വിവിധ തരം സേവന സ്ഥാപനങ്ങൾ നാട്ടിലുണ്ട്. ജനതയുടെ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന അഗ്നിശമന സേനാവിഭാഗത്തിൻ്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ എത്ര കുട്ടികൾക്ക്, അധ്യാപകർക്കറിയാം?
ഓരോന്നും പരിചയപ്പെടുത്തുന്നത് ആ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ തന്നെയാണെങ്കിൽ പ0നാനുഭവം ഈടുറ്റതാകും പായിപ്ര വിദ്യാലയത്തിന് നേരിറവിൻ്റെ പാത അറിയാം
ഗവ യു പി സ്കൂൾ, പായിപ്ര, മൂവാറ്റുപുഴ
ഈ വർഷം സന്ദർശിച്ച ഇടങ്ങൾ
1. പോലീസ് സ്റ്റേഷൻ
2 ഫയർ സ്റ്റേഷൻ
3. എക്സൈസ് ഓഫീസ്
4. സ്നേഹവീട് - അശരണരായ അമ്മമാരെ താമസിക്കുന്നയിടം
4. മൂവാറ്റുപുഴയാർ ... സന്ദർശനം - പ്ലാസ്റ്റിക് ശുചീകരണം
5. പ്രകൃതി ക്യാമ്പ് : മൂന്നാർ രാജമല (2 day)
സംഘാടനം : വനം വകുപ്പ് .
ഫയർ സ്റ്റേഷനിൽ
രക്ഷാപ്രവർത്തനത്തിനും തീ കെടുത്തുന്നതിനും വ്യത്യസ്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. തീ കെടുത്തുന്നതിനായി ഉപയോഗിക്കുന്ന വണ്ടിയിൽ ഹോസ് ബ്രാഞ്ച് പമ്പ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു
മറ്റുള്ള ഉപകരണങ്ങൾ എല്ലാം എ ആർ ടി അഥവാ അഡ്വാൻസ് റെസ്ക്യൂ ടെൻഡർ എന്ന വാഹനത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്
രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ART (Advanced Resque Tendar) വണ്ടി( ഫയർ എഞ്ചിൻ) യിൽ നിന്ന് തന്നെ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന ഹോസുകൾ ഉൾപ്പെടെ സജീകരിച്ചിട്ടുണ്ട്.
സുരക്ഷാ ഉപകരണങ്ങളായ
1.ഹൈഡ്രോളിക് കട്ടർ : അപകടത്തിൽ പെടുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാനായി ഉപയോഗിക്കുന്നു.
2. ലൈഫ് ജാക്കറ്റുകൾ
3. Scuba set - വെള്ളത്തിനടിയിൽ പോയവരെ രക്ഷിക്കാൻ
4. Breathing apparat - ആഴമുള്ള കിണറിൽ ശുദ്ധവായു ലഭിക്കാൻ
5. Aska light -ഇരുട്ടുള്ള സ്ഥലങ്ങളെ ഭേദിക്കുന്ന വെളിച്ചം ലഭിക്കുന്നു.
6. Blower exhost- പുക വലിച്ച് കളയാൻ
7. Dinkey - പുഴയിലൂടെ സഞ്ചരിക്കാൻ ഉപയോഗിക്കുന്നു.
ഫയർ സ്റ്റേഷനിലെ സാഹസികതകൾ കണ്ടറിഞ്ഞ് കുട്ടികൾ
മൂവാറ്റുപുഴ ഫയർ സ്റ്റേഷനിൽ കുട്ടികൾക്കായി ഒരുക്കിയ മോക്ക് ഡ്രിൽ ഏറെ ഗുണകരമായിരുന്നു. തീപിടുത്തമുണ്ടായാൽ ചെയ്യേണ്ട മുൻകരുതലുകൾ വിശദീകരിക്കുന്നതിനൊപ്പം തന്നെ വെള്ളമൊഴിച്ച് ചീറ്റുന്നതും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. കുട്ടികൾക്ക് ഫയർ സ്റ്റേഷനിലെ നിരവധി ഉപകരണങ്ങൾ പരിച റഷീദ് സാറിന്റെ ക്ലാസും ,
സ്നേഹ വീട്ടിലെ അശരണരായ അമ്മമാർക്കൊപ്പം ...
അനാഥ അഗതികളെ താമസിപ്പിക്കുന്ന മൂവാറ്റുപുഴയിലെ സ്നേഹ വീട്ടിലേക്കായിരുന്നു അടുത്ത യാത്ര. കുട്ടികളിൽ സാമൂഹിക അവബോധം, സ്നേഹം, കരുണ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തൊരമൊരു അനുഭവ പാഠം നൽകിയത്. ആരോരും തുണയില്ലാത്ത അൻപതോളം അമ്മമാർ ... അവരോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച്, വർത്തമാനം പറഞ്ഞ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അമ്മമാരുടെ മനസ് നിറച്ചു. അമ്മ വീടിന്റെ സാരഥിയായ ബിനീഷ് കുമാർ സ്നേഹ വീടിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഓരോ അമ്മമാരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തരികയും ചെയ്തു. അമ്മമാരുടെ കലാപരിപാടികളും കേട്ട് , കേക്ക് മുറിച്ച് അവരോട് യാത്ര പറഞ്ഞപ്പോൾ പല അമ്മമാരുടെയും കണ്ഠമിടറിയത് കുട്ടികളിൽ സങ്കടം നിറച്ചു. എന്നിരുന്നാലും ഒരമ്മക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയായിരുന്നു കുട്ടികളുടെ മനസ് നിറയെ...
തോക്കിലെ കൗതുകങ്ങൾ തൊട്ടറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ
ഈ അടയാളങ്ങൾ കണ്ടാൽ പദവി തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുദ്ധോ?
പോലീസ് സ്റ്റേഷനിലേക്കുള്ള യാത്ര കുട്ടികൾക്ക് ഏറെ കൗതുകകരമായി അനുഭവപ്പെട്ടു. പോലീസുകാർ വളരെ ഹൃദ്യമായി കുട്ടികളെ സ്വീകരിച്ചു. പുസ്തകത്തിൽ നിന്നും കേട്ടറിഞ്ഞ പൊതു സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവുകൾ പോലീസ് സ്റ്റേഷനിൽ കുട്ടികൾക്ക് മികച്ച അനുഭവമായി മാറി. പോലീസ് സ്റ്റേഷന്റെ ചുമതലകൾ, പലതരം തോക്കുകളെ കുറിച്ചുള്ള വിവരണം , പോലീസുകാരുടെ ഉത്തരവാദിത്തങ്ങൾ, ജയിൽ സംവിധാനം, എന്നിവ എസ് ഐ വിശദീകരിച്ചു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും, അവ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോലീസ് സംവിധാനത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
പോലീസ് സ്റ്റേഷനിൽ
9 mm Rivolver
9 mm Pistol
.303 Rifle
7.62 Bolt action Rifle
കൂടാതെ child friendly Police station കാണുകയും അതിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്തു
മുളവടി, ചൂരൽ എന്നിവയ്ക്ക് പകരം ഇന്ന് ഫൈബർ ലാത്തികളാണ് ഉപയോഗിക്കുന്നത്. 85 cm നീളo, 350 gm ഭാരവും ഈ ലാത്തിക്കുണ്ട്. ലാത്തിച്ചാർജിന്റെ ആഘാതം കുറയ്ക്കാനാണ് ഫൈബറിലേക്ക് മാറിയത്. ഹെവി മൂവബിൾ ബാരിക്കേഡുകളും കുട്ടികൾ കണ്ടു.
എക്സൈസ് ഓഫീസിൽ കുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരം
പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് മൂവാറ്റുപുഴ എക്സൈസ് റെയിഞ്ച് ഓഫീസിലാണ്. കുട്ടികളെ ഹൃദ്യമായി അവർ സ്വീകരിച്ചു. എക്സൈസ് വകുപ്പിന്റെ ചുമതലകൾ കുട്ടികളോട് വിശദീകരിച്ചു. ഓഫീസിൽ വിതരണത്തിനായുള്ള ലഘുലേഖകൾ, പോസ്റ്ററുകൾ , ആപ്ത വാക്യങ്ങൾ എന്നിവ കുട്ടികൾക്ക് കാണുവാൻ സാധിച്ചു. ഓഫീസ് മുറ്റത്ത് ലഹരി വിരുദ്ധ ഷൂട്ടൗട്ട് മത്സരം കുട്ടികൾക്കായി സംഘടിപ്പിച്ചു. സമൂഹത്തിൽ വളർന്ന് വരുന്ന ലഹരി ക്കെതിരെ ശബ്ദിക്കണം എന്ന സന്ദേശവും കുട്ടികളിൽ ഏറ്റെടുത്തു.
മൂവാറ്റുപുഴയാർ സന്ദർശനം :-
പുഴയെ കുറിച്ചും പുഴ മലിനീകരണത്തെ കുറിച്ചും ക്ലാസ് മുറിയിൽ നിന്ന് കിട്ടിയ അറിവുകൾ നേരിൽ കാണുന്നതിനായി മൂവാറ്റുപുഴയിലെ ത്രിവേണിസംഗമ തീരത്ത് കുട്ടികൾ ഒത്തുകൂടി . തൊടുപുഴയാറും കോതയാറും കാളിയാറും സംഗമിക്കുന്ന മൂവാറ്റുപുഴ
ത്രിവേണി സംഗമ തീരത്താണ് കുട്ടികൾ ഒത്തുകൂടിയത്.
പുഴയെ കണ്ടറിയുകയും കഴിഞ്ഞ 40 വർഷമായി മൂവാറ്റുപുഴയാറിൽ നിന്ന് മറുകരയിലേക്ക് വഞ്ചി തുഴയുന്ന ബേബി ചേട്ടനുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. പുഴയുടെ ചരിത്രം ബേബി ചേട്ടൻ കുട്ടികളുമായി പങ്കുവെച്ചു.ബേബി ചേട്ടനെ ആദരിക്കൽ
പുഴവക്കിലെ പ്ലാസ്റ്റിക് ശുചീകരണം ,പുഴ സംരക്ഷണത്തിനായി കളിവഞ്ചിയൊഴുക്കൽ,
പ്രതിജ്ഞയെടുക്കൽ എന്നിവയും സംഘടിപ്പിച്ചു.
മാതൃകാപരം! ഈ വിഭവങ്ങളെല്ലാം കുട്ടികളുടെ മനസ്സിൽ മായാതെ നിൽക്കും ടീം ജി.യു.പി.എസ്.പായിപ്രക്ക് അഭിനന്ദനങ്ങൾ
ReplyDeleteപൊതുയിടം കുട്ടിയ്ക്ക് വലിയ അറിവു നൽകുകയും ഇത്തരം തൊഴിൽ ചെയ്യുന്നവരോട് ബഹുമാനം ഉണ്ടാ/വുകയും ചെയ്യും.
ReplyDelete