Pages

Friday, May 27, 2022

ദേശീയ നിലവാര പഠനം എന്ന ചതി

ആമുഖം ഒരു ചോദ്യപരിഭാഷയാകട്ടെ. 

 ദേശീയ പ0ന നേട്ട സർവ്വേ ഇംഗ്ലീഷിൽ ചോദ്യം തയ്യാറാക്കി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ കുട്ടികൾക്ക് പരിചിതമല്ലാത്ത തീവ്ര കോണുകൾ പോലെയുള്ളവ കടന്നു വന്നു. മിക്ക ചോദ്യങ്ങളും   കേരളത്തിലെ കുട്ടികൾക്കു മനസ്സിലാകുന്ന രീതിയിലാകാതെ പോയത് എന്തുകൊണ്ടാവും? അത്തരം പരീക്ഷയുടെ ഫലം എന്തായിരിക്കും?
നടത്തിപ്പ് തന്ത്രം
ഒരു അക്കാദമിക പഠനത്തെ എങ്ങനെ രാഷട്രീയ ഉപകരണമാക്കാം എന്നതിൻ്റെ തെളിവാണ് ഇത്തവണത്തെ നാഷണൽ അച്ചീവ്മെൻ്റ് സർവ്വേ.
സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എല്ലാ തവണയും ദേശീയ സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളാണ് NAS ന് നേതൃത്വം നൽകിയത്. ഇത്തവണ സി ബി എസ് ഇ യെ ചുമതലപ്പെടുത്തി.
സി ബി എസ് ഇ വിദ്യാലയങ്ങൾ കൂടി എല്ലാ സംസ്ഥാനങ്ങളിലും സാമ്പിളായി നിശ്ചയിച്ച ശേഷം ആ ഏജൻസിയെ തന്നെ പ0നത്തിൻ്റെ ചുമതല ഏൽപ്പിച്ചത് വിമർശന വിധേയമായി.
NAS ൻ്റെ പരീക്ഷ നടക്കുന്നതിനു മുമ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പരിഷത്ത് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നോക്കുക.
"വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ സർവേ ഫലം ഭാവിയിൽ ഉപയോഗിക്കാനും ഇടയുണ്ട്. പഞ്ചാബിലും മറ്റും ദേശീയ നിലവാര സർവേക്കായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൾ പ്രത്യേക കോച്ചിംഗ് നടക്കുന്നതായി വാർത്ത വന്നിരുന്നു. മറ്റിടങ്ങളില്ലം ഇത് നടക്കുന്നുണ്ടാവാം.  കൊവിഡ് കാലത്ത് ശരിയായ പഠനം ലഭിക്കാത്ത കുട്ടികളെ നിലവാരസർവ്വേക്ക് വിധേയമാക്കുന്നതിനെ അക്കാദമികമായി സാധൂകരിക്കാനാകില്ല. 

ദേശീയ തലത്തിൽ പുതിയ ഏജൻസികളെ സൃഷ്ടിച്ച് സംസ്ഥാനങ്ങളുടെ സമ്മതം പോലും ആരായാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സർക്കാർ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതുവരെ ചുമതല വഹിച്ച സ്ഥാപനങ്ങളെ ഒഴിവാക്കുന്നു. എൻ സി ഇ ആർ ടി, എസ് സി ഇ ആർ ടി എന്നിവയെ മാറ്റി നിറുത്തി ദേശീയ നിലവാരസർവ്വേ നടത്താൻ സിബിഎസ് ഇ യെ ചുമതലപ്പെടുത്തുകയും 152 കോടി രൂപ അനുവദിക്കുകയും ചെയ്തിരിക്കുന്നു. വെറുമൊരു പരീക്ഷാ ഏജൻസിയായ സി.ബി.എസ്.സി.ക്ക് ഇതിന് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് വ്യക്തമല്ല. കേന്ദ്ര സർക്കാർ സിബിഎസ് ഇ യെ മുന്നിൽ നിറുത്തി ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള അക്കാദമിക രംഗത്തെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയെടുക്കാൻ നീക്കം നടത്തുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ പല വിവാദ നിർദേശങ്ങളും തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് നടത്തിയെടുക്കാൻ സി.ബി.എസ്.ഇ.യെ മറയാക്കുകയുമാണ്. പല പരിഷ്കാരങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളിൽ ആദ്യം നടപ്പിലാക്കുകയും തുടർന്ന് അത് നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിതമാക്കുകയും ചെയ്യുക എന്ന തന്ത്രവും കേന്ദ്ര സർക്കാർ പയറ്റുന്നുണ്ട്. സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിൽ എടുക്കാതെയുള്ള ഇത്തരം നീക്കങ്ങൾ തുടക്കത്തിലേ എതിർക്കപ്പെടേണ്ടതുണ്ട്.

വിദ്യാഭ്യാസ രംഗത്ത് അക്കാദമികേതര താല്പര്യങ്ങളോടെ കേന്ദ്ര സർക്കാർ നടത്തുന്ന വൈവിധ്യത്തെയും ബഹുസ്വരതയേയും തകർക്കുന്ന ഏകപക്ഷീയ നിലപാടുകൾ തിരുത്തണമെന്നും ഇപ്പോൾ നടത്താൻ ശ്രമിക്കുന്ന നാഷണൽ അച്ചീവ്മന്റ് സർവ്വേ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ വിദ്യാർത്ഥി വിരുദ്ധമായതിനാൽ നിർത്തി വെക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു."

This nation-wide survey was administered by the CBSE in one single day at the same time.  എന്നാണ് NAS റിപ്പോർട്ട് പ്രകാശിപ്പിച്ച് ഔദ്യോഗിക സംവിധാനം വ്യക്തമാക്കിയത്.
സി ബി എസ് ഇ യുടെ റോൾ എന്തായിരുന്നു?
വിദ്യാലയങ്ങൾ തെരഞ്ഞെടുക്കൽ
വിദ്യാലയത്തിൽ എത്ര കുട്ടികൾ എന്ന് തീരുമാനിക്കൽ
അവർ ആരായിരിക്കണമെന്ന് നിശ്ചയിക്കൽ
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരീക്ഷകരെ നിയമിക്കൽ
പരീക്ഷാ ഹാളിൽ നടത്തിപ്പിനായി സിബിഎസ് ഇ സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കൽ
ഇതിൽ സിബി എസ് ഇ വിദ്യാലയങ്ങളിൽ പുറത്തു നിന്നും ആരെയും അനുവദിച്ചില്ല.എന്നാൽ പൊതു വിദ്യാലയങ്ങളിൽ സിബിഎസ് ഇ അധ്യാപകർ ഉണ്ടായിരുന്നു.
ഏതൊക്കെ ഏജൻസികൾ?അവരുടെ ചുമതലകൾ?
  1. Department of School Education & Literacy, Ministry of Education, Govt. of India – Coordination, Funding and Guidance
  2. NCERT - Assessment Developer
  3. CBSE - Assessment Administrator
  4. NIC - ICT Intervention Automation
  5. NITI AAYOG - Advisory Support
  6. UNICEF - Technical Support
ഇതിൽ നിർണായകമായ നടത്തിപ്പ് ചുമതല സിബിഎസ് ഇ ക്ക് നൽകുന്നതിലൂടെയാണ് അക്കാദമിക അട്ടിമറി ആരംഭിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഏറ്റവും ഉചിതമായ മാർഗം അവയെ ഉയർത്തിക്കാട്ടുകയാണ്. അതിന് അവിടെയാണ് നിലവാരം എന്ന് സ്ഥാപിക്കണം. ഒരു സ്വതന്ത്ര ഏജൻസി നടത്തിയാൽ ഒരു പക്ഷേ ആഗ്രഹിക്കുന്ന ഫലം കിട്ടിയെന്നു വരില്ല. സി ബി എസ് ഇ തന്നെ നടത്തിയാലോ?
FAQS - NAS 2021 ൽ സിബിഎസ് ഇ യുടെ ചുമതലകൾ വ്യക്തമാക്കുന്നുണ്ട്
ജില്ലാതല കോർഡിനേറ്റർമാരായി സിബി എസ് ഇ അഫിലിയേഷനുള്ള വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരെ നിയമിച്ചു
ഇവരുടെ ചുമതലകൾ ഇവയായിരുന്നു
  1. നിരീക്ഷകരെ നിയോഗിക്കൽ 
  2. പരിശീലനം നടത്തൽ. 
  3. ദേശീയ നേതൃത്വവുമായുള്ള ഏകോപനം 
  4.  സർവ്വേ ചോദ്യാവലിയുടെ സൂക്ഷിപ്പും വിതരണവും ശേഖരണവും  
  5. വിദ്യാലയങ്ങൾക്കാവശ്വായ സഹായ ക്രമീകരണങ്ങൾ 
  6. സുഗമമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കൽ 
ആരാണ് നിരീക്ഷകർ?
സിബി എസ് ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ വൈസ് പ്രിൻസിപ്പൽ മുതൽ അധ്യാപകർ വരെ
എന്തായിരുന്നു അവരുടെ ചുമതലകൾ?
  1.  സർവേ സാമഗ്രികളുടെ ശേഖരണം 
  2. പരീക്ഷാ നടത്തിപ്പിനായി തെരഞ്ഞെടുത്ത വിദ്യാലയത്തിൽ ചുമതല വഹിക്കൽ 
  3. ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, ജില്ലാ കോർഡിനേറ്റർ എന്നിവരുമായുള്ള ഏകോപിത പ്രവർത്തനം 
  4. പരിശീലനത്തിൽ പങ്കെടുക്കൽ 
  5. പരീക്ഷാ നടത്തിപ്പ് 
വിദ്യാലയത്തിലെ സ്റ്റാഫ് കുട്ടികളെ സഹായിക്കാൻ ശ്രമിച്ചാൽ
ഫീൽഡ് ഇൻവസ്റ്റിഗേറ്ററും നിരീക്ഷകരും അത് വിനയപൂർവ്വം അഭ്യർഥിച്ച് തടയണം. അതിന് കഴിയുന്നില്ലെങ്കിൽ പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം
പൊതു വിദ്യാലയങ്ങളിൽ ഈ രീതിയിൽ ചിട്ടയായി സർവ്വേ നടന്നു എന്നാണ് അറിവ്. സി ബി എസ് ഇ വിദ്യാലയങ്ങളിൽ എന്തു നടന്നു എങ്ങനെ നടന്നു എന്ന് സിബി എസ് ഇ കാർക്കു മാത്രമേ അറിയൂ
ഫല വിശകലനത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം കൂടി
കൊവിഡ് കാലത്ത് ഓൺലൈൻ പ0നം മുടങ്ങാതെ നടത്തിയ സംസ്ഥാനമാണ് കേരളം.വിക്ടേഴ്സ് ചാനൽ വഴി ചിട്ടയായി നടന്നു. എല്ലാവർക്കും സ്മാർട്ട് ഫോൺ ഏർപ്പാടാക്കി.
സി ബി എസ് ഇ ക്ക് ആകട്ടെ അധ്യാപകർക്ക് വേതനം കൊടുക്കാൻ ഫീസ് പിരിക്കാൻ പരിമിതി ഉണ്ടായിരുന്നു. ഓൺലൈൻ രീതിക്കുള്ള പിന്തുണയോ പരിശീലനമോ അധ്യാപകർക്കു ലഭിച്ചുമില്ല. കൊവിഡ് പശ്ചാത്തലത്തിൽ നടപ്പാക്കിയ ഓൺലൈൻ പഠനം സി ബി എസ് ഇ വിദ്യാർഥികളുടെ പഠന നിലവാരവും അറിവും വർധിപ്പിക്കുന്നതിൽ പരാജയമെന്ന് വിലയിരുത്തൽ എന്ന തലക്കെട്ടിൽ 2021 ഏപ്രിൽ 17 ന് കേരള കൗമുദി റിപ്പോർട്ടു ചെയ്തിരുന്നു
 പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സിബി എസ് ഇ വിദ്യാലയങ്ങളിൽ നടത്തിയ മോഡൽ പരീക്ഷാ ഫലം ചൂണ്ടിക്കാട്ടിയാണ് കൗമുദി വാർത്ത നൽകിയത്.
ഈ വാർത്തയിൽ അസ്വാഭാവികത കാണേണ്ടതില്ല.
എന്നാൽ NAS റിപ്പോർട്ട് വേറൊരു ചിത്രമാണ് അവതരിപ്പിക്കുന്നത്.
മൂന്നാം ക്ലാസിൽ ഉയർന്ന നിലവാരത്തിലുള്ളവരുടെ ശതമാനം നോക്കുക ഭാഷയിൽ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ 53%, എയ്ഡഡ് 51%, സിബിഎസ്ഇ (അൺ എയ്ഡഡ് ) 50% കേന്ദ്രീയ വിദ്യാലയം 44% എന്നിങ്ങനെയാണ്. ഗണിതത്തിൽ ഇത് യഥാക്രമം 49,47, 40,32 എന്നും പരിസര പ0നത്തിൽ 57,55,45,42 എന്നുമാണ്. മൂന്നാം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എല്ലാ വിഭാഗത്തിലുമുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾ ദേശീയ നിലവാരത്തെക്കാളും അൺ എയ്ഡഡ് മേഖലയെക്കാളും മുന്നിലുമാണ്.
അഞ്ചാം ക്ലാസ് എത്തുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരുന്നു.പൊതു വിദ്യാലയങ്ങൾ പിന്നിലാകുന്നു. എട്ട് ,പത്ത് ക്ലാസുകളിലും സമാന സ്ഥിതി തുടരുന്നു എന്നു മാത്രമല്ല പല വിഷയങ്ങളിലും അൺ എയ്ഡഡ് സ്കൂളുകളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടെയും നിലവാരം വളരെ ഉയരത്തിലുമാണ്. ഉയർന്ന നിലവാരക്കാരുടെ ശതമാനം ഇരട്ടിയോളം വരും.
ഇതാണ് നേരത്തെ പ്രതിപാദിച്ച സർവ്വേ നടത്തിപ്പിൻ്റെ മറിമായം. സി ബി എസ് ഇ മാനേജ്മെൻറുകൾ നിയമിക്കുന്ന താൽക്കാലിക ജീവനക്കാരാണ് അവിടുത്തെ അധ്യാപകർ. അവരുടെ മേൽനോട്ടത്തിൽ  പൊതു വിദ്യാലയങ്ങളെ കൂടി ഉൾപ്പെടുത്തി നിലവാരപരീക്ഷ !
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ നേടിയ മേൽക്കൈ ഇടിച്ചു കാണിക്കാൻ വ്യഗ്രത പൂണ്ട വിദ്യാഭ്യാസകച്ചവട ലോബിക്ക് വീണു കിട്ടിയ അവസരമായി NAS മാറി. അവരവർ നിയോഗിച്ചവർ പരസ്പര ധാരണയോടെ പരീക്ഷ നടത്താവുന്ന സാഹചര്യം സൃഷ്ടിച്ചുകൂടായിരുന്നു.
പരിഷത്ത് ചൂണ്ടി കാട്ടിയ മറ്റൊരു സംഭവമാണ് പഞ്ചാബിലേത്. കഴിഞ്ഞ തവണ ഏറ്റവും പിന്നിൽ നിന്ന പഞ്ചാബ് ഇത്തവണ ഏറ്റവും മുന്നിലായി. കോച്ചിംഗിലൂടെ നേടിയെടുക്കാവുന്നതാണ് നിലവാരം എന്നവർ തെളിയിച്ചിരിക്കുകയാണ്. (അനുബന്ധം 1,2 നോക്കുക)
പഞ്ചാബിലെ കഴിഞ്ഞ തവണത്തെ NAS റിസൽറ്റ് പട്ടികയിൽ


ഇത്തവണ പഞ്ചാബ് എല്ലാ ക്ലാസുകളിലും ടോപ് സ്കോറർ ആയി. എല്ലാത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തമിഴ്നാട് ഏറെ പിന്നിലായി. ഈ സർവേയുടെ അറിയിപ്പ് വന്നപ്പോൾ അതിനെതിരായി ശബ്ദം ഉയർത്തിയവരാണ് തമിഴ്നാട്.
(അനുബന്ധം 3 നോക്കുക) അനവസരത്തിൽ അനഭലഷണീയമായ രീതിയിൽ NAS നടത്തി സ്വകാര്യ വിദ്യാലയങ്ങളെ ഉയർത്തിക്കാട്ടുകയായിരുന്നു എന്ന അക്ഷേപത്തിന് ഇട വരുത്തരുതായിരുന്നു.

അനുബന്ധം 1
അനുബന്ധം 2

അനുബന്ധം 3
TN educationists criticise NAS exam for school students
 
Chennai, Educationists in Tamil Nadu have come out against the reported move of the state government to conduct National Achievement Survey (NAS) among students of Classes III, V, VIII, and X. The survey which is aimed at assessing the learning skills of children is scheduled to be held on November 12. The sample includes CBSE schools, Govt and Aided schools and UNAIDED schools. NCERT is responsible for data collection and sampling, CBSE will be translating  the collected data into report.  
However, teachers, educators, academicians and parents have opposed the move of conducting the NAS exam in Tamil Nadu.
A lower primary government school teacher, Kumaradas, from Kanniyakumari district said, "As students have lost two years, they would fail in numerical and linguistic skills in the exam. Let the classes run for one or two more months and then conduct the exam. The students will be able to prove their worth then."
Several educationists across Tamil Nadu echoed similar views. Owner of a school, Biju Das, in Erode, said, "Students are not prepared for such tests right now. I am not saying that we should not conduct the test. But we should do that after the children have been given time to get accustomed to offline classes."
Sources in the education department told IANS that in Tamil Nadu, National Achievement Surveys would be conducted across 200 schools in each district, and Block Resource Teacher Educators (BRTEs) would conduct the tests.
However, most school teachers are miffed at the fact that NAS is being conducted soon after the primary schools reopen. According to them, the students have forgotten even the basics and conducting a skill test immediately after schools reopen, will not give the desired results.
A primary school teacher, Rajaeswari Muruganandan, in Coimbatore said, "In our experience, several children were neither properly attending the online classes nor are they into proper academic and schooling mood after the schools reopen fully. Therefore, children would need one or more months to adjust with the school. Conducting NAS after that will give the desired results. The government must back out from this for the time being."
Many parents are also not happy at their children being subjected to a skill test immediately after the reopening of schools on November 1.
A timber merchant, Khader Kassim, in Coimbatore, whose son is studying at a primary school in the city told IANS, "Children are not even mentally prepared to attend classes, leave alone participate in an exam. First, a system has to be in place and then we can conduct exams."

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി