനെ നാളുകൾ നീങ്ങുന്നതിനിടയിലായിരുന്നു
AEO സാറിൻ്റെ വരവ്. 
പാഠം     "പട്ടം''
പട്ടത്തിൻ്റെ ചിന്തകൾ - എല്ലാവരും എഴുതുന്നു. 
അവൾ ഓടി വന്നു. 
കെട്ടിപ്പിടിച്ചു കൊണ്ട് പറയുന്നു,
"ഉമ്മാ, അല്ല ടീച്ചറേ, ഞാൻ പറയാം.,,, (എൻ്റെ മൈക്ക് ഊരി വാങ്ങി കഴുത്തിലിട്ട് ഉറക്കെപ്പറഞ്ഞതിങ്ങനെ)
" എൻ്റെ കെട്ടഴിക്ക്യോ, എനിക്ക് മൂത്രമൊഴിക്കാൻ പോകണം"

ആദ്യകാലത്ത് മറ്റുള്ളവരെ അഭിമുഖീകരിക്കാൻ അവൾക്ക് വലിയ പേടിയായിരുന്നു. 
എന്തു ചോദിച്ചാലും താഴോട്ടു നോക്കിയിരിക്കും. 
ഉറക്കെ ചോദിച്ചാൽ മൂത്രമൊഴിക്കും - 
വീട്ടിൽ മറ്റു കുട്ടികൾക്കൊന്നുമില്ലാത്ത ശാരീരിക, മാനസിക പ്രശ്നങ്ങൾ 
അവളുടെ രക്ഷിതാക്കളെയും നന്നായി അലട്ടിയിരുന്നു. 
സ്നേഹം, സ്വാതന്ത്ര്യം -എന്നീ രണ്ടു മാർഗ്ഗങ്ങളാണ് ഞാൻ സ്വീകരിച്ചത്.
കഥ പറയുമ്പോൾ, പാട്ടു പാടുമ്പോൾ അതിലെ ഒരു കഥാപാത്രം എന്നും അവളായിരിക്കും.
നിരന്തരം ചോദ്യങ്ങൾ ചോദിച്ചും വിളിച്ചു പറയുന്നവ എന്തു തന്നെയായാലും കൈയടിച്ച് കെട്ടിപ്പിടിച്ച് പ്രോത്സാഹിപ്പിച്ചും ധാരാളം v - good, നല്ല മോൾ എന്ന അഭിനന്ദനങ്ങൾ നോട്ടുബുക്കിൽ നൽകിയും ഞാനും എൻ്റെ 
മക്കളും അവളെ മാറ്റിയെടുത്തു.
പിന്നീട് അവളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ പറ്റില്ല.
ഇപ്പോൾ ഒരു കാര്യം എനിക്കുറപ്പിച്ചു പറയാൻ കഴിയും." പ്രത്യേക പരിഗണന അർഹിക്കുന്ന മക്കളെ സ്നേഹത്തിലൂടെ ഒരു പാടൊരുപാട് മാറ്റിയെടുക്കാൻ കഴിയും.

10 മിനിട്ട് ഇരിക്കാൻ വന്ന AEO സാർ 2 പിരീഡും class കണ്ടു.
staff meeting ൽ അദ്ദേഹം അന്നു പറഞ്ഞ വാക്കുകൾ ( ഒരു ദേശീയ അവാർഡ് എന്നു ഞാൻ കരുതുന്ന )എന്നെ ഇന്നും പ്രത്യേക പരിഗണന അർഹിക്കുന്ന മക്കളോടുള്ള സമീപനത്തെ കുറച്ചു കൂടി ആഴത്തിൽ കാണാൻ സഹായിക്കുന്നു.

പുതിയ അധ്യയന വർഷത്തിൽ ഇതിലും വലിയ പ്രശ്നങ്ങൾ നേരിടുന്ന ഒരു കുട്ടിയാണ് എൻ്റെ മുന്നിലേക്ക് വരുന്നത്.എങ്കിലും സന്തോഷത്തോടെ പറയട്ടെ, ഞാൻ റെഡിയാണ് സർ
ഇതാ ഈ മോന്എല്ലുപൊടിയുന്ന രോഗം - മരുന്നില്ല. എങ്ങനെ ഇവൻ്റെ കാര്യം  എന്ന് രക്ഷിതാക്കൾ .
        ആദ്യമൊക്കെ എന്നോട്ഒ രു അടുപ്പവും ഇല്ലായിരുന്നു'. 
നിരന്തരം തലോടലും മറ്റു സ്നേഹപ്രകടനങ്ങളും അവനെയും എൻ്റെ കൈപ്പിടിയിലാക്കി. ഈയൊരു വർഷം ഞാൻ ഉച്ചഭക്ഷണത്തിനായി മുപ്പതോളം അധ്യാപകർ ഭക്ഷണം കഴിക്കുന്ന റൂമിലേക്ക് പോയിട്ടേയില്ല. അവൻ ഭക്ഷണം വാരിക്കൊടുത്തും വിശേഷങ്ങൾ പറഞ്ഞും കഴുകിച്ചും പിന്നെ ഞാൻ കഴിച്ചും അങ്ങനെയങ്ങനെ.,,,,( 600 നടുത്ത് കുട്ടികളുള്ളതിനാൽ staffroom ന് സ്ഥലം തികയാത്തതിനാൽ എല്ലാവരും ഒരുമിച്ച് കണ്ടു മുട്ടുന്ന ഒരേയൊരു സമയം ആഭക്ഷണമുറി യാ ണ് ) -
മാർച്ച് ആയപ്പോഴേക്കും ഇരുന്നു കൊണ്ട് (ബുദ്ധിമുട്ടി കുറച്ചു നടക്കും) leadership ഏറ്റെടുത്തും അത്യാവശ്യം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്തും മിടുക്കനായി അവൻ മുന്നേറുന്നതു കണ്ടാണ് പെട്ടെന്നു കടന്നു വന്ന കൊറോണക്കാലത്തേക്ക് ഞാൻ മടങ്ങിയത്.
,,,,,,, ഇപ്പോൾ ശരീരത്തിൻ്റെ അവശതകൾ കൂടി വരുന്നു - എന്നിരുന്നാലും ഏപ്രിൽ - മെയ് മാസങ്ങളിലായി നൽകിയ 65 Activities ഉം അച്ഛനെയും അമ്മയെയും, ഏച്ചിയെയും കൊണ്ട് എഴുതിച്ച് മുഴുവൻ ഗ്രേഡുകളും നേടിയ സന്തോഷത്തിൽ എൻ്റെ കുട്ടി പുതിയ Class ലേക്കുകടന്നു -,,,, ഇനി എങ്ങനെ ടീച്ചറേ - :,, എന്ന രക്ഷിതാവിൻ്റെ ചോദ്യത്തിന് ഞാൻ എന്തു പറയാൻ?
(എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്നവരും നല്ല ആത്മാർത്ഥതയുള്ളവരും തന്നെയാണ്. പക്ഷെ എൻ്റെ കുട്ടിയുടെ ഈ ശാരീരികാവസ്ഥയും  മറ്റുള്ളവരെ adjust ചെയ്യാൻ കഴിയാത്ത പ്രത്യേകതയും (2കൂട്ടുകാരേ അവന് ഉള്ളൂ) ഒരു പ്രശ്നമാണ്.

(ഓർമകളുടെ പാoശാല)
സുധ ടീച്ചർ
GWUPS
കൊടക്കാട്
കാസറകോട്)

2 comments:

  1. കണ്ണും കരളും നനയിക്കുന്ന അനുഭവങ്ങൾ.ഇത്തരത്തിൽ പെട്ട രണ്ട് മൂന്ന് കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ എനിക്കും കഴിഞ്ഞിട്ടുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മാറ്റം ഉണ്ടാക്കാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇവരുടെ തുടർ പഠനം സംബന്ധിച്ച് സുധ ടീച്ചറുടെ ആശങ്ക അസ്ഥാനത്തല്ല. സ്നേഹാദരങ്ങൾ ടീച്ചർ.ഇത് ഒരുപാട് പേർക്ക് തിരിച്ചറിവ് നൽകട്ടെ എന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  2. ഇങ്ങനെ ആവണം അധ്യാപകർ.ആദരവ് ടീച്ചർ.

    ReplyDelete

പ്രതികരിച്ചതിനു നന്ദി