Pages

Wednesday, November 8, 2023

ഒന്നാം ക്ലാസിൽ കടന്നുപോയ 5 മാസങ്ങൾ വളരെ സംതൃപ്തി നിറഞ്ഞതാണ്


വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സചിത്ര പുസ്തകത്തിലൂടെയും സംയുക്ത ഡയറിലൂടെയും കടന്നുപോയ 5 മാസങ്ങൾ വളരെ സംതൃപ്തി നിറഞ്ഞതാണ്. 

സചിത്ര പുസ്തകവും രൂപീകരണ പാഠവും

  • സചിത്ര പുസ്തകത്തിൽ ഒട്ടും യാന്ത്രികമല്ലാതെ രൂപപ്പെടുത്തുന്ന പാഠങ്ങൾ അവയുടെ ഘട്ടങ്ങളിലൂടെ തന്നെ മുന്നോട്ടു പോയപ്പോൾ 35-ൽ 30 പേർ (86%) നല്ല നിലവാരത്തിലെത്തി. ബാക്കിയുള്ളവർക്ക് കൂടുതൽ പിന്തുണ നൽകി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. 

കൂട്ടായ്മ ഗുണകരം

  • നമ്മുടെ കൂട്ടായ്മയിൽ നിന്ന് ലഭിച്ച കഥകളും വായന കാർഡുകളും കുട്ടികളിലേക്ക് എത്തിച്ചു. കൂടാതെ ക്ലാസ്സിൽ ഒരുക്കിയ വായനയും പ്രയോജനപ്പെടുത്തി. 

ഇനിയുള്ള മാസങ്ങളിൽ

ചിത്രകഥകൾ, വായനാ കാർഡുകൾ ഗ്രൂപ്പിലൂടെ ലഭ്യമാക്കണേ.

സംയുക്ത വായന

  • സംയുക്ത വായനക്കായി വീട്ടിലേക്ക് കാർഡുകളും കൊച്ചു പുസ്തകങ്ങളും നൽകുന്നു. അബദ്ധ 5 മാസം കഴിഞ്ഞപ്പോഴേക്കും ഒന്നാം തരത്തിൽ ഒന്നാന്തരം വായനക്കാർ ധാരാളം.

ഡയറിയെഴുത്തും അക്ഷരബോധ്യവും

  •  സംയുക്ത ഡയറിയെഴുത്തിലൂടെ ക്ലാസ്സിൽ നിന്ന് ലഭിക്കാത്ത അക്ഷരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഡയറി അനുഭവം പങ്കിടൽ 

  • ക്ലാസ്സിലെ വിശേഷങ്ങൾ വീട്ടിലറിയാനും വീട്ടിലെ വിശേഷങ്ങൾ ടീച്ചർക്ക് അറിയാനും സംയുക്ത ഡയറി സഹായകമാണ് ഡയറി ക്ലാസ്സിൽ വായിക്കുന്നത് കൂട്ടുകാരുടെ വിശേഷങ്ങൾ കുട്ടികൾക്കറിയാനും സാധിക്കും.

രചനോത്സവം

  • രചനോത്സവത്തിൽ കുട്ടികൾ രണ്ടോ മൂന്നോ വാക്യങ്ങളിൽ കഥയെഴുതുന്നു. എന്നാൽ രക്ഷിതാക്കൾ പറഞ്ഞ് കൊടുത്ത് കഥ എഴുതുന്നത് കുട്ടികളുടെ ലേഖനം മെച്ചപ്പെടാൻ സഹായകമാണ്.

ചിഹ്നങ്ങൾക്ക് പിന്തുണ

 എങ്കിലും ഒ ഒ ചിഹ്നം ഉറയ്ക്കാത്തവർ ഇനിയുമുണ്ട്

ഒന്നാം ക്ലാസിൽ ഡയറി നൂറും കഴിഞ്ഞ് മുന്നോട്ട്

  •  ജൂലായ് ആദ്യവാരത്തിലാണ് ഡയറി എഴുത്ത് ആരംഭിച്ചത്. 110 ദിവസത്തെ ഡയറി എഴുതിയവരുണ്ട്. അമ്മയെഴുത്ത് വളരെ കുറവുള്ളവരാണ് 75 %

 ലൈല

എ എം യു പി എസ് പാറക്കൽ




ഞാൻ ഹംനയുടെ ഉമ്മയാണ്. അവൾക് ഇപ്പൊ നന്നായി വായിക്കാൻ അറിയാം എഴുതാനും സ്പീഡ് ഉണ്ട്.ചിഹ്നങൾ വല്ലപ്പോഴും മാറിപ്പോകും. ഡയറി എഴുത്തും റീഡിങ് കാർഡ് വായനയും ആണ് അവൾക് പെട്ടെന്ന് മലയാളം പഠിക്കാൻ സഹായമായത്. രച നോത്സവം തുടങ്ങിയതിൽ പിന്നെ അവൾ സ്വന്തമായി കഥ ഉണ്ടാകാനും ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ പഠനരീതി ഇഷ്ടമായി. കുട്ടികളുടെ എ ല്ലാ കഴിവുകളും കണ്ടുപിടിക്കാൻ പെട്ടെന്ന് കഴിയുന്ന നല്ല സിലബസ്.

എഎംയുപിഎസ് പാറക്കൽ

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി