Pages

Monday, September 11, 2023

പുതിയ കാലത്തെ കുട്ടിക്കളികൾ


പുതിയ കാലത്തെ കുട്ടികളുടെ കളികൾ കണ്ടിട്ടുണ്ടോ? അവർ ഭാഷ പുതുക്കുന്നു. താളവും ചലനവും കൊരുത്തിടുന്നു. നോൺസെൻസിൽ സെൻസ് കണ്ടെത്തുന്നു. ബാല്യത്തെ പൊലിപ്പിക്കുന്നു.

കുട്ടികളുടെ കളിയൊക്കെ പണ്ടല്ലായിരുന്നോ ഇന്നെന്തു കളി? എന്ന് ചോദിക്കുന്നവരുണ്ടാകും.

കുട്ടികളിൽ നിന്ന് അത്രമേൽ അവർ അകന്നിരിക്കുന്നു.

കളികളുടെ പഠന സാംസ്കാരിക മൂല്യം പിന്നൊരിക്കൽ ചർച്ച ചെയ്യാം

ഇതാ കേരളത്തിലെ അധ്യാപകർ ശേഖരിച്ചു തന്ന കുറെ കളികൾ.

ചിലതിന് വിവരണം ഉണ്ട്

ചിലതിന് വീഡിയോ ഉണ്ട്

ചിലതിന് പാട്ട് മാത്രം.

നിങ്ങൾക്കറിയാവുന്ന പുതിയ കുട്ടിക്കളികൾ കമൻ്റായി പങ്കിടൂ

എന്നാൽ വായിച്ചു തുടങ്ങാം.

1

ആവോ മീനാ

സൂപ്പർ സീനാ

ബിഗ് ബോയ്

ലെയ്സി ഗേൾ

സ്റ്റാച്ച്യൂ.


2

സാം സൂലേ

സപ്ലേ സൂലേ

ആനേ വാലേ

ഗോതമ്പു ലാലേ


3 .

പീ..... ക്കാ.... ച്ചു

പീ ക്കാച്ചു

അപ് അടിക്കത്

ഡൗണടിക്കത്

ഫ്രണ്ടടിക്കത്

ബാക്കടിക്കത്

പീ ... ക്കാ.... ച്ചു.


4

വാസ്കോഡിഗാമ

വൺ ടു ത്രീ ഗാമ

പുതുവർഷമേകാൻ

അഴകേറി വാവാ

ജിലും ജിലും താളത്തിൽ

പറന്നു വരാം

മനുഷ്യന്റെ രൂപത്തിൽ

തിരിച്ചു വരാം

കൊച്ചിയിലെ കൊച്ചമ്മാവൻ

പന്തൊലൊരുക്കി

ഓഹോയ്....ഹൊയ്യാഹൊയ്(2)



5

കുഞ്ഞുറോസാപ്പൂവേ 

എഴുന്നേറ്റ് നിൽക്ക്

കണ്ണു രണ്ടും തിരുമ്മ്

ഇടത്തോട്ട് നോക്ക് 

വലത്തോട്ട് നോക്ക്

ഇഷ്ടമുള്ളൊരാളെ

ചാടി ചാടി പിടിക്ക്


ധാരാളം കുട്ടികൾക്ക് ഒരുമിച്ച് കളിക്കാവുന്ന കളിയാണ്. കുഞ്ഞുറോസാപ്പൂവായി ഒരു കുട്ടി നടുക്ക് നിൽക്കണം മറ്റുള്ളവർ ചുറ്റും കൈകോർത്ത് പിടിച്ച് നിന്നാണ് പാട്ട് പാടേണ്ടത്. പാട്ട് തീരുമ്പോൾ ചുറ്റുo നിൽക്കുന്ന കുട്ടികൾ പുറംതിരിഞ്ഞ് നിൽക്കണം നടുവിൽ നിന്ന കുട്ടി ഇഷ്ടമുള്ള ആളെ ചാടിപ്പോയി തൊടുന്നു. അടുത്തതായി ആ കുട്ടി നടുക്ക് നിന്ന് കളി തുടരാം

6.1

 ചോ ചോ ചോ ചോ ചോക്ലററ് 

എൻ്റെ അമ്മയും നിൻ്റെ അമ്മയും ടീച്ചറ് 

ചോ ചോ ചോ ചോ ചോക്ലററ് 

എൻ്റെ അച്ഛനും നിൻ്റെ അച്ഛനും ഡോക്ടറ് 

ചോ ചോ ചോ ചോ ചോക്ലററ് 

എൻ്റെ ചേച്ചിയും നിൻ്റെ ചേച്ചിയും പ്ലസ്ടുല് 

ചോ ചോ ചോ ചോ ചോക്ലററ് 

എൻ്റെ ചേട്ടനും നിൻ്റെ ചേട്ടനും കട്ടുറുമ്പ്

ചോ ചോ ചോ ചോ ചോക്ലററ് 

എൻ്റെ വാവയും നിൻ്റെ വാവയും ങ്യാ..  ങ്യാ.. ങ്യാ..

6.2

ചോക്ലേറ്റ് ചോക്ലേറ്റ്

ചോക്ലേ... റ്റ്

എന്റച്ഛനും നിന്റച്ചനും

പോലീസ്

എന്റമ്മയും നിന്റമ്മയും

ടീ.. ച്ച.. റ്....

എന്റേച്ചിയും നിന്റച്ചിയും

കോ.. ളേ.. ജി ൽ

എന്റെട്ടനും നിന്റെട്ടനും

കട്ടുറുമ്പ്

ഞാനും നീയും

Best friend..

7

 കുലകുല മുന്തിരി

നരി നരി ചുറ്റി വാ...

കുലകുല മുന്തിരി

നരി നരി ചുറ്റി വാ..

കുട്ടികൾ വട്ടത്തിൽ ഇരിക്കുക. ഒരു കുട്ടി കയ്യിൽ ഒരു കുലയുമായി (ചെടിയുടെ അറ്റം പൊട്ടിച്ചത് ) കുട്ടികൾക്കു ചുറ്റും വട്ടത്തിൽ ഈ പാട്ടും പാടി  ഓടുക [ ആദ്യത്തെ വരി ഓടുന്നയാളും രണ്ടാമത്തെ വരി വട്ടത്തിൽ ഇരുന്ന കുട്ടികളും ആണ് പാടേണ്ടത് ].എന്നിട്ട് ആരും കാണാതെ കയ്യിലെ കുല ഒരു കുട്ടിയുടെ പിറകിൽ വെക്കും. വീണ്ടും വട്ടംചുറ്റി വരുമ്പോഴേക്കും ആ കുട്ടി കുല കണ്ടില്ലെങ്കിൽ കുലയെടുത്ത് ഇരുന്നയാളെ അടിക്കും. അയാൾ അടി കിട്ടാതെ വട്ടത്തിൽ ഓടി വന്ന് പഴയ സ്ഥലത്തിരിക്കണം.

പിറകിൽ വെച്ച കുല കണ്ടുവെങ്കിൽ അതുമായി ഓടി കുല പിറകിൽ വെച്ച ആളെ അടിക്കാൻ ഓടുക. അയാൾ ഓടി വന്ന് ഒഴിഞ്ഞ സീറ്റിൽ ഇരിക്കുക.. പാട്ട് പാടി കളി തുടരുക.


8

സ്റ്റോൺ  പേപ്പർ സിസേഴ്സ്

സ്റ്റോൺ പേപ്പർ .........


മാറ്റി മാറ്റി പറയും

ഒരാൾ കത്രികയും മറ്റയാൾ പേപ്പറും വന്നാൽ വെട്ടും.

ഒരാൾ പേപ്പറും മറ്റെയാൾ സ്റ്റോണും വന്നാൽ ഇടിക്കും


9

 ഡും ഡും ചാച്ചാ

 ഡും ഡും ചാച്ചാ

 ഡും ചാ ഡും ചാ

 ഡും ഡും ചാച്ചാ

 ഹരേസ മരേസ

 സിംഗപ്പൂർ മംഗപ്പൂർ

 ബ്യൂട്ടി ക്യൂട്ടി  ലു ലു ലു ലു..

10

ഡും ഡും...ആരാണ്?

മാലാഖ

എന്തിനു വന്നു

നിറത്തിനു വന്നു

എന്ത് നിറം

മഞ്ഞ (ഓടി പോയി മഞ്ഞ തൊടുക, തൊടാത്തവർ പുറത്ത്.. ഇത്തരത്തിൽ നിറങ്ങൾ മാറ്റി കളി തുടരുക )

11

ആനവട്ടം അമ്പല വട്ടം

കുളിക്കാൻ പോവുമ്പോൾ

പാലത്തിൽ കയറി

പാലം പൊട്ടി ചടപട വീണു

12.

ബോംബയിൽ നിന്നൊരു 

ബേബി വന്നു

ബിസ്‌ക്കറ് കൊണ്ട് വന്നു

എന്ത് ബിസ്‌ക്കറ്?

പാല് ബിസ്ക്കറ്റ്

എന്ത് പാല്?

പശുമ്പാല്

എന്ത് പശു?

കുത്തണ പശു

എന്ത് കുത്ത്?

സൂചിക്കുത്ത്

എന്ത് സൂചി

മൊട്ടുസൂചി

എന്ത് മൊട്ട്?

താമര മൊട്ട്

എന്ത് താമര?

കുളത്തിലെ താമര

എന്ത് കുളം?

എറണാകുളം

എന്ത് എരണ?

കുറ്റി എരണ

എന്ത് കുറ്റി? 

കരണക്കുറ്റി

13

 ടിപ്പ്, ടോപ്, ടാപ്, ജനുവരി 

ടിപ്പ്, ടോപ്, ടാപ് ഫെബ്രുവരി 

മാസങ്ങളുടെ പേര് പറഞ്ഞു കൊണ്ട് രണ്ടു പേർ കൈകളിൽ അടിക്കുന്നു. ഡിസംബർ ആകുമ്പോൾ കൈ വലിക്കുന്നു

14

ഓറഞ്ച് ആപ്പിൾ

അമേരിക്ക ബേബി

ചിക്ക്‌ ചിക്കാ ബേബി

ചിക്കാ ചിക്കാ ബേബി

A... B... C.. D...


കുറേ കുട്ടികൾ വട്ടത്തിൽ നിൽക്കുന്നു. ഈ പാട്ടു പാടിക്കൊണ്ട് കൈകൊട്ടുന്നു.എന്നിട്ട്  A B C D എന്ന് പറയുമ്പോൾ കാലുകൾ അകത്തി വെയ്ക്കുന്നു.ഓരോ കളിയിലും ഇത് ആവർത്തിക്കുന്നു. അവസാനം വരെ  ആരാണോ വീഴതെ നിൽക്കുന്നത് അവർ ജയിക്കും.

15

 ബബിൾഗം ബബിൾഗം ബബിൾഗം 

എത്ര ബബിൾഗം വേണം?

സെവൻ (എത്രയാണോ പറയുന്നത് അത്രയും വിരലുകൾ എണ്ണുന്നു അവസാനം വരുന്ന വിരൽ മടക്കുന്നു) കളി തുടരുന്നു ആരുടെ വിരലുകൾ ആണോ എല്ലാം മടക്കി കഴിഞ്ഞത് അവർ ജയിച്ചു

16.

രാജാ രാജാ കൊട്ടാരത്തിൽ കള്ളൻ കടന്നു

കെട്ടിട്

എന്തും കൊണ്ട് ?

കയറും കൊണ്ട്

ഏ വഴി ?

ഈ വഴി


ഒരു ആള് രാജാവ് ബാക്കി ഉള്ളവരെല്ലാം കൈ കോർത്തു രാജാവിനു അഭിമുഖമായി നിൽക്കുന്നു. വരിയുടെ ഏറ്റവും വലത്തേ അറ്റത്തു നിൽക്കുന്ന ആള് രാജാവിന്റെ മറുപടി കേട്ട് ഇടത്തെ അറ്റത്തു കൈ കോർത്തു നിൽക്കുന്നവരുടെ കൈകൾക്കുള്ളിലൂടെ കയറി പോകുന്നു എല്ലാവരും പുറകെ കൈകൾക്കുള്ളിലൂടെ കടക്കുന്നു അങ്ങനെ പോകുമ്പോൾ ഇടതു വശത്ത് ഉള്ള ആദ്യത്തെ ആള് പുറകിലേക്ക് തിരിഞ്ഞു വരുന്നു.. അടുത്തായി രാജാവിനോട് വീണ്ടും ചോദിക്കുന്നു രാജാവ് ഇടതു വശത്ത് നിന്നുള്ള രണ്ടാമത്തെ വാതിൽ കാണിക്കുന്നു. വീണ്ടും എല്ലാവരും വരി വരിയായി അതിലൂടെ കടന്നു പോകുന്നു എല്ലാവരും കടന്നു പോകുമ്പോൾ ആ കുട്ടിയും തിരിഞ്ഞു നിൽക്കുന്നു... ഇങ്ങനെ കളി തുടരുന്നു…


17

വട്ടം വട്ടം നാരങ്ങ

ചെത്തി ചെത്തി

തിന്നുമ്പോൾ

എന്താ സീതേ മിണ്ടാത്തേ

റെഡി വൺ ടൂ ത്രീ.

18


ലെ .. ലെ ... ലെ

ലെയ്സോ

ബിങ്കോ

ഓപ്പോ

പോളോ

20

 ഓ... ഓ ...ഓ

ഓറഞ്ച് ആപ്പിൾ

അമേരിക്ക ബേബി

ചിക്ക് ചിക്കാ ബേബി

A B C D

ഓ.... ഓ... ഓ

ഗ്രേപ്പ് ... ഗ്രുവ

അമേരിക്ക ബേബി

ചിക്ക് ചിക്കാ ബേബി

E F G H


21

ഡും ഡും ഡാലേ

ഡും ഡാലേ ഹാലേ ഹാലേ

ചിം ചിം ചാലേ

ചിം ചാലേ ഹാലേ ഹാലേ

മമ്മീ മമ്മീ

അക്കോ പിക്കോ (2)

മമ്മീ മമ്മീ ഹാലോ

ഓൾ ഓഫ് യു ലൈക്ക് ഏൻഡ് ഷൂട്ട്


22.

ബെഞ്ച് മ്മലരിക്കുന്ന പൂമ്പാറ്റേ

നിനക്കെന്താ ഗൾഫില് പോയാല്

മമ്മൂട്ടി മുട്ടി മുട്ടി

നാരങ്ങ പീഞ്ഞ് പീഞ്ഞ്

ആപ്പിള് ചെത്തി ചെത്തി ചെസ്


23.

സൈനബ ബസിൽ കയറി

വളകിലുക്കി

എന്ത് വള

കുപ്പി വള

എന്ത് കുപ്പി

സോഡാ കുപ്പി

എന്ത് സോഡാ?

മൊട്ട് സോഡാ

എന്ത് മൊട്ട്

താമര മൊട്ട്

എന്ത് താമര

കുളം താമര

എന്ത് കുളം

എറണാകുളം

എന്ത് എറണാ

കാട്ട് എറണാ

എന്ത് കാട്

കുറ്റിക്കാട്

എന്ത് കുറ്റി

ബീഡിക്കുറ്റി


24

സൈനബ ബസിൽ കയറി

വളകിലുക്കി

എന്ത് വള

കുപ്പി വള

എന്ത് കുപ്പി 

സോഡാ കുപ്പി

എന്ത് സോഡാ

അപ്പ സോഡാ

എന്ത് അപ്പം

നെയ്യപ്പം

എന്ത് നെയ്യ്

ആട്ടിൻ നെയ്യ്

എന്താട് കോലാട്

എന്ത് കോല്

ചെണ്ടക്കോല്

എന്ത് ചെണ്ട

മരച്ചെണ്ട

എന്ത് മരം

വീട്ടിമരം

എന്ത് വീട്ടി

കടം വീട്ടി

എന്ത് കടം

പൈസ കടം

എന്ത് പൈസ

നയാ പൈസ


25
കപ്പ് കേക്ക് 
കപ്പ് കേക്ക്
കപ്പ് കപ്പ് കേക്ക്
ഐ സീ 
യൂ സീ
കൊക്കകോള ഫ്ലാഷ്
കൈ കൊടികളി
26
അത്തിപ്പഴം കൊത്തി തിന്ന തത്തമ്മേ
നിന്റെ ചുണ്ടിന്റെ നിറം
എന്താണ് എന്ന് പറയാമോ
ചുവപ്പ്






വാസ്കോഡ ഗാമാ


ഡും ഡും ചാച്ച

ചോ ചോ ചോക്ലേറ്റ്


ചോ  ചോ ചോക്ലേറ്റ്












No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി