ഭാഗം 1
*ചാനൽ ക്ലാസും മാർഗരേഖയും*
പൊതു നിരീക്ഷണങ്ങൾ
1.കൊവിഡ് കാലത്ത് പ്രതിസന്ധി മറികടക്കാൻ താൽക്കാലിക സംവിധാനം വേണ്ടി വരും. അത് പൂർണമായും കുറ്റമറ്റതാകണമെന്നില്ല. അതിനാൽ വിമർശനങ്ങൾ ,നിർദ്ദേശങ്ങൾ യാഥാർഥ്യ ബോധം ഉൾക്കൊണ്ടാകണം
2. പ്രതിസന്ധിയുണ്ട് എന്നതുകൊണ്ട് സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതില്ല എന്നത് നിഷേധാത്മക നിലപാടാണ്
3. സാധ്യതകൾ എന്നത് ഞങ്ങൾ തീരുമാനിക്കുന്നത് മാത്രമാണെന്ന നിലപാട് ജനാധിപത്യപരമല്ല
4. മുൻ വർഷത്തെ ചാനൽ ക്ലാസ് ബഹുഭൂരിപക്ഷം കുട്ടികൾക്കും സ്വീകാര്യമായില്ല എന്ന് ഔദ്യോഗിക മാർഗരേഖ പരോക്ഷമായി സമ്മതിക്കുന്നു
5. അതത് അധ്യാപകർ എടുക്കുന്ന ക്ലാസുകളാണ് കുട്ടികൾ ഇഷ്ടപ്പെടുന്നതെന്ന് മാർഗരേഖ പറയുന്നു. എന്നാൽ ഈ മാർഗരേഖ വളരെ സമർഥമായി കേന്ദ്രീകൃത ചാനൽ ക്ലാസ് മുഖ്യ കണ്ണിയായിരിക്കും എന്ന് പ്രഖ്യാപിക്കുന്നു. വിശദാംശങ്ങൾ നോക്കുക
1. *അധ്യാപകരുടെ ചുമതലകൾ*
അധ്യാപകർക്ക് ചാനൽ ക്ലാസിൻ്റെ തുടർ പ്രവർത്തനങ്ങൾ ചെയ്യിക്കാം.
ചാനൽ ക്ലാസ് നിരീക്ഷിക്കാൻ കുട്ടികളെ സജ്ജമാക്കണം. സംശയങ്ങൾ ദുരീകരിക്കണം.
എസ് എസ് കെ തയ്യാറാക്കിയ വർക് ഷീറ്റുകളുടെ ഡിജിറ്റൽ പതിപ്പ് നൽകണം.
നിരന്തര വിലയിരുത്തൽ നടത്തണം.
പഠന കൂട്ടായ്മകളുടെ ഓൺലൈൻ യോഗങ്ങൾ നടത്തണം
2 *ഡയറ്റ്*
ഡിജിറ്റൽ ക്ലാസ് എടുക്കുന്നതിന് അധ്യാപകരെ കണ്ടെത്തണം
ഓൺലൈൻ വിഭവങ്ങൾ തയ്യാറാക്കി മേൽഘടകങ്ങൾക്കു നൽകണം
പരിശീലനം ( അക്കാദമികം, സാങ്കേതികം) നടത്തണം
ഡിജിറ്റൽ ക്ലാസുകളുടെ തുടർ പ്രവർത്തനം നടത്തണം.
ഇതിൽ ഒരിടത്തും അധ്യാപകർക്ക് സ്വന്തമായി മോഡ്യൂൾ തയ്യാറാക്കി ഓൺലൈൻ ക്ലാസ് എടുക്കാം എന്ന് പറയുന്നില്ല.
സാധ്യത ഇല്ലാത്തതു കൊണ്ടാണോ? ഒരു പരിശോധന നടത്തുകയാണ്.
ഭാഗം രണ്ട്
*ഓൺ ലൈൻ ക്ലാസിനൊരു ടീച്ചിംഗ് മാന്വൽ*
*ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം*
ഗൂഗിൾ മീറ്റ്, വാട്സാപ്പ്
*ക്ലാസ് 5*
*വിഷയം* അടിസ്ഥാന ശാസ്ത്രം
*യൂണിറ്റ് 1 സസ്യ ലോകത്തെ അറിയാം*
*പ0ന നേട്ടം / ആശയം:* സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു (വേര്, കാണ്ഡം, ഇല, വിത്ത്, ഫലം, പൂവ്)
*പഠനോപകരണങ്ങൾ* : വീഡിയോ/ചിത്രങ്ങൾ ,അടുക്കള ,ചുറ്റുപാട്
*പ്രക്രിയാ ശേഷികൾ* : നിരീക്ഷണം, വിവരശേഖരണം, പട്ടികപ്പെടുത്തൽ
*പഠനത്തെളിവ്* : സചിത്ര ആൽബം, പട്ടിക, കുറിപ്പുകൾ
*സമയം* : ഒരു മണിക്കൂർ (ഗൂഗിൾ മീറ്റിനിടയിൽ കുട്ടികൾക്ക് പുറത്ത് പോകാനും നിരീക്ഷിക്കാനും രേഖപ്പെടുത്താനും പരസ്പരം സസ്യ ഫോട്ടോകൾ കൈമാറാനും അവസരം കൊടുക്കും)
*പ്രവർത്തനങ്ങൾ*
1. *ചർച്ച / സജ്ജീകരണം*
ഈ ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ എന്തെല്ലാം കാര്യങ്ങളാണ് നാം ചർച്ച ചെയ്തത്? ഒരാൾ ഒന്നു വീതം പറയാമോ? ( *കുട്ടികളുടെ പ്രതികരണങ്ങൾ - വാചികം, മെസേജ് ബോക്സിൽ* )
കൊച്ചു കരങ്ങൾ മരം നട്ടാൽ
പച്ച പിടിക്കും മലയാളം
എന്ന വരികളുടെ ആശയം എന്താണ്? *രണ്ടു മൂന്നു പേരുടെ പ്രതികരണങ്ങൾ*
സസ്യങ്ങൾ ഇല്ലെങ്കിൽ എന്തെല്ലാമാണ് പ്രശ്നങ്ങൾ?
ഒന്നു ലിസ്റ്റ് ചെയ്യാമോ? എഴു കാര്യങ്ങൾ
( *വ്യക്തിഗത രചന* ,5 മിനിറ്റ് )
*അവതരണം* *(കുട്ടികൾ* )
ടീച്ചർ: ഒരാൾ ഒന്ന് പറഞ്ഞാൽ മതി. പറയുമ്പോൾ അത് എഴുതാൻ വിട്ടു പോയവർക്ക് ബുക്കിൽ എഴുതിച്ചേർക്കാം. ഒരാൾ പറഞ്ഞ കാര്യം ആവർത്തിക്കേണ്ടതില്ല.
*അവതരണം* (കുട്ടികൾ)
ടീച്ചർ തത്സമയം കുറിച്ചത് ക്രോഡീകരിച്ച് അവതരിപ്പിക്കുന്നു/ കുട്ടിയെ കൊണ്ട് ലിസ്റ്റ് പൂർണമായി വായിപ്പിക്കുന്നു. *പ്രതീക്ഷിത* *പ്രതികരണങ്ങൾ*
1. ആഹാരം കിട്ടില്ല
2. മഴ കിട്ടില്ല
3. ജലക്ഷാമം
4 .വീടു നിർമാണം പ്രയാസം ( കട്ടിള, വാതിൽ )
5. ഉപകരണങ്ങൾ നിർമിക്കാൻ പ്രയാസം (മേശ, ബഞ്ച്..)
6. ശുദ്ധവായു കുറയും
7. താപനില കൂടും
8. വളർത്തുമൃഗങ്ങൾക്ക് തീറ്റ കിട്ടാതാകും
9. ജീവജാലങ്ങൾ നശിച്ചു പോകും
2 *പ്രശ്നാവതരണം*
ഇനി ഭക്ഷണ സാധനങ്ങൾ കിട്ടാതാകും എന്നല്ലേ പറഞ്ഞത്?
നാം സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നുണ്ടോ?
*പ്രതികരണം കുട്ടികൾ*
സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നു എന്ന നിലപാടുള്ളവർ മെസേജ് ബോക്സിൽ y എന്ന് ടൈപ്പ് ചെയ്യുക
സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നില്ല എന്നുള്ളവർ N എന്നും
എങ്ങനെ കണ്ടെത്തും?
പ്രതികരണങ്ങൾ, വിവരശേഖരണ രീതി നിശ്ചയിക്കൽ
*വിവര ശേഖരണം*
അടുക്കളയിൽ പോകൂ
നിരീക്ഷിക്കൂ, അമ്മ/ അച്ഛൻ എന്നിവരുമായി സംസാരിക്കൂ
എല്ലാ ഭാഗങ്ങളും എന്നു പറഞ്ഞാൽ ഏതൊക്കെയാണ്?
*പ്രതികരണങ്ങൾ*
വേര്
കണ്ഡം
ഇല
പൂവ്
വിത്ത്
ഫലം
( സംശയം എന്തെങ്കിലും? വിത്തും ഫലവും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് ചോദിച്ചേക്കാം )
*രേഖപ്പെടുത്തൽ രീതി*
ഒരു പട്ടികാ രൂപത്തിൽ എഴുതാം
അല്ലെങ്കിൽ ഓരോ പേജ് വീതം നൽകി പടം വരച്ചും എഴുതാം.
(10 മിനിറ്റ് വിവര ശേഖരണത്തിന്. *കുട്ടികൾ മീറ്റിൽ നിന്നും ലഫ്റ്റാകുന്നു* മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കാം
കുട്ടികൾ തിരിച്ചു വരുമ്പോൾ *അധ്യാപിക പവർ* *പോയൻ്റ് പ്രസൻ്റേഷൻ* നടത്തുന്നു ( ചില കുട്ടികൾക്ക് വിവരശേഖരണ സമയത്ത് നേരിട്ട പരിമിതി മറികടക്കാൻ )
നിങ്ങളുടെ ലിസ്റ്റിൽ ഇവ ഇല്ലെങ്കിൽ കുട്ടിച്ചേർക്കലുകൾ നടത്തുക
*പ്രദർശിപ്പിക്കുന്നവ*
കരിമ്പ്, മുരിങ്ങ, ഗോതമ്പ്, വാഴക്കൂമ്പ്, കോളി ഫ്ലവർ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, വാഴപ്പിണ്ടി, മത്തൻ, കാബേജ്, നെല്ല്, പടവലം, കുമ്പളം, ബീൻസ്, ചീര, മരച്ചീനി, കാരറ്റ്
(കുട്ടികൾക്ക് തെറ്റാനിടയുള്ളത് മുരിങ്ങ ഒരിടത്തു മാത്രം പരിഗണിക്കൽ, ഉരുളക്കിഴങ്ങ് എവിടെ ഉൾപ്പെടുത്തുമെന്നതിൽ ,കൊളി ഫ്ലവറും കാബേജും )
കുട്ടികളുടെ അവതരണം
*ചർച്ച*
*സംശയ ദൂരീകരണം* .
*ക്രോഡീകരണം*
*തുടർ പ്രവർത്തനം*
സസ്യ ഭാഗങ്ങളും ആഹാരവും
വരച്ചതോ ഒട്ടിച്ചതോ ആയ
സചിത്ര പേജുകൾ തയ്യാറാക്കി പരസ്പരം പങ്കിടുക, ഗ്രൂപ്പിലും
വ്യക്തിഗത പിന്തുണ ആവശ്യമുള്ളവർക്ക് ഫോണിൽ സംസാരം, വിശദീകരണം,
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുമായി മുൻകൂട്ടി സംസാരിച്ച് പിന്തുണാ രീതികൾ സംബന്ധിച്ച ധാരണ നൽകും
അധിക വായനാ സാമഗ്രികൾ ,റഫറൻസ് ലിങ്കുകൾ എന്നിവ ആവശ്യമെങ്കിൽ തുടർന്നു നൽകും
വിലയിരുത്തൽ സൂചകങ്ങൾ
1. സസ്യ ഭാഗങ്ങൾ സംബന്ധിച്ച ധാരണയുണ്ട്
2. സസ്യ ഭാഗങ്ങളും ആഹാരവും ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്
3. പട്ടിക പൂർണതയോടെ തയ്യാറാക്കിയിട്ടുണ്ട്
4. വിവരശേഖരണം പര്യാപ്തമാണ്
5. രേഖപ്പെടുത്തലിന് ആശയ വിനിമയ ക്ഷമതയുണ്ട്
(വാട്സാപ്പ് ,വോയ്സ് മെസേജ്, ഫോൺ വിളി എന്നിവയുടെ രീതികളും പരിശോധിക്കാം. പല കോമ്പിനേഷൻ ഉണ്ടാകും. അതെല്ലാം സാധ്യതയാണ്)
"സാധ്യതകൾ എന്നത് ഞങ്ങൾ തീരുമാനിക്കുന്നത് മാത്രമാണെന്ന" നിലപാടാണ് കഴിഞ്ഞ വർഷത്തെ ഡിജിറ്റൽ ക്ലാസിൽ അധികൃതർ സ്വീകരിച്ചത്. അതിനൊരു ഉദാഹരണമാണ് ഇതര ഭാഷാ ക്ലാസ്സുകളിൽ 40% മലയാളത്തിലായിരിക്കണം എന്ന നിർദ്ദേശം. ഇതു വഴി ഭാഷാ പഠനം കേവലം ഉള്ളടക്ക വിനിമയം മാത്രമായി മാറി.
ReplyDeleteഅറിവു നിർമ്മാണത്തിന് ഊന്നൽ നല്കിക്കൊണ്ട് ഇവിടെ അവതരിപ്പിച്ചിട്ടുള്ള ടീച്ചിംഗ് മാന്വൽ തീർത്തും പ്രയോജനപ്രദമാകും. ആയിരക്കണക്കിന് അധ്യാപകരുടെ 'എങ്ങനെ' എന്ന സംശയത്തിന് ഉത്തരമാകും.
ഒരു സംശയം - മൊബൈലിൽ ഫോട്ടോ എടുക്കാം എന്ന ഒരു സാധ്യത മാന്വലിൽ ഉണ്ട്. അത്തരത്തിൽ എടുത്തിട്ടുണ്ടെങ്കിൽ അവ സ്ക്രീൻ ഷെയറിംഗിലൂടെ പ്രദർശിപ്പിക്കുന്നതിന് ഒരവസരം കൂടി നല്കിക്കൂടേ? കുട്ടികൾ തയ്യാറാക്കിയത് അവതരിപ്പിച്ചേഷം ടീച്ചർ പവ്വർ പോയിന്റ് പ്രസന്റേഷനിലേക്ക് പോകുന്നതായിരിക്കില്ലേ നല്ലത്?
This comment has been removed by the author.
ReplyDeleteതീർച്ചയായും അത് നന്നാവും. കുട്ടികളെ മാനിക്കലും പ്രചോദിപ്പിക്കലും ആകും
ReplyDelete